Thursday, 21 February 2013

പരിവാര്‍ പരിദേവനങ്ങള്‍


വടക്ക്‌ നിന്ന്‌ വല്ലപ്പോഴും ആഘോഷങ്ങള്‍ക്ക്‌ എത്തുന്ന പാളസ്സാറിട്ട നേതാക്കന്മാരെ സ്വീകരിച്ചാനയിക്കുക, രാഷ്ട്രഭാഷയിലുള്ള അവരുടെ പ്രഭാഷണം കേട്ട ്‌ കൈയടിക്കുക, ഭാരത ്‌ മാതാ കി ജെയ്‌ വിളിക്കുക-ഇത്രയുമൊക്കെയാണ്‌ ദൈവം തമ്പുരാന്‍ കേരളത്തിലെ സംഘപരിവാര്‍ക്ക്‌ വിധിച്ചിട്ടുള്ള ആര്‍ഭാടങ്ങള്‍. വന്ന്‌ വന്ന്‌ ഇത്തരം ചില്ലറ സന്തോഷങ്ങള്‍ പോലും അനുവദിക്കില്ലെന്ന്‌ വ്യാജമതേതരവാദികള്‍ വാശിപിടിക്കുകയാണ്‌. സംഘപരിവാറിനോടായാലും ഇത്രയും ക്രൂരത പാടില്ല. മേനകാഗാന്ധിയെങ്കിലും ഇടപെടേതാണ്‌.

എന്നാല്‍, ഇതില്‍ ചില ഗുണവശങ്ങള്‍ ഉെന്നു കരുതുന്നവരും ഉണ്ട ്‌. ഗുരുജി ഗോള്‍വാള്‍ക്കറുടെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ നരേന്ദ്രമോഡിയെ തന്നെ വിളിച്ചത്‌ ഒന്നും കാണാതെയാവാന്‍ ഇടയില്ല. ഗൂജറാത്തിന്‌ പുറമെ രാജസ്ഥാനിലും മധ്യപ്രദേശിലും പരിവാറിന്‌ മുഖ്യമന്ത്രിമാരു്‌ണ്ട. പ്രയോജനമില്ല. പുത്തരിക്കം മൈതാനത്ത്‌ അവര്‍ മൂന്നു മണിക്കൂര്‍ പ്രസംഗപ്പൂത്തിരി കത്തിച്ചാലും കാര്യമായ വാര്‍ത്തയൊന്നും ഉണ്ടാവില്ല. മോഡിയായതു കൊണ്ട്‌ ആഴ്‌ച്ചകള്‍ നീുനിന്ന പ്രതിഷേധപ്രകടനങ്ങള്‍, കോലം കത്തിക്കലുകള്‍, പോസ്റ്ററുകള്‍, ആയിരക്കണക്കിന്‌ പോലീസുകാര്‍ക്ക്‌ ഓവര്‍ടൈം ഡ്യൂട്ടി, നരാധമന്‍, നരഭോജി തുടങ്ങിയ ബിരുദദാനങ്ങള്‍ എന്നിവയുണ്ടായി.അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായത്‌ കൊണ്ട്‌ ചില്ലറപ്രചരണമൂല്യം പരിവാറിന്‌ നഷ്ടപ്പെടുകയുണ്ടായി. പ്രതിപക്ഷനേതാവായിരുന്നെങ്കില്‍ അദ്ദേഹം മോഡിയുടെ സന്ദര്‍ശനം എന്തുകെനണ്ട്‌ സര്‍ക്കാര്‍ തടയണം എന്ന്‌ സ്ഥാപിക്കാന്‍ പത്ത്‌ പത്രസമ്മേളനം , പന്ത്രണ്ട്‌ പ്രസ്‌താവന എന്നിവ നടത്തുമായിരുന്നു. സാരമില്ല. ആകപ്പാടെ വരവിന്റെ പബ്ലിസിറ്റി മോശമായില്ല.

കേരളത്തില്‍ ഇനി ഇങ്ങനെ പരേതരുടെ ജന്മശതാബ്ദിയോ ദൈവങ്ങളുടെ ജന്മദിനമോ ആഘോഷിക്കാനേ പരിവാരത്തിന്‌ കഴിയൂ.അര-മുക്കാല്‍ നൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ചിട്ട്‌ എത്തിച്ചേര്‍ന്ന അവസ്ഥയാണ്‌. പാര്‍ട്ടി പരിപാടിയോ അങ്ങനെ വല്ലതുമോ സംഘടിപ്പിച്ചാല്‍ പരിവാറിലെ ഗ്രൂപ്പുകാര്‍ക്ക്‌ തമ്മിലടി നിര്‍ത്തിവെച്ച്‌ പരിപാടിക്ക്‌ വരാന്‍ കഴിഞ്ഞെന്നു വരില്ല. മിനിമം പരേതജന്മശതാബ്ദിയെങ്കിലുമുണ്ടെങ്കിലേ ചില്ലറ ശക്തപ്രകടനമെങ്കിലും നടത്താനാവൂ. ആ ഇനത്തില്‍ പെട്ട നേതാക്കള്‍ ഇനിയധികമില്ലെന്ന പ്രശ്‌നവുമുണ്ട്‌. ശ്രീകൃഷ്‌ണന്‍, ശ്രീരാമന്‍ എന്നിവര്‍ക്ക്‌ ശേഷം ശ്രീഗുരുജിയേയുള്ളൂ. ഇനിയൊരു ആളുകൂടുന്ന ജന്മശതാബ്ദിക്ക്‌ കാലം കുറെ കഴിയണം.

ഇന്ത്യയിലെന്നല്ല, ലോകത്ത്‌ തന്നെയും കേരളത്തിലെ ബി.ജെ.പി. യെ പോലെ വേറൊരു പാര്‍ട്ടിയില്ല. ബി.ജെ.പി.യുടെ കേരളത്തിലെ ലക്ഷ്യം അധികാരമൊന്നുമല്ല , ഒരു എം. എല്‍. എ സ്ഥാനമാണ്‌. അമ്പത്തഞ്ചുവര്‍ഷം എന്തായാലും ആയി, ഒരു എം. എല്‍.എ. സ്ഥാനം ലക്ഷ്യമിട്ട ്‌ മുന്നണി കൂടാനും വോട്ട്‌ വില്‍ക്കാനും ധാരണയുണ്ടാക്കാനുമെല്ലാം തുടങ്ങിയിട്ട്‌. ഓരോ തവണയും ഇതാ കിട്ടിപ്പോയി....എന്നിടത്തോളം എത്തിയിട്ടുണ്ട്‌. കിട്ടിയില്ല. ലോക്‌സഭാസീറ്റില്‍ മത്സരിക്കുമ്പോള്‍ നാലും അഞ്ചും നിയമസഭാസീറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയതായി കണക്ക്‌ കണ്ട്‌ നിയമസഭാതിരഞ്ഞെടുപ്പ്‌ നടക്കാന്‍ കൊതിപൂണ്ടിരിക്കും. അത്‌ നടന്നാല്‍ ആ അഞ്ചിടത്തും കെട്ടിവെച്ചത്‌ പോകും...വോട്ടര്‍മാരുടെ വകതിരിവില്ലായ്‌മ എന്നല്ലാതെന്ത്‌ പറയാന്‍.

രുമുന്നണിക്കാരും, അകറ്റിനിര്‍ത്തിയതുകൊണ്ടാണ്‌ അവര്‍ക്കൊരു സീറ്റുപോലും കിട്ടാതിരുന്നത്‌ എന്ന്‌ കരുതുന്നവരുണ്ട്‌. വാസ്‌തവമല്ല. രണ്ടുപക്ഷക്കാരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കാവിമുണ്ടുകാരെ നിയമസഭയിലെത്തിക്കാന്‍ മനസ്സറിഞ്ഞു ശ്രമിച്ചിട്ടുണ്ട്‌. പലപ്പോഴും സഹായിക്കാമെന്ന്‌ പറഞ്ഞ്‌ വോട്ട്‌ വാങ്ങി പറ്റിച്ചിട്ടുമുണ്ട്‌. വിമോചനസമരത്തിന്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ ഇ.എം.എസ്സിനെതിരായ ജനസംഘം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുകൊടുത്തത്‌ ഗുരുവായൂരില്‍ ജനസംഘത്തെ പിന്താങ്ങുമെന്ന ധാരണയിലാണ്‌. വഞ്ചകപ്പരിഷകള്‍ വോട്ട്‌ ചെയ്‌തില്ല. ധാരണ രഹസ്യമായിരുന്നത്‌്‌ കൊണ്ട്‌ വോട്ട്‌ കിട്ടാഞ്ഞപ്പോള്‍ പരസ്യമായി ചോദിക്കാനും പറ്റിയില്ല. അങ്ങനെ എത്ര രഹസ്യഇടപാടുകള്‍..കാര്യം കഴിഞ്ഞാല്‍ പൊടിയും തട്ടി മുണ്ടും മടക്കിക്കുത്തിപോകും. അതാണ്‌ കോണ്‍ഗ്രസ്‌ സംസ്‌കാരം. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെയും അത്‌ തുടര്‍ന്നിട്ടുണ്ട്‌.

ഇടതുപക്ഷക്കാര്‍ക്ക്‌ അത്തരം ചീത്തത്തരമൊന്നുമില്ല. അറുപത്തേഴിലെ സപ്‌തമുന്നണിയില്‍ ജനസംഘം ഉണ്ടായില്ലെങ്കിലും ഉത്തരേന്ത്യ മുഴുവനും മുന്നണികളില്‍ കമ്യൂണിസ്റ്റുകാരും ജനസംഘക്കാരും തോളോട്‌ തോള്‍ചേര്‍ന്നാണ്‌ നിന്നത്‌. ചിലേടത്ത്‌ ഭരിക്കുകയും ചെയ്‌തതാണ്‌. എഴുപത്തേഴിലെ തിരഞ്ഞെടുപ്പിലും ജനതാപാര്‍ട്ടി ലേബളില്‍ അവരെ കൂടെ നിര്‍ത്തുകയും മനസ്സോടെ തന്നെ വോട്ട്‌ കുത്തുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷെ, ഒരു സീറ്റ്‌....ദൈവംതമ്പുരാന്‍ അത്‌ മാത്രം തന്നില്ല.

പന്ത്രണ്ട്‌ ശതമാനം വരെ ഉയര്‍ന്ന വോട്ട്‌ ഇപ്പോള്‍ താഴോട്ട്‌ വീണിരിക്കുന്നു. കാശുവാങ്ങി്‌ വോട്ട്‌ മാറ്റിച്ചെയ്യുക ശീലമായതുകൊാവും ഇപ്പോള്‍ വോട്ട്‌ മാറിച്ചെയ്യാതിരിക്കാന്‍ കാശ്‌ കൊടുക്കേണ്ട സ്ഥിതിയായിരിക്കുന്നു. പാര്‍ട്ടിപക്ഷത്ത്‌ നിന്ന്‌ ആട്ടും തൊഴിയും സഹിക്കാനാവാതെ കുറെപ്പേര്‍ 'ജനപക്ഷ'ത്തേക്ക്‌ പോകാന്‍ തുടങ്ങിയിരിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒന്നും അടുത്തൊന്നും പ്രതീക്ഷക്ക്‌ വകയില്ലാതെ ഇനിയുമെങ്ങനെ മുന്നോട്ട്‌ പോകും ? ത്യാഗത്തിനും വേണ്ടേ ഒരതിര്‌ ?

ആകപ്പാടെ പ്രതീക്ഷക്ക്‌ വക തരുന്നത്‌ മതേതരവാദികള്‍ മാത്രമാണ്‌. വാളും കുന്തവും ബോംബും ശേഖരിക്കുകയും മതം നോക്കാതെ പ്രേമിച്ചവരെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്യുന്നവര്‍ ഇനിയും ശക്തിപ്പെട്ടാല്‍ നമുക്ക്‌ വളര്‍ച്ചക്ക്‌ സ്‌കോപ്പുണ്ട്‌. ഇനി അതൊന്നും ഇല്ലെങ്കിലും സാരമില്ല. ഓണം സവര്‍ണ ആഘോഷമാണ്‌, ശിവരാത്രി ഫാസിസ്റ്റ്‌ ആഘോഷമാണ്‌, കാളനും കാളയും ഒന്നാണ്‌, പായസം പോയിസനാണ്‌ എന്നും മറ്റും വാദിക്കുന്ന പത്ത്‌ കുഞ്ഞഹമ്മദുമാരെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.....വേറൊരു വഴിയും കാണാനില്ല.
**********************

വര്‍ഗീയവിഷം ചീറ്റി മോഡി തിരിച്ചുപോയി എന്നാണ്‌ നരേന്ദ്രമോഡിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തെ കുറിച്ച്‌ സി.പി.എം. മുഖപത്രം വെണ്ടക്കാ തലക്കെട്ടായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കാര്യം ശരിയെങ്കില്‍ കോടിയേരിയുടെ ആഭ്യന്തരവകുപ്പ്‌ ഒന്നാന്തരം അവസരമാണ്‌ പാഴാക്കിക്കളഞ്ഞത്‌. വര്‍ഗീയവിഷം ചീറ്റുന്നത്‌ ഐ.പി.സി പ്രകാരം കുറ്റമാണ്‌. മുഖ്യമന്ത്രിമാര്‍ക്ക്‌ നിയമത്തില്‍ എക്‌സംപ്‌ഷന്‍ ഒന്നുമില്ല. കേസ്സെടുക്കേണ്ടത്‌ സംസ്ഥാന അഭ്യന്തരവകുപ്പാണ്‌.

വര്‍ഗീയവിഷം ചീറ്റിയാല്‍ അറസ്റ്റ്‌ ചെയ്‌ത്‌ തടവിലാക്കാം. അത്‌ സാധ്യമല്ലെങ്കില്‍ പോട്ടെ, കേസ്സെങ്കിലും എടുക്കാതിരിക്കുന്നത്‌ കൃത്യവിലോപമാണ്‌ .കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത്‌ മൊബൈല്‍ഫോണില്‍ വര്‍ഗീയം പ്രസംഗിക്കാന്‍ തൊഗാഡിയയെ അനുവദിച്ചതിന്‌ സര്‍ക്കാര്‍ എന്തുമാത്രം പഴി കേട്ടതാണ്‌. തൊഗാഡിയയേക്കാള്‍ കൂടിയ വിഷമല്ലേ ഈ നരാധമമോഡി എന്നു പറയുന്ന കക്ഷി. നമ്മളാണെങ്കില്‍ വര്‍ഗീയവിരുദ്ധനിലപാടില്‍ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറുമല്ല. അബ്ദുള്‍ നാസര്‍ മദനിക്കെതിരെ എത്ര കേസ്‌ ഇതുപോലെ ചാര്‍ജ്‌ ചെയ്‌തതാണ്‌. അത്തരമൊരു കേസ്സിലല്ലേ നമ്മള്‍ അദ്ദേഹത്തെ പിടിച്ച്‌ തമിഴ്‌നാട്‌ പോലീസ്സിനെ ഏല്‍പ്പിച്ചത്‌. ഇനി പിടിച്ചില്ലെങ്കിലെന്ത്‌, നാല്‌ കേസ്സ്‌ ചാര്‍ജ്‌ ചെയ്‌താല്‍ പിന്നീടിങ്ങോട്ട്‌ വരാന്‍ മോഡി ഭയപ്പെടുകയെങ്കിലും ചെയ്യുമായിരുന്നല്ലോ.

മോഡിയുടെ പ്രസംഗത്തില്‍ പ്രതീക്ഷിച്ച യാതൊരു തീയും പുകയും ഉണ്ടായില്ലെന്നും വെറും വികസനം മാത്രമായിരുന്നു പറഞ്ഞതെന്നും വേറെ ചില കൊടും മതേതരപത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കണ്ടു. ഹിന്തുസ്ഥാനിയില്‍ വലിയ പിടിപാടൊന്നും ഇല്ലാത്തതിന്റെ കുഴപ്പമായിരിക്കാം. അല്ലാതെ പാര്‍ട്ടി പത്രത്തിന്‌ അബദ്ധം പറ്റിയതാവാന്‍ വഴിയില്ല.
*********************
സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന മാഫിയകളെ കുറിച്ച്‌ ജനങ്ങള്‍ക്ക്‌ അറിയാത്തത്‌ കൊണ്ടുള്ള പ്രശ്‌നം ചെറുതല്ല. ഇത്‌ പരിഹരിക്കുന്നതിന്‌ ഒരു മാഫിയ ഡയറക്‌റ്ററി പ്രസിദ്ധപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നു. വളരെ കാലമായി നിലനില്‍ക്കുന്ന പരമ്പരാഗത മാഫിയകളെ കുറിച്ച്‌ ഏതാണ്ട്‌ ചില ധാരണകളൊക്കെയുണ്ട്‌ . സമീപകാലത്ത്‌ ഉയര്‍ന്നു വന്ന മണല്‍ മാഫിയ, ചന്ദനമാഫിയ, സ്വാശ്രയമാഫിയ, മാധ്യമമാഫിയ തുടങ്ങിയവയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ട്‌. ആയിരക്കണക്കിന്‌ മാഫിയകള്‍ സംസ്ഥാനത്ത്‌ ഉെണ്ടന്നാണ്‌ പറയപ്പെടുന്നത്‌. മന്ത്രിമാര്‍ ഓരോ ദിവസവും ഓരോ മാഫിയയെ കുറിച്ച്‌ പറയുന്നത്‌ കേള്‍ക്കുന്നു.

പോലീസിന്‌ ഇവയെകുറിച്ച്‌ വലിയ പിടിപാടൊന്നുമില്ല. അറിയുന്നവര്‍ അപ്പപ്പോള്‍ വിവരം തന്നാല്‍ സഹായമാകും. സിവില്‍ സപൈ്‌ളസ്‌ മാഫിയയെ കുറിച്ച്‌ കേള്‍ക്കുന്നത്‌ തന്നെ മന്ത്രി ദിവാകരന്‍ പറഞ്ഞപ്പോഴാണ്‌. മന്ത്രി സുധാകരന്‍ പറയുന്നതുവരെ ദേവസ്വം മാഫിയയെ ദുസ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. അതു കൊണ്ട്‌ മന്ത്രിമാരും സഹകരിക്കണം. നിശ്ചിത എണ്ണം പുതിയ മാഫിയ ഉണ്ടാകുമ്പോള്‍ പരമാവധി വേഗത്തില്‍ മാഫിയ ഡയറക്‌റ്ററിയുടെ പുതിയ എഡിഷന്‍ ഇറക്കുന്നതുമാണ്‌.

No comments:

Post a comment