Sunday, 31 May 2015

അന്ത്യപരീക്ഷണങ്ങള്‍

കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ കിട്ടുന്ന കേസൊന്നുമല്ല ബാര്‍കോഴക്കേസ്. പക്ഷേ, മാണിസ്സാറിന് കേസന്വേഷണം തന്നെ കടുത്ത ശിക്ഷയായിരുന്നു. കേരളചരിത്രത്തില്‍ നടന്നിട്ടുണ്ടോ ഇതുപോലൊരു ക്രൂരത. കോടി വാങ്ങിച്ചു എന്നുതന്നെ കരുതുക. എന്നാല്‍, വേണ്ടേ അന്വേഷണത്തിനൊരു മര്യാദയൊക്കെ ? കോഴയല്ല, സംഭാവന ആണ് എന്ന് ഒരു റിപ്പോര്‍ട്ട് എഴുതാന്‍ അഞ്ചുമിനിറ്റ് പോരേ? പിന്നെ എന്തിനാണ് കടിച്ചുവലിക്കുന്നത്? അന്വേഷണറിപ്പോര്‍ട്ട് വന്നാല്‍ കടിച്ചുകീറാനാണ് കഴുകന്മാരുടെ നീക്കം. കൊലക്കയറും മടിയില്‍ത്തിരുകി ക്യൂ നില്‍ക്കുകയാണ് അവര്‍. ശത്രുക്കള്‍ക്ക് പഞ്ഞമില്ല. മാണിസ്സാര്‍ കേരളത്തിന്റെ രക്ഷകന്‍ എന്ന് മുഖസ്തുതി പറഞ്ഞ സകലരും ഉണ്ട് ക്യൂവില്‍.


കേരളാകോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നത് കുറ്റപത്രം വരട്ടെ, എന്നിട്ടാലോചിക്കാം എന്നാണ്. കുറ്റം ഉറപ്പായിട്ടില്ലെങ്കിലും കുറ്റപത്രം ഉറപ്പായോ? സംശയത്തിന്റെ ആനുകൂല്യമെങ്ങാനും കിട്ടിയാലായി എന്ന മട്ടിലാണ് യു.ഡി.എഫുകാരുടെ ചര്‍ച്ച. ബിജു രമേശനും കൂട്ടാളികളും കാറില്‍ ചെന്നു, മാണിയെ കണ്ടു, പ്ലാസ്റ്റിക് കവര്‍ കൊടുത്തു, പക്ഷേ... കവറില്‍ പണമായിരുന്നു എന്നതിന് തെളിവില്ല, ഒരു പക്ഷേ, ചെറിയൊരു കുപ്പി ചുവന്ന വീഞ്ഞ് ആയിരിക്കാനും ഇടയുണ്ട് എന്നോ മറ്റൊ എഴുതിക്കിട്ടിയാലും രക്ഷപ്പെടാമല്ലോ. മുങ്ങിച്ചാകുന്നവന് കച്ചിത്തുരമ്പെന്ന പോലെ എന്തിലാണ് പിടികിട്ടുക എന്നറിയില്ല. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഇനിയുമെത്രയുണ്ടാവോ...
വിജിലന്‍സ് അന്വേഷണം തീര്‍ന്നെന്നും റിപ്പോര്‍ട്ട് എഴുതുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഏത് നിമിഷത്തിലും സാധനം തൊടുത്തുവിടപ്പെട്ടേക്കാം. നേരിട്ട് കോടതിയിലേക്ക് വിട്ടാല്‍ അതിന്റെ പ്രഹരശേഷി മാരകമായേക്കാന്‍ ഇടയുണ്ട്. കേസന്വേഷകര്‍ അണുവിട സത്യം വിടാത്ത മഹാത്മാക്കള്‍ ആയതുകൊണ്ടല്ല. ഭരണത്തിലെ ആര് എന്ത് ആഗ്രഹിക്കുന്നു എന്ന് ദൈവംതമ്പുരാന് പോലും മനസ്സിലാകാത്ത സ്ഥിതിക്ക് പാവം വിജിലന്‍സുകാര്‍ക്ക് എന്തുചെയ്യാനാകും? മാണിസ്സാറിനെ സമ്പൂര്‍ണമായി രക്ഷപ്പെടുത്തി ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണം എന്ന കാര്യത്തില്‍ ആഭ്യന്തരനും മുഖ്യനും നിയമവകുപ്പിനും പോലീസ് മേധാവികള്‍ക്കുമെല്ലാം ഏകാഭിപ്രായമാണോ? ആണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. മുഖ്യമന്ത്രി എങ്ങോട്ടാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രിക്കേ അറിയൂ, ഇടതുകണ്ണുകൊണ്ട് വലത്തോട്ടും വലതുകണ്ണ് കൊണ്ട് ഇടത്തോട്ടും നോക്കും.
മാണിസ്സാര്‍ തരിമ്പ് പോലും കറ പുരളാതെ, അഭിനവ മഹാത്മാഗാന്ധിയായി, ശുഭ്ര പ്രതിച്ഛായയോടെ കേസില്‍നിന്ന് പുറത്തുവരണമെന്ന് യു.ഡി.എഫില്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടാവും മാണിസ്സാര്‍ മാത്രം. വേറെ ആര്‍ക്കുമില്ല അങ്ങനെയൊരു സ്വാര്‍ഥചിന്ത. നിയമം പോയി മാണിസ്സാറിന്റെ കൊങ്ങയ്ക്ക് പിടിക്കണമെന്നും ഒടുവില്‍ 'ചാണ്ടിയേ ഒന്ന് തടിയൂരിത്താടേ...' എന്ന് അലമുറയിടണമെന്നും രക്ഷകനായി ഉമ്മന്‍ ചാണ്ടി ദ ഗ്രേറ്റ് അവതരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നുണ്ടാവാം. എന്തുചെയ്യാം, അതൊന്നും ഇനി സാധിക്കുകയില്ല. ഡസന്‍ കൈകള്‍ ഡസന്‍ ചരടുകള്‍ വലിച്ച് വിജിലന്‍സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന് വഴങ്ങുന്നതിലും ഭേദം ഒന്നിനും വഴങ്ങാതിരിക്കുകയാണ് എന്നവര്‍ക്ക് തോന്നാം. ചാട്ടവാറുമായി ജുഡീഷ്യറി നില്‍ക്കുന്നു. കോടതി കഴുത്തിന് പിടിച്ചാല്‍ ഈ കണ്ട രാഷ്ട്രീയക്കാരാരും രക്ഷിക്കാന്‍ വരില്ല. അന്വേഷണം വല്ലാതെ അട്ടിമറിച്ചാല്‍ കോടതി മുഖ്യമന്ത്രിയെത്തന്നെ പിടികൂടിക്കൂടെന്നില്ല. മാണിയോ പോയി, ഇനി ഞാനുമെന്തിന് തൂങ്ങണം?
ഇനി ആശ്രയിക്കാവുന്നത് സര്‍ക്കാറിന്റെ നിയമോപദേശകരിലാണ്. അവരാണ് വിജിലന്‍സ് റിപ്പോര്‍ട്ടിന് മാര്‍ക്കിടുക. വേണമെങ്കില്‍ ഡിസ്റ്റിങ്ഷന്‍ കൊടുക്കാം, വേണ്ടെങ്കില്‍ പൂജ്യം മാര്‍ക്കും കൊടുക്കാം. കീഴ്‌ക്കോടതി പ്രതിയെ തൂക്കിക്കൊല്ലാനും മേല്‍ക്കോടതി പ്രതിയോട് വീട്ടില്‍പ്പോയി വിശ്രമിക്കാനും വിധിക്കുന്നത് പോലെയേ ഉള്ളൂ ഇതും. നല്ല പഴുതുകണ്ടെത്തി നിയമവിദഗ്ധര്‍ക്ക് മാണിസ്സാറിനെ കുറ്റവിമുക്തനാക്കാനാവും. എളുപ്പം നീക്കാവുന്ന കരുവല്ല ഇത്. മാണിയെ വീഴ്ത്തിയാല്‍ മന്ത്രിസഭ വീഴുമോ? മാണിയെ വീഴ്ത്തിയാല്‍ കേരളാ കോണ്‍ഗ്രസ്സുകാര്‍ വേറൊരു ധനകാര്യമന്ത്രിയെ നിയോഗിക്കാന്‍ കൂട്ടാക്കുമോ? മാണിസ്സാറിനെ രക്ഷിച്ചാലും പുള്ളിക്കാരന്‍ പഴയ പ്രതികാരാര്‍ഥം മറുകണ്ടം ചാടിക്കളയുമോ? ശിക്ഷിക്കപ്പെട്ട പിള്ളസാറിനില്ലാത്ത കളങ്കമൊന്നും രക്ഷപ്പെട്ടുവരുന്ന മാണിസ്സാറിനുണ്ടാവില്ലല്ലോ. മാണിസ്സാര്‍ രാജിവെക്കേണ്ടിവന്നാല്‍ അതിന്റെ പേരില്‍ കേ.കോ പിളര്‍ന്ന് ബ്രാക്കറ്റില്‍ എന്തെങ്കിലും അക്ഷരമുള്ള പാര്‍ട്ടി ഉദയംകൊള്ളുമോ? അങ്ങനെ ജനിക്കുന്ന ജീവി മറുകണ്ടം ചാടി ഇടതുപക്ഷമായേക്കുമോ?
ഒന്നും ഉറപ്പിക്കാനാവില്ല. രാഷ്ട്രീയ കുബുദ്ധിജീവികള്‍, തന്ത്രഅജ്ഞന്മാര്‍, ആസ്ഥാനജ്യോത്സ്യന്മാര്‍, രേഖാശാസ്ത്രികള്‍ തുടങ്ങിയരുടെ സബ്കമ്മിറ്റികള്‍ അടിയന്തര കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. പണ്ടാരം, ഇതിനിടെ അരുവിക്കര വെള്ളത്തിലാവില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. അതുകഴിഞ്ഞുമതി ഇതെങ്കില്‍ ഒന്ന് ശ്വാസം വിടാനായേക്കും. ഇല്ലെങ്കില്‍ ശ്വാസം പോകാനും മതി. സകല ദൈവങ്ങള്‍ക്കും അടിയന്തര ദയാഹര്‍ജി വിട്ടിട്ടുണ്ട്. ഒരു കൊല്ലം കൂടി ആയുസ്സ് ഒപ്പിച്ചുതന്നാല്‍, ദക്ഷിണ എത്രയാണെന്ന് വെച്ചാല്‍, പ്ലാസ്റ്റിക് കവറിലാണെങ്കില്‍ കവറില്‍, സമര്‍പ്പിച്ചേക്കാം... രക്ഷിക്കണേ...
                                                                     ****
ഒരു പ്രബല ഇടതുപക്ഷ പാര്‍ട്ടി കണ്ണടച്ചുതുറക്കുംമുമ്പ് ഇടതുപക്ഷം വിട്ട് യു.ഡി.എഫില്‍ ചേരുമെന്ന് മുസ്ലിംലീഗ് സെക്രട്ടറി കെ.പി.എ. മജീദിന് വിവരം കിട്ടിയത്രെ. കേട്ടവര്‍ കേട്ടവര്‍ ആശയക്കുഴപ്പത്തിന്റെ പടുകുഴിയില്‍ വീണു.
പ്രബലപാര്‍ട്ടി എന്ന പ്രയോഗത്തിന് കൃത്യമായ നിര്‍വചനം ലഭ്യമല്ല. സി.പി.എം. പ്രബല പാര്‍ട്ടിതന്നെ. സംശയമില്ല. പിന്നെയാരുണ്ട് പ്രബലന്‍? കണ്ണാടി നോക്കുന്ന ഏത് വിരൂപറാണിക്കും രാജനും ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍ താന്‍ ആളൊരു സംഭവംതന്നെ എന്ന് തോന്നിപ്പോകാവുന്നതാണ്. പക്ഷേ, സി.പി.ഐ.ക്ക് ഒരു ദുര്‍ബലനിമിഷത്തില്‍പ്പോലും തങ്ങളുടേത് ഒരു പ്രബലപാര്‍ട്ടിയാണ് എന്ന് തോന്നിയിട്ടില്ല. രണ്ടക്ക സംഖ്യ നിയമസഭയിലുള്ള വേറൊരു ഇടതുപാര്‍ട്ടി കേരളത്തിലില്ല, സത്യം. പിന്നെയാരാണാവോ ആ കക്ഷി? ഇനി സി.പി.എം. തന്നെയായിരിക്കുമോ യു.ഡി.എഫിലേക്ക് പോകാന്‍ ഒരുമ്പെടുന്നത് ? രാഷ്ട്രീയത്തില്‍ സംഭവിക്കാത്തതായി യാതൊന്നുമില്ലെന്നത് ശരിതന്നെ. എന്നാലും...
ഒടുവില്‍ യു.ഡി.എഫിലേക്ക് വന്ന രണ്ട് എല്‍.ഡി.എഫ്. കക്ഷികളുടെ കാര്യം തന്നെ ശ്ശി കഷ്ടാണ്. വന്നേടത്തേക്ക് തന്നെ തിരിച്ചുപോകുന്ന കാര്യം ആലോചിക്കുകയാണ് അവരെന്നും നാട്ടില്‍ സംസാരമുണ്ട്. നേരത്തേ വന്നവര്‍ക്ക് ഉറങ്ങാന്‍തന്നെ അവിടെ പായയില്ല. പിന്നെയും അങ്ങോട്ട് ചെല്ലാന്‍ കെട്ടുമുറുക്കുന്നത് ഏത് ഗതികെട്ടവനാണാവോ ? എന്തായാലും യു.ഡി.എഫ്. വാതില്‍ തത്കാലം അടച്ചുപിടിക്കുന്നതാണ് നല്ലത്. ആരെങ്കിലും പുറത്തുപോയി വേക്കന്‍സി വരും വരെ ക്ഷമിക്കാന്‍ പറ മജീദേ പുതിയ കക്ഷിയോട്....
                                                                     ****
'ധീരാവീരാ'വി.എം. സുധീരന് ധൈര്യം പോരാഞ്ഞിട്ടാണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ കൂട്ടാക്കാത്തതെന്ന് ഒരു വ്യാഖ്യാനം മദ്യലോബിക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരിക്കാന്‍ ഒരു ആദര്‍ശവാദി ധൈര്യപ്പെടുന്നുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ധൈര്യമൊന്നും വേണ്ട സോളാര്‍ കമ്മീഷനില്‍ ഹാജരായി തെളിവ് നല്‍കാന്‍.
ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയൊന്നുമില്ല കമ്മീഷന്‍. ഹാജരായി മൗനം വിദ്വാന് ഭൂഷണം സിദ്ധാന്തത്തില്‍ ഉറച്ചുനിന്നാല്‍ ശിക്ഷിക്കുകയുമില്ല. ഇനി, കള്ളം പറഞ്ഞാല്‍ കമ്മീഷന്‍ ശിക്ഷിക്കുമോ? ഇതുവരെ ഹാജരായവര്‍ പറഞ്ഞത് സത്യമാണ് എന്ന് ആര്‍ക്കുണ്ട് ഉറപ്പ്. പറഞ്ഞത് സത്യമോ എന്നറിയാല്‍ നുണ പരിശോധന നടത്തുമെന്ന പേടിയും ഇല്ല.
പിന്നെ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചാല്‍, ചില ഗുരുതരാവസ്ഥകള്‍ സംജാതമായേക്കാം. ഉത്തരം പറയാനും വയ്യ, മിണ്ടാതിരിക്കാനും വയ്യാത്ത അവസ്ഥകള്‍. സത്യം പറഞ്ഞാല്‍ അമ്മയ്ക്ക് തല്ല് കിട്ടും പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന് പറഞ്ഞതുപോലെ... അതേ ഉള്ളൂ.. വേറെ പ്രശ്‌നമൊന്നുമില്ല.

Monday, 25 May 2015

മാധ്യമനിരീക്ഷണത്തിന്റെ സൂക്ഷ്മതലങ്ങള്‍


വിഷ്ണുമംഗലം കുമാര്‍

മാധ്യമമേഖലയുടെ അകവും പുറവും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ പ്രാപ്തിയുള്ള പ്രഗത്ഭരായ എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടുതാനും. എന്നാല്‍ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങള്‍ മുടിനാരിഴകീറി പരിശോധിക്കുന്ന അവരില്‍ പലരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ മേഖലയെ വിശകലനം ചെയ്യാന്‍ കൂട്ടാക്കുന്നില്ല. പരിണിതപ്രജ്ഞരായ ചില പത്രാധിപന്മാരും പത്രപ്രവര്‍ത്തകരുമാകട്ടെ സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കുന്ന മാധ്യമരംഗം സ്വതന്ത്രമായി വീക്ഷിക്കുകയും ക്രിയാത്മമായ പഠനങ്ങള്‍ നടത്തുകയും ചെയ്തുപോരുന്ന മാധ്യമപ്രവര്‍ത്തകനാണ് എന്‍.പി.രാജേന്ദ്രന്‍. തൊഴിലിന്റെ ഭാഗമായി രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തതെങ്കിലും രാജേന്ദ്രന്റെ മാധ്യമപഠനങ്ങള്‍ സത്യസന്ധമായ സമീപനവും വ്യത്യസ്തതയും കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നു. 1981പത്രപ്രവര്‍ത്തനരംഗത്തെത്തിയ ഇദ്ദേഹം രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മാധ്യമനിരീ ക്ഷണം ആരംഭിച്ചതെന്ന് തോന്നുന്നു. പഴയകാല പത്രപ്രവര്‍ത്തനത്തിലും ആധുനിക മാധ്യമപ്രവര്‍ത്തനത്തിലും രാജേന്ദ്രന്‍ ഒരുപോലെ വിജയം വരിക്കുകയും അംഗീകാരം നേടുകയും ചെയ്തു. ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരിക്കെയാണ് വിരമിച്ചത്. കേരള പ്രസ് അക്കാദമി (ഇപ്പോള്‍ മീഡിയ അക്കാദമി)നായി പ്രവര്‍ത്തിച്ച കാലയളവിലാണ് ഇദ്ദേഹം മാധ്യമപഠനത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്തത്. എന്‍.പി.ആര്‍ എന്ന ചുരുക്കപ്പേരിലും ഇന്ദ്രന്‍ എന്ന
തൂലികാനാമത്തിലും അറിയപ്പെടുന്ന രാജേന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'വേണം മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്് . 'അക്കാദമി പ്രസിദ്ധീകരണമായ ' മീഡിയ'യുടെ പത്രാധിപര്‍ എന്ന നിലയില്‍ എഴുതിയ മുഖപ്രസംഗങ്ങളുടേയും മറ്റ് ലേഖനങ്ങളുടേയും സമാഹാരമാണ് ഈ കൃതി. വിമര്‍ശനം, സ്വയം വിമര്‍ശനം, വര്‍ത്തമാനം ഭാവി, വ്യക്തികള്‍ അനുഭവങ്ങള്‍ എന്നീ മൂന്ന് ഭാഗങ്ങളിലായി ഇരുപത്തിനാല് രചനകളാണ് ഈ മാധ്യമനിരീക്ഷണ ഗ്രന്ഥത്തിലുള്ളത്. മാധ്യമത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലേക്കും രാജേന്ദ്രന്‍ കടന്നുചെല്ലുന്നുണ്ട്. 'പത്രപ്രവര്‍ത്തനത്തിലെ പുതിയ രൂപങ്ങളിലൊന്നായ വ്യാഖ്യാനാത്മക റിപ്പോര്‍ട്ടിങ്ങ്. പക്ഷപാത റിപ്പോര്‍ട്ടിങ്ങിനുള്ള ഉദാഹരണമായി ഉദ്ധരിക്കപ്പെടാറുണ്ട്. വ്യാഖ്യാനങ്ങള്‍ നിഷ്പക്ഷമാവുകയല്ല. തികച്ചും ന്യായമാവുകയാണ് വേണ്ടത്.'- നമ്മുടെ പക്ഷപാതങ്ങള്‍ എന്ന ലേഖനത്തില്‍ രാജേ ന്ദ്രന്‍ നിരീക്ഷിക്കുന്നു. 'അച്ചടിക്കുന്ന പത്രത്തിന്റെ ചെലവില്‍ നാലിലൊരു പങ്ക് വാര്‍ത്താശേഖരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത്രയും തന്നെ കടലാസ്സിനും ചെലവാകുന്നു. കടലാസ്സിലെ അച്ചടി നിര്‍ത്തി അതേ പടി ഇന്റര്‍നെറ്റിലേക്ക് മാറുമ്പോള്‍ ഉദ്പാദനച്ചെലവും പ്രകൃതിവിഭവത്തിന്റെ നാശവും തടയാനാവുന്നു.' അച്ചടിമാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു ലേഖനത്തില്‍ അദ്ദേഹം 'ശരി തെറ്റ്, സത്യം അസത്യം, ന്യായം അന്യായം, മൂല്യം മൂല്യരഹിതം, ഗുണമുള്ളത് ദോഷമുള്ളത്, നല്ലത് ചീത്ത തുടങ്ങിയ അനേകമനേകം വിരുദ്ധ ദ്വന്ദ്വങ്ങളില്‍ തീരുമാനമെടുത്തിരുന്ന ഇടനിലക്കാരനെയാണ് നവമാധ്യമം ഇല്ലാതാക്കുന്നത്. പൊതു നിരത്തില്‍ ട്രാഫിക് പോലീസുകാരനില്ലാതാകുന്നത് എത്രത്തോളം സ്വാതന്ത്യത്തെ പരിപോഷിപ്പിക്കുമോ അത്രത്തോളമാണ് മാധ്യമങ്ങളിലെ അനിയന്ത്രിതാവസ്ഥ അഭിപ്രായസ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നത്. 'ഇന്നത്തെ പത്രം, നാളത്തെ മാധ്യമം' എന്ന ലേഖനത്തില്‍ സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ബഹളത്തെ സ്വതസിദ്ധമായ ശൈലിയില്‍ രാജേന്ദ്രന്‍ നിരീക്ഷിക്കുന്നു. പത്രപ്രവര്‍ത്തനരംഗത്ത് തനതായ ഇടം നേടിയെടുത്ത വിഎം. കൊറാത്ത്, ടി. വേണുഗോപാലന്‍, വിംസി എന്നിവരെപ്പറ്റിയുള്ള ഉള്ളില്‍ തട്ടുന്ന കുറിപ്പുകള്‍ വ്യക്തികള്‍ അനുഭവങ്ങള്‍ എന്ന വിഭാഗത്തിലാണ് ചേര്‍ത്തിട്ടുള്ളത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ-ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമവിഷയങ്ങളില്‍ താല്‍പ്പര്യമുള്ള വായനക്കാര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് സവിശേഷതകളേറെയുള്ള ഈ മാധ്യമപഠന കൃതി.


കേരളശബ്ദം വാരിക

Sunday, 24 May 2015

വീണ്ടും അന്തിമപോരാട്ടം


പൊളിറ്റ് ബ്യൂറോയെ വെല്ലുവിളിക്കുന്നതും വിഭാഗീയ ലക്ഷ്യങ്ങളുമായി നടക്കുന്നതുമൊക്കെ ചില്ലറകാര്യമാണെന്ന് വെക്കുക. യു.ഡി.എഫ്. പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലൊക്കെ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ നടത്താറുണ്ടത്രെ ഈ സീനിയര്‍ നേതാവ്. യു.ഡി.എഫുകാര്‍ പോലും ചെയ്യാത്ത പണിയല്ലേ അത് ?

പണ്ട് കേട്ട ഒരു നാടന്‍ തമാശയുണ്ട്. ലാസ്റ്റ് ബസ് പോയോ, പേടിക്കേണ്ട അതിനിയും വരും എന്ന്. വി.എസ്സിനെതിരായ സി.പി.എം. നേതൃത്വത്തിന്റെ പോരാട്ടം ഏതാണ്ട് അതിനോട് അടുത്തുനില്‍ക്കുന്നു. വീണ്ടുമിതാ അന്തിമപോരാട്ടം. പിണറായി വിജയന്‍ എട്ടൊമ്പതുവര്‍ഷം അന്തിമപോരാട്ടം നടത്തിയതാണ്. പോകുന്ന പോക്കില്‍ അത് വളരെയേറെ മൂര്‍ച്ഛിച്ച് പാര്‍ട്ടി സംസ്ഥാനസമ്മേളനംതന്നെ അന്തിമപോരാട്ടമായി മാറി. ചിരിക്കാതെ ശത്രുസംഹാരം നടത്തുന്ന പിണറായി പോയി ചിരിച്ചുകൊണ്ട് കൊല്ലുന്ന കോടിയേരി ബാലകൃഷ്ണന്‍ വന്നപ്പോള്‍ പോരാട്ടം തീര്‍ന്നു എന്നാണ് ജനം വിചാരിച്ചത്. എവിടെ തീരാന്‍ ! പിണറായിയായിരുന്നു ഭേദം എന്ന് വി.എസ്. ഇനി പറഞ്ഞുകൂടെന്നില്ല.

പാര്‍ട്ടി ഹെഡ്ഡാപ്പീസ് താന്‍ പിടിച്ചു എന്ന മട്ടിലായിരുന്നല്ലോ വി.എസ്സിന്റെ വിശാഖപട്ടണത്ത് നിന്നുള്ള വെളുക്കെ ചിരിച്ചുകൊണ്ടുള്ള തിരിച്ചുവരവ്. യെച്ചൂരി വി.എസ്സിന്റെ സ്വന്തം ആളാണ്, അല്ലെങ്കില്‍ അങ്ങനെയാണ് എന്നാണ് വി.എസ്സിന്റെ വിചാരം. ചില്ലറ സഹായങ്ങളൊക്കെ പരസ്?പരം ചെയ്തിട്ടുണ്ടെന്നത് ശരി. യെച്ചൂരി െ്രെപമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേന്ദ്രകമ്മിറ്റിയിലുള്ള ആളല്ലേ വി.എസ്. ഇത്തിരി ബഹുമാനം കാണുമല്ലോ. നല്ല നിലയില്‍ തീരാന്‍ ഒരു സാധ്യതയും ഇനി ബാക്കിയില്ലാത്ത കേസ് ആണ് വി.എസ്സിന്റേതെന്ന് യെച്ചൂരിക്ക് ബോധ്യപ്പെട്ടിരിക്കാം. ചൈനായുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് സഖാക്കള്‍ രക്തം നല്‍കണം എന്ന് ആഹ്വാനിച്ചതിന് കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തിയതുമുതല്‍ എത്ര പരസ്യരഹസ്യ ശാസനകള്‍, വിമര്‍ശനങ്ങള്‍, തള്ളിപ്പറയലുകള്‍, സസ്‌പെന്‍ഷന്‍, തരംതാഴ്ത്തലുകള്‍ ഇനി ക്യാപ്പിറ്റല്‍ പണിഷ്‌മെന്റേ ബാക്കിയുള്ളൂ. തൊണ്ണൂറ് പിന്നിട്ട ഒരാളെ എങ്ങനെ അതിന് വിധേയനാക്കും എന്ന കൈയ്യറപ്പ് കൊണ്ടാണ് ഈ അന്തിമപോരാട്ടം ഇങ്ങനെ കൂടെക്കൂടെ നടത്തേണ്ടി വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ പാര്‍ട്ടിവിരുദ്ധനെക്കൊണ്ട് വല്ല പ്രയോജനവും പാര്‍ട്ടിക്കുണ്ടാവുമെങ്കില്‍ അത് കളയേണ്ടല്ലോ എന്ന ബുദ്ധിയും ഇതിന് കാരണമായി ഉണ്ടാവാം. ദൈവം ഇല്ലെന്ന് പറയുന്ന സി.പി.എമ്മിനെ ദൈവം എങ്ങനെ സഹായിക്കാനാണ്. ഇനിയും എത്രകാലം തീരാത്ത അന്തിമ പോരാട്ടം നടത്തേണ്ടിവരുമോ എന്തോ...

ആലപ്പുഴയില്‍ സംസ്ഥാനസമ്മേളനം നടക്കുന്നതിന്റെ തലേന്നേ തുടങ്ങിയിരുന്നു വെടിക്കെട്ട്. തീരുന്നതുവരെ അത് തുടര്‍ന്നു. സമ്മേളനത്തിനിടയില്‍ത്തന്നെ വി.എസ്സിന്റെ മഹാസേവനങ്ങളെ 'ബഹുമാനിക്കുന്ന' ദീര്‍ഘപ്രമേയം പാസ്സാക്കി മാധ്യമങ്ങള്‍ക്ക് കൊടുത്തു. പാര്‍ട്ടി ലോകസമാധാനത്തെക്കുറിച്ചോ ദേശീയ പ്രശ്‌നങ്ങളെക്കുറിച്ചോ പ്രമേയം പാസ്സാക്കിയാല്‍ ദുഷ്ട ബൂര്‍ഷ്വാ പത്രങ്ങള്‍ അകത്തെവിടെയെങ്കിലും നാല് വരി കൊടുത്ത് കൊല്ലും. പ്രമേയം വി.എസ്സിനെക്കുറിച്ചാണെങ്കില്‍ വള്ളിപുള്ളി വെട്ടാതെ ഫുള്‍ടെക്സ്റ്റ് എഡിറ്റോറിയല്‍പേജില്‍ വെച്ചുതാങ്ങും. വായിക്കാന്‍ നല്ല രസമാണെന്നത് സത്യം. കേന്ദ്ര കമ്മിറ്റിയംഗമായ നേതാവ് പാര്‍ട്ടി വിരുദ്ധനാണ് എന്ന് പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി പ്രമേയം പാസ്സാക്കി. പഴയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ ഒന്നുകില്‍ സംസ്ഥാന കമ്മിറ്റിയുടെ, അല്ലെങ്കില്‍ കേന്ദ്രകമ്മിറ്റി അംഗത്തിന്റെ, കഥ അതോടെ തീരും. ഇവിടെ കഥ തുടരുകയാണ്.

ഇത്തവണത്തെ അന്ത്യപോരാട്ട പോര്‍വിളിയില്‍ കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയനെ ബീറ്റ് ചെയ്തതായാണ് സംസാരം. വെച്ചുപൊറുപ്പിക്കില്ല എന്ന് പറഞ്ഞാല്‍പ്പിന്നെ അതിനപ്പുറം വേറൊന്ന് പറയാനില്ല. 'വി.എസ്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു' എന്ന് പാര്‍ട്ടി മുഖപത്രത്തില്‍ ഒന്നാംപേജില്‍ വെണ്ടക്കയല്ല, ചക്ക വലിപ്പത്തില്‍ ആറുകോളം മെയിന്‍ ന്യൂസ് വീശിയത് ഒരു കേന്ദ്രകമ്മിറ്റിയംഗത്തെക്കുറിച്ചാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചരിത്രം എഴുതുന്നവര്‍ നോട്ട് ചെയ്യുക ഇതുപോലൊരു വിമര്‍ശം വേറെ ഒരു പാര്‍ട്ടിയും അവരുടെ കേന്ദ്രനേതാവിനെക്കുറിച്ച് പറയില്ല, പറഞ്ഞാല്‍ അത് പാര്‍ട്ടിപ്പത്രത്തില്‍ ചക്കവണ്ണത്തില്‍ തലക്കെട്ടാക്കുകയുമില്ല.
സംസ്ഥാനകമ്മിറ്റി പ്രമേയത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്നെ കക്ഷിയെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിച്ചുകൂടാത്തതാണ്. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന കോണ്‍ഗ്രസ് പോലും വെച്ചുപൊറുപ്പിക്കില്ല. പൊളിറ്റ് ബ്യൂറോയെ വെല്ലുവിളിക്കുന്നതും വിഭാഗീയ ലക്ഷ്യങ്ങളുമായി നടക്കുന്നതുമൊക്കെ ചില്ലറ കാര്യമാണെന്ന് വെക്കുക. യു.ഡി.എഫ്. പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലൊക്കെ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ നടത്താറുണ്ടത്രെ ഈ സീനിയര്‍ നേതാവ്. യു.ഡി.എഫുകാര്‍ പോലും ചെയ്യാത്ത പണിയല്ലേ അത് ? പോരാത്തതിന് ഈ കക്ഷി പാര്‍ട്ടിയില്‍ ഒരു സമാന്തര നേതൃത്വമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടത്രെ. ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് തന്നെ കൊടുത്തേ തീരൂ. ഭൂമിയോളം ക്ഷമയുള്ള നേതൃത്വമാണ് ഈ പാര്‍ട്ടിയുടേതെന്ന് ഇപ്പോഴെങ്കിലും ജനം മനസ്സിലാക്കുന്നത് നന്ന്. മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. ഇതിന്റെ നൂറിലൊരംശം കുറ്റം ചെയ്തവരെ പാര്‍ട്ടി പടിയടച്ച് പിണ്ഡം വെച്ചിട്ടുണ്ട്. 51 വെട്ടുവെട്ടി കൊന്നിട്ടുമുണ്ട്. ആ പാപത്തിനെല്ലാമുള്ള ശിക്ഷയാണ് പാര്‍ട്ടി അനുഭവിക്കുന്നത് എന്ന് ചില ദുഷ്ടന്മാര്‍ രഹസ്യം പറയുന്നുണ്ട്. ഇതുകൊണ്ടൊന്നും വി.എസ്. വഴങ്ങാനും പോകുന്നില്ല. മരുമക്കളേ, അനന്തരവന്മാരേ, നിങ്ങള്‍ എത്ര തല്ലിയാലും ഈ അമ്മാവന്‍ നന്നാവില്ല. നിങ്ങളുടെ കൈ തളരുകയേയുള്ളൂ...

                                                                            *****

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക ഇപ്പോള്‍ വളരെ പ്രയാസമുള്ള പണിയാണ് എന്ന് കണ്ടല്ലോ. നേര്‍വിപരീതമാണ് മുമ്പ് പുറത്താക്കപ്പെട്ടവരുടെ തിരിച്ചുവരവ്. ബര്‍ലിനില്‍നിന്ന് വിമാനം കേറി കണ്ണൂരില്‍ വന്നിറങ്ങുംപോലെ അനായാസം പാര്‍ട്ടിയില്‍ വന്ന് ലാന്‍ഡ് ചെയ്യാം. ആദ്യത്തേതിന് തെളിവ് വി.എസ്. അച്യുതാനന്ദനാണെങ്കില്‍ രണ്ടാമത്തേതിന് തെളിവ് അദ്ദേഹത്തിന്റെ ഉത്തമ സഹയാത്രികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍തന്നെ.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ബര്‍ലിന് വളരെയൊന്നും പ്രയാസപ്പെടേണ്ടി വന്നില്ലെന്നത് വേറെ കാര്യം. നാലാള്‍ കൂടെയില്ലാത്ത ആളെ പാര്‍ട്ടിക്ക് മുന്‍പിന്‍ നോക്കാതെ പുറത്താക്കാമല്ലോ. കാലം കുറച്ചായി പുറത്തുനില്‍ക്കുന്നു. പരമാവധി ആളുകളെ പാര്‍ട്ടിക്ക് പുറത്തുപോകാന്‍ സഹായിക്കുക എന്നതാണല്ലോ പുറത്താക്കപ്പെട്ടവരുടെ പ്രധാന പണി. വി.എസ്. അച്യുതാനന്ദനെ വല്ലവിധേനെ ഒന്ന് പുറത്തുകടത്താന്‍ കുറെക്കാലമായി കഠിനശ്രമം നടത്തുകയായിരുന്നു. നടക്കുന്നില്ല. ഒന്നുകില്‍ പുറത്താക്കപ്പെടണം, അല്ലെങ്കില്‍ പുറത്തുചാടണം. എത്ര ശ്രമിച്ചിട്ടും രണ്ടും നടക്കുന്നില്ല. വി.എസ്സിന് ഇങ്ങനെ നടന്നാല്‍ മതി. നമുക്ക് അത് പറ്റില്ല. വി.എസ്. പുറത്തുകടക്കുന്നില്ലെങ്കില്‍ നമുക്ക് ചെയ്യാവുന്നത് ഒരുകാര്യം മാത്രം. അകത്തുകേറുക ! അല്ല പിന്നെ...
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്തിനാണ് പാര്‍ട്ടിയില്‍നിന്ന് പോയത് എന്ന് നാട്ടുകാര്‍ക്ക് അറിയാം. അത് ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം കുറച്ചൊന്നുമല്ല എഴുതിക്കൂട്ടിയത്. ആദ്യം സകലതും 'പൊളിച്ചെ'ഴുതി. പിന്നെ 'ഒളിക്യാമറകള്‍ പറയാത്തത് എന്ത്' എന്ന് നോക്കി. അതിനുശേഷം 'ഏകാധിപതികള്‍ അര്‍ഹിക്കുന്നത്' എന്തെല്ലാം എന്ന് വിശദീകരിച്ചു. 'പാര്‍ട്ടി ജന്മി'മാരുടെ തനിനിറം പുറത്തുകൊണ്ടുവരികയായിരുന്നു എഴുത്തിന്റെ ഉദ്ദേശ്യം. ഇനി പാര്‍ട്ടിയെപ്പറ്റി ഒന്നും പറയാന്‍ ബാക്കിയില്ല. ഘോഷയാത്രയില്‍ മുന്നില്‍ നടക്കുന്ന രാജാവിന് ഉടുതുണിയില്ല എന്ന് കണ്ടെത്തിയത് വിവരിക്കലാണ് തന്റെ പ്രധാനദൗത്യം എന്ന് നായര്‍ വിശദീകരിക്കുന്നുണ്ട്. എന്ത് ചെയ്യാം... അച്ചടിച്ച സാധനങ്ങള്‍ ഒരു ശല്യമായി പിറകെ വന്നുകളയും. എഴുതിയതെല്ലാം കത്തിച്ചുകളയാനൊന്നും വയ്യല്ലോ. ഇനി ഒരു പക്ഷേ, ഇതുവരെ എഴുതിയതെല്ലാം അബദ്ധമായിരുന്നു, അതെല്ലാം വി.എസ്. അച്യുതാനന്ദന്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് എഴുതിപ്പിച്ചതാണ് എന്ന് എഴുതി ജനങ്ങളെ ബോധ്യപ്പെടുത്തുമായിരിക്കും. നമുക്ക് അതിനായി കാത്തിരിക്കാം.

Thursday, 21 May 2015

എന്തുകൊണ്ടാരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല ?


നാല് വര്‍ഷം പിന്നിട്ട യു.ഡി.എഫ് മന്ത്രിസഭയുടെ നില പരിതാപകരമാണ് എന്ന് പറയുവാന്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട. നാല് വര്‍ഷത്തിനിടയില്‍ മന്ത്രിസഭക്കും മുന്നണിക്കും ഇത്രയും ജനവിശ്വാസം നഷ്ടപ്പെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് മുന്നണി നേതൃത്വത്തിന് തന്നെ അറിയാം. നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള മാനസികാവസ്ഥയൊന്നും മുന്നണിയുടെ നേതൃത്വത്തിലോ അണികളിലോ ഇല്ല. പക്ഷേ, അതുതുറന്ന് പറഞ്ഞ് വീട്ടിലിരിക്കാന്‍ അവര്‍ക്കാവില്ല. ആഘോഷിക്കുന്നുണ്ടെന്ന് അഭിനയിക്കാനെങ്കിലും അവര്‍ ബാധ്യസ്ഥരാണ്. കാരണം, ഇത് അവരുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്.

നാലാം വര്‍ഷാവസാനം പെട്ടന്നെന്തെങ്കിലും സംഭവിച്ചതാണോ ഭരണം അത്യാസന്ന നിലയിലാവാന്‍ കാരണം ? ഇല്ല, പെട്ടെന്ന് ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്നണി നേതൃത്വത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനം തുടക്കം മുതല്‍ ഇന്നത്തെ ശൈലിയില്‍ തന്നെയായിരുന്നു. പഴയ യു.ഡി.എഫ് മന്ത്രിസഭകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഇടയ്ക്ക് വെച്ച് പാര്‍ട്ടികള്‍ അവരുടെ മന്ത്രിമാരെ മാറ്റിയിട്ടില്ല.  സ്വന്തം വ്യക്തിപര വീഴ്ചകളുടെ പേരില്‍ ഗണേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞത് മാറ്റിവച്ചാല്‍ ഏതാണ്ട് തുടങ്ങിയ നാളുകളില്‍ ഉണ്ടായിരുന്ന മന്ത്രിമാര്‍തന്നെയാണ് ഇപ്പോഴും സ്ഥാനങ്ങളിലിരിക്കുന്നത്. കോണ്‍ഗ്രസ് അതിന്റെ മന്ത്രിമാരെ മാറ്റിയില്ല എന്നത് ഒരു റെക്കോഡ് ആവാനും സാധ്യതയുണ്ട്. ഒന്നുകൂടി, കോണ്‍ഗ്രസ്സില്‍ തമ്മിലടിയെകുറിച്ച് എത്രയൊക്കെ വാര്‍ത്താ തലവാചകങ്ങളും ചാനല്‍ ചര്‍ച്ചകളും ഉണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം മുന്‍കാലത്തൊന്നുമില്ലാത്ത അത്ര ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം നില നേതാക്കള്‍ക്കിടയിലാണ് ശണ്ഠയും കലഹവുമൊക്കെ നടക്കുന്നത്. മൂന്ന് സമുന്നത നേതാക്കള്‍ വ്യത്യസ്ത ഗ്രൂപ്പുകാരൊക്കെ ആണെങ്കിലും അവര്‍ക്കിടയില്‍ ഒരു വര്‍ക്കിങ്ങ് അറേന്‍ജ്‌മെന്റും മിനിമം ധാരണയും നിലനില്‍ക്കുന്നതായി കാണാം. പിന്നെയെവിടെയാണ് പിഴച്ചത് ?

നാല് വര്‍ഷം തികയുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ മാറ്റിയിട്ടുണ്ട് ഇതിന് മുമ്പ് മൂന്ന് തവണ ഭരിച്ച യു.ഡി.എഫ് മന്ത്രിസഭയിലും. 1982-87 കാലത്തെ കരുണാകരന്‍ മന്ത്രിസഭ മാത്രമാണ് ഒടുവില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് മന്ത്രിസഭ. ഈ മന്ത്രിസഭയില്‍തന്നെ ഒമ്പത് മന്ത്രിമാര്‍ ഇടയ്ക്ക് വെച്ച് രാജിവെക്കേണ്ടിവന്നിട്ടുണ്ട്.  1991 ജൂണില്‍ സ്ഥാനമേറ്റ കെ.കരുണാകരന്‍ മന്ത്രിസഭയെ എങ്ങനെ തകര്‍ത്തു എന്നത് ചരിത്രമാണ്. പ്രതിഛായാവിവാദവും ശൈലിമാറ്റ വിവാദവും നേതൃമാറ്റവിവാദവുമെല്ലാമായി നിരന്തരം വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടിരുന്നു ആ നേതൃത്വം. നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു ഒരു വിഭാഗം. ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്നൊരു പക്ഷത്തിന്റെ നേതാവായി കെ.കരുണാകരനെ ഇറക്കാന്‍ രംഗത്തുണ്ടായിരുന്നു. അടുത്ത തവണ സ്ഥാനമേറ്റ എ.കെ.ആന്റണി മന്ത്രിസഭ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് പറയാമെങ്കിലും നേതൃമാറ്റഡിമാന്‍ഡ് ഉള്ളറകളില്‍ പുകയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം  രാജി വെച്ചതെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.

ഇത്തവണ പക്ഷേ ഈ പ്രശ്‌നങ്ങളൊന്നുമില്ല. ആരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല. പ്രതിച്ഛായ തകര്‍ന്നതായി ഒരു പരാമര്‍ശം പോലുമില്ല. ശൈലീമാറ്റത്തെ കുറിച്ച് ആരും ഒന്നും പറയുന്നുപോലുമില്ല.

വാസ്തവത്തില്‍, ഭരണത്തിന്റെ, ഭരണനേതൃത്വത്തിന്റെ ശൈലി തന്നെയാണ് ഈ മന്ത്രിസഭയെ ഈ അവസ്ഥയിലെത്തിച്ചിരിക്കുന്നത്. എന്നിട്ടും ആരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നില്ല. ഒരു മന്ത്രി പോലും, അടുത്ത നാള്‍വരെ ഒരു ഘടകകക്ഷിപോലും മുഖ്യമന്ത്രിയില്‍ അതൃപ്തിയോ എതിര്‍പ്പോ പ്രകടിപ്പിച്ച് കണ്ടില്ല. എല്ലാവര്‍ക്കും എല്ലാം അനുവദിച്ച് എല്ലാറ്റിനും കൂട്ടുനിന്ന്,  എല്ലാവരെയും സംരക്ഷിച്ച് ഭരിച്ചാല്‍ എല്ലാവരുടെയും പിന്തുണ എക്കാലത്തേക്കും നിലനിര്‍ത്താമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസം ശരിയാണ്, എക്കാലവും മന്ത്രിസഭയും നിലനിര്‍ത്താനാവും എന്ന് നിരീക്ഷകര്‍പോലും ധരിച്ചുതുടങ്ങിയപ്പോഴാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. മുഖ്യമന്ത്രിയുടെ രാജി ആരും ആവശ്യപ്പെടാത്തതിന് കാരണം, ഇപ്പോഴും എ.കെ.ആന്റണി ഉമ്മന്‍ചാണ്ടിയെ മനസ്സ് കൊണ്ട് തള്ളിപ്പറഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ ഹൈക്കമാന്‍ഡില്‍നിന്ന് വേറൊരു മുഖ്യമന്ത്രിയുടെ പേര് സമ്മതിപ്പിക്കാന്‍ പ്രയാസമുണ്ട് എന്നതുകൊണ്ട് മാത്രമാവണം. മന്ത്രിസഭയെ നിലനിര്‍ത്തുന്നത് മുഖ്യമന്ത്രിയുടെ ശൈലിയാണ് എന്ന് സമ്മതിപ്പിക്കുമ്പോള്‍തന്നെ മന്ത്രിസഭയ്ക്ക് ഉണ്ടായ ചീത്തപ്പേരിനുമുഴുവന്‍ ഉത്തരവാദിത്തവും ഉമ്മന്‍ ചാണ്ടിയുടെ നേതൃശൈലിക്കല്ലേ എന്ന് ചോദിച്ചേ തീരൂ.

ഭരണമുന്നണിയിലെ പാര്‍ട്ടികളെ നിലനിര്‍ത്തുന്നത് അതത് പാര്‍ട്ടിയുടെ മന്ത്രിമാര്‍ അനധികൃതമായി സമാഹരിക്കുന്ന പണം ഉപയോഗിച്ചാണെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ശൈലി അറിയുന്നവര്‍ക്കെല്ലാം അറിയാം. ഉദ്യോഗസ്ഥന്മാര്‍ക്ക് നികുതി പിരിക്കാന്‍ ക്വാട്ട ഉള്ളതുപോലെ മന്ത്രിമാര്‍ക്കും പാര്‍ട്ടി നല്‍കുന്ന ക്വാട്ടയുണ്ട്. ഇത് അനുസരിച്ച് പണം പിരിക്കാത്ത എത്ര മന്ത്രിമാര്‍ ഉണ്ടാകും കേരളത്തില്‍ ?  കോണ്‍ഗ്രസ്സുകാര്‍ക്കാണെങ്കില്‍ ഗ്രൂപ്പിന് വേണ്ടിയും പണം പിരിക്കണം. പാര്‍ട്ടി നേരിടുന്ന നൂറുനൂറ് പുറത്തുപറയാന്‍ കൊള്ളാത്ത ആവശ്യങ്ങളുണ്ട്. പണം ശേഖരിച്ച് എത്തിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്വാട്ട നല്‍കുന്ന മന്ത്രിമാര്‍ നിരവധി കാണും. കമ്മീഷന്‍ വാങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുന്നവരാണ് മിക്ക മന്ത്രിമാരും. അത് സ്വന്തം പോക്കറ്റിലേക്കാണോ അല്ല പാര്‍ട്ടിയുടെ ഫണ്ടിലേക്കാണോ പോകുന്നത് എന്നത് പൊതുജനത്തെ ബാധിക്കുന്ന കാര്യമല്ല. രണ്ടായാലും അഴിമതി തന്നെ.

ഓരോരുത്തര്‍ക്കും ലഭിച്ച വകുപ്പുകള്‍ സാമ്രാജ്യംപോലെ കൊണ്ടുനടക്കാനും ആകാവുന്നത്ര സംഭരിക്കാനും കണ്ണടച്ച് അനുമതി നല്‍കുന്ന മുഖ്യമന്ത്രിയെ ആണ് മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കും ഇഷ്ടം. മന്ത്രിയുണ്ടാക്കുന്ന പണത്തിന് ഓഹരി ചോദിക്കാതെ, എന്ത് കണ്ടില്ലെന്ന് നടിക്കുന്ന മന്ത്രിസഭാനേതൃത്വം ഉണ്ടെങ്കില്‍ ആര്‍ക്കാണ് നേതൃത്വം മാറണമെന്ന തോന്നലുണ്ടാവുക ?  ഇപ്പോള്‍ ആര്‍ക്കും നേതൃമാറ്റം വേണ്ട. നേതൃമാറ്റം ആവശ്യപ്പെട്ടാല്‍ പകരം ആരുവരും എന്ന് ഉറപ്പിക്കാനാവില്ലല്ലോ. ഗ്രൂപ്പ് അല്ല പ്രശ്‌നം. 'അപകടകാരി''കളായ ആരെങ്കിലും മുഖ്യമന്ത്രിയായാലോ ?

മുഖ്യമന്ത്രിയുടെ ശൈലിയാണ് ഭരണത്തെ നിലനിര്‍ത്തിയതുഎന്നതുപോലെ, ഭരണത്തിന്റെ അഴിമതി പാരമ്യത്തിലെത്തിച്ചതും അതാണ്. സമീപകാലത്ത് ഭരണത്തിന്റെ കടുത്ത പേരുദോഷമുണ്ടാക്കിയ എല്ലാ അഴിമതികളും മൂല്യബോധമുള്ള ഒരു ഭരണാധികാരിക്ക് അതിന്റെ ആദ്യഘട്ടത്തില്‍തന്നെ തടയാവുന്നയായിരുന്നു. ബാര്‍ ആകട്ടെ, സോളാര്‍ ആകട്ടെ ഒന്നും മുഖ്യമന്ത്രി അറിയാതെ പോയതുകൊണ്ട് സംഭവിച്ചതല്ല. സോളാര്‍ വിവാദത്തിന്റെ ആദ്യഘട്ടംമുതല്‍ ഓരോ സംഭവവും മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നതിന് തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പങ്കുപറ്റി ആസൂത്രണം ചെയ്തതാണ് സോളാര്‍ അഴിമതി എന്ന് വിശ്വസിക്കാന്‍ ഇപ്പോഴും തെളിവുകള്‍ ഇല്ലെങ്കിലും അനാശാസ്യമായ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതാണ് അതിത്രയും നാണംകെട്ട അഴിമതിയായി വളരാന്‍ കാരണമെന്ന് വ്യക്തം. ബാര്‍ പ്രശ്‌നവും കോഴയും ഉണ്ടായത് മന്ത്രിസഭാതലത്തില്‍ ദുരുദ്ദേശത്തോടെ എടുത്ത തീരുമാനങ്ങളുടെ ഫലമാണ് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. കറവപ്പശുവായ ബാറുകളില്‍നിന്ന് അങ്ങേയറ്റം വരെ കറക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നം. പശുവിന്റെ അകിട് ഒരു പരിധിക്കപ്പുറം കറന്നാല്‍ പാലല്ല, ചോരയാണ് വരിക. ആ ചോരയാണ് ഇന്ന്  യു.ഡി.എഫിന്റെ ഏറ്റവും വലിയ ഭീഷണി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ടതിന്റെ പാതി വിവാദങ്ങളും ആക്ഷേപങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നാല്‍ ഏത് മന്ത്രിസഭയും താഴെപ്പോകും.മുഖ്യമന്ത്രി ഒരു പക്ഷേ, സ്വന്തം ലാഭത്തിന് ഒന്നും ചെയ്തിട്ടില്ലായിരിക്കാം. മറ്റുള്ളവര്‍ക്ക് എപ്പോഴും കഞ്ഞിവെച്ചുകൊണ്ടിരിക്കുന്ന ആള്‍ക്ക് അവരില്‍നിന്ന് ഭീഷണി ഉണ്ടാവില്ലല്ലോ. കേരളത്തിലും ഇപ്പോഴും ഭരണമാറ്റം, നേതൃമാറ്റം ഒരു വിഷയമേ അല്ലാത്തതിന് വേറെ കാരണമൊന്നും കാണുന്നില്ല.

പക്ഷേ, ഇത് അധികം ഇതേ പോലെ പോകണമെന്നില്ല. ഒരുഘട്ടം കഴിഞ്ഞാല്‍ ഘടകകക്ഷികളും കോണ്‍ഗ്രസ്സിന്റെ ഘടകഗ്രൂപ്പുകളും സ്വന്തം നിലനില്‍പ്പാണ് പ്രധാനം എന്ന് തിരിച്ചറിയും. അടുത്ത തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടുമെന്ന് തോന്നിയാല്‍ അവര്‍ ലൈന്‍ മാറ്റും. ആരെ മുന്നില്‍ നിര്‍ത്തിയാലാണ് കൂടുതല്‍ വോട്ട് കിട്ടുക ? സീറ്റ് കിട്ടുക ?  ഉമ്മന്‍ ചാണ്ടിക്ക് രണ്ട് ബദലുകളുണ്ട്. ഇപ്പോഴേ നേതൃമാറ്റം തീരുമാനിച്ചാല്‍ നേതൃത്വം രമേശ് ചെന്നിത്തലയിലേക്കേ മാറൂ. കാരണം അദ്ദേഹം ബുദ്ധിപൂര്‍വം, കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്പോള്‍തന്നെ എം.എല്‍.എ ആയി. വേറൊരു പേര് വരില്ല. വി.എം. സുധീരന്‍ മുഖ്യമന്ത്രിയായി ആറുമാസത്തിനകം നിയമസഭ പിരിച്ചുവിടുന്നില്ലെങ്കില്‍ അദ്ദേഹം എം.എല്‍.എ ആകാന്‍ മത്സരിക്കേണ്ടി വരും. ഇനി ആറുമാസം കഴിഞ്ഞാലേ നേതൃമാറ്റം തീരുമാനിക്കുന്നുള്ളൂ എങ്കില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും നല്ല പ്രതിച്ഛായ ഉള്ള വി.എം. സുധീരന്‍ തന്നെയാവും മികച്ച മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി. ഇടതുമുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാകുന്നത് പിണറായി വിജയനായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കേ സുധീരന്‍ ആയിരിക്കും യു.ഡി.എഫിന്റെ ട്രംപ് കാര്‍ഡ്. സുധീരനെക്കൊണ്ട് വേറെ പല  ഉപദ്രവങ്ങളുമുണ്ടെന്ന് ഘടകകക്ഷികള്‍ക്ക് അറിയായ്കയല്ല. അതുപക്ഷേ വരുന്നേടത്ത് വെച്ച് കാണുകയേ നിവൃത്തിയുള്ളൂ.

ഉമ്മന്‍ ചാണ്ടി പറഞ്ഞതുതന്നെയാണ് കാര്യം. മന്ത്രിസഭ നിലനില്‍ക്കും. ഉമ്മന്‍ ചാണ്ടി നിലനില്‍ക്കുമോ എന്നുറപ്പില്ല. ഇപ്പോഴെന്ന പോലെ തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ ആവും ' ഈ വീടിന്റെ രക്ഷകന്‍'. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകും എന്നതാവും യു.ഡി.എഫിന്റെ ഏക പ്രതീക്ഷ. ഒരു പക്ഷേ ജനതാദള്‍, ആര്‍.എസ്.പി. കക്ഷികളെ യു.ഡി.എഫില്‍ നിലനിര്‍ത്തുന്നതും അതാവും. ഉറച്ച ഉറപ്പുകള്‍ ഒന്നും കിട്ടാതെ അവര്‍ക്ക്  മറുകണ്ടം ചാടാന്‍ ഒക്കില്ലല്ലോ.
( സൗത്ത്‌ലൈവ് വെബ്ബ് മാഗസീന്‍ മെയ് 20 ന് പ്രസിദ്ധപ്പെടുത്തിയത് )

66എ.യില്‍ തീരുന്നില്ല വെല്ലുവിളികള്‍

ലോകത്തെങ്ങും ജനാധിപത്യം ഏറ്റവും സ്വീകാര്യമായ ഭരണരീതിയായി അംഗീകരിക്കപ്പെടുന്ന ഈ കാലത്തുതന്നെയാണ് മനുഷ്യാവകാശങ്ങള്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നതും. എങ്ങും ജനാധിപത്യം തഴച്ചുവളരുന്നു, പക്ഷേ, സ്വാതന്ത്ര്യം വളരുന്നില്ല എന്ന് ചിന്തകനായ ഫരീദ് സഖറിയ എഴുതിയതിനെ ശരിവെക്കുന്ന രീതിയിലാണ്,  ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ പ്രതിനിധികള്‍ നിര്‍മിക്കുന്ന നിയമങ്ങളുടെയും അവസ്ഥ. സുപ്രിം കോടതി റദ്ദാക്കിയ ഐ.ടി. ആക്റ്റ് 66 എ വകുപ്പ് ഇത്തരം ഒടുവിലത്തെ അനുഭവമാണ്, പക്ഷേ  ഇത് അവസാനത്തേതാവില്ല തീര്‍ച്ച.

ഐ.ടി.നിയമത്തില്‍ എങ്ങനെ ഈ വകുപ്പ് കയറിപ്പറ്റി എന്ന് മീഡിയ മാസിക 2012 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തില്‍ വെളിപ്പെടുത്തിയതാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവസാനവാക്കായി പോലീസ് പ്രച്ഛന്നവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നുപറയാം. പാര്‍ലമെന്റ് അംഗമായ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്് കോഗ്നൈസബ്ള്‍ കുറ്റമായി 66A യുടെ ലംഘനം മാറ്റണമെന്ന് നിര്‍ദ്ദേശിച്ചതും മറ്റംഗങ്ങള്‍ അതിന്റെ ഗൗരവമൊന്നും മനസ്സിലാക്കാതെ അംഗീകരിച്ചതും. നിയമം ലോകസഭയില്‍ വന്നപ്പോഴും ചര്‍ച്ച നടന്നില്ല. എന്തോ ബഹളത്തിനിടയില്‍ സഭ അംഗീകരിച്ചതായി രേഖയായി. നമ്മുടെ നിയമനിര്‍മാണരീതിയും  ജനപ്രതിനിധിസഭയെ രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം സംബന്ധിച്ച് ആത്മപരിശോധന ആവശ്യപ്പെടുന്ന സംഭവമാണ് യഥാര്‍ത്ഥത്തില്‍ 66എ.യുടെ സൃഷ്ടിയും ഒടുവില്‍ സുപ്രിം കോടതി അതിന് നല്‍കിയ വധശിക്ഷയും. നിര്‍ഭാഗ്യവശാല്‍ അതുസംഭന്ധിച്ചൊന്നും ഒരു ചര്‍ച്ചയും നടന്നില്ല. ഇതെല്ലാം എത്ര സാധാരണം എന്ന മട്ടായിരുന്നു എല്ലാവരുടെയും മുഖത്ത്.

നിയമത്തിലെ വിവാദമായ വകുപ്പ് കോടതി റദ്ദാക്കിയതിലേക്ക് വരാം നമുക്ക്. ആള്‍ട്ടര്‍നേറ്റീവ് ലോ ഫാറം ഗവേഷകന്‍ ലോറന്‍സ് ലിയാങ്ങ് വിവാദവകുപ്പ് റദ്ദാക്കിയത് സംബന്ധിച്ച് ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്, അടുത്ത  കാലത്തൊന്നും ഇതുപോലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹത്വവും പ്രാധാന്യവും ഇത്ര സമഗ്രമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിധി ഇന്ത്യയിലെ ഒരു കോടതിയില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നാണ്. അത് അനിവാര്യമായി മാറിയ ഒരു ഘട്ടത്തിലാണ് ഉണ്ടായതും. ഇന്റര്‍നെറ്റ് മാധ്യമത്തിന്റെ വരവ് ലോകത്തെങ്ങും അഭിപ്രായപ്രകടനത്തിന്റെ രീതിയെയും സാധ്യതയെയും മുമ്പൊന്നും സങ്കല്‍പ്പിച്ചിട്ടില്ലാത്ത തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു, അല്ലെങ്കില്‍ താഴ്ത്തിയിരുന്നു. ഇത്, അതിന്റെ എല്ലാ ഗുണദോഷങ്ങളും ഉള്‍ക്കൊള്ളിച്ച് തന്നെ പറയട്ടെ, അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. നമ്മുടെ ഭരണഘടനാനിര്‍മാതാക്കളുടെ ദീര്‍ഘദൃഷ്ടികൊണ്ട് സംഭവിച്ചതാണ് എന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറാണ്, അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം നിലയുറപ്പിച്ചിട്ടുള്ളത് അതിന് വേണ്ടി  പ്രത്യേകം എഴുതിച്ചേര്‍ത്ത ഒരു വകുപ്പിലല്ല, അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ ഉറച്ച തറയിലാണ്. പത്രസ്വാതന്ത്ര്യത്തിന് തനതായ ഒരു ഉറപ്പ് വേണ്ടേ എന്ന് സംശയിച്ചവരുണ്ട്. അമേരിക്കയിലെ ഫസ്റ്റ് അമെന്‍ഡ്‌മെന്റ് പോലെ ഒരു വകുപ്പ് വേണമെന്ന്, മുമ്പ് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയമിച്ച് ഭരണഘടനാ അവലോകന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്തായാലും, ഭരണഘടനാനിര്‍മാതാക്കള്‍ക്ക് നന്ദി, നമ്മുടേത് ഉറച്ച തറ തന്നെയാണ്. മാറിമാറി വരുന്ന ഭരണാധികാരികള്‍ക്ക് തട്ടിക്കളിക്കാവുന്ന ഒരു പന്ത് അല്ല അഭിപ്രായസ്വാതന്ത്ര്യം എന്ന് സുപ്രിം കോടതി വിധി ഒരിക്കല്‍ കൂടി തെളിയിച്ചു.

പൗരന് അപ്രമാദിത്തം കല്‍പ്പിച്ചാലാണ് ജനാധിപത്യം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുക എന്ന് ഒട്ടും ദുരുദ്ദേശ്യമില്ലാതെ വിശ്വസിച്ചവരുണ്ട്. ജനങ്ങള്‍ക്കാണ് പരമാധികാരം, ജുഡീഷ്യറിക്കല്ല എന്ന ശക്തമായ വാദം പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ജനപ്രതിനിധികള്‍.  അപ്പോള്‍ പരമാധികാരം ജനപ്രതിനിധികള്‍ക്കാവും. ജനപ്രതിനിധികള്‍ എന്ന് പറഞ്ഞാല്‍ ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ക്ക് നിയമം പാസ്സാക്കാന്‍ ആരുടെയും സഹായം വേണ്ട, ഭൂരിപക്ഷമുണ്ടെങ്കില്‍. പല പാര്‍ട്ടികളും വ്യക്തികള്‍ പോക്കറ്റില്‍ ഇട്ടുനടക്കുന്ന സാധനമാണ്. അനിഷ്യേധ്യനായ നേതാവ് ആഗ്രഹിക്കുന്ന ഏത് നിയമവും ഉണ്ടാകും. ഫലത്തില്‍ ജനങ്ങള്‍ ആണ് പരമാധികാരി എന്ന് പറയുന്ന സംവിധാനത്തില്‍ സംഭവിക്കുന്നത് ഭരിക്കുന്ന വ്യക്തിയാണ് പരമാധികാരി എന്നാണ്. പക്ഷേ, 66എ വീണ്ടും തെളിയിച്ചിരിക്കുന്നു- ഭരണഘടന വിഭാവന ചെയ്ത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തകര്‍ക്കപ്പെടില്ല എന്ന് ഉറപ്പാക്കാന്‍ ജനപ്രതിനിധികളേക്കാള്‍ നമുക്ക് ഇപ്പോഴും ആശ്രയിക്കാവുന്നത് ജുഡീഷ്യറിയെ ആണ് എന്ന്.

ഒരു ചര്‍ച്ചയും ആലോചനയും ഇല്ലാതെ പാസ്സാക്കിയ നിയമത്തിന്റെ വകുപ്പ് റദ്ദാക്കുമ്പോള്‍ ജസ്റ്റിസുമാര്‍ അതിന്റെ നാനാവശങ്ങളെ കുറിച്ച് ആഴത്തിലുള്ള പര്യോലോചനയാണ് നടത്തിയത്. അഭിപ്രായപ്രകടനം എന്നതിന് മൂന്ന് ഘടകങ്ങളായി കോടതി വിഭജിച്ച് വിലയിരുത്തി. ചര്‍ച്ച, പ്രചാരണം, പ്രേരണ അല്ലെങ്കില്‍ പ്രകോപനം( Discussion, Advocacy, Incitement)എന്തുഅഭിപ്രായത്തിന്റെയും പ്രകടനം ഒരു ചര്‍ച്ചയിലാവുമ്പോള്‍ അനുവദനീയമാണ്, അതാണ് ഭരണഘടന ഉദ്ദേശിച്ചിട്ടുള്ളത്. എത്ര അരുചികരമാണെങ്കിലും ഒരു കാര്യത്തിന് വേണ്ടി വാദിക്കുന്നതും( Advocacy ) അനുവദനീയമായ സ്വാതന്ത്ര്യം തന്നെയാണ്. അത് പ്രകോപനമോ അക്രമത്തിനുള്ള പ്രേരണയോ ആകുമ്പോഴാണ് യുക്തിപൂര്‍വമായ നിയന്ത്രണത്തിനുള്ള (Reasonable restraint) ഭരണഘടനയിലെ 19(2) വകുപ്പ് പുറത്തെടുക്കേണ്ടതുള്ളൂ. അവ്യക്തവും കാടടക്കിവെടിവെക്കുന്നതുമായ 66എ വകുപ്പിനെ എത്ര വ്യക്തതയോടെ, കൃത്യതയോടെയാണ് കോടതി  വിലയിരുത്തിയത് എന്ന് നോക്കൂ.

കക്ഷികള്‍ മാറിയാലും ഭരണം മാറില്ല എന്ന് പറയാറുണ്ട്. പലപ്പോഴും അതാണ് സംഭവിക്കാറുള്ളത്. യു.പി.എ കാലത്താണ് ഈ നിയമം വന്നത്. നിയമം നടപ്പായ ശേഷം അതിന്റെ അപകടം ബോധ്യപ്പെട്ട പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പൗരാവകാശപ്രവര്‍ത്തകരും നിയമഭേദഗതിക്ക് വേണ്ടി ശ്രമിക്കുകയുണ്ടായി. ഒരു പത്രാധിപര്‍ കൂടിയായിരുന്ന നമ്മുടെ യുവ പാര്‍ലമെന്റേറിയന്‍ പി.രാജീവ് ഐ.ടി.ആക്റ്റിന്റെ ഭേദഗതിക്ക് വേണ്ടിയുള്ള ശ്രമം രാജ്യസഭയില്‍ നടത്തിയതാണ്. വിജയിച്ചില്ല. അന്ന് രാജീവിന് ഏറ്റുമുട്ടേണ്ടി വന്നത് നിയമവകുപ്പ് കൈയ്യാളുന്ന നിയമവിദഗഗ്ദ്ധന്‍  കപില്‍ സിബലുമായാണ്. 66എയില്‍ ഒരു പിശകുമില്ലെന്ന് തര്‍ക്കിച്ച് സ്ഥാപിക്കാനാണ് കപില്‍ സിബല്‍ ശ്രമിച്ചത്. അന്നും ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷവും നിയമത്തെകുറിച്ച് കുറെ ആശങ്കകള്‍ പല വേദികളിലും ബി.ജെ.പി.നേതാക്കള്‍ പങ്കുവെച്ചിരുന്നുവെങ്കിലും കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായവര്‍ നിയമത്തെയും വിവാദവകുപ്പിനെയും അടിമുടി ന്യായീകരിക്കുകയാണ് ചെയ്തത്. ഭാഗ്യവശാല്‍ അത് വിലപ്പോയില്ല.

66എ ഉപവകുപ്പിലൂടെ തടയാന്‍ ശ്രമിച്ചതുപോലുള്ള പ്രവണതകള്‍ ഇന്റര്‍നെറ്റിലല്ല അച്ചടി മാധ്യമത്തിലാണ് ഉണ്ടാവുന്നത് എങ്കില്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുക,  ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത് എന്ന ചോദ്യമുണ്ട്. അപകീര്‍ത്തിയുമായും ജനവിഭാഗങ്ങള്‍തമ്മില്‍ വൈരം ഉണ്ടാക്കുന്നതുമായും മറ്റും ബന്ധപ്പെട്ട വകുപ്പുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട്. നവമാധ്യമത്തിലും അതുപോരേ എന്ന സംശയം ന്യായമായും ഉയരുകയുണ്ടായി. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. പത്രങ്ങള്‍ പോലെ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നതല്ല ഇന്റര്‍നെറ്റിലെ പല വേദികളിലുമുള്ള അഭിപ്രായങ്ങളെന്നത് ശരിയാണ്. ആര്‍ക്കും എന്തും എഴുതാം, എന്ത് ഫോട്ടോയും വീഡിയോയും പരസ്യപ്പെടുത്താം. ഇത് സംഘര്‍ഷം, കലാപം, കൂട്ടക്കൊല എന്നിവയിലേക്കെല്ലാം നയിച്ചേക്കാം. ആരെങ്കിലും പരാതി നല്‍കിയാല്‍ എന്നെങ്കിലും വിചാരണ നടത്തി എന്നെങ്കിലും വിധി പറയുന്ന വകുപ്പുകള്‍ മതിയോ ഇന്റര്‍നെറ്റിലും ടി.വി.യിലും എന്ന ചോദ്യം പ്രസക്തമാണ്. 66 എ റദ്ദാക്കപ്പെട്ടതിന് ശേഷമുള്ള അവസ്ഥ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഇതൊരു പോലീസ് പ്രശ്‌നമല്ല എന്ന തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.  നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാറിന് ഈ വശം ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. അവര്‍ ദേശീയ സുരക്ഷിതത്ത്വം എന്ന കണ്ണിലൂടെയേ എല്ലാം കാണുന്നുള്ളൂ. ദേശീയ സുരക്ഷിതത്ത്വം സുപ്രധാനംതന്നെ. സംശയം തോന്നിയാല്‍ ആരെയും ജയിലിലടക്കം എന്നതാവും ഒരുപക്ഷേ ഏറ്റവും എളുപ്പം. പക്ഷേ, സംസ്‌കാരമുള്ള ഒരു ഭരണകൂടവും അങ്ങനെ ചെയ്യാറില്ല. അനിഷ്ടകരമായ എല്ലാ അഭിപ്രായപ്രകടനങ്ങള്‍ക്കും ഉടന്‍ ജെയില്‍ എന്നത് ഇതേ പോലെ അങ്ങേയറ്റം സംസ്‌കാരവിരുദ്ധമാണ്. വകുപ്പ് റദ്ദാക്കപ്പെട്ടതിന് ശേഷം ഇതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്ത് ശുപാര്‍ശകള്‍ നല്‍കാന്‍  ആഭ്യന്തരവകുപ്പ് നിയോഗിച്ച കമ്മിറ്റിയില്‍ ഇന്റലിജന്‍സ്  ബ്യൂറോവിന്റെയും ഡല്‍ഹി പോലീസിന്റെയും എന്‍.ഐ.എ.യുടെയും പ്രതിനിധികളേ ഉള്ളൂ. വിഷയത്തിന്റെ പൗരാവകാശ വശവും പൗരസുരക്ഷാവശവും എല്ലാം വിലയിരുത്തുന്ന ഉന്നതാധികാര സമിതി രൂപവല്‍ക്കരിക്കണമെന്ന് സര്‍ക്കാറിന്  ഇപ്പോഴും തോന്നിയിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഓഫീസില്‍ ജോലിക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കി ലോകംമുഴുവന്‍ ശ്രദ്ധിച്ച ലൈംഗിക  വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി തന്റെ അനുഭവങ്ങള്‍ ഒരു പ്രഭാഷണത്തില്‍ വിവരിക്കുകയുണ്ടായി. TED എന്ന പ്രശസ്തമായ വെബ് സൈറ്റില്‍ അത് ലഭ്യമാണ്. മോണിക്കയുടെ അനുഭവങ്ങളും പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണങ്കിലും അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അത് നമ്മുടെ ചര്‍ച്ചയെ ബാധിക്കുന്നവയല്ല. പക്ഷേ,  മാധ്യമങ്ങളില്‍ വെച്ചേറ്റവും അപകടകാരിയാണ് സൈബര്‍ മാധ്യമങ്ങളെന്നും അവരാണ് തന്റെ ജീവിതം തകര്‍ത്തെറിഞ്ഞതെന്നും അവര്‍ കണ്ണീരോടെ വിവരിക്കുന്നുണ്ട്.

' ഡിജിറ്റല്‍ കാലഘട്ടത്തിലാണ് ഞാനുമായി ബന്ധപ്പെട്ട വിവാദം, അപവാദം പൊട്ടിപ്പുറപ്പെട്ടത്. അതിന് മുമ്പ് പത്രങ്ങളും റേഡിയോവും ടി.വി.യും അല്ലേ ഉണ്ടായിരുന്നുള്ളൂ. 1998 ല്‍ അതായിരുന്നില്ല സ്ഥിതി. ആര്‍ക്കും എന്ത് വാര്‍ത്തയും എപ്പോഴും എവിടെയിരുന്നും കിട്ടുന്ന അവസ്ഥ. ഒരു ബട്ടണ്‍ ക്ലിക്കില്‍ ലോകം പ്രതിധ്വനിക്കുന്ന അവസ്ഥ. ഒരു സ്വകാര്യവ്യക്തിയായിരുന്ന ഞാന്‍ ഒരു രാത്രികൊണ്ട് ലോകം മുഴുവന്‍ അപഹസിക്കുന്ന, കല്ലെറിയുന്ന ആളായി മാറി.എന്റെ  സ്വകാര്യത പൂജ്യമായി. ആളുകള്‍ ഒറ്റയടിക്ക് നിഗമനങ്ങളിലെത്തുകയായി, എന്നെ കുറ്റവാളിയായി മുദ്രയടിച്ചു. ഇ മെയിലിലുടെ ക്രൂരമായ തമാശകള്‍ പ്രചരിപ്പിക്കപ്പെട്ടു. എന്റെ ഫോട്ടോ ലോകം മുഴുവനെത്തി. എന്നെ അപരാധിനിയായും വേശ്യയായും ദുഷ്ടയായും മറ്റ് പലതുമായും മുദ്രയടിച്ചു.  അവരെല്ലാം ഒന്ന് മറന്നു.....ആര്‍ക്കും പറ്റാവുന്ന ചെറിയ  തെറ്റുകള്‍ മാത്രം പറ്റിപ്പോയ, ആത്മാവുള്ള, മാതാപിതാക്കളും കുടുംബവുമുള്ള  ഒരു  മനുഷ്യസ്ത്രീ ആണ് ഞാനെന്നത് മാത്രം......അതെന്നെ നിശ്ശേഷം തകര്‍ത്തുകളഞ്ഞു.....'

ഒരുപാടൊരുപാട് ആണിനും പെണ്ണിനും ലോകത്തെങ്ങും സംഭവിക്കുന്നതാണ് മോണിക്കക്കും സംഭവിച്ചത്. കണ്ണില്‍ച്ചോരയില്ലാത്ത, മനുഷ്യത്വമില്ലാത്ത മാധ്യമമാണ് നവമാധ്യമം. അതിനെ ആരും വല്ലാതെ മഹത്വവല്‍ക്കരിക്കേണ്ട. പക്ഷേ, അതിനെ ഇല്ലാതാക്കാനാവില്ല, അതിന്റെ മറവില്‍ മനുഷ്യാവകാശം ഇല്ലാതാക്കാനും അനുവദിച്ചുകൂടാ.
(Media Magazine April 2015)


Tuesday, 19 May 2015

ന്യൂസ് റൂമുകള്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്നുണ്ടാ ?


ഈയിടെ ദ ഹിന്ദു പത്രം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ എത്രത്തോളം സമൂഹത്തിന്‍െറ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കുന്ന പഠനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരുപക്ഷേ ആദ്യമായാകണം ഒരു പത്രം ഈ രീതിയില്‍ ഒരു പഠനം നടത്തുന്നത്. പഠനത്തിലെ കണ്ടത്തെലുകള്‍ ശ്രദ്ധേയമായിരുന്നു. മിക്ക പാര്‍ട്ടികളിലും വനിതകള്‍, ന്യൂനപക്ഷജനവിഭാഗങ്ങള്‍, ദലിത്-ആദിവാസിവിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം വളരെ മോശമായിരുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സമിതിയില്‍ 92 ശതമാനവും പുരുഷന്മാരാണ്. കോണ്‍ഗ്രസില്‍ 86 ശതമാനവും സി.പി.എമ്മില്‍ 94 ശതമാനവും സി.പി.ഐയില്‍ 94 ശതമാനവും എന്‍.സി.പിയില്‍ 97 ശതമാനവും പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നു. ബി.ജെ.പി നേതൃസമിതിയില്‍ നൂറു ശതമാനവും ഹിന്ദുക്കളാണെന്നതില്‍ അദ്ഭുതമില്ല. അതില്‍ 83 ശതമാനവും സവര്‍ണജാതിക്കാര്‍. 75 ശതമാനത്തിന് മുകളിലാണ് എല്ലാ പാര്‍ട്ടികളിലെയും നേതൃത്വങ്ങളിലെ ഹിന്ദുപ്രാതിനിധ്യം. ദലിത് ആദിവാസി പ്രാതിനിധ്യത്തിന്‍െറ ദയനീയാവസ്ഥ പറയേണ്ടതില്ല. ഒരു ദലിത് പോലും ഇല്ലാത്ത പാര്‍ട്ടികളുടെ കൂട്ടത്തില്‍ വിപ്ളവപാര്‍ട്ടികളും പെടുന്നു.
യാദൃച്ഛികമായാകാം, ഈ ഫീച്ചര്‍ പ്രസിദ്ധപ്പെടുത്തിയ അതേ ദിവസംതന്നെ ഹിന്ദു പത്രത്തിന്‍െറ റീഡേഴ്സ് എഡിറ്റര്‍ എ.എസ്. പന്നീര്‍ശെല്‍വന്‍ സമാനമായ മറ്റൊരു പ്രശ്നത്തിലേക്ക് നമ്മുടെ ശ്രദ്ധക്ഷണിച്ചു. ഇന്ത്യയിലെ ഏക റീഡേഴ്സ് എഡിറ്റര്‍ (ഓംബുഡ്സ്മാന്‍) ആണല്ളോ അദ്ദേഹം. പത്രവായനക്കാരന്‍െറ പത്രത്തെക്കുറിച്ചുള്ള പരാതികള്‍ സ്വതന്ത്രമായി പരിശോധിച്ച് പത്രത്തിന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പത്രസ്ഥാപനംതന്നെ നിയോഗിക്കുന്ന ഓംബുഡ്സ്മാന്‍ ലോകത്ത് പല പത്രങ്ങളിലുമുണ്ടെങ്കിലും മറ്റ് ഇന്ത്യന്‍ പത്രങ്ങള്‍ അത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. പന്നീര്‍ശെല്‍വന്‍ ഹിന്ദു പത്രത്തില്‍ തിങ്കളാഴ്ചതോറും എഴുതുന്ന ലേഖനങ്ങളിലൊന്നില്‍ അദ്ദേഹം ഉന്നയിച്ചത് നമ്മുടെ ന്യൂസ്റൂമുകള്‍ എത്രത്തോളം ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യമാണ്. ജനാധിപത്യത്തിന്‍െറ ഉപകരണങ്ങളായ സര്‍ക്കാര്‍ ഓഫിസുകളില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഒരു പരിധിവരെയെങ്കിലും നിയമപരമായി ഉറപ്പുവരുത്തുന്നുണ്ട്. നയരൂപവത്കരണവും ഭരണവും നിര്‍വഹിക്കുന്ന പാര്‍ട്ടികള്‍ക്കും ജനാധിപത്യ സംവിധാനത്തെയും സമൂഹത്തെയും നിരന്തരം വിലയിരുത്തുന്ന മാധ്യമങ്ങള്‍ക്കും ഇത് ബാധകമല്ളേ എന്ന സുപ്രധാന ചോദ്യം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാറില്ല. ആ ചോദ്യമാണ് പന്നീര്‍ശെല്‍വന്‍ ഉന്നയിച്ചത്.
ഒരു പഠനവും നടത്താതെതന്നെ നമുക്കറിയാം നമ്മുടെ ന്യൂസ്റൂമുകള്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന്. പ്രമുഖ മാധ്യമ-സാമൂഹിക ഗവേഷകനായ റോബിന്‍ ജെഫ്രി മുതല്‍ ഒട്ടനവധി നിരീക്ഷകര്‍ ഇന്ത്യന്‍ മാധ്യമങ്ങളിലെ അതിശുഷ്കമായ അല്ളെങ്കില്‍ ഒട്ടും ഇല്ലാത്ത ദലിത് പ്രാതിനിധ്യത്തിലേക്ക് പലവട്ടം ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. 30 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തുള്ള ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് താന്‍ ഒരിക്കല്‍പോലും ഒരു ദലിത് പത്രപ്രവര്‍ത്തകനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അടുത്തദിവസം പ്രമുഖ പത്രപ്രവര്‍ത്തകനായ പി. സായ്നാഥും ഇതേ പ്രശ്നം ധാര്‍മികരോഷത്തോടെ വിലയിരുത്തി. ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ ഒരു ദലിതന് കഴിഞ്ഞു. പക്ഷേ, ഒരു പത്രത്തിന്‍െറ ചീഫ് സബ് എഡിറ്ററാന്‍ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (2015 മേയ് 17) അഭിമുഖത്തില്‍ പരിഹസിക്കുകയുണ്ടായി. എന്തുകൊണ്ടാണ് അത് സാധ്യമാകാതെ പോകുന്നത്? മാധ്യമ ഉടമസ്ഥന്മാര്‍ ജാതി-മതഭ്രാന്തന്മാരായതുകൊണ്ടാണ് എന്ന് ആരുമേ ആക്ഷേപിക്കുന്നില്ല. പക്ഷേ, തങ്ങളുടെ ന്യൂസ്റൂമുകള്‍ ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതാകണം എന്ന് അവര്‍ക്ക് ഇതുവരെ തോന്നിയിട്ടില്ല. പിന്നെയെങ്ങനെയാണ് തങ്ങള്‍ ഇടപെട്ട് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നം ഇതിലുണ്ട് എന്ന് തോന്നുക?
‘ബഹുഭൂരിപക്ഷം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും തന്നെപ്പോലെ ആംഗലവത്കൃത മധ്യവര്‍ഗത്തില്‍’ നിന്നുള്ളവരായിരിക്കും എന്ന് പന്നീര്‍ശെല്‍വന്‍ നിരീക്ഷിക്കുന്നു. അവര്‍ കണ്ട, അവര്‍ വളര്‍ന്ന സമൂഹംതന്നെയാണ് മൊത്തത്തില്‍ ഇന്ത്യന്‍ സമൂഹം എന്ന തെറ്റായ ധാരണയോടെയാണ് അവര്‍ മുന്നിലത്തെുന്ന എല്ലാ സാമൂഹികപ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴാണ് പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് അങ്ങേയറ്റം അപലപനീയമായ ഒരു സാമൂഹികദ്രോഹമാണ് എന്ന ധാരണയുണ്ടാകുന്നത്. അവര്‍ക്ക് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാകില്ല, ന്യൂനപക്ഷങ്ങളുടെ ആശകളും അഭിലാഷങ്ങളും ധര്‍മസങ്കടങ്ങളും മനസ്സിലാകില്ല. ഒരു ന്യൂസ്റൂം ഒന്നിച്ചിരുന്ന് ഹൃദയപൂര്‍വം ആശയങ്ങള്‍ കൈമാറുമ്പോഴേ അതവര്‍ അറിയാനിടയുള്ളൂ. വനിതകളില്ലാത്ത, ദലിതുകളില്ലാത്ത, ന്യൂനപക്ഷ മതക്കാരില്ലാത്ത ഒരു ന്യൂസ്റൂമിന് ചുറ്റുമുള്ള സമൂഹത്തെ കാണാനേ കഴിയാതെ പോകും. ന്യൂസ്റൂമുകളില്‍ ഏതെല്ലാം സാമൂഹികവിഭാഗങ്ങളില്‍പെട്ട എത്ര പത്രപ്രവര്‍ത്തകരുണ്ട് എന്നതിനെക്കുറിച്ച് ഒരു അന്വേഷണവും ഇന്ത്യയിലിതുവരെ നടന്നില്ല എന്ന് നാം ഖേദപൂര്‍വം തിരിച്ചറിയുന്നു. ഇത് ചെയ്യേണ്ടത് മാധ്യമ ഉടമസ്ഥരല്ല, മാധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളാണ്. അവരും ചെയ്തിട്ടില്ല.
അമേരിക്കന്‍ സമൂഹം ഇന്ത്യന്‍ സമൂഹത്തോളം വൈവിധ്യം നിറഞ്ഞതല്ല എങ്കില്‍പോലും സാമൂഹികസംഘര്‍ഷങ്ങളുടെ ചരിത്രം അവരെ പിന്തുടരുന്നുണ്ട്. കറുത്ത വിഭാഗക്കാരും സ്പാനിഷ് സംസാരിച്ചിരുന്ന ലാറ്റിനമേരിക്കന്‍ ജനവിഭാഗങ്ങളുടെ പിന്മുറക്കാരായ ഹിസ്പാനിക്സ് എന്ന് വിളിക്കപ്പെടുന്നരും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് എത്തിയ മുസ്ലിം വിശ്വാസികളുമെല്ലാം ചേര്‍ന്നതാണ് അവരുടെ സമൂഹം. അവിടെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് എഡിറ്റേഴ്സ് (ASNE) എന്ന സംഘടന 1977 മുതല്‍ ഈ പ്രശ്നം കൈകാര്യം ചെയ്തുവരുകയായിരുന്നു. വര്‍ഷംതോറും അവര്‍ ന്യൂസ്റൂമുകളിലെ വൈവിധ്യം എന്ന വിഷയം ചര്‍ച്ചചെയ്യുന്നു. എല്ലാ വിഭാഗങ്ങളിലുംപെട്ട യുവതീയുവാക്കള്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകണം എന്ന് അവര്‍ നിഷ്കര്‍ഷിക്കുകയും അത് സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 1997 മുതല്‍ അവര്‍ വര്‍ഷംതോറും ന്യൂസ്റൂം സെന്‍സസ് നടത്തി ന്യൂനപക്ഷവിഭാഗക്കാരുടെ, വനിതകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടോ, ഇല്ളെങ്കില്‍ എന്തുകൊണ്ട് എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താറുമുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായി സ്ഥിതി വളരെയേറെ ഭേദപ്പെട്ടിട്ടുണ്ട്. 2014ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ന്യൂസ്റൂമിലെ ന്യൂനപക്ഷപ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നും 63 ശതമാനം സ്ഥാപനങ്ങളുടെ ഉന്നത എഡിറ്റോറിയല്‍ സമിതിയില്‍ വനിതകള്‍ ഉണ്ട് എന്നുമാണ്. ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ മൊത്തം പത്രപ്രവര്‍ത്തകരില്‍ 13.34 ശതമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ (www.asne.org) വിവരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുവര്‍ഷം അമേരിക്കയില്‍ 36,700 മുഴുവന്‍സമയ പത്രപ്രവര്‍ത്തകരുണ്ട്. എന്നാല്‍, ഇത് 2012നേക്കാള്‍ 1300 പേര്‍ കുറവാണ് എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരമൊരു പഠനത്തിന് സമയമായില്ളേ എന്ന് ആലോചിക്കേണ്ടതുണ്ട്.

am-[y-a]£w 19.05.2015

Sunday, 17 May 2015

ആന്റണിക്കും അസഹ്യം

ചിലതൊക്കെ കണ്ടാല്‍ മുഖംതിരിച്ചുകളയുന്നതാണല്ലോ
ബുദ്ധി. അനീതിക്കെതിരെ പ്രതികരിക്കണമെന്ന്
ആഹ്വാനിക്കാന്‍ എളുപ്പമാണ്


കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് എ.കെ. ആന്റണികൂടി പറഞ്ഞിരിക്കുന്നു. ആജീവനാന്ത അഴിമതിവിരുദ്ധനാണ് ആന്റണിയെങ്കിലും കാണുന്ന അഴിമതിയെ മുഴുവന്‍ തുറന്നുകാട്ടാനും തുടച്ചുനീക്കാനുമൊന്നും അങ്ങേര് മെനക്കെടാറില്ല. മനുഷ്യന് വേറെയെന്തെല്ലാം പണികിടക്കുന്നു. ചിലതൊക്കെ കണ്ടാല്‍ മുഖംതിരിച്ചുകളയുന്നതാണല്ലോ ബുദ്ധി. അനീതിക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനിക്കാന്‍ എളുപ്പമാണ്. പ്രതികരിച്ചുകളയാമെന്നു തീരുമാനിച്ച്, ഉറക്കമുണരുംതൊട്ട് കാണുന്ന അനീതിയെയൊക്കെ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍ വൈകിട്ടാവുമ്പോഴേക്ക് ആളെ ജനം പിടിച്ച് ഭ്രാന്താസ്​പത്രിയിലാക്കും.
യു.പി.എ. ഭരണത്തിന്റെ അന്ത്യഘട്ടത്തിലും സര്‍വത്ര അഴിമതിയായിരുന്നില്ലേ? ആന്റണിജി എന്താണ് മിണ്ടാതിരുന്നതെന്നു ചോദിക്കരുത്. അന്നത്തേത് സര്‍വത്ര ആയിരുന്നില്ല. പ്രധാനമന്ത്രി ശുദ്ധന്‍, പ്രതിരോധമന്ത്രി ശുദ്ധന്‍... ശുദ്ധന്മാരുടെ ബഹളമായിരുന്നു. അഴിമതി ലക്ഷംകോടിക്കണക്കില്‍ വേറെ നടന്നു. അതുപക്ഷേ, സിംഗിള്‍ വിന്‍ഡോ സംവിധാനത്തില്‍ കാര്യക്ഷമമായി നടന്നുപോന്നതാണ്. അതിനെ സര്‍വത്ര അഴിമതി എന്നു വിളിക്കാന്‍ പറ്റില്ല. കൈയുള്ളവനൊക്കെ കൈനീട്ടുന്ന ഇവിടത്തെ അഴിമതിയാണ് സര്‍വത്രന്‍.
സാര്‍വത്രിക അഴിമതിയൊക്കെ സഹിക്കാം. പക്ഷേ, മറ്റേതു സഹിക്കാന്‍ പറ്റില്ല. ഏത്, സര്‍ക്കാര്‍തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോഴത്തെ ആ ചിരിയുണ്ടല്ലോ, സഹിക്കില്ല. അഴിമതി അഴിമതിയുടെ വഴിക്കു നടക്കും. ചേട്ടന്‍ അതുമിതും പറഞ്ഞ് ചുമ്മാ സംഗതി കുളംതോണ്ടേണ്ട എന്നാണ് ആ ചിരിയുടെ അര്‍ഥം. ചേട്ടനു പ്രസംഗിക്കാന്‍ എന്തെല്ലാം വിഷയങ്ങളുണ്ട്. മോദിയെക്കുറിച്ചും സംഘപരിവാറിനെക്കുറിച്ചും യെച്ചൂരിയെക്കുറിച്ചും കോടിയേരിയെക്കുറിച്ചുമൊക്കെ പ്രസംഗിച്ചുകൂടേ? ചേട്ടന് ഓരോ ദുര്‍ബുദ്ധിയുണ്ടായി, അണ്ണഹസാരെ മോഡലില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങണമെന്നു തോന്നിയാല്‍ സംഗതി ബുദ്ധിമുട്ടാവുമല്ലോ. അതെല്ലാം ആ ചിരിയിലടങ്ങിയിട്ടുണ്ട്. എ.ഐ.സി.സി.യില്‍ പോയി വല്ലതുമൊക്കെ വായിച്ചിരുന്നാല്‍ പോരേ?
അഴിമതി നടത്തുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ആന്റണിശിഷ്യന്‍ ഉമ്മന്‍ചാണ്ടിയും പറഞ്ഞിട്ടുണ്ട്. അഴിമതിവിരോധത്തില്‍ ഗുരുവിന്റെ അടുത്തുനില്‍ക്കും ശിഷ്യന്‍. പരമാവധി ആളുകളെക്കൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ തന്ത്രം. അതോടെ അവര്‍ വീണ് ക്ലോസായിക്കോളുമല്ലോ. ആരെങ്കിലും അഴിമതി ചെയ്യണമെന്ന ദുരുദ്ദേശ്യവുമായി സമീപിച്ചാല്‍ ഇന്ന് ആരുടെ കൊമ്പാണു മുറിപ്പിക്കേണ്ടതെന്നാലോചിക്കും. പിന്നെ, ബാബുവിനെ ഒന്നു കണ്ടേക്ക്, അല്ലെങ്കില്‍, പാലായിലോ പാലക്കാട്ടോ പാണക്കാട്ടോ പോയേക്ക് എന്നുപദേശിക്കും. എല്ലാം പ്രതീകങ്ങളാണ്. ആരും കാറെടുത്ത് പാലായിലും പാണക്കാട്ടുമൊന്നും പോകേണ്ടകാര്യമില്ല. അതിനൊക്കെ തിരുവനന്തോരത്ത് സംവിധാനങ്ങളുണ്ട്. നാലുവര്‍ഷംകൊണ്ട് ഇരിക്കാന്‍ കൊമ്പുള്ളവരാരുമില്ല കുരുക്കളില്‍ എന്ന അവസ്ഥയെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ കൊമ്പൊന്നും വേണ്ടല്ലോ. സദാ നില്‍പ്പാണ്. തറയിലുറങ്ങുമ്പോള്‍ കട്ടിലില്‍നിന്നു വീഴില്ല.
ആന്റണിക്ക് പഴയകാലത്തെക്കുറിച്ചേ അറിയൂ. കാലം മാറി. ചില്ലറകൊണ്ടൊന്നും കഴിഞ്ഞുകൂടാന്‍ പറ്റില്ല. ഒരു ചെറിയ അഴിമതി ചെയ്യുമ്പോഴേക്ക് കേസാവും. പിന്നെ വിജിലന്‍സ്, കോടതി, സ്റ്റിങ് ഓപ്പറേഷന്‍, സംഭാഷണം ചോര്‍ത്തല്‍ തുടങ്ങി നൂറു പാരകളാണ്. കേസും കൂട്ടവുമാകുമ്പോള്‍ പിന്നെ അത് ഒതുക്കാന്‍ വേറെ കോഴവാങ്ങണം. അതു കേസാവുമ്പോള്‍ ഒതുക്കാന്‍ മറ്റേതിന്റെ നാലിരട്ടി വേറെ വാങ്ങണം. നിയമസഭയില്‍ ഭൂരിപക്ഷം കുറയുന്നതിനാനുപാതികമായി കോഴയുടെ വലിപ്പം കൂടും. സംഗതി പിടിവിട്ടുപോയിട്ടുണ്ടാവാം. ഇനിയിപ്പോള്‍ എന്തുചെയ്യാനാണ്. ഇരിക്കുന്ന കൊമ്പ് മുറിഞ്ഞാലും താഴെ കിടക്കുമല്ലോ. അവിടെക്കാണാം. സലാം...

                                                 ****

മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും കാലത്തുകണ്ട കോണ്‍ഗ്രസല്ല ഇപ്പോഴത്തേതെന്ന് പാര്‍ട്ടി മുഖപത്രത്തിലെ മുഖപ്രസംഗം വായിച്ചവര്‍ക്കു ബോധ്യപ്പെട്ടിരിക്കണം. നിസ്വാര്‍ഥത, പരോപകാരവ്യഗ്രത, ദീനദയ, ആതുരസേവനത്വര തുടങ്ങി ശബ്ദതാരാവലിയില്‍ ചേര്‍ത്ത സര്‍വഗുണങ്ങളുടെയും വിളനിലമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആരെങ്കിലും ആരുടെയെങ്കിലും തല്ലുവാങ്ങി റോഡിലൂടെ മോങ്ങിനടക്കുന്നതു കണ്ടാല്‍ ഉടനെ സേവാദള്‍ വോളന്റിയര്‍മാര്‍ ഓടിച്ചെന്ന് താങ്ങിയെടുത്ത് കെ.പി.സി.സി. ഓഫീസില്‍ കിടത്തി സോഡനാരങ്ങ മുതല്‍ അന്തിയുറങ്ങാന്‍ അനാഥാലയം വരെ ഏര്‍പ്പാടുചെയ്യും. മദര്‍തെരേസ നാണിച്ചുപോകും കോണ്‍ഗ്രസിന്റെ ദീനദയയുടെ ഊക്കുകണ്ടാല്‍. ബ്ലോക്ക് തോറും െറസ്‌ക്യൂ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും പ്ലാനുണ്ട്.
എന്തു ഗുണം? കുന്നോളം നന്മചെയ്യുന്ന കോണ്‍ഗ്രസിന് കുന്നിക്കുരുവോളം നന്ദി തിരിച്ചുകിട്ടുന്നില്ലെന്നാണ് പാര്‍ട്ടി മുഖപത്രം കഴിഞ്ഞകാല ദയാദാക്ഷിണ്യപ്രവര്‍ത്തനത്തിന്റെ ബാലന്‍സ് ഷീറ്റ് നോക്കി കണ്ടെത്തിയത്. അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍ ആയ ആളുകളെ സഹായിക്കും. അവര്‍ ശേഷി തിരിച്ചുകിട്ടിയാല്‍ കാല്‍ക്കാശ് പ്രതിഫലം കൊടുക്കാതെ പെട്ടികിടക്കപ്രമാണങ്ങളെടുത്ത് പിന്‍വാതിലിലൂടെ അപ്രത്യക്ഷരാകുന്നു. പോകുന്നപോക്കില്‍ തരംകിട്ടിയാല്‍ വല്ലതും കൈക്കലാക്കുന്നുണ്ടോ എന്നുകൂടി സംശയിക്കണം. ഇങ്ങനെ പോയവരുടെ പട്ടിക നോക്കിയാല്‍ പട്ടം താണുപിള്ള മുതല്‍ നിരവധി കെങ്കേമന്മാരുടെ പേരുകാണാം. എം.വി. രാഘവനും ഗൗരിയമ്മയും അവസാനമല്ല, പിന്നെയുമുണ്ട്. ചിലര്‍ പോകാന്‍ വട്ടംകൂട്ടുന്നതായി സംശണ്ട്. പേര് ഇപ്പോള്‍ പറയാനൊക്കില്ല; വേണമെങ്കില്‍ ലക്ഷണം പറയാം.

അഗതികള്‍ പോവുകയും വരികയും ചെയ്യും. അവര്‍ കടലില്‍ച്ചാടി ചാവുകയൊന്നുമില്ല. ചെകുത്താനില്‍നിന്നു രക്ഷപ്പെടാന്‍ കടലില്‍ച്ചാടും. മുങ്ങില്ല. കടലിലെ വിഭവങ്ങളാസ്വദിച്ച് തടിച്ചുകൊഴുക്കും. പിന്നെ ചെകുത്താന്‍തന്നെ വന്ന് വലിച്ചുകയറ്റും, കെട്ടിപ്പിടിക്കും, ഉമ്മവെയ്ക്കും. ഈ ഏര്‍പ്പാടിനാണ് രാഷ്ട്രീയം എന്നു പറയുന്നത്. കച്ചോടത്തില്‍ ലാഭമില്ലാതെ ആരും ആരെയും കെട്ടിപ്പിടിക്കാറില്ല. ജനതാദള്‍ വന്നില്ലായിരുന്നെങ്കില്‍ വി.എസ്. വീണ്ടും അഞ്ചുവര്‍ഷം ഭരിച്ചേനെയെന്ന് കോണ്‍ഗ്രസ് സാധുജനപരിപാലനത്തിന്റെ കണക്കുപുസ്തകത്തില്‍ കണ്ടുകാണില്ല; ആര്‍.എസ്.പി. വന്നില്ലായിരുന്നെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കാര്യം കട്ടപ്പൊകയായേനെയെന്നും. ഇതിനെല്ലാം കാരണക്കാരനായ ബഹു. സഖാവ് പിണറായി വിജയനോട് കോണ്‍ഗ്രസ്സുകാര്‍ ലവലേശം നന്ദികാട്ടാഞ്ഞതിനെക്കുറിച്ച് മുഖപ്രസംഗമെഴുതാനാണ് ഇവിടെ ആരുമില്ലാത്തത്. വെറുതെ ചെമ്പരത്തിപ്പൂ എടുത്തുകാട്ടി കരളാണെന്നും ഹൃദയമാണെന്നും പറഞ്ഞാലൊന്നും ഇക്കാലത്ത് കേരളത്തില്‍ നടക്കില്ല. ജനം കൈയടിക്കില്ല, കൂവിവിളിക്കും. അതൊരു പൊളിഞ്ഞ ട്രിക്കാണ്‍ഡാ എന്ന് വിളിച്ചുപറയും.

                                                     ****

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എവിടെയെല്ലാം തോറ്റിരിക്കുന്നു. കേരളത്തിലാണ് സ്ഥിതി ഭേദം. മറ്റു സംസ്ഥാനങ്ങളില്‍ എ.കെ. ആന്റണിയുടെ സ്ഥിരം കമ്മീഷന്‍പോലും ഇപ്പോള്‍ തോറ്റതിന്റെ കണക്കുനോക്കാറില്ല. അപ്പോഴാണ് പാലക്കാട്ട് മാത്രം ഒരു അന്വേഷണക്കമ്മീഷന്‍. പാലക്കാട്ടെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതു മനസ്സിലാകുന്നേയില്ല. ആരെല്ലാം എവിടെനിന്നെല്ലാം വന്ന് ഇവിടെ മത്സരിച്ചിരിക്കുന്നു, ആരെയെല്ലാം തോല്പിച്ചിരിക്കുന്നു. അവര്‍ സസന്തോഷം സ്വദേശത്തേക്കു പോയിരിക്കുന്നു!
ജനതാദളുകാര്‍ക്ക് ഇതത്ര ശീലമില്ലാഞ്ഞിട്ടാണ്. 1980ല്‍ ഒരുവട്ടം മാത്രമല്ലേ കോണ്‍ഗ്രസിന്റെ മുന്നണിയില്‍ മത്സരിച്ചിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ശൈലി പിടികിട്ടുക. അന്ന് എ ഗ്രൂപ്പുകാര്‍ സി.പി.എം. മുന്നണിയിലായിരുന്നല്ലോ. ലീഡര്‍ക്ക് കളവില്‍ ചതിയില്ല. പരക്കെ തോല്‍ക്കുന്നതുകൊണ്ട് പ്രത്യേകം പാരവെച്ച് ആരെയും തോല്‍പ്പിക്കേണ്ടിവന്നുമില്ല. ഇടതുമുന്നണിയില്‍ മത്സരിക്കുമ്പോള്‍ ജയിപ്പിക്കുന്ന കാര്യം അവര്‍ നോക്കിക്കൊള്ളും. സ്ഥാനാര്‍ഥി ബേജാറാവേണ്ട. യു.ഡി.എഫ്. സ്ഥിതി അതല്ല. നാട്ടുകാര്‍ക്കു ബോധംവന്ന് വോട്ടുചെയ്താലേ കോണ്‍ഗ്രസ്‌യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ജയിക്കാറുള്ളൂ. കോണ്‍ഗ്രസ് നേതാക്കള്‍ ആരെയെങ്കിലും തോല്‍പ്പിച്ചുകളഞ്ഞു എന്നാരും ആവലാതിപ്പെടാറില്ല. ഇപ്പോഴത്തെ നേതാക്കള്‍ വിചാരിച്ചാല്‍ ആരെയും തോല്പിക്കാനും കഴിയില്ല, ജയിപ്പിക്കാനും കഴിയില്ല. അവര്‍ പറയുന്നതുകേട്ട് ആരും വോട്ടുചെയ്യാറുമില്ല.
രണ്ടായിരത്തില്‍ത്താഴെ വോട്ടിനു തോറ്റതാണ് സതീശന്‍ പാച്ചേനി മുന്‍തിരഞ്ഞെടുപ്പില്‍. കണ്ണൂരുകാരനെ ഒരിക്കല്‍ ജയിപ്പിച്ചാല്‍ പിന്നെ പൊല്ലാപ്പാണ്, അവന്‍ പോകില്ല എന്ന് നേതാക്കള്‍ പിറുപിറുത്തുകാണും. ചരിത്രത്തില്‍ ഇന്നുവരെ പാലക്കാട്ടുകാരനല്ലാത്ത ഒരു യു.ഡി.എഫുകാരന്‍ പാലക്കാട്ട് ജയിച്ചിട്ടില്ല. പക്ഷേ, ജയത്തിന്റെ വക്കോളമെത്തി പാച്ചേനി. എന്നത്തെയുംപോലെ അന്നും നേതാക്കള്‍ 'ചാക്കി'ല്‍ കയറി വേണ്ടത് ചെയ്തുകാണും. ആകപ്പാടെ നോക്കുമ്പോള്‍ സത്യം ഒന്നേയുള്ളൂ: വോട്ട് കൂടുതല്‍ കിട്ടിയത് എതിര്‍സ്ഥാനാര്‍ഥിക്കാണ്; അതുകൊണ്ട് അങ്ങേര് ജയിച്ചു, ഇങ്ങേര് തോറ്റു. വേറെ രഹസ്യമൊന്നുമില്ല. അന്വേഷിച്ചിട്ടും നടപടിയെടുത്തിട്ടും കാര്യവുമില്ല. തീരുമാനിച്ചതപ്പടി നടപ്പാക്കിയാല്‍ പാര്‍ട്ടി കോണ്‍ഗ്രസാവില്ലല്ലോ.

Saturday, 16 May 2015

The 'first draft' of history: where is it?


In the newspapers, of course. But since so few newspapers have digitised their archives, it is not available to us. India is still in the pre-digital era, says N. P. RAJENDRAN (Pix of Bengal Gazette, 10 March 1781 from Heidelberger historische Bestände - digital).
Posted/Updated Saturday, May 16 12:46:25, 2015in the media website thehoot.org
Who was it that first defined news as the 'first draft of history'? This very bright observation was attributed to the Washington Post publisher Philip M. Graham and the credit had remained with him for several decades. Even authentic documents quoted him as saying so. 
But this notion was corrected on 30 August 2010 by the online news magazine Slate Editor at Large Jack Shafer who researched the internet archives of the Washington Post for some purpose and found that it was its editorial writer Allen Barth who first made this wise observation in 1943. The newspaper is not just the first draft of history but the repository of such very important information also, it seems. 
But simply because newspapers are stacked in thousands of libraries, will they be of much use to people all over the world, for all times to come? In India, even now, a researcher will have to personally visit institutions and spend hours on the painstaking manual searching of dusty hard copies.  How can this huge repository of knowledge and information be made available to people sitting in their homes and school libraries across the globe? 
Digital technology is the answer. Anybody in a remote village in Kerala or Kashmir can now look into the collection of newspapers in the UK or USA, maybe even the first copies of the first newspapers of the 17th century. Thanks to archiving and digitisation, every single piece of paper can be made accessible to anyone, anytime, anywhere. 
We too attach importance to archival materials related to the governance of the country. The records of panchayat boards are well maintained and preserved for the scrutiny of the people. They contain valuable information relating to the evolution of our culture, civilization and history and almost everything that happened in the past. 
Governments spend a lot to see that this is done efficiently and digitized and networked. Well and good. But, what about 'the first draft of history' ? Will anyone living in Thanjavoor in Tamil Nadu  be able to  know how the ‘Free Press Journal'  of old Bombay reported the assassination of the father of the nation, Mahatma Gandhi? 
This is not a question of just curiosity. There are scores of people - students, teachers, writers and researchers - who are looking for information on things that happened in the past. Are we doing them justice in this digital age? My experience is that the so-called 'Fourth Estate' is far backward and many are living in the pre-digital era. Even those who have digitised their archives do not make it available to the people, even for a price.
Let us see what the picture is, in the media of the developed world. Only a couple of days ago I received a newsletter from  the British Newspaper Archive, an extension of the British Library,  informing me that there are an extra 250,000 newspaper pages available. It also entices me to "Find out what's been added, get newspaper access for just £9.95 and enter our competition to win a history book."  
In the British library, you can read almost all British newspapers dating from 1603. Around 600,000 bound volumes are kept in shelves, which if kept in a line will take 13 kilometres. Three hundred thousand microfilms too are archived, and that too will take another 13 kilometres.  Earlier when this collection was not digitized, visitors had to personally visit the library and cover the endless rows to find the newspapers they needed. Digitising started in 2011. Tens of thousands of files are added to the collection every day. They plan to digitize 400 million pages in ten years and hope to finish it in 2021.  
The American Newspaper Association, formed by newspaper managements, is archiving historical newspapers from the 1700s–2000s. Over 3500 newspapers from across the United States can be accessed in their website www.newspapers.com.  More than 95 million pages including articles, obituaries, photos, and birth announcements are available and millions of new pages are added every month. 
The world's biggest collection of newspapers may be that of the US Congress Library, the biggest library in the world. Millions of newspapers, books, photographs, manuscripts, maps etc. are stocked in the library that includes publications from 1690. It's all US publications only and is made available for online viewing, free of cost. (http://chroniclingamerica.loc.gov). 
The BBC preserves and makes available for viewing videos of all important events and happenings, interviews, broadcasts, speeches etc. (www.bbc.co.uk/archive/collections.html). 
'Archiving early America' is where newspapers and historical photographs of 19th century America are archived- www.earlyamerica.com.  The UK’s  Guardian  has made available its 1.2 million pages  from 1791, for us to read, for a fee. In www.guardian.com you can search, identify, download and take copies of advertisements too. The archiving and retrieving system was opened up three years ago. There are some other private enterprises too in this field in the USA. Proquest Historical Newspapers is one such organisation and in its site www.proguest.com, issues of various newspapers from 1784 are available.
Another site where newspapers and old books can be found is http://archive.org, an international archiving organisation in which anyone can send and archive their collection of periodicals and copyright free books. More than ten million books and two million movies are already there, of which one million are free.
But what is our position in this area? We may not love to know that our colonial masters, the East India Company, were wiser and more advanced than us in this regard. They had in the very beginning of the printing presses in India ordered that three copies of each and every book printed here should be sent to their office, to be made available to the India House Library in England. 
When it was found that this order was not effectively implemented, in 1897, they brought in an act to make it more effective. Thus was born the Press and Registration of Books Act, which is in prevalence even now. But whether our publishers are sending copies of books to officials designated for this purpose and whether any book is preserved as envisaged in the Act is a different question. 
Some valuable publications, which are milestones in the history of the Indian media, are available on the Internet, thanks to a few unknown, sensible persons. The first Indian English newspaper, the Bengal Gazette, edited by James Augustus Hicky is one such. Not all the volumes, but luckily the front page of the edition dated 23 March 1782 is there in the section on the publication in Wikipedia. 
A few pages of America's first newspaper, the Boston Newsletter, launched 72 years before Hickey's venture in India, can also be seen on Internet. 
Unlike those in the developed world, we in India are permitted to read only very few first 'drafts of history'.  
I do not intend to argue that our media institutions are poor in archiving their content. Most of the big national newspapers have the print editions from the very beginning stored in their libraries. Several major newspapers have digitised their archives.
But no institution makes the content available for browsers outside their library. This is the case with regional language newspapers also. My attempt to find at least one newspaper institution with a quarter century history that has opened its digitised archives to browsers ended in utter disappointment. 
A glance of the digital archives of the major newspapers gives an unimpressive picture. The Times of India has digital archives only from 2001. The Hindu has archives of the print edition from January 1, 2000 and web pages from 2009 only. 
Readers of the Hindustan Times digital edition will not find a link to the archives section. Maybe they maintain only a physical archive. The Free Press Journal too, which has a more than eight decade history, does not mention anything about a digital archive on their website.  The Deccan Herald archives are available only from 1st January, 2004. 
We should be happy to know that a few non-media institutions maintain good collections of periodicals.  The Nehru Memorial  Museum and Library (NMML), Teen  Murti House, New Delhi  is one such institution. The NMML houses a specialized research and reference centre library on colonial and post-colonial India. It possesses a very rich and varied collection of books, journals, photographs and other resource materials. 
The NMML Library has acquired back volumes of more than 300 important newspapers and periodicals but they are all incomplete. The Library has a rich collection of material on microfilms and microfiche. It includes more than 19,000 microfilm rolls of private papers, missionary records, newspapers and old and rare journals and 51,322 microfiche plates of research materials. But sorry, there is no mention of any plan to digitise this precious collection.
The Madhavrao Sapre Museum of Newspapers in Bhopal, established in 1984, must also be mentioned.  The Museum has nearly 40 to 50 lakh pages of reference material.  But, here too you have to be physically present to read the rich collection. No mention of digitising. 
The Digital Library of India, hosted by the Indian Institute of Science Bangaluru, in co-operation with CMU, IIT-H, NSF, ERNET, MCIT for the Government and 21 major participating centres is the only national institution that is taking up digitisation on a large scale. 
The stated mission is to "create a portal which will provide free access to all available human knowledge". As a first step, the Digital Library has been initiated with a free-to-read, searchable collection of one million books, available free over the internet. This portal also becomes an aggregator of all the knowledge and digital contents created by other digital library initiatives in India. 
The demo version of the proposed new Digital Library of India website is supported by the Department of Electronics and Information Technology.  Unfortunately, newspapers are not on the agenda. That is understandable because it is not possible for one such organisation to digitise the millions of pages of all Indian newspapers of all times. 
I need to write a few sentences about the big service done by an enterprising individual in Tami Nadu, which will be model for the whole nation for ages to come. The Roja Muthiah Research Library was founded in 1994 to preserve and make use the personal collection of one individual – Roja Muthiah Chettiar. 
Chettiar started collecting books in 1950. He earned a living by doing signboards. He fell in love with books and spent his earnings on buying books.  He is said to have spent 16 hours a day reading and looking at books. During his lifetime, he built one of the world's biggest private libraries. 
Located in Chennai, it has now 300,000 items in its collection that reflect Tamil print heritage and culture spanning 200 years.  A good portion of it is digitised. Take any piece of paper with some archival value to this instituition - never mind if it is just a film notice of the old period – and they will digitise it and return the original. This may be the only institution of this kind in India. Roja Muthiah Chettiar died on 4  June 1992.
Media students, journalists and researchers who most often need to look back in to the archives are anxiously waiting and praying to see a change of attitude among newspaper institutions. In most countries, it was newspaper associations which took the initiative in setting the ball in motion. 
Newspapers, once sold in the market, are the property of society and part of history. Today or tomorrow, they will have to be made available to the general public who are, in the real sense, creators of all news and history. How long will we keep the creators of history from reading the 'first draft of history'? 

Wednesday, 13 May 2015

പരസ്യപ്പണം കിട്ടാന്‍ മാധ്യമങ്ങള്‍ ഇനി എന്തെല്ലാം വില്‍ക്കണം ?വരുമാനം കൂട്ടാന്‍ തത്ത്വങ്ങളും നിലപാടുകളും ആത്മാഭിമാനവും ബലികഴിക്കുകയാണ് മാധ്യമങ്ങള്‍. നിലനില്‍ക്കാന്‍ ഇനിയുമെന്തെല്ലാം വില്‍ക്കേണ്ടിവരും എന്ന് അവര്‍ക്കറിയില്ല.

ഈയിടെ അന്തരിച്ച പ്രശസ്ത എഡിറ്ററും ഗ്രന്ഥകാരനുമായ വിനോദ് മേത്തയുടെ ഒടുവിലത്തെ പുസ്തകത്തില്‍ - എഡിറ്റര്‍ അണ്‍പ്രഗ്ഗ്ഡ്- ഒരുപാട് കാര്യങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. അതിലൊരു കാര്യം അദ്ദേഹം സ്ഥാപക എഡിറ്ററായിരുന്ന 'ഔട്ട്‌ലുക്കു'മായി ബന്ധപ്പെട്ടതാണ്. നീണ്ട കാലം സ്ഥാപന ഉടമസ്ഥരുമായി നല്ല സൗഹൃദത്തില്‍ പ്രവര്‍ത്തിച്ചുപോന്നു വിനോദ് മേത്ത. മേത്ത തന്റെ ആദ്യപുസ്തകമായ ലഖ്‌നൗ ബോയി'യില്‍ രഹേജയെ വിശേഷിപ്പിക്കുന്നത്  ' ഉടമസ്ഥന്മാര്‍ക്കിടയിലെ രാജകുമാരന്‍ ' എന്നായിരുന്നു. ഈ രാജകുമാരനും ഒടുവിലായപ്പോള്‍ അദ്ദേഹത്തെ എഡിറ്റര്‍ ചുമതലകളില്‍ നിന്ന് മാറ്റി, എഡിറ്റോറിയല്‍ ചെയര്‍മാന്‍ എന്ന വിചിത്ര പദവിയിലേക്ക് തേട്ടണ്ടിവന്നു. ഉടമസ്ഥര്‍ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ വിനോദ് മേത്ത സ്ഥാപനത്തിന് പുറത്താകുമായിരുന്നു ! കാരണം, അത്ര വലിയ 'ക്രൂരത'യാണ് അദ്ദേഹം ആ സ്ഥാപനത്തോട് ചെയ്തത്.കോടാനുകോടിയുടെ പരസ്യനഷ്ടം. ഏത് മാനേജ്‌മെന്റ് സഹിക്കുമത് ?

ഇന്ത്യന്‍ രാഷ്ട്രീയത്തെയും മാധ്യമലോകത്തെയും കോര്‍പ്പറേറ്റ് ലോകത്തെയുമെല്ലാം പിടിച്ചുകുലുക്കിയ സ്‌ഫോടനാത്മകമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെട്ടതിനാണ് വിനോദ് മേത്ത എന്ന വലിയ എഡിറ്റര്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ഇന്ന് നമുക്കറിയാം. നീര റാഡിയ ടേപ്പുകള്‍ എന്ന വാര്‍ത്താപരമ്പരയിലൂടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും മാത്രമല്ല ദൃശ്യമാധ്യരരംഗത്തെ പല ഗ്ലാമര്‍ താരങ്ങളുടെയും തനിരൂപം പുറത്തുവന്നു. നീര റാഡിയ എന്ന കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് എങ്ങനെയാണ് ദേശീയ നയങ്ങളെപ്പോലും സ്വാധീനിച്ചുപോന്നതെന്നും ചാനലുകളില്‍ ധാര്‍മികതയുടെ തീപ്പൊരി ചിതറിക്കാറുള്ള വ്യക്തികള്‍ എങ്ങനെയെല്ലാമാണ് അവര്‍ക്ക്, സഹായികളായതെന്നും വെളിവാക്കുന്ന ടേപ്പുകള്‍ വിനോദ് മേത്ത എന്ന എഡിറ്റര്‍  പ്രസിദ്ധപ്പെടുത്തുന്നത് അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാവണം.

പക്ഷേ, തുറന്നുകാട്ടപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യയിലെ വലിയ കോര്‍പ്പറേറ്റുകളില്‍ ഒന്നായ ടാറ്റ ആയിരുന്നു. ബര്‍ക്ക ദത്തിന്റെയും മറ്റും പേരുകളാണ് മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ സ്റ്റിങ്ങ് ഓപറേഷനില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്നത് രതന്‍ ടാറ്റ ആയിരുന്നു. നീര റാഡിയ  ടേപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കോടതിയില്‍ പോയത് ടാറ്റയാണ്. അത്രക്കുണ്ടായിരുന്നു അവര്‍ക്ക് അതില്‍ താല്പര്യം. നീര റാഡിയ ആണ് രതന്‍ ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ വഹിച്ചിരുന്നത്. അനുമോദിക്കപ്പെടേണ്ടതല്ല, ശിക്ഷിക്കപ്പെടേണ്ടതാണ് വിനോദ് മേത്തയുടെ ധീര പത്രപ്രവര്‍ത്തനം എന്ന് ടാറ്റയ്ക്ക ഉറപ്പുണ്ടായിരുന്നു. അവര്‍ തിരുത്തുകൊടുപ്പിക്കാനോ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുവാനോ ഒന്നും മുതിര്‍ന്നില്ല. ഔട്ട്‌ലുക്ക് മാധ്യമവുമായുള്ള എല്ലാ ബന്ധവും അവര്‍ ഉപേക്ഷിച്ചു. പത്രസ്വാതന്ത്ര്യം തകര്‍ത്തു എന്നൊന്നും അവരെകുറിച്ച് പറയാന്‍ പറ്റില്ലല്ലോ. എന്ത് വാര്‍ത്ത കൊടുക്കണം എന്ന് തീരുമാനിക്കാന്‍ പത്രാധിപര്‍ക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ ആര്‍ക്ക് പരസ്യം കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം കോര്‍പ്പറേറ്റ് ഉടമകള്‍ക്കും ഉണ്ടല്ലോ. ഔട്ട്‌ലുക്കിന്റെ പരസ്യനഷ്ടം വര്‍ഷംതോറും അഞ്ചുകോടിയിലേറെ ആണ്. അത് തുടരുകയാണ്.

മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ അടുത്ത കാലത്ത് എഴുതിയ ഒരു പുസ്തകത്തിലൂടെ കൂടി ഒന്ന് കണ്ണോടിക്കാം. രജ്ദീപ്  സര്‍ദേശായിയുടെ  '2014 ദ ഇലക്ഷന്‍ ദാറ്റ് ചെയ്ഞ്ച്ഡ് ഇന്ത്യ' എന്ന പുസ്തകത്തില്‍ അദ്ദേഹം സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്ന സാഹചര്യത്തിന്റെ പശ്ചാത്തലം വിവരിച്ചിട്ടുണ്ട്. ഇതില്‍ പരസ്യവരുമാനമല്ല പ്രശ്‌നം. ഇന്ത്യാ സര്‍ക്കാര്‍ ഗ്യാസ് വില വര്‍ദ്ധിപ്പിച്ചതുവഴി റിലയന്‍സ് കമ്പനിക്ക് 54000 കോടി രൂപ ലാഭമുണ്ടായെന്നും ഇത് ജനങ്ങള്‍ക്കുണ്ടായ നഷ്ടമാണെന്നുമുള്ള കെജ്‌റിവാളിന്റെ നിലപാട് അദ്ദേഹത്തെ റിലയന്‍സ് കമ്പനിയുടെ ഒന്നാം നമ്പര്‍ ശത്രുവാക്കിയിരുന്നു. കെജ്‌റിവാളുമായി അഭിമുഖം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് രജ്ദീപിനെ പിന്തിരിപ്പിക്കാന്‍ റിലയന്‍സ് ആകാവുന്നതെല്ലാം ചെയ്തതാണ്. സി.എന്‍.എന്‍.-ഐ.ബി.എന്‍ ഉടമസ്ഥതയില്‍ അപ്പോള്‍ തന്നെ റിലയന്‍സിന് ഓഹരി ഉണ്ടായിരുന്നു. വാര്‍ത്ത നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ രജ്ദീപ് അവരുടെ ഹിറ്റ്‌ലിസ്റ്റിലായി. അധികം കഴിയുന്നതിന് മുമ്പ് രജ്ദീപിന്റെ ചാനല്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ നെറ്റ്‌വര്‍ക്ക് 18 ന്റെ ഭൂരിപക്ഷം ഓഹരികള്‍ റിലയന്‍സ് വിലയ്ക്ക് വാങ്ങി. 4000 കോടി രൂപയാണ് റിലയന്‍സ് ഇതിന് മുടക്കിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് സംഭവിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനം റിലയന്‍സിന്റെ നിയന്ത്രണത്തിലായി. ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയേക്കാള്‍, റുപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിനേക്കാള്‍ വലിയ  മാധ്യമ സ്ഥാപനം. രജ്ദീപും ഭാര്യയും വൈകാതെ ചാനല്‍ വിട്ടുപോയി.

ലോകത്തെമ്പാടും വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പ്രതിഭാശാലികളായ എഡിറ്റര്‍മാരും ഇന്ന് ഏതാണ്ട് ഒരേ പക്ഷത്താണ്, ഒരേ ആശയങ്ങളുടെയും താത്പര്യങ്ങളുടെയും സംരക്ഷകരാണ്. ആഗോളീകരണ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകര്‍ കൂടിയായ പ്രമുഖ ബുദ്ധിജീവികളും എഡിറ്റര്‍മാരും കോളമിസ്റ്റുകളും തങ്ങളുടെ സേവനത്തിന് വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍, ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫെയര്‍നസ് ആന്റ് ആക്കുറസി ഇന്‍ റിപ്പോര്‍ട്ടിങ്ങ് ഇന്‍കോര്‍പ്പറേറ്റഡ് ' (ഫെയര്‍)  എന്ന  മാധ്യമനിരീക്ഷണ സ്ഥാപനം ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ തോമസ് ഫ്രീഡ്മാന്‍, എന്‍.ബി.സി.യുടെ മീറ്റ് ദ പ്രസ് പ്രോഗ്രാം അവതരിപ്പിക്കുന്ന ഡേവിഡ് ഗ്രഗോറി, ടൈമിന്റെയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും കോളമിസ്റ്റ് കൂടിയായ പ്രശസ്ത ചിന്തകന്‍ ഫരീദ് സഖറിയ തുടങ്ങിയ നിരവധി പേരുടെ വരുമാനക്കണക്കുകള്‍ അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 99 ശതമാനം ജനം നേടുന്നതിലേറെ വരുമാനം കൈയടക്കുന്ന ഒരു ശതമാനത്തില്‍ ഈ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്നതുകൊണ്ടുതന്നെയാണ് അമേരിക്കയിലെ 99 ശതമാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടന്ന സ്ട്രീറ്റ് പ്രക്ഷോഭത്തെ ഈ എഡിറ്റര്‍മാരും ടെലിവിഷന്‍ ബുദ്ധിജീവികളും പുച്ഛിച്ചുതള്ളിയത്. പത്തുകോടി രൂപ വാര്‍ഷികശമ്പളം പറ്റുന്ന എഡിറ്റര്‍മാര്‍ ഇന്ത്യയിലുണ്ട് എന്ന വെളിപ്പെടുത്തലും ഈയിടെയുണ്ടായി. ഇതിന്റെയൊന്നും അര്‍ത്ഥമന്വേഷിച്ച് നാമെങ്ങും പോകേണ്ടതില്ല.

അഴിമതിക്കാരായ കോര്‍പ്പറേറ്റുകളെയും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തുറന്നുകാട്ടാന്‍ മാധ്യമപ്രവര്‍ത്തകരാണ് സാധാരണ സ്റ്റിങ്ങ് ഓപ്പറേഷനുകള്‍ സംഘടിപ്പിക്കാറുള്ളത്. ആദ്യമായി മാധ്യമപ്രവര്‍ത്തകരെ തുറന്നുകാട്ടാന്‍ കോര്‍പ്പറേറ്റുകള്‍ സ്റ്റിങ്ങ് നടത്തുന്നതും നാം കണ്ടു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന്റെ ഉടമ നവീന്‍ ജിന്‍ഡാള്‍ ആണ് സ്റ്റിങ്ങ് നടത്തിയത്. സ്വന്തം ചാനലിന് പരസ്യം കിട്ടാന്‍വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ കോര്‍പ്പറേറ്റ് തലവനെ ബ്ലാക്ക് മെയ്ല്‍ ചെയ്യുന്നതാണ് രഹസ്യക്യാമറയില്‍ ചിത്രീകരിച്ചത്. പരസ്യം കിട്ടാന്‍വേണ്ടി എന്തും ചെയ്യും എന്നതാണ് ഇപ്പോഴത്തെ ചാനല്‍ അവസ്ഥ. ബ്ലാക്ക് മെയിലിങ്ങിനേക്കാള്‍ എത്ര മാന്യമാണ് കോര്‍പ്പറേറ്റുകള്‍ പറയുന്നത് അതേപടി റിപ്പോര്‍ട്ട്  ചെയ്ത് പ്രതിഫലം വാങ്ങുന്നത് !

മാധ്യമങ്ങളും വന്‍വ്യവസായങ്ങള്‍തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നില്‍ തെളിഞ്ഞുവരികയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതിയും നിയമലംഘനവും പുറത്തുകൊണ്ടുവരാന്‍ ശൗര്യം കാട്ടുന്ന മാധ്യമങ്ങളൊന്നും സ്വകാര്യമേഖലയിലെ അഴിമതിക്കെതിരെ ചെറുവിരല്‍ അനക്കുകയില്ല. മാധ്യമങ്ങളും അതുപോലൊരു സ്വകാര്യവ്യവസായം മാത്രമാണല്ലോ. മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനത്തിലെ ധനകാര്യവിഭാഗവും രണ്ട് ' ഇരുമ്പറ'കളില്‍ പരസ്പരം ബന്ധപ്പെടാതെ പ്രവര്‍ത്തിക്കണമെന്നതാണ് പഴയ പത്രപ്രവര്‍ത്തക തത്ത്വം. ഈ തത്ത്വം കാലഹരണപ്പെട്ടു എന്ന സൂചന പല ഭാഗങ്ങളില്‍നിന്നും വരുന്നു. പത്രാധിപരുടെയും പത്രപ്രവര്‍ത്തകരുടെയും പ്രൊഫഷനല്‍ ചുമതലകളില്‍ ഉടമസ്ഥര്‍ ഇടപെടാന്‍ പാടില്ലെന്നത് സ്വതന്ത്ര പത്രപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അംഗീകരിക്കപ്പെട്ട സുപ്രധാന തത്ത്വമാണ്. ഉടമസ്ഥര്‍ പത്രാധിപത്യം വഹിച്ചാലും പരസ്യംകിട്ടാനോ മറ്റേതെങ്കിലും തരത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനോ വാര്‍ത്തയില്‍ മാറ്റം വരുത്തുക അചിന്ത്യമായിരുന്നു ജനാധിപത്യ ലോകത്ത്. ബ്രിട്ടീഷ് പത്രങ്ങളും എഡിറ്റര്‍മാരുമാണ് ഇതേറെ വാശിയോടെ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. പത്രത്തിന്റെ വിശ്വസ്യത ഉയര്‍ത്തിപ്പിടിക്കുന്നതിന് ഈ 'ചാരിത്ര്യശുദ്ധി ' നിര്‍ബന്ധവുമായിരുന്നു. അടുത്തായി ബ്രിട്ടനില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ഈ ധാരണകളെ തകര്‍ക്കുന്നു. ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലെ പ്രമുഖനായ ജേണലിസ്റ്റ് പീറ്റര്‍ ഓബോണ്‍ രാജിവച്ചതിനെ കുറിച്ച് മാധ്യമം ദിനപത്രത്തില്‍ ( 'ടെലഗ്രാഫില്‍ സംഭവിച്ചത്...മാര്‍ച്ച് 10) വിവരിച്ചതാണ്. ഇന്ത്യ ചില കാര്യങ്ങളില്‍ ബ്രിട്ടനേക്കാള്‍ മുന്നോട്ട് പോയിട്ടുണ്ട്. സ്വതന്ത്ര പത്രപ്രവര്‍ത്തനം പരിപോഷിപ്പിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ ചിലതെല്ലാം ഇന്ത്യയില്‍ നടന്നിട്ടുണ്ട്. 1955 ലെ വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആന്റ് അതര്‍ ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ആക്റ്റും 1867 ലെ ദ് പ്രസ് ആന്റ് റജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റില്‍ വരുത്തിയ മാറ്റങ്ങളും പഴയകാല മാധ്യമപ്രവര്‍ത്തത്തിന്റെ ചില മൂല്യങ്ങള്‍ നില നിര്‍ത്താന്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ഡെയ്‌ലി ടെലഗ്രാഫില്‍ ചെയ്തതുപോലെ എഡിറ്റര്‍ എന്ന പോസ്റ്റ് ഇല്ലാതാക്കി ഹെഡ് ഓഫ് കണ്ടന്റ് തസ്തികയില്‍ ആളെ നിയമിക്കാന്‍ ഇന്ത്യയില്‍ പറ്റില്ല. തത്ത്വത്തില്‍ മാത്രമല്ല, നിയമപരമായും ഉള്ളടക്കം തീരുമാനിക്കുന്നതിനുള്ള അധികാരം എഡിറ്റര്‍ക്കാണ്. പക്ഷേ, ചില പത്രങ്ങളെങ്കിലും ചെയ്ത് തെളിയിച്ചിട്ടുള്ളതുപോലെ പരസ്യം മാനേജറെ എഡിറ്റര്‍ തസ്തികയില്‍ നിയമിക്കാം. പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ അറിയാത്ത ആള്‍ക്കും എഡിറ്ററായി അഭിനയിക്കാം. സ്ഥാപനം വളരുന്നതിന്റെ അനുപാതത്തിലാണ് മാധ്യമധാര്‍മികതയില്‍ വെള്ളം ചേര്‍ക്കപ്പെടുക എന്ന് കരുതുന്നവരുണ്ട്. നേരെ മറിച്ചാണ് സംഭവിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട് - മാധ്യമധാര്‍മികതയില്‍ വെള്ളം ചേര്‍ക്കുന്നതിന്റെ അനുപാതത്തിലാണ് ലാഭം വര്‍ദ്ധിക്കുന്നതും മൂലധനം കുന്നുകൂടുന്നതും !

രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള  ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ തലവന്‍ സമീര്‍ ജയിന്‍ മാധ്യമസ്ഥാപനം നടത്തുന്നത് സംബന്ധിച്ച തന്റെ ഫിലോസഫി പരസ്യപ്പെടുത്തിയത്. ന്യൂയോര്‍ക്കര്‍ മാഗസീന്റെ ലേഖകനും മാധ്യമ ചിന്തകനുമായ കെന്‍ ഓലറ്റയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു- ഞങ്ങള്‍ വാര്‍ത്താവ്യവസായത്തിലല്ല, പരസ്യവ്യവസായത്തിലാണ് എന്ന്. ശ്രദ്ധേയമായ  ഒരു പ്രഖ്യാപനമായിരുന്നു അത്. സ്ഥാപനത്തിന്റെ മുഖ്യവരുമാനം പരസ്യത്തിലൂടെ ആവുമ്പോള്‍ എന്തിന് വാര്‍ത്തയ്ക്കു വേണ്ടി വെറുതെ തല പുകയ്ക്കണം ? രാജ്യം നന്നാക്കലും ഫോര്‍ത്ത് എസ്റ്റേറ്റുമൊന്നും തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. ഇന്നലെ നടന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക, രസകരമായ വായനക്ക് അവസരം ഒരുക്കുക പോലുള്ള കാര്യങ്ങളേ പത്രത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

വരുമാനം കൂട്ടാന്‍ തത്ത്വങ്ങളും നിലപാടുകളും ആത്മാഭിമാനവും ബലികഴിക്കുകയാണ് മാധ്യമങ്ങള്‍. നിലനില്‍ക്കാന്‍ ഇനിയുമെന്തെല്ലാം വില്‍ക്കേണ്ടിവരും എന്ന് അവര്‍ക്കറിയില്ല. വാര്‍ത്താമാധ്യമ വ്യവസായത്തിന്റെ വരുമാനത്തില്‍ മൂന്നില്‍ രണ്ട് പരസ്യത്തില്‍നിന്നാണ് ആഗോളാടിസ്ഥാനത്തില്‍. അതാവട്ടെ, മിക്കവാറും പരമ്പരാഗത മാധ്യമങ്ങള്‍ക്കാണ് കിട്ടിപ്പോന്നിരുന്നത്. ദൃശ്യമാധ്യമങ്ങളുടെ വരുമാനം ക്രമാനുഗതമായി ഉയര്‍ന്നുവരുമ്പോള്‍ അച്ചടി മാധ്യമത്തിന്റെത് 2003 ന് ശേഷം പകുതിയായി കുറഞ്ഞു. പരസ്യത്തിന് വേണ്ടിയുള്ള മത്സരം അനുദിനം കഴുത്തറപ്പനായി മാറുന്നു. ഈ അവസ്ഥയില്‍ നിന്ന് പെയ്ഡ്‌ന്യൂസ് പോലുള്ള പ്രവണതകളിലേക്ക് അധികം അകലമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സര്‍ക്കുലേഷനും പരസ്യവരുമാനവും വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, ജേണലിസ്റ്റുകള്‍ക്കും പത്രാധിപര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന തത്ത്വം പത്രങ്ങളില്‍ പ്രായോഗികമാക്കിക്കൊണ്ടിരിക്കുകയാണ്. സമീര്‍ ജെയിന്‍ പറഞ്ഞതുപോലെ, വെറുതെ ആവശ്യമില്ലാത്ത തത്ത്വങ്ങള്‍ എന്തിന് തലയിലെടുത്തുവെക്കണം ?  എല്ലാവരുടെയും അഴിമതിയും നിയമലംഘനവുമെല്ലാം നമ്മളെന്തിന് റിപ്പോര്‍ട്ട് ചെയ്യണം, ഇതെല്ലം ആര് വായിക്കാനാണ് ? എന്ന് തുടങ്ങുന്ന ബ്രെയ്ന്‍ വാഷിങ്ങ്, അതുമിതും എഴുതി പരസ്യവരുമാനം ഇല്ലാതാക്കേണ്ട എന്ന സ്വയംതീരുമാനത്തില്‍ പത്രാധിപന്മാരെയും പത്രപ്രവര്‍ത്തകരെയും എത്തിക്കുമെന്ന് തീര്‍ച്ച. പരസ്യവരുമാനം കിട്ടിയിട്ട് വേണ്ടേ നിങ്ങള്‍ക്കും വേജ് ബോര്‍ഡ് നിരക്കില്‍ ശമ്പളം തരാന്‍ എന്ന ചോദ്യവും പ്രസക്തം തന്നെയാണ്. ഇത് സൃഷ്ടിക്കുന്നത് ഒരു തരം സെല്‍ഫ് സെന്‍സറിങ്ങ് ആണ്. പരസ്യം കിട്ടാതെപോവാന്‍ വിദൂര സാധ്യതയെങ്കിലുമുള്ള വാര്‍ത്തകള്‍ ആരും പറയാതെതന്നെ ഉപേക്ഷിക്കുന്നുണ്ട് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍.

പ്രബുദ്ധരായ വായനക്കാരുണ്ടെന്ന് പറയുന്ന കേരളത്തില്‍ പോലും സമീപകാലത്ത് വന്‍കിടക്കാരുടെ പല സ്ഥാപനങ്ങളിലും നടന്നുവന്ന സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കല്യാണ്‍ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ ജോലിക്കിടയില്‍ ഇരിക്കാനുള്ള അവകാശത്തിന് വേണ്ടി വനിതാജീവനക്കാര്‍ നടത്തിയ സമരം ഏതാനും ബ്ലോഗുകളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമേ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ചേളാരിയില്‍ വന്‍കിട സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനം സ്ഥാപിക്കുന്നതിനെതിരെ നടന്ന സമരത്തിന്റെ സ്ഥിതിയും അതുതന്നെ. ചില വന്‍കിട ആസ്പത്രികളില്‍ നടന്ന നെഴ്‌സ് സമരങ്ങളുടെ വാര്‍ത്തകളും കത്രികയാല്‍ 'കൊല്ല'പ്പെട്ടു. റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാസം തോറും പരസ്യം പിടിക്കാന്‍ ക്വാട്ട നിശ്ചയിക്കുന്ന പത്രങ്ങളില്‍നിന്ന് ഇത് പ്രതീക്ഷിക്കാവുന്നതേ ഉള്ളൂ. പക്ഷേ, ഇവരില്‍നിന്ന് മാത്രമല്ല ഈ സമീപനം ഉണ്ടാകുന്നത്.

അച്ചടിയായായും ദൃശ്യമായാലും മാധ്യമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മാധ്യമസെമിനാറുകളില്‍ മാത്രമല്ല, അഞ്ചുപേര്‍ കൂടുമ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലും ഇത് പ്രകടിപ്പിക്കപ്പെടുന്നു. തീര്‍ച്ചയായും, ഇതിലേറെയും മാധ്യമരീതികളെ കുറിച്ചുള്ള ധാരണയില്ലായ്മയില്‍ നിന്നും ചില തത്പരകക്ഷികള്‍  നടത്തുന്ന പ്രചാരണത്തിന്റെ ഫലയായും ഉയര്‍ന്നുവരുന്നവയാണ്. പക്ഷേ, ലോകത്തെമ്പാടും മാധ്യമവിശ്വാസ്യതയില്‍ ഉണ്ടായിട്ടുള്ള തകര്‍ച്ചയുടെ അതേ തോതില്‍തന്നെയാണ് ഇവിടെയും അതുണ്ടാകുന്നത്. ഇപ്പോള്‍തന്നെ പുതിയ തലമുറ ദിനപത്രങ്ങള്‍ വായിക്കാതായിട്ടുണ്ട്. പത്രങ്ങളില്‍നിന്ന്  കിട്ടുന്നതിനേക്കാള്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍നിന്ന് കിട്ടുന്നുണ്ട് എന്ന് അവകാശപ്പെടുന്ന വീട്ടമ്മമാരുണ്ട്. മാധ്യമവിദ്യാര്‍ത്ഥികളുമായി ഇന്ററാക്ഷന് വന്ന ഒരു ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍, താന്‍ വാര്‍ത്തകള്‍ വായിക്കുകയോ കാണുകയോ ചെയ്യാറില്ല എന്ന് ഗൗരവത്തില്‍തന്നെ പറഞ്ഞത് കേട്ട് ഞെട്ടേണ്ടിവന്നിട്ടുണ്ട്. പ്രചാരവും പരസ്യവും വരുമാനവും കൂട്ടാനും വേണ്ടി സ്വീകരിക്കുന്ന നടപടികള്‍ തുടക്കത്തില്‍ ഫലം കണ്ടെന്ന് വരും. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്, ഉള്ള വിശ്വാസ്യത കൂടി തകര്‍ത്ത് മാധ്യമമാധ്യമവ്യവസായത്തിനുതന്നെ ഹാനികരമാവും. പാശ്ചാത്യലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചയെ നമ്മുടെ നടുമുറ്റത്തെത്തിക്കലാവും ഇത്. നാളെ വരാനിരിക്കുന്ന ചെകുത്താനെ ഇന്നുതന്നെ കൂട്ടിക്കൊണ്ടുവരണമോ ?

പരസ്യക്കാര്‍ വാര്‍ത്തയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെ കുറിച്ച് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ഒരു ലോക മാധ്യമ സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്നത് ഓര്‍മ വരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ബിസിനസ് തലവന്‍ അന്ന് പറഞ്ഞ മറുപടി, പരസ്യക്കാരെ നിലയ്ക്ക് നിറുത്തേണ്ട ഉത്തരവാദിത്തം എഡിറ്റര്‍മാരുടേതാണ് എന്നായിരുന്നു. ഇല്ല, പരസ്യംകിട്ടാന്‍ മാധ്യമങ്ങള്‍ പരസ്യക്കാരുടെ കാല് പിടിക്കേണ്ടിവരുന്ന കാലത്ത ് എഡിറ്റര്‍മാര്‍ വിചാരിച്ചാല്‍ അത് നടക്കില്ല. വന്‍കിട പരസ്യദാതാക്കള്‍ക്ക് സംഘടിതമായിത്തന്നെ മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും വില പേശാനും കഴിയും. ഉപഭോക്താക്കളിലേക്ക് എത്തി ഉല്പ്പന്നം വില്‍ക്കാനാണ് അവര്‍ പരസ്യം ചെയ്യുന്നതെങ്കിലും മാധ്യമങ്ങളെ സഹായിക്കാനാണ് തങ്ങള്‍ പരസ്യം ചെയ്യുന്നത് എന്ന മട്ടിലാണ് അവര്‍ പെരുമാറുന്നത്. എഡിറ്റര്‍മാര്‍ക്കോ മാധ്യമ ഉടമസ്ഥ സംഘടനകള്‍ക്കോ പോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷേ, മാധ്യമങ്ങള്‍ നിലനില്‍ക്കാന്‍ പരസ്യപ്പണം മാത്രം പോര. വിശ്വാസ്യതയും വേണം. ഇത് മാധ്യമങ്ങള്‍ക്കും പരസ്യക്കാര്‍ക്കും ഇപ്പോഴും ബോധ്യമായിട്ടില്ല. വൈകാതെ മനസ്സിലാവും, അപ്പോഴേക്ക് സമയം വളരെ വൈകിയിരിക്കുമെന്ന് മാത്രം.

( മാധ്യമം ആഴ്ചപ്പതിപ്പ് -പത്രം പ്രത്യേക പതിപ്പ് 11.05.2015)Sunday, 10 May 2015

അഴിമതി മാനസാന്തരംആര്‍.ബാലകൃഷ്ണപ്പിള്ള അഴിമതിക്കാരനാണ്, കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്ന ആളാണ്, അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഏക മുന്‍മന്ത്രിയാണ്, ശിക്ഷിക്കപ്പെട്ടത് വി.എസ്. അച്യുതാനന്ദന്‍ സുപ്രിം കോടതി വരെ പോയി വാദിച്ച കേസ്സിലാണ് തുടങ്ങിയ കുറെ സത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയാതെ പറഞ്ഞ് ജനങ്ങളില്‍ ഇടതുപക്ഷത്തിനെതിരെ പരിഹാസം, പുച്ഛം തുടങ്ങിയ അധമവികാരങ്ങള്‍ ഉല്പ്പാദിപ്പിക്കുക എന്ന ഗൂഡചിന്തയോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്. 

'അഴിമതിക്കാരെ വിറപ്പിച്ച് സെക്രട്ടേറിയറ്റ് സത്യാഗ്രഹം' എന്ന് പാര്‍ട്ടി മുഖപത്രത്തില്‍ ഒന്നാം പേജ് തലക്കെട്ട് കണ്ട് ജനം ഞെട്ടിയിരിക്കണം. ലക്ഷക്കണക്കിന് ജനം വന്ന് രാവുംപകലും സെക്രട്ടേറിയറ്റ് വളഞ്ഞിട്ടും വിറക്കാത്തവരാണ് ഈ അഴിമതിക്കാര്‍. സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തിയാലും അവര്‍ വിറക്കില്ല. കെട്ടിടം പുതുക്കിപ്പണിയുന്ന കോണ്‍ട്രാക്റ്റില്‍ വല്ലതും ഒപ്പിക്കാമെന്നവര്‍ സന്തോഷിക്കുകയും ചെയ്യും. നൂറ് ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തിയാല്‍ അഴിമതിക്കാര്‍ വിറക്കുമെന്ന് അറിയുന്നത് നല്ല കാര്യം തന്നെ. പഴഞ്ചന്‍ സത്യാഗ്രഹത്തിനൊക്കെ ന്യൂജന്‍ കാലത്ത് വിലയിടിഞ്ഞു എന്നാണ് കരുതിയിരുന്നത്. ഇപ്പോഴും വലിയ വിലയാണ് എന്ന് അറിയുന്നത് സന്തോഷം തന്നെയാണേ... സമരം നടക്കുമ്പോള്‍ അടുത്ത മരത്തില്‍ ആരെയെങ്കിലും കെട്ടിത്തൂങ്ങിച്ചാകാന്‍ ഏര്‍പ്പാടാക്കുകയാണ് പുതിയ സ്റ്റൈല്‍. അതൊക്കെ ബുദ്ധിമുട്ടാണ്. എന്തായാലും, കെ.എം.മാണിയും കെ.ബാബുവും സത്യാഗ്രഹം കണ്ട് വിറച്ച് ഉടനെ രാജിവെച്ച് നമ്മളെ നിരാശപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു.

അഴിമതിക്കാര്‍ വിറച്ച വാര്‍ത്തയൊന്നും ബൂര്‍ഷ്വാപത്രങ്ങളില്‍ ഇല്ലാത്തതില്‍ അത്ഭുതമില്ല. അഴിമതിക്കാരെ താങ്ങിനിര്‍ത്തുന്ന അവരും വിറച്ചിരിക്കുകയാവും. പക്ഷേ, അവരെല്ലാം സംഘടിതമായി ചെയ്ത ഒരു അധാര്‍മികതയുണ്ട്. മാധ്യമസിണ്ടിക്കേറ്റിന്റെ തിരിച്ചുവരവാകാം. കേരള കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടിയുടെ തലൈവര്‍ ആര്‍.ബാലകൃഷ്ണപ്പിള്ള സമരവേദിയില്‍ വന്ന്, സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ  കൈപിടിച്ച് അഭിവാദ്യം ചെയ്യുന്ന ഫോട്ടോ അവരെല്ലാം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന സിംഗ്ള്‍ പോയന്റ് ദുരുദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍. ആര്‍.ബാലകൃഷ്ണപ്പിള്ള അഴിമതിക്കാരനാണ്, കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്ന ആളാണ്, അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഏക മുന്‍മന്ത്രിയാണ്, ശിക്ഷിക്കപ്പെട്ടത് വി.എസ്. അച്യുതാനന്ദന്‍ സുപ്രിം കോടതി വരെ പോയി വാദിച്ച കേസ്സിലാണ് തുടങ്ങിയ കുറെ സത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയാതെ പറഞ്ഞ് ജനങ്ങളില്‍ ഇടതുപക്ഷത്തിനെതിരെ പരിഹാസം, പുച്ഛം തുടങ്ങിയ അധമവികാരങ്ങള്‍ ഉല്പ്പാദിപ്പിക്കുക എന്ന ഗൂഡചിന്തയോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഉദ്ബുദ്ധജനതയ്ക്ക് പച്ചവെള്ളംപോലെ ഇതെല്ലാം മനസ്സിലാവും. സംശണ്ടോ ?

ഏതെല്ലാം മനസ്സിലാവുമെന്നോ ? പറയാം. ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചിരുന്നു എന്നതും അദ്ദേഹത്തിനെതിരെ കേസ് കൊടുത്തത് അച്യുതാനന്ദനായിരുന്നു എന്നതുമെല്ലാം സത്യംതന്നെ. പക്ഷേ, നമ്മുടെ സമരം വ്യക്തികള്‍ക്കെതിരെ അല്ല. അഴിമതി എന്ന മുതലാളിത്തരോഗത്തിന് എതിരെയുള്ള സമരമാണത്. ഈ ദുഷിച്ചുനാറിയ സാമൂഹ്യവ്യവസ്ഥ വ്യക്തിയെ അഴിമതിക്കാരനും കൊള്ളക്കാരനുമാക്കുകയാണ്. പോരാട്ടം ഈ വ്യവസ്ഥക്കെതിരെയാണ്. ബാലകൃഷ്ണപിള്ള വ്യവസ്ഥയുടെ ഒരു ഇര മാത്രം. പിള്ളയെ എന്തായാലും ശിക്ഷിച്ചുകഴിഞ്ഞു. ഒരു വര്‍ഷം ജയിലില്‍  കിടക്കേണ്ട ആളെ വെറും 69 ദിവസം മാത്രം കിടത്തിയിട്ടായാലും ശിക്ഷാകാലാവധി കഴിഞ്ഞല്ലോ. നിരന്തരം പരോള്‍ കൊടുത്തും ഇല്ലാത്ത രോഗത്തിന് ആസ്പത്രിയില്‍ കഴിയാന്‍ അനുവദിച്ചും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചുമെല്ലാം യു.ഡി.എഫ് അഴിമതിക്കാരനെ സഹായിച്ച വിവരം ഞങ്ങളും നേര് നേരത്തെ അറിയിക്കുന്ന ഞങ്ങളുടെ പത്രവും ജനങ്ങളോട് വിളിച്ചുപറഞ്ഞതുമാണ്. അന്നൊന്നും മിണ്ടാതിരുന്ന ബൂര്‍ഷ്വാമാധ്യമങ്ങളാണ് ഇപ്പോള്‍ ഇടതുപക്ഷത്തെ ഇടിച്ചുതാഴ്ത്തുന്ന ഫോട്ടോ കൊടുക്കുന്നത്.

എന്തായാലും പിള്ളക്ക് മത്സരിക്കുന്നതിനേ തടസ്സുള്ളൂ, ഷെയ്ക്ക്ഹാന്‍ഡ് കൊടുക്കാന്‍ നിയമതടസ്സമില്ല. അഴിമതിക്കെതിരെ അടരാടാന്‍ അദ്ദേഹത്തിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. തിരഞ്ഞെടുപ്പുകളില്‍ എന്ന പോലെ, ഏത് ചെകുത്താനുമായും കൂട്ടുചേര്‍ന്ന് ഇടതുപക്ഷം അഴിമതി വിരുദ്ധസമരവും നടത്തും. അഴിമതിക്കാരനുമായി കൂട്ടുചേര്‍ന്നും അഴിമതിക്കെതിരെ സമരം നടത്താം എന്ന് മാക്കിയവെല്ലിയോ ചാണക്യനോ ആരോ എവിടെയോ എഴുതിയിട്ടുണ്ടെന്നാണ് ഓര്‍മ. അഴിമതിയുണ്ടോ എന്ന് നോക്കിയാല്‍ മുന്നണിയുണ്ടാക്കാന്‍ പറ്റില്ല എന്ന് പാവങ്ങളുടെ കാറല്‍മാര്‍ക്‌സ് ആയ പ്രകാശ് കാരാട്ട് പറഞ്ഞതുമാണ്. ഇനി, സുപ്രീം കോടതിയല്ല ഏത് ദൈവംതമ്പുരാന്‍ പറഞ്ഞാലും താന്‍ അഴിമതിക്കാരനാണ് എന്ന് ബാലകൃഷ്ണപിള്ള അംഗീകരിക്കില്ല. അദ്ദേഹം പറയുന്നത് നമ്മള്‍ അപ്പടിയങ്ങ് തള്ളാനും പാടില്ല. ഇനി അഴിമതിക്കാരനാണ് എന്ന് തന്നെ കരുതൂ. എങ്കിലെന്ത് ? കെ.എം.മാണിയേക്കാളും കെ.ബാബുവിനേക്കാളും വലിയ അഴിമതിക്കാരനായിരുന്നില്ലേ നമ്മുടെ വാല്മീകി. നിര്‍ണായകഘട്ടം വന്നപ്പോള്‍  വാല്മീകിയും സംഗതി തിരിച്ചറിഞ്ഞ് ഇടതുപക്ഷമായില്ലേ... സോറി, മാനസാന്തരപ്പെട്ടില്ലേ. അതാണ് പ്രധാനം.

 അല്ലെങ്കിലും, ശിക്ഷാകാലാവധി കഴിഞ്ഞ ആളെ കുറ്റവാളി എന്ന് വിളിക്കുന്നത് നീതിയല്ല. ശിക്ഷിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്നും മറ്റും പറഞ്ഞ് അഴിമതിക്കാരെ സംരക്ഷിക്കുന്നവരാണ് യു.ഡി.എഫുകാര്‍. നീതിയുടെ തത്ത്വം അതല്ല. അഴിമതി ആരോപിക്കപ്പെടുന്ന ആരും -അയാള്‍ യു.ഡി.എഫിലാണെങ്കില്‍ - വിധി വരുന്നതുവരെ കുറ്റവാളിയാണ്. എന്നാല്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ആള്‍ കുറ്റത്തിന്റെ സകല പാപവും കഴുകിക്കഴിഞ്ഞ മാലാഖയെപ്പോലെയാണ്. അഴിമതിയുടെ അവശേഷിക്കുന്ന കറയും കഴുകിക്കളയുന്നതിനാണ് അദ്ദേഹം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. അതിലും വലിയ പശ്ചാത്താപം ഒരു വ്യക്തിക്ക് സാധ്യമാണോ സഖാക്കേേേേള.....

അഴിമതിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ വേദിയില്‍, വേറെ ഒരു പ്രതി ആഭ്യന്തരമന്ത്രിക്കൊപ്പം ഫോട്ടോയില്‍, പീഡനക്കേസ് പ്രതി മന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തു എന്നും മറ്റും വാര്‍ത്ത വരുന്നതിനെ ഇതുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കാന്‍ ചില യു.ഡി.എഫ് വൈതാളികന്മാര്‍ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് മന്ത്രിമാരുടെയും നേതാക്കളുടെയും ധാര്‍മികച്യുതിയ്ക്കുള്ള തെളിവുകള്‍ ആണ് അത്തരം ഫോട്ടോകള്‍. ഇടതുപക്ഷത്തെ ആ കൂട്ടത്തില്‍ പെടുത്താന്‍ നോക്കേണ്ട. ഇടതുപക്ഷം അഴിമതിക്കെതിരെ പോരാടും, സുപ്രീംകോടതി വരെ കേസ് നടത്തും,  ശിക്ഷിപ്പിക്കും, ഒടുവില്‍ പുറത്തിറങ്ങി തെറ്റുതിരുത്തി നമ്മുടെ പക്ഷത്ത് ചേര്‍ന്നാല്‍ ഷെയ്ക്ഹാന്‍ഡും കൊടുക്കും. ചിലപ്പോള്‍ മത്സരിക്കാന്‍ ഒരു സീറ്റും കൊടുക്കും.

പോകട്ടെ, അഞ്ച് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാണ് പിള്ള ചെയ്തത് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. പിള്ളയുടെ പ്രായവും കേസ്സിന്റെ പ്രായയും പരിഗണിച്ചാണ് തടവ് ഒരു വര്‍ഷമാക്കിക്കുറച്ചതും. ഗണേശിന്റെ പ്രായമായിരുന്നു പിള്ളക്കെങ്കില്‍ അദ്ദേഹം ഇപ്പോഴും ജയിലില്‍ തന്നെയുണ്ടാകുമായിരുന്നു. എങ്കിലെന്ത് ? അഴിമതിക്കെതിരെ പടപൊരുതാന്‍ അപ്പോള്‍ ഗണേശനെ അയച്ചാല്‍ മതിയല്ലോ. അപ്പോഴും ഷെയ്ക്ക്ഹാന്‍ഡ് നിരസിക്കില്ല. പീഡനശ്രമക്കേസ്സില്‍ പ്രതിയായ സിനിമാ നടന് പൊന്നാട നിരസിച്ചത് പോലല്ല ഇത് എന്നെങ്കിലും മനസ്സിലാക്ക് സുഹൃത്തെ.....
              ****

യു.ഡി.എഫ് നാല് മേഖലാ ജാഥകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്താണ് പ്രകോപനം എന്ന് ചോദിച്ചാല്‍.... അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പക്ഷേ, മുന്നണി കടുത്ത ചീത്തപ്പേരിലും പ്രതിസന്ധിയിലുമാണല്ലോ. അഴിമതി, ഭരണത്തകര്‍ച്ച, അനൈക്യം, തമ്മിലടി തുടങ്ങി എന്തെല്ലാമോ ആക്ഷേപങ്ങള്‍ ശത്രുക്കള്‍ ഉന്നയിക്കുന്നുണ്ട്. ശരിയല്ല, അഴിമതി ലവലേശമില്ല, ഭരണം കെങ്കേമം, ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യം കാരണം നില്‍ക്കാനോ ഇരിക്കാനോ വയ്യ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനാണ് ജാഥ ഉദ്ദേശിച്ചിരുന്നത്.

അത് ബുദ്ധിപൂര്‍വകമായ തീരുമാനമായിരുന്നു. നാട്ടിലെ പത്രങ്ങള്‍ വായിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതുകൊണ്ടാണല്ലാ ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത്. അതേതായാലും തടയാന്‍ കഴിയില്ല. പരിഹാരമായി ജാഥ നടത്തി ആരോപണങ്ങളെല്ലാം മൈക്കിലൂടെ നിഷേധിച്ചാല്‍ ജനം ഉടന്‍ വിശ്വസിക്കുകയും തെറ്റിദ്ധാരണകളെല്ലാം വലിച്ചെറിയുകയും മാധ്യമ-പ്രതിപക്ഷ കള്ളപ്രചരണക്കാരെ ഓടിച്ചിട്ട് തല്ലുകയും ചെയ്യുമായിന്നല്ലോ. പക്ഷേ, ഒരു പ്രശ്‌നം. ജാഥയില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലൊന്നും ജാഥ നടത്താന്‍ പോകുന്നവര്‍ക്ക് വിശ്വാസമില്ല. മാണിയും ബാബുവും കോഴ വാങ്ങിയിട്ടില്ല എന്ന് പ്രസംഗിക്കാന്‍ ആളെ ഡല്‍ഹിയില്‍നിന്ന് കൊണ്ടുവരേണ്ടിവരും. ഇത് തൊലിക്കട്ടിയുടെ മാത്രം പ്രശ്‌നമല്ല. ജാഥ നടക്കുമ്പോഴാണ് ഈ കക്ഷികളെ പിടികൂടുകയോ രാജിവെക്കേണ്ടിവരികയോ ചെയ്യുന്നെങ്കിലോ ? ഭരണം തന്നെയങ്ങ് പൊളിഞ്ഞുവീണാലോ ? ആകപ്പാടെ നാണക്കേടായില്ലേ ?

ജാഥ മാറ്റണം എന്ന ആവശ്യത്തില്‍ കഴമ്പുണ്ട്. നാണം കെട്ടും പണമുണ്ടാക്കിയാല്‍ മാനക്കേടത് തീര്‍ത്തുകൊള്ളും എന്ന തത്ത്വം ജാഥയ്ക്ക് ബാധകമല്ല. നാണക്കേടത് ഇരട്ടിയാക്കാനാണ് സാധ്യത. നിലവിലുള്ള എല്ലാ കോഴക്കേസുകളും ഘട്ടം ഘട്ടമായി അട്ടിമറിച്ച് സ്ലേറ്റ് ക്ലീനാക്കാന്‍ ഒരു മന്ത്രിസഭാ സബ്കമ്മിറ്റിയെ നിയോഗിക്കുക. ഇപ്പോഴും ശ്രമിക്കുന്നില്ല എന്നല്ല. പക്ഷേ, സമയബന്ധിതമായി ചെയ്യണം. അതിന് ശേഷമാകാം ജാഥ.  എന്നിട്ടും മന്ത്രിസഭ വീഴുകയാണെങ്കില്‍ പിന്നെ എന്തുനോക്കാനാണ്....രാവും പകലും ജാഥ  നടത്തുക തന്നെ....വേറെ പണിയൊന്നും ഉണ്ടാവില്ലല്ലോ.Tuesday, 5 May 2015

ഒരു പുലിറ്റ്സര്‍ ധര്‍മസങ്കടം

ഒരു പുലിറ്റ്സര്‍ ധര്‍മസങ്കടംപുലിറ്റ്സര്‍ അവാര്‍ഡ് ഏറ്റവും വിലമതിക്കപ്പെടുന്ന പത്രപ്രവര്‍ത്തക പുരസ്കാരം ആണ് എന്നാണ് കരുതപ്പെടുന്നത്. ജോസഫ് പുലിറ്റ്സര്‍ എന്ന പത്ര ഉടമ മരണപത്രത്തില്‍ എഴുതി നീക്കിവെച്ച വലിയ തുകകൊണ്ട് 1917 മുതല്‍ നല്‍കപ്പെടുന്ന പുരസ്കാരം. ഏറ്റവും ‘പൈങ്കിളി’ എന്ന് വിളിക്കാവുന്ന തരം പത്രപ്രവര്‍ത്തനത്തിന് അമേരിക്കയില്‍ തുടക്കംകുറിച്ച ആളാണ് പുലിറ്റ്സര്‍ എന്നൊക്കെ കുറ്റപ്പെടുത്താമെങ്കിലും അവാര്‍ഡ് കേമംതന്നെയാണ്. ഈ അടുത്ത ദിവസം അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നടാലീ കൗല ഹൗഫ് എന്ന മുപ്പത്തൊന്നുകാരി ആദ്യം ഞെട്ടുകയും പിന്നെ ഹര്‍ഷോന്മാദയാവുകയും നിമിഷങ്ങള്‍ക്കകം ഒപ്പമുണ്ടായിരുന്നവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് പൊട്ടിക്കരയുകയു ം ചെയ്തു. കാരണമുണ്ട്.
പൊതുസേവന പത്രപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ പുലിറ്റ്സര്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത് നടാലീ കൗല ഫൗഫിന് ആണ്. ദ പോസ്റ്റ് ആന്‍ഡ് കൊറിയര്‍ എന്ന സൗത് കരോലൈന പത്രത്തില്‍ ഏഴ് ലക്കമായി എഴുതിയ വാര്‍ത്താപരമ്പരയാണ് ബഹുമതിക്ക് അര്‍ഹമായത്. നാട്ടില്‍ പകര്‍ച്ചവ്യാധി പോലെ പടരുന്ന ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള അന്വേഷണ പരമ്പര ആയിരുന്നു അത്. ഒരു ദശകത്തിനിടയില്‍ സൗത് കരോലൈനയില്‍ മുന്നൂറിലേറെ ഭാര്യമാര്‍ക്ക് വെടിയേല്‍ക്കുകയോ കുത്തേല്‍ക്കുകയോ മറ്റുതരത്തില്‍ ഗുരുതരമായി ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന പരമ്പര കോളിളക്കമുണ്ടാക്കി. ഗാര്‍ഹികപീഡനം തടയുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ ഗവണ്‍മെന്‍റിനെ നിര്‍ബന്ധിതമാക്കി ഈ പരമ്പര സൃഷ്ടിച്ച വികാരം.
എങ്കില്‍പിന്നെ, പുരസ്കാരം ലഭിച്ച ലേഖിക എന്തിനാണ് പൊട്ടിക്കരഞ്ഞത്? പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ പത്രപ്രവര്‍ത്തനരംഗത്തേ ഉണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തില്‍താഴെ മാത്രം സേവന പരിചയം ഉണ്ടായിരുന്ന നടാലീ വാര്‍ത്താപരമ്പര പ്രസിദ്ധപ്പെടുത്തുന്ന ഘട്ടത്തില്‍തന്നെ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് ചാള്‍സ്റ്റണ്‍ കൗണ്ടിയിലെ സര്‍ക്കാറിന്‍െറ മീഡിയ റിലേഷന്‍സ് കോഓഡിനേറ്റര്‍ ആയിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ആയി തുടര്‍ന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമായിരുന്നു അവര്‍ക്ക്. പിന്നെ എന്തിന് മാധ്യമരംഗം ഉപേക്ഷിച്ചു? ലളിതം -പത്രപ്രവര്‍ത്തക എന്ന നിലയിലെ വരുമാനം കഷ്ടിച്ച് വാടക കൊടുക്കാനും ഭക്ഷണം കഴിക്കാനുമേ തികയൂ. വേറെ വഴിയില്ലാഞ്ഞിട്ടാണ് പി.ആര്‍ പണി സ്വീകരിച്ചത്.
നടാലീ തനിച്ചല്ല. ഈ വര്‍ഷത്തെ പുലിറ്റ്സര്‍ സമ്മാനജേതാക്കളില്‍ രണ്ടുപേര്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരല്ല എന്നത് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുന്നുണ്ട്. ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പ്രൈസ് നേടിയത് കാലിഫോര്‍ണിയയിലെ ഡെയ്ലി ബ്രീസ് പത്രത്തില്‍ വിദ്യാഭ്യാസകാര്യ ലേഖകന്‍ റോബ് കുസ്നിയ എഴുതിയ വാര്‍ത്താപരമ്പരയാണ്. പക്ഷേ, പ്രൈസ് പ്രഖ്യാപിക്കുമ്പോഴേക്ക് അദ്ദേഹവും ഉപേക്ഷിച്ചിരിക്കുന്നു മാധ്യമപ്രവര്‍ത്തനം. അദ്ദേഹം സ്വീകരിച്ചതും പി.ആര്‍ ജോലിയാണ്. എന്തുകൊണ്ട് മാധ്യമരംഗം ഇങ്ങനെ ദരിദ്രമാകുന്നു? പ്രതിഭകളെ ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയാതെപോകുന്നത് എന്തുകൊണ്ട്? മാധ്യമങ്ങളുടെ ഗുണനിലവാരത്തെ ഇത് ദോഷകരമായി ബാധിക്കില്ളേ? നിലവാരത്തകര്‍ച്ച ഫോര്‍ത് എസ്റ്റേറ്റ് എന്ന നിലയിലുള്ള അവയുടെ പ്രവര്‍ത്തനക്ഷമതയെയും ജനാധിപത്യത്തത്തെന്നെയും ബാധിക്കില്ളേ?
മാധ്യമമേഖലയിലെ വേതനനിലവാരം താഴേക്കും പബ്ളിക് റിലേഷന്‍സ് മേഖലയിലേത് മേലേക്കും പോകുന്നു എന്നതാണ് ഈ പ്രവണതക്ക് കാരണം എന്ന് എല്ലാവര്‍ക്കും അറിയാം. പ്രചാരവും പരസ്യവരുമാനവും അനുദിനം ഇടിയുന്ന, വിലയും വേതനവുമെല്ലാം വിപണി നിശ്ചയിക്കുന്ന മേഖലയില്‍ ഇതല്ലാതെ മറ്റൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഏതാനും വന്‍ നഗരങ്ങളിലൊഴിച്ച് എല്ലായിടത്തും മാധ്യമരംഗത്തെ തൊഴിലവസരങ്ങളും വേതനവും കുറയുന്നു, പബ്ളിക് റിലേഷന്‍സ് മേഖലയില്‍ വേതനം കുതിച്ചുയരുന്നു. മാധ്യമപ്രവര്‍ത്തനം ഒരു കാരണവശാലും പബ്ളിക് റിലേഷന്‍സ് ആവരുത് എന്ന് പറയുമ്പോഴും പബ്ളിക് റിലേഷന്‍സ് സ്ഥാപനങ്ങള്‍ റിക്രൂട്ട് ചെയ്യുന്നത് പത്രപ്രവര്‍ത്തകരെയാണ്.
എല്ലാം വിപണി നിര്‍ണയിക്കട്ടെ എന്ന് പറയുമ്പോള്‍തന്നെ ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ആശങ്കാകുലരാണ് വികസിതരാജ്യങ്ങളിലെ പൊതുസമൂഹം. ഒന്നാം ഭേദഗതിയിലൂടെ പത്രസ്വാതന്ത്ര്യം മൗലികാവകാശമാക്കിയ രാജ്യമാണ് അമേരിക്ക. മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനും പ്രതികൂല കാലാവസ്ഥയിലും അവര്‍ വലിയ പ്രാധാന്യം കല്‍പിക്കുന്നു. എന്നാല്‍, സാങ്കേതികവികാസം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ അവരും നിസ്സഹായരാണ്.
മാധ്യമ വേതന-സേവന വ്യവസ്ഥകള്‍ നിയമംമൂലം സംരക്ഷിച്ചിട്ടുള്ള അത്യപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുറയുന്ന പ്രചാരത്തിന്‍െറയും വരുമാനത്തിന്‍െറയും പ്രതിസന്ധികള്‍ ബാധിച്ചുതുടങ്ങിയിട്ടില്ളെങ്കിലും ഇന്ത്യയും പുതിയ പ്രവണതകളില്‍നിന്ന് മോചിതമല്ല. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടും വേജ് ബോര്‍ഡുകളും ഇക്കാര്യത്തില്‍ കുറെയെല്ലാം സംരക്ഷണം നല്‍കിയിരുന്നു. അപ്പോള്‍പോലും നിയമബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥാപനങ്ങളെ നിര്‍ബന്ധിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല, ഉള്ളവ വളരെ ദുര്‍ബലങ്ങളുമായിരുന്നു.
ഏറ്റവും ഒടുവിലത്തെ വേജ്ബോര്‍ഡ് ശിപാര്‍ശകളുടെ കാര്യത്തിലുണ്ടായ സുപ്രീംകോടതി വിധി ജീവനക്കാര്‍ക്ക് അനുകൂലമായിരുന്നെങ്കിലും അതിന്‍െറ പരിണിത ഫലം വിപരീതമായി മാറി. ശമ്പളക്കാര്യത്തില്‍ വേജ്ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കുന്നു എന്നുറപ്പുവരുത്താനുള്ള നിയമപരമായ ബാധ്യതകളില്‍നിന്ന് വന്‍കിട മാധ്യമങ്ങളൊക്കെ ഒഴിഞ്ഞുമാറിക്കഴിഞ്ഞു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കുകയും പത്രപ്രവര്‍ത്തനപരമായ ചുമതലകള്‍ പോലും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്‍െറ പരിധിക്ക് പുറത്തുകടത്തുകയും ചെയ്യുന്നതോടെ മാധ്യമങ്ങളും മറ്റേതൊരു വ്യവസായം പോലെയായി. ഇത് ചിലരുടെ ശമ്പളപ്രശ്നം മാത്രമല്ല. ഇരുപതോ മുപ്പതോ വര്‍ഷംമുമ്പ് കോളജ് അധ്യാപക ജോലി ഉപേക്ഷിച്ചു പോലും മാധ്യമസ്ഥാപനങ്ങളിലേക്ക് വന്നവര്‍ ധാരാളമുണ്ടായിരുന്നു. ഇന്ന് പത്തും പന്ത്രണ്ടും വര്‍ഷത്തെ സേവനത്തിനു ശേഷംപോലും നല്ല കഴിവുള്ളവര്‍ പോലും സര്‍ക്കാര്‍ ഓഫിസുകളിലെ സാധാരണ ജോലികളിലേക്ക് പോകുംവിധം അനാകര്‍ഷകമായിക്കൊണ്ടിരിക്കുന്നു മാധ്യമരംഗം. അല്ലാത്തപ്പോള്‍പോലും നിലവാരത്തകര്‍ച്ചയും വിശ്വാസത്തകര്‍ച്ചയും നേരിട്ടിരുന്നു മാധ്യമവ്യവസായം. വ്യവസായത്തിന്‍െറ ലാഭനഷ്ടങ്ങളെ ഇതൊന്നും ഇപ്പോഴും ബാധിച്ചിട്ടില്ലായിരിക്കാം. പക്ഷേ, എപ്പോള്‍വേണമെങ്കിലും ബാധിച്ചുതുടങ്ങാം. അമേരിക്കന്‍ മാധ്യമങ്ങള്‍ എത്തിയേടത്ത് എത്രയുംവേഗം എത്താനാണോ നാം വെമ്പല്‍കൊള്ളേണ്ടത്; അതല്ല അത് കഴിയുന്നത്ര വൈകിക്കാനോ?
മാധ്യമപക്ഷം
Published on Tue, 05/05/2015)
-  http://www.madhyamam.com/news/352521/150505#sthash.pZ2uw9n0.BgaVffjU.dpuf