ഒരിക്കല്‍ മാത്രം വന്നാല്‍ പോരനേപ്പാള്‍ വിസ്മയം 5


ടൂറിസം വകുപ്പ്‌ നേപ്പാളിലെത്തും മുമ്പ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയ യാത്രാപരിപാടിയില്‍ പിന്നീട്‌ പല തവണ മാറ്റം വരുത്തുകയുണ്ടായി. ജോംസം പോലുള്ള ഹില്‍ സ്റ്റേഷനുകളും ചിറ്റ്‌വാന്‍ പോലുള്ള വന്യസങ്കേതങ്ങളും ആദ്യത്തെ യാത്രാപരിപാടിയിലുണ്ടായിരുന്നു. മഴ യാത്രക്ക്‌ തടസ്സമായേക്കുമെന്ന ഭയത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ പര്‍വതമേഖലകള്‍ ഴിവാക്കപ്പെട്ടു.

നേപ്പാളിലെത്തുന്നവരേറെയും ലക്ഷ്യമിടുന്നത്‌ വന്യസങ്കേതങ്ങളാണ്‌. ന്നര ലക്ഷത്തോളം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വനമേഖലയില്‍ ഇത്തരം കേന്ദ്രങ്ങളേറെയാണ്‌. നേപ്പാളിന്റെ ഭൂവിസ്തൃഷ്ട്രഷ്ട്രതിയില്‍ ഇരുപത്‌ ശതമാനത്തോളം പതിനാറു വന്യസങ്കേതങ്ങളായി സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ്‌. മലകയറ്റമാണ്‌ ഇവിടങ്ങളിലെ മുഖ്യആകര്‍ഷണം. ലോകത്തിലെ തന്നെ മികച്ച ട്രെക്കിങ്‌ കേന്ദ്രമായി കണക്കാക്കപ്പെടുന്നത്‌ അന്നപൂര്‍ണ സംരക്ഷിത പ്രദേശമാണ്‌.

മദ്ധ്യനേപ്പാളില്‍ നിന്ന്‌ തുടങ്ങി എണ്ണായിരത്തിലധികം മീറ്റര്‍ ഉയരത്തില്‍ മൗണ്ട്‌ അന്നപൂര്‍ണ വരെ നീണ്ടുകിടക്കുന്നു. അഞ്ഞൂറോളം അപൂര്‍വ തരം പക്ഷികളെ ഈ പ്രദേശത്ത്‌ കാണാം. ഇവയോട്‌ ചേര്‍ന്നുള്ള നദികളിലും തടാകങ്ങളിലും റാഫ്റ്റിങ്ങ്‌ സൗകര്യങ്ങളുണ്ട്‌. സാഹസികമായ വിനോദമാണ്‌ റബ്ബര്‍ ബോട്ടുകളിലും ചെറുചങ്ങാടങ്ങളിലുമേറിയുള്ള തുഴച്ചില്‍. വെള്ളച്ചാട്ടമോ നദിയോ എന്ന്‌ തിരിച്ചറിയാനാകാത്ത വിധത്തില്‍ കുത്തനെ ഴുകുന്നതും പ്രക്ഷുബ്ധമുമാണ്‌ ഇവയേറെയും. ജംഗ്ല്‌ സഫാരി, പാരാഗ്ലൈഡിങ്ങ്‌, റാഫ്റ്റിങ്ങ്‌, കായാകിങ്ങ്‌ , കോനോയിങ്ങ്‌ , മൗണ്ടന്‍ ബൈകിങ്ങ്‌, റോക്ക്‌ ക്ലൈംബിങ്ങ്‌, ബംഗി ജമ്പ്‌ എന്നിങ്ങനെ പോകുന്നു ഇവിടത്തെ സാഹസികവിനോദങ്ങള്‍. മറ്റൊരു അപുര്‍വതയുമുണ്ട്‌. ഇക്കാലത്ത്‌ ഒരിടത്തും അനുവദിക്കാത്ത മൃഗവേട്ട അനുവദിക്കുന്ന ഒരു സ്ഥലമുണ്ട്‌ പശ്ചിമ നേപ്പാളില്‍. എല്ലാ കാലത്തും അനുവദിക്കില്ല, ലൈസന്‍സ്‌ എടുക്കണം തുടങ്ങിയ ചില നിയന്ത്രണങ്ങളുണ്ടെന്നു മാത്രം.

ധോര്‍പടാന്‍ ഹണ്ടിങ്ങ്‌ റിസര്‍വ്‌, കാഞ്ചന്‍ജംഗ , ഖാപ്‌ താഡ്‌, കോശിടാപ്പു, ലാങ്ങ്‌ ടാങ്ങ്‌, മകാലു ബരുണ്‍, മനാസ്ലു, പാര്‍സ, റാറ, റോയല്‍ ബാര്‍ഡിയ, റോയല്‍ ചിറ്റ്‌ വാന്‍, റോയല്‍ ശുക്ലഫാന്‍ട , സഗര്‍മാത എന്നിങ്ങനെ പോകുന്നു വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളുടെ പേരുകള്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത്‌ ചിറ്റ്‌വാന്‍ നാഷനല്‍ പാര്‍ക്കിലാണ്‌. യുനെസ്കോ നാഷനല്‍ ഹെറിറ്റേജ്‌ സൈറ്റായി മുപ്പതോളം വര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ച ഈ വന്യസങ്കേതത്തിലേക്ക്‌ കാഠ്മണ്ഡുവില്‍ നിന്ന്‌ നൂറ്റിരുപത്‌ കിലോമീറ്റര്‍ ദൂരമേയുള്ളൂ. ലോകത്തെ അപൂര്‍വം സ്ഥലങ്ങളിലേ ഇവിടെയുള്ള അത്രയും ജൈവവൈവിദ്ധ്യം കാണാനാവൂ. അഞ്ഞൂറിലധികമുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ ഈ സങ്കേതത്തിന്റെ പ്രത്യേകതയാണ്‌. അത്യപൂര്‍വം ഇനങ്ങളില്‍ പെട്ട നിരവധി തീര്‍ത്ഥാടനപക്ഷികള്‍ ഇവിടെ വേനല്‍ക്കാലത്ത്‌ എത്താറുമുണ്ട്‌.

'നേച്ചറലി നേപ്പാള്‍ ' എന്നതാണ്‌ നേപ്പാളിന്റെ ടുറിസ്റ്റ്‌ മുദ്രാവാക്യത്തിലെ ആദ്യവാചകം. 'സ്വാഭാവികമായും നേപ്പാള്‍' എന്നോ പ്രകൃതിഭംഗിയുള്ള നേപ്പാള്‍ എന്നോ അര്‍ത്ഥമെടുക്കാം. രണ്ടാം വാചകം 'വണ്‍സ്‌ ഈസ്‌ നോട്ട്‌ ഇനഫ്‌ ' എന്നാണ്‌. രിക്കല്‍ മാത്രം വന്നാല്‍ പോര!. ടുറിസം ഡയറക്റ്ററുമായുള്ള മുഖാമുഖത്തിന്റെ അവസാനം അദ്ദേഹം ചോദിച്ചത്‌ യാത്രാവസാനം എന്തു തോന്നുന്നു എന്നാണ്‌. അനന്തപത്മനാഭ അതിന്‌ മറുപടി നല്‍കി ' വണ്‍സ്‌ ഈസ്‌ നോട്ട്‌ ഇനഫ്‌ .' അതിന്റെ രസത്തില്‍ എല്ലാവരും ആര്‍ത്തുചിരിച്ചു.


ക്ഷേത്രങ്ങളുടെ കേന്ദ്രമായ നാട്‌ സ്വാഭാവികമായും ഉത്സവങ്ങളുടേയും നാടാണ്‌. ദീപാവലിയും ദുര്‍ഗാപൂജയും പോലുള്ള ഇന്ത്യന്‍ ഉത്സവങ്ങള്‍ക്കു പുറമെ നേപ്പാളിന്റെ സ്വന്തം ഉത്സവങ്ങള്‍ വര്‍ഷം മുഴുവന്‍ ഉണ്ട്‌ . ജനവിഭാഗങ്ങള്‍ക്കിടയിലും വൈവിദ്ധ്യങ്ങളേറെയാണ്‌. നുറു നുറു ഗോത്ര വിഭാഗങ്ങള്‍ക്ക്‌ അനേകതരം ആഘോഷങ്ങളും ചടങ്ങുകളുമുണ്ട്‌. നേപ്പാള്‍ നാഷനല്‍ എത്നോഗ്രാഫിക്‌ മ്യൂസിയം എന്ന പേരില്‍ കാഠ്മണ്ഡുവിലുള്ള കാഴ്ചബംഗളാവില്‍ ഇവിടത്തെ വിവിധ ആദിമ ജനവിഭാഗങ്ങളെ കുറിച്ച്‌ ഏകദേശധാരണ നല്‍കുന്ന കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. തമാങ്ങ്‌, ഗുരുങ്ങ്‌ , താരു, റായി, നേവാര്‍, ഷെര്‍പ്പ, മാഗര്‍, തകാളി, ചെപാങ്ങ്‌, സുന്‍വാര്‍ എന്നിങ്ങനെ പോകുന്നു വിവിധ ഗോത്രജനവിഭാഗങ്ങള്‍. ഇന്ത്യയോടടുത്ത പ്രദേശങ്ങളില്‍ മാത്രമേ നേപ്പാളിന്‌ ഇന്ത്യന്‍ സ്വഭാവമുള്ളു. മുകളിലേക്ക്‌ പോകുന്തോറും നേപ്പാള്‍ സ്വതന്ത്രസ്വഭാവങ്ങളും സാംസ്കാരിക തനിമയുള്ള രാജ്യമാകുന്നു.എന്നാല്‍ ആരാധനക്രമങ്ങളിള്‍ ഹൈന്ദവസ്വഭാവങ്ങള്‍ നിലനിര്‍ത്തുന്നു. അത്തരത്തില്‍ പെട്ട ഒന്നാണ്‌ സൂര്യപൂജ എന്നും ശക്തിപൂജ എന്നും വിളിക്കാവുന്ന ഛത്പൂജ. സ്തീകള്‍ മാത്രം മുട്ടറ്റം വെള്ളത്തിലിറങ്ങി നിന്ന്‌ പ്രഭാതസൂര്യനെയും അസ്തമനസൂര്യനെയും തൊഴുതു പ്രാര്‍ഥിക്കുന്നത്്‌ മനസ്സിനും ശരീരത്തിനും ശക്തിക്കും ശുദ്ധിക്കും വേണ്ടിയാണ്‌. മഗധ കാലത്ത്‌ പാടലിപുത്രയില്‍ നിന്നാരംഭിച്ചതായി കരുതുന്ന ഈ ഉത്സവം നേപ്പാള്‍ മുഴുവന്‍ പ്രചരിച്ചുകഴിഞ്ഞതായി പറയുന്നു.'ക്റ്റോബര്‍ അവസാനമാണ ഈ ആഘോഷം നടക്കുന്നത്‌. തെരുവൂതോറും ആടിപ്പാടിയുള്ള അനേകം ഉത്സവങ്ങളും ആഘോഷങ്ങളും വര്‍ഷത്തിലെ ഏത്‌ ദിവസവും നേപ്പാളില്‍ എവിടെയും കാണാം.

നേപ്പാളിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നിനെ ദേവീസ്‌ ഫാള്‍ എന്നാണ്‍്‌ വിളിക്കുന്നത്‌. പൊക്കാറയില്‍ നിന്ന്‌ അധികം ദൂരമില്ല.  അപൂര്‍വത ഈ വെള്ളച്ചാട്ടത്തിനുണ്ട്‌. മലമുകളില്‍ നിന്നാണല്ലോ സാധാരണ വെള്ളം താഴേക്ക്‌ പതിക്കുക. ഈ വെള്ളച്ചാട്ടം ഭൂമിക്കടിയിലാണ്‌. നൂറുമീറ്റര്‍ താഴേക്കാണ്‌ പതിക്കുന്നത്‌. ഭുമിക്കടിയിലൂടെ അതങ്ങനെ ഴുകിപ്പോവുന്നു. ഉയരത്തില്‍ നിന്ന്‌ താഴേക്ക്‌ നോക്കിയാണ്‌ വെള്ളച്ചാട്ടം കാണുക. ചുറ്റും ഇരുമ്പ്‌ വേലി കെട്ടിയിട്ടുണ്ട്‌, ആരും വീണു പോകാതിരിക്കാന്‍. ചാടുന്ന വെള്ളത്തില്‍ നിന്നുള്ള ഇരമ്പം ചെവിയടപ്പിക്കുന്നതാണ്‌. സമീപമാകെ വെള്ളനുര പരന്നിരിക്കുന്നു.


വെള്ളച്ചാട്ടം എങ്ങനെ ദേവിയുടെ വീഴ്ചയായി ? ഫാള്‍ വെള്ളച്ചാട്ടവും വീഴ്ചയും ആകാമല്ലോ. ഇക്കാര്യം ആലോചിച്ച്‌ നടക്കവേ ആണ്‌ അവിടെ സ്ഥാപിച്ച ബോര്‍ഡിന്‌ മുന്നിലെത്തിയത്‌. പാതാള്‍ ഛെങ്കോ എന്നായിരുന്നു പഴയ പേര്‌. ഭൂഗര്‍ഭത്തിലെ വെള്ളച്ചാട്ടം എന്നര്‍ത്ഥം. നാല്‍പ്പത്തഞ്ച്‌ വര്‍ഷം മുമ്പൊരു സ്വിസ്സ്‌ സംഘം ഇവിടെയെത്തി. വെള്ളച്ചാട്ടത്തിന്‌ മുകളിലെ അരുവിയില്‍ കുളിക്കാനിറങ്ങിയ ദമ്പതിമാരില്‍ യുവതി, അപ്രതീക്ഷിതമായുണ്ടായ ഴുക്കില്‍ പെട്ട്‌ അപ്രത്യക്ഷയായി. മരിച്ച യുവതിയുടെ പേര്‌ ദേവി എന്നായിരുന്നു എന്നാണ്‌ നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നത്‌. തുടര്‍ന്നാണ്‌ വെള്ളച്ചാട്ടത്തിന്റെ പേരുമാറ്റിയത്‌. സ്വിറ്റ്സര്‍ലണ്ടുകാരിക്ക്‌ ദേവി എന്നു പേരുണ്ടാവാനുള്ള സാദ്ധ്യതയെ കുറിച്ച്‌ ആലോചിച്ചു നില്‍ക്കേ ആരോ പറഞ്ഞു. പേര്‌ Devis എന്നായിരുന്നു.
ലോകത്തിലെ ഏക ഹിന്ദു രാജ്യത്ത്‌ ഇത്രയൊക്കെ ഹൈന്ദവവല്‍ക്കരണം ക്ഷമിക്കാവുന്നതല്ലേ ഉള്ളൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി