Tuesday, 28 July 2015

പ്രീണന അടവുനയം

ആരെ പ്രീണിപ്പിച്ചാലാണ് ഭൂരിപക്ഷം കിട്ടുക ? അതറിഞ്ഞിട്ട് വേണമല്ലോ അടവുനയം തീരുമാനിക്കാന്‍. ഇടതുപക്ഷത്തിന് ആശയക്കുഴപ്പം മുമ്പേ ഉള്ളതാണ്. താത്ത്വിക കിത്താബുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അവ വോട്ടുകിട്ടാന്‍ വേണ്ടിയല്ല, വിപ്ലവം നടത്താന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. വോട്ടുമില്ല വിപ്ലവവുമില്ല എന്ന സ്ഥിതിയുണ്ടായാല്‍ എന്തുചെയ്യും ? അതുകൊണ്ടാണ് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടതുപക്ഷ മതേതരത്വത്തെക്കുറിച്ച് സ്വയംവിമര്‍ശനം നടത്തിയത്. സി.പി.ഐ.ക്കാര്‍ സി.പി.എമ്മിനിട്ട് കുത്തുന്നതിനെയാണ് താത്ത്വിക നിഘണ്ടുപ്രകാരം സ്വയംവിമര്‍ശനം എന്ന് വിളിക്കുക.

കാനം രാജേന്ദ്രന് എന്തും പ്രസംഗിക്കാം. പക്ഷേ, കുറച്ച് വകതിരിവൊക്കെ വേണ്ടേ ? തലശ്ശേരി സി.പി.എം. സംസ്ഥാനസെക്രട്ടറിയുടെ സ്വന്തം പ്രവിശ്യയാണ്. കോടിയേരിയും പിണറായിയുമെല്ലാം അവിടത്തെ വിമോചിത പ്രദേശങ്ങളാണ്. ഒരു കമ്യൂ.പാര്‍ട്ടി സെക്രട്ടറി വേറൊരു കമ്യൂ.പാര്‍ട്ടി സെക്രട്ടറിയുടെ പ്രവിശ്യയില്‍ ചെല്ലുമ്പോള്‍ ഡിപ്ലോമാറ്റിക് പ്രോട്ടോക്കോള്‍ പാലിക്കേണ്ടേ? മതേതരത്വം സംബന്ധിച്ച് ഇടതുനയം ശരിയല്ല എന്ന സംശയം ചിലര്‍ക്കുണ്ടോ എന്ന സംശയം തനിക്കുണ്ടോ എന്ന് സംശയിക്കുന്നതായി അദ്ദേഹം സംശയലേശമെന്യേ ഉറപ്പിച്ചുപറഞ്ഞു. ഇടതുപക്ഷനയം എന്നാല്‍, അര്‍ഥം സി.പി.എം. നയം ആണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. അപ്പോള്‍ ആര്‍ക്കാണ് തെറ്റുപറ്റിയത്? സി.പി.എമ്മിന് തന്നെ. ഈ ടൈപ്പ് സ്വയംവിമര്‍ശനമൊന്നും ഒട്ടും ആശാസ്യമല്ല.

രണ്ടാണ് സംശയം. ഒന്ന്, മതനിരപേക്ഷത എന്ന സങ്കല്‍പ്പം ന്യൂനപക്ഷ പ്രീണനത്തിലേക്ക് മാത്രം ചുരുങ്ങിപ്പോയോ എന്ന്. രണ്ട്, ഇടതുപക്ഷത്തുനിന്ന് ആളുകള്‍ സംഘപരിവാറിലേക്ക് ചാടുന്നു. അവിടെ നിന്ന് ആളുകള്‍ ഇങ്ങോട്ടും ചാടുന്നു. ഇങ്ങോട്ടുള്ള ചാട്ടം സി.പി.എമ്മിലേക്കാണ്. ഒറ്റയെണ്ണം സി.പി.ഐ. എന്ന മഹത്തായ ആഗോള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നില്ല. പത്തെണ്ണം സംഘപരിവാറിലേക്ക് ചാടുമ്പോള്‍ ഒരെണ്ണമേ ഇങ്ങോട്ട് ചാടുന്നുള്ളൂ എന്നത് ശരിയാവാം. ഫലത്തില്‍ സംഭവിക്കുന്നതെന്താണ് ? സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നു. അതാണ് കാനം കാണുന്ന പ്രായോഗികപ്രശ്‌നം. പച്ചവെള്ളവും ചൂടുവെള്ളവും രണ്ട് പാത്രത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും കടന്നാല്‍ രണ്ടിന്റെയും ചൂട് തുല്യമാകും. സി.പി.എമ്മില്‍ നിന്ന് സംഘപരിവാറിലേക്കും അവിടെനിന്ന് ഇങ്ങോട്ടും ആളുകള്‍ പോവുകയും വരികയും ചെയ്തുകൊണ്ടിരുന്നാല്‍ രണ്ടും ഏതാണ്ട് കണക്കാകും. പിന്നെയെന്ത് ഇടതുപക്ഷം, എന്ത് മതനിരപേക്ഷത? ഇതാണ് കാനത്തിന്റെ മനഃപ്രയാസം.

ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മതന്യൂനപക്ഷത്തിന്റെ മാത്രം സംരക്ഷകരാണോ എന്ന് മറ്റുള്ളവര്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല എന്നും കാനം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. %ബ്യൂര്‍ഷ്വാ പത്രങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തയല്ല ഇത്, സി.പി.ഐ.യുടെ പത്രംതന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. സംഗതി വളരെ ക്ലിയര്‍ ആയി മനസ്സിലാക്കാന്‍ പച്ചയ്ക്ക് പറയാം മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തിന്റെ മാത്രം സംരക്ഷകരാണ് ഇടതുപക്ഷക്കാര്‍ എന്ന് കേരളത്തിലെ ഹിന്ദുക്കള്‍ തെറ്റിദ്ധരിക്കുന്നുണ്ടോ എന്നതാണ് കാനത്തിന്റെ സംശയം. പ്രിയ കാനമേ... വെറുമൊരു സ്ഥലജലവിഭ്രാന്തിയാണത്. അങ്ങനെ യാതൊരു തെറ്റിദ്ധാരണയും ഹിന്ദുക്കള്‍ക്കുമില്ല മുസ്‌ലിം, ക്രിസ്ത്യന്‍ പ്രജകള്‍ക്കും ഇല്ല. ബി.ജെ.പി.ക്കുപോലും ഇല്ല. മുസ്‌ലിം, ക്രിസ്ത്യന്‍ പ്രീണനത്തിന്റെ കുത്തക യു.ഡി.എഫിനാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ പാര്‍ട്ടികളുടെ ബലത്തിലാണ് യു.ഡി.എഫ്. നിന്ന് പിഴയ്ക്കുന്നതുതന്നെ. മുസ്ലിം, ക്രിസ്ത്യന്‍ താത്പര്യക്കാരാണ് കേരളം ഭരിക്കുന്നത് എന്നുപോലും ആക്ഷേപമുള്ളപ്പോള്‍ എന്തിനാണ് വെറുതേ ആ കുറ്റം എല്‍.ഡി.എഫിന് മേല്‍ ചാരുന്നത്.

വല്ലാത്ത പാടാണ് ഈ കേരളത്തില്‍ അടവുനയം ഉണ്ടാക്കാന്‍. 56 ശതമാനമായിരുന്നു 2001ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍. വോട്ട് പോലെയല്ല സെന്‍സസ്. 36 ശതമാനം വോട്ട് കിട്ടിയാല്‍ ഇന്ത്യ ഭരിക്കാം, വന്‍ ഭൂരിപക്ഷം എന്ന് വീമ്പടിക്കുകയും ചെയ്യാം. മതഭൂരിപക്ഷമാകാന്‍ യഥാര്‍ഥത്തില്‍ അമ്പത്താറും പോര. അമ്പത്താറ് ഒരു ഭാഗത്തും നാല്പത്തിനാല് മറുഭാഗത്തും നില്‍ക്കുമ്പോള്‍ ആരെയാണ് നമ്മള്‍ വോട്ടിന് വേണ്ടി പ്രീണിപ്പിക്കേണ്ടത് ? സങ്കീര്‍ണമായ പ്രശ്‌നമാണ്. ഇടതുപക്ഷത്തിന് ഇതില്‍ വേറെയും താത്ത്വികപ്രശ്‌നമുണ്ട്. ജനം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടുചെയ്യുക, മതം നോക്കിയല്ല എന്നതാണ് പഴയ സങ്കല്‍പ്പം. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ മൗലികവാദികളാണ്. മതേതര മൗലികവാദികള്‍ എന്ന് വിളിക്കാം. ഒരുവട്ടം മാത്രം ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട് സി.പി.എം. രണ്ട് ലീഗുകളെയും പുറത്തുനിര്‍ത്തി 1987ല്‍ മത്സരിച്ച് ഭൂരിപക്ഷം നേടി. ആരെയും പ്രീണിപ്പിക്കാതെ. ഇ.എം.എസ്സിന്റെ ബുദ്ധിയായിരുന്നു. ഇത് ഹിന്ദു പ്രീണനമായിരുന്നു എന്ന് അസൂയാലുക്കള്‍ വ്യാഖ്യാനിക്കാറുണ്ട്. എന്തായാലും പിന്നെ അത് നടന്നില്ല. എന്തുചെയ്യും? കാനം പറയുംപോലെ ജനം പാര്‍ട്ടി നോക്കിയല്ല ജാതിയും മതവും നോക്കിയാണ് വോട്ട് ചെയ്യുന്നതെങ്കില്‍ പിന്നെന്ത് മതേതരത്വമാണ് നട്ടുമുളപ്പിക്കാന്‍ നോക്കുന്നത്?

44 ശതമാനത്തെ പ്രീണിപ്പിച്ചാല്‍ അതില്‍നിന്ന് കിട്ടുന്നത്ര വോട്ട് 56 ശതമാനത്തെ പ്രീണിപ്പിച്ചാല്‍ കിട്ടില്ല എന്ന പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പി.ക്ക് പോലും കഴിഞ്ഞിട്ടില്ല. അവര്‍ എത്ര കാലമായി 56 ശതമാനത്തെ പ്രീണിപ്പിക്കാന്‍ നോക്കുന്നു? തെക്ക് തിരുവനന്തോരത്തും വടക്ക് കാസര്‍കോട്ടും മാത്രമേ ആ പരിപ്പ് അല്പമെങ്കിലും വേവുന്നുള്ളൂ. ആ പരിപ്പ് വേവിക്കാനാണോ കാനം ഇപ്പോള്‍ അടുപ്പ് കൂട്ടാന്‍ നോക്കുന്നത്?

ബി.ജെ.പി. വേറൊരു പരിഭ്രാന്തിയിലാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായത്രെ. സെന്‍സസ് വകുപ്പൊന്നും അത്തരമൊരു കണക്ക് പുറത്തിറക്കിയിട്ടില്ല. ഇനി ബി.ജെ.പി. വല്ല സെന്‍സസും നടത്തിയോ എന്ന് വ്യക്തമല്ല. വോട്ടെടുപ്പ് സര്‍വേ പോലെ വല്ലതും? 2001ലെ കണക്ക് പ്രകാരം ഹിന്ദു ജനസംഖ്യ 56 ശതമാനമാണ്. 2011ലെ മതക്കണക്ക് പുറത്തുവന്നിട്ടില്ല. ചില പത്രങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കണക്ക് അനുസരിച്ചും ഹിന്ദുക്കള്‍ ന്യൂനപക്ഷമായിട്ടില്ല. കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ 36 ശതമാനമായെന്ന് അടിച്ചുവിടുന്നുണ്ട് ചില പരിവാര്‍ നേതാക്കള്‍. പത്ത് വര്‍ഷം കൊണ്ട് പന്ത്രണ്ട് ശതമാനം വര്‍ധന! പുറത്തുവന്ന കണക്ക് പ്രകാരം അത് 26.6 ശതമാനമാണ്. 10 വര്‍ഷം മുമ്പത്തേക്കാള്‍ 1.9 ശതമാനം കൂടുതല്‍. മുന്‍ വര്‍ധനയേക്കാള്‍ കുറവാണിത്. പിന്നെയുള്ളത് ബംഗ്ലാദേശില്‍ നിന്നുള്ള വരവാണ്. അതുപോലും തൊട്ടടുത്ത അസ്സമിനേക്കാളും പ.ബംഗാളിനേക്കാളും കൂടുതലാവില്ലല്ലോ കേരളത്തില്‍. അവിടെപ്പോലും നാല് ശതമാനമേയുള്ളൂ വര്‍ധന.

ന്യൂനപക്ഷം എന്ന് ആരെക്കുറിച്ചു പറയുന്നതും തെറ്റാണ് എന്ന് വാദിച്ചിരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അതില്‍ ശരിയുണ്ടുതാനും. പക്ഷേ, ഹിന്ദുക്കളാണ് ന്യൂനപക്ഷമാവുന്നതെങ്കില്‍ ബി.ജെ.പി.ക്ക് ആ വാക്ക് ഉപയോഗിക്കാതിരിക്കാന്‍ പറ്റുമോ ? നല്ല കഥ !

                                           ****

ഗൗരിയമ്മ സി.പി.എമ്മില്‍ ലയിക്കുകയാണത്രെ. വിശ്വാസം വരണില്ല. അങ്ങനെ ചെന്ന് ലയിക്കുന്ന സമ്പ്രദായം സി.പി.എമ്മില്‍ ഇല്ല. ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ചതായി ചരിത്രത്തിലില്ല. ലയനമൊക്കെ ബൂര്‍ഷ്വാപാര്‍ട്ടികളുടെ സമ്പ്രദായങ്ങളല്ലേ. കാലം മാറി. ഇനിയതൊക്കെ ആവാമായിരിക്കും.

എന്തായാലും ഗൗരിയമ്മ ഇനി സി.പി.എം. അംഗം ആവും. കൂടെ ആരും ഇല്ലെങ്കിലും ഗൗരിയമ്മ ഗൗരിയമ്മയാണ്. അതിനിടെ പ. ബംഗാളില്‍നിന്നും വാര്‍ത്തയുണ്ട്. സോമനാഥ് ചാറ്റര്‍ജിയും മടങ്ങുകയാണത്രെ. എത്ര കാലമാണ് ഇങ്ങനെ തനിച്ച് ജീവിക്കുക. ഗൗരിയമ്മയെ അപേക്ഷിച്ച് സോമനാഥ് ജൂനിയര്‍ ലീഡറാണ്. 85 വയസ്സേ ആയിട്ടുള്ളൂ. എന്താണ് ഇങ്ങനെ എയ്റ്റി പ്ലസ് നേതാക്കളെ തിരിച്ചുകൊണ്ടുവരുന്നത് എന്ന് ചോദിക്കരുത്. സീനിയര്‍ പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്നതാണ് ദേശീയനയം. പണ്ടൊക്കെ ക്യാച്ച് ദം യങ് എന്നായിരുന്നു നയം. ചെറുപ്പത്തിലേ പിടിക്കണം. ഇപ്പോള്‍ അതില്‍ കാര്യമില്ല. സമൂഹംതന്നെ ഓള്‍ഡ് ആയിക്കൊണ്ടിരിക്കുന്നു. കുട്ടികളേക്കാള്‍ കൂടുതല്‍ സീനിയര്‍മാരാണ് ഉണ്ടാവുക. കാച്ച് ദം ഓള്‍ഡ് ആണ് ബുദ്ധി.

nprindran@gmail.com

Friday, 17 July 2015

മാതൃഭൂമിയില്‍ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥ....

http://www.southlive.in/news-kerala/10831

Monday, July 13, 2015 - 18:56
________________________________________

കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥയാണ് മാതൃഭൂമി പത്രത്തില്‍ നിലനിര്‍ക്കുന്നതെന്ന് മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിട്ട സി.നാരായണനെ തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്ന നിലനില്‍പ്പ്് സമരപന്തലിലെത്തി ഐക്യാദാര്‍ഢ്യം  പ്രഖ്യാപിക്കുകയാരുന്നു  രാജേന്ദ്രന്‍.

ഈ സമരം മാതൃഭൂമിക്കെതി്‌രാണോ എന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ അതങ്ങനെയല്ല. മാതൃഭൂമിയ്‌ക്കെതിരെയല്ല ഈ സമരം. മറിച്ച് മാതൃഭൂമിയുടെ ഇപ്പോഴത്തെ കൈകാര്യകര്‍ത്താ ക്കള്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരായാണ് ഈ സമരം. സോവിയറ്റ് യൂണിയന്‍ പോലുള്ള രാജ്യങ്ങളില്‍ 99 ശതമാനം പിന്തുണയോടുകൂടി അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ പിന്നീട് ഗംഭീരമായി തകര്‍ന്നു പോയ കാഴ്ച എല്ലാവര്‍ക്കും പാഠമാകണം. എല്ലാ കാര്യങ്ങളും എല്ലാവരും അംഗീകരിക്കുന്നു എന്നത് ഭയാനകതയെയാണ് സൂചിപ്പിക്കുന്നത്. മാതൃഭൂമിയില്‍ നിന്ന് ആരും ഈ സമരത്തില്‍ പങ്കെടുക്കാത്തത് അവിടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുകൊണ്ടാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിട്ട സി.നാരായണന്‍ എന്റെ സുഹൃത്താണ്. നാരായണനെ എനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ട്. ഏതൊരു സ്ഥാപനത്തിലും സ്ഥാപനത്തെക്കാള്‍ വലുതല്ല വ്യക്തികള്‍. ഞാനടക്കമുള്ള വ്യക്തികള്‍ക്ക്് മേല്‍വിലാസമുണ്ടാക്കിത്തന്നത് തൊഴില്‍ ചെയ്ത പത്രങ്ങള്‍ തന്നെയാണ്. എന്നാല്‍ അതുകൊണ്ട് എന്തുമാകാമെന്നില്ല. നൂറ് ശതമാനം ട്രേഡ് യൂണിയന്‍ കാരണം മൂലം ജോലിയില്‍ നിന്ന് പുറത്തുപോകുന്ന ചരിത്രത്തിലെ ആദ്യത്തെ പത്രപ്രവര്ത്തതകനാണ് പിരിച്ചുവിടപ്പെട്ട നാരായണന്‍. ന്യൂസ് എഡിറ്ററോട് ഉച്ചത്തില്‍ സംസാരിച്ചുവെന്നതാണ് നാരായണനെതിരെയുള്ള ആരോപണം. പക്ഷെ നാരായണന്‍ ചീത്ത പറഞ്ഞിട്ടില്ല.വിംസി(മാതൃഭൂമിയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ വി.എം.ബാലചന്ദ്രന്‍) അടക്കമുള്ളവര്‍ മാതൃഭൂമിയില്‍ ഉച്ചത്തില്‍ സംസാരിച്ചിട്ടുണ്ട്. അത് പുതിയ കാര്യമല്ല. പിരിച്ചുവിടാന്‍ കാരണമാകുവാന്‍ തക്കതുമല്ല. നാരായണന്റെ തൊട്ടടുത്ത കസേരയാണ് ന്യൂസ് എഡിറ്ററുടേത്. അതിനപ്പുറവും കസേരകളുണ്ട്്-രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടനില്‍ ബി.ബി.സിയ്‌ക്കെതിരെ ജീവനക്കാര്‍ സമരം ചെയ്താല്‍ അക്കാര്യം ബി.ബി.സി സംപ്രേക്ഷണം ചെയ്തില്ലെങ്കില്‍ ബ്രിട്ടനില്‍ അത് കലാപത്തിന് വരെ കാരണമാകും. അത്രത്തോളം ജനാധിപത്യബോധത്തോട് അവര്‍ താല്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ഇന്നത്തെ ഇവിടുത്തെ അവസ്ഥ ദയനീയമാണ്. തുറന്ന വിമര്‍ശനത്തിന്റെ പേരില്‍ ഒരാളെ പിരിച്ചുവിടുന്നത് പരിഹാസ്യവും ദയനീയവുമാണെന്നെ എനിക്ക് പറയാനുള്ളൂ. ഈ സമരം പത്താം ദിവസം പിന്നിടുമ്പോള്‍ ഞാനിവിടെ വരുന്നത് ഒരു ധാര്‍മിതകതയുടെ ഭാഗമായാണ്. കേരളാ പത്രപ്രവര്‍ത്തക യൂണിയനിലെ മുന്‍ അംഗം മാത്രമാണ് ഞാനെങ്കിലും ഞാനീ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചില്ലെങ്കില്‍ ആ കുറ്റബോധം ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടും. അതുകൊണ്ടാണ് സമരത്തിന്റെ അവസാന ദിനമായ ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാനെത്തിയത്-രാജേന്ദ്രന്‍ പറഞ്ഞു.

നേരത്തെ സമരക്കാരും ബഹുജനങ്ങളും ട്രേഡ് യൂണിയന്‍ പ്രവര്ത്തനകരും ചേര്‍ന്ന്  നഗരത്തില്‍ പ്രകടനം നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിിച്ചു.

മാതൃഭൂമിയെ സ്ഥാപിത താല്പര്യങ്ങളുടെ തോട്ടമാക്കി വീരേന്ദ്രകുമാര്‍: പത്രപ്രവര്‍ത്തകരെ ദ്രോഹിച്ചും അപമാനിച്ചും അധികാരപ്രയോഗം; കേരളത്തിന്റെ ദേശീയ ദിനപ്പത്രത്തില്‍ സംഭവിക്കുന്നത്
മാധ്യമപ്രവര്‍ത്തകരുടെ നിലനില്പ്പ്  സമരത്തില്‍ മാതൃഭൂമിയുടെ ചാരപ്പണി; സമരഭടനായി നുഴഞ്ഞുകയറിയയാളെ കയ്യോടെ പിടികൂടി; പൊലീസ് കേസ് ഒഴിവാക്കാന്‍ മാതൃഭൂമിയുടെ സമ്മര്‍ദ്ദം
സൗത്ത് ലൈവിനും അഴിമുഖത്തിനും മാതൃഭൂമിയില്‍ നിരോധനം; വിലക്ക് തൊഴിലാളി വിരുദ്ധ നടപടി റിപ്പോര്‍ട്ട് ചെയ്തതിന്; നടപടി നവമാധ്യമ ശക്തിയെ കുറിച്ച് മുഖപ്രസംഗം എഴുതിയതിന് പിന്നാലെ
പാരമ്പര്യത്തിന്റെ അമിതഭാരം ചുമക്കുന്നവരോട്: ലോകം മാറുന്നുണ്ട്, നിങ്ങളറിയുന്നില്ല എന്നേയുള്ളൂ!
Monday, 13 July 2015

മാധ്യമ സാക്ഷരതയും പത്രവായനസമൂഹവും

മാധ്യമസാക്ഷരത എന്ത് എന്നത് സംബന്ധിച്ച് പല നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും കണ്ടേക്കും. എന്നാല്‍, വ്യത്യസ്ത മാധ്യമസന്ദേശങ്ങളെ സ്വീകരിക്കാനും മനസ്സിലാക്കാനും വിലയിരുത്താനും അതിനോട് പ്രതികരിക്കാനുമുള്ള പൊതുവായ കഴിവിനെ മാധ്യമസാക്ഷരതയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മിക്ക മീഡിയ ലിറ്ററസി പഠനസ്ഥാപനങ്ങളും ഈ നിര്‍വചനമാണ് ഏതാണ്ട് സ്വീകരിച്ചിട്ടുള്ളത്.

ഇങ്ങനെ പറയുമ്പോല്‍ ഒരു പ്രശ്‌നമുണ്ട്. എല്ലാ വായനക്കാര്‍ക്കും ഒരുപോലെയാണോ വാര്‍ത്തകള്‍ ലഭിക്കുന്നത്,  ഒരു പോലെയാണോ അവര്‍ അതിനെ മനസ്സിലാക്കുന്നത് ? വാര്‍ത്തകളെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ മനസ്സിലാക്കുന്നത് മാത്രമാണ് മാധ്യമസാക്ഷരത എങ്കില്‍ എത്ര പേര്‍ക്ക് ആ യോഗ്യത ഉണ്ടാകും ? പത്രപ്രവര്‍ത്തകരെങ്കിലും ആ യോഗ്യത കൈവരിച്ചിരിക്കുമോ ? പത്രങ്ങളെയും പത്രവാര്‍ത്തകളെയും വ്യത്യസ്തവിഭാഗം ജനങ്ങള്‍ എങ്ങനെ കാണുന്നു, ആ കാഴ്ച്ചകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി എത്ര ബന്ധമുണ്ട് എന്ന്, പരിമിതമായ അനുഭവങ്ങളുടെയും പരിചയത്തിന്റെയും വെളിച്ചത്തില്‍ കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.
**
മാധ്യമങ്ങള്‍ ഒരു ഏകശിലാഖണ്ഡമല്ല. പല വിമര്‍ശകരും മാധ്യമങ്ങളെ ഒന്നായി കാണുകയും അവയുടെ രീതിശാസ്ത്രം ഏതാണ്ട് ഏക സ്വഭാവമുള്ളതാണ് എന്ന് കരുതുകയും ചെയ്യുന്നവരാണ്. ഇത് ഭാഗികമായി ശരിയാണ്. വിരുദ്ധങ്ങളായ പ്രത്യയശാസ്ത്ര നിലപാടുകളില്‍ നില്‍ക്കുന്നവര്‍ ആണെങ്കിലും എന്താണ് വാര്‍ത്ത എന്നത് സംബന്ധിച്ച് ഒരേ നിര്‍വചനം പങ്ക് വെക്കുന്നവരാണ് എല്ലാ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. അവയുടെ അവതരണത്തിലാകട്ടെ ഇതേ പോലുള്ള പ്രൊഫഷണല്‍ സമാനതകളും ഉണ്ട്. വാര്‍ത്തകള്‍ സ്ഥാപനങ്ങളിലെത്തുമ്പോള്‍ കുറച്ച് തിരുത്തലും വളക്കലും ഒടിക്കലും കാണുമെങ്കിലും ഇവരെല്ലോം ഒരേ സ്‌കൂളില്‍ ഒരേ ഗുരുക്കന്മാരില്‍നിന്നാണ് വിദ്യ അഭ്യസിക്കുന്നത്. എങ്കിലും മാധ്യമങ്ങള്‍ തമ്മിലും കുറെ വ്യത്യസ്തതകള്‍ കാണും. രാഷ്ട്രീയ വിശകലനത്തിലാവും ഇത് ഏറെ പ്രകടമാവുക. ഗവണ്മെന്റിനെ വിമര്‍ശിക്കാന്‍ ഇന്ന് പ്രതിപക്ഷ മാധ്യമം ഉപയോഗിക്കുന്ന അതേ രീതി ആണ് അടുത്ത ഗവണ്മെന്റ് വരുമ്പോള്‍ ഇതേ കാര്യം ചെയ്യാന്‍ അന്നത്തെ പ്രതിപക്ഷപത്രങ്ങള്‍ അനുവര്‍ത്തിക്കുക. മാധ്യമങ്ങള്‍തമ്മില്‍ വൈജാത്യങ്ങളും സമാനതകളും ഒരേ സമയം ഉണ്ട് എന്ന് ചുരുക്കും.

നമ്മുടെ വായനാസമൂഹവും സമാനമനസ്‌കരുടെ ഒരു കൂട്ടമല്ല. പല സമാനതകളും അതുപോലത്തെ വിരുദ്ധഭാവങ്ങളും ഇവര്‍ക്കിടയിലുണ്ടാകും. ഒരു പത്രത്തിന്റെ വായനക്കാര്‍ക്കിടയില്‍തന്നെ ഇതുണ്ട് എന്നതും സ്വാഭാവികം മാത്രം. എന്നാല്‍, പൊതുവായി മൂന്ന്് വിഭാഗങ്ങളായി വായനക്കാരെ തിരിക്കാമെന്ന് തോന്നുന്നു.

1. പത്രം ശീലമായവര്‍: ചില പത്രങ്ങളുടെ ഉറച്ച വിശ്വാസികളായ സ്ഥിരം വായനക്കാര്‍ ആണ് ഇവര്‍. തലമുറകളായി വീട്ടില്‍ ഒരേ പത്രം വാങ്ങുന്നവരും വേറെ ഏത് പത്രം വായിച്ചാലും തൃപ്തി വരാത്തവരുമാണ്. ഇതിന് മിക്കപ്പോഴും യുക്തിപരമായ കാരണങ്ങളൊന്നും കാണില്ല. വെറും ശീലം എന്നുപറയാം.  അവര്‍ക്ക് അറിവോ അടുപ്പമോ സ്വാനുഭവമോ എന്തെങ്കിലും താല്പര്യമോ ഉള്ള മേഖലകളെ കുറിച്ച് എഴുതപ്പെടുന്ന വാര്‍ത്തകള്‍ ലേഖനങ്ങള്‍ എന്നിവയെ കുറിച്ച് വിമര്‍ശനമോ എതിരഭിപ്രായമോ കണ്ടേക്കാം. എങ്കിലും, ഇവര്‍ തങ്ങള്‍ വായിക്കുന്ന പത്രത്തിന് വലിയ വിശ്വാസ്യത കല്പ്പിക്കുന്നു. മിക്ക  മുഖ്യധാരാ പത്രങ്ങള്‍ക്കും അവരുടെ സര്‍ക്കുലേഷന്‍ ബാങ്ക് ആയി ഇത്തരമൊരു വായനക്കൂട്ടം ഉണ്ട്്. കുറെയെല്ലാം അരാഷ്ട്രീയ സ്വഭാവം ഉള്ള ഇവര്‍ക്ക് വാര്‍ത്തകളിലുള്ള അത്രതന്നെ താല്പര്യംപരസ്യങ്ങളിലും ഉണ്ട്. തങ്ങള്‍ക്ക് വ്യക്തിപരമായി പ്രയോജനമുള്ള ഇന്‍ഫര്‍മേഷനുകളാണ് പത്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. ക്ലാസ്സിഫൈഡ് , സിനിമാ- ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും, മുമ്പൊരു പത്രം പരസ്യം  ചെയ്തതുപോലെ 'ന്യൂസ് ദാറ്റ് ഈസ് ഓഫ് യൂസ് ' ആയി ഇവര്‍ കണക്കാക്കുന്നുണ്ടാവാം. വിദ്യാഭ്യാസവും സാമാന്യം സാമ്പത്തിക ശേഷിയുള്ള ഇടത്തരക്കാരാണ് ഇവരില്‍ ഭൂരിപക്ഷവും.

2. രാഷ്ട്രീയ ബോധമുള്ള വായനക്കാര്‍: രാഷ്ട്രീയബോധം എന്ന പ്രയോഗത്തിന് ഇവിടെ, കക്ഷി  രാഷ്ട്രീയ അനുഭാവം എന്ന പരിമിതമായ അര്‍ത്ഥമേ ഉദ്ദേശിക്കുന്നുള്ളൂ.  മുഖ്യധാരാ പത്രങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണുകയും അവയെ അവിശ്വസിക്കുകയും ചെയ്യുന്നരാണ് ഇവര്‍. രാഷ്ട്രീയവാര്‍ത്തകളാണ് ഇവര്‍ മുഖ്യമായും വായിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിവിശ്വാസങ്ങള്‍ക്കോ കോട്ടംതട്ടാനിടയാക്കുന്ന വാര്‍ത്തകളോടും വിവരങ്ങളോടും അസഹിഷ്ണുത കല്പ്പിക്കുന്നവരാണ് ഇവരില്‍ നല്ല പങ്ക്. വിമര്‍ശകരുടെ ഉദ്ദേശ്യശുദ്ധിയെ അവര്‍ ചോദ്യം ചെയ്യും. തങ്ങള്‍ ഇഷ്ടപ്പെടുന്ന വിഭാഗത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വലുതായി പ്രസിദ്ധീകരിക്കപ്പെടണം എന്നും എതിര്‍പക്ഷത്തിന്റേത് അവഗണിക്കപ്പെടണം എന്നും അവര്‍ ആഗ്രഹിക്കും. ഇവരുടെ വിശ്വാസപ്രമാണമനുസരിച്ചുള്ള രാഷ്ട്രീയ ശരിതെറ്റുകളാണ് വാര്‍ത്താമൂല്യം സംബന്ധിച്ച ഇവരുടെ മാനദണ്ഡം. പത്രം വ്യത്യസ്തവിഭാഗം വായനക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ഒരേതരം ഉല്‍പ്പന്നമാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ കാണാറില്ല.

3. പുതിയ തലമുറയാണ് മൂന്നാമത്തെ വിഭാഗം. ഇവരില്‍ നേരത്തെ പറഞ്ഞ രണ്ട് വിഭാഗക്കാര്‍ കൂടി ഉണ്ട്. പക്ഷേ, ചിന്താശേഷിയും അല്പമൊക്കെ മാധ്യമസാക്ഷരതയും ഉള്ള ഇക്കൂട്ടര്‍ പത്രങ്ങളെ ഗൗരവമായി കാണുന്നേയില്ല. വലിയ വാര്‍ത്താ തലക്കെട്ടുകളിലൂടെ മാത്രം ഓടിച്ചുപോവുകയും ഇതിനൊക്കെ എന്ത് പ്രാധാന്യമാണ് ഉള്ളത് എന്ന് പരിഹസിക്കുകയും സ്‌പോര്‍ട്‌സ്, സിനിമാ പേജുകള്‍ കൂടുതള്‍ കൗതുകത്തോടെ വായിക്കുകയും അതിന്റെ ഉള്ളടക്കത്തെ കുറിച്ച് ശരാശരി പത്രവായനക്കാരെക്കാള്‍ അറിവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. പത്രമല്ല ഇവര്‍ക്ക് വിവരങ്ങളുടെയോ വാര്‍ത്തയുടെയോ മുഖ്യ സ്രോതസ്.  പത്രവ്യവസായത്തിന് ഇവരെയും നാളെ ആശ്രയിക്കാന്‍ പറ്റില്ല.

**
ഇങ്ങനെ വിഭാഗങ്ങളൊക്കെ ഉണ്ടെങ്കിലും മാധ്യമ ഉള്ളടക്കം എങ്ങനെ രൂപപ്പെടുന്നു എന്നത് സംബന്ധിച്ച് പൊതുവെ വായനക്കാര്‍ക്ക്  ശരിയായ ധാരണകളില്ല എന്നാണ് അനുഭവം. അതുകൊണ്ടുതന്നെ വിമര്‍ശനാത്മക വായന വലുതായി പ്രതീക്ഷിക്കാന്‍ നിവൃത്തിയില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍, ഇഷ്ടപ്പെടുന്ന രൂപത്തില്‍ കൂടുതല്‍ കിട്ടണം എന്നതാണ് പൊതുവായ ആഗ്രഹം. ഇഷ്ടപ്പെടാത്ത വാര്‍ത്തകളോട് അസഹിഷ്ണുതയുള്ളവരും ധാരാളം. ഇവര്‍ കുറ്റകൃത്യവാര്‍ത്തകളും സെന്‍സേഷനല്‍ വാര്‍ത്തകളും  ഇഷ്ടപ്പെടുന്നില്ല എന്ന് പുറത്ത് നടിക്കുകയും ആ വാര്‍ത്തകള്‍ കൂടുലായി വായിക്കുകയും ചെയ്യുന്നവരും ധാരാളം. ഏത് പത്രത്തിനും അതിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ എത്ര പേര്‍ വായിക്കുന്നു എന്നറിയാന്‍  കഴിയും. കുറെക്കാലം ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്ത ഒരാളെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും, ഒന്നാം പേജില്‍ വലുതായി കൊടുക്കുന്ന ലോകസംഭവങ്ങള്‍ക്കും സുപ്രധാനമായ ദേശീയ സംഭവങ്ങള്‍ക്കും കിട്ടുന്നതിന്റെ പല മടങ്ങ് വായനക്കാരെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതോ ലൈംഗികച്ചുവയുള്ളതോ ആയ വാര്‍ത്തകള്‍ക്ക് കിട്ടും എന്ന്. വാര്‍ത്തയും ഒരു വിപണി ഉല്പ്പന്നം ആയിരിക്കുന്നേടത്തോളം കാലം ഈ പ്രത്യേകത വാര്‍ത്താപ്രാധാന്യ നിര്‍ണയത്തെയും മാധ്യമ വാര്‍ത്താനയങ്ങളെയും സ്വാധീനിക്കാതിരിക്കില്ല.

മാധ്യമ ഉള്ളടക്കത്തിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ മിക്കമാറും പ്രകടവും പ്രത്യക്ഷവുമാണ്. അത് കണ്ടെത്താന്‍ പത്രവായനക്കാരന് വലിയ മാധ്യമ സാക്ഷരതാ പരിശീലനമൊന്നും ആവശ്യമില്ല. പലപ്പോഴും വിമര്‍ശകര്‍  ആണ് കൂടുതല്‍ രാഷ്ട്രീയ പക്ഷപാതിത്തം ഉള്ളവര്‍ എന്ന് കാണാം. ഇടതുപക്ഷത്തുള്ളവര്‍ പൊതു മാധ്യമങ്ങളെ രണ്ട് തരത്തിലേ കാണുന്നുള്ളൂ. ഒന്ന്, ഇടതുപക്ഷമാധ്യമങ്ങള്‍. രണ്ട്, ബൂര്‍ഷ്വാ മാധ്യമങ്ങള്‍. ഇടതുപക്ഷം അല്ലാത്തവ എല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങളാണ്. അവരെ ഒറ്റ കൂട്ടമായാണ് കാണാറുള്ളത്. മാധ്യമവിമര്‍ശനത്തില്‍ അവര്‍ പത്രങ്ങളെയും ടെലിവിഷനെയും വേര്‍തിരിച്ച് കാണാറുമില്ല. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളെ അവര്‍ ഇക്കൂട്ടത്തില്‍ പെടുത്തുന്നുണ്ടാവില്ല. മാധ്യമവര്‍ഗത്തിന്റെ പൊതുവായ രോഗങ്ങളൊന്നും ഇല്ലാത്തവരാണ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്നവര്‍ വിശ്വസിക്കുന്നുണ്ടാവണം. മാധ്യമലോകത്തിന്റെ നാനാവിധ ദൗര്‍ബല്യങ്ങളെക്കുറിച്ചും പക്ഷപാതങ്ങളെക്കുറിച്ചും പഠിച്ചിട്ടുള്ളവര്‍ സദ്ഗുണ സമ്പന്ന മാധ്യമം ലോകത്തെവിടെയെങ്കിലും ഉള്ളതായി കരുതുന്നില്ല.

രാഷ്ട്രീയവും മതവും ഉള്‍പ്പെടുന്ന അനേകം മുന്‍ഗണനകളാല്‍ സ്വാധീനക്കപ്പെടുന്നവരാണ് പത്രപ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ സമ്പൂര്‍ണമായ നിഷ്പക്ഷതയും വസ്തുനിഷ്ഠകാര്യങ്ങളില്‍ മാത്രം ഉറച്ചുനിന്നുള്ള പക്ഷപാതരഹിതമായ സമീപനവും അവരില്‍നിന്നുണ്ടാവില്ല എന്നുറപ്പിച്ചവരുണ്ട്. ഓബ്ജക്റ്റിവിറ്റിയെ കുറിച്ച് ചര്‍ച്ചയേ വേണ്ട, ഓബ്ജറ്റിവിറ്റി ഉണ്ടാവുകയാണ് ദോഷം എന്ന മട്ടിലുള്ള തീവ്രവാദ സമീപനങ്ങളും ധാരാളമായി ഇപ്പോള്‍ കാണുന്നുണ്ട്. 'ജേണലിസം എതിക്‌സ് ' എന്ന കൃതിയുടെ കര്‍ത്താവായ ജോണ്‍ സി. മെറില്‍ ന്റെ അഭിപ്രായം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം എഴുതി...' മാധ്യമങ്ങള്‍ എന്നെങ്കിലും സമ്പൂര്‍ണമായി പക്ഷപാതരഹിതമാകുമെന്ന് കരുതുന്നതുതന്നെ മൗഡ്യമാകും. പക്ഷപാതം ഇല്ലാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ എല്ലാ ശ്രമവും നടത്തുക എന്നതാണ് പ്രധാനം...സാധാരണ മനുഷ്യര്‍ക്കെല്ലാം പക്ഷങ്ങളും മുന്‍വിധികളുമുള്ളതുപോലെ ജേണലിസ്റ്റുകള്‍ക്കും അതുണ്ട്. ആകെ ചെയ്യാനാവുക ബോധപൂര്‍വം ഒരു പക്ഷത്തിനുവേണ്ട വസ്തുതകള്‍മാത്രം കാണുന്നത് ഒഴിവാക്കുകയാണ്' - ' ഇത് സ്വീകരിച്ചാല്‍തന്നെ വളരെയേറെ വ്യക്തത ഈ വിഷയത്തില്‍ ഉണ്ടാവും.

സമീപകാലത്ത് മാധ്യമ വിശ്വാസ്യതയില്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ട് എന്നത് അവിതര്‍ക്കിതമായ സംഗതിയാണ്. നാലുപേര്‍ കൂടുന്ന ഒരിടത്ത് ചെന്നാല്‍ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ രീതിയെ  കുറിച്ചോ ഏതെങ്കിലും വാര്‍ത്ത പ്രസിദ്ധപ്പെടുത്താതിരുന്നതിനെ കുറിച്ചോ ഉള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാം. വായനക്കാര്‍ മുഴുവന്‍ ഒരര്‍ത്ഥത്തില്‍ മാധ്യമവിമര്‍ശകരാണ്. സിനിമ കാണുന്ന മുഴുവനാളുകളും സിനിമാ നിരൂപകരാകുന്നത് പോലെ. ടെലിവിഷന്റെ കൂടി വരവോടെ ഇന്ന് ആര്‍ക്കും ഒരു വാര്‍ത്തയും പൂഴ്ത്തിവെക്കാന്‍ പറ്റില്ല എന്നതാണ് സത്യം. പണ്ടാണെങ്കില്‍ പ്രസിദ്ധപ്പെടുത്തില്ല എന്ന് ഉറപ്പുള്ള വാര്‍ത്തകള്‍ ഇന്ന് ധാരാളമായി പ്രസിദ്ധപ്പെടുത്തുന്നുണ്ട്. വിമര്‍ശിക്കപ്പെടേണ്ട പ്രവണതകള്‍ വര്‍ദ്ധിച്ചതിന്റെ അതേ അനുപാതത്തിലാണോ വിമര്‍ശങ്ങള്‍ വര്‍ദ്ധിച്ചത് എന്നത് വിസ്തരിച്ച് പഠിക്കേണ്ട വിഷയമാണ്. വാര്‍ത്താലേഖകര്‍ നെഗറ്റീവ് സംഗതികളാണ് വാര്‍ത്ത ആക്കാറുള്ളത് എന്നതുപോലെ മാധ്യമവിമര്‍ശകരും മാധ്യമങ്ങളിലെ നെഗറ്റീവ് സംഗതികളാണ് എപ്പോഴും പുറത്തെടുത്ത് വിമര്‍ശനവിധേയമാക്കുന്നത് എന്ന് കാണാം. സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകമായ ഒരുപാട് സേവനം മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. വാര്‍ത്ത എന്ത് എന്നത് സംബന്ധിച്ച് അംഗീകരിക്കപ്പെട്ട പൊതുനിര്‍വചനത്തിന്റെ വരുതിയില്‍ വരുന്നവയെല്ലാം പൊതുവെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഇതിലേതെങ്കിലും പ്രസിദ്ധപ്പെടുത്തിക്കൂടാ എന്ന് ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ പൊതുവെ നിലപാട് എടുക്കാറില്ല. കൊലപാതകത്തെ പ്രോത്സാഹിപ്പിക്കും എന്ന് വിചാരിച്ച് കൊലപാതക വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷേ, ഇത്തരം ധാര്‍മികതാ നിലപാടുകള്‍ പത്രങ്ങള്‍ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നവരാണ് വലിയൊരു പങ്ക് വായനക്കാര്‍.  മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം ശരിതെറ്റുധാരണകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകളില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന ബോധം പലര്‍ക്കും ഉണ്ടാവുന്നില്ല.

 മാധ്യമങ്ങള്‍ക്ക് പക്ഷപാതമില്ല എന്ന് വാദമില്ല. മിക്ക വിഷയങ്ങളിലും കാണും പക്ഷം. പക്ഷേ, അവയെല്ലാം അപ്പടി വാര്‍ത്തകളില്‍ പ്രകടിപ്പിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഉള്ളതിലേറെ ആക്ഷേപം ഇക്കാര്യത്തില്‍ കേള്‍ക്കേണ്ടി വരാറുണ്ട്്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. കൃത്യമായ പക്ഷമുള്ളവര്‍ തന്നെയാണ് എവിടെയും മാധ്യമങ്ങളില്‍ പക്ഷപാതിത്വം ആരോപിക്കാന്‍ മുന്നില്‍ നില്‍ക്കാറുള്ളതെന്നതാണ് സത്യം. ഒരു പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് വാര്‍ത്തകളെ കാണുന്നവര്‍ക്ക് തങ്ങളുടെ പക്ഷം വേണ്ട നിലയില്‍ പ്രതിഫലിക്കപ്പെടുന്നില്ലെങ്കില്‍ വാര്‍ത്തയില്‍ പക്ഷപാതമുണ്ടെന്ന തോന്നലുണ്ടാകാറുള്ളത്. തന്റെ പക്ഷത്തിന്റെ നിലപാടാണ് വേണ്ടതിലേറെ പ്രതിഫലിക്കപ്പെടുന്നതെങ്കില്‍ അത് പക്ഷപാതമായി അയാള്‍ക്ക് തോന്നില്ല. അതാണ് ആശാസ്യമായ  റിപ്പോര്‍ട്ടിങ്ങ് രീതി എന്നാണ് തോന്നുക. താന്‍ ഒരു പക്ഷത്ത് നില്‍ക്കുന്നതുകൊണ്ടല്ലേ തനിക്ക് അങ്ങനെ തോന്നുന്നത് എന്ന ചോദ്യം ആരും സ്വയം ചോദിക്കാറില്ല. പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് സത്യം അറിയുകയല്ല പ്രധാനം. തന്റെ നില്‍പ്പിനെ ന്യായീകരിക്കുന്ന വസ്തുതകളും സത്യങ്ങളും മാധ്യമം നല്‍കണമെന്നാണ് അത്തരക്കാര്‍ ആഗ്രഹിക്കുന്നത്. വാള്‍ട്ടര്‍ ലിപ്മാന്‍  പറഞ്ഞത് എത്ര ശ്രദ്ധേയം.-' വസ്തുതകള്‍ അറിഞ്ഞ ശേഷം നിര്‍വചിക്കുകയല്ല, നിര്‍വചിച്ച ശേഷം അതിനെ ശരിവെക്കുന്ന വസ്തുതകള്‍ തേടുകയാണ് നമ്മള്‍ എപ്പോഴും ചെയ്യാറുള്ളത്'.

തീര്‍ത്തും പക്ഷപാതപരമായ വ്യത്യസ്ത തരം മാധ്യമ പ്രീണനങ്ങള്‍ ദിവസേന നടക്കുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടുന്നില്ല. പ്രധാനമായി മത- ജാതി -രാഷ്ട്രീയവിഭാഗങ്ങളാണ് പ്രീണിപ്പിക്കപ്പെടുന്നത്. അത്തരം വിഭാഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പല ദുഷ്പ്രവണതകളും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. പത്രങ്ങള്‍ക്ക് വായനക്കാരെ ഉണ്ടാക്കിക്കൊടുക്കുന്ന ജനവിഭാഗങ്ങളും പ്രീണിപ്പിക്കപ്പെടുന്നു. എന്തുതരം അനീതികള്‍ വാര്‍ത്തയാക്കാന്‍ പുറപ്പെടുമ്പോഴും അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ പത്രം വാങ്ങുന്നവരാണോ എന്ന് അന്വേഷിക്കുന്നേടത്തോളം എത്തുന്നുണ്ട് ഈ പ്രവണത.

വാര്‍ത്തയില്‍ വാര്‍ത്താസ്രോതസ്സുകള്‍ ചെലുത്തുന്ന അവിഹിതമായ സ്വാധീനം പത്രപ്രവര്‍ത്തകര്‍ തന്നെ ശ്രദ്ധിക്കാതെ പോകുന്നുണ്ട്. പ്രധാനമായും കുറ്റകൃത്യറിപ്പോര്‍ട്ടിങ്ങിലാണ് ഇത് സംഭവിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്ന സോഴ്‌സുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പക്ഷത്തേക്ക് അമിതമായ ചായ്‌വ് എല്ലാ രാഷ്ട്രീയവ്യവസ്ഥകളിലും പൊതുവായുള്ളതാണ്. കുറ്റാരോപിതനെന്ത് പറയാനുണ്ടെന്ന് തിരക്കാനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകനില്ല എന്ന നിലപാട് എങ്ങും മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചതായി തോന്നുന്നു. ഇത് തിരിച്ചറിയുവാനുള്ള മാധ്യമ സാക്ഷരത വായനക്കാര്‍ക്ക് മിക്കപ്പോഴും ഉണ്ടാകുന്നുമില്ല.  ശിക്ഷിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയാണെന്ന ലോകതത്ത്വം മിക്കപ്പോഴും മാധ്യമങ്ങള്‍ അംഗീകരിക്കാറേയില്ല. കുറ്റകൃത്യവാര്‍ത്തകളില്‍ 80 ശതമാനത്തിലും അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായപ്രകടനം ഉള്‍ക്കൊള്ളിക്കുമ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ വിശദീകരണം ഉണ്ടാകുന്നത് അവര്‍ വലിയ  പദവികള്‍ വഹിക്കുന്നവരോ സ്വാധീനമുള്ളവരോ ആകുമ്പോള്‍ മാത്രമാണ്.

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നുകിട്ടിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അവ ഇന്ന ഉദ്യോഗസ്ഥന്‍ നല്‍കിയതാണെന്ന് പറയാതിരിക്കാന്‍ വിദേശത്ത് സാധ്യമല്ല. ഇത്തരം കാര്യങ്ങളില്‍ സോഴ്‌സ് വെളിപ്പെടുത്തണം എന്നതാണ് അവിടത്തെ മാധ്യമങ്ങളുടെ നയം. നമ്മളാകട്ടെ ചോദ്യം ചെയ്തത് പോലീസല്ല ലേഖകന്‍ തന്നെയാണെന്നുതോന്നിപ്പിക്കും വിധത്തിലാണ് റിപ്പോര്‍ട്ടെഴുതുക. പോലീസ് സോഴ്‌സുകള്‍ക്ക് അപ്രമാദിത്വം കല്‍പ്പിക്കുന്നത് സോഴ്‌സുകളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണ്. ദീര്‍ഘകാല കൊടുക്കല്‍ വാങ്ങലുകളിലൂടെ സോഴ്‌സുകളുമായി ഒരുതരം അവിഹിത ബന്ധം മാധ്യമപ്രവര്‍ത്തകര്‍ അറിയാതെ വളര്‍ന്നുവരുന്നു.  ഇത് വാര്‍ത്തകളെ ബാധിക്കുന്നു എന്ന് വായനക്കാര്‍ക്ക്  തിരിച്ചറിയാന്‍ കഴിയാറില്ല. ഇതുകാരണം, ഇത്തരം വാര്‍ത്തകള്‍ക്ക് പൊതുസമൂഹം അര്‍ഹിക്കാത്ത വിശ്വാസ്യത കല്പ്പിക്കുന്നതായും കണ്ടുവരുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ചതുപോലെ വാര്‍ത്താ ഉപഭോക്താക്കളും പ്രീണിപ്പിക്കപ്പെടുന്ന ഒരു വിഭാഗമാണ്. അവരെ പ്രീണിപ്പിക്കുന്നതിന് വാര്‍ത്തയിലെ ആസ്വാദനാംശങ്ങള്‍- എരിവും പുളിയും- വര്‍ദ്ധിപ്പിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അതിലെ വസ്തുനിഷ്ഠതയാകുന്നു. വായനക്കാരന് ഇന്‍ഫര്‍മേഷനേക്കാള്‍ താല്പര്യം എന്റര്‍ടെയ്ന്‍മെന്റ് ആണ് എന്ന പരോക്ഷമായ സന്ദേശം പത്രങ്ങളുടെ വില്പനക്കണക്കുകളിലൂടെ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ അവര്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.

വാട്ട് ഈസ് ന്യൂസ് എന്ന ചോദ്യത്തിന് ലഭിച്ച പഴയ  ഉത്തരത്തില്‍ മാറ്റമുണ്ടായിട്ടില്ല. മനുഷ്യനെ പട്ടി  കടിക്കുന്നതല്ല പട്ടിയെ മനുഷ്യന്‍ കടിക്കുന്നതാണ് വാര്‍ത്ത എന്ന് പറയുമ്പാള്‍ വാര്‍ത്താപ്രാധാന്യം കിട്ടുക സ്വാഭാവികമായ കാര്യങ്ങള്‍ക്കല്ല അസ്വാഭാവിക കാര്യങ്ങള്‍ക്കാണ് എന്ന് വരുന്നു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുമ്പോള്‍ മാത്രമാണ് വാര്‍ത്ത ഉണ്ടാകുന്നത്. ആയിരം തീവണ്ടി കൃത്യസമയത്ത് എത്തിയാലും  അത് വാര്‍ത്തയല്ല, ഒരു തീവണ്ടി പത്ത് മണിക്കൂര്‍ വൈകിയാല്‍ വാര്‍ത്തയാണ്. ആയിരം തീവണ്ടി പാളത്തിലൂടെ ഓടിയത് മറച്ച് വെച്ച് നിങ്ങള്‍ ഒരു തീവണ്ടി പാളം തെറ്റിയത് വലിയ വാര്‍ത്തയാക്കി എന്ന് കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വാര്‍ത്ത എന്ന സാധനത്തിന് അങ്ങനെ ഗുരുതരമായ  പിശകുകള്‍ പലതുമുണ്ട്. പത്രക്കാര്‍ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം നല്‍കുന്നു, പോസിറ്റീവ് കാഴ്ചപ്പാട് നശിപ്പിക്കുന്നു എന്ന പൊതുവിമര്‍ശനത്തിന്റെയും സത്യാവസ്ഥ വായനക്കാര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

സ്വതന്ത്രപത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങള്‍ പലതും രാഷ്ട്രീയ കാരണങ്ങളാല്‍ ചില വാര്‍ത്തകള്‍ പൊലിപ്പിക്കുകയോ ചിലവ അവഗണിക്കുകയോ ചെയ്യുന്നത് നാം കാണുന്നുണ്ട്. സ്വതന്ത്രം എന്ന് അവകാശപ്പെടുന്ന പത്രങ്ങള്‍ അങ്ങനെ ചെയ്യുന്നതേ തെറ്റുള്ളൂ, പാര്‍ട്ടിപത്രങ്ങള്‍ക്ക് എന്തും എങ്ങനെയും റിപ്പോര്‍ട്ട് ചെയ്യാം എന്ന് ഏതോ ആചാര്യന്‍ സിദ്ധാന്തിച്ചിട്ടുണ്ടെന്ന് തോന്നും മിക്കപ്പോഴും പാര്‍ട്ടി പത്രങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് കാണുമ്പോള്‍. സത്യസന്ധതയും വസ്തുനിഷ്ഠതയും ഒന്നും പാര്‍ട്ടി പത്രങ്ങള്‍ക്ക് വേണ്ട എന്ന് ആരാണ് തീരുമാനിച്ചത് ? ലോകത്തെങ്ങും പാര്‍ട്ടി പത്രങ്ങള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് ? പത്രപ്രവര്‍ത്തനത്തിന്റെ പ്രൊഫഷനലിസം മറ്റ് കാര്യങ്ങളിലെല്ലാം സ്വീകരിക്കുകയും രാഷ്ട്രീയ വാര്‍ത്തകളില്‍ പ്രൊഫഷനലിസം  ലവലേശം കാണിക്കാതിരിക്കുകയും രാഷ്ട്രീയറിപ്പോര്‍ട്ടിങ്ങ് നോട്ടീസെഴുത്ത് ആക്കി മാറ്റുകയും ചെയ്യുന്നത് സ്വന്തം വായനക്കാരെ വഴിതെറ്റിക്കലും തെറ്റിദ്ധരിപ്പിക്കലുമാണ്. വായനക്കാരോട് ചെയ്യുന്ന ഒരു കുറ്റകൃത്യം തന്നെയാണ് അത്. ബുദ്ധിയും ബോധവും ഉള്ള വായനക്കാര്‍ ഇതൊരിക്കലും അംഗീകരിക്കില്ല. പാര്‍ട്ടി പത്രങ്ങളുടെ മുഖപ്രസംഗം പാര്‍ട്ടി നിലപാട് പ്രതിഫലിക്കുന്നതാകണം, വാര്‍ത്തകള്‍ സ്വതന്ത്രവും സത്യസന്ധവും വസ്തുനിഷ്ഠവും ആകണം എന്നാണ് ലോകം അംഗീകരിച്ച തത്ത്വമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ടോ ഇത് നേരെ മറിച്ചാണ്. വാര്‍ത്തയും വിവാദവും ഉണ്ടാക്കാന്‍ മുഖപ്രസംഗത്തില്‍ സ്വന്തം പാര്‍ട്ടി അംഗീകരിക്കാത്തവ എഴുതുകയും വാര്‍ത്തകള്‍ പാര്‍ട്ടിക്ക് വേണ്ടി വളച്ചൊടിക്കുകയും തറിച്ചുമുറിച്ചിടുകയും ചെയ്യുകയാണ് നമ്മുടെ സമ്പ്രദായം.

പത്രങ്ങള്‍ സ്വതന്ത്രമായാലും അല്ലാതായാലും പത്രപ്രവര്‍ത്തകന് അവന്റെ തൊഴില്‍ മര്യാദയനുസരിച്ചുള്ള മിനിമം സ്വയംനിര്‍ണയാവകാശം ലഭിക്കേണ്ടതുണ്ട്. ഏത് പ്രൊഫഷനിലും ഉള്ളതാണ് ഇത്. ഏത് ആസ്പത്രിയില്‍ ജോലി ചെയ്താലും ഉടമസ്ഥന്‍ പറയുന്നതുപോലെ അല്ല ഡോക്റ്റര്‍ ചികിത്സിക്കേണ്ടത്. അതിന്റെ മര്യാദകളും ധാര്‍മികതകളും മുമ്പേ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. പത്രത്തിന്റെ പൊതുവായ നയം ഉടമസ്ഥരും പത്രാധിപരും തീരുമാനിക്കുമ്പോള്‍തന്നെ അതിന്റെ  പരിധിക്കകത്ത് വാര്‍ത്തയും അഭിപ്രായവും കൊടുക്കുകയാണ് പത്രപ്രവര്‍ത്തകന്‍ ചെയ്യുക. ഇത് ഏറിയും കുറഞ്ഞും എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും ബാധകമാണ്. മാധ്യമങ്ങളില്‍ ഈ തത്ത്വം പൂര്‍ണതോതില്‍ നടപ്പാക്കുന്നുണ്ട് എന്നാരും പറയുകയില്ല. എന്നാല്‍ പത്രത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം ഉടമസ്ഥന്‍ തീരുമാനിക്കുംപ്രകാരമാണ് എന്ന് ധരിക്കുക മാത്രമല്ല, അങ്ങനെയാണ് വേണ്ടത് എന്ന് വിശ്വസിക്കുക പോലും ചെയ്യുന്നുണ്ട് വലിയ വിഭാഗം വായനക്കാര്‍. പത്രാധിപസ്വാതന്ത്ര്യത്തെ കുറിച്ച് സിദ്ധാന്തം എഴുതുന്ന ബുദ്ധിജീവി പോലും മാധ്യമത്തില്‍ ലേഖനമോ കവിതയോ പ്രസിദ്ധപ്പെടുത്തിക്കിട്ടാന്‍ വിളിക്കുക പത്ര ഉടമസ്ഥനെയാണ്. ഇത് അനുഭവത്തില്‍നിന്ന് പറയുന്നതാണ്. ഇതൊരു തെറ്റായ ധാരണയാണ് എന്ന് പറയട്ടെ. മിക്ക വന്‍കിട പത്രങ്ങളുടെയും ഉടമസ്ഥന്മാര്‍ വാര്‍ത്തകളില്‍ ഇടപെടാറില്ല. പത്രം വിറ്റു ലാഭമുണ്ടാക്കലാണ് അവരുടെ ഉദ്ദേശ്യം. മിക്കവര്‍ക്കും അറിയാം വാര്‍ത്തയില്‍ വല്ലാതെ ഇടപെട്ടാല്‍ പത്രക്കച്ചവടം പൂട്ടിപ്പോകും എന്ന്. കേരളത്തില്‍ ഇതത്ര ലിബറല്‍ അല്ല എന്ന് സമ്മതിക്കാം. ലോകവ്യാപകമായിത്തന്നെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ. എപ്പോഴും വിമര്‍ശിക്കപ്പെടുന്ന ഒരു പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. അവിടെ പത്രാധിപര്‍തന്നെ ഇല്ലാതായി എന്ന വിമര്‍ശനവും ഉണ്ട്. പക്ഷേ, അതിന്റെ ഉടമസ്ഥന്‍ സമീര്‍ ജെയിന്‍ ഒരു വിദേശ പത്രവുമായുള്ള  അഭിമുഖത്തില്‍ പറഞ്ഞത് തങ്ങള്‍ കേന്ദ്രമന്തിമാര്‍ ഉള്‍പ്പെടെയുള്ളവരെ കാണാനോ അവരുടെ ഡിന്നറുകള്‍ക്കോ  പോകാറില്ല എന്നാണ്. വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രി വന്നപ്പോള്‍ ക്ഷണിച്ചിട്ടും പോയില്ലത്രെ.  ഇതെല്ലാം വാര്‍ത്തയില്‍ ഇടപെടാനുള്ള സമ്മര്‍ദ്ദങ്ങളായി മാറും എന്നതുകൊണ്ടാണ് അത്തരമൊരു നയം സ്വീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വസിക്കാമെങ്കില്‍, ഇത് വളരെ ആശാസ്യമായ സമീപനമാണ്. എല്ലാവരും ഇങ്ങനെയാണ് എന്നല്ല. നമ്മുടെ കൂട്ടത്തില്‍ വക്കം മൗലവിമാര്‍ ഇപ്പോഴില്ല എന്നത് സത്യമാണ്. പക്ഷേ, എല്ലാ പത്രങ്ങളിലും എല്ലാ കാലത്തും എല്ലാവരെയും ഉടമസ്ഥന്മാര്‍ മൂക്ക് കയറിട്ട് നടത്തിക്കുകയാണ് എന്ന ധാരണയും ശരിയല്ല. നയങ്ങളുടെ ഭാഗമല്ലാതെതന്നെ വ്യക്തിപരമായ പകയും വിരോധവും തീര്‍ക്കാന്‍ വേണ്ടി വാര്‍ത്ത ബ്ലാക്കൗട്ട് ചെയ്യുന്ന അല്പന്മാര്‍ പത്രഉടമകളുടെ കൂട്ടത്തില്‍ മാത്രമല്ല, പത്രപ്രവര്‍ത്തകരുടെ കൂട്ടത്തിലുമുണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു.

മാധ്യമങ്ങളെ കുറിച്ചുള്ള പൊതു  ധാരണയില്‍ ഏറ്റവും എടുത്തുപറയേണ്ടതായി എനിക്കുതോന്നിയത്, മാധ്യമ ധനകാര്യത്തെ കുറിച്ചുള്ള സമ്പൂര്‍ണ അജ്ഞതയാണ്. മാധ്യമം ഫോര്‍ത്ത്് എസ്റ്റേറ്റാണ്. ജുഡീഷ്യറിയെയും എക്‌സിക്യുട്ടീവിനെയും നിയമനിര്‍മാണ സഭയെയും പോലെ പ്രധാനമാണ് മാധ്യമങ്ങള്‍ എന്ന ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് പറയുമ്പോള്‍ ഈ സ്ഥാപനം എങ്ങനെ നിലനില്‍ക്കുന്നു എന്നതിനെ കുറിച്ചും ബോധം ആവശ്യമാണ്. നാലില്‍ മൂന്ന് എസ്റ്റേറ്റുകളും പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.  മാധ്യമങ്ങള്‍ മാത്രമാണ് സ്വയം മൂലധനം നിക്ഷേപിച്ച് ഒരു ഉല്‍പ്പന്നം നിര്‍മിച്ച് വിപണിയില്‍ മത്സരിച്ച് വിറ്റ് ലാഭമുണ്ടാക്കി നിലനില്‍ക്കുന്നത്. ഉല്‍പ്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന ഏക ഉല്‍പ്പന്നം മാധ്യമമായിരിക്കും. പത്രത്തിന്റെ ഒന്നാം പേജില്‍ പരസ്യം കൊടക്കുന്നത് എന്തോ കൊടിയ അധാര്‍മികതയാണ് എന്ന രോഷപ്രകടനം കാണേണ്ടിവന്നിട്ടുണ്ട്് പല മാധ്യമ സെമിനാറുകളിലും. ഒരു മാധ്യമപ്രവര്‍ത്തകന്‍ അതിന് മറുപടി പറയാന്‍ ബാധ്യസ്ഥനല്ലെങ്കിലും പത്രത്തിന് പരസ്യം കിട്ടാതെ എനിക്ക് ശമ്പളം കിട്ടില്ല എന്ന വസ്തുത ഞാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ മാധ്യമ സാക്ഷരത എവിടെയാണ് നില്‍ക്കുന്നത് എന്ന് സത്യമായും അറിഞ്ഞുകൂടാ.

മാധ്യമസാക്ഷരത നാട്ടിലെ പൊതു സാക്ഷരതയുടെ അതേ നിലവാരത്തിലാണ് എന്ന് ധരിച്ചുകൂടാ. പലപ്പോഴും നല്ല വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും എല്ലാം ഉണ്ടെന്ന് ധരിക്കുന്ന  വിമര്‍ശകന്മാരില്‍നിന്നും കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. എല്ലാ പത്രങ്ങള്‍ക്കും ബാധകമായ പല പ്രാരബ്ധങ്ങളും ഈ മേഖലയിലുണ്ട്. അത് പലപ്പോഴും മാധ്യമ ഉപഭോക്താക്കളില്‍ അറിവുള്ളവര്‍ പോലും തിരിച്ചറിയുന്നില്ല എന്നത് സങ്കടപ്പെടുത്തും. പത്ത് മണിക്ക് സംഭവിക്കുന്ന ഒരു സുപ്രധാനസംഭവം പത്തര മണിക്ക് അച്ചടിക്കുന്ന എഡിഷനില്‍ ഒന്നാം പേജില്‍ ഒരു കോളം തലക്കെട്ടിലും ഒരു മണിക്ക് അടിക്കുമ്പോള്‍ എട്ട് കോളം തലക്കെട്ടിലും കൊടുക്കുന്നത് വളരെ സ്വാഭാവികമാണ്. ഇതിന് അവിശ്വസനീയമായ വ്യാഖ്യാനങ്ങള്‍ എഴുതിപ്പിടിപ്പിച്ച മാധ്യമനിരീക്ഷകരോട് സഹതപിക്കുകയല്ലാത എന്തുചെയ്യും. സ്ഥലപരിമിതിയുള്ള പത്രത്തില്‍  ഒരു പാരഗ്രാഫ് മാത്രം കൊടുത്ത വാര്‍ത്ത തീര്‍ത്താല്‍ തീരാത്തത്ര സ്ഥലമുള്ള ഓണ്‍ലൈന്‍ എഡിഷനില്‍ അരക്കോളം വിസ്തരിച്ച്  കൊടുത്തതിന് ഒരു മാധ്യമവിമര്‍ശകന്‍ എഴുതിയ  വ്യാഖ്യാനം വായിച്ച്  ചിരിക്കാനല്ല,  കരയാനാണ് തോന്നിയത്. ഒരു പത്രം എങ്ങനെ നിര്‍മിക്കപ്പെടുന്നു എന്നതിന്റെ ഹരിശ്രീ എങ്കിലും ഇവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയാത്തതില്‍ സങ്കടം തോന്നാറുണ്ട്. പാതിരാത്രിയില്‍ ഡെഡ്‌ലൈനിനോട് പൊരുതി അതിവേഗതയില്‍ നടത്തുന്ന വിവര്‍ത്തനങ്ങളില്‍ ഒരു വാക്ക് തെറ്റിക്കണ്ടാല്‍ പിറ്റേന്ന് രാവിലെ ഫോണ്‍ ചെയ്ത് അധിക്ഷേപിക്കുന്ന വിദ്യാസമ്പന്നരെ ധാരാളം  കണ്ടിട്ടുണ്ട്.

മാധ്യമ ധാര്‍മികതയെ കുറിച്ചും വലിയ  തെറ്റിദ്ധാരണകളും വമ്പന്‍ വ്യാമോഹങ്ങളും നിലനില്‍ക്കുന്നു എന്നും പറയട്ടെ. പത്രധര്‍മം എന്നതാണ് ജനപ്രിയ പ്രയോഗം. സത്യമായും ഞങ്ങള്‍ ന്യൂസ് റൂമുകളിലോ എഡിറ്റോറിയല്‍ യോഗങ്ങളിലോ ഒന്നും പത്രധര്‍മം പൊതുവെ ചര്‍ച്ച  ചെയ്യാറില്ല. പത്രധര്‍മത്തെകുറിച്ച്് അതിശയോക്തിപരമായ പ്രതീക്ഷകളും അമൂര്‍ത്തമായ ആശയങ്ങളുമാണ് പൊതുസമൂഹത്തില്‍ ഉള്ളത്. അങ്ങേയറ്റം അവ്യക്തതകള്‍ നിറഞ്ഞ ഒരു സങ്കല്‍പ്പമാണ് മാധ്യമ ധാര്‍മികത എന്നത്. അക്കാദമിക് തലത്തില്‍ അത് പല വിധത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ഏത് രീതിയിലാണ് അത് പ്രയോഗത്തില്‍ കൊണ്ടുവരേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണകളൊന്നും നിലവിലില്ല. ഇന്ത്യയിലെന്നല്ല ലോകത്തില്‍തന്നെയും ഇക്കാര്യത്തില്‍ അവ്യക്തതകളും വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് നിലവിലുള്ളത്. വിഷയം കൈകാര്യം ചെയ്യാന്‍ നിയമപരമായി ബാധ്യതപ്പെട്ട സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍ ഓഫ്് ഇന്ത്യ എങ്കിലും അവര്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും അധികാരികതയില്ല. വളരെ പരിമിതമാണ് പ്രസ് കൗണ്‍സിലിന്റെ അധികാരം. മാധ്യമസാക്ഷരതയിലെ ഏറ്റവും ദുര്‍ബലമായ അധ്യായം ഇതാണ് എന്ന്  തോന്നാറുണ്ട്.

രണ്ട് കാര്യങ്ങള്‍ കൂടി പറഞ്ഞ് ഇതവസാനിപ്പിക്കാം. ഒന്ന്. മാധ്യമങ്ങള്‍ ചേുറ്റുമുള്ള ലോകത്ത് കാണുന്ന എല്ലാ തെറ്റുകളെയും  വിമര്‍ശിക്കാറുണ്ട് എന്നാണ് സങ്കല്‍പ്പം. പക്ഷേ, മാധ്യമങ്ങള്‍ മാധ്യമങ്ങളെ വിമര്‍ശിക്കാറില്ല. കക്ഷിരാഷ്ട്രീയപരമായ കാരണങ്ങളാല്‍ ചിലപ്പോള്‍ പാര്‍ട്ടിപത്രങ്ങളും മുഖ്യധാരാ പത്രങ്ങളും  പരസ്പരം  വിമര്‍ശിക്കാറുണ്ടെങ്കിലും കാതലായ വിഷയങ്ങളില്‍  വിമര്‍ശനമില്ല. ഇതൊരു തന്ത്രപരമായ സ്വയംസംരക്ഷണമാണ്. കടുത്ത മത്സരങ്ങള്‍ക്കിടയിലും ഇവര്‍ തമ്മില്‍ ഒരുപാട് ഒത്തുകളികള്‍ നടക്കുന്നുണ്ട്. മറ്റൊന്ന്, പരസ്യവരുമാനത്തിലുള്ള അമിത ആശ്രയത്വവും അതിന്റെ ദൂഷ്യഫലങ്ങളുമാണ്.  എല്ലാ പത്രങ്ങള്‍ക്കും ഇത് തുല്യമായി ബാധകമാണ്. വന്‍കിട പരസ്യക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് വര്‍ഗമാണ്. ഇവര്‍ മാധ്യമനയങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇത് എത്രത്തോളം, ഏതെല്ലാം രീതിയില്‍ എന്ന് വിശദമായി പഠിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്.

മാധ്യമങ്ങള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നു എന്നാണ് സങ്കള്‍പ്പമെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്.  മാധ്യമങ്ങളല്ല ആശയവിനിമയം നടത്തുന്നത്. മറ്റുള്ളവര്‍ക്ക് ആശയവിനിമയം നടത്താനുള്ള ഉപകരണം  മാത്രമാണ്  തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും മാധ്യമം. മാധ്യമങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചോ നയങ്ങള്‍ സംബന്ധിച്ചോ വായനക്കാരുമായി സംവാദത്തിനോ ചര്‍ച്ചയ്‌ക്കോ തയ്യാറല്ല. അവര്‍ വിമര്‍ശനങ്ങള്‍ സ്വീകരിക്കാറില്ല. വായനക്കാര്‍ക്ക് പലതും പറയാനുണ്ട്. പലതും അബദ്ധങ്ങളായിരിക്കും. പലതും പത്രത്തിന് സംഭവിച്ച തെറ്റുകളെയും അവിവേകങ്ങളെയും കുറിച്ചുള്ള വിമര്‍ശനങ്ങളാവും. എന്തുകാണ്ട് ഇതിന് പത്രങ്ങള്‍ സ്ഥലം അനുവദിക്കുന്നില്ല ? സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കും സുതാര്യതയും ആഭ്യന്തര ജനാധിപത്യവും ഇല്ലാത്തതിനെ കുറിച്ച് പത്രങ്ങള്‍ മുഖപ്രസംഗമെഴുതാറുണ്ടെങ്കിലും സുതാര്യതയോ ആഭ്യന്തരജനാധിപത്യമോ ഇല്ലാത്ത സ്ഥാപനങ്ങളാണ് പത്രങ്ങള്‍ എന്ന് കാണാം. വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന വായനക്കാരുടെ കത്തുകള്‍ മാത്രമാണ് ഏക ആശ്രയം. ഇത് പക്ഷേ മിക്കവാറും പൊതുകാര്യങ്ങളെ  കുറിച്ചേ ആവാറുള്ളൂ. പത്രത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടണം, അത്ര അപൂര്‍വമാണത്. പത്രത്തെ അഭിനന്ദിക്കുന്ന കത്തുകള്‍ക്ക് മുന്‍ഗണന കിട്ടുന്നതായും കാണാം. വാര്‍ത്തകളെക്കുറിച്ച് വായനക്കാരുമായി സംവാദത്തിലേര്‍പ്പെടാനുള്ള ധൈര്യം പത്രാധിപന്മാര്‍ക്കുണ്ടാകണം. ഇത് മാധ്യമങ്ങള്‍ക്ക് വായനക്കാരോടുള്ള ഉത്തരവാദിത്തമാണ്.

സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് പത്രവാര്‍ത്തകളുടെ  വിമര്‍ശനം പത്രത്തിന്റെ തന്നെ ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയ പേജുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ വിമര്‍ശനങ്ങളേറെയും നാലാംകിട അധിക്ഷേപങ്ങളാണ്. ഗൗരവപൂര്‍വമായ വിമര്‍ശനങ്ങള്‍ ഇതില്‍ അത്യപൂര്‍വമേ കാണാറുള്ളൂ. വിദേശപത്രങ്ങളില്‍ ഇതല്ല അവസ്ഥ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഇവിടെ വല്ലപ്പോഴും ഗൗരവപൂര്‍ണമായ ഒരു വിമര്‍ശനം ഉണ്ടായാല്‍പ്പോലും പത്രത്തിന്റെ അധിപര്‍ അത് കാണാറോ മറുപടി പറയാറോ ഇല്ല. പത്രത്തില്‍ത്തന്നെ ഇതിന് അവസരമൊരുക്കുകയാണെങ്കില്‍ അതൊരു മാധ്യമ സാക്ഷരാതായജ്ഞമാകുകയും പത്രത്തിന് തന്നെ പ്രയോജനപ്പെടുകയും ചെയ്യും എന്നുറപ്പാണ്.

പ്രസ്  അക്കാദമി പോലുള്ള  സ്ഥാപനങ്ങള്‍ക്ക് മാധ്യമസാക്ഷരത ഉ്രണ്ടാക്കുന്നതില്‍ പങ്ക് വഹിക്കാന്‍ കഴിയും. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള തൊഴില്‍വിദ്യാഭ്യാസംപോലും നേരാംവണ്ണം നടത്താന്‍ കഴിയാത്തതുകൊണ്ട് അക്കാര്യത്തെപ്പറ്റി ഇതുവരെ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ വ്യാപകമായിട്ടുള്ള മീഡിയ സെമിനാറുകള്‍ സ്വാഗതാര്‍ഹമായ മാറ്റമാണ്. ഒരു പാട് വിഷയങ്ങള്‍ അവിടെ ചര്‍ച്ചക്ക് വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. എന്നാല്‍ അടിസ്ഥാന മാധ്യമവിഷയത്തില്‍ കാര്യമായ ചര്‍ച്ച നടക്കാറില്ല. ഒരു പക്ഷേ, പ്ലസ് ടു തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ്സില്‍ ഉള്‍പ്പെടുത്തി ആരംഭിക്കേണ്ട ഒരു പഠനവിഷയംതന്നെയാണ് മാധ്യമസാക്ഷരത എന്ന് തോന്നുന്നു.

ഭാവിയിലെ ഭരണ നയരൂപവല്‍ക്കരണത്തിന് പ്രയോജനപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഈ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്താവുന്നത്‌കൊണ്ട് ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. ഒന്ന്. മലയാള മാധ്യമങ്ങളുടെ ആദ്യകാലംതൊട്ടുള്ള ലക്കങ്ങള്‍ ഭാവിയ്ക്ക് വേണ്ടി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കുന്നതിനെ കുറിച്ചാണ് ഇത്. മാധ്യമസ്ഥാപനങ്ങള്‍ ഇത് ചെയ്‌തെന്ന് വരില്ല.  ചെയ്താല്‍തന്നെ അത് പൊതുജനങ്ങള്‍ക്കോ ഗവേഷകര്‍ക്കോ വേണ്ടി ലഭ്യമാക്കണമെന്നുമില്ല. പാശ്ചാത്യരാജ്യങ്ങളില്‍ ഏത് പഴയ പത്രവും ഇന്റര്‍നെറ്റില്‍ വായിക്കാം. ഇത്തരമൊരു രീതി മലയാളത്തിലും നടപ്പാക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണം.

മറ്റൊന്ന്, മാധ്യമപഠനവുമായി ബന്ധപ്പെട്ടതാണ്. മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കുന്നത് തീര്‍ത്തും അനിയന്ത്രിതമായ, പണമുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരേര്‍പ്പാടായി മാറിയിരിക്കുന്നു. എന്തായാലും അത് ചില വ്യവസ്ഥകളും സംവിധാനങ്ങളും ഭാവിയിലും ആവശ്യമാണ്. ഒരു മീഡിയ സര്‍വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും മാധ്യമവിദ്യാഭ്യാസവും ഒരു പരിധിയോളം പൊതുസമൂഹത്തില്‍ മാധ്യമസാക്ഷരത വളര്‍ത്തലും ഈ സ്ഥാപനത്തിന് നിര്‍വഹിക്കാനാവുമെന്ന് പ്രതീക്ഷയോടെയണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്.(എ.കെ.ജി. പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)Sunday, 12 July 2015

അബ്ദു റബ്ബിന് ചാക്കീരി പാസ്

തമിഴ്‌നാട്ടില്‍ ജയലളിത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍, വീടുകള്‍ക്കെല്ലാം ടെലിവിഷന്‍, മിക്‌സി തുടങ്ങി എന്തെല്ലാം സാധനം ഫ്രീ കൊടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുംമുമ്പ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓരോ ടാബ്‌ലറ്റ് ഫ്രീ കൊടുക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പ്രതിപക്ഷത്തിന്റെ അഡ്രസ്സ് ഉണ്ടാവില്ല

വിദ്യാഭ്യാസവകുപ്പ് ഭരിച്ച പ്രതിഭാശാലികളില്‍ ചിലരുടെയെങ്കിലും പേര് ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. എം.ജി. റോഡ്, മഹാത്മാഗാന്ധി റോഡാണ് എന്ന് അതുവഴി നടക്കുന്നവരെല്ലാം അറിയണമെന്നില്ല. അതുപോലെയാണ് ചാക്കീരി പാസും. അതിലെ മുഖ്യമഹാന്‍ ആരാണെന്ന് ഇന്ന് എത്ര പേര്‍ക്കറിയാം? ഫുട്‌ബോളിലെ പാസ് ആണെന്ന് ധരിച്ചവര്‍പോലും കാണും.

എട്ടുവരെയുള്ള ക്ലാസുകളിലെല്ലാം ഓള്‍ പാസ് പ്രഖ്യാപിച്ച മഹാനാണ് 1972'73 കാലത്തെ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ്കുട്ടി. ഇനിയാര്‍ക്കും ആ പേര് ചരിത്രത്തില്‍നിന്ന് തുടച്ചുമാറ്റാനാവില്ല. എന്തൊരു ധൈര്യമായിരുന്നു അത്. അന്ന് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത മഹാന്മാര്‍ പിന്നെ ചാക്കീരിയുടെ അതേ പാത പിന്തുടര്‍ന്നു. ഇന്ന് എട്ടുവരെയല്ല, പത്തുവരെ ഫുള്‍ പാസാണ്. മുമ്പേനടന്ന ചാക്കീരി തന്റെ പിമ്പേ ബഹു... എന്ന് കേട്ടിട്ടില്ലേ?

ഒന്നുനോക്കുമ്പോള്‍ ചാക്കീരിയേക്കാള്‍ മഹാനാണ് നമ്മുടെ നടപ്പ് വിദ്യാഭ്യാസമന്ത്രി. എട്ടുവരെയാണ് ഒറ്റക്കുട്ടിയെയും തോല്‍പ്പിക്കരുതെന്ന് ചാക്കീരി ഗര്‍ജിച്ചതെങ്കില്‍ റബ്ബ് അത് രണ്ടടികൂടി ഉയര്‍ത്തി. സാവകാശം കിട്ടുകയാണെങ്കില്‍ ഇനിയും ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഇപ്പോള്‍ പ്രശ്‌നമിതൊന്നുമല്ല. കുട്ടികള്‍ക്ക് സമയത്തിന് പാഠപുസ്തകം കിട്ടിയില്ലത്രെ. ഇതാണിപ്പോള്‍ റേഷന്‍പീടികയില്‍ അരിവന്നില്ല എന്നതുപോലുള്ള ഒരു ജീവന്‍മരണപ്രശ്‌നമായി ആളുകള്‍ കൊട്ടിഗ്‌ഘോഷിച്ച് നടക്കുന്നത്. പാഠപുസ്തകം കിട്ടാത്ത കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും പരാതിയുള്ളതായി റിപ്പോര്‍ട്ട് ഇല്ല. വൈകിയാലല്ല, അത് കിട്ടിയില്ലെങ്കില്‍പ്പോലും പരാതിയില്ലാത്തവര്‍ കാണും. പരീക്ഷയില്‍ പാസ് മാര്‍ക്ക് കിട്ടിയില്ലെങ്കിലും പാസാകും എന്നതിന്റെ ഒരു വികസിതരൂപം മാത്രമാണ് പാഠപുസ്തകം ഇല്ലെങ്കിലും പഠിക്കാം എന്നത്.

ദുഷ്ടന്മാര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്. അഴിമതിനടത്താന്‍ വേണ്ടിയാണത്രെ പാഠപുസ്തകം വൈകിപ്പിക്കുന്നത്. എന്ത് അഴിമതി? പാഠപുസ്തകം സര്‍ക്കാര്‍പ്രസ്സില്‍ അടിക്കുന്നത് വൈകുമ്പോള്‍ ജനം പ്രശ്‌നമുണ്ടാക്കും. കുട്ടികള്‍ സ്‌കൂള്‍ കത്തിക്കും. അപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍വേണ്ടി അച്ചടി സ്വകാര്യപ്രസ്സുകളെ ഏല്പിക്കും. എന്നിട്ട് പ്രസ്സുടമകളെ വീട്ടില്‍ വിളിച്ചുവരുത്തി ഓരോരുത്തരില്‍നിന്ന് പണം എണ്ണിവാങ്ങും. അതിന് എണ്ണല്‍യന്ത്രം ഏര്‍പ്പെടുത്തും. എന്റെ റബ്ബേ... ഈ പ്രതിപക്ഷക്കാര്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നത് ? ഒന്ന്, പാഠപുസ്തകം കിട്ടിയില്ലെങ്കില്‍ ഇവിടെ ബഹളമുണ്ടാക്കുക എസ്.എഫ്.ഐ.ക്കാരും പത്രക്കാരുമാണ്. ബാറും സോളാറും തീര്‍ന്നിട്ടുവേണ്ടേ പാര്‍ട്ടികള്‍ക്ക് പാഠപുസ്തകം ചര്‍ച്ചചെയ്യാന്‍? അത് തീരില്ല. ഇനി കോഴ വാങ്ങാനാണെങ്കില്‍ നാട്ടുകാരെക്കൊണ്ട് ബഹളമുണ്ടാക്കിക്കേണ്ട കാര്യമൊന്നുമില്ല. പാഠപുസ്തകം വൈകാതിരിക്കാന്‍ അച്ചടി സ്വകാര്യപ്രസ്സിനെ ഏല്പിക്കാന്‍ മന്ത്രിസഭയ്ക്ക് ആറുമാസംമുമ്പ് തീരുമാനിക്കാമായിരുന്നു. ഒരുത്തനും അതിന്റെ പേരില്‍ ലാത്തിയടിവാങ്ങി തലമണ്ട പൊളിക്കില്ല. ആര് സമരം ഉണ്ടാക്കിയിട്ടാണ് സോളാര്‍ വൈദ്യുതി വ്യാപകമാക്കിയത്. ആര് സമരമുണ്ടാക്കിയിട്ടാണ് 418 ബാര്‍ പൂട്ടിച്ചത്? മൊല്ലാക്കയെ ഓത്ത് പഠിപ്പിക്കല്ലേ...

ഇതിനേക്കാളെല്ലാം കിടിലന്‍ ഐഡിയ മന്ത്രിയുടെ തലയില്‍ മിന്നിക്കഴിഞ്ഞു. ഇനി ടാബ്‌ലറ്റ് വാങ്ങിക്കൊടുത്താല്‍ മതി. ക്ലാസില്‍ കൈയുംവീശിച്ചെല്ലാം. മൊബൈല്‍കൊണ്ട് കളിക്കുന്ന കളിയെല്ലാം ഇതിലും കളിക്കാം. വീഡിയോ കുറച്ച് വലിപ്പത്തില്‍ കാണുകയുംചെയ്യാം. നെയ്യപ്പം തിന്നാല്‍ രണ്ട് കാര്യമുള്ളതുപോലെ ടാബ്‌ലറ്റ് വാങ്ങിയാല്‍ പലതുണ്ട് കാര്യം. തമിഴ്‌നാട്ടില്‍ ജയലളിത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍, വീടുകള്‍ക്കെല്ലാം ടെലിവിഷന്‍, മിക്‌സി തുടങ്ങി എന്തെല്ലാം സാധനം ഫ്രീ കൊടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുംമുമ്പ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓരോ ടാബ്‌ലറ്റ് ഫ്രീ കൊടുക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പ്രതിപക്ഷത്തിന്റെ അഡ്രസ്സ് ഉണ്ടാവില്ല. അരലക്ഷം പേര്‍ക്ക് പതിനായിരം രൂപവീതം ചെലവ് വരുമായിരിക്കും. ഏറിയാല്‍ അഞ്ഞൂറ് കോടി... നോട്ടെണ്ണുന്നതിനെക്കുറിച്ചേ വേവലാതി വേണ്ടൂ.

                                                                                   ****

യു.ഡി.എഫിലേക്ക് തിടുക്കപ്പെട്ട് ആരെയും കൊണ്ടുവരേണ്ട സാഹചര്യമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതിപ്പോള്‍ ആര്‍ക്കാണ് അറിയാത്തത്? നിയമസഭയില്‍ നാലുവര്‍ഷം പിടിച്ചുനിന്നിട്ടുണ്ടെങ്കില്‍ എട്ടുപത്തുമാസം പിടിച്ചുനില്‍ക്കാനാണോ പ്രയാസം? അത് പ്രശ്‌നമല്ല.

പ്രശ്‌നമാകുക തിടുക്കപ്പെട്ട് മുന്നണിയിലേക്ക് ആരെയെങ്കിലും കൊണ്ടുവന്നാലാണ്. വരുന്ന കൂട്ടര്‍ക്കൊക്കെ ഇരിക്കാനും കിടക്കാനും സംവിധാനം ഉണ്ടാക്കാന്‍ എത്ര പ്രയാസമുണ്ടെന്ന് അത് അനുഭവിച്ചാലേ അറിയൂ. ഇടതുപക്ഷത്തിന് ആ പ്രശ്‌നമില്ല. കോഴിക്കോട് സീറ്റ് ഒരു ഘടകകക്ഷിയില്‍നിന്ന് എടുത്തുമാറ്റണമെന്ന് തോന്നിയാല്‍ അരനിമിഷംകൊണ്ട് എടുത്തുമാറ്റാം. ആ കക്ഷി മുന്നണിമാറും എന്നല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ല. തലവേദന തീരും. കൊല്ലം സീറ്റ് എടുക്കണമെന്ന് തോന്നിയാല്‍ വേറൊരു കക്ഷി യു.ഡി.എഫിലേക്ക് മാറും അത്രയേ ഉള്ളൂ.

പുതിയ പാര്‍ട്ടി രണ്ടെണ്ണം വന്നാല്‍ യു.ഡി.എഫ്. പിടിക്കുന്ന പുലിവാല് ചില്ലറയൊന്നുമല്ല. തിരഞ്ഞെടുപ്പ് ജയിക്കുമായിരിക്കും. പക്ഷേ, ഒരു ദിവസംപോലും സമാധാനമായിട്ട് നില്‍ക്കാനും ഇരിക്കാനും പറ്റില്ല. ഒരു ഘടകകക്ഷി എന്നാല്‍ ദിവസവും ഒരു പ്രതിസന്ധി എന്നാണ് അര്‍ഥം. അരഡസന്‍ പ്രതിസന്ധികള്‍ ഇപ്പോള്‍ സദാ ഒപ്പമുണ്ട്. കൂടുതല്‍ വേണ്ട.
ഗൗരിയമ്മ, സി.എം.പി. ഹാഫ്, പി.സി. ജോര്‍ജ്, ആര്‍. ബാലന്‍പിള്ള തുടങ്ങിയ പ്രതിസന്ധികള്‍ പോയതുകൊണ്ടുള്ള സമാധാനം ചില്ലറയൊന്നുമല്ല. ദശാബ്ദങ്ങളിലൂടെ യു.ഡി.എഫ്. പഠിച്ച ചില പാഠങ്ങളുണ്ട്. കാറ്റ് അനുകൂലമാണെങ്കില്‍ ഇപ്പറഞ്ഞ കക്ഷികളൊന്നും കൂടെയില്ലെങ്കിലും സീറ്റ് നൂറ് കിട്ടിയേക്കും. കാറ്റ് ശരിയായ ലൈനിലല്ലെങ്കിലോ ? എല്‍.ഡി.എഫിനാവും നൂറുസീറ്റ്. ഏതുകക്ഷി എവിടെയാണ് എന്നൊന്നും കാറ്റിന് നോട്ടമില്ല.
                                                                    ****
കാലത്തിന് അനുസരിച്ച് മാറാത്തതാണ് സി.പി.എമ്മിന്റെ പ്രശ്‌നം എന്ന് എത്രപറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല. രണ്ടുവര്‍ഷംമുമ്പ് പാര്‍ട്ടിയുടെ കാല്‍ലക്ഷം മെമ്പര്‍മാര്‍ പണി മതിയാക്കിപ്പോയത്രെ. കഴിഞ്ഞവര്‍ഷത്തെ കൊഴിച്ചിലിന്റെ കണക്കെടുക്കുന്നേയുള്ളൂ. ശ്ശി, ബുദ്ധിമുട്ടുള്ള കുറേ കൂട്ടലും കിഴിക്കലും നടത്തിയാലേ സംഗതി കണ്ടുപിടിക്കാന്‍ പറ്റൂ.

പുതിയകാലം എന്ന് പറഞ്ഞല്ലോ. അതിന്റെ വിശദവിവരങ്ങള്‍ കിട്ടണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നീ രണ്ട് താടിക്കാരില്‍ ഒരാളോട് ചോദിക്കണം. പക്ഷേ, ചുരുക്കവിവരം പറയാംപാര്‍ട്ടി ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെറുതേ ഒരു മിസ്‌കോള്‍ അയച്ചാല്‍മതി. മെമ്പര്‍ഷിപ്പ് രശീത് ബുക്കുമായി ആള്‍ മോട്ടോര്‍ സൈക്കിളില്‍ പാഞ്ഞെത്തും. ചില്ലറ എന്തോ കൊടുത്താല്‍ മതി. വര്‍ഷം തോറും ഫീസ്, പാര്‍ട്ടി ലെവി, പിഴ, സര്‍വീസ് ടാക്‌സ് എന്നും മറ്റും പറഞ്ഞ് സി.പി.എമ്മുകാര്‍ പിഴിയുംപോലെ മെമ്പര്‍മാരെ പിഴിയുകയില്ല. ഇങ്ങോട്ട് വല്ലതും കിട്ടാനേ സാധ്യതയുള്ളൂ.

അപേക്ഷാഫോറം, കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പ്, വില്ലേജ് ഓഫീസറുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാലഹരണപ്പെട്ട ഏര്‍പ്പാടുകള്‍ നിര്‍ത്തണം സഖാക്കളേ... ഇല്ലെങ്കിലേ... ഭരണകൂടം കൊഴിഞ്ഞുവീഴുംമുമ്പ് പാര്‍ട്ടി കൊഴിഞ്ഞുപോകും. ബി.ജെ.പി.യില്‍ മിസ്ഡ്‌കോള്‍ ആണെങ്കില്‍ നമുക്ക് ഒന്നുകൂടി മോഡേണായ വാട്‌സ്ആപ്പോ മറ്റോ ഏര്‍പ്പെടുത്തണം. പിടിച്ചുനില്‍ക്കേണ്ടേ ?
                                                                  ****
സി.പി.എമ്മിനേക്കാള്‍ ഒരു നൂറ്റാണ്ട് പിറകിലുണ്ട് കോണ്‍ഗ്രസ്സിന്റെ ചില ഡി.സി.സി. പ്രസിഡന്റുമാര്‍. ഒരു കളക്ടര്‍ വാട്‌സ്ആപ്പില്‍ ഷൈന്‍ചെയ്യുന്നത് പ്രസിഡന്റിന് പിടിക്കുന്നില്ല. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലത്രെ കളക്ടര്‍. സ്ഥിരം ശല്യംചെയ്യുന്നവരുടെ ഫോണ്‍നമ്പറുകള്‍ ശല്യം 1, ശല്യം 2 എന്ന് പേരിട്ട് സേവ് ചെയ്യുന്നുണ്ടാവും ഉദ്യോഗസ്ഥര്‍. പിന്നെ എങ്ങനെ ഡി.സി.സി. പ്രസിഡന്റാണ്, സെക്രട്ടറിയാണ് എന്ന് മനസ്സിലാവും? ഫോണില്‍ പറഞ്ഞത് അനുസരിക്കാതിരിക്കുന്നതിലും ഭേദം ഫോണ്‍ എടുക്കാതിരിക്കലാണ് എന്ന് മനസ്സിലാക്കാന്‍ ഐ.എ.എസ്. ഒന്നും പാസാകേണ്ടല്ലോ. നമ്പറ് മാറ്റി വിളിച്ചുനോക്ക്, എടുത്തേക്കും.

Friday, 10 July 2015

വി.ആര്‍.ജി.: ആഘോഷമായ ജീവിതം, വേദനയോടെ വിട

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോഴാണ് കോഴിക്കോ ട്ട്നിന്ന്  പ്രസ് ക്ലബ്ബ് പ്രസിഡന്റ്  കമാല്‍ വരദൂറിന്റെ വിളി വരുന്നത്.-വിയാര്‍ജി
മരിച്ചു. ഞെട്ടിപ്പിക്കുന്നതായിരുന്നുവെങ്കിലും  അത് അവിശ്വസനീയമായിരുന്നില്ല. ആഴ്ചയിലൊരിക്കലെങ്കിലും ഫോണ്‍ ചെയ്യുന്ന, വിളിച്ചാല്‍ പത്തും ഇരുപതും മിനിട്ട്  സംസാരിക്കുന്ന ആ മനുഷ്യന്‍ ഒരു മാസമെങ്കിലുമായി വിളിച്ചിട്ടില്ല. അത്
തിരിച്ചറിഞ്ഞ് പത്തു ദിവസ
 ത്തിനിടയില്‍ നാലു വട്ടമെങ്കിലും ഞാന്‍ അങ്ങോട്ടു  വിളിക്കുന്നുണ്ട്. നോ റെസ്‌പോണ്‍സ്. ഒരിക്കല്‍പ്പോലും തിരിച്ചുവിളിച്ചിട്ടില്ല. അതൊരിക്കലും സംഭവിക്കാത്തതാണ്. എന്തോ അപകടമുണ്ട്, ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. കിഡ്‌നി അസുഖം കാരണം കൊച്ചിയിലാണെന്നും ആരും കാണാന്‍ ചെല്ലുന്നത് ഇഷ്ടമില്ല എന്നുമാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം. എങ്കിലും ഇത്ര മോശം വാര്‍ത്ത, ഇത്ര വേഗം കേള്‍ക്കേണ്ടിവരും എന്ന് ഓര്‍ത്തിരുന്നില്ല.

ആ യാദൃച്ഛികതയും എന്നെ അമ്പരപ്പിച്ചു-    ആ ദുരന്തവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ രാജഗോപാല്‍ മരിച്ചുകിടക്കുന്ന പി.വി.എസ് ആസ്പത്രിക്കടുത്ത്  എത്തിക്കഴിഞ്ഞിരുന്നു. കയറിച്ചെല്ലുമ്പോള്‍ റിസപ്ഷനില്‍ ഉള്ളവര്‍ മരണം  കണ്‍ഫേം ചെയ്യാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഇതേ പി.വി.എസ്സില്‍, ഇതേ പോലെ മറ്റൊരു മാതൃഭൂമി സഹപ്രവര്‍ത്തകന്‍, ഉറ്റ സുഹൃത്ത് സി.ഹരികുമാര്‍ മരിച്ചുകിടക്കുമ്പോഴും ഞാന്‍ എത്തിപ്പെട്ടിരുന്നു എന്ന് ഞെട്ടലോടെ ഓര്‍ത്തു. എല്ലാം വെറും യാദൃച്ഛികത മാത്രമാണെന്ന് അറിയാഞ്ഞിട്ടല്ല, എന്നാലും....

മുപ്പത്തിമൂന്നുവര്‍ഷം മുമ്പ് മാതൃഭൂമിയില്‍ ട്രെയ്‌നി ആയി ചേരുമ്പോഴാണ് വി.രാജഗോപാലനെ കാണുന്നതെങ്കിലും അദ്ദേഹത്തെ അതിനും ആറേഴ് വര്‍ഷം മുമ്പെങ്കിലും അറിയാം. പത്രപംക്തികളില്‍, വാര്‍ത്തകളില്‍. കെ.എസ്.യു നേതാവ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹി, സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍. ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് രാജഗോപാല്‍ പിന്‍വാങ്ങി മൂന്നാം ദിവസമാണ്. എഴുതിത്തുടങ്ങുമ്പോള്‍ എനിക്ക് തലശ്ശേരിയില്‍ നിന്ന് ഒരു ഫോണ്‍കാള്‍ രാമചന്ദ്രന്‍ ചമ്പാട് എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന കവി. അദ്ദേഹം കെ.എസ്.യുക്കാരനോ സ്‌പോര്‍ട്‌സ് വായനക്കാരനോ അല്ല. അദ്ദേഹം രാജഗോപാലിന്റെ അന്ത്യത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് രാജഗോപാലിനെ അറിയുക എന്ന് ഞാന്‍ ആലോചിക്കവേ അദ്ദേഹം പറഞ്ഞു- 'ഓര്‍മയുണ്ടോ പണ്ട് തൃശ്ശൂരില്‍ യുണി.യൂണിയന്‍ നടത്തിയ സര്‍ഗസംവാദം.... ഓര്‍മയുണ്ടോ....ഞാന്‍ അതില്‍ പങ്കെടുത്തതാണ്. രാജഗോപാല്‍ ആണ് അന്നത്തെ യുണി.യൂണിയന്‍ ചെയര്‍മാന്‍. എന്തൊരു വൈറ്റാലിറ്റിയായിരുന്നു ആ ചെറുപ്പക്കാരന്....' ഞാനോര്‍ത്തു. കേരളത്തിന് അകത്തും പുറത്തും നിന്ന് എണ്ണമറ്റ എഴുത്തുകാരും കലാകാരന്മാരും വിദ്യാര്‍ത്ഥികളുമായി ദിവസങ്ങളോളം സംവാദം നടത്തിയ പരിപാടി. അതുപോലൊന്ന് പിന്നെ കേരളത്തില്‍ നടന്നിട്ടില്ല.

അതായിരുന്നു രാജഗോപാല്‍. ഞാനുമായി വലിയ പ്രായവ്യത്യാസമൊന്നുമില്ല. പക്ഷേ, ഞങ്ങള്‍ പത്രത്തിലെത്തുമ്പോഴേക്ക് അദ്ദേഹം മാതൃഭൂമിയില്‍ ഒരു സാന്നിദ്ധ്യം തന്നെയായി മാറിയിരുന്നു. ഞങ്ങളുടെ ഗൈഡ് ആയി...കോളേജില്‍ പഠിക്കുമ്പോള്‍തന്നെ ലേഖകനായ ആളാണ് രാജഗോപാല്‍. പഠിപ്പും പത്രപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരേ സമയം. എടാ..ഞാന്‍ എന്റെ പ്രസ്താവന തന്നെ പത്രത്തിന് റിപ്പോര്‍ട്ട് ചെയ്ത് അതിന് കോളം അളവില്‍ കാശ് വാങ്ങിയിട്ടുണ്ട് എന്നദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് അവകാശപ്പെടുന്നത് കേട്ടിട്ടുണ്ട്. ആദ്യം ലൈനറായി, പിന്നെ സ്റ്റാഫ് ലേഖകനായി,  ബ്യൂറോ ചീഫ് ആയി, സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ആയി, ഡപ്യൂട്ടി എഡിറ്റര്‍ ആയി, എക്‌സി.എഡിറ്റര്‍ ആയി... എല്ലാം കോഴിക്കോട്ട് തന്നെ. ഇതിനെല്ലാം ശേഷമാണ് കുറച്ചുകാലം കൊല്ലത്തേക്കും കോട്ടക്കലേക്കും സ്ഥലംമാറിപ്പോയത്.

വര്‍ണശബളമായ വ്യക്തിത്വം എന്ന് എഴുതിക്കണ്ടിട്ടുണ്ട്. അതാണ് ഇതെന്ന് രാജഗോപാലിനെപ്പോലുള്ളവരെ കാണുമ്പോഴേ മനസ്സിലാവൂ. ഒരു പാട് അപൂര്‍വതകള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഉണ്ട്. അഞ്ചു വട്ടം ഒളിമ്പിക്‌സ് കവര്‍ ചെയ്ത മറ്റേത് മലയാളിയുണ്ട് ? ഭോപ്പാല്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത എത്ര ലേഖകര്‍ കേരളത്തിലുണ്ട്,  അവരില്‍ വര്‍ഷം തോറും ചെന്ന് അവിടത്തെ ജീവിതം എത്ര മാറി എന്നന്വേഷിച്ചവര്‍ വേറെ ആരുണ്ട് ? 47 രാജ്യങ്ങളില്‍ പര്യടനം നടത്തിയ മറ്റേത് ലേഖകനുണ്ട് കേരളത്തില്‍ ? വി.എം. ബാലചന്ദ്രന്‍ എന്ന വിംസി എല്ലാ കാര്യത്തിലും വി.രാജഗോപാലന്റെ ഗുരു ആയിരുന്നു. പക്ഷേ, ആ തലമുറയില്‍ പെട്ട ഒരു പത്രപ്രവര്‍ത്തകന്- വിംസിക്ക് ഉള്‍പ്പെടെ - ഒരു വട്ടമെങ്കിലും വിദേശത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഓര്‍ക്കണം. 47 രാജ്യത്ത് പോയ ആള്‍ എത്ര യാത്രാവിവരണം എഴുതിയിട്ടുണ്ട് ? ഇല്ല, ഒന്നും പോലും എഴുതിയിട്ടില്ല. എഴുതിയതിലേറെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ എഴുതാതെ ബാക്കി വെച്ചിട്ടാണ് കടന്നുകളഞ്ഞത്. അത്യന്തം അപൂര്‍വതകളുള്ള ഏറെ അനുഭവങ്ങള്‍ അദ്ദേഹം ആവേശപൂര്‍വം വിവരിക്കുന്നത് പല വട്ടം കേട്ടിട്ടുണ്ട്. "പറഞ്ഞ് നടന്നിട്ട് കാര്യമില്ല, എഴുത് ഇഷ്ടാ" എന്ന് പറയുമ്പോഴെല്ലാം, എഴുതുന്നുണ്ട്, എഴുതുന്നുണ്ട് എന്ന് ആവര്‍ത്തിച്ച് ഉറപ്പുതരും. ഇല്ല, ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല.*

കമ്യൂണിസത്തിന്റെയും സോവിയറ്റ്  യൂണിയന്റെയും ചരിത്രത്തിലെ ദുരന്തനായകനായ  മിഖായേല്‍ ഗോര്‍ബച്ചേവിനെ അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന നാളില്‍ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്ത അനുഭവം രാജഗോപാല്‍ പല വട്ടം വിവരിച്ചിട്ടുണ്ട്. അതിന്റെ ആവേശം ഏറിപ്പോയതുകൊണ്ടാവുമോ എന്നറിയില്ല അത് എഴുതിയതേയില്ല. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ റോമില്‍ പോയതും മാര്‍പ്പാപ്പയ്ക്ക് ഭഗവദ് ഗീത സമ്മാനിച്ചതും വലിയ ചര്‍ച്ചയും വിവാദവുമായിട്ടുണ്ട് കേരളത്തില്‍. പക്ഷേ, അതിന് പിന്നിലെ രസകരമായ കഥ അറിയുന്ന ഏക പത്രപ്രവര്‍ത്തകന്‍ രാജഗോപാല്‍ ആയിരുന്നു. എന്ത് സമ്മാനമാണ് പോപ്പിന് നല്‍കേണ്ടത് എന്ന്  മുഖ്യമന്ത്രി വേവലാതിപ്പെട്ടപ്പോള്‍ രാജഗോപാല്‍ ആണ് ഭഗവദ് ഗീത എടുത്തുകൊടുത്തത് ! ഇത്തരമൊരു പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ആവണം രാജഗോപാല്‍ ഭഗവദ്ഗീതയുമായി പോയത് എന്ന് പോലും ഞാന്‍ വിചാരിക്കുന്നുണ്ട്-കാരണം രാജഗോപാല്‍ അത്രയും ദീര്‍ഘവീക്ഷണം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കാറുണ്ട്. അല്ലാതെ ഗീത വായിക്കുന്ന ദുസ്വഭാവമൊന്നും പുള്ളിക്ക് ഇല്ല ! അന്ന് പിണറായി വിജയനും ആ യാത്രാസംഘത്തിലുണ്ടായിരുന്നു. എല്ലാ വിവാദങ്ങള്‍ക്കിടയിലും പിണറായിക്ക്് ഒരു സോഫ്റ്റ് കോര്‍ണര്‍ മനസ്സില്‍  രാജഗോപാല്‍ സൂക്ഷിച്ചിരുന്നത് ആ യാത്രയിലെ സൗഹൃദത്തിന്റെ തുടര്‍ച്ചയായിരുന്നു.

പ്രധാനമന്ത്രി ഗുജ്‌റാള്‍ തൊട്ട് രാജ്യത്തെ അനേകമനേകം ഉന്നതസ്ഥാനീയരുമായി, പത്രാധിപന്മാരുമായി, ഉന്നതോദ്യോഗസ്ഥന്മാരുമായി അദ്ദേഹം സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഞങ്ങള്‍ കളിയാക്കാറുണ്ട്- ഒരിക്കല്‍ നിങ്ങളുടെ വലയില്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടുക ആര്‍ക്കായാലും പ്രയാസമാണ് എന്ന്. സത്യമാണ്. പരിചയപ്പെടുന്ന ആരെയും നമ്പറുകള്‍ വാങ്ങി കൃത്യമായി വിളിച്ചുകൊണ്ടിരിക്കും രാജഗോപാല്‍.  പത്രപ്രവര്‍ത്തകര്‍ ന്യൂസ് സോഴ്‌സുകളെ ഇങ്ങനെ വേണം നിലനിര്‍ത്താനെന്ന് പറയാം. പക്ഷേ, തന്റെ ഇക്കാര്യത്തിലുള്ള ഗുരുവായ വി.കെ.മാധവന്‍കുട്ടിക്കുള്ള അതേ പ്രശ്‌നം രാജഗോപാലിനും ഉണ്ട്. മാധവന്‍ കുട്ടിക്ക് അറിയാത്ത വി.ഐ.പി.കളില്ല ഡല്‍ഹിയില്‍, അറിയാത്ത രഹസ്യങ്ങളുമില്ല. പക്ഷേ, മാധവന്‍കുട്ടി അതൊന്നും വാര്‍ത്തയാക്കാറില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ..ഛേ, അത് മോശമല്ലേ  എന്നായിരിക്കും മറുപടി. അദ്ദേഹത്തിന് സൗഹൃദം സൗഹൃദത്തിന് വേണ്ടിത്തന്നെയായിരുന്നു, വാര്‍ത്തക്ക് വേണ്ടിയായിരുന്നില്ല. ആ സൗഹൃദങ്ങള്‍ ഒരുപാട് ആളുകള്‍ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങളായി ചില ഘട്ടങ്ങളില്‍ മാറാറുണ്ട്. രാജഗോപാലും അങ്ങനെ എത്രപേരെ ഏതെല്ലാം ഘട്ടങ്ങളില്‍ രക്ഷിച്ചിട്ടുണ്ട് എന്ന് എണ്ണിയാല്‍ തീരില്ല.

കെ.പി.കേശവമേനോനും വി.എം. നായരും മുതല്‍ മൂന്നര പതിറ്റാണ്ടുകാലം മാതൃഭൂമിയുടെ തലപ്പത്തിരുന്ന സകലരുമായും ഉറ്റ സൗഹൃദം പുലര്‍ത്തിയ ഒരു വ്യക്തി രാജഗോപാല്‍ ആയിരിക്കും. വി.എം. നായരുടെ ആരാധകന്‍തന്നെ ആയിരുന്നു രാജഗോപാല്‍, അതുപോലെ എം.ഡി.ആയിരുന്ന കൃഷ്ണമോഹന്റെയും. രാജഗോപാലിനെ ആദ്യമായി ഒളിമ്പിക്‌സ് കവര്‍ ചെയ്യാന്‍ നിയോഗിക്കുന്നത് അദ്ദേഹമാണ്. അക്കാലത്ത്  ഒരു ഭാഷാപത്രത്തിന് അചിന്ത്യമായ സാഹസമായിരുന്നു അത്. എല്ലാ പത്രാധിപന്മാരുടെയും കാലത്തെകുറിച്ച് വലിയൊരു പുസ്തകം എഴുതുന്നുണ്ട് എന്ന് രാജഗോപാല്‍ അല്പം സ്വകാര്യമായി പല വട്ടം പറഞ്ഞിട്ടുണ്ട്. എഴുതിത്തുടങ്ങിയിട്ടുപോലുമുണ്ടാകില്ല എന്നെനിക്കറിയാം. അത്തരം മോഹങ്ങള്‍ ഒരുപാടുണ്ടായിരുന്നു. വി.എം.നായര്‍, കെ.പി.കേശവമേനോന്‍, വി.പി.ആര്‍, മാധവന്‍കുട്ടി, എം.ഡി. നാലപ്പാട്, എം.ടി.വാസുദേവന്‍ നായര്‍  തുടങ്ങിയ ഓരേുരുത്തരെ കുറിച്ചും ഓരോ പുസ്തകം വീതം എഴുതാനുള്ള അടുപ്പവും വിവരവും രാജഗോപാലനുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ എഴുതിയില്ല.*മടി എന്നൊരു ദോഷം അദ്ദേഹത്തിന് ഇല്ലാത്തതാണ്. അപ്രിയസത്യങ്ങള്‍ പലതും എഴുതാന്‍ സമയമായില്ല എന്ന് കരുതിയിരിക്കാം. ജേണലിസം ട്രെയ്‌നികള്‍ക്കുള്ള ആഴ്ചകള്‍ നീണ്ടുനിന്ന ഒരു ട്രെയ്‌നിങ്ങ് ക്യാമ്പിന്റെ ചുതമലക്കാരനായിരുന്നപ്പോള്‍ എല്ലാ ദിവസവും ക്ലാസ് രാജഗോപാല്‍ തുടങ്ങിയിരുന്നത് തന്റെ ഒരു ജേണലിസം അനുഭവം വിവരിച്ചുകൊണ്ടായിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ മാത്രം മതി ഒരു അസ്സല്‍ പുസ്തകം ആക്കാന്‍. പക്ഷേ അതും രാജഗോപാല്‍ എഴുതിയില്ല.

വ്യക്തിബന്ധങ്ങള്‍ നിലനിറുത്തുന്നതിന്റെ കാര്യത്തില്‍ അപൂര്‍വമായ ഒരു മാതൃക തന്നെയായിരുന്നു അദ്ദേഹം. വിശ്വസിക്കുമോ എന്നറിയില്ല. നുറുകണക്കിന് സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അഞ്ഞൂറ് നമ്പറുകള്‍ നോക്കാതെ പറയാന്‍ കഴിയും എന്ന അദ്ദേഹത്തിന്റെ അവകാശവാദം ശരിയോ എന്ന് പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്പതെണ്ണം വരെ തെറ്റാതെ പറയിച്ച് പരീക്ഷിച്ചിട്ടുണ്ട് പലരും. വിദേശത്തു പോകുമ്പോള്‍ സുഹൃത്തുക്കള്‍ക്കു   കൊടുക്കാന്‍ കോഴിക്കോടന്‍ കായ വറുത്തതും ഹലുവയും അനേകം ചെറു പൊതികളായി പാക്ക് ചെയ്ത് അദ്ദേഹം കൊണ്ടുപാകാറുണ്ട്. എനിക്ക് ഒരു വിദേശയാത്രക്കു  മുമ്പ് ഈ ഉപദേശം തന്നത് ഓര്‍ക്കുന്നു.

ഓഫീസിലെ സഹപ്രവര്‍ത്തകര്‍ വലിയവരാകട്ടെ, ഇന്നലെ ജോയിന്‍ ചെയ്ത ട്രെയ്‌നികളാകട്ടെ അദ്ദേഹം ഒരുപോലെ സൗഹൃദം പുലര്‍ത്തിയിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ വീട്ടിലെത്തി പൊട്ടിക്കരഞ്ഞവരില്‍ ഏറെയും പുതിയ തലമുറയില്‍ പെട്ടവരായിരുന്നു. ഞങ്ങള്‍- ഞാനും സഹദേവനും ജയഗോപാലും വിജയകൃഷ്ണനുമെല്ലാം എത്ര തവണ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും സമൃദ്ധമായി ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും എണ്ണിപ്പറയാന്‍ പറ്റില്ല. ഭാര്യ  റാണിയോട് ഒരു നന്ദിവാക്ക് പോലും പറയാതെ ഞങ്ങള്‍ രാത്രികളില്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്തെല്ലാം തിന്നാലും കുടിച്ചാലും രാജഗോപാല്‍ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാറില്ല. എത്ര വൈകിയാലും, ഉറക്കമിളച്ച് ഇരിക്കുന്ന ഭാര്യയൊടൊപ്പമേ അദ്ദേഹം ഭക്ഷണം കഴിക്കാറുള്ളൂ എന്നും  ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു.

പത്രപ്രവര്‍ത്തകന്‍ എന്ന സ്വാധീനം നഗരത്തിന്റെ വികസനത്തിന് നന്നായി
പ്രയോജനപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. പത്രത്തില്‍ നടത്തിയ പല ക്യാമ്പെയിനുകളാണ് നഗരത്തിന്റെ ഹൃദയഭാഗം തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിമറിക്കുന്നതിന് സഹായകമായതെന്ന് പഴയ കലക്റ്റര്‍മാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ജന്മനാ ഒരു സംഘാടകനും നേതാവും ആണ് രാജഗോപാല്‍. കെ.എസ്.യു കാലത്തിന് ശേഷം സംഘടനാ സ്ഥാനങ്ങള്‍ വഹിച്ചിട്ടില്ലെങ്കിലും നേതൃത്വപരമായ കഴിവുകള്‍ അദ്ദേഹം തൊട്ടതെല്ലാം മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എല്ലാറ്റിലും സ്വയം ചെയ്തതിലേറെ ഒപ്പമുള്ളവരെക്കൊണ്ട് ചെയ്യിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്.

നന്ദിവാക്കുകള്‍ പറയാന്‍ ഒരുപാട് ബാക്കിയുണ്ട്. പല കാരണങ്ങളാല്‍ മൂന്നുവട്ടം കോഴിക്കോട് നിന്ന സ്ഥലം മാറ്റപ്പെട്ട എന്റെ തിരിച്ചുവരവിനു
 ഞാന്‍ പറയാതെ, അറിയാതെ ശ്രമിച്ചിട്ടുണ്ട് രാജഗോപാല്‍. പലര്‍ക്കു വേണ്ടിയും എഡിറ്റര്‍മാരോടും മാനേജിങ്ങ് എഡിറ്ററോടും അപേക്ഷിക്കുന്നത് കേട്ടിട്ടുണ്ട്. അവരാരും തന്നോട് നന്ദി പറയണമെന്നുപോലും അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. ചില ഘട്ടങ്ങളില്‍ ഏറ്റുമുട്ടിയവരോട് സൗഹൃദം പുനസ്ഥാപിക്കാന്‍ അദ്ദേഹം അസാമാന്യമായ ഹൃദയവിശാലത പ്രകടിപ്പിച്ചുകണ്ടിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാതൃഭൂമിയില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട ഒരു പേര് വി.രാജഗോപാലന്റേതായിരുന്നു. മാതൃഭൂമി തലപ്പത്തെ ചില ഭിന്നതകള്‍ കാരണം അദ്ദേഹത്തിന്റെ പേര് അംഗീകരിക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞില്ല. മറ്റൊരു പേരും വേറെ എന്തോ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടപ്പോഴാണ് എനിക്ക് ആ ചുമതല ഏല്‍ക്കേണ്ടിവന്നത്. രാജഗോപാലനുമായുള്ള സൗഹൃദത്തെ അത് ബാധിക്കുമോ എന്ന് ഞാന്‍ ഭയന്നു. പക്ഷേ, അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകാനും മൂന്ന് വര്‍ഷം ഹൃദയം നിറഞ്ഞ സഹായം നല്‍കാനും അദ്ദേഹം മടിച്ചില്ല.

 അവസാനകാലം അത്രയൊന്നും സുഖകരമായിരുന്നില്ല. മാനേജ്‌മെന്റിന്റെയും സ്ഥാപനത്തിന്റെയും കാര്യങ്ങളില്‍ ശരിതെറ്റുകള്‍  നോക്കാതെ കണ്ണടച്ച് പിന്തുണച്ചിരുന്ന   ആളായിരുന്നെങ്കിലും ഒടുവില്‍ അദ്ദേഹം എന്തോ കാരണത്താല്‍ അധികൃതര്‍ക്ക് അനഭിമിതനായി. ആദ്യം കോഴിക്കോട് നിന്നും പിന്നീട് തിരിച്ചുവന്നപ്പോള്‍ പ്രധാന പദവികളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. രണ്ടുവര്‍ഷം എക്സ്റ്റന്‍ഷന്‍ ലഭിച്ചെങ്കിലും പ്രതീക്ഷിക്കാത്ത ഘട്ടത്തില്‍ പിരിഞ്ഞുപോകേണ്ടതായും വന്നു. ഏറെ പരിഭവവും സങ്കടവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഒരുപാട് അടുപ്പം ഉണ്ടായിരുന്നവരില്‍നിന്നുപോലും ഒരു സഹായവും ലഭിച്ചില്ലെന്ന വേദനയും അടക്കിപ്പിടിച്ചാണ് കഴിഞ്ഞത്.

* ഏഴാള്‍ ഏഴുവഴി എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇത്തരം ഓര്‍മകള്‍ ഉണ്ട്. 2017 ഈ നാളുകളിലാണ് അതു കോഴിക്കോട്ടെ റെഡ് ചെറി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്.

Sunday, 5 July 2015

ഭരണത്തുടര്‍ച്ച അതിമോഹം

മന്ത്രിസഭയെ വിലയിരുത്തി പാസ് മാര്‍ക്ക് കിട്ടിയിട്ട് കേരളത്തില്‍ ഇന്നുവരെ ഒരു മന്ത്രിസഭയും ജയിച്ചിട്ടില്ല. ഈ മന്ത്രിസഭയ്ക്ക് അബ്ദുറബ്ബിന്റെ എസ്.എസ്.എല്‍.സി. മോഡല്‍ വാല്വേഷന്‍ കൊണ്ടുപോലും പാസ് മാര്‍ക്ക് കിട്ടില്ല.

ഉപതിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയൊന്നും പണ്ടേ യു.ഡി.എഫിന് ഉണ്ടാകാറില്ല. ഈ ഭരണകാലയളവില്‍ മൂന്നെണ്ണം ജയിച്ചു. മൂന്നെണ്ണം ജയിച്ചപ്പം സന്തോഷംകൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യ. ആഹ്‌ളാദത്തിന്റെ ആറാട്ട്. ദിവസം പിന്നിടുമ്പോള്‍ കുറച്ചൊക്കെ സമനില കൈവരിക്കുന്നതായി സൂചനയുണ്ട്. അരുവിക്കരയല്ല കേരളം എന്ന് ഓര്‍മിപ്പിച്ചു കെ.പി.സി.സി. പ്രസിഡന്റ്. അത്രയും ആശ്വാസം.

വിജയം തലയില്‍ കേറിയാല്‍ ചിലരെ പിടിച്ചാല്‍ കിട്ടില്ല. അരുവിക്കര ജയത്തിന് പല അര്‍ഥങ്ങളുമുണ്ടാവാം. ഇനി ഇല്ലാത്തത് ചിലതെല്ലാം ഉണ്ടെന്ന് വ്യാഖ്യാനിച്ചെടുത്താലും വിരോധമില്ല. അതിനും ഉണ്ടല്ലോ പരിധി. എന്നാലും യു.ഡി.എഫ്. അഞ്ചുകൊല്ലത്തേക്ക് കൂടി ഭരിക്കണമെന്നാണ് ഇതിന്റെ അര്‍ഥമെന്നൊക്കെ തോന്നിത്തുടങ്ങിയാല്‍ കളി മാറി. ഉമ്മന്‍ചാണ്ടി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകളയും എന്നൊന്നും ആരും ഭയപ്പെടുന്നില്ല. പക്ഷേ, ഒരു സിറ്റിങ് സീറ്റില്‍ കിട്ടിയ വോട്ട് നന്നായി കുറഞ്ഞ്, ഇച്ചിരി ലീഡ് കൂടി ജയിച്ചപ്പം ആനന്ദം തലയില്‍ കേറി തലകുത്തി മറിയില്ല സാധാരണ മനുഷ്യര്‍. അജയ്യനായി എന്ന് തെറ്റിദ്ധരിച്ച് നെഞ്ചുവിരിക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ലല്ലോ.

മുമ്പൊരു കൂട്ടര്‍ക്ക് അങ്ങനെയൊരു അബദ്ധം പറ്റിയത് മറക്കാറായിട്ടില്ല. 1991ലെ കേസുകെട്ട് പുറത്തിട്. ലോകോത്തര ബുദ്ധിജീവികളായ ഇടതുപക്ഷക്കാരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി ഇ.കെ. നായനാര്‍. പാര്‍ട്ടി സെക്രട്ടറി നമ്മുടെ സ്വന്തം വി.എസ്. അധികാരത്തോട് നിസ്സംഗത, ആദര്‍ശം, തത്ത്വദീക്ഷ, സത്യസന്ധത തുടങ്ങിയ സംഗതികളില്‍ രണ്ടാള്‍ക്കും ഫസ്റ്റ് ക്ലാസ്. ഭരണം നാലുകൊല്ലം പൊടിപൊടിച്ച് മുന്നേറുമ്പോഴാണ് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഉണ്ടായത്. ആദ്യത്തെയും അവസാനത്തെയും ജില്ലാകൗണ്‍സില്‍. പതിന്നാലില്‍ പതിമ്മൂന്ന് ജില്ലയും ഇടതുപക്ഷം തൂത്തുവാരി. നിയമസഭാ ഉപതിരഞ്ഞെടുപ്പ് പോലെ ഒന്നോ ഒന്നരയോ ലക്ഷംപേര്‍ വോട്ടുചെയ്യുന്ന ഏര്‍പ്പാടല്ല അത്. മുഴുവന്‍ കേരളവും വോട്ട് ചെയ്തിട്ടാണ് ഇടതുപക്ഷത്തെ അന്ന് എതിര്‍പക്ഷത്തിന് യാതൊരു ഒഴികഴിവും പറയാന്‍ കഴിയാത്ത വിധം ജയിപ്പിച്ചത്.
റിസള്‍ട്ട് വന്നപ്പം ഇടതുനേതൃത്വത്തിന്റെ തലയില്‍ ബള്‍ബ് മിന്നി. ഇതന്നെ തഞ്ചം. നിയമസഭ പിരിച്ചുവിട്ട് ഉടനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണത്തുടര്‍ച്ച ഉറപ്പ്. നാലാം വയസ്സിലെ ഒരു പ്രത്യേക ഇനം നട്ടപ്രാന്ത് !

ആ തിരഞ്ഞെടുപ്പില്‍ എന്തുസംഭവിച്ചു എന്നത് ചരിത്രം. യു.ഡി.എഫ്. ജയിച്ചത് ഇടയ്ക്ക് രാജീവ്ഗാന്ധി വധിക്കപ്പെട്ടതിന്റെ സഹതാപതരംഗം കൊണ്ടാണ് എന്ന് ന്യായീകരിച്ചിട്ട് കാര്യമില്ല. കപ്പിനും ലിപ്പിനും ഇടയില്‍ എന്താണ് അത് തട്ടിക്കളയുക എന്നാര്‍ക്കറിയാം? ആത്മവിശ്വാസം ഏറിപ്പോയാലും അപകടമാണ്. ജയിക്കുമെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ പ്രസംഗിച്ച് പ്രസംഗിച്ച് അവസാനം നമ്മള്‍ ചിലപ്പോള്‍ നമ്മളെത്തന്നെ വിശ്വസിക്കുന്ന ഘട്ടമെത്തിക്കളയും. പിന്നെ ബുദ്ധിയൊന്നും ശരിക്ക് വര്‍ക്ക് ചെയ്തുകൊള്ളണമെന്നില്ല. 
അന്ന് സി.പി.എമ്മില്‍ സംഭവിക്കാന്‍ പാടില്ലാത്ത മറ്റൊന്നുകൂടി സംഭവിച്ചു. നിലവിലുള്ള മുഖ്യമന്ത്രി മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി വി.എസ്. അച്യുതാനന്ദനും നിയമസഭയിലേക്ക് മത്സരിച്ചു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒന്നിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് പോലെത്തന്നെ എന്ന് വേണമെങ്കില്‍ താരതമ്യപ്പെടുത്താം. കോണ്‍ഗ്രസ്സില്‍ അതിന് പുതുമയൊന്നുമില്ല. ആര്‍ക്കും എവിടെയും മത്സരിക്കാം. സി.പി.എമ്മിലാകട്ടെ ഇതിനൊക്കെ ചില വ്യവസ്ഥകളും മര്യാദകളുമൊക്ക ഉണ്ട്. അവിടെ പാര്‍ട്ടിസെക്രട്ടറി നിയമസഭയിലേക്ക് മത്സരിക്കാറില്ല. അങ്ങനെ മാര്‍ക്‌സ് എഴുതിവെച്ചിട്ടൊന്നുമില്ല. പക്ഷേ, പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിക്കും മേലേ നില്‍ക്കുന്ന ഒരു സംവിധാനത്തില്‍ സെക്രട്ടറി എന്തിന് മുഖ്യമന്ത്രിയാകാന്‍ മത്സരിക്കണം? അല്ലല്ല, മുഖ്യമന്ത്രിയാകാനൊന്നുമല്ല വി.എസ്. നിയമസഭയിലേക്ക് മത്സരിച്ചത്. അപരാധം പറയരുതാരും. പാര്‍ട്ടി തോറ്റതുകൊണ്ട് വേറെ പ്രശ്‌നമൊന്നും ഉണ്ടായില്ല.

ആത്മവിശ്വാസം പരിധിവിടുന്നതിന് വേറെയും ഉണ്ട് ഉദാഹരണം കേരളത്തില്‍ തന്നെ. വോട്ടെടുപ്പ് വരെ ജയിക്കുമെന്ന് വിചാരിക്കാന്‍ ആര്‍ക്കും ഉണ്ട് സ്വാതന്ത്ര്യം. വോട്ടിങ് കഴിഞ്ഞാലെങ്കിലും ബോധം വരണമല്ലോ. തോല്‍ക്കാനും ഒരു ശതമാനം സാധ്യതയുണ്ട് എന്ന തോന്നല്‍ പോലുമില്ലാത കേരളത്തില്‍ ഒരു പാര്‍ട്ടി അസല്‍ മണ്ടത്തരം ഒന്ന് കാണിച്ചു. പാര്‍ട്ടിയെ വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മുഖപ്രസംഗം എഴുതി മുഖപത്രം ജനങ്ങളില്‍ എത്തിയത് പാര്‍ട്ടി തോറ്റ് തുന്നംപാടിക്കിടക്കുമ്പോഴാണ്. അഞ്ചുകൊല്ലം ഭരിച്ച് ജനത്തിന് വമ്പിച്ച നേട്ടം ഉണ്ടാക്കിക്കൊടുത്തതുകൊണ്ട് തങ്ങള്‍ക്ക് ഭരണത്തുടര്‍ച്ച സാധ്യമാകും എന്ന വിശ്വാസം തലയില്‍ക്കേറിയതാണ് അന്ന് പറ്റിയ അബദ്ധം. പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉറപ്പെങ്കില്‍ പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതിക്ക് ഉറപ്പില്ലാതിരിക്കാന്‍ പാടില്ലല്ലോ. പാര്‍ട്ടിക്ക് തെറ്റ് പറ്റില്ല. ഭരണത്തുടര്‍ച്ചാവ്യാമോഹം സമനില തെറ്റിച്ചുകളയും. 2001ലാണ് സംഭവം എന്ന് മാത്രം ഓര്‍ത്താല്‍ മതി. ഏത് പാര്‍ട്ടി എന്നൊന്നും കുട്ടികള്‍ ചോദിക്കേണ്ട. 

ഉമ്മന്‍ചാണ്ടി എന്തായാലും അതില്‍നിന്നൊക്കെ പാഠം പഠിച്ചിട്ടുണ്ടാകണം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ത്തന്നെ അടുത്തവട്ടം മുഖ്യമന്ത്രിയാകാം എന്നുറപ്പുള്ള ഒരാളും കോണ്‍ഗ്രസ്സിലില്ലാത്തതുകൊണ്ട് ആരും കാലാവധിക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുക എന്ന സാഹസത്തിന് ഒരുമ്പെടുകയില്ല എന്നുറപ്പ്. വോട്ടെടുപ്പിന് മുമ്പ് ഒരു സാഹസത്തിന് അദ്ദേഹം ഒരുമ്പെട്ടെന്നത് സത്യമാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് അരുവിക്കരയില്‍ പ്രചാരണം തുടങ്ങും മുമ്പ് പറഞ്ഞത് സാഹസമല്ലെങ്കില്‍ മറ്റെന്താണ് ? മന്ത്രിസഭയെ വിലയിരുത്തി പാസ് മാര്‍ക്ക് കിട്ടിയിട്ട് കേരളത്തില്‍ ഇന്നുവരെ ഒരു മന്ത്രിസഭയും ജയിച്ചിട്ടില്ല. ഈ മന്ത്രിസഭയ്ക്ക് അബ്ദുറബ്ബിന്റെ എസ്.എസ്.എല്‍.സി. മോഡല്‍ വാല്വേഷന്‍ കൊണ്ടുപോലും പാസ് മാര്‍ക്ക് കിട്ടില്ല. പോളിങ് ബൂത്തിലെത്തുമ്പോള്‍ ജനം മന്ത്രിസഭയുടെ കാര്യമൊന്നും ഓര്‍ക്കില്ലെന്ന ധൈര്യത്തിലാവണം ഈ വീമ്പ് പറച്ചില്‍. അങ്ങനെത്തന്നെ സംഭവിച്ചു. 140 മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കുമ്പോള്‍ അതാവില്ല സ്ഥിതി... ജനം പലതും ഓര്‍ക്കും. 

*********

നമുക്കറിയുന്നതിലേറെ അതിബുദ്ധിയും കുടിലബുദ്ധിയുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ കൈവശമുണ്ട് എന്നുവേണം കരുതാന്‍. ബി.ജെ.പി. സൂപ്പര്‍ സീനിയര്‍ നേതാവ് ഒ. രാജഗോപാലനെ അരുവിക്കരയില്‍ നിര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുടെ അതിബുദ്ധിയായിരുന്നുവത്രെ. ആരുപറഞ്ഞെന്നോ? വേറെയാര്... പിണറായി വിജയന്‍! 

ഒ. രാജഗോപാല്‍ നിന്നാല്‍, യു.ഡി.എഫ്. വോട്ടല്ല എല്‍.ഡി.എഫ്. വോട്ടാണ് ചോരുക എന്നറിയാന്‍ ചില്ലറ ബുദ്ധി പോരാ. പണ്ടൊക്കെ മറിച്ചാണ് സംഭവിക്കാറ്. ഇടതുപക്ഷത്ത് ഹിന്ദുത്വവോട്ടര്‍മാരില്ല, ഉണ്ടാകാനും പാടില്ല. യു.ഡി.എഫില്‍ കാണും ആ ടൈപ്പ് കുറേ. നല്ല ബി.ജെ.പി. നേതാവ് മത്സരിച്ചാല്‍ അവര്‍ അങ്ങോട്ട് തിരിയും. അത്രയേയുള്ളൂ യു.ഡി.എഫുകാരന്റെ രാഷ്ട്രീയബോധം. ഏത് എല്‍.ഡി.എഫ്. വോട്ടറാണ് രാജഗോപാലന്റെ മഹത്ത്വം കണ്ട് അങ്ങോട്ട് തിരിയുക? അത്തരക്കാര്‍ എല്‍.ഡി.എഫ്. ആവുന്നതെങ്ങനെ?

ഭരണവിരുദ്ധവോട്ട് ഭിന്നിച്ചുപോകുമെന്ന വാദത്തില്‍ ചില്ലറ കഴമ്പില്ലാതില്ല. പക്ഷേ, ഭരണവിരുദ്ധവികാരം അത്ര രൂക്ഷമായിരുന്നെങ്കില്‍ ആരെങ്കിലും പോയി മൂന്നാംകക്ഷിക്ക് വോട്ട് ചെയ്യുമോ? നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത കക്ഷിയുടെ ഏകാംഗമാണോ ഭരണത്തെ നേരിടാന്‍ പോകുന്നത് ഈ പത്തുമാസം? യു.ഡി.എഫിന്റെ പൊള്ളഭരണത്തെ നേരിടാനുള്ള ശേഷി എല്‍.ഡി.എഫിന് ഇല്ലെന്നറിഞ്ഞാണ് ജനം ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നതെന്നോ..? ആകപ്പാടെ ഒന്നും പിടികിട്ടുന്നില്ലല്ലോ സഖാക്കളേ...

nprindran@gmail.com

Thursday, 2 July 2015

അരുവിക്കര ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അരുവിക്കര ഒരു നിയമസഭാ മണ്ഡലം മാത്രമാണ്. യു.ഡി.എഫ്. അവരുടെ സീറ്റ് നിലനിര്‍ത്തിയെന്നേ ഉള്ളൂ. പണവും അധികാരവും ഉപയോഗിച്ചുള്ള കള്ളത്തരങ്ങളും സഹതാപവോട്ടും കാരണമാണ് യു.ഡി.എഫ്. ഇടതുപക്ഷത്തേക്കാള്‍ വോട്ട് കൂടുതല്‍ നേടിയത്. പോരാത്തതിന്, ബി.ജെ.പി. കാരണം ഭരണവിരുദ്ധവികാരം ഭിന്നിച്ചുപോയി. വര്‍ഗീയധ്രുവീകരണമുണ്ടായി...

ഇത്രയുമൊക്കെ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞാല്‍ നല്ലൊരു പങ്ക് അണികളെ തല്‍ക്കാലം തൃപ്തിപ്പെടുത്താന്‍ സി.പി.എം നേതൃത്വത്തിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും കഴിഞ്ഞേക്കാം. പക്ഷേ, ഇടതുപക്ഷത്തെ ഇപ്പോഴും ആശയോടെ, പ്രതീക്ഷയോടെ കാണുന്ന വലിയൊരു ജനസമൂഹത്തെ ഈ ഒഴികഴിവുകള്‍ തൃപ്തിപ്പെടുത്തുകയില്ല. തൊടുന്യായങ്ങള്‍ എയ്തുവിടുന്ന നേതൃത്വത്തിനുതന്നെ അതിനെക്കുറിച്ച് പൂര്‍ണബോധ്യമില്ല എന്നതും പ്രകടമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടി വക്താക്കള്‍ക്കൊന്നും വിശ്വാസ്യമായ ന്യായങ്ങള്‍ നിരത്താനായില്ല എന്നതാണ് സത്യം.

പൊതുവെ ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാറുള്ള യു.ഡി.എഫ്. ഇത്തവണ നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം ജയിച്ചു എന്നത് അവരുടെ കുടിലതയുടെ വിജയമാണ് എന്ന് വേണമെങ്കില്‍ സമ്മതിച്ചുകൊടുക്കാം. പക്ഷേ, അരുവിക്കരയില്‍ അതുമാത്രമല്ല സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ് എന്ന് അവര്‍ അവകാശപ്പെട്ടാല്‍ അത് പുച്ഛിച്ചുതള്ളാന്‍ പറ്റില്ല എന്ന അവസ്ഥ എത്തിയിരിക്കുന്നു. ബി.ജെ.പി. ഒരു നിര്‍ണായക ശക്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇങ്ങനെയൊരു ശക്തി നേടുന്ന പാര്‍ട്ടിക്ക് ഒരു കുതിച്ചുചാട്ടത്തിലൂടെ അധികാരത്തില്‍ വരെ എത്താനായേക്കും എന്ന പല ഉദാഹരണങ്ങള്‍ നിരത്തി രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിക്ക് അത് എളുപ്പമാണ് എന്നല്ല. സാമൂഹികവും ജനസംഖ്യാപരവുമായ, മറികടക്കാന്‍ എളുപ്പമല്ലാത്ത പല തടസങ്ങള്‍ അവര്‍ക്കുണ്ടെന്നത് അവഗണിക്കുകയല്ല.

പതിറ്റാണ്ടുകളായി ആറും ഏഴും ശതമാനം മാത്രം വോട്ട് കിട്ടിയിരുന്ന ബി.ജെ.പി, ശക്തിയുള്ള ഒരു പാര്‍ട്ടി പോലും കൂടെയില്ലാതെ കോണ്‍ഗ്രസ്, സി.പി.എം. കക്ഷികള്‍ക്ക് ഒപ്പമെത്തിയിരിക്കുന്നു എന്ന അവകാശവാദം എളുപ്പം നിഷേധിക്കാനാവില്ല. യു.ഡി.എഫും ഉള്ളുതുറന്ന് ചര്‍ച്ച ചെയ്യേണ്ട ആശങ്കകള്‍ ഇതിലുണ്ടെങ്കിലും ജയിച്ചവര്‍ക്ക് വീണ്ടുവിചാരം ആവശ്യമാണ് എന്ന് തോന്നുകയില്ല. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥിതി അതല്ല. ഇത് അരുവിക്കരയുടെമാത്രം പ്രശ്‌നമല്ല. കേരളത്തിന്റെമാത്രം പ്രശ്‌നവുമല്ല. ആഗോളസ്ഥിതി അവിടെ നില്‍ക്കട്ടെ. ദേശീയതലത്തില്‍ ഇടതുപക്ഷം ഒരു അപ്രസക്ത സാന്നിധ്യമായി ചുരുണ്ടുകൂടേണ്ടിവന്നിരിക്കുന്നു.

1967 ലെ 9.39 ശതമാനത്തില്‍നിന്ന് ഇടതുപാര്‍ട്ടികള്‍ക്കെല്ലാം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് പാതിയില്‍ താഴെ 4.5 ശതമാനം മാത്രം. കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ശരാശരി ഒരു ശതമാനമാണ് ഇടതുപക്ഷത്തിന്റെ വോട്ട്. ഇത് കൂടുന്നതിന്റെ ലക്ഷണം ഒരിടത്തും കാണാനില്ല. മമതാ ബാനര്‍ജി അധികാരത്തില്‍ വന്നേക്കുമെന്ന ഭയംകൊണ്ടാണ് ബംഗാളില്‍ ജനങ്ങള്‍ സി.പി.എമ്മിന് വോട്ട് ചെയ്യുന്നതെന്ന് ബംഗാളില്‍ പലരും പകുതി തമാശയായി പറയാറുണ്ടത്രെ. പക്ഷേ, മമതയെ അവര്‍ അധികാരത്തിലേറ്റി.

ഒരു ടേം പൂര്‍ത്തിയാകുന്നതോടെ സി.പി.എം. ഗര്‍ജിച്ചുകൊണ്ട് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കപ്പെട്ട പശ്ചിമബംഗാളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് ഗര്‍ജനമല്ല, സി.പി.എമ്മിന്റെ ഞരക്കങ്ങളാണ്. ത്രിപുരയില്‍ നിന്നുപോലും സി.പി.എം. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കേള്‍ക്കുന്നു. 1990 ല്‍ കമ്യൂണിസ്റ്റ് ഭരണങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് എല്ലായിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിറകോട്ടോടുകയായിരുന്നു. ഇന്ത്യന്‍ പാര്‍ട്ടികള്‍ രണ്ടര പതിറ്റാണ്ട് കൂടി പിടിച്ചുനിന്നു. ഇതാ ഇവിടെയും അവര്‍ അനിവാര്യമായ ഉന്മൂലനത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണോ കാണുന്നത് ?

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാതാവണം, ഇടതുപക്ഷം ഉന്മൂലനം ചെയ്യപ്പെടണം എന്നാഗ്രഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാവാം ഈ സംഭവങ്ങളെല്ലാം. 1990 ല്‍ സോവിയറ്റ് കിഴക്കന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തകര്‍ന്നതില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള നോം ചോംസ്‌കി ഉള്‍പ്പെടെയുള്ള പല ചിന്തകരും സന്തോഷിച്ചിരുന്നു. പക്ഷേ, അവരാരും ലോകം അനിയന്ത്രിതമായ മൂലധന തേര്‍വാഴ്ചയ്ക്ക് കീഴില്‍ ഞെരിഞ്ഞമരണമെന്ന് ആഗ്രഹിച്ചിട്ടില്ല.
അഴിമതി നിറഞ്ഞ കോണ്‍ഗ്രസിന്റെയും അക്രമാസക്തിയും അമിതാധികാരാസക്തിയും മുഖമുദ്രയായി കൊണ്ടുനടക്കുന്ന സി.പി.എമ്മിന്റെയും ഭരണങ്ങള്‍ക്ക് മൂക്കുകയറിടാന്‍ കഴിയുന്ന ശക്തികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരൊന്നും രാജ്യം കൊടിയ വര്‍ഗീയതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രാകൃത മുതലാളിത്തത്തിന്റെയും കൂലി അടിമത്തത്തിന്റെയും പിടിയില്‍ അകപ്പെടണമെന്ന് ഒരു ദുഃസ്വപ്‌നത്തില്‍പോലും വിചാരിച്ചതല്ല.

ആഗോള കോര്‍പ്പറേറ്റ് ശക്തികള്‍ അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കുന്ന നയങ്ങള്‍ നടപ്പിലാക്കിക്കാന്‍ ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ലോകത്തിലെ ഏറ്റവും വലിയ വിപണിയുള്ള രാജ്യമായ ഇന്ത്യയാവും ഏറ്റവും വലിയ ആഗോള സമ്മര്‍ദ്ദത്തിന് ഇരയാവുക. ആഭ്യന്തരമായ എതിര്‍പ്പുകള്‍ ഇല്ലാതാക്കുക എന്നത് ഭരണകൂടങ്ങളുടെ അജന്‍ഡയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇടതുജനാധിപത്യശക്തികളുടെ യോജിപ്പ് ഇക്കാരണത്താല്‍ ഏറെ പ്രസക്തമാവുകയും ചെയ്യുന്നു.
ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ് സി.പി.എമ്മും ഇടതുപാര്‍ട്ടികളും. അവര്‍ ദേശീയതലത്തിലും സംസ്ഥാനത്തും ഇനി എന്ത് ചെയ്യും എന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. ചെയ്യേണ്ടതെന്ത് എന്ന് ഉപദേശിക്കാന്‍ ആ പാര്‍ട്ടികളില്‍ അറിവും അനുഭവവും ഉള്ളവരുണ്ട്. എന്നാല്‍ അവരുടെ മുന്‍ഗണനകള്‍ ആവില്ല പുറത്തുള്ളവരുടെ മുന്‍ഗണനകള്‍.

ഒരു ജനാധിപത്യ സംവിധാനത്തില്‍ മഴവില്ലിലെ നിറങ്ങള്‍പോലെ വിവിധങ്ങളായ കാഴ്ചപ്പാടുകളും വിശ്വാസപ്രമാണങ്ങളും വേണം. അതുകൊണ്ടുതന്നെ ഇടതുപാര്‍ട്ടികളും മറ്റ് ജനാധിപത്യപ്രസ്ഥാനങ്ങളും ഇല്ലാതായിക്കൂടാ. ജനങ്ങള്‍ ചോദിച്ചുപോകുന്ന കുറെ ചോദ്യങ്ങളുണ്ട്. ഇതുപോലൊരു പ്രതിസന്ധിഘട്ടത്തില്‍പ്പോലും എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സി.പി.എമ്മും സി.പി.ഐയും ഭിന്നിച്ചുനില്‍ക്കുന്നത് എന്നത് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതും ഒരിക്കലും തൃപ്തികരമായ ഉത്തരം കിട്ടാത്തതുമായ ചോദ്യമാണ്. രണ്ട് പാര്‍ട്ടികള്‍ ഒന്നായാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്നാരും കരുതുന്നില്ല. പക്ഷേ, അത് നല്‍കുന്ന സന്ദേശം പ്രധാനമല്ലേ ?
അരുവിക്കര ചര്‍ച്ച ചെയ്തപ്പോള്‍ വെളിവാക്കപ്പെട്ട ഒരു സംഗതിയുണ്ട്. ഈ മണ്ഡലത്തില്‍ സി.പി.എം. വിട്ടവര്‍ ഏറെയും അഭയംതേടിയത് ബി.ജെ.പിയിലാണ് എന്നതാണത്. എന്തുകൊണ്ട് ? വര്‍ഗീയധ്രുവീകരണം ഇടതുപാര്‍ട്ടികള്‍ക്ക് ദ്രോഹം ചെയ്തു എന്ന വാദവും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു. കേരളത്തില്‍ ഒരു ഹിന്ദുത്വതരംഗം ഉണ്ടായാല്‍, ജനസംഖ്യാപരമായ പ്രത്യേകതകള്‍ കാരണം, തളരുക സി.പി.എം. ആയിരിക്കും. കാരണം അണികളില്‍ ഏറ്റവും കൂടുതള്‍ ഹിന്ദുക്കള്‍ ഉള്ളത് സി.പി.എമ്മിലാണ്. ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച് മുസ്ലിം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നത് ഹിന്ദുവികാരം ഉയര്‍ത്തിയെന്നും ഒരു സി.പി.എം. നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പരാതിപ്പെടുന്നത് കേള്‍ക്കാനായി. ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്,

അതുകൊണ്ട് ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തുകയാണ് ബുദ്ധിയെന്ന് വളച്ചുകെട്ടില്ലാതെ പറയുകയാണിവിടെ. പരോക്ഷ ഹിന്ദുത്വ നയങ്ങളുമായി ബി.ജെ.പിയോട് മത്സരിക്കുക എന്നതാണോ ഈ ധര്‍മസങ്കടത്തിനുള്ള പരിഹാരം? ഇത്തരമൊരു നീക്കം വര്‍ഗീയതയെ ചെറുക്കാന്‍ എങ്ങനെ പ്രയോജനപ്പെടും? വോട്ട് കിട്ടാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ കടുത്ത വര്‍ഗീയതയിലേക്ക് നയിക്കുന്നതാവാന്‍ പാടുണ്ടോ?
പഴയ കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്ന് അകന്നുപോയതാണ് തിരിച്ചടികള്‍ക്ക് കാരണം എന്നൊരു വാദമുയരുന്നുണ്ട്. മൂല്യങ്ങളുള്ളവരൊന്നുമല്ല ജയിച്ചുകയറുന്നത് എന്നതാണ് സത്യം. പക്ഷേ, അത് ചൂണ്ടിക്കാട്ടി ഈ പ്രശ്‌നത്തിന് മറുപടി പറയാന്‍ കഴിയില്ല.

ചെറിയ മൂല്യത്തകര്‍ച്ചകള്‍ മതി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിശ്വാസ്യത ഇല്ലാതാകാന്‍. മറ്റ് പാര്‍ട്ടികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇടതുപക്ഷം എന്നുള്ള വിശ്വാസം തകരുന്നതോടെ പാര്‍ട്ടികള്‍ തമ്മിലൊന്നും ഒരു വ്യത്യാസവുമില്ല എന്ന നിഗമനത്തിലെത്തും സാധാരണക്കാര്‍. ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ കഴിയും? ഉത്തരം കണ്ടെത്തേണ്ട വിഷയമാണ്.

ധാര്‍മിക മൂല്യങ്ങളെയും രാഷ്ട്രീയ സദാചാരത്തെയും സംബന്ധിക്കുന്ന ഗൗരവമേറിയ സംശയങ്ങള്‍ അരുവിക്കര ഉയര്‍ത്തുന്നുണ്ട്. ഒരു ഭരണകക്ഷിക്കെതിരെ ഇത്രയേറെ ഹീനതകള്‍ ആരോപിക്കപ്പെട്ട ഒരവസരം ഇതിന് മുമ്പുണ്ടായിട്ടില്ല. കോഴയും കൈക്കൂലിയും ലൈംഗികകുറ്റകൃത്യങ്ങളും വരെ അന്തരീക്ഷത്തില്‍ ഏറെ ദുര്‍ഗന്ധമുയര്‍ത്തുമ്പോഴും ഒരു ഭരണകക്ഷിക്ക് കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ അനായാസം ജയിക്കാം എന്ന് വരുന്നത് ആരുടെ ദൗര്‍ബല്യമാണ് ? പ്രതിപക്ഷത്തിനും ഈ വീഴ്ചയില്‍ ഉത്തരവാദിത്തമില്ലേ ?
അരുവിക്കര ഒരു നാഴികക്കല്ലാണ്. പാര്‍ട്ടികള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിനും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഉത്തരം കിട്ടേണ്ടതുമുണ്ട്.
മംഗളം ദിനപത്രത്തില്‍ 2015 ജുലൈ 2 ന് പ്രസിദ്ധപ്പെടുത്തിയത്.

അരുവിക്കര ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

എന്‍.പി. രാജേന്ദ്രന്‍

mangalam malayalam online newspaperഅരുവിക്കര ഒരു നിയമസഭാ മണ്ഡലം മാത്രമാണ്‌. യു.ഡി.എഫ്‌. അവരുടെ സീറ്റ്‌ നിലനിര്‍ത്തിയെന്നേ ഉള്ളൂ. പണവും അധികാരവും ഉപയോഗിച്ചുള്ള കള്ളത്തരങ്ങളും സഹതാപവോട്ടും കാരണമാണ്‌ യു.ഡി.എഫ്‌. ഇടതുപക്ഷത്തേക്കാള്‍ വോട്ട്‌ കൂടുതല്‍ നേടിയത്‌. പോരാത്തതിന്‌, ബി.ജെ.പി. കാരണം ഭരണവിരുദ്ധവികാരം ഭിന്നിച്ചുപോയി. വര്‍ഗീയധ്രുവീകരണമുണ്ടായി...
ഇത്രയുമൊക്കെ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞാല്‍ നല്ലൊരു പങ്ക്‌ അണികളെ തല്‍ക്കാലം തൃപ്‌തിപ്പെടുത്താന്‍ സി.പി.എം നേതൃത്വത്തിനും മറ്റ്‌ ഇടതുപാര്‍ട്ടികള്‍ക്കും കഴിഞ്ഞേക്കാം. പക്ഷേ, ഇടതുപക്ഷത്തെ ഇപ്പോഴും ആശയോടെ, പ്രതീക്ഷയോടെ കാണുന്ന വലിയൊരു ജനസമൂഹത്തെ ഈ ഒഴികഴിവുകള്‍ തൃപ്‌തിപ്പെടുത്തുകയില്ല. തൊടുന്യായങ്ങള്‍ എയ്‌തുവിടുന്ന നേതൃത്വത്തിനുതന്നെ അതിനെക്കുറിച്ച്‌ പൂര്‍ണബോധ്യമില്ല എന്നതും പ്രകടമാണ്‌. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടി വക്‌താക്കള്‍ക്കൊന്നും വിശ്വാസ്യമായ ന്യായങ്ങള്‍ നിരത്താനായില്ല എന്നതാണ്‌ സത്യം.
പൊതുവെ ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാറുള്ള യു.ഡി.എഫ്‌. ഇത്തവണ നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം ജയിച്ചു എന്നത്‌ അവരുടെ കുടിലതയുടെ വിജയമാണ്‌ എന്ന്‌ വേണമെങ്കില്‍ സമ്മതിച്ചുകൊടുക്കാം. പക്ഷേ, അരുവിക്കരയില്‍ അതുമാത്രമല്ല സംഭവിച്ചത്‌. കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്‌ എന്ന്‌ അവര്‍ അവകാശപ്പെട്ടാല്‍ അത്‌ പുച്‌ഛിച്ചുതള്ളാന്‍ പറ്റില്ല എന്ന അവസ്‌ഥ എത്തിയിരിക്കുന്നു. ബി.ജെ.പി. ഒരു നിര്‍ണായക ശക്‌തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇങ്ങനെയൊരു ശക്‌തി നേടുന്ന പാര്‍ട്ടിക്ക്‌ ഒരു കുതിച്ചുചാട്ടത്തിലൂടെ അധികാരത്തില്‍ വരെ എത്താനായേക്കും എന്ന പല ഉദാഹരണങ്ങള്‍ നിരത്തി രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിക്ക്‌ അത്‌ എളുപ്പമാണ്‌ എന്നല്ല. സാമൂഹികവും ജനസംഖ്യാപരവുമായ, മറികടക്കാന്‍ എളുപ്പമല്ലാത്ത പല തടസങ്ങള്‍ അവര്‍ക്കുണ്ടെന്നത്‌ അവഗണിക്കുകയല്ല.
പതിറ്റാണ്ടുകളായി ആറും ഏഴും ശതമാനം മാത്രം വോട്ട്‌ കിട്ടിയിരുന്ന ബി.ജെ.പി, ശക്‌തിയുള്ള ഒരു പാര്‍ട്ടി പോലും കൂടെയില്ലാതെ കോണ്‍ഗ്രസ്‌, സി.പി.എം. കക്ഷികള്‍ക്ക്‌ ഒപ്പമെത്തിയിരിക്കുന്നു എന്ന അവകാശവാദം എളുപ്പം നിഷേധിക്കാനാവില്ല. യു.ഡി.എഫും ഉള്ളുതുറന്ന്‌ ചര്‍ച്ച ചെയ്യേണ്ട ആശങ്കകള്‍ ഇതിലുണ്ടെങ്കിലും ജയിച്ചവര്‍ക്ക്‌ വീണ്ടുവിചാരം ആവശ്യമാണ്‌ എന്ന്‌ തോന്നുകയില്ല. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്‌ഥിതി അതല്ല. ഇത്‌ അരുവിക്കരയുടെമാത്രം പ്രശ്‌നമല്ല. കേരളത്തിന്റെമാത്രം പ്രശ്‌നവുമല്ല. ആഗോളസ്‌ഥിതി അവിടെ നില്‍ക്കട്ടെ. ദേശീയതലത്തില്‍ ഇടതുപക്ഷം ഒരു അപ്രസക്‌ത സാന്നിധ്യമായി ചുരുണ്ടുകൂടേണ്ടിവന്നിരിക്കുന്നു.
1967 ലെ 9.39 ശതമാനത്തില്‍നിന്ന്‌ ഇടതുപാര്‍ട്ടികള്‍ക്കെല്ലാം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത്‌ പാതിയില്‍ താഴെ 4.5 ശതമാനം മാത്രം. കേരളം, ത്രിപുര, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ പുറത്ത്‌ ശരാശരി ഒരു ശതമാനമാണ്‌ ഇടതുപക്ഷത്തിന്റെ വോട്ട്‌. ഇത്‌ കൂടുന്നതിന്റെ ലക്ഷണം ഒരിടത്തും കാണാനില്ല. മമതാ ബാനര്‍ജി അധികാരത്തില്‍ വന്നേക്കുമെന്ന ഭയംകൊണ്ടാണ്‌ ബംഗാളില്‍ ജനങ്ങള്‍ സി.പി.എമ്മിന്‌ വോട്ട്‌ ചെയ്യുന്നതെന്ന്‌ ബംഗാളില്‍ പലരും പകുതി തമാശയായി പറയാറുണ്ടത്രെ. പക്ഷേ, മമതയെ അവര്‍ അധികാരത്തിലേറ്റി.
ഒരു ടേം പൂര്‍ത്തിയാകുന്നതോടെ സി.പി.എം. ഗര്‍ജിച്ചുകൊണ്ട്‌ തിരിച്ചുവരും എന്ന്‌ പ്രതീക്ഷിക്കപ്പെട്ട പശ്‌ചിമബംഗാളില്‍ നിന്ന്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌ ഗര്‍ജനമല്ല, സി.പി.എമ്മിന്റെ ഞരക്കങ്ങളാണ്‌. ത്രിപുരയില്‍ നിന്നുപോലും സി.പി.എം. കേള്‍ക്കാന്‍ ഇഷ്‌ടപ്പെടാത്ത വാര്‍ത്തകള്‍ കേള്‍ക്കുന്നു. 1990 ല്‍ കമ്യൂണിസ്‌റ്റ്‌ ഭരണങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന്‌ എല്ലായിടത്തും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ പിറകോട്ടോടുകയായിരുന്നു. ഇന്ത്യന്‍ പാര്‍ട്ടികള്‍ രണ്ടര പതിറ്റാണ്ട്‌ കൂടി പിടിച്ചുനിന്നു. ഇതാ ഇവിടെയും അവര്‍ അനിവാര്യമായ ഉന്മൂലനത്തിലേക്ക്‌ നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണോ കാണുന്നത്‌ ?
കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ ഇല്ലാതാവണം, ഇടതുപക്ഷം ഉന്മൂലനം ചെയ്യപ്പെടണം എന്നാഗ്രഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാവാം ഈ സംഭവങ്ങളെല്ലാം. 1990 ല്‍ സോവിയറ്റ്‌ -കിഴക്കന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തകര്‍ന്നതില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള നോം ചോംസ്‌കി ഉള്‍പ്പെടെയുള്ള പല ചിന്തകരും സന്തോഷിച്ചിരുന്നു. പക്ഷേ, അവരാരും ലോകം അനിയന്ത്രിതമായ മൂലധന തേര്‍വാഴ്‌ചയ്‌ക്ക്‌ കീഴില്‍ ഞെരിഞ്ഞമരണമെന്ന്‌ ആഗ്രഹിച്ചിട്ടില്ല.
അഴിമതി നിറഞ്ഞ കോണ്‍ഗ്രസിന്റെയും അക്രമാസക്‌തിയും അമിതാധികാരാസക്‌തിയും മുഖമുദ്രയായി കൊണ്ടുനടക്കുന്ന സി.പി.എമ്മിന്റെയും ഭരണങ്ങള്‍ക്ക്‌ മൂക്കുകയറിടാന്‍ കഴിയുന്ന ശക്‌തികള്‍ ഉണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്നവരൊന്നും രാജ്യം കൊടിയ വര്‍ഗീയതയുടെയും സ്വേച്‌ഛാധിപത്യത്തിന്റെയും പ്രാകൃത മുതലാളിത്തത്തിന്റെയും കൂലി അടിമത്തത്തിന്റെയും പിടിയില്‍ അകപ്പെടണമെന്ന്‌ ഒരു ദുഃസ്വപ്‌നത്തില്‍പോലും വിചാരിച്ചതല്ല.
ആഗോള കോര്‍പ്പറേറ്റ്‌ ശക്‌തികള്‍ അവര്‍ക്ക്‌ കൊള്ളലാഭമുണ്ടാക്കുന്ന നയങ്ങള്‍ നടപ്പിലാക്കിക്കാന്‍ ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ക്ക്‌ മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതാണ്‌ യാഥാര്‍ഥ്യം. ലോകത്തിലെ ഏറ്റവും വലിയ വിപണിയുള്ള രാജ്യമായ ഇന്ത്യയാവും ഏറ്റവും വലിയ ആഗോള സമ്മര്‍ദ്ദത്തിന്‌ ഇരയാവുക. ആഭ്യന്തരമായ എതിര്‍പ്പുകള്‍ ഇല്ലാതാക്കുക എന്നത്‌ ഭരണകൂടങ്ങളുടെ അജന്‍ഡയാവുന്നത്‌ ഈ പശ്‌ചാത്തലത്തിലാണ്‌. ഇടതു-ജനാധിപത്യശക്‌തികളുടെ യോജിപ്പ്‌ ഇക്കാരണത്താല്‍ ഏറെ പ്രസക്‌തമാവുകയും ചെയ്യുന്നു.
ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്‌ സി.പി.എമ്മും ഇടതുപാര്‍ട്ടികളും. അവര്‍ ദേശീയതലത്തിലും സംസ്‌ഥാനത്തും ഇനി എന്ത്‌ ചെയ്യും എന്ന്‌ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്‌. ചെയ്യേണ്ടതെന്ത്‌ എന്ന്‌ ഉപദേശിക്കാന്‍ ആ പാര്‍ട്ടികളില്‍ അറിവും അനുഭവവും ഉള്ളവരുണ്ട്‌. എന്നാല്‍ അവരുടെ മുന്‍ഗണനകള്‍ ആവില്ല പുറത്തുള്ളവരുടെ മുന്‍ഗണനകള്‍.
ഒരു ജനാധിപത്യ സംവിധാനത്തില്‍ മഴവില്ലിലെ നിറങ്ങള്‍പോലെ വിവിധങ്ങളായ കാഴ്‌ചപ്പാടുകളും വിശ്വാസപ്രമാണങ്ങളും വേണം. അതുകൊണ്ടുതന്നെ ഇടതുപാര്‍ട്ടികളും മറ്റ്‌ ജനാധിപത്യപ്രസ്‌ഥാനങ്ങളും ഇല്ലാതായിക്കൂടാ. ജനങ്ങള്‍ ചോദിച്ചുപോകുന്ന കുറെ ചോദ്യങ്ങളുണ്ട്‌. ഇതുപോലൊരു പ്രതിസന്ധിഘട്ടത്തില്‍പ്പോലും എന്തുകൊണ്ടാണ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ -സി.പി.എമ്മും സി.പി.ഐയും- ഭിന്നിച്ചുനില്‍ക്കുന്നത്‌ എന്നത്‌ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതും ഒരിക്കലും തൃപ്‌തികരമായ ഉത്തരം കിട്ടാത്തതുമായ ചോദ്യമാണ്‌. രണ്ട്‌ പാര്‍ട്ടികള്‍ ഒന്നായാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്നാരും കരുതുന്നില്ല. പക്ഷേ, അത്‌ നല്‍കുന്ന സന്ദേശം പ്രധാനമല്ലേ ?
അരുവിക്കര ചര്‍ച്ച ചെയ്‌തപ്പോള്‍ വെളിവാക്കപ്പെട്ട ഒരു സംഗതിയുണ്ട്‌. ഈ മണ്ഡലത്തില്‍ സി.പി.എം. വിട്ടവര്‍ ഏറെയും അഭയംതേടിയത്‌ ബി.ജെ.പിയിലാണ്‌ എന്നതാണത്‌. എന്തുകൊണ്ട്‌ ? വര്‍ഗീയധ്രുവീകരണം ഇടതുപാര്‍ട്ടികള്‍ക്ക്‌ ദ്രോഹം ചെയ്‌തു എന്ന വാദവും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു. കേരളത്തില്‍ ഒരു ഹിന്ദുത്വതരംഗം ഉണ്ടായാല്‍, ജനസംഖ്യാപരമായ പ്രത്യേകതകള്‍ കാരണം, തളരുക സി.പി.എം. ആയിരിക്കും. കാരണം അണികളില്‍ ഏറ്റവും കൂടുതള്‍ ഹിന്ദുക്കള്‍ ഉള്ളത്‌ സി.പി.എമ്മിലാണ്‌. ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ്‌ കേരളം ഭരിക്കുന്നതെന്നും അഞ്ച്‌ മുസ്ലിം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നത്‌ ഹിന്ദുവികാരം ഉയര്‍ത്തിയെന്നും ഒരു സി.പി.എം. നേതാവ്‌ ചാനല്‍ ചര്‍ച്ചയില്‍ പരാതിപ്പെടുന്നത്‌ കേള്‍ക്കാനായി. ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്‌,
അതുകൊണ്ട്‌ ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തുകയാണ്‌ ബുദ്ധിയെന്ന്‌ വളച്ചുകെട്ടില്ലാതെ പറയുകയാണിവിടെ. പരോക്ഷ ഹിന്ദുത്വ നയങ്ങളുമായി ബി.ജെ.പിയോട്‌ മത്സരിക്കുക എന്നതാണോ ഈ ധര്‍മസങ്കടത്തിനുള്ള പരിഹാരം? ഇത്തരമൊരു നീക്കം വര്‍ഗീയതയെ ചെറുക്കാന്‍ എങ്ങനെ പ്രയോജനപ്പെടും? വോട്ട്‌ കിട്ടാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ കടുത്ത വര്‍ഗീയതയിലേക്ക്‌ നയിക്കുന്നതാവാന്‍ പാടുണ്ടോ?
പഴയ കമ്യൂണിസ്‌റ്റ്‌ മൂല്യങ്ങളില്‍നിന്ന്‌ അകന്നുപോയതാണ്‌ തിരിച്ചടികള്‍ക്ക്‌ കാരണം എന്നൊരു വാദമുയരുന്നുണ്ട്‌. മൂല്യങ്ങളുള്ളവരൊന്നുമല്ല ജയിച്ചുകയറുന്നത്‌ എന്നതാണ്‌ സത്യം. പക്ഷേ, അത്‌ ചൂണ്ടിക്കാട്ടി ഈ പ്രശ്‌നത്തിന്‌ മറുപടി പറയാന്‍ കഴിയില്ല.
ചെറിയ മൂല്യത്തകര്‍ച്ചകള്‍ മതി കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടെ വിശ്വാസ്യത ഇല്ലാതാകാന്‍. മറ്റ്‌ പാര്‍ട്ടികളില്‍നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമാണ്‌ ഇടതുപക്ഷം എന്നുള്ള വിശ്വാസം തകരുന്നതോടെ പാര്‍ട്ടികള്‍ തമ്മിലൊന്നും ഒരു വ്യത്യാസവുമില്ല എന്ന നിഗമനത്തിലെത്തും സാധാരണക്കാര്‍. ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും? ഉത്തരം കണ്ടെത്തേണ്ട വിഷയമാണ്‌.
ധാര്‍മിക മൂല്യങ്ങളെയും രാഷ്‌ട്രീയ സദാചാരത്തെയും സംബന്ധിക്കുന്ന ഗൗരവമേറിയ സംശയങ്ങള്‍ അരുവിക്കര ഉയര്‍ത്തുന്നുണ്ട്‌. ഒരു ഭരണകക്ഷിക്കെതിരെ ഇത്രയേറെ ഹീനതകള്‍ ആരോപിക്കപ്പെട്ട ഒരവസരം ഇതിന്‌ മുമ്പുണ്ടായിട്ടില്ല. കോഴയും കൈക്കൂലിയും ലൈംഗികകുറ്റകൃത്യങ്ങളും വരെ അന്തരീക്ഷത്തില്‍ ഏറെ ദുര്‍ഗന്ധമുയര്‍ത്തുമ്പോഴും ഒരു ഭരണകക്ഷിക്ക്‌ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ അനായാസം ജയിക്കാം എന്ന്‌ വരുന്നത്‌ ആരുടെ ദൗര്‍ബല്യമാണ്‌ ? പ്രതിപക്ഷത്തിനും ഈ വീഴ്‌ചയില്‍ ഉത്തരവാദിത്തമില്ലേ ?
അരുവിക്കര ഒരു നാഴികക്കല്ലാണ്‌. പാര്‍ട്ടികള്‍ക്ക്‌ മാത്രമല്ല, പൊതുസമൂഹത്തിനും ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്‌. ഉത്തരം കിട്ടേണ്ടതുമുണ്ട്‌.
- See more at: http://www.mangalam.com/opinion/333276#sthash.9qlujixS.dpuf

എന്‍.പി. രാജേന്ദ്രന്‍

mangalam malayalam online newspaper - See more at: http://www.mangalam.com/opinion/333276#sthash.N5LgngbF.dpuf

- See more at: http://www.mangalam.com/opinion/333276#sthash.N5LgngbF.dpuf