ക്രിമിനല്‍ മാനനഷ്ടനിയമം മാറ്റണമെന്ന് വാന്‍-ഇഫ്ര


സ്വതന്ത്രപത്രപ്രവര്‍ത്തനവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും തടയുന്നതിന് പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന ക്രിമിനല്‍ മാനനഷ്ടനിയമവും അപകീര്‍ത്തി നിയമം പോലുള്ള മറ്റ് നിയമങ്ങളും റദ്ദാക്കണമെന്ന് ലോക പത്രമാനേജ്‌മെന്റ് സംഘടനയായ വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ആന്റ് ന്യൂസ് പബ്ലിഷേസ് (വാന്‍ ഇഫ്ര ) ആവശ്യപ്പെട്ടു. പൊതുവെ ആഫ്രിക്കന്‍ ഭരണകൂടങ്ങളാണ് മാനനഷ്ടനിയമം ഉപയോഗിച്ച് വിമര്‍ശകരെയും മാധ്യമപ്രവര്‍ത്തകരെയും ജയിലിലടക്കാറുള്ളത്.

പത്രസ്വാതന്ത്ര്യം ബലപ്പെടുത്തുന്നതിനും ജയിലിലടക്കപ്പെടുമെന്ന ഭീതി ഇല്ലാതെ പ്രവര്‍ത്തിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശം ഉറപ്പിക്കാനും ക്രിമിനല്‍ മാനനഷ്ടനിയമങ്ങള്‍ റദ്ദാക്കപ്പെടേണ്ടതുണ്ടെന്ന് സംഘടന അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശസംരക്ഷണരംഗത്ത് ലോകത്തിനാകെ മാതൃകയായ ദക്ഷിണാഫ്രിക്കയിലും മാധ്യമസ്വാതന്ത്ര്യത്തിന് ഹാനികരമായ വ്യവസ്ഥകള്‍ നടപ്പാക്കിയതില്‍ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ഈയിടെ നടപ്പാക്കിയ നിയമഭേദഗതികള്‍ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ജേക്കബ് സുമയോടും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനോടും സംഘടന അഭ്യര്‍ഥിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി വികസ്വര ജനാധിപത്യരാജ്യങ്ങളില്‍ ക്രിമിനല്‍ മാനനഷ്ടനിയമങ്ങള്‍ നിലവിലുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി