Saturday, 30 April 2016

ബി.ജെ.പി.ബദലില്‍ ആര്‍ക്കുണ്ട് പ്രതീക്ഷ?

മധുരിച്ചിട്ട് തുപ്പാനും വയ്യ, കൈച്ചിട്ട് ഇറക്കാനും വയ്യാത്ത വിചിത്രാവസ്ഥയിലാണ് ബി.ജെ.പി.യുടെ കേരളഘടകം. കൊച്ചുമക്കളെ തല്ലിപ്പഠിപ്പിക്കുന്ന രക്ഷിതാവിനെപ്പോലെ അഖിലേന്ത്യാനേതൃത്വമാണ് സംസ്ഥാനഘടകത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്.

ആരാകണം സംസ്ഥാനപ്രസിഡന്റ്, ഏത് കക്ഷിയെ എന്‍.ഡി.എ.യില്‍ ചേര്‍ക്കണം, ആരെല്ലാം എവിടെയെല്ലാം മത്സരിക്കണം, ഏതെല്ലാം കമ്മിറ്റികളില്‍ ആരെല്ലാം വേണം തുടങ്ങി കേന്ദ്രനേതൃത്വം കൈവെക്കാത്ത വിഷയമൊന്നുമില്ല. സംസ്ഥാനഘടകത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മിക്ക കാര്യങ്ങളിലും തീരുമാനമുണ്ടാകുന്നതും. പക്ഷേ, ഒന്നും മിണ്ടാന്‍ നിവൃത്തിയില്ല. പതിറ്റാണ്ടുകളായി നിയമസഭയിലേക്ക് മത്സരിക്കുന്നു. ഇന്നുവരെ ജയിച്ചിട്ടില്ല. ഇത്തവണ ഒരു സീറ്റെങ്കിലും ജയിക്കണം. അതിനുവേണ്ടി എന്തും സഹിക്കും.


ബി.ജെ.പി.യുടെ മുന്‍ അവതാരമായ ഭാരതീയ ജനസംഘം രൂപവല്‍ക്കരിച്ച കാലം മുതല്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട് കേരളത്തില്‍. ബി.ജെ.പി.യുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്. നാല്പതുകളില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1951 ഒക്‌ടോബറില്‍ ഭാരതീയ ജനസംഘം രൂപംകൊണ്ട നാളുകളില്‍ത്തന്നെ പ്രസിഡന്റ് ശ്യാംപ്രസാദ് മുഖര്‍ജി കേരളത്തില്‍ നേരിട്ടുവന്ന് ഈഴവനായര്‍ വിഭാഗങ്ങളെ കൂടെക്കൂട്ടാന്‍ ശ്രമംനടത്തിയതാണ്. ആര്‍.ശങ്കറും മന്നത്ത് പത്മനാഭനും മുഖര്‍ജിയെ നേരില്‍ കണ്ടത് അന്ന് നായര്‍ഈഴവ കൂട്ടായ്മക്കായി രൂപവല്‍ക്കരിച്ച ഹിന്ദുമണ്ഡലത്തിന്റെ പ്രതിനിധികളായിട്ടായിരുന്നു.

ആ ശ്രമം വിജയിച്ചില്ല. കാരണം, അദ്ദേഹത്തേക്കാള്‍ വലിയ 'ഹിന്ദു നേതാവ്' അന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ മന്ത്രിസഭയിലുണ്ടായിരുന്നല്ലോ. സര്‍ദാര്‍ പട്ടേലിന് മുമ്പില്‍ നമിച്ച് അവര്‍ കേരളത്തിലെ കോണ്‍ഗ്രസ്സുമായി പൊരുത്തപ്പെട്ടു പോവുകയായിരുന്നു. പക്ഷേ, ദേശീയരാഷ്ട്രീയത്തില്‍ ബി.ജെ.പി. സാധ്യതകള്‍ എത്രത്തോളമുണ്ട് എന്നവര്‍ എപ്പോഴും ഇടംകണ്ണിട്ട് നോക്കാറുണ്ട്. ഇപ്പോഴും അതു തുടരുന്നു.

എന്തുകൊണ്ട് പഞ്ചായത്തുകള്‍ക്ക് അപ്പുറം വിജയം നേടാന്‍ കഴിയാതെ പോയി എന്നത് അവര്‍ക്കുതന്നെ ഇപ്പോഴും പിടികിട്ടാത്ത സംഗതിയാണ്. തരംകിട്ടുമ്പോഴെല്ലാം ഹിന്ദു വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമം അവര്‍ നടത്തിയിട്ടുണ്ട്. അറുപതുകളില്‍ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്തിയതിന്റെ തുടര്‍ച്ചയെന്നോണം പല വിഭാഗത്തില്‍പ്പെട്ട ധാരാളമാളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

1967 ലെ സി.പി.എം. നേതൃത്വത്തിലുള്ള സപ്തമുന്നണി മന്ത്രിസഭ മലപ്പുറം ജില്ല രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രാജ്യരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഒരു മുസ്ലിം പ്രീണനനയമായാണ് ജനസംഘം അതിനെ കണ്ടത്. അതൊരു ദേശീയ പ്രശ്‌നമായി അവര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് വളണ്ടിയര്‍മാര്‍ തുടര്‍ച്ചയായി ഇവിടെ വന്ന് സമരം നടത്തി. അതൊന്നും കാര്യമായി ഏശിയില്ല. തുടര്‍ന്നും ഹിന്ദുക്കളുടെ സംരക്ഷകരായി ചമയാന്‍ അവസരം കിട്ടിയപ്പോഴൊന്നും അതുപാഴാക്കിയിട്ടില്ല.

എന്നാല്‍, എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ എല്ലാ ആനുകൂല്യങ്ങളും ന്യൂനപക്ഷമതക്കാര്‍ക്ക് നല്‍കുന്നുവെന്നും ഹിന്ദുക്കള്‍ തീര്‍ത്തും അവഗണിക്കപ്പെടുന്നുവെന്നുമുള്ള തുടര്‍ച്ചയായ പ്രചാരണം കൊണ്ടു ഫലമില്ലെന്നു പറഞ്ഞുകൂടാ. സാമ്പത്തികനേട്ടമായിരുന്നല്ലോ കേരളത്തിലെ ജാതീയതയുടെയും  വര്‍ഗീയതയുടെയും ഉദ്ദേശ്യം പണ്ടും. ഇപ്പോഴത്തെ ബി.ജെ.പി.വെള്ളാപ്പള്ളി കൂട്ടുകെട്ടിന്റെ പിറകിലെ വികാരവും ഇതുതന്നെ.

കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉയരുന്ന വ്യക്തിപ്രഭാവവും കേരളത്തില്‍ ബി.ജെ.പി.ക്ക് വെല്ലുവിളിയാണ്. ഇത്രയെല്ലാം അനുകൂല സാഹചര്യമുണ്ടായിട്ടും സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രനേതൃത്വത്തിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനാവില്ല.

ബിഹാറോ അസമോ പോലെ ഭരണം പിടിക്കാവുന്ന സാഹചര്യമൊന്നും കേരളത്തിലില്ല എന്ന് അറിയാത്തവരല്ല പാര്‍ട്ടി നേതൃത്വത്തിലുള്ളത്. പക്ഷേ, പത്തു സീറ്റെങ്കിലും പിടിക്കണം എന്നാണ് കേന്ദ്രനേതൃത്വം സംസ്ഥാനത്തിന് കൊടുത്തിട്ടുള്ള ലക്ഷ്യം. പത്തില്ലെങ്കില്‍ അഞ്ചെങ്കിലും നേടാതെ വയ്യ..

ഏതറ്റം വരെയും പോകും

ഈ ലക്ഷ്യം നേടാന്‍ എന്തും ചെയ്യാന്‍ മടിക്കില്ല ഇവര്‍. കോണ്‍ഗ്രസ്സോ ബി.ജെ.പി. തന്നെയോ മുമ്പൊരിക്കലും പോയിട്ടില്ലാത്ത ഏത് ഊടുവഴികളിലൂടെയും പോകും. ആരെയും കൂടെക്കൂട്ടാം, എന്തു പ്രതിഫലവും വാഗ്ദാനം ചെയ്യാം. നാലു വോട്ടുകിട്ടാന്‍ ഏതറ്റം വരെയും പോകാം. ബാര്‍കോഴയില്‍ പെട്ട ധനമന്ത്രി കെ.എം. മാണിയുടെ രാജിക്കുവേണ്ടി കേരളത്തിലെ ബി.ജെ.പി. സമരം ചെയ്യുമ്പോള്‍ മാണിയെ കേന്ദ്രത്തിലെ ഉന്നതാധികാര നികുതിക്കമ്മിറ്റിയുടെ തലവനാക്കി. ഇതൊരു നിര്‍ദ്ദോഷ അഡ്മിനിസ്‌ട്രേറ്റീവ് നടപടിയായിരുന്നില്ല. കേരള കോണ്‍ഗ്രസ്സിന് യു.ഡി.എഫില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗംതന്നെയായിരുന്നു.

 കേരള ഘടകത്തിന്റെ അഭിപ്രായംപോലും ആരായാതെ വെള്ളാപ്പള്ളി നടേശനെ എന്‍.ഡി.എ ഘടകകക്ഷിയാക്കി. പാര്‍ട്ടി പിന്നീടാണ് ഉണ്ടായത്. ന്യൂനപക്ഷവിരുദ്ധ പ്രസ്താവന ഇറക്കുന്നതിലൊഴികെ മറ്റൊരു കാര്യത്തിലും വെള്ളാപ്പള്ളിയും ബി.ജെ.പി.യും തമ്മില്‍ ഒരു കാലത്തും യോജിപ്പ് കണ്ടിട്ടില്ല. എന്നിട്ടും കേന്ദ്രനേതൃത്വം അദ്ദേഹത്തെ വശത്താക്കി. പുത്രന് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിക്കപ്പെട്ടില്ല.

 മുതിര്‍ന്ന നേതാവായ ഒ.രാജഗോപാലന് പോലും നല്‍കാത്ത പരിഗണന സിനിമാനടന്‍ മാത്രമായ സുരേഷ് ഗോപിക്ക് ലഭിച്ചു. കേന്ദ്രമന്ത്രിസ്ഥാനവും ഗവര്‍ണര്‍സ്ഥാനവുമെല്ലാം ഓഫര്‍ ചെയ്യപ്പെട്ട വേറെ പലരുടെയും പേരുകള്‍ കേള്‍ക്കുന്നു.

തൊണ്ണൂറ്റിയഞ്ചു പിന്നിട്ട കെ.ആര്‍.ഗൗരിയമ്മയെ എന്‍.ഡി.എ.യില്‍ ചേര്‍ക്കാനും ശ്രമംനടന്നു. ഹിന്ദുത്വ അസഹിഷ്ണുതക്കെതിരെ നടന്ന മാനവസംഗമത്തില്‍ പങ്കാളിയായിരുന്ന സി.കെ.ജാനുവിനെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാക്കി.

ഇത്രയുമെല്ലാം ചെയ്‌തെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റുന്ന തോതിലുള്ള വര്‍ഗീയവത്കരണത്തിന് കേരളത്തില്‍ ശ്രമം നടന്നില്ലെന്നതിന് ദൈവത്തോടേ നന്ദി പറയാനാവൂ. മാറാട് കൂട്ടക്കൊലയ്ക്ക് ശേഷംപോലും ആ തോതിലുള്ള തിരിച്ചടിക്ക് ശ്രമിച്ചിരുന്നില്ല. നേതൃത്വത്തിലുള്ള ചിലരുടെയെങ്കിലും സന്മനസ്സാണ് ഇതിന് കാരണം എന്ന് പറയുന്നവരുണ്ട്. ഇതുമാത്രമാവില്ല കാരണം.

ബി.ജെ.പി.അധികാരത്തില്‍ എത്തിയ ഗോവ, ഗുജറാത്ത്, ഹരിയാണ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെപ്പോലെ വര്‍ഗീയ ധ്രുവീകരണം കേരളത്തില്‍ പ്രയോജനം ചെയ്യില്ല എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ഈ സംസ്ഥാനങ്ങളിലെല്ലാം ഹിന്ദുസമുദായത്തിന് വന്‍ഭൂരിപക്ഷമാണുള്ളത്. ഗോവയില്‍ എട്ടു ലക്ഷം ഹിന്ദുക്കളുള്ളപ്പോള്‍ മുസ്ലിങ്ങള്‍ ഒരു ലക്ഷം പോലുമില്ല. ഗുജറാത്തില്‍ ഹിന്ദുക്കള്‍ നാലരക്കോടിയും മുസ്ലിങ്ങള്‍ അര കോടിയില്‍ താഴെയും മാത്രമാണ്. ഒമ്പത് കോടിയോളം വരും മഹാരാഷ്ട്രയിലെ ഹിന്ദുസംഖ്യ. ഇതിന്റെ എട്ടിലൊന്നേ വരൂ ന്യൂനപക്ഷസംഖ്യ. രാജസ്ഥാനില്‍ ജനസംഖ്യയുടെ പത്തിലൊന്നുപോലുമില്ല ന്യൂനപക്ഷവിഭാഗക്കാര്‍.

കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. പാതിയില്‍ അല്പം കൂടുതലേ വരൂ ഹിന്ദുക്കള്‍. ഹിന്ദുക്കളുടെ പാതി വരും മുസ്ലിങ്ങള്‍. ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും തമ്മില്‍ ജനസംഖ്യാപരമായി വലിയ അകലമില്ല. അതുകൊണ്ടുതന്നെ ഹിന്ദുവോട്ടിനെ മാത്രം ആശ്രയിച്ച് ഭൂരിപക്ഷം നേടുക എന്നത് കേരളത്തില്‍ ഏതാണ്ട് അസാധ്യംതന്നെ. കേരളത്തിലെ സംഘപരിവാറിന് കുറച്ചെങ്കിലും സ്വയംനിയന്ത്രിച്ചേ വര്‍ഗീയഭ്രാന്ത് പുറത്തുകാണിക്കാനാവൂ എന്നര്‍ത്ഥം.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനത്തില്‍ അല്പം കൂടുതല്‍ വോട്ടുനേടിയ ബി.ജെ.പി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പതിമൂന്നര ശതമാനം വോട്ട് നേടിയെന്നാണ് കണക്ക്. ഇത്തവണ അത് അത്രത്തോളം ഉയരാം? പതിനെട്ട് ശതമാനമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഒരു സര്‍വ്വെ പ്രവചിക്കുന്നത്.

 പതിനെറ്റ് ശതമാനം വോട്ടുള്ള കൂട്ടുകെട്ടിന്, ആനുപാതിക പ്രാതിനിധ്യസിദ്ധാന്തപ്രകാരം നിയമസഭയില്‍ 25 സീറ്റിന് അര്‍ഹതയുണ്ട്. പക്ഷേ, കിട്ടുക അഞ്ചില്‍ താഴെ സീറ്റ് മാത്രമാവും. ചിലപ്പോള്‍ അത് ഒന്നോ രണ്ടോ പോലും ആയേക്കാം.

ഭരണസാധ്യത പൂജ്യം

ഭരണകക്ഷിയാവാന്‍ സാധ്യതയുള്ള കൂട്ടുകെട്ടായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാനുള്ള യോഗ്യത എന്‍.ഡി.എ.ക്ക് കേരളത്തിലില്ല. ആകെ വോട്ടിന്റെ പതിനെട്ട് ശതമാനം കിട്ടണമെങ്കില്‍ത്തന്നെ ഹിന്ദുവോട്ടിന്റെ മുപ്പതുശതമാനമെങ്കിലും നേടണം. വ്യക്തമായ ഒരു ത്രികക്ഷി പോരാട്ടത്തിലൂടെ എന്‍.ഡി.എക്ക് ജയിക്കണമെങ്കില്‍ അവര്‍ക്ക് ആകെ വോട്ടിന്റെ മുപ്പത്തഞ്ച് ശതമാനമെങ്കിലും നേടാന്‍ കഴിയണം. ന്യൂനപക്ഷവോട്ടുകള്‍ പ്രതീക്ഷിക്കാനാവില്ല എന്നതുകൊണ്ടുതന്നെ ഹിന്ദുവോട്ടിന്റ പാതിയെങ്കിലും പിടിച്ചാലേ എന്‍.ഡി.എ.ക്ക് ഒരു നിര്‍ണായകശക്തിയാകാന്‍ കഴിയൂ.

എഴുപതുശതമാനം ഹിന്ദുവോട്ടുകളും ഇടതുപക്ഷത്തിനൊപ്പമാണ് ഇപ്പോഴും. അതില്‍പാതി പിടിക്കുക എന്നത് അമിത്ഷാ എന്തെല്ലാം നമ്പറുകള്‍ ഇറക്കിയാലും, ഒരിക്കലും നടക്കാത്ത മനോഹരസ്വപ്‌നമായി അവശേഷിക്കുകയേ ഉള്ളൂ.

മൂല്യബോധമുള്ള ഒന്നോ രണ്ടോ നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിരിക്കാം. എന്നാല്‍, വ്യത്യസ്തമായ പാര്‍ട്ടി എന്നവകാശപ്പെടാനുള്ള ധാര്‍മികാടിത്തറയൊന്നും ബി.ജെ.പി.ക്കില്ല. മറ്റേതൊരു പാര്‍ട്ടിയിലും ഉള്ള എല്ലാ അധാര്‍മികതകളും അത്രയോ അതിലേറെയോ ഈ പാര്‍ട്ടിയിലുണ്ട്. ഈ പാര്‍ട്ടിയുടെ വര്‍ഗീയത പോലും വ്യാജമാണെന്നുതോന്നിപ്പോകും പാര്‍ട്ടിക്കാര്‍ പറയുന്ന പല കഥകളും കേട്ടാല്‍.

 സംഘപരിവാര്‍ സഹയാത്രികനായിരുന്ന ഹരി എസ്. കര്‍ത്താ 2005 ഡിസംബറില്‍  മലയാളം വാരികയിലെഴുതിയ ആര്‍.എസ്.എസ്  വിശ്വാസ്യതയുടെ ചോര്‍ച്ച എന്ന ലേഖനം സംസ്ഥാനഹിന്ദുത്വനേതൃത്വത്തിലെ കടുത്ത ധാര്‍മികത്തകര്‍ച്ചയുടെ ചിത്രം വരച്ചുകാട്ടുന്നു. ഭീകരപ്രവര്‍ത്തനത്തെ തുറന്നുകാട്ടുന്ന ലേഖനംപോലും നേതൃത്വം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നതായി, അന്ന് പാര്‍ട്ടി പത്രത്തിന്റെ പത്രാധിപരായിരുന്ന ഹരി എസ്. കര്‍ത്താ ആരോപിക്കുന്നുണ്ട്. വിശാദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.

ഇടതുവലതു മുന്നണികളില്‍നിന്നു പോലും പ്രതീക്ഷിക്കാവുന്ന ജനാധിപത്യബോധമോ ധാര്‍മികാടിത്തറയോ നീതിബോധമോ മൂല്യങ്ങളോടുള്ള പ്രതിബന്ധതയോ പണത്തോടുള്ള ആര്‍ത്തിയില്ലായ്മയോ ജനകീയമായ വികസനനയമോ എന്‍.ഡി.എ നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാവും എന്നേ ഇപ്പോള്‍ പറയാനുള്ളൂ.


ഇല്ല, ടോംസിനെ ഞങ്ങള്‍ക്ക് മറക്കാനാവില്ല

കാര്‍ട്ടൂണ്‍ എന്നു കേട്ടാല്‍ പുതുതലമുറയുടെ മനസ്സില്‍ വരുന്ന ചിത്രം എന്താണ്? എന്തായാലും എന്റെ തലമുറയുടെ മനസ്സില്‍ വരുന്ന ചിത്രമല്ലതന്നെ. രാഷ്ട്രീയകാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടക്കുന്ന ഹാളിലേക്ക് ഒരു സംഘം കൊച്ചുകൂട്ടുകാര്‍ കയറിവന്നപ്പോഴത്തെ പ്രതികരണം ഓര്‍മ വരുന്നു. രാഷ്ട്രീയകാര്‍ട്ടൂണുകള്‍ നോക്കി ഒന്നും തിരിയാത്ത മട്ടില്‍ അവര്‍ പരസ്പരം നോക്കുകയും എന്തോ അടക്കം പറഞ്ഞു ഇറങ്ങിപ്പോകുകയും ചെയ്തു. കാര്‍ട്ടൂണ്‍ എന്നു നാം പഴഞ്ചന്മാര്‍ പറയുന്ന സാധനമല്ല അവരുടെ കാര്‍ട്ടൂണ്‍.
അത് ചാനലുകളില്‍നിന്നും സി.ഡി.കളില്‍നിന്നും ജീവനോടെ ചാടിവരുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കഥകളാണ്. അവിടെ മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നു. ഇന്നലെ കൊച്ചുകുട്ടികള്‍ ചാനല്‍സ്‌ക്രീനില്‍ കാണാന്‍ തിരക്കുകൂട്ടിയ ജംഗ്ള്‍ബുക്കിന് ചിലപ്പോള്‍ ഇന്ന് കാഴ്ചക്കാര്‍ ഇല്ലെന്നുവന്നേക്കും. സാങ്കേതികവിദ്യയില്‍ ദിനംപ്രതി വിപ്ലവങ്ങള്‍ നടക്കുമ്പോള്‍ കാര്‍ട്ടൂണുകളില്‍ നിന്ന് സങ്കീര്‍ണ വീഡിയോ ഗെയിമുകളിലേക്ക് പുതുതലമുറ പുരോഗമിക്കുകയാവും.

അപ്പോഴാണ് നാം, ഒരു മാറ്റവുമില്ലാതെ അരനൂറ്റാണ്ടുകാലം ജീവിച്ച ബോബനെയും മോളിയെയും കുറിച്ച് പറയുന്നത്. ഒരു മാറ്റവുമില്ലെന്നു പറഞ്ഞാല്‍ ഹെയര്‍സ്‌റ്റൈലിനു പോലുമില്ല മാറ്റം. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാനപേജില്‍ മുഴുവനായി ഒരു ലക്കം മുടങ്ങാതെ മുപ്പതുവര്‍ഷവും പിന്നെ പുറത്ത് ഇരുപതുവര്‍ഷവും ഈ കുട്ടികളെ മരിക്കാത്ത കഥാപാത്രങ്ങളാക്കിയ അസാധാരണ പ്രതിഭാശാലിയായ കാര്‍ട്ടൂണിസ്റ്റ്് തോമസ് എന്ന ടോംസ് ആണ് ഏപ്രില്‍ 27ന് ലോകത്തോട് വിടപറഞ്ഞത്. മലയാളമാധ്യമചരിത്രത്തിലെ ഒരു സംഭവം തന്നെയായിരുന്നു ആ ജീവിതം.

ബോബനും മോളിയും കുട്ടികളെ കഥാപാത്രങ്ങളാക്കി കുട്ടികള്‍ക്കുവേണ്ടി വരയ്ക്കപ്പെട്ട കാര്‍ട്ടൂണുകളാണ് എന്നു പറയുമ്പോള്‍ കുട്ടികളല്ലാത്തവര്‍ അത് ആസ്വദിക്കാറില്ല എന്ന് തോന്നിപ്പോകും. കഥാപാത്രങ്ങള്‍ കുട്ടികളായിത്തന്നെ തുടരുമ്പോള്‍ ആസ്വാദകര്‍ വളരുകയും പ്രായമുള്ളവരാകുകയും ഇതിന്റെ ആസ്വാദകരായിത്തന്നെ തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. മലയാളികള്‍ ഇങ്ങനെ  പ്രായഭേദമന്യേ ആസ്വദിച്ച വേറെ കാര്‍ട്ടൂണുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. മനോരമ ആഴ്ചപ്പതിപ്പ് പുതിയ ലക്കം കൈയില്‍ കിട്ടിയാല്‍ പിറകിലെ പേജ് ആദ്യം നോക്കുന്നത് കുട്ടികള്‍ മാത്രമായിരുന്നില്ല, അവരുടെ അച്ഛനമ്മമാരും അങ്ങനെത്തന്നെ വായിച്ചുപോന്നു.

1957ലാണ് മനോരമ ആഴ്ചപ്പതിപ്പില്‍ ബോബനും മോളിയും കാര്‍ട്ടൂണ്‍ തുടങ്ങിയത്. പത്താംവയസ്സില്‍, അറുപത്തിനാലിലെങ്കിലും ഞാന്‍ അതു വായിച്ചുതുടങ്ങിയിരിക്കണം. സ്‌കൂളുകളിലോ, എല്ലാ വീടുകളിലോ ഒന്നും അക്കാലത്ത് ആഴ്ചപ്പതിപ്പുകള്‍ എത്തിത്തുടങ്ങിയിരുന്നില്ല. വിദ്യാഭ്യാസം നേടിയരുടെ വീടുകളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടെന്നുവരാം. എന്നാല്‍, വായിക്കാന്‍ അറിയുന്ന അമ്മമാരും പെങ്ങന്മാരും എങ്ങുനിന്നെങ്കിലും മനോരമ ആഴ്ചപ്പതിപ്പ് കൈവശപ്പെടുത്തിയിരിക്കും. ഇന്നത്തെ ചാനല്‍ സീരിയലുകളുടെ സ്ഥാനമാണ് അന്ന് മനോരമ ആഴ്ചപ്പതിപ്പിലെ തുടര്‍ക്കഥകള്‍ക്ക് ഉണ്ടായിരുന്നത്. ഒരോ ലക്കത്തിലെയും സംഭവങ്ങളും കഥയുടെ അനന്തരപരിണാമങ്ങളും ഉച്ചഭക്ഷണാനന്തര വിശ്രമവേളകളിലെ മുഖ്യചര്‍ച്ചാവിഷയമായിരുന്നു. മുട്ടത്തുവര്‍ക്കിയിടെ നോവല്‍ പുസ്തകങ്ങളും ഇങ്ങനെ ചൂടോടെ കൈമാറ്റംചെയ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. മനോരമ ആഴ്ചപ്പതിപ്പില്‍ തുടര്‍ക്കഥകളോളം വനിതകള്‍ക്കിടയില്‍ പ്രിയങ്കരമായിരുന്നു ബോബനും മോളിയും. സ്വന്തം മക്കളുടെ വികൃതികള്‍ ചര്‍ച്ച ചെയ്യുന്ന അതേ കൗതുകത്തോടെ ബോബനും മോളിയും ചര്‍ച്ച ചെയ്യപ്പെട്ടുപോന്നു.

ബോബനും മോളിയും വളര്‍ന്നില്ല എന്നതു ശരി, പക്ഷേ കാര്‍ട്ടൂണിസ്റ്റിന് വളര്‍ച്ച മുട്ടിയിരുന്നില്ലല്ലോ. അദ്ദേഹം കുട്ടികളുടെ കുസൃതിക്കഥകള്‍ എന്നതിനപ്പുറം കാര്‍ട്ടൂണിനെ വളര്‍ത്തിക്കൊണ്ടിരുന്നു. ആദ്യകാലത്ത് അച്ഛനമ്മമാരും കുറച്ചു ബന്ധുക്കളും പഞ്ചായത്ത് പ്രസിഡന്റും മാത്രമായിരുന്നു കഥാപാത്രങ്ങള്‍. പിന്നീട് പുതിയ കഥാപാത്രങ്ങള്‍ വന്നുതുടങ്ങി. ഹിപ്പികള്‍ അറുപതുകളുടെ അവസാനത്തോടെയാണല്ലോ ലോകത്ത് രംഗപ്രവേശം ചെയ്യുന്നത്. അതോടെയാണ് ടോംസ് കാര്‍ട്ടൂണില്‍ അപ്പിഹിപ്പി വരുന്നത്. ചപ്രത്തലമുടിയും ഊശാന്‍താടിയും കയ്യില്‍ ഗിറ്റാറുമായി പെണ്‍പിള്ളേരുടെ പിറകെ നടക്കുന്ന ഈ കഥാപാത്രം അങ്ങനെ വന്നുചേര്‍ന്നതാണ്. സമൂഹത്തില്‍ അന്നന്നു കാണുന്ന ഇത്തരം പ്രതിഭാസങ്ങളെ കാര്‍ട്ടൂണിസ്റ്റ് നിരീക്ഷിക്കുകയും പരിഹസിക്കുകയും ചെയ്തുപോന്നും. ഉയര്‍ന്ന മൂല്യബോധമുള്ള ഒരു രാഷ്ട്രീയ വിമര്‍ശകന്‍ കൂടിയായിരുന്നല്ലോ ടോംസ്. ഒരു ടിപ്പിക്കല്‍ നേതാവിനെ അദ്ദേഹം ഇതിനായി അവതരിപ്പിച്ചുപോന്നു. മധ്യതിരുവിതാംകൂറില്‍ അക്കാലത്ത് സുപരിചിതരായിരുന്ന ചില നേതാക്കളുടെ ഒന്നാന്തരം മാതൃകയായ നേതാവ്. എണ്‍പതുകളൊക്കെ ആയപ്പോഴേക്ക്, കാര്‍ട്ടൂണില്‍ കുട്ടിക്കുസൃതികളേക്കാളേറെ വിമര്‍ശനമാണ്  വരുന്നത് എന്ന് ചിലരെല്ലാം പരാതിപ്പെടുന്നതായി കണ്ടിട്ടുണ്ട്.

ടോംസ് സൃഷ്ടിച്ച കാര്‍ട്ടൂണ്‍ സംസ്‌കാരം പില്‍ക്കാല രാഷ്ട്രീയകാര്‍ട്ടൂണുകളെയും ആക്ഷേപഹാസ്യരചനകളെയും സ്വാധീനിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യരംഗത്ത് സഞ്ജയനോ ഇ.വി.യോ വി.കെ.എന്നോ നല്‍കിയ സംഭാവനയോട് കിട പിടിക്കുന്നതാണ് കാര്‍ട്ടൂണ്‍രംഗത്തെ ടോംസിന്റെ സംഭാവന. അദ്ദേഹം ഉന്നത രാഷ്ട്രീയ നേതാക്കളുടെ ശത്രുത പിടിച്ചുപറ്റി എന്നതുതന്നെ ആ സംഭാവനയുടെ വലുപ്പം വിളിച്ചോതുന്നു. ഇടത്തും വലത്തുമുള്ള, സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ നിരവധി നേതാക്കള്‍ ടോംസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു എന്നോര്‍ക്കണം. ഇന്ന് ഒരു കാര്‍ട്ടൂണിസ്റ്റിനെയോ ആക്ഷേപഹാസ്യസാഹിത്യരചയിതാവിനെയോ ദൃശ്യമാധ്യമസൃഷ്ടികളെയോ കോടതിയില്‍ ചോദ്യംചെയ്യാന്‍ ഒരു രാഷ്ട്രീയനേതാവും മെനക്കെടാറില്ല എന്നത് അവരുടെ ഗുണമോ കലാകാരന്മാരുടെ ദോഷമോ അല്ല. ടോംസ് സൃഷ്ടിച്ച സംസ്‌കാരത്തിന്റെ എന്നേക്കും നിലനില്‍ക്കുന്ന സദ്ഫലമാണ്.

ഒരു കാര്‍ട്ടൂണ്‍ സിനിമയാക്കപ്പെടുക മലയാളത്തില്‍ അപൂര്‍വസംഭവമാണ്. 1971 ല്‍ ശശികുമാര്‍ ബോബനും മോളിയും സിനിമയാക്കുകയുണ്ടായി. സിനിമ വിജയിച്ചോ എന്നോര്‍ക്കുന്നില്ല. ഇരുനൂറോളം കഥകള്‍ പില്‍ക്കാലത്ത് ആനിമേറ്റ് ചെയ്തിറക്കിയിരുന്നു. സാജന്‍ ജോസ് മാളക്കാരനായിരുന്നു നിര്‍മാതാവ്. ആനിമേഷനും സംവിധാനവും നിര്‍വഹിച്ചത് എ.കെ.സെയ്ബര്‍ ആയിരുന്നു. http://www.bobanummoliyum.blogspot.in എന്ന ബ്ലോഗില്‍ സെയ്ബര്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. 2006 ല്‍ ബോബനും മോളിയും കഥകളെ ആസ്പദമാക്കി ഒരു മെഗാസീരിയലിന് തുടക്കമിട്ടതും ഓര്‍ക്കുന്നു. സിനിമയും സീരിയലും ഒക്കെ വന്നെങ്കിലും കടലാസില്‍ അച്ചടിച്ചുവന്ന കാര്‍ട്ടൂണുകള്‍ തന്നെയാണ് ഇന്നും മനുഷ്യരുടെ മനസ്സിലുള്ളത്. അത് ആസ്വദിച്ച മലയാളി മരിക്കുവോളം അതൊന്നും മറക്കും എന്നുതോന്നുന്നില്ല.

സകലരെയും ചിരിപ്പിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന ഈ കാര്‍ട്ടൂണിസ്റ്റ വി.ടി.തോമസ്സിനെ നേരില്‍ കണ്ടപ്പോഴാണ് ചിരി വരയിലേ ഉള്ളൂ എന്ന് മനസ്സിലായത്. കാര്‍ട്ടൂണിസ്റ്റ് ജീവിതത്തില്‍ ഒരു സീരിയസ് കഥാപാത്രമാണ്. മനോരമയില്‍ നിന്ന് വിട്ട് മറ്റ് പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന അദ്ദേഹം ശ്രീ കെ.ഗോപാലകൃഷ്ണന്‍ എഡിറ്റര്‍ ആയിരുന്ന കാലത്ത് മാതൃഭൂമി ആരംഭിച്ച നര്‍മഭൂമി എന്ന ഹാസ്യപ്രസിദ്ധീകരണത്തില്‍ വരക്കാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കോഴിക്കോട് മാതൃഭൂമിയില്‍ വരികയും ഞങ്ങളൊക്കെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്.  ദീര്‍ഘകാലം മലയാള മനോരമയുടെ അഭിമാനമായിരുന്നു അദ്ദേഹമെങ്കിലും സേവനത്തിന്റെ അവസാനകാലത്ത് സ്ഥാപനവുമായി അദ്ദേഹത്തിന് പിണങ്ങേണ്ടിവന്നു.  ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കാണ് എന്ന ചോദ്യമുയര്‍ന്നു. ജീവിതംമുഴുവന്‍ അതുവരച്ച തന്റേതാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ചവിശ്വാസം. നിയമപരം എന്നതിലേറെ അതൊരു വൈകാരിക നിലപാടായിരുന്നു. വിട്ടുകൊടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഒരു പോരാളി കൂടിയാണ് ടോംസ് എന്ന് ആ നിയമപ്പോരാട്ടകാലത്ത് സകലരും തിരിച്ചറിഞ്ഞു. പക്ഷേ, കേസ്സില്‍ ടോംസ് ജയിച്ചില്ല. എങ്കിലും മനോരമ സ്വമേധയാ ആ കഥാപാത്രങ്ങളെ അദ്ദേഹത്തിന് വിട്ടുകൊടുത്തുുകയാണ് ചെയ്ത്.

അമ്പതുവര്‍ഷത്തെ കാര്‍ട്ടൂണ്‍ ഓര്‍മകള്‍ ടോംസ് മാധ്യമം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഓര്‍മക്കുറിപ്പ് എന്നതിലപ്പുറം അതൊരു സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചരിത്രം കൂടിയാണ് എന്ന് ചിലരെല്ലാം വിശേഷിപ്പിച്ചത് ഓര്‍മ വരുന്നു. നിര്‍ഭാഗ്യവശാല്‍ അത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. പുസ്തകമായി ഇറങ്ങിയോ എന്നും ഉറപ്പില്ല. ടോംസിന്റെ കാര്‍ട്ടൂണുകള്‍ക്കും ബൗദ്ധികലോകം വേണ്ട പ്രാധാന്യം നല്‍കിയില്ല എന്നതൊരു സത്യമാണ്.Monday, 25 April 2016

ചില ധര്‍മ(ട)സങ്കടങ്ങള്‍
ധര്‍മടത്ത് പിണറായി വിജയനെ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിക്കണമെന്ന് പറയാനാണല്ലോ വി.എസ് അച്യൂതാനന്ദന്‍ അങ്ങോട്ട് വണ്ടികയറിയത്. കൃത്യം ആ ദിവസംതന്നെ 'വി.എസ്സിന് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥ' എന്ന് എട്ടുകോളം വെണ്ടക്കത്തലവാചകം വിതാനിക്കാന്‍ അവസരം കിട്ടി പത്രങ്ങള്‍ക്ക്. ചാനല്‍ ചര്‍ച്ചയും ജോറായി. പക്ഷേ, സംഗതി ഏശിയില്ല.

പാര്‍ട്ടിപ്രമേയത്തില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഭരണഘടന ഭേദഗതി ചെയ്യുമ്പോലെ പ്രമേയം ഭേദഗതി ചെയ്യുന്ന പതിവില്ല. പഴയ പ്രമേയം പ്രമേയമായി അവിടെ കിടക്കും. ക്രമേണ തുരുമ്പെടുക്കും. തുരുമ്പെടുത്ത സാധനം കൊണ്ട് മാധ്യമക്കാര്‍ക്കോ ഗവേഷകര്‍ക്കോ മറ്റോ ചില്ലറ പ്രയോജനമുണ്ടാകും. അതെടുത്ത് ആരും ആരും സ്വന്തക്കാരെ കുത്തില്ല. അതും വോട്ടുപിടിക്കാന്‍ പരക്കം പായുന്ന സമയത്ത്.

മെയ് പതിനാറാംതിയ്യതി വരെ ഒരു ലക്ഷ്യമേ ഉള്ളൂ. വല്ല വിധേനയും ജയിക്കുക. അതുവരെ, തലയ്ക്ക് സുഖമുള്ള മനുഷ്യരാരും പഴയ പ്രമേയവും പ്രസംഗവുമൊന്നും പുറത്തെടുക്കില്ല. വി.എസ്സിനെതിരെ പിണറായി പറഞ്ഞതിലേറെ വി.എസ്സ് പിണറായിയെക്കുറിച്ച് പറഞ്ഞത് ചാനല്‍ സ്റ്റൂഡിയോയിലെ വീഡിയോ ശേഖരത്തില്‍ കാണും. പിണറായിയെക്കുറിച്ച് കാനം രാജേന്ദ്രന്‍ പറഞ്ഞതും കാനത്തെക്കുറിച്ച് പിണറായി പറഞ്ഞതും കാണും. ബാലകൃഷ്ണപിള്ളയെക്കുറിച്ചും പുത്രനെക്കുറിച്ചും വി.എസ്സും പിണറായിയും പറഞ്ഞതും കാണാം. കെ.എം.മാണിയെക്കുറിച്ച് ബാര്‍കോഴയ്ക്ക് മുമ്പ് പറഞ്ഞതും ശേഷം പറഞ്ഞതും വേറെ വേറെ കേള്‍ക്കാം. എല്ലാം വീണ്ടും കേട്ടാന്‍ തലയ്ക്ക് വെളിവ് നഷ്ടപ്പെടും. പണ്ടുപറഞ്ഞതുതന്നെ ഇപ്പോഴും പറയുന്നവരും പണ്ടത്തെ പ്രമേയംതന്നെ ഇപ്പോഴും പാസ്സാക്കുന്നവരും രാഷ്്്്്്്ട്രീയക്കാരാകാന്‍ യോഗ്യരല്ല. അവസരോചിതമായി വേണം കാര്യങ്ങള്‍ പറയാന്‍. അതിനെ ചിലര്‍ അവസരവാദം എന്നുവിളിക്കും. രണ്ടും ഒന്നുതന്നെ.

സി.പി.എം. പ്രമേയപ്രശ്‌നത്തില്‍ ഒരു വിഷയമേ അവശേഷിക്കുന്നുള്ളൂ. പാര്‍ട്ടിയില്‍ ഫാസിസ്റ്റ് വിരുദ്ധ മനോഭാവം ആരോപിക്കുന്ന പാര്‍ട്ടിവിരുദ്ധമാനസികാവസ്ഥയിലേക്ക് വി.എസ്. തരംതാണിരിക്കുന്നു എന്ന് അന്നുപറഞ്ഞത് നേര്. പ്രമേയം പ്രമേയമായി കിടക്കുന്നു എന്നതും നേര്. വി.എസ് അച്യുതാനന്ദന്‍ ഇപ്പോഴും പാര്‍ട്ടി വിരുദ്ധമാനസികാവസ്ഥയില്‍തന്നെ കിടപ്പാണോ എന്നാരെങ്കിലും പിണറായിയോട് ചോദിച്ചോ എന്നറിയില്ല. ഭാര്യയെ തല്ലുന്നത് നിര്‍ത്തിയോ എന്ന് ചോദിച്ചതുപോലിരിക്കും ഇതും.  'വി.എസ്. ഇപ്പോഴും പാര്‍ട്ടി വിരുദ്ധന്‍: പിണറായി' എന്നോ 'വി.എസ് ഇപ്പോള്‍ പാര്‍ട്ടിവരുദ്ധനല്ല: പിണറായി' എന്നോ ആവുമായിരുന്നു പിറ്റേന്ന് പത്രത്തലവാചകം. പിന്നെ വി.എസ് വടക്കോട്ടും പോവില്ല, പിണറായി തെക്കോട്ടും പോകില്ല. പറയാനും പറ്റില്ല പറയാതിരിക്കാനും പറ്റില്ല എന്ന അവസ്ഥയ്ക്കാണ് ധര്‍മസങ്കടം എന്നു പറയുന്നത്.

വി.എസ്സിന് ഇപ്പോള്‍ പാര്‍ട്ടിവിരുദ്ധ മനോഭാവം ലവലേശമെങ്കിലും ഉള്ളതായി ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്കുപോലും തോന്നാന്‍ ഇടയില്ല. പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ ശ്രമിക്കുന്നവരെല്ലാം പാര്‍ട്ടിസുഹൃത്തുക്കള്‍തന്നെയാണ്. വി.എസ്സും അതില്‍പ്പെടും. പാര്‍ട്ടി ജയിക്കാഞ്ഞാല്‍ വി.എസ്സും ജയിക്കില്ല. പാര്‍ട്ടിവിരുദ്ധമനോഭാവം അദ്ദേഹം സമ്പൂര്‍ണമായി ഉപേക്ഷിച്ചുകഴിഞ്ഞു. പാര്‍ട്ടി ജയിച്ചിട്ടും വി.എസ് ജയിക്കാത്ത അനുഭവം മനസ്സിലുള്ളപ്പോള്‍ ഒരു വോട്ടുകുറയ്ക്കുന്ന ഒരേര്‍പ്പാടിനും വി.എസ്സിനെ കിട്ടില്ല, പിണറായിയെയും കിട്ടില്ല. പാലം കടക്കുംമുമ്പേ ആരെങ്കിലും കൂരായണാ എന്നു ജപിക്കുമോ?


ഇപ്പറഞ്ഞതെല്ലാം മെയ് പതിനാറാം തിയ്യതി വരെ മാത്രമേ പ്രാബല്യത്തിലുണ്ടാവൂ. അഥവാ ഭൂരിപക്ഷം കിട്ടിയെന്നിരിക്കട്ടെ. പുതിയ ലൈന്‍ പുറത്തെടുക്കേണ്ടിവരും. ആര്് പാര്‍ട്ടി വിരുദ്ധന്‍, ആര് പാര്‍ട്ടി സുഹൃത്ത് എന്നെല്ലാം അപ്പോള്‍ തീരുമാനിക്കും. പഴയ ഏത് പ്രമേയം പുറത്തെടുക്കണം, എന്തു പുതിയ പ്രമേയം പാസ്സാക്കണം എന്നും ആലോചിക്കേണ്ടിവരും മുഖ്യമന്ത്രിയാകാന്‍ വേറെ ആരെങ്കിലും കുപ്പായമിടുന്നോ എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം. സംഗതി പിടികിട്ടിയോ?
                                     
                                                           ****
ചിലരുടെ തലയ്ക്ക് പിടിച്ച മദ്യം കീഴോട്ടിറങ്ങുന്നേയില്ല. മദ്യവിഷയം സജീവമായി നിലനിര്‍ത്താന്‍ രണ്ടുകൂട്ടരും ഇടക്കിടെ ഓരോന്നു പിടിപ്പിക്കും. യച്ചൂരി വക ഫത്വ ആയിരുന്നു ആദ്യം. പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് അദ്ദേഹമങ്ങ് പ്രഖ്യാപിച്ചു.  മാന്തിപ്പുണ്ണാക്കേണ്ടല്ലോ എന്നു വിചാരിച്ചാവും ഇടതുപക്ഷക്കാരൊന്നും ആദ്യം മിണ്ടിയില്ല. അപ്പോഴതാ യു.ഡി.എഫ് വക ഒരു പുതിയ ഫൈവ് സ്റ്റാര്‍ ബാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പെട്ടന്ന് അത് അനുവദിച്ചില്ലായിരുന്നുവെങ്കില്‍ സമ്പന്നവര്‍ഗം ബുദ്ധിമുട്ടിലാകുമായിരുന്നു. സമ്പൂര്‍ണമദ്യനിരോധനം എന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായാണ് ബാര്‍ അനുവദിച്ചതെന്ന വിശദീകരണം കേട്ട് ചിരിച്ചുവീണവരെ ആസ്പത്രിയിലാക്കേണ്ടിവന്നു. അതും കഴിഞ്ഞ് സംഗതി ശാന്തമാകുമ്പോഴതാ വി.എസ് വക ഫെയ്‌സ്ബുക്കില്‍ ഒരു വലിയ പോസ്റ്റ്.

വി.എസ്സിന്റെ പോസ്റ്റ് വരുംവരെ പല സംശയമങ്ങളുമുണ്ടായിരുന്നു സഖാക്കള്‍ക്ക്. സംശയംതീര്‍ന്നു. യച്ചൂരിയുടെ മദ്യനയമാണ് സി.പി.എമ്മിന്റെ മദ്യനയം മറ്റെല്ലാ നയങ്ങളും സംസ്ഥാനകമ്മിറ്റിക്കോ പാര്‍ട്ടി സിക്രട്ടേറിയറ്റിനോ തീരുമാനിക്കാം. മദ്യനയം അതില്‍ പെടില്ല. മദ്യവിഷയത്തില്‍ അഖിലേന്ത്യാ സിക്രട്ടറിയാണ് അതോറിറ്റി. ഷാപ്പ് എപ്പോള്‍ പൂട്ടണം തുറക്കണം എന്നെല്ലാം അദ്ദേഹം തീരുമാനിക്കും. നമ്മുടെ കൈ കൊണ്ട് ഒരു ബാറും ഷാപ്പും നമ്മളടക്കില്ല. അങ്ങനെയൊരു പാപം നമ്മള്‍ ചെയ്യുകയില്ല. ഇനി അഥവാ യു.ഡി.എഫ് ഒരു ഷാപ്പ് അടക്കുന്നു എന്നുവെക്കട്ടെ. നമ്മുടെ കൈ കൊണ്ട് അതു തുറക്കുകയുമില്ല. ആ പാപവും നമുക്കുവേണ്ട. ചാരായഷാപ്പുകളുടെ കാര്യത്തിലും 418 ബാറിന്റെ കാര്യത്തിലും നയം ഒന്നുതന്നെ. ഇതിന്റെ പേരാണ് മദ്യവര്‍ജനം.

യു.ഡി.എഫ്. അധികാരത്തില്‍വന്ന് തമ്മില്‍തല്ലി ബാര്‍ അടക്കും വരെ നമുക്ക് കഴിച്ചുകൊണ്ടിരിക്കാം. അടച്ചാല്‍ ആത്മസംയമനം പാലിച്ച് മദ്യവര്‍ജകരാകണം. ബുദ്ധിമുട്ടുണ്ടെങ്കില്‍ ബിയര്‍-വൈന്‍  മിശ്രിതത്തിലേക്ക് മാറട്ടെ. നല്ല സ്റ്റ്രോങ്ങ് സാധനമാണ്. യൂ.ഡി.എഫിന്റെ ഈ തട്ടിപ്പിനെ നാം രൂക്ഷമായി വിമര്‍ശിക്കണം. ഫൈവ് സ്റ്റാര്‍ ബാറുകളെയും വിമര്‍ശിക്കണം. എന്നാല്‍ നമ്മുടെ മുന്നണി വന്നാലും അവയൊന്നും പൂട്ടുകയില്ല. മദ്യം പീടികയില്‍ കിട്ടുമ്പോള്‍മാത്രമല്ലേ അത് വര്‍ജിക്കാന്‍ പറ്റൂ. പൊടിയിട്ട് നോക്കിയാല്‍ കിട്ടാത്തതിനെ എങ്ങനെ വര്‍ജിക്കും?

ഫൈവ്സ്റ്റാര്‍ മദ്യത്തിന്റെ കാര്യത്തില്‍ ചെറിയൊരു പുനഃപരിശോധന ആവശ്യമാണെന്ന് അഭിപ്രായമുള്ളവരുണ്ട്. മുന്തിയ ബൂര്‍ഷ്വാക്കളാണ് ഫൈവ്സ്റ്റാറില്‍ വന്ന് വീശുന്നത്. വര്‍ഗശത്രുക്കളാണ്. വീശുകയോ തുലയുകയോ ചെയ്യട്ടെ. തൊഴിലാളിവര്‍ഗത്തിന് അതുകൊണ്ടൊരു നഷ്ടവും ഇല്ലല്ലോ.
                                                          ****

ബി.ജെ.പി.യുടെ മഹാപ്രമുഖനായിരുന്ന പി.പി. മുകുന്ദന്‍ ചെറിയൊരു അവധിയ്ക്ക് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സംസ്ഥാനക്കമ്മിറ്റി ഓഫീസില്‍ ഒരാളും ഉണ്ടായില്ലത്രെ. ഓഫീസിലെ ശമ്പളക്കാരായ ആളുകള്‍പോലും തല്‍സമയം സ്ഥലംവിടുകയും മുകുന്ദന്‍ജി പോയ ശേഷം കൃത്യമായി തിരിച്ചെത്തുകയും ചെയ്തുവത്രെ.

ഇതിലൊന്നും ഒട്ടും അപാകമില്ലെന്ന്് മുകുന്ദന്‍ജി വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പാര്‍ട്ടി വിട്ടുപോയിട്ടില്ല. പാര്‍ട്ടിയില്‍നിന്ന്് രാജിവെച്ച്, പാര്‍ട്ടിയെ പൊതിരെ തെറി പറഞ്ഞ്, പാര്‍ട്ടിവിരുദ്ധ•ാര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ കല്ലെറിഞ്ഞവരൊക്കെ തിരിച്ചുവരുമ്പോള്‍മാത്രമാണ് ശരിയായ തിരിച്ചുവരവാകുന്നുള്ളൂ. അങ്ങനെ പോയവര്‍ മിസ് കോളടിച്ചു വരുമ്പോള്‍ ആന, അമ്പാരി, നൂറ്റൊന്നു കതിന തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ചുമ്മാ പോയവര്‍ ചുമ്മാ വരട്ടെ. കട്ടന്‍കാപ്പി പോലും കൊടുക്കേണ്ട.

ഇങ്ങനെ രാഷ്ട്രീയത്തില്‍ പല ബാലപാഠങ്ങളുമുണ്ട്.  സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കിയപ്പോള്‍ കണ്ടില്ലേ അസൂയാലുക്കള്‍ ചാടിയെഴുന്നേറ്റത്? സി.പി.എമ്മിന്റെ പഴയ പ്രമേയം സാദാ മാധ്യമങ്ങള്‍ എടുത്തു പുറത്തിട്ടതുപോലെ സുരേഷ് ഗോപിയുടെ ഒരു പഴയ ഡയലോഗ് സാമൂഹ്യമാധ്യമക്കാര്‍ എടുത്തിട്ടിരിക്കുന്നു. മറ്റേതിന്റെ ഇരട്ടി വിഷമുള്ള ഇനമാണ് ഈ സാമൂഹ്യം എന്നു പറയുന്നത്. ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കുന്ന പദവിയാണ് രാജ്യസഭാംഗത്വം എന്നോ മറ്റോ സുരേഷ് ഗോപി ഏതോ സിനിമയില്‍ ഡയലോഗ് വീശിയിരുന്നുവത്രെ.

സുരേഷ് ഗോപി സുരേഷ് ഗോപിയുടെ ഡയലോഗില്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെയും അടുപ്പിക്കില്ല അദ്ദേഹം രാഷ്ട്രീയക്കാരെയും അടുപ്പിക്കില്ല. ആരോ എഴുതുന്ന ഡയലോഗ് വിടലാണ് സിനിമാനടന്റെ ജോലി. അതിന്റെ തീവ്രത കണ്ട് ആവേശം കേറി ആളെ രാഷ്ട്രീയത്തിലെടുക്കരുത്. സ്വന്തം ഡയലോഗ്് എഴുതാതെ പറയലാണ് രാഷ്ട്രീയനടന്റെ പണി. അതുനോക്കിവേണം ആള്‍ക്ക് മാര്‍ക്കിടാന്‍. എന്തായാലും രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ട് സുരേഷ്ജിക്ക്. സംസ്ഥാന ബി.ജെ.പി.ക്കാര്‍ വെച്ചുനീട്ടിയ നിയമസഭാ സീറ്റില്‍ തൃപ്തിപ്പെട്ടിരുന്നുവെങ്കില്‍ രാജ്യസഭാസീറ്റ് ഗോപിയായേനെ. കേന്ദ്രമന്ത്രിയാകുന്നതിനെക്കുറിച്ചും പത്രക്കാര്‍ സ്‌കൂപ്പ് വീശിത്തുടങ്ങിയിട്ടുണ്ട്. ഒ.രാജഗോപാല്‍ജി കണ്ടുപഠിക്കട്ടെ. 
Saturday, 23 April 2016

കേരളത്തെ വളര്‍ത്തുന്ന യു.ഡി.എഫ്, എല്ലാം ശരിയാക്കുന്ന എല്‍.ഡി.എഫ്്

ഭരണം തുടരാന്‍ സമ്മതിച്ചാല്‍ വികസനം തുടര്‍ന്നും ഉണ്ടാകുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ വികസനം ഉണ്ടായിട്ടുണ്ടോ, ഇതാണോ കേരളം ആവശ്യപ്പെടുന്ന വികസനം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. കഥയില്‍ ചോദ്യമില്ല.

എല്ലാ ശരിയാക്കുമെന്നാണ്  ഇടതുപക്ഷമുന്നണി വാഗ്ദാനം ചെയ്യുന്നത്. ദൈവമേ..എല്‍.ഡി.എഫ് എല്ലാം ശരിയാക്കുമോ? ഇടതുപക്ഷവിശ്വാസികള്‍പ്പോലും അമ്പരന്നിരിക്കയാണ്.

ഇതെല്ലാം മുദ്രാവാക്യങ്ങള്‍ മാത്രമല്ലേ, ഇതിനെക്കുറിച്ച് എന്താണിത്ര ചര്‍ച്ച ചെയ്യാനുള്ളത് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ജനങ്ങളും ഇതിനെ അങ്ങിനെതന്നെയാണ് കാണുന്നത് എന്നുതോന്നുന്നു. ഏത് മുദ്രാവാക്യമാണ് കൂടുതല്‍ നന്നായത് എന്നത് സംബന്ധിച്ച് ഫേസ്ബുക്കിലും നാട്ടിന്‍പുറത്തെ ചായക്കടകളിലും ചര്‍ച്ച നടക്കുന്നുണ്ടാവാം.

ഇടതുപക്ഷക്കാരുടെ മുദ്രാവാക്യം തുടക്കത്തില്‍ ലേശം പരിഹാസ്യമായിത്തോന്നിയെങ്കിലും പിന്നെ അതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും അതുകൊണ്ട് അതാണ് നല്ല മുദ്രാവാക്യമെന്നും ഒരു വിദഗ്ദ്ധന്‍  ഫേസ്ബുക്കില്‍ എഴുതിയതുകണ്ടിരുന്നു. നെഗറ്റീവ് പബഌസിറ്റിയാണത്രെ നല്ല പബല്‍സിറ്റി. ചീത്തപ്പേരാണ് നല്ലപേര് എന്നര്‍ത്ഥം! സംഗതികളുടെ കിടപ്പ്  അതില്‍നിന്നു മനസ്സിലാക്കാം.

ഈ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുന്നതാരാണ്? എല്‍.ഡി.എഫ് മുദ്രാവാക്യം വൈക്കം വിശ്വനും യു.ഡി.എഫിന്റേത് പി.പി.തങ്കച്ചനുമായിരിക്കുമോ ഉണ്ടാക്കിയത്?  ഇങ്ങനെയൊരു മണ്ടന്‍ ചോദ്യം ആരുടെ തലയിലും ഉദിക്കുകയില്ല. ഇക്കളി രാഷ്ട്രീയമല്ല, ഇത് മാര്‍ക്കറ്റിങ്ങിന്റെ മേഖലയാണ്. ഈ മുദ്രാവാക്യങ്ങളില്‍ രാഷ്ട്രീയം ഉണ്ടാവണമെന്നില്ല. നിര്‍ബന്ധമാണെങ്കില്‍ ഒരു കഴഞ്ച് ചേര്‍ക്കാമെന്നേ ഉള്ളൂ. ഒരു ഉല്‍പന്നം  വിറ്റഴിക്കാന്‍ മാര്‍ക്കറ്റിങ്ങ് ഏജന്‍സികള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെയാണ് ഇവിടെയും പ്രയോജനപ്പെടുക. പാര്‍ട്ടിയെ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ  വിപണിയില്‍ വിറ്റഴിക്കപ്പെടേണ്ടതുണ്ട്. അതിനെന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാം. ഇതിന് ഇടത്‌വലത് വ്യത്യാസമില്ല. 

രാജ്യം ചര്‍ച്ച ചെയ്ത മുദ്രാവാക്യങ്ങള്‍

ഇന്ദിരാഗാന്ധിയുടെ കാലംവരെ കേന്ദ്രത്തില്‍ മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍തന്നെ ആയിരുന്നു. ഒരുപക്ഷേ, രാഷ്ട്രീയക്കാര്‍ പരസ്യവാചക നിര്‍മാതാക്കളുടെ സഹായമില്ലാതെ പടച്ചുവിട്ടതെന്ന് കരുതപ്പെടുന്ന ഗരീബി ഹട്ടാവോ ആണ് ഇത്തരത്തില്‍പ്പെട്ട ഏറ്റവും മികച്ച മുദ്രാവാക്യംഎന്ന് കരുതുന്നതില്‍ തെറ്റില്ല. സംഗതി നടന്നോ എന്നതു വേറെ കാര്യം. 1971 ലെ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണമായ പല ഘടകങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഒട്ടും ഒളിവും മറവുമില്ല. നേര്‍ക്കുനേരെയുള്ള വാഗ്ദാനം.

 പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി 1965 ലെ പാകിസ്താന്‍ യുദ്ധഭക്ഷ്യക്ഷാമ കാലത്ത് ഉയര്‍ത്തിയ ജെയ് ജവാന്‍ ജെയ് കിസാന്‍ മുദ്രാവാക്യമാണ് അതിനു മുമ്പ് ഉയര്‍ത്തപ്പെട്ട ഏറ്റവും  ഫലപ്രദമായ മുദ്രാവാക്യമെന്ന് നിരീക്ഷകര്‍ കരുതുന്നു. എഴുപത്തൊന്നിലെ ഗരീബി ഹട്ടാവോക്ക് മറുപടിയെന്നോണം ജയപ്രകാശ് നാരായണ്‍ പ്രസ്ഥാനം 1977ല്‍ അടിയന്തരാവസ്ഥയുടെ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഹട്ടാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമയര്‍ത്തി. അതും വിജയിച്ചു.

ജനതാപരീക്ഷണം അമ്പേ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട 1980 ല്‍ ഇന്ദിരയെ തിരിച്ചുവിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് നാടെങ്ങും മുഴങ്ങിയത്. ഇന്ദിര തിരിച്ചുവരിക തന്നെ ചെയ്തു. 

കമ്പനികള്‍ ഏറ്റെടുക്കുന്നു
ഇന്ദിരാഗാന്ധിക്ക് ശേഷം പുത്രന്‍ രാജീവ് വന്നതോടെയാണ് മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ രാഷ്ട്രീയക്കാരുടെ മുദ്രാവാക്യതിരഞ്ഞെടുപ്പുതന്ത്ര ഉപദേശകരായി രംഗപ്രവേശനം ചെയ്തത്. രാജീവ് ഗാന്ധിയുടെ കിച്ചണ്‍ കാബിനറ്റില്‍ ഉണ്ടായിരുന്ന അരുണ്‍സിങ്ങ്, അരുണ്‍ നെഹ്‌റു തുടങ്ങിയ അന്നത്തെ ന്യൂജെന്‍ പ്രതിനിധികള്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍നിന്ന് ഇറങ്ങിവന്നവരുമായിരുന്നു. പക്ഷേ, അവര്‍ സംഭാവന ചെയ്ത മുദ്രാവാക്യങ്ങളൊന്നും ഇന്ന് ആരും ഓര്‍ക്കുന്നില്ല. വിദേശ മാര്‍ക്കറ്റിങ്ങ് വിദഗ്ദ്ധന്മാര്‍ കോടികള്‍ പ്രതിഫലം വാങ്ങി രംഗപ്രവേശനം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ധാരാളം കാണാറുണ്ട്. 1996 ലെ അബ്കി ബാരി അടല്‍ ബിഹാരി, കോണ്‍ഗ്രസ് കാ ഹാത്ത്, ആംആദ്മി കെ സാത്ത്, 2004ലെ ബി.ജെ.പി. മുദ്രാവാക്യമായ ഇന്ത്യ തിളങ്ങുന്നു തുടങ്ങിയവയും മാര്‍ക്കറ്റിങ്ങ് കമ്പനി സൃഷ്ടികള്‍തന്നെ.

മുദ്രാവാക്യനിര്‍മാണത്തിന് അപ്പുറമുള്ള പലതുമാണ് തിരഞ്ഞെടുപ്പ് മാര്‍ക്കറ്റിങ്ങ് എന്ന് നമുക്കറിയാം. ഡല്‍ഹിയില്‍ ബി.ജെ.പി.യുടെയും ബിഹാറിലെ നിതീഷ് കുമാറിന്റെയും യു.പി..യില്‍ കോണ്‍ഗ്രസ്സിന്റെയും മാര്‍ക്കറ്റിങ്ങ് ജോലി കൈകാര്യം ചെയ്യുന്നത് ഒരേ ആളുടെ സംഘമാണെന്നത് ഇതിലെ അരാഷ്ട്രീയ പ്രൊഫഷനലിസം വെളിവാക്കുന്നു.  

കേരളമുന്നണികള്‍ക്ക് ഏതെല്ലാം വിദഗ്ദ്ധ പ്രൊഫഷനലുകളുടെ സേവനം ലഭ്യമാണ് എന്ന് വ്യക്തമല്ല. ഈ മുദ്രാവാക്യങ്ങള്‍ക്ക് വേണ്ടി എത്ര പണം ഒഴുക്കിയിട്ടുണ്ടെന്നും അറിഞ്ഞൂകൂടാ. എല്ലാവരും മാര്‍ക്കറ്റിങ്ങ് വിദഗ്ദ്ധരുടെ സേവനം തേടിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ക്കറ്റിങ്ങില്‍ സത്യവും ധര്‍മവുമൊന്നും നോക്കേണ്ട എന്നു തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല. ശരിതെറ്റുകളൊന്നം ചര്‍ച്ച ചെയ്യേണ്ട. പ്രത്യക്ഷത്തില്‍ പരിഹാസ്യമായതാണ് ചിലപ്പോള്‍ വിപണിയില്‍ ജയിക്കുക. സുന്ദരിയായി ചലചിത്രതാരം ചൊല്ലുന്ന മനോഹരമായ കവിതയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുക മധ്യവയസ്‌കനായ കമ്പനിയുടമയുടെ ചാനല്‍ പരസ്യത്തിലെ ചിരിപ്പിക്കുന്ന വാചകമായിരുക്കാം.

എല്ലാം ശരിയാകുമോ?

ശ്രദ്ധിക്കപ്പെടുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇടതുമുന്നണി പരസ്യവാചകം നല്ല ഹിറ്റാണ്. ഇടതുമുന്നണി വന്നാല്‍ എല്ലാം ശരിയാകും എന്നാണ് വാഗ്ദാനം. എല്ലാം ശരിയാക്കാന്‍ ദൈവം തമ്പുരാന് പോലും കഴിയില്ല. അതുനോക്കേണ്ട. പൊതുജനം കഴുതയായതുകൊണ്ട് ഈ വാഗ്ദാനത്തില്‍ തെറ്റില്ല.

മുതലാളിത്ത വ്യവസ്ഥയില്‍, ബൂര്‍ഷ്വാഭരണഘടനയ്ക്ക് അടിപ്പെട്ട് ഒരു സംസ്ഥാനത്തുമാത്രം, അതും മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ മാത്രം ഭരിക്കുന്ന ഒരു ഇടതുപക്ഷ ഗവണ്മെന്റിന് ഒന്നും ശരിയാക്കാനാവില്ല എന്നു സി.പി.എം. ഏതോ കാലത്തുതന്നെ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. പ.ബംഗാളില്‍ 34 വര്‍ഷം ഭരിച്ച് തെളിയിച്ചതും ഇതുതന്നെ.

കാലം മാറിയിരിക്കാം. പക്ഷേ, ചെയ്യാന്‍ കഴിയുന്നതുമാത്രം പറയുകയും പറഞ്ഞത് ചെയ്യുകയുമെന്ന മര്യാദ ജനങ്ങള്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍നിന്നെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്.


Sunday, 17 April 2016

തൃണമൂലുകളെ സംരക്ഷിക്കുക


തൃണമൂല്‍ പാര്‍ട്ടികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് വിലങ്ങുകള്‍ മാത്രം എന്ന് ആഹ്വാനം ചെയ്യാവുന്നതാണ്്. ഏതിനം തൃണമൂലിനും തഴച്ചുവളരാവുന്ന ഫലഭൂയിഷ്ടമായ മണ്ണാണ് കേരളത്തിന്റേത്. നെല്ലും തെങ്ങും വളര്‍ന്നില്ലെങ്കിലും തൃണമൂല്‍ പാര്‍ട്ടികള്‍ തഴച്ചുവളരും.

മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. പണ്ട് ഇത്തരം പാര്‍ട്ടികള്‍ക്ക് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്നാണ് വിളിക്കാറുള്ളത്. ഇക്കാലത്ത് ഇത്തരം പ്രയോഗങ്ങളൊന്നും പാടില്ല. ഒട്ടും ആക്ഷേപകരമല്ലാത്ത പ്രയോഗങ്ങള്‍ പോലും അതില്‍ ആക്ഷേപകരമായി എന്തോ ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ഉടനെ മാറ്റും. മന്ദബുദ്ധി എന്നുപോലും ഇക്കാലത്ത് വിളിക്കാന്‍ പാടില്ല. മന്ദബുദ്ധിജീവി എന്നേ വിളിക്കാവൂ. തൃണം ഈര്‍ക്കിലിനേക്കാള്‍ ചെറുതാണ്, തൃണമൂലം അതിലും ചെറുതാണ്. എന്നാലെന്താ...സംഗതി സംസ്‌കൃതമല്ലേ?

ഏതാണ് തൃണം ഏതാണ് ആല്‍മരം എന്ന് രാഷ്ട്രീയത്തില്‍ നിര്‍വചിക്കുക എളുപ്പമല്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റുപോലും ജയിക്കാന്‍ കഴിയില്ല എന്നത് തൃണമൂലസ്ഥാനം നല്‍കാന്‍ മതിയായ യോഗ്യതയാണോ? ആണെന്ന് തോന്നുന്നില്ല. ഒരിടത്തും ജയിക്കാത്ത ബി.ജെ.പി.യെ ആരെങ്കിലും ആ പദംനല്‍കി ബഹുമാനിക്കാറുണ്ടോ? അല്ലെങ്കിലും, എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരിടത്തെങ്കിലും ജയിക്കുന്ന എത്ര പാര്‍ട്ടി കാണും കേരളത്തില്‍? ഇല്ലാത്ത മസിലൊക്കെ പെരുപ്പിച്ചുകാട്ടി ബലം പിടിക്കുന്ന ദേശീയന്മാര്‍ക്കുപോലും ഒരു സീറ്റിലും ജയിക്കാന്‍ കഴിയാതെ പോവില്ലേ? എന്തായാലും ഇത് നാളെ ആരെങ്കിലും പ്രവചിക്കുകയോ നിര്‍വചിക്കുകയോ ചെയ്യട്ടെ. നമുക്ക് വേറെ പണിയുണ്ട്. നിയമസഭയില്‍ ഒന്നോ രണ്ടോ സീറ്റ് മാത്രം കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുള്ള, അരഡസനില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാത്ത പാര്‍ട്ടികളെ തത്ക്കാലം നമുക്ക് തൃണമൂല്‍ പാര്‍ട്ടിയെന്നുവിളിക്കാം.

തൃണമൂലപാര്‍ട്ടികളെ മുന്നണികള്‍ക്ക് അവഗണിക്കുകയോ അടിച്ചോ ചവിട്ടിയോ പുറത്താക്കുകയോ ചെയ്യാം. ഒരു പ്രത്യാഘാതവുമുണ്ടാകില്ല. പക്ഷേ, എല്ലാ പാര്‍ട്ടികളും അങ്ങനെയല്ല. ചില പാര്‍ട്ടികള്‍ തൃണസമാനമാണ്, പക്ഷേ, അതിന്റെ നേതാവ് ആല്‍സമാനം വളര്‍ന്നുപന്തലിച്ചു നില്‍ക്കുകയാവും. എങ്ങനെ അവഗണിക്കും? അവഗണിച്ചാല്‍ മാധ്യമങ്ങളില്‍ കോളിളക്കം ഉണ്ടാകും. ചാനലില്‍ മോന്തിയാകുവോളം ചര്‍ച്ചയും ഉണ്ടാകും. ജനം വിചാരിക്കും, ഇത് തൃണമുല്‍പാര്‍ട്ടിയല്ല ആല്‍മരപാര്‍ട്ടിയാണ് എന്ന്. അത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും.

സത്യം പറയണമല്ലോ, നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ കൂട്ടത്തില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത തൃണമൂല്‍പാര്‍ട്ടികളെക്കൂടി പെടുത്തി അവര്‍ക്ക് അന്തസ്സുണ്ടാക്കിക്കൊടുത്തത് ബഹു ആചാര്യന്‍  ഇ.എം.എസ് ആണ്. ദുഷ്ടകോണ്‍ഗ്രസ്സിനെ ഒരരുക്കാക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുചേരും എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സഖാവ് 1967ല്‍ അക്കാലത്തെ രണ്ട് ആദരണീയ തൃണമൂല്‍പാര്‍ട്ടികളെ ഇടതുപക്ഷമുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടികള്‍രണ്ടും തൃണമൂല്‍തുല്യം ആയിരുന്നെങ്കിലും രണ്ടിന്റേയും നേതാക്കള്‍ ആല്‍മരതുല്യര്‍ ആയിരുന്നു. രണ്ടിനും മന്ത്രിസ്ഥാനവും കൊടുത്തു. പാര്‍ട്ടി രണ്ടും ക്രമേണ പരലോകം പൂകിയെങ്കിലും പൂകുംവരെ പൂര്‍ണവിധേയരായി മുന്നണിയില്‍ നിലകൊള്ളുകയുണ്ടായി.  

ഇപ്പോഴത്തെ മുന്നണി യശ്മാന്‍ന്മാര്‍ക്ക് അങ്ങനെയൊരു ദയാദാക്ഷിണ്യവുമില്ല. തോല്‍ക്കുന്ന ഒന്നോ രണ്ടോ സീറ്റ് എവിടെയെങ്കിലും പൊരിവെയിലത്ത് ഇട്ടുകൊടുക്കുമെന്നല്ലാതെ വേറെ ഒരു പരിഗണനയുമില്ല. സോഷ്യലിസമാണ് മുന്നണികളില്‍. വോട്ടെണ്ണം നോക്കിയേ സീറ്റുള്ളൂ. നേതാവ് ആലാണോ കാഞ്ഞിരമാണോ പാലയാണോ എന്നൊന്നും നോക്കില്ല. കെ.ആര്‍.ഗൗരിയമ്മയോളം പ്രായമുളള രാഷ്ട്രീയവന്‍മരം വേറെ ഏതുണ്ട് ഇന്ത്യാമഹാരാജ്യത്ത്? പി.സി.ജോര്‍ജിനെപ്പോലെ ഇത്രയും വിശ്വസിക്കാവുന്ന ഇനം വേറെ ഏതുണ്ട് മരത്തടികളുടെ കൂട്ടത്തില്‍? പീഞ്ഞപ്പെട്ടിക്കും പറ്റും പീച്ചാത്തിപ്പിടിക്കും പറ്റും. പക്ഷേ, സീറ്റുകൊടുത്തില്ല.

പാനയില്‍ പറഞ്ഞതുപോലെയാണ് പാര്‍ട്ടികളുടെയും അവസ്ഥ എന്നവര്‍ പലപ്പോഴും മറന്നുപോകുന്നുണ്ട്. മാളികമുകളിലാണെന്നു തോന്നും എ.കെ.ജി. സെന്ററില്‍ പങ്കയുടെ കാറ്റേറ്റ് കിടക്കുമ്പോള്‍. എപ്പോഴാണ് മാറാപ്പുകേറ്റുന്നതെന്ന് പറയാനൊക്കില്ല. ആരായിരുന്നു എം.വി.രാഘവന്‍, ആരായിരുന്നു കെ.ആര്‍.ഗൗരിയമ്മ...ഒരു സീറ്റുണ്ടോ എന്നുചോദിച്ച് നാളെ ആര്‍ക്കെല്ലാം എവിടെയെല്ലാം കേറിയിറങ്ങേണ്ടിവരും എന്നാര്‍ക്കും പറയാനാവില്ല സഖാക്കളേ...ആവില്ല.

ആകപ്പാടെ ഒരു സമാധാനമേ ഉള്ളൂ. അഗതിമന്ദിരങ്ങള്‍ ഏറെയുണ്ട്. ഏതിടത്തും അന്തിയുറങ്ങാം. പഴയ പത്രാസും വിചാരിച്ച് ബലംപിടിച്ചിരുന്നാല്‍ സംഗതി നടക്കില്ല. പി.സി.തോമസ്സിന് എന്‍.ഡി.എ പറ്റുമെങ്കില്‍ പി.സി.ജോര്‍ജിനാണോ പറ്റാത്തത്? സി.കെ.ജാനുവിന് പറ്റുമെങ്കില്‍ കെ.ആര്‍.ഗൗരിക്കാണോ പറ്റാത്തത്? ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇടതുപക്ഷം പറ്റുമെങ്കില്‍ ഏത് ചെകുത്താനാണ് പറ്റാത്തത്?  ഇടത്താണോ വലത്താണോ എന്നൊന്നും നേരത്തെയും നോക്കാറില്ല. ഇനി വര്‍ഗീയഫാസിസ്റ്റാണോ ആനമുട്ടയാണോ എന്നും നോക്കേണ്ട. വരുന്നേടത്തുകാണാം.
                 
                                                        ****


കേരളാ കോണ്‍ഗ്രസ്സിന്റെ വളര്‍ച്ച ആരിലാണ് അസൂയ വളര്‍ത്താത്തത്! എത്രതവണ പിളര്‍ന്നാലും, കര്‍ഷകര്‍ വഴിയാധാരമായാലും പാര്‍ട്ടി വഴിയാധാരമാകില്ല. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത്് അഭയമൊരുക്കാന്‍ മുന്നണികള്‍ അഹമിഹമികയാ മുന്നോട്ടുവരുന്നു.

നേരത്തെ കുത്തകയായിരുന്നു വിപണിയില്‍. എന്തുസംഭവിച്ചാലും യു.ഡി.എഫില്‍ നില്‍ക്കണം. എല്‍.ഡി.എഫിന്റെ അടുത്തെങ്ങാനും പോയാല്‍ അകത്തുനിന്നിങ്ങോട്ട് കല്ലെറിയാന്‍ തുടങ്ങും. കായല്‍ രാജാക്കന്മാരുടെ പാര്‍ട്ടി, മതമേലധ്യക്ഷന്മാര്‍ നയിക്കുന്ന പാര്‍ട്ടി, റബ്ബര്‍പാര്‍ട്ടി തുടങ്ങിയ ആക്ഷേപവചനങ്ങള്‍ ചെരിയുമായിരുന്നു. സംഗതി മാറിവരുന്നുണ്ട്. വിപണിയില്‍ ആവശ്യക്കാര്‍ കൂടിവരുന്നതാവാം കാരണം. ഇടതുകമ്പനിക്കും വലതുകമ്പനിക്കും പുറമെ എന്‍.ഡി.എ. കമ്പനിയും റബ്ബറുവാങ്ങാന്‍ തുടങ്ങി. ഏതുവിലയ്ക്കും എടുക്കുമത്രെ.

എന്തായാലും കേരളാ കോണ്‍ഗ്രസ്സുകള്‍ മൂന്നു മുന്നണിയിലും ഒന്നിലേറെയുണ്ട്. കെ.എം.മാണിയും പി.ജെ.ജോസഫുമുള്ള കേ.കോ.യും  ടി.എം.ജേക്കബ്പുത്രനും യു.ഡി.എഫ് റിട്ടേണ്‍ഡ് ജോണിനെല്ലൂരും നയിക്കുന്ന കേ.കോ.യും യു.ഡി.എഫില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഉറച്ചുനില്‍ക്കും. എല്‍.ഡി.എഫില്‍ ഉള്ള കേ.കോ.കളുടെ എണ്ണം കൂടിയിട്ടുണ്ട്. ആര്‍.ബാലകൃഷ്ണപിള്ളയും പുത്രനും ഇടതായി. പി.സി.ജോര്‍ജ് പൂഞ്ഞാര്‍ സീറ്റ് കൊടുക്കാത്തതുകൊണ്ട് അടുക്കള വഴി പുറത്തേക്കുചാടി. ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേ.കോ.ആണ് പുതിയ അഡിഷനാലിറ്റി. സീറ്റ് നാലെണ്ണം കൊടുത്തിട്ടുണ്ട്. സ്‌കറിയാ തോമസ് വക ഒരു കേ.കോ.യും ക്യാമ്പിലുണ്ട്. സീറ്റുപോയ സുരേന്ദ്രന്‍പിള്ള ജനതാദളമായി. ഇടതുപക്ഷം മടുത്ത് പി.സി.തോമസ് എന്‍.ഡി.എ.യില്‍ സുരക്ഷിതമായി തിരിച്ചെത്തി. എന്‍.ഡി.എ.ക്കു അസൂയയും കുനുഷ്ഠുമൊന്നും ഒട്ടുമില്ല. ഏത് പാര്‍ട്ടി ഏത് പാതിരായ്ക്ക് വന്നാലും രണ്ടുകൈയും നീട്ടി സ്വീകരിക്കും. മുസ്ലിംലീഗിന്റെ ഒരു ചെറു കഷണംകൂടി കിട്ടിയിരുന്നെങ്കില്‍ കുശാലാകുമായിരുന്നു.
                                                                       ****

പോലീസിനും മേലെയാണ് കരിമരുന്നു മേഖലയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന്റെ പൊരുള്‍ പെട്ടന്ന് ജനത്തിന് പിടികിട്ടിയിരുന്നില്ല. ഇപ്പോള്‍ കിട്ടി. വെടിക്കെട്ട് മത്സരത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും സംഗതി നടന്നു. നൂറ്റിച്ചില്വാനം മനുഷ്യര്‍ വെന്തുമരിച്ചു.  ആര്‍ അനുമതി കൊടുത്തു, എങ്ങനെ ഇതുസംഭവിച്ചു എന്നൊന്നും ജനം അറിയേണ്ട. ജുഡീഷ്യല്‍ അന്വേഷണമുണ്ട്. കമ്മീഷനില്‍ മൊഴി കൊടുക്കാന്‍ ആരും വന്നില്ലെന്നുവരാം. മുഖ്യമന്ത്രിയും സരിതയൊന്നും ഇല്ലാത്തതുകൊണ്ട് വാര്‍ത്തയും ചാനല്‍ചര്‍ച്ചയുമൊന്നും ഉണ്ടാവില്ല. നിയമസഭയില്‍ ആരും ചോദിക്കുകയുമില്ല. എന്നാലും ഒരു കൊല്ലം കഴിയുമ്പോഴേക്കു റിപ്പോര്‍ട്ടുവരും. താല്പര്യമുള്ളവര്‍ക്ക് വിവരാവകാശനിയമപ്രകാരം കത്തുകൊടുത്താല്‍ കിട്ടുമായിരിക്കും. അതിനുമുമ്പ് വിവരാവകാശനിയമത്തിന്റെ കഥ കഴിയുമോ എന്നറിയില്ല. 

ഇതിനൊന്നും കാത്തുനില്‍ക്കാതെ കലക്ടര്‍ സത്യം വിളിച്ചുപറഞ്ഞത് മഹാപരാധംതന്നെ. പൊലീസിനെ കലക്ടര്‍ കുറ്റപ്പെടുത്തി എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം കരിമരുന്നുലോബിയെ കുറ്റപ്പെടുത്തി എന്നാണ്. പോലീസിന് പടക്കക്കച്ചവടമോ വെടിക്കമ്പമോ ഇല്ല. അവരുടെ കൈയിലുള്ളത് വേറെ വെടിയാണ്. അവര്‍ കണ്ണടച്ചത് കരിമരുന്നുകാരെ ഭയന്നാവും, അല്ലെങ്കില്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രാഷ്ട്രീയക്കാരെ ഭയന്നാവും. നാട്ടിലെ ക്ഷേത്രങ്ങളിലൊക്കെ വെടിക്കെട്ടില്ലാതായാല്‍ എങ്ങനെ വെടിക്കെട്ടുകാര്‍ ജീവിക്കും എന്നാണ് വെടിക്കെട്ടുകാര്‍ ചോദിക്കുക. യഥാര്‍ത്ഥത്തില്‍ വെടിക്കെട്ടുകാരും ജീവിക്കുകയല്ല, മരിച്ചുതീരുകയാണ്. വെടിഭ്രാന്തന്മാര്‍ അതൊന്നും അറിയേണ്ടതില്ലല്ലോ.

മഹാരാഷ്ട്രത്തിലെ ശനിക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതാണ് കൊല്ലത്ത് പടക്കം പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് ഒരു ശങ്കരചാര്യര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇത്ര ശക്തിയുള്ള വിവരം ആരറിഞ്ഞു!. എന്തിനുവെറുതെ പോലീസിനെയും കലക്ടറെയും വെടിക്കെട്ടുകാരെയുമെല്ലാം കുറ്റപ്പെടുത്തുന്നു? ഇക്കാര്യത്തില്‍ ചര്‍ച്ചയും വിവാദവുമൊന്നും ആവശ്യമില്ല. മൂവായിരം വര്‍ഷം പഴക്കമുള്ള മനസ്സും ബുദ്ധിയുമായി ജീവിക്കാന്‍ കഴിയുക ചെറിയ കാര്യമല്ല. മൂവായിരമൊന്നുമില്ലെങ്കിലും ഒരു ആയിരം വര്‍ഷത്തിന്റെ പഴക്കമുള്ളവര്‍ ഇവിടെയും ധാരാളം കാണും. അവരോടു ചോദിച്ച് കാര്യങ്ങള്‍ ചെയ്താല്‍മതി. ഏവര്‍ക്കും സ്വര്‍ഗം പൂകാം.
                   


Monday, 11 April 2016

രണ്ട് ബ്രാന്‍ഡ് വ്യാജ മദ്യനയം
സെല്‍ഫ് ഗോള്‍ അടിക്കാനുള്ള എല്‍.ഡി.എഫിന്റെ കഴിവ് പണ്ടേ തെളിയിക്കപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും, സെല്‍ഫിയെടുക്കുമ്പോലൊരു വെപ്രാളമായി അതുംമാറും. ഇതാ ഇത്തവണത്തേത് തുടങ്ങിക്കഴിഞ്ഞു. ബാര്‍ എന്നുകേട്ടാല്‍ കേരളീയര്‍ക്ക് ബാര്‍കോഴ എന്നു മാത്രമായിരുന്നു ഇതുവരെ ഓര്‍മ വരിക. സി.പി.എം. അതുമാറ്റിയിട്ടുണ്ട്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് നയം എന്നൊരു വെടിപൊട്ടിച്ചു. മനോഹരമായിരുന്നു ആ സെല്‍ഫ് ഗോള്‍.

പൂട്ടിയ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്നു മാത്രമേ ജനത്തിന് അറിയേണ്ടിയിരുന്നുള്ളൂ. അക്കാര്യം മാത്രം മിണ്ടിയില്ല. മദ്യവര്‍ജനമാണ് നിരോധനമല്ല നയം എന്ന പ്രഖ്യാപനം രണ്ടൂ പക്ഷത്തിനും അസഹ്യമായി. എന്തെങ്കിലും ഒന്ന് ഉറപ്പിച്ചു പറയണ്ടേ മനുഷര്‍? എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നു പറഞ്ഞാല്‍ പാവപ്പെട്ട മദ്യഉപഭോക്താക്കള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? ബാറുകള്‍ തുറക്കും. ഒറ്റയടിക്കു വേണ്ട. തുടക്കത്തില്‍ ഫോര്‍ സ്റ്റാര്‍ വരും. ചുവട്ടില്‍, മുമ്പത്തെപ്പോലെ അതിന്റെ ഒരു ലോ സ്റ്റാര്‍ ബ്രാഞ്ച്. തല്‍ക്കാലം അതുമതി. പിന്നെ ഓരോ വര്‍ഷവും സ്റ്റാറിന്റെ എണ്ണം കുറയ്ക്കുന്നു. വര്‍ഷംതോറും പത്തുശതമാനം ബെവ്‌റേജസ് ശാഖ പൂട്ടും എന്ന നയത്തില്‍ ചെറിയ ഒരു മാറ്റം. ഒരക്ഷരം മാത്രം- പൂട്ടും എന്നത് കൂട്ടും എന്നാക്കാം. എന്തു കാരണം പറയുമെന്നോ? സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വംതന്നെ ഡിമാന്‍ഡിനനുസരിച്ച് സപ്ലൈ വര്‍ദ്ധിപ്പിക്കണം എന്നല്ലേ? അത് മുതലാളിത്തത്തിലും കമ്യൂണിസത്തിലും ഒരു പോലെ ബാധകമാണ്. പോരാത്തതിന് ബെവ്‌റേജസ് തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നം പറയാം. നിലവിലുള്ള ബ്രാഞ്ചുകള്‍ക്ക് മുന്നിലെ ക്രമസമാധാനപ്രശ്‌നം പറയാം. ഡസന്‍ കാരണങ്ങള്‍ വേറെ കണ്ടെത്താം.

ഈ സാധ്യതകളെക്കുറിച്ചൊന്നും പാര്‍ട്ടിയും മുണണിയും ചിന്തിക്കാത്തതില്‍, ഇന്ത്യന്‍നിര്‍മിത വിദേശമദ്യം എന്ന അതിവിചിത്ര പേരുള്ള ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കള്‍ക്ക് ഖേദമുണ്ട്. മദ്യഉപഭോക്താക്കളും വലിയ വോട്ട് ബാങ്കല്ലേ? പതിനഞ്ചിനും ഇരുപതിനും ഇടയില്‍ വരുമത്രെ മദ്യപന്മാരുടെ ശതമാനം. മദ്യപക്ഷത്ത് നിന്നാല്‍ കിട്ടുന്നു വോട്ടു പാലും മദ്യവിരുദ്ധപക്ഷത്തുനിന്നാല്‍ കിട്ടില്ല എന്ന് ചാരായം നിരോധിച്ച എ.കെ.ആന്റണിക്ക് അനുഭവമാണ്. പോകട്ടെ, സി.പി.എമ്മുകാര്‍ പതിവുപോലെ അങ്ങും ഇങ്ങും തൊടാത്ത ഡയലോഗ് വിട്ടിരുന്നുവെങ്കിലും സി.പി.ഐ. ഉറച്ച് നിന്നതുകൊണ്ട് മദ്യപക്ഷത്തുള്ളവര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. അപ്പോഴതാ വരുന്ന രണ്ടാമത്തെ സെല്‍ഫ് ഗോളുമായി സാക്ഷാല്‍ സീതാറാം യച്ചൂരി. മദ്യനയം മാറ്റില്ലത്രെ, ബാര്‍ തുറക്കില്ലത്രെ. ഇതുപാര്‍ട്ടി പൊളിറ്റ് ബ്യൂറോ എടുത്ത നയതീരുമാനമാണ് എന്നാണ് കേട്ടാല്‍തോന്നുക. ഒരു തീരുമാനവുമില്ല. സീതാറാം യച്ചൂരിക്ക് പെട്ടെന്നുണ്ടായതാണ് ബോധോദയം. സംസ്ഥാനക്കമ്മിറ്റിയോ എല്‍.ഡി.എഫ് സമിതിയോ എല്‍.ഡി.എഫ് മാനിഫെസ്റ്റോയോ പറയാത്ത കാര്യം തട്ടിവിടാന്‍ ഇദ്ദേഹമാരാണ് ഇന്ത്യന്‍ സ്റ്റാലിനോ എന്ന് അന്തംവിട്ടിരിക്കുകയാവും കേരള സ്റ്റാലിന്മാരും അണികളും.

സി.പി.എം അംഗങ്ങള്‍ മദ്യപിക്കരുത് എന്നല്ലാതെ ജനം മദ്യപിക്കരുത് എന്നൊരു തീരുമാനമോ നയമോ ഇല്ല സി.പി.എമ്മിന്. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിനോ പ്രകാശ് കാരാട്ടിനോ ഇല്ലാത്ത മദ്യവിരോധമൊന്നും ഇല്ല സീതാറാം യച്ചൂരിക്കെന്ന് ആര്‍ക്കാണ് അറിയാത്തത്?  പാര്‍ട്ടിക്ക് മദ്യനിരോധനത്തോട് എന്തെങ്കിലും ആഭിമുഖ്യം ഉണ്ടായിരുന്നെങ്കില്‍ 34 വര്‍ഷം ഭരിച്ച പ.ബംഗാളില്‍ ഏര്‍പ്പെടുത്തുമായിരുന്നല്ലോ മദ്യനിരോധനം. അതുണ്ടായിട്ടില്ല. കൊല്‍ക്കത്ത നഗരത്തില്‍ ഉണ്ട് ഇഷ്ടംപോലെ മദ്യക്കട. സര്‍ക്കാര്‍ വകയല്ല, സ്വകാര്യംതന്നെ. ഒരു തിരക്കുമില്ല, ക്യൂവുമില്ല. കമ്യൂണിസ്റ്റുകാര്‍ ഭരിച്ച ഒരു രാജ്യത്തും മദ്യനിരോധനം ഉണ്ടായിട്ടില്ല. വോഡ്ക വര്‍ജിച്ച് വര്‍ജിച്ച് സോവിയറ്റ് യൂനിയന്‍ ഇന്നത്തെ കേരളത്തിലേതിനേക്കാള്‍ മോശം അവസ്ഥയിലെത്തിയിരുന്നു.

മദ്യപന്മാര്‍ പറയുന്ന തരം അഴകൊഴമ്പന്‍ വര്‍ത്തമാനം മദ്യത്തെക്കുറിച്ച് പറയുക എന്നതാണ് എല്‍.ഡി.എഫ്്-യു.ഡി.എഫ് മുന്നണികളുടെ പൊതുവായ മദ്യനയം. 1967 ല്‍ മദ്യനിരോധനം അവസാനിപ്പിച്ച കാലം മുതല്‍ അതാണ് ലൈന്‍. നിരോധനം നീക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പെ പറഞ്ഞല്ല അത് നീക്കിയത്. നിരോധനം പിന്‍വലിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ്സുകാര്‍ പിന്നെ ഭരണത്തില്‍ എത്തിയപ്പോഴൊന്നും മദ്യനിരോധനം തിരിച്ചുവന്നില്ല. ഇരുമുന്നണികളും മാറിമാറി ഭരിച്ച് കുടി കൊടുമുടിയിലെത്തിച്ചു. വര്‍ജനം പറഞ്ഞ മാര്‍ക്്‌സിയ•ാരും നിരോധനം പറഞ്ഞ ഗാന്ധിയന്മാരും ജീവിച്ചത് ബാറുകാരുടെ സൗജന്യത്തിലാണ്. ഒടുവില്‍ ചാരായം നിരോധിച്ച എ.കെ.ആന്റണിയുടെ ഭരണകാലവും ബാറുകാരുടെ സുവര്‍ണകാലമായിരുന്നു. വി.എം.സുധീരനെ തോല്‍പ്പിക്കാന്‍വേണ്ടി നടപ്പാക്കിയതാണ്, സുധീരന്‍ പോലും ആവശ്യപ്പെടാത്ത ബാര്‍ പൂട്ടല്‍. അതിന്റെ പുറത്ത് തല്‍ക്കാലം ഗാന്ധിയന്മാര്‍ പിടിച്ചുനില്‍ക്കുണ്ട്്. മദ്യവര്‍ജന സമിതിയുടെയും നിരോധനക്കാരുടെയും പിന്തുണയുണ്ട്. വോട്ടുണ്ടോയെന്ന് അറിയില്ല. മതമേധാവികളുടെ പിന്തുണയുണ്ട്. വോട്ടില്ല. മദ്യപിക്കരുതെന്ന് കുഞ്ഞാടുകളോട് പറഞ്ഞാല്‍ കേള്‍ക്കില്ല. അതാണ് അവരെ നിയന്ത്രിക്കാന്‍ ഉമ്മന്‍ചാണ്ടിയോട് പറയുന്നത്. കുടിക്കരുതെന്ന് പറഞ്ഞാല്‍ അനുസരിക്കാത്തവര്‍ വോട്ടുചെയ്യാന്‍ പറഞ്ഞാല്‍ അനുസരിക്കുമായിരിക്കും.

എന്തൊക്കെയായാലും, മഹാഗാന്ധിയന്‍ മദ്യനയം കൊണ്ടൊന്നും ഖജാനയ്ക്ക് ഒരു കേടും സംഭവിച്ചിട്ടില്ലെന്നാണ് സ്ഥിതിവിവരക്കണക്ക് പറയുന്നത്. ബാര്‍ പൂട്ടുന്നതിന് മുമ്പ് കിട്ടിയതിനേക്കാള്‍ മദ്യനികുതി ഇപ്പോള്‍ കിട്ടുന്നുണ്ടത്രെ. വില്‍ക്കുന്ന കെയ്സ്സിന്റെ എണ്ണവും പെരുകുന്നത്രെ. ഒട്ടും ഇല്ല നഷ്ടം. ക്യൂ നില്‍ക്കാന്‍ സൗകര്യമില്ലാത്തവരുടെ സൗകര്യത്തിന് വല്ല ഇ കോമേഴ്‌സ് കൊറിയര്‍ സംവിധാനം ഏര്‍പ്പെടുത്താം. അതിനും സൗകര്യമില്ലാത്തവര്‍ക്കും വഴിയുണ്ട്. ഇപ്പോള്‍ത്തന്നെ നിരോധനമുള്ളതുകൊണ്ട്് കഞ്ചാവ് തുടങ്ങിയ മാരകങ്ങള്‍ സുലഭം. ക്യൂ പോലും വേണ്ട. 

                    ****

ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ഫൈനല്‍ മത്സരത്തില്‍ ആരാണ് ജയിച്ചത് എന്ന കാര്യത്തില്‍ സംശയം ഉണ്ടാകാം. എതിരില്ലാത്ത നാല് ഗോളിന് ജയിച്ചു മടങ്ങിയ ഉമ്മന്‍ചാണ്ടി പിറ്റേന്നാണ് അറിഞ്ഞത് സുധീരന്‍ ഗോളൊന്ന് മടക്കിയിരുന്നു എന്ന്്. ഉമ്മന്‍ചാണ്ടിയുടെ അതിവിനയം കണ്ട് സഹിക്കാതെ ഹൈക്കമാന്‍ഡ്് റഫറിതന്നെയാണത്രെ കളത്തിലിറങ്ങി ഗോളടിച്ചത്്്. 

അതൊരു ആശ്വാസഗോള്‍ മാത്രമായിരുന്നില്ല എന്നാണ്് കളിറിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ഫുട്‌ബോള്‍ കളിയല്ല രാഷ്ട്രീയക്കളി. നാലിലൊന്നല്ല യഥാര്‍ത്ഥ ഗോള്‍നില. ഒന്നേ ഒന്ന് ഡ്രോ ആണ്. ബാബുവും പ്രകാശും മന്ത്രിമാര്‍ മാത്രമാണ്്. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരല്ല. ആ പോസ്റ്റ്് കെ.സി.ജോസഫിനും ബെന്നി ബഹനാനും മാത്രമുള്ളതാണ്. അതിലൊരാളാണ് വീണത്. ബാര്‍ കോഴയുടെയും സോളാര്‍ കേസ്സിന്റെയുമെല്ലാം എണ്ണമറ്റ പ്രതികള്‍ സ്ഥാനാര്‍ത്ഥികളായി യു.ഡി.എഫ് ലിസ്റ്റില്‍ സ്ഥാനം പിടിക്കുമ്പോള്‍ ബെന്നിയുടെ പേര് വെട്ടിയതിലെന്ത് കാര്യം എന്ന് ചോദിച്ചേക്കാം.

പരിസ്ഥിതി സംരക്ഷണപ്രശ്‌നത്തില്‍ ചാവേറായതാണ് പി.ടി.തോമസ്. പാര്‍ട്ടിയുടെ നയ ത്തെ എതിര്‍ത്താലും മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുന്ന പാര്‍ട്ടിയാണിത്. നയത്തിനുവേണ്ടി നിന്നതുകൊണ്ട് തോമസിന് ടിക്കറ്റില്ലാതായി. നിയമസഭാ സീറ്റിന് പരക്കം പാഞ്ഞവരെല്ലാം സ്വന്തം കാര്യംമാത്രം നോക്കി. സ്വന്തം ഗ്രൂപ്പുപോലും തോമസ്സിനെ കണ്ടില്ല. സുധീരന്‍ കണ്ടു. സ്വന്തം പേര് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വിരല്‍ ഉയര്‍ത്താന്‍ കെ.പി.സി.സി. പ്രസിഡന്റിന് കഴിയുമായിരുന്നില്ല. കിട്ടുന്ന സീറ്റിനേക്കാള്‍ പത്തിരട്ടി വിലയുണ്ട് വേണ്ടെന്നുവെക്കുന്ന സീറ്റിന്. ബെന്നി ബഹനാനും ഇതുതിരിഞ്ഞറിഞ്ഞു. ഇക്കാലത്ത് ഇതൊന്നും അത്ര പതിവുള്ളതല്ല, കോണ്‍ഗ്രസ്സില്‍ പ്രത്യേകിച്ചും.
  
                        ****

പെയ്ഡ് ന്യൂസ് എന്നൊരു സംഗതിയുണ്ട്. എല്ലാ സമയത്തുമുണ്ട്, എല്ലായിടത്തുമുണ്ട്. പക്ഷേ, ഇലക്ഷന്‍ കാലത്തുമാത്രം അത് കുറ്റമാണ്. കലക്റ്റര്‍ക്കാണത്രെ അതുപിടിക്കാനുള്ള ചുമതല. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒരു പത്രത്തില്‍ വന്ന വിവരണം കലക്റ്റര്‍ ചെയര്‍മാനായുള്ള കമ്മിറ്റിക്ക് പിടിച്ചില്ല. അവര്‍ക്കത് വായിച്ചിട്ട് പെയ്ഡ് ന്യൂസായി തോന്നിയത്രെ. കുറ്റപ്പെടുത്തിക്കൂടാ. കൂരിരുട്ടുള്ള മുറിയില്‍ കരിംപൂച്ചയെ തപ്പുന്നവര്‍ക്ക് ഇങ്ങനെ പറ്റാം. ജീവിതത്തിലിതുവരെ പൂച്ചയെ കണ്ടിട്ടുകൂടി ഇല്ലാത്തവരാണെങ്കില്‍ പറയുകയേ വേണ്ട.

പെയ്ഡ് ന്യൂസാണോ പെയ്‌മെന്റ് സീറ്റാണോ തിരഞ്ഞെടുപ്പിലെ വലിയ പ്രശ്‌നം എന്നറിയില്ല. ഇവിടെ പരക്കെ പെയ്‌മെന്റ് സീറ്റാണത്രെ. ചിലരെ കണ്ടാലും ബോധ്യപ്പെടും ഇത് പെയ്‌മെന്റ് കക്ഷിതന്നെ എന്ന്. അഞ്ചു വര്‍ഷമായി സംസ്ഥാനസര്‍ക്കാറിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ  തലപ്പത്തിരുന്ന ഒരാള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. നിയമസഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാഞ്ഞതാണ് കാരണം. ആ മഹാന്റെ ഡയലോഗ് ഇങ്ങനെയാണ് പത്രത്തില്‍ വന്നത്-' ......സീറ്റ് ചോദിച്ചു. കിട്ടിയില്ല. അതുകൊണ്ടു പാര്‍ട്ടി വിടുന്നു. താന്‍ പാര്‍ട്ടിക്കു വേണ്ടി വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പണം എനിക്ക് തിരികെ ലഭിക്കണം'.

പേയ്‌മെന്റ് സീറ്റാണോ വലിയ കുറ്റം അതല്ല പേയ്‌മെന്റ് വാങ്ങിയിട്ടും സീറ്റ് കൊടുക്കാതിരിക്കുന്നതോ ? കേസ് സിവിലോ ക്രിമിനലോ?

==================================================================================
കഴിഞ്ഞ ലക്കം വിശേഷാല്‍പ്രതി ലേഖനത്തില്‍ 1957ല്‍  ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായ ജോസഫ് മുണ്ടശ്ശേരി സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതാണ് എന്ന് എഴുതിയത് ശരിയല്ല. ജോസഫ് മുണ്ടശ്ശേരി സി.പി.ഐ.സ്ഥാനാര്‍ത്ഥി ആയാണ് മത്സരിച്ചത്.Thursday, 7 April 2016

പത്രപംക്തിയെഴുത്തിന്റെ ചരിത്രം

പത്രപംക്തിയെഴുത്തിന്റെ ചരിത്രം - ഡോ.പി.കെ.രാജശേഖരന്‍ എഴുതിയ സമഗ്രവും ആധികാരികവുമായ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍ (2016 ഏപ്രില്‍ 10-16) ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 പേജ് വരുന്ന സമൃദ്ധമായ ലേഖനം.

'ഉഗ്രവിമര്‍ശനങ്ങള്‍ കൊണ്ടും രൂക്ഷപരിഹാസം കൊണ്ടും ആഴത്തിലുള്ള വിശകലനങ്ങള്‍ കൊണ്ടും സമൃദ്ധമായ ലോകമുണ്ട് മലയാള പത്രപംങ്തികള്‍ക്ക്. എന്നാല്‍ ആ ചരിത്രം ഇനിയും സമഗ്രമായി ക്രോഡീകരിക്കപ്പെടാത്ത മേഖലയാണ്. അഭിപ്രായത്തിനും അതിന്റെ സമഗ്രമായ പ്രകാശനത്തിനും കേരളീയചരിത്രത്തില്‍ ഇടംനല്‍കിയ പത്രപംക്തിയുടെ ചരിത്രവര്‍ത്തമാനങ്ങള്‍ അന്വേഷിക്കുന്നതാണ് ലേഖനം' എന്ന് ലേഖനത്തോടൊപ്പമുള്ള പത്രാധിപക്കുറിപ്പില്‍ പറയുന്നു. 

ഞാന്‍ എഴുതിപ്പൂര്‍ത്തിയാക്കിയ 'വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍' എന്ന കൃതിക്ക് രാജശേഖരന്‍ എഴുതിയ അവതാരികയുടെ  ലേഖനരൂപമാണിത്. അവതാരികയില്‍ കുറെക്കൂടി വിശദമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

പത്രപംക്തിരചനയെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രലേഖനമാണ് ഇത്. എന്റെ പുസ്തകം ഈ മേഖല കൈകാര്യം ചെയ്യുന്ന ആദ്യ പുസ്തകവുമാണ്.
ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍, കണ്ടത്തില്‍ വറുഗീസ് മാപ്പിള, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, മൂര്‍ക്കോത്ത കുമാരന്‍, കെ.പി.കേശവമേനോന്‍, കേസരി ബാലകൃഷ്ണപിള്ള, ഇ.വി., സഞ്്ജയന്‍, മുണ്ടശ്ശേരി, ഇ.എം.എസ്, ബഷീര്‍, എന്‍.വി., വൈക്കം, കാമ്പശ്ശേരി, കെ.ബാലകൃഷ്ണന്‍,  ഡി.സി.കിഴക്കേമുറി തുടങ്ങി മണ്‍മറഞ്ഞ അമ്പതിലേറെ എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകളും രചനകളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.
കേരളത്തിലുടനീളം പലവട്ടം യാത്ര ചെയ്ത് വ്യക്തിശേഖരങ്ങളും ലൈബ്രറി-മാധ്യമ ശേഖരങ്ങളും തപ്പിയാണ് ഈ മഹാന്മാരുടെ രചനകള്‍ കണ്ടെത്തിയത്. എല്ലാവരേയും കണ്ടെത്തി എന്നു അവകാശപ്പെടുന്നില്ല.

നാല് പതിറ്റാണ്ടിലേറെ പത്രാധിപത്യം വഹിച്ച ചെങ്കളത്ത് കുഞ്ഞിരാമമേനോന്റെ ഒരു പത്രരചന പോലും കണ്ടുകിട്ടിയില്ലെന്നതു തുടങ്ങി പല നിരാശകളും ഈ ശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.

കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞിട്ടില്ലാത്തവരുടെ പിന്‍ഗാമികളെ കണ്ടെത്തുക എന്നത് അവരുടെ രചനകള്‍ കണ്ടെത്തുന്നതിലും പ്രയാസമുള്ള പണിയാണ്. നിയമപരമായി, അവരുടെ സമ്മതം വാങ്ങണം. ആ ശ്രമത്തിലാണ്. സഹായിക്കണം.

Tuesday, 5 April 2016

എന്‍.വി:അപൂര്‍വ പത്രാധിപര്‍
വലിയ ഭാഷാപണ്ഡിതനും വൈയാകരണനും ഗവേഷകനും കവിയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകനും ചിന്തകനും നിരൂപകനും രാഷ്ട്രീയനിരീക്ഷകനുമെല്ലാമായാണ് എന്‍.വി.കൃഷ്ണവാരിയരെ കേരളം ഓര്‍ക്കുന്നുണ്ടാവുക. എന്നാല്‍, ഇതിനോളമോ ഇതിനേക്കാള്‍ വലുതായോ എന്‍.വി. ഒരു പത്രപ്രവര്‍ത്തകനായിരുന്നു, പത്രാധിപരായിരുന്നു.  പക്ഷേ, ഈ ജന്മശതാബ്ദിവേളയില്‍പ്പോലും, കേരളത്തില്‍ പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച ലിറ്റററി എഡിറ്ററായി അദ്ദേഹത്തെ വേണ്ടത്ര അടയാളപ്പെടുത്തിയതായി തോന്നുന്നില്ല.
എന്‍.വി. തൊഴില്‍ജീവിതം ആരംഭിക്കുന്നത് പത്രപ്രവര്‍ത്തകനായാണ്, ജീവിതം അവസാനിക്കുമ്പോഴും അതായിരുന്നു. ഇതിനിടയിലുള്ള ദീര്‍ഘകാലം, ഹ്രസ്വ ഇടവേള മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം പത്രാധിപത്യത്തിന്റെ പല തലങ്ങളില്‍ മേഖലകളില്‍ അതുല്യമാതൃകകള്‍ക്ക് രൂപം നല്‍കുകയായിരുന്നു. രാവിലെ പത്തിനുതുടങ്ങി അഞ്ചിന് അവസാനിക്കുന്ന ഒരു പണിയായിരുന്നില്ല അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. എന്‍.വി.യിലെ ഗവേഷകനും അധ്യാപകനും സാഹിത്യകാരനും ശാസ്ത്രാന്വേഷിയും എല്ലാം എന്‍.വി.യിലെ പത്രപ്രവര്‍ത്തകനില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പംക്തിരചനകളിലുമെല്ലാം ഈ ബഹുമുഖവ്യക്തിത്വം പ്രകടവുമായിരുന്നു. സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യമുള്ള ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന രൂപമാണ് പത്രപ്രവര്‍ത്തനം എന്ന് എന്‍.വി. എഴുതി. ജനങ്ങളെ ഉത്ബുദ്ധരാക്കി കര്‍മരംഗത്തേക്ക് നയിക്കുന്നതിലാണു പത്രപ്രവര്‍ത്തനത്തിന്റെ ചാരിതാര്‍ത്ഥ്യം. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ഏതൊരു സര്‍വകലാശാലയും നിര്‍വഹിക്കുന്നതിലേറെ സേവനം നല്ല നിലയില്‍ നടത്തുന്ന ഒരു പത്രം നിര്‍വഹിക്കുന്നുണ്ട് എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.

ശാന്തനും മൃദുഭാഷിയും സമാധാനകാംക്ഷിയുമായ എന്‍.വി. ആണ് നമുക്കറിയുന്ന എന്‍.വി. ക്വിറ്റ്വിന്ത്യാ സമരം ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള അഹിംസാസമരമായിരുന്നു എന്നാരും പറയില്ല. പത്രങ്ങളില്‍ കര്‍ശന സെന്‍സര്‍ഷിപ്പ് നടപ്പാക്കിയതിനെത്തുടര്‍ന്ന് ഒളിവില്‍ ഒരു പത്രമിറക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ചെറുപ്പക്കാരില്‍ എന്‍.വി.യും ഉണ്ടായിരുന്നു. സ്വതന്ത്രഭാരതം  പത്രമിറക്കാന്‍ തലശ്ശേരിയിലും അവിടെനിന്നു ഇരിട്ടിയിലും പോയി സാഹസികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നാളുകളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.(1) വാര്‍ത്തകള്‍ കമ്പോസ് ചെയ്യാന്‍ പറ്റിയ ആളെ കിട്ടാഞ്ഞതുകൊണ്ട് എറണാകുളത്തുപോയി അതു പഠിക്കാന്‍പോലും സന്നദ്ധനായി എന്‍.വി.(2) സ്വതന്ത്രഭാരതം പരീക്ഷണം അധികനാള്‍ നീണ്ടുനിന്നില്ല. ജയ്ഹിന്ദ് എന്നൊരു വാരികയുടെ എഡിറ്റര്‍ പദവിയാണ് അദ്ദേഹം ഏറ്റെടുത്ത മറ്റൊരു ദൗത്യം. ആര്‍.എം.മനക്കലാത്തും മത്തായി മാഞ്ഞൂരാനും ശ്രീകണ്ഠന്‍ നായരും ചേര്‍ന്ന് ആരംഭിച്ചതായിരുന്നു സോഷ്യലിസ്റ്റ് ആശയക്കാരുടെ ആ പത്രം. കേരളഭാഷാപോഷിണി, മദ്രാസില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന കേരളോപഹാരം,  കൊച്ചിന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മാസിക, ജനയുഗം വാരിക, കേരളജനത എന്നിവയായിരുന്നു മാതൃഭൂമിയിലെത്തുന്നതിനു മുമ്പ് അദ്ദേഹം പത്രാധിപത്യം വഹിച്ച പ്രസിദ്ധീകരണങ്ങള്‍. മദ്രാസില്‍ ജയകേരളം മാസികയുടെ പത്രാധിപരാകാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അതു സംഭവിച്ചില്ല. എന്നാല്‍ അദ്ദേഹം ജയകേരളത്തില്‍ ഒരു മലയാളിയുടെ ഡയറി എന്നൊരു പംക്തി എഴുതിപ്പോന്നു. അദ്ദേഹം എഴുതിയ ആദ്യത്തെ കോളം അതാവണം.

1951 ആഗസ്ത് 13നാണ് എന്‍.വി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയേല്‍ക്കുത്. കേരളവര്‍മ കോളേജിലെ അധ്യാപകജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മാതൃഭൂമിയില്‍ ചേര്‍ന്നത്. ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്വം വി.എം. നായര്‍ക്കായിരുന്നു. ആയാസകരമായിരുന്നു മാതൃഭൂമിയിലെ പത്രാധിപത്യത്തിന്റെ ആദ്യകാലം. ആഴ്ചപ്പതിപ്പ് ഇറക്കാനുള്ള ചുമതല എന്‍.വി.ക്കാണ്. എന്നാല്‍ ആഴ്ചപ്പതിപ്പില്‍ എന്‍.വി.യുടെ പേരുകാണില്ല. വേറെയും ഒരുപാട് പ്രശ്‌നങ്ങള്‍. വിട്ടുപോയാലോ എന്ന് പലവട്ടം ആലോചിച്ചു. ആയിടെയാണ് കെ.പി.കേശവമേനോന്‍ പത്രാധിപരായി തിരിച്ചെത്തുന്നത്. അതൊരു അവസരമായി. രണ്ടാളും ചേര്‍ന്നാണ് ഐക്യകേരളം എന്ന ആശയത്തിന് മലബാറില്‍ ഉശിരേകുന്നത്. ഐക്യകേരളപ്രസ്ഥാനത്തിന്റെ മുന്നില്‍ നിന്ന പലരുടെയും പേരുകള്‍, കേരളത്തിന് അറുപതു വയസ്സുതികയുന്ന ഈ നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. അതില്‍ എന്‍.വി. വിസ്മരിക്കപ്പെടാനാണ് സാധ്യത.. കാരണം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് പ്രസംഗങ്ങള്‍ നടത്തുകയോ ജാഥ നയിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ ലേഖനങ്ങള്‍ പോലും കാണില്ല. ഇന്ന് നാം കാണുന്ന കേരളം ഉണ്ടാകണം എന്നു വാദിച്ച് അക്കാലത്ത് മാതൃഭൂമി പത്രത്തില്‍ എണ്ണമറ്റ മുഖപ്രസംഗങ്ങള്‍ എഴുതി ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയവരില്‍ പ്രധാനി എന്‍.വി. ആയിരുന്നു. ഈ കാണുന്ന കേരളം ഉണ്ടാകണമെന്ന്  ആഗ്രഹിക്കാതിരുന്ന നിരവധി പ്രധാനികള്‍ അന്ന് മാതൃഭൂമിയില്‍ പോലും ഉണ്ടായിരുന്നു.  കെ.കേളപ്പന്‍ ആവശ്യപ്പെട്ടിരുന്നത് ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള തീരസംസ്ഥാനമാണ്. മാധവമേനോന്‍ ആഗ്രഹിച്ചിരുന്നത് തിരുവിതാംകൂറും കൊച്ചിയും ഒഴിവാക്കിയുള്ള കേരളവും.(3) മലയാളികളുടെ ഒരു സംസ്ഥാനം എന്ന വാദത്തിന് ആശയപരമായ യുക്തിയും അടിത്തറയും ഉണ്ടാക്കുന്നതിനുള്ള വാദങ്ങള്‍ ആയിരുന്നു എന്‍.വി. എഴുതിയ മുഖപ്രസംഗങ്ങള്‍. 1954ല്‍ സംസ്ഥാനരൂപവല്‍ക്കരണം പ്രഖ്യാപിക്കപ്പെട്ടതോടെ തര്‍ക്കങ്ങള്‍ക്ക് തിരശ്ശീല വീണു.  

ഉറച്ച നിലപാടുകള്‍

യൗവ്വനത്തില്‍ എന്‍.വി.ക്ക് ഇടതുപക്ഷാശയങ്ങളോടായിരുന്നു ആഭിമുഖ്യം. വിശാലമായ അര്‍ത്ഥത്തില്‍ അദ്ദേഹം എക്കാലത്തും ഇടതുപക്ഷാശയങ്ങള്‍ക്കൊപ്പമായിരുന്നു എന്നതും സത്യമാണ്. പക്ഷേ, കക്ഷിരാഷ്ട്രീയ കടുംപിടിത്തങ്ങള്‍ ഒട്ടും ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായ പത്രാധിപത്യതത്ത്വങ്ങളിലാവട്ടെ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് ഒരുക്കവുമായിരുന്നില്ല. മാതൃഭൂമിക്ക് എഴുപതുകളുടെ അവസാനം വരെ കോണ്‍ഗ്രസ്സിനോട് പ്രഖ്യാപിതമായ ആഭിമുഖ്യം ഉണ്ടായിരുന്നു. എന്‍.വി. ആകട്ടെ, പലപ്പോഴും മാതൃഭൂമിയിലെ എഡിറ്റോറിയല്‍ നയവുമായി പൊരുത്തപ്പെടാത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. 1957 ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റപ്പോള്‍ അതിനെ സ്വാഗതം ചെയ്ത്, മാതൃഭൂമിയുടെ ഹിന്ദി പ്രസിദ്ധീകരണമായ യുഗപ്രഭാതില്‍ മുഖപ്രസംഗം എഴുതിയത് കോണ്‍ഗ്രസ്സുകാരുടെ മാത്രമല്ല, മാതൃഭൂമി പ്രവര്‍ത്തകരുടെയും നെറ്റി ചുളിയിച്ചു. മുഖ്യമന്ത്രിയായ ഇ.എം.എസ്സിനെ മാതൃഭൂമി ഓഫീസിലേക്ക് ക്ഷണിച്ചത് ഒരു ഔദ്യോഗിക-ഔപചാരിക നടപടിയായിരുുവെങ്കിലും എന്‍.വി. ഇക്കാര്യത്തില്‍ കാട്ടിയ 'അമിതതാല്പര്യം' പലര്‍ക്കും രുചിച്ചില്ല. മുഖ്യമന്ത്രി മാതൃഭൂമി സന്ദര്‍ശിച്ച അതേ ദിവസം കോഴിക്കോട്ട് അദ്ദേഹത്തിന് കേന്ദ്രകലാസമിതി നല്‍കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ എന്‍.വി. ആയിരുന്നു. ഇതിനെക്കുറിച്ചും അടക്കിയ വിമര്‍ശനങ്ങളുണ്ടായി. പക്ഷേ എന്‍.വി അതൊന്നും ഗൗനിച്ചില്ല. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസബില്ലിനെ അനുകൂലിച്ച് മാതൃഭൂമിയില്‍ വന്ന മുഖപ്രസംഗം എന്‍.വി.യുടെ സൃഷ്ടിയായിരുന്നു.  കമ്യൂണിസ്റ്റ് വിജയത്തെ അനുമോദിക്കുന്ന ഒരു ലേഖനം ആഴ്ചപ്പതിപ്പില്‍ വന്നു. മാനേജിങ്ങ് ഡയറക്ടര്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ക്ഷുഭിതനായി, കമ്യൂണിസ്റ്റ് ആശയപ്രചാരണം ആരോപിച്ച് എന്‍.വി.ക്ക് കത്തുകൊടുത്തു. എന്‍.വി.രാജിക്കൊരുങ്ങിയെങ്കിലും കെ.പി.കേശവമേനോന്‍  പറഞ്ഞൊതുക്കുകയായിരുന്നു. ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ പത്രാധിപത്യകാലത്ത് ഉണ്ടായിട്ടുണ്ട്. പത്രപ്രവര്‍ത്തനം സംബന്ധിച്ച തന്റെ സുചിന്തിത നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം പില്‍ക്കാലത്തും സന്നദ്ധനായിട്ടില്ല. വിമോചനസമരത്തില്‍ മാതൃഭൂമി സ്വീകരിച്ച നിലപാട് എന്തുതന്നെ ആയിരുന്നാലും കേന്ദ്രം കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ട ശേഷം കോഴിക്കോട് സന്ദര്‍ശിച്ച ഇ.എം.എസ്സിന് നല്‍കിയ സ്വീകരണത്തിന്റെ അധ്യക്ഷന്‍ എന്‍.വി.ആയിരുന്നു, റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് മാലയിട്ടു സ്വീകരിച്ചതും എന്‍.വി. ആയിരുന്നു.

ഈ തരത്തിലുള്ള ആശയപരമായ ഏറ്റുമുട്ടലുകളൊന്നും വ്യക്തിപര പിടിവാശികള്‍ മൂലമുണ്ടായതല്ല. മനുഷ്യരാശിയുടെ ഭാവിയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചിരുന്നത്. വരുംകാല മാധ്യമപ്രവര്‍ത്തകര്‍ക്ക് പാഠങ്ങളായി അത്തരം അനുഭവങ്ങള്‍. അത്തരത്തില്‍ എന്നും ഓര്‍മിക്കപ്പെടുതാണ് സൈലന്റ് വാലി പദ്ധതിക്കെതിരായി നടന്ന പ്രക്ഷോഭം. എന്‍.വി. അധ്യക്ഷനായുള്ള ഒരു കര്‍മസമിതിയാണ് ബോധവല്‍ക്കരണത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കിയത്. മാതൃഭൂമി പത്രം പദ്ധതിക്കനുകൂലമായ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു ശേഷമാണ് അത് വകവെക്കാതെ എന്‍.വി. പദ്ധതിയെ രൂക്ഷമായി എതിര്‍ക്കുന്ന മുഖക്കുറിപ്പും ഡോ.എം.കെ.പ്രസാദിന്റേതുള്‍പ്പെടെ നിരവധി ലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത്. സ്വാഭാവികമായും ഇത് വലിയ വിവാദമായി. മാതൃഭൂമി അധികൃതര്‍ ക്ഷോഭിച്ചു. പത്രത്തിനും ആഴ്ചപ്പതിപ്പിനും വിരുദ്ധനിലപാടുകള്‍ പാടില്ല എന്ന് അധികൃതര്‍ വാശിപിടിച്ചപ്പോള്‍ എന്‍.വി. തികഞ്ഞ ശാന്തതയോടെ 'പത്രത്തിന്റെ നിലപാട് മാറ്റിക്കോളൂ'(4) എന്നുപറഞ്ഞത് സുഗതകുമാരി ഓര്‍ക്കുന്നു. എന്‍.വി. അധ്യക്ഷനായ പ്രകൃതിസംരക്ഷണസമിതിയുടെ സിക്രട്ടറി സുഗതകുമാരിയായിരുന്നു. സ്ഥാപനത്തിനുവേണ്ടി ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുമ്പോഴും ചില ജീവന്മരണപ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ല എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. സൈലന്റ്‌വാലി പ്രക്ഷോഭം രാജ്യത്തിനാകെ മാതൃകയും വിലപ്പെട്ട പാഠവുമായി.

ശാസ്ത്രം, സാഹിത്യം, വിജ്ഞാനം


ജനങ്ങളില്‍ ശാസ്ത്രബോധവും വിജ്ഞാനവും ഉണ്ടാക്കാന്‍ പത്രപ്രവര്‍ത്തനത്തെ ഇത്രയേറെ ഉപയോഗപ്പെടുത്തിയ മറ്റൊരു പത്രാധിപര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. മാതൃഭൂമിയിലാകട്ടെ കുങ്കുമത്തിലാകട്ടെ, അദ്ദേഹം എഴുതുകയും മറ്റുള്ളവരെക്കൊണ്ട് എഴുതിക്കുകയും ചെയ്ത ലേഖനങ്ങളേറെയും ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. സൈലന്റവാലി കാലഘട്ടത്തോടെ അതു തന്റെയൊരു ജീവിതദൗത്യമായിത്തന്നെ അദ്ദേഹം സ്വീകരിച്ചു. 1957 മുതലേ എന്‍.വി. ഈ രംഗത്തുണ്ടെന്നതാണ് വാസ്തവം. അക്കാലത്താണ്, പില്‍ക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത് ആയി മാറിയ, ശാസ്ത്രസാഹിത്യസമിതിയുടെ രൂപവല്‍ക്കരണം നടക്കുന്നത്.  ഇടക്കാലത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിെനയും അദ്ദേഹം തന്റെ ശാസ്ത്രവിജ്ഞാന പ്രചാരണത്തിനുള്ള മാധ്യമമായി കണ്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനത്തിന്റെ അടിത്തറ പണിയുന്നതില്‍ വ്യാപൃതനായിരിക്കുമ്പോള്‍തെന്ന അദ്ദേഹം വിജ്ഞാനകൈരളി മാസികയ്ക്കും തുടക്കം കുറിച്ചു. ആ അര്‍ത്ഥത്തില്‍, 1951 ല്‍ ആരംഭിച്ച മാധ്യമപ്രവര്‍ത്തനം എന്‍.വി. മരണംവരെ തുടര്‍ന്നു  എന്നുപറയാം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അറിവുള്ളവര്‍ ധാരാളം ഉണ്ടാകാം. എന്നാല്‍, ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അതെഴുതുന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. 'സയന്‍സ് പോലെ ആവേശകരമായി മനുഷ്യചരിത്രത്തില്‍ മറ്റെന്തുണ്ട്? മനുഷ്യന്റെ ഏറ്റവും മഹനീയമായ സിദ്ധി സയന്‍സില്‍ അധിഷ്ഠിതമായ വീക്ഷണമല്ലേ?'എന്ന് വിജ്ഞാനകൈരളിയുടെ ആദ്യലക്കത്തിന്റെ മുഖക്കുറിപ്പില്‍ അദ്ദേഹം എഴുതി. ഒരു സര്‍വകലാശാലയ്ക്ക് ചെയ്യാന്‍ കഴിയുതിലേറെ എന്‍.വി. തനിച്ചുചെയ്തത് ഈ ബോധം കൊണ്ടാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം തുടക്കംകുറിച്ച പംക്തികളും പരമ്പരകളും നിരവധിയാണ്. കൂടുതല്‍ എഴുതിപ്പിച്ചത് ശാസ്ത്ര-വിജ്ഞാന വിഷയങ്ങളെക്കുറിച്ചായിരുന്നു. ദ വേള്‍ഡ് വി ലിവ് ഇന്‍ എന്ന ലിങ്കന്‍ ബാര്‍നെറ്റിന്റെ കൃതിയുടെ വിവര്‍ത്തനം മുതല്‍ കേരളത്തിലെ വിഷപ്പാമ്പുകളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചും കാട്ടുപൂക്കളെക്കുറിച്ചും സൂര്യനെക്കുറിച്ചും എണ്ണമറ്റ പരമ്പരകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തി. അവ വായിച്ചുവളര്‍ന്നത് അനേകം തലമുറകളാണ്. 'തന്റെ പരന്ന വായനയും ആഴത്തിലുള്ള ചിന്തയും വഴി തനതായൊരു ശാസ്ത്രീയവിശകലനരീതി എന്‍.വി. വികസിപ്പിച്ചെടുത്തിരുന്നു. ചരിത്രബോധത്തെയും ശാസ്ത്രബോധത്തെയും സാമൂഹികബോധത്തെയും സമന്വയിപ്പിക്കുതായിരുന്നു ഈ സവിശേഷവിശകലന രീതി. വിശാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായിരുന്നു ഇത്' എന്ന് വിഗ്രഹഭഞ്ജകനായ പത്രാധിപരെക്കുറിച്ചുള്ള പഠനകൃതിയില്‍ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ വിലയിരുത്തുന്നു.(5) 


വിജ്ഞാനം പകരാനുള്ള ശ്രമം ശാസ്ത്രവിഷയങ്ങളില്‍മാത്രം ഒതുക്കിയില്ല അദ്ദേഹം. 1964 ല്‍ ഷേക്‌സ്പിയറിന്റെ 400 ാം ജ•ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയ പ്രത്യേകപതിപ്പ് അത്തരത്തില്‍ ഒന്നാണ്. പുതുതലമുറയ്ക്ക് അറിവുപകരുന്നതിനു ഇത്തരം നിരവധി പ്രത്യേക പതിപ്പുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. വര്‍ഷംതോറും ഇറക്കിയ റിപ്പബ്ലിക് പതിപ്പുകള്‍ ദേശീയ സാഹിത്യമേഖലയെക്കുറിച്ച് മലയാളികള്‍ക്ക് അറിവുപകരാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുക. മാതൃഭാഷയ്ക്കു വേണ്ടിയുള്ള എന്‍.വി.യുടെ പരിശ്രമങ്ങളില്‍ സങ്കുചിതത്വം ഒട്ടും ഉണ്ടായിരുന്നില്ല. രാഷ്ട്രഭാഷയ്ക്കു വേണ്ടിയും അദ്ദേഹം ധാരാളം പ്രവര്‍ത്തിച്ചു. മലയാളത്തിലെ പ്രമുഖപത്രാധിപര്‍ ആയിരിക്കെത്തെന്ന അദ്ദേഹം ഹിന്ദി പ്രസിദ്ധീകരണത്തിന്റെയും പത്രാധിപരായി പ്രവര്‍ത്തിച്ചു. 1956 നവംബര്‍ ഒന്നിനാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. രാഷ്ട്രത്തിലെ വിവിധ ജനവിഭാഗങ്ങളെ കൂട്ടിയിണക്കുതിനുള്ള സംരംഭത്തിന്റെ ഭാഗമായാണ് യുഗപ്രഭാത് തുടങ്ങിയത്. കേരളത്തെപ്പറ്റി ദേശീയതലത്തില്‍ വേണ്ടത്ര അറിവുണ്ടാക്കുക എന്ന ദൗത്യം കൂടി ഈ പ്രസിദ്ധീകരണത്തിനുണ്ടായിരുന്നു.

മുഖപ്രസംഗങ്ങള്‍, പംക്തികള്‍

മൂന്നുപതിറ്റാണ്ടിലേറെ മൂന്നുനാല് പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപത്യം വഹിച്ച എന്‍.വി. എത്ര മുഖപ്രസംഗങ്ങള്‍ എഴുതിക്കാണും എന്നൂഹിക്കാനേ പറ്റൂ. അവയൊന്നും സമാഹരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍ മിക്കതും പ്രൗഢഗംഭീരമായ പഠനങ്ങള്‍ ആയിരുന്നു. മറ്റാരെങ്കിലുമാണെങ്കില്‍ അനേകദിവസം നീളുന്ന ഗവേഷണത്തിലൂടെ മാത്രം കണ്ടെത്തുന്ന വിവരങ്ങള്‍ ഓര്‍മയില്‍നിന്നെടുത്ത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കകം മുഖപ്രസംഗം രചിക്കാന്‍ എന്‍.വി.യെപ്പോലെ കഴിയുന്ന മറ്റൊരാളെ കേരളം കണ്ടിരിക്കില്ല. പണ്ഡിറ്റ് നെഹ്‌റുവിന്റെ മരണം ആകട്ടെ, ടി.എസ് എലിയറ്റിന്റെ മരണമാകട്ടെ, കാശ്മീര്‍ വെടിനിര്‍ത്തലാവട്ടെ, സര്‍ സി.പി.യെ അനുസ്മരിക്കുന്ന കുറിപ്പാകട്ടെ. ഓരോന്നും അപൂര്‍വസൃഷ്ടികള്‍തെന്നയായിരുന്നു. വിഷയത്തിലുള്ള അഗാധമായ അറിവും ഉള്‍ക്കാഴ്ചയും ആ രചനകളില്‍ തുളുമ്പിനിന്നു.
എന്‍.വി. മുഖപ്രസംഗമെഴുത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. മനുഷ്യശരീരത്തിനു ജീവന്‍ നല്‍കുന്ന അവയവം കണ്ണാണെങ്കില്‍ പത്രത്തിനു ചൈതന്യം നല്‍കുന്ന ഘടകം മുഖപ്രസംഗം ആണെന്ന് എന്‍.വി. എഴുതിയിട്ടുണ്ട്. മുഖപ്രസംഗമെഴുത്തിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കുതിന് ഒരു ലേഖനം അദ്ദേഹം എഴുതിയിരുന്നു.(6)മുഖപ്രസംഗങ്ങള്‍ അജ്ഞാതരുടെ സൃഷ്ടികളായി വിസ്മൃതമാകും. എന്‍.വി. എന്ന ലോകനിരീക്ഷകന്‍, ഒരു പക്ഷേ, മുഖപ്രസംഗങ്ങളേക്കാളേറെ സമകാലികപ്രശ്‌നങ്ങളെക്കുറിച്ച്  ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1983 നും 1990 നും ഇടയില്‍ എന്‍.വി.യുടെ ഏഴു ലേഖനസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെല്ലുവിളികള്‍ പ്രതികരണങ്ങള്‍ (1983), പ്രശ്‌നങ്ങള്‍ പഠനങ്ങള്‍(1985),സമസ്യകള്‍ സമാധാനങ്ങള്‍ (1985),അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍ (1986)മനനങ്ങള്‍ നിഗമനങ്ങള്‍ (1987), വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ (1988)വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍ (1989) ഓളങ്ങള്‍ ആഴങ്ങള്‍ (1990) എന്നീ സമാഹാരങ്ങളിലും തൊട്ടുമുമ്പെഴുതിയ സമാഹാരങ്ങളിലുമായി ഏതാണ്ട്  ആയിരത്തിലേറെ ലേഖനങ്ങള്‍ ഉണ്ട്. ഇതിലേറെയും സമകാലികപ്രശ്‌നങ്ങളുടെയും സംഭവങ്ങളുടെയും വാര്‍ത്തകളുടെയും വിശകലനങ്ങളാണ്. ഒരു സമാഹാരം- വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍- 128 ലേഖനങ്ങളാണ് ഇതിലുള്ളത്. പെരസ്‌ത്രോയികയും മദ്രാസ് എ.ഐ.സി.സി.യും ബോഫോഴ്‌സ് കോഴക്കേസും കൂടംകുളം പദ്ധതിയും മാവൂര്‍ എന്ന മഹാമാരിയും ലോട്ടറിയും ഗര്‍ഭച്ഛിദ്രവുമൊക്കെയാണ് വിഷയങ്ങള്‍.
പത്രപ്രവര്‍ത്തകന്റെയും ചിന്തകന്റെയും കണ്ണിലൂടെ ലോകത്തെ കാണുമ്പോള്‍ ലോകം എങ്ങനെയാണ് അതിന്റെ ഭാവി രൂപപ്പെടുത്തുന്നത് എന്ന് അപൂര്‍വമായ ഉള്‍ക്കാഴ്ചയോടെ പ്രവചിക്കാനും എന്‍.വി.ക്ക് കഴിഞ്ഞിട്ടുണ്ട്.  മനനങ്ങള്‍ നിഗമനങ്ങള്‍ എന്ന സമാഹാരത്തിലെ സോവിയറ്റ് റഷ്യയില്‍ മുതലാളിത്തം എന്ന ലേഖനം ഇത്തരത്തിലുള്ളതാണ്. ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ച് മുതലാളിത്തം തകരും എന്നു പറഞ്ഞേടത്ത്, ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ കമ്യൂണിസത്തെ പ്രതിസന്ധിയിലാക്കിത്തുടങ്ങിയെന്നു ലേഖനം ചൂണ്ടിക്കാട്ടി.(7) ലോകം ഒരു ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണെ് അദ്ദേഹം പ്രവചിക്കുന്നത് സോവിയറ്റ് യൂണിയന്‍ തകരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനും ആഗോളവല്‍ക്കരണം എന്നൊരു വാക്കുപോലും ഉണ്ടാകുന്നതിനും മുമ്പാണ്.

എന്‍.വി.യെപ്പോലൊരാള്‍ക്ക് അവതാരിക എഴുതുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല. 1980-89 കാലത്ത് എന്‍.വി. 79 കൃതികള്‍ക്ക് അവതാരിക എഴുതി. ജീവിതത്തില്‍ ആകെ എഴുതിയതായി രേഖപ്പെടുത്തിയ 220 അവതാരികകളില്‍ മൂന്നിലൊന്ന് അവസാനദശകത്തിലാണ് എഴുതിയത്. കൃതികള്‍ ഗൗരവപൂര്‍വം വായിച്ചുതന്നെയാണ് അദ്ദേഹമിത് നിര്‍വഹിക്കാറുള്ളത്. അവതാരികകള്‍ വെറുതെ ഉപചാരത്തിന് എഴുതി ബാധ്യത തീര്‍ക്കുന്ന വെറും കുറിപ്പുകളായിരുന്നില്ല. അവയും മികച്ച സാഹിത്യനിരൂപണലേഖനങ്ങളുടെ തലത്തിലേക്ക് ഉയര്‍ന്നുനിന്നിരുന്നു. എന്‍.വി.യുടെ അവതാരികകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട് പ്രൊഫ. കെ..പി.ശങ്കരന്‍. 1948 ജനവരിയില്‍  അന്ന് മൂര്‍ക്കനാട് കെ.മേനോന്‍ ആയിരുന്ന എം.കെ.മേനോന്‍ എന്ന വിലാസിനിക്ക് വേണ്ടിയാണ് എന്‍.വി. ആദ്യത്തെ അവതാരിക എഴുതിയത്.  അവസാനവര്‍ഷമായ 1989 ല്‍ ആണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും എം.പി.ശങ്കുണ്ണിനായരുടെ അഭിനവ പ്രതിഭയ്ക്കും അവതാരിക എഴുതുന്നത്. ഇടയ്ക്ക് മലയാളത്തിലെ ശ്രദ്ധേയരായ എല്ലാ എഴുത്തുകാരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ എന്‍.വി.യുടെ അവതാരികക്കായി കാത്തുനിന്നിട്ടുണ്ട്. പ്രൊഫ. കെ.ഗോപാലകൃഷ്ണന്‍ എഴുതിയ ജീവചരിത്രത്തില്‍ എന്‍.വി. എഴുതിയ അവതാരികകളുടെ നീണ്ട പട്ടിക കൊടുത്തിട്ടുണ്ട്.
മലയാളത്തിലെ പംക്തികാരന്മാരുടെ കൂട്ടത്തിലും നേതൃസ്ഥാനം എന്‍.വി.ക്കുണ്ട്. എന്നാല്‍, എന്‍.വി.യുടെ പംക്തിരചനകള്‍ ഏതെല്ലാമായിരുന്നു എന്ന് കൃത്യമായി എടുത്തുപറയുക എളുപ്പമല്ല. അദ്ദേഹത്തിന്റെ പംക്തിലേഖനങ്ങള്‍ പ്രത്യേകമായി സമാഹരിക്കപ്പെട്ടിട്ടില്ല. 1980 നു ശേഷം പുറത്തുവന്ന ഏഴു ലേഖനസമാഹാരങ്ങളില്‍ ഏറെയും കുങ്കുമത്തിലും മാതൃഭൂമിയിലും  എഴുതിയ പംക്തിലേഖനങ്ങള്‍ ആയിരുന്നു. മാതൃഭൂമിയില്‍ ഉണ്ടായിരു മൂന്നുഘട്ടത്തിലും കുങ്കുമത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിജ്ഞാനകൈരളി ഇറക്കിയ കാലത്തും അദ്ദേഹം ഈ പ്രസിദ്ധീകരണങ്ങളില്‍ ആഴ്ചതോറും പംക്തി എഴുതിയിട്ടുണ്ട്. മറ്റു പ്രസിദ്ധീകരണങ്ങളിലും ചുരുങ്ങിയ കാലത്ത് പംക്തികള്‍ എഴുതിപ്പോന്നു. ഏറ്റവും ഒടുവില്‍ മാതൃഭൂമി ചീഫ് എഡിറ്ററായിരുപ്പോഴാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രതിവാരചിന്തകള്‍ എന്ന പംക്തി എഴുതിയിരുന്നത്. അതും തീര്‍ത്തും സമകാലികസംഭവങ്ങളുടെയും പ്രശ്‌നങ്ങളുടെയും പ്രവണതകളുടെയും വിശകലനങ്ങള്‍ ആയിരുന്നു. 

പത്രഭാഷ, പത്രധര്‍മം
പത്രാധിപരായ എന്‍.വി. ഇഷ്ടക്കാരുടെ സംരക്ഷകനാകാന്‍ ശ്രമിച്ചില്ല. രചന മോശമെങ്കില്‍, അത് ഉറ്റ സുഹൃത്തിന്റേതായാലും മുഖത്തുനോക്കി പറയാന്‍ അദ്ദേഹം മടിച്ചില്ല. പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുത്തവ കുറ്റമറ്റതാക്കാന്‍ അദ്ദേഹത്തിനു പേനയെടുക്കാതിരിക്കാന്‍ കഴിയില്ല. എന്‍.വി.കൈവെക്കാതെ തന്റെ ഒരു കവിതയും അച്ചടിക്കപ്പെട്ടിട്ടില്ലെന്ന് ഇടശ്ശേരി പറഞ്ഞതായി പലരും എഴുതിയിട്ടുണ്ട്. കുറ്റമറ്റതാക്കാന്‍ താന്‍ വിചാരിച്ചാലും കഴിയില്ല എന്നു ബോധ്യപ്പെട്ടാല്‍ ആരുടെ കൃതിയും അദ്ദേഹം തിരിച്ചയക്കും. കമ്പനി ഉടമസ്ഥ•ാര്‍ ശുപാര്‍ശ ചെയ്തയച്ചു എന്ന കാരണം കൊണ്ടുമാത്രം ഒരു കൃതിയും അദ്ദേഹം പ്രസിദ്ധീകരണത്തിന് സ്വീകരിക്കാറുമില്ല. ഇതിന്റെ പേരില്‍ പല പ്രധാനികളുടെയും കണ്ണിലെ കരടായിട്ടുമുണ്ട്. പത്രാധിപസ്വാതന്ത്ര്യം എന്ന തത്ത്വം അറിയാത്ത കമ്പനി മേധാവികളെ അത് പഠിപ്പിക്കാന്‍ അദ്ദേഹം മടിക്കാറുമില്ല.

പത്രാധിപധര്‍മത്തെച്ചൊല്ലി ചിലപ്പോഴെങ്കിലും സഹപ്രവര്‍ത്തകരോടും പിണങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ഒരു സംഭവം ജീവചരിത്രകാരനായ പ്രൊഫ.കെ.ഗോപാലകൃഷ്ണന്‍ വിവരിക്കുന്നുണ്ട്. എന്‍.വി.യോളമോ അതിലേറെയോ ഉയരമുള്ള നിരൂപകനായിരുന്നല്ലോ കുട്ടികൃഷ്ണമാരാര്‍. എന്‍.വി. എഡിറ്റ് പ്രസിദ്ധീകരണത്തിനയച്ച ജി.ശങ്കരക്കുറുപ്പിന്റെ ഒരു കവിതയിലെ രണ്ടുവരി പ്രീഫ് റീഡറായ കുട്ടികൃഷ്ണമാരാര്‍ വെട്ടിക്കളഞ്ഞു. എന്‍.വി.ക്ക് അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹമത് വീണ്ടും എഴുതിച്ചേര്‍ത്തു. അവസാനപ്രൂഫ് കുട്ടികൃഷ്ണമാരാരുടെ മുന്നിലെത്തിയപ്പോള്‍ അദ്ദേഹം ശുണ്ഠിയെടുത്തു, എന്‍.വി.യുടെ അടുത്തുചെന്ന് രണ്ടുവരി വെേട്ടണ്ടതുതന്നെ എന്നു വാദിച്ചു. എന്‍.വി.വഴങ്ങിയില്ല. താന്‍ വെട്ടിയ രണ്ടുവരി പില്‍ക്കാലത്ത് ജി. പുസ്തകമാക്കുമ്പോള്‍ വെട്ടിമാറ്റിയിരുന്നു എന്ന് മാരാര്‍ പിെന്നയോര്‍ക്കുന്നു. പത്രാധിപരായ തന്നെ പ്രൂഫ് റീഡര്‍ മറികടക്കുതിനെക്കുറിച്ചാവുമോ എന്‍.വി. വ്യാകുലപ്പെട്ടിരിക്കുക എന്ന് സംശയിക്കണം. ഇവിടെ തൊഴില്‍പരമായ ഔചിത്യത്തിന്റെ കൂടി പ്രശ്‌നമുണ്ടല്ലോ.
 
മലയാള പത്രഭാഷ കുറ്റമറ്റതാക്കുന്നതില്‍ അദ്ദേഹം ചെയ്ത സംഭാവനകളും ചെറുതല്ല. തെറ്റില്ലാത്തതും മനുഷ്യന് മനസ്സിലാകുന്നതുമായ മലയാളത്തില്‍ വേണം സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ഏത് രചനയും എന്ന തത്ത്വത്തില്‍ ഉറച്ചുനിന്നു. വ്യക്തികളുടെ പേരുകള്‍, സ്ഥലപ്പേരുകള്‍ എന്നിവ ശരിയായ രീതിയില്‍ എഴുതണമെന്ന് അദ്ദേഹം വാശിപിടിക്കാറുതെന്നയുണ്ട്. അതിന്റെ കാരണം അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. 'ഭാഷയെ സംസ്‌കരിക്കുന്ന കാര്യത്തില്‍ മാത്രമല്ല, ദുര്‍ബലവും വികൃതവും ആക്കുന്നതിലും പത്രങ്ങള്‍ക്കുള്ള കഴിവ് അപാരമാണ്.' പത്രഭാഷയിലെ തെറ്റുകള്‍ വളരെ വേഗത്തില്‍ ജനങ്ങളുടെ നിത്യവ്യവഹാരത്തിലെ 'ശരികളായി' തീരുന്നു(8)എന്നദ്ദേഹം ആവര്‍ത്തിച്ചുപറയാറുണ്ട്.

പത്രഭാഷയ്ക്ക് മാത്രമല്ല എല്ലാ ഭാഷയ്ക്കും ഉണ്ടാകേണ്ട പ്രാഥമികമായ ഗുണം  ആര്‍ജവമാണെും അദ്ദേഹം എഴുതി. ആര്‍ജവം എന്നത് സങ്കീര്‍ണ സംഗതിയൊന്നുമല്ല. ഉദ്ദിഷ്ടമായ അര്‍ത്ഥം നേരേചൊവ്വേ പറയുന്നതിനുള്ള കഴിവാണ് ആര്‍ജവം. എഴുത്തുകാരന്‍ മിതഭാഷിയായിരിക്കണം, എത്ര പദങ്ങള്‍ ആവശ്യമുണ്ടോ അത്രയും പദങ്ങളേ ഉപയോഗിക്കാവൂ. പത്രഭാഷയിലെ എണ്ണിയാല്‍ തീരാത്ത വൈകല്യങ്ങള്‍ ഇല്ലാതാക്കുതിലും ലിപിവിന്ന്യാസത്തില്‍ കുറേയെല്ലാം ഐകരൂപമുണ്ടാക്കുന്നതിലും വ്യക്തി-സ്ഥല നാമങ്ങള്‍ ഒരേ രൂപത്തിലാക്കുന്നതിനും സര്‍വോപരി കുലീനവും ശുദ്ധവുമായി പത്രമലയാളം ഉണ്ടാക്കുന്നതിനും അദ്ദേഹം ഏറെ പരിശ്രമിക്കുകയുണ്ടായി. ഒരു പത്രത്തിന്റെ ശൈലിക്ക് വ്യക്തിത്വവും ആകര്‍ഷകത്വവും ആധികാരികതയും ഉണ്ടാകണമെങ്കില്‍, പാശ്ചാത്യപത്രങ്ങളിലും വാര്‍ത്താഏജന്‍സികളിലും ഉള്ളതുപോലുള്ള സ്റ്റൈല്‍ബുക്ക് ഉണ്ടാകണം എന്ന ആശയം ആദ്യമായി ഉന്നയിച്ചത് എന്‍.വി. ആയിരുന്നു. ഇത് വേഗം പ്രാവര്‍ത്തികമായി. എല്ലാ മലയാള പത്രങ്ങള്‍ക്കും ബാധകമായ ഒരു പൊതു സ്റ്റൈല്‍ബുക്ക് ഉണ്ടാകണമെന്ന ആശയവും അദ്ദേഹം,  കേരള പ്രസ് അക്കാദമി പത്രഭാഷ സംബന്ധിച്ച് 1981 ജൂലൈയില്‍ നടത്തിയ സെമിനാറില്‍ പ്രകടിപ്പിക്കുകയുണ്ടായി.

 ഇക്കാലത്തുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടില്ലാത്ത ചില വിഷയങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്‍.വി. ഉന്നയിച്ചിരുന്നു എന്നത് അത്ഭുതപ്പെടുത്തും. വ്യക്തികളുടെ പ്രൈവസി-സ്വകാര്യത-മാധ്യമങ്ങള്‍ കവരുന്നു എന്ന പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്. 1984 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം പ്രൈവസി ലംഘനത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്നു. 'പത്രപ്രവര്‍ത്തനം ജനദ്രോഹമായി മാറാതിരിക്കണമെങ്കില്‍ സൈ്വരത്തിനുള്ള ജനങ്ങളുടെ മൗലികാവകാശത്തെപ്പറ്റി കൂടുതല്‍ സൂക്ഷ്മമായ ധാരണ ജനങ്ങള്‍ക്കിടയില്‍ സാമാന്യമായും പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വിശേഷിച്ചും ഉണ്ടാകേണ്ടിയിരിക്കുന്നു'(9) എന്നദ്ദേഹം എഴുതി. 'ജനാധിപത്യസമൂഹത്തില്‍ സ്വയംഭരിക്കുതിനുള്ള അനുപേക്ഷണീയമായ അറിവ് പൗരന്മാര്‍ക്ക് കൈവരുത്തുകയാണ്, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുതിലൂടെ പത്രം നിര്‍വഹിക്കുന്ന സേവനം. ഈ അറിവ് പൗരന്മാര്‍ക്ക് കൈവരണമെങ്കില്‍  ഓരോ ദിവസത്തെയും സംഭവങ്ങളെ അവയ്ക്ക് സാമൂഹ്യമായ അര്‍ത്ഥഗര്‍ഭത നല്‍കുന്ന പശ്ചാത്തലത്തില്‍ പൂര്‍ണതയോടെയും സത്യസന്ധതയോടെയും പത്രം വായനക്കാര്‍ക്ക് കൊടുക്കേണ്ടിയിരിക്കുന്നു'(10). എന്‍.വി.യുടെ ഈ വാക്കുകള്‍ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. ഈ കാഴ്ചപ്പാടോടെയാണ് എന്‍.വി. ജീവിതാന്ത്യം വരെ പത്രപ്രവര്‍ത്തനം നിര്‍വഹിച്ചത്.

1951 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന എന്‍.വി. 1968ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പടുത്തുയര്‍ത്തിയത് എന്‍.വി. ആണെന്നു പറയാം. അക്കാലത്ത് മലയാളഭാഷയുടെ നവീകരണത്തിന് ചെയ്ത സേവനം ഒരു നീണ്ട അധ്യായമാണ്. എട്ടുവര്‍ഷം തികയുംമുമ്പ് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി തിരിച്ചെത്തി. 1976 ഫിബ്രുവരി തൊട്ട് 1981 മാര്‍ച്ച് വരെ ആ ചുമതല വഹിച്ചു. മാര്‍ച്ചില്‍ കുങ്കുമം ഗ്രൂപ്പിന്റെ പത്രാധിപത്യം ഏറ്റെടുത്തു. മാതൃഭൂമി ഗ്രൂപ്പിലെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളുടെയും ചീഫ് എഡിറ്ററാകാന്‍ 1988 ജനവരി 16 നായിരുന്നു അദ്ദേഹത്തിന്റെ മാതൃഭൂമിയിലേക്കുള്ള  മൂന്നാം വരവ്. ആ സ്ഥാനത്തിരിക്കെ 1989 ഒക്‌ടോബര്‍ 12 നാണ് മരണം സംഭവിക്കുന്നത്.        ----------------------------------------------------------------
(1) എന്‍.വി.കൃഷ്ണവാരിയരുടെ മനനങ്ങള്‍ നിഗമനങ്ങള്‍ എന്ന കൃതിയില്‍ ഇരിട്ടിക്കാട്ടില്‍ ഒരു രാത്രി എന്ന അധ്യായം പേജ് 258

(2)എന്‍.വി.കൃഷ്ണവാരിയര്‍- പ്രൊഫ. കെ.ഗോപാലകൃഷ്ണന്‍ പേജ് 65.(എന്‍.വി.യുടെ ജീവിതസംഭവങ്ങളുമായി ബന്ധപ്പെട്ട  വസ്തുതകളെല്ലാം ഈ ജീവചരിത്രകൃതിയില്‍ നിന്നുള്ളതാണ്.)

 (3) എന്‍.വി.കൃഷ്ണവാരിയരുടെ വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ എന്ന പുസ്തകത്തിലെ സാഹിത്യപത്രപ്രവര്‍ത്തനം എന്ന ലേഖനം -പേജ് 227

(4)കാവുതീണ്ടല്ലേ... സുഗതകുമാരി പേജ് 66
 (5)എന്‍.വി.യുടെ വിജ്ഞാനസാഹിത്യം ഒരു പാര്‍ശ്വവീക്ഷണം- പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍- പേജ് 43

(6)എന്‍.വി.യും മലയാളസാഹിത്യവും- ലേഖനസമാഹാരം- എന്‍.വി.യുടെ ഹിന്ദിപത്രപ്രവര്‍ത്തനം-പേജ് 208

(7)എന്‍.വി.കൃഷ്ണവാരിയരുടെ മനനങ്ങള്‍ നിഗമനങ്ങള്‍ എന്ന ഗ്രന്ഥത്തിലെ സോവിയറ്റ് റഷ്യയില്‍ മുതലാളിത്തം എന്ന ലേഖനം പേജ് 39, 44

(8)പത്രഭാഷ എന്ന ഗ്രന്ഥത്തിലെ എന്‍.വി.കൃഷ്ണവാരിയരുടെ ലേഖനം - കേരള പ്രസ് അക്കാദമി, കൊച്ചി. പേജ് 24
(9)എന്‍.വി.കൃഷ്ണവാരിയരുടെ സമസ്യകള്‍ സമാധാനങ്ങള്‍ എന്ന ഗ്രന്ഥത്തിലെ സൈ്വരഭഞ്ജനം: പത്രപ്രവര്‍ത്തകര്‍ ഒഴിവാക്കേണ്ട ഒരു കുറ്റം എ ലേഖനം പേജ് 177
 (10) എന്‍.വി.കൃഷ്ണവാരിയരുടെ വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍ എന്ന ഗ്രന്ഥത്തിലെ മുഖപ്രസംഗങ്ങള്‍ എന്ന ലേഖനം പേജ് 293


(മാധ്യമം ആഴ്ചപ്പതിപ്പ് 2016 ഏപ്രില്‍ 11 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Sunday, 3 April 2016

Is it right for journalists to contest in elections?

Veena George and M V Nikeshkumar

It is indeed news that M.V. Nikesh Kumar, one of Kerala’s eminent mediapersons, is going to contest the Assembly elections as an LDF candidate.

The news assumes more prominence as two top journalists from the same ‘independent’ channel are in the fray as candidates of the same party.

Notwithstanding its news value, news related to media seldom gets published. Nor does it figure in the discussions initiated by our media. Even though words were doing rounds about Nikesh's entry into politics, there were only hushed conversations around it.

But is this an issue worth discussing? Is it the first time that a journalist from Kerala is opting to contest on a party ticket? No

Many have contested before, journalism was also a political activity of sorts during the times of freedom struggle. Even after India's independence, many journalists have proclaimed that their kind of journalism was political activism. At a most opportune moment, many of them chose to contest polls and were elected.

The first and foremost duty of a journalist working for party organs is to extend a helping hand to the party. For them, journalism is just another tool that furthers their political activism. But they never walk around by sticking labels of being independent or unbiased on their foreheads.
Several reporters of the mainstream media, before it switched over to professionalism, had tried their hands at the political hustings. K.P. Unnikrishnan, elected as an MP later, had been working as Delhi Correspondent of Mathrubhumi daily. It was during the general elections of 1971 that KP Unnikrishnan was introduced as a candidate in Vadakara in kozhikode district. It was a time when the entire party machinery was under the grip of Indira Gandhi, following a split in the party in 1969. I have heard that Indira Gandhi herself suggested Unnikrishnan as Congress(I)’s candidate.

Assuming that she would be the candidate, erstwhile Congress leader Leela Damodara Menon had already begun her campaign when Unnikrishnan was introduced as the party candidate. KP Unnikrishnan won that election, won many elections later and became a prominent parliamentarian. He  was made a minister of cabinet rank in the VP Singh led cabinet in 1989-90. However, Indira's protege Unnikrishnan later proved to be a headache to her party and her heir apparent Rajiv Gandhi. Today, Unnikrishnan is no longer active in politics.

No one found fault in Unnikrishnan's candidature at that point, even though he was a journalist. Mathrubhumi being a de facto party organ of the Congress, no one faulted the candidature, in fact many found him the right choice.  

K.C. Sebastian, a political correspondent of the Deepika daily, a newspaper older than the Mathrubhumi, was also elected to the Upper House of the Parliament. Political observers saw this as an expression of gratitude for the favours the Kerala Congress, a breakaway faction of the Congress party, received from the daily and from Sebastian.

Editors and reporters of party organs of the CPI, CPI-M and Muslim League contesting elections is a usual occurrence. The deficit in human resources due to this 'election deployment' at times has even brought the publishing to a halt. They rejoin their media organisations only when they are voted out.

Nikesh is neither a party member, nor a party worker. He recently said at a meeting that he failed to spend quality time with his family as his sole focus was on journalism. One may ask how Nikesh, the owner and editor of a news channel, can abandon his newsroom during an election and walk out in search of votes. If he was a person who merely owned a channel, this question and its answer would have been something that would affect only Nikesh.

But Nikesh is not merely a channel owner or a news anchor. He is a man who has led many struggles in Malayalam media and someone who has set an example worth pursuing for generations to come. He has been seen as someone dedicated to the values of journalism. It is not known if the decision to field him as a party candidate was taken due to this reason. However, his candidature becomes a topic of debate only because of his stature as a journalist committed to values.

Everyone has the right to enter politics and contest elections. But Nikesh's entry into electoral politics raises two major issues. When the name of a journalist who has so far been viewed as unbiased, figures in the candidates list of a political party, and his move comes without any immediate provocation, it is only natural that his work till then would be looked at suspiciously. Media analyst and observer Dr. Sebastian Paul once opined that India Vision channel’s Managing Director MK Muneer and the channel's Chief Editor MV Nikesh Kumar were ones who followed the path of Vakkom Moulavi and Swadeshabhimani Ramakrishna Pillai. It was India Vision that constantly telecast reports on prominent Muslim League leader PK Kunhalikutty’s involvement in the ice cream parlour case. The news reports created a storm not only in Kerala’s political scene but also within India Vision. It is true that Muneer was neither willing to intervene in the channel’s editorial policy nor take action against Nikesh Kumar.

Against the backdrop of his new bonhomie with a political party, if somebody dares to question the intention behind Nikesh's aggressive style of reporting then, how will Nikesh or Muneer react to it? I am also curious to know what Dr. Sebastian Paul who showered encomium on Nikesh has to say about the turn of events (And of course it is irrelevant that Sebastian Paul is in the CPM’s candidate list along with Nikesh Kumar.)

The CPI(M) has also fielded Veena George, Nikesh’s second -in command in the channel, as its candidate in Aranmula constituency. Just like Nikesh, Veena’s presence has not been felt anywhere except in the media. I don't know whether the party has taken a call to reserve seats for competent journalists. Whatever the explanations might be, it must be pointed out that a person's decision to become a political reporter and a candidate of a political party simultaneously raises several questions regarding conflict of interest. It is simply against the ethics of journalism.

35 years ago, when I joined a newspaper, I had to sign an agreement in which I gave a promise that I wouldn't neither work for any political party nor take up any position in it. The head of our newspaper was and still is a political leader and so one may question whether this promise was worth anything. However, that is a sacred bond. It gives us a message that a journalist shouldn't dance to the political tunes of the owner. Not only journalists, but media owners should also introspect on how committed they have been to that bond.

Nikesh's candidature involves a political question too. MV Raghavan, Nikesh's father, a firebrand leader of the CPI(M) for long, left the party owing to certain ideological differences. For a long time, the CPI(M) resorted to political witch-hunting. Even animals in a zoo established by MV Raghavan were made to suffer. No doubt, he might have also met the same fate of TP Chandrasekharan, a rebel CPI(M) leader who was hacked to death.  Unlike Chandrasekharan, Raghavan was spared from being killed with 51 or even 101 wounds to his body, only because the party was well aware of his kind of politics in Kannur.   The party was shrewd enough to not get into a confrontation with MV Raghavan. 

Only  truly noble minds are able to forgive even the most cruel acts and whole-heartedly forgive its perpetrators. Hope we don't witness such a grand gesture only so that one in turn becomes a legislative member.
It is indeed news that M.V. Nikesh Kumar, one of Kerala’s eminent mediapersons, is going to contest the Assembly elections as an LDF candidate.
The news assumes more prominence as two top journalists from the same ‘independent’ channel are in the fray as candidates of the same party.
Notwithstanding its news value, news related to media seldom gets published. Nor does it figure in the discussions initiated by our media. Even though words were doing rounds about Nikesh's entry into politics, there were only hushed conversations around it.
But is this an issue worth discussing? Is it the first time that a journalist from Kerala is opting to contest on a party ticket? No
Many have contested before, journalism was also a political activity of sorts during the times of freedom struggle. Even after India's independence, many journalists have proclaimed that their kind of journalism was political activism. At a most opportune moment, many of them chose to contest polls and were elected.
The first and foremost duty of a journalist working for party organs is to extend a helping hand to the party. For them, journalism is just another tool that furthers their political activism. But they never walk around by sticking labels of being independent or unbiased on their foreheads.
Several reporters of the mainstream media, before it switched over to professionalism, had tried their hands at the political hustings. K.P. Unnikrishnan, elected as an MP later, had been working as Delhi Correspondent of Mathrubhumi daily. It was during the general elections of 1971 that KP Unnikrishnan was introduced as a candidate in  Kozhikode district. It was a time when the entire party machinery was under the grip of Indira Gandhi, following a split in the party in 1969. I have heard that Indira Gandhi herself suggested Unnikrishnan as Congress(I)’s candidate.
https://ssl.gstatic.com/ui/v1/icons/mail/images/cleardot.gifAssuming that she would be the candidate, erstwhile Congress leader Leela Damodara Menon had already begun her campaign when Unnikrishnan was introduced as the party candidate. KP Unnikrishnan won that election, won many elections later and became a prominent parliamentarian. He  was made a minister of cabinet rank in the VP Singh led cabinet in 1989-90. However, Indira's protege Unnikrishnan later proved to be a headache to her party and her heir apparent Rajiv Gandhi. Today, Unnikrishnan is no longer active in politics.
No one found fault in Unnikrishnan's candidature at that point, even though he was a journalist. Mathrubhumi being a de facto party organ of the Congress, no one faulted the candidature, in fact many found him the right choice.  
K.C. Sebastian, a political correspondent of the Deepika daily, a newspaper older than the Mathrubhumi, was also elected to the Upper House of the Parliament. Political observers saw this as an expression of gratitude for the favours the Kerala Congress, a breakaway faction of the Congress party, received from the daily and from Sebastian.
Editors and reporters of party organs of the CPI, CPI-M and Muslim League contesting elections is a usual occurrence. The deficit in human resources due to this 'election deployment' at times has even brought the publishing to a halt. They rejoin their media organisations only when they are voted out.
Nikesh is neither a party member, nor a party worker. He recently said at a meeting that he failed to spend quality time with his family as his sole focus was on journalism. One may ask how Nikesh, the owner and editor of a news channel, can abandon his newsroom during an election and walk out in search of votes. If he was a person who merely owned a channel, this question and its answer would have been something that would affect only Nikesh.
But Nikesh is not merely a channel owner or a news anchor. He is a man who has led many struggles in Malayalam media and someone who has set an example worth pursuing for generations to come. He has been seen as someone dedicated to the values of journalism. It is not known if the decision to field him as a party candidate was taken due to this reason. However, his candidature becomes a topic of debate only because of his stature as a journalist committed to values.
Everyone has the right to enter politics and contest elections. But Nikesh's entry into electoral politics raises two major issues. When the name of a journalist who has so far been viewed as unbiased, figures in the candidates list of a political party, and his move comes without any immediate provocation, it is only natural that his work till then would be looked at suspiciously. Media analyst and observer Dr. Sebastian Paul once opined that India Vision channel’s Managing Director MK Muneer and the channel's Chief Editor MV Nikesh Kumar were ones who followed the path of Vakkom Moulavi and Swadeshabhimani Ramakrishna Pillai. It was India Vision that constantly telecast reports on prominent Muslim League leader PK Kunhalikutty’s involvement in the ice cream parlour case. The news reports created a storm not only in Kerala’s political scene but also within India Vision. It is true that Muneer was neither willing to intervene in the channel’s editorial policy nor take action against Nikesh Kumar.
Against the backdrop of his new bonhomie with a political party, if somebody dares to question the intention behind Nikesh's aggressive style of reporting then, how will Nikesh or Muneer react to it? I am also curious to know what Dr. Sebastian Paul who showered encomium on Nikesh has to say about the turn of events (And of course it is irrelevant that Sebastian Paul is in the CPM’s candidate list along with Nikesh Kumar.)
The CPI(M) has also fielded Veena George, Nikesh’s second -in command in the channel, as its candidate in Aranmula constituency. Just like Nikesh, Veena’s presence has not been felt anywhere except in the media. I don't know whether the party has taken a call to reserve seats for competent journalists. Whatever the explanations might be, it must be pointed out that a person's decision to become a political reporter and a candidate of a political party simultaneously raises several questions regarding conflict of interest. It is simply against the ethics of journalism.
35 years ago, when I joined a newspaper, I had to sign an agreement in which I gave a promise that I wouldn't neither work for any political party nor take up any position in it. The head of our newspaper was and still is a political leader and so one may question whether this promise was worth anything. However, that is a sacred bond. It gives us a message that a journalist shouldn't dance to the political tunes of the owner. Not only journalists, but media owners should also introspect on how committed they have been to that bond.
Nikesh's candidature involves a political question too. MV Raghavan, Nikesh's father, a firebrand leader of the CPI(M) for long, left the party owing to certain ideological differences. For a long time, the CPI(M) resorted to political witch-hunting. Even animals in a zoo established by MV Raghavan were made to suffer. No doubt, he might have also met the same fate of TP Chandrasekharan, a rebel CPI(M) leader who was hacked to death.  Unlike Chandrasekharan, Raghavan was spared from being killed with 51 or even 101 wounds to his body, only because the party was well aware of his kind of politics in Kannur.  
Only  truly noble minds are able to forgive even the most cruel acts and whole-heartedly forgive its perpetrators. Hope we don't witness such a grand gesture only so that one in turn becomes a legislative member.
- See more at: http://www.thenewsminute.com/article/kerala-polls-it-right-journalists-contest-elections-41101#sthash.JjlquVnF.dpuf

സുധീര പൂഴിക്കടകന്‍അവസാനത്തെ അടവ് ആദ്യം പ്രയോഗിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് പ്രയോഗം വൈകിയത്. ഹൈക്കമാന്‍ഡ് സമക്ഷത്തില്‍ എത്തിയ ശേഷമാണ് പ്രസിഡന്റ് കാര്യം പറഞ്ഞത്. ലിസ്റ്റിതാ, നോക്കിക്കോളൂ. പക്ഷേ, താന്‍ ഒന്നാം നമ്പരായി ചേര്‍ത്തിരിക്കുന്ന ചില പേരുകാര്‍ അത്ര ഒന്നാം നമ്പരുകാരൊന്നുമല്ല. ചിലരുടെ സ്വഭാവഗുണം തീരെ പോര. സ്ഥാനാര്‍ത്ഥികളാക്കിയാല്‍ സല്‍പ്പേര് അപ്പടി പോകും. തോല്‍ക്കും എന്നു ചുരുക്കം. പേടിക്കാനൊന്നുമില്ല. കാരണം ലിസ്റ്റില്‍ ചുവടെ ഇഷ്ടംപോലെ യോഗ്യ•ാരുടെ പേരുകളുണ്ട്. കോണ്‍.ഗ്രൂപ്പ്, പു-സ്ത്രീ, ജാതി, യുവ-വൃദ്ധ തുടങ്ങിയ ഏതിനം നോക്കിയാലും പേരുകള്‍ റെഡി.

പലയിനം അടവുകള്‍ കണ്ട് ശീലിച്ച ഉമ്മന്‍ചാണ്ടി ഇങ്ങനെയൊരു പൂഴിക്കടകന്‍ പ്രതീക്ഷിച്ചതല്ല. കെ.ബാബുവിനെപ്പോലൊരു നിരപരാധിയും നിഷ്‌കളങ്കനും കേരളത്തില്‍ വേറെയില്ല. മദ്യം, ഏതിനം ആയിക്കോട്ടെ കൈകൊണ്ടുതൊടില്ല. മദ്യംതൊട്ടാലും കോഴപ്പണം തൊടില്ല. ബാബുവിനെ തിരഞ്ഞുപിടിച്ച് എക്‌സൈസ് മന്ത്രിയാക്കിയതുതന്നെ ഈ ഗുണവിശേഷങ്ങളുള്ളതുകൊണ്ടാണ്. സമ്പൂര്‍ണ മദ്യനിരോധം സാധിച്ചില്ലെങ്കിലും അതിന്റെ അടുത്തുവരെയെത്തിച്ചില്ലേ ബാബു? മദ്യലോബിയുടെ കഞ്ഞികുടി മുട്ടിച്ചതിലുളള വിരോധംതീര്‍ക്കുന്നതിനല്ലേ അവര്‍ ബാബുവിന്റെ കൊങ്ങയ്ക്ക് പിടിക്കാന്‍ മുതിര്‍ന്നത്? വെറും ഗാന്ധിയനല്ല, മഹാത്മാഗാന്ധിയന്‍ തന്നെ ആയ ബാബുജിയോട് സുധീരഗാന്ധി ഒടുവില്‍ ഇങ്ങനെയൊരു ചെയ്ത്ത് ചെയ്യുമെന്ന് ഓര്‍ത്തേയില്ല. മനസ്സിലായി, ലക്ഷ്യം ബാബുവല്ലല്ലോ.

പൂഴിക്കടകനടിയില്‍ പൂഴി കണ്ണില്‍ വീണ മറ്റു രണ്ടുപേര്‍ ഉമ്മന്‍ചാണ്ടിയുടെ ഇടത്തും വലത്തും നിലയുറപ്പിച്ച് അഞ്ചുവര്‍ഷം വാള്‍ ആഞ്ഞുവീശിയ കെ.സി.ജോസഫും ബെന്നി ബഹന്നാനുമാണ്. മൂന്നുപേരും പഴയ കെ.എസ്.യു. ആണ്. ഇപ്പോഴും കെ.എസ്.യു.തന്നെ. കെ.സി.ജോസഫ് കോട്ടയംകാരനാണ്. വേറെ കുറ്റമൊന്നുമില്ല. കോട്ടയം ഡി.സി.സി.പ്രസിഡന്റായിരുന്നപ്പോഴും മത്സരം ഇരിക്കൂറിലായിരുന്നു. ജോസഫിനെ കുറ്റംപറഞ്ഞുകൂടാ. ശരിക്കുപറഞ്ഞാല്‍ കോട്ടയം ജില്ലയില്‍ പെടുത്തേണ്ട ഒരു സ്ഥലംതന്നെയാണ് ഇരിക്കൂറൂം. മാഹി ഇപ്പോഴും പോണ്ടിച്ചേരിയില്‍ പെടുന്നതുപോലെ ഇരിക്കൂര്‍ കോട്ടയത്ത് പെടുത്തേണ്ടതായിരുന്നു. സുധീരന്റെ പ്രശ്‌നം ഇതൊന്നുമല്ല. കെ.സി.ജോസഫിനെ 1982 മുതല്‍ ഇരിക്കൂറുകാര്‍ ജയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു പ്രാവശ്യം തോല്‍പ്പിച്ചിരുന്നെങ്കില്‍ ചേട്ടന്‍ വേറെയെങ്ങോട്ടെങ്കിലും പോയേനെ. സ്വമേധയാ പോകുന്നില്ലെങ്കില്‍ ഓടിച്ചുവിടുകതന്നെ. പിന്നെ, ബെന്നി ബഹന്നാന്‍. പാര്‍ട്ടിയുടെ സല്‍പ്പേരിന് അദ്ദേഹംചെയ്ത സേവനം സുധീരന് അറിയാഞ്ഞിട്ടല്ല. അഞ്ചുലക്ഷം കോഴ കൊടുത്തു എന്നു സരിത പറഞ്ഞതേ പത്രങ്ങളില്‍ വന്നിട്ടുള്ളൂ. കോഴ എന്നൊരു സാധനം രാഷ്ട്രീയക്കാര്‍ വാങ്ങാറില്ല. വാങ്ങുന്നത് സംഭാവന മാത്രം. കൊടുത്തതേ സരിത പറഞ്ഞുള്ളൂ. പിന്നെ എത്ര അങ്ങോട്ടുവാങ്ങി? എത്ര പേരുടെ വായടപ്പിക്കാന്‍ എത്ര കെട്ട് ഗാന്ധിനോട്ടുകള്‍ തിരുകിക്കേറ്റേണ്ടിവന്നു എന്നതിന് വല്ല കണക്കും കെ.പി.സി.സി. ഓഫീസിലുണ്ടോ? മന്ത്രിസഭ നിലനിന്നതുതന്നെ ബാബൂ, ബെന്നി എന്നിവരുടെ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്ന് ഭാവിയില്‍ ചരിത്രമെഴുത്തുകാര്‍ രേഖപ്പെടുത്താതിരിക്കില്ല.

സുധീരന് ഒരു ഗുണമുണ്ട്. വില്ലുകുലയ്ക്കുന്നത് വി.എസ്.അച്യൂതാനന്ദനെയോ പിണറായിയെയോ ലക്ഷ്യം വെച്ചാവുമെങ്കിലും അതുചെന്നുപതിക്കുക ഉമ്മന്‍ ചാണ്ടിയുടെ മുതുകത്ത് ആയിരിക്കും. ലക്ഷ്യമില്ലായ്മയല്ല പ്രശ്‌നം. അതൊരു ടെക്‌നിക്ക് ആണ്. ടി.എന്‍. പ്രതാപന്‍  ഇനി മത്സരിക്കില്ല എന്ന് പറഞ്ഞപ്പോള്‍, പ്രതാപനെക്കണ്ട് പഠിക്കട്ടെ വി.എസ്. അച്യുതാനന്ദന്‍ എന്നാണ് വി.എം.സുധീരന്‍ പ്രതികരിച്ചത്. വി.എസ് ഇനി അധികമൊന്നും പഠിക്കില്ല എന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ, 1970 മുതല്‍ പത്തു വട്ടം പുതുപ്പള്ളിയില്‍ മത്സരിക്കുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ വളരെയൊന്നും മുന്നിലല്ലല്ലോ വി.എസ് ഇക്കാര്യത്തില്‍. വി.എസ്സിനാണെങ്കില്‍ ഒരേയിടത്ത് പത്തുവട്ടം ജയിച്ചു എന്ന അയോഗ്യതയുമില്ല. അങ്ങനെ പറഞ്ഞുവരുമ്പോള്‍ കെ.സി.ജോസഫിനും ബെന്നി ബഹന്നാനും കെ.ബാബുവിനും അടൂര്‍ പ്രകാശിനും നേരെ എയ്ത അമ്പുകളെല്ലാം ഓരോന്നും പലതായി ആഞ്ഞുതറയ്ക്കുക മുഖ്യമന്ത്രിയിലാണ് എന്ന് സുധീരഗാന്ധിക്ക് അറിയാം. ഇതു ഉമ്മന്‍ ചാണ്ടിക്കും അറിയാം. ഇവരൊക്കെ കുറ്റക്കാരെങ്കില്‍ ഞാനിതാ അവരേക്കാള്‍ വലിയ കുറ്റവാളിയാണ് എന്നെഴുതിയ ബാനര്‍ നെറ്റിയിയില്‍ കെട്ടിയാണ് അദ്ദേഹം ഹൈക്കമാന്‍ഡിനുമുന്നിലെ പ്രതിക്കൂട്ടില്‍ നിലയുറപ്പിച്ചിരുന്നത്.  

സോളാര്‍, ബാര്‍ വിഷയങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കാന്‍ നിര്‍ഭാഗ്യമുണ്ടായ ആദര്‍ശധീരനാണ് സുധീരന്‍. അതിന്റെ മനഃസാക്ഷിക്കുത്ത് ഇങ്ങനെയെങ്കിലും തീര്‍ക്കാനാവുമോ എന്നുനോക്കുകയാണ്. ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കാന്‍ ദിവസം കുറച്ചെടുത്തു. ഡോ.മന്‍മോഹന്‍സിങ്ങിന്റെ രണ്ട് ടേം കഴിഞ്ഞശേഷം ഒരു കോടി രണ്ടുകോടി കോഴയുടെ ചീള് കേസ്സുകളൊന്നും ഹൈക്കമാന്‍ഡ് കൈകാര്യം ചെയ്യാറില്ല. ഇനിയും ഒരു വട്ടം കൂടി ഭരിച്ചാലും ആ നിലവാരത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കില്ല. ശ്രമിച്ചുനോക്കട്ടെ.
                                               

                      ****

സി.പി.എമ്മിന് ഒരിക്കലും സ്വതന്ത്രന്മാരെ മറക്കാനാവില്ല. വന്നവഴി മറക്കരുത് എന്നുണ്ടല്ലോ. നെഹ്‌റു ഭരണകൂടം, ദേശീയ ബൂര്‍ഷ്വാസി, കുത്തക മുതലാളിത്തം, യു.എസ് സാമ്രാജ്യത്വം തുടങ്ങിയ സകല പിശാചുക്കളും എതിര്‍ത്തിട്ടും കേരളത്തില്‍ 1957 ല്‍ അധികാരത്തില്‍വന്നത് അഞ്ചുസ്വതന്ത്രന്മാരുടെ ബലത്തിലായിരുന്നു. പാര്‍ട്ടിയുടെ പിന്തുണ കൊണ്ടുമാത്രം ജയിച്ചവരായിരുന്നില്ല ഈ സ്വതന്ത്രന്മാര്‍. പി.എസ്.പി.യും മുസ്ലിംലീഗുമൊക്കെ പിന്തുണച്ചതിന്റെ ബലത്തില്‍ ജയിച്ചവരുണ്ട്.  ചെങ്ങളത്ത് രാമകൃഷ്ണപിള്ളയും ഡോ.എ.ആര്‍.മേനോനും ജോസഫ് മുണ്ടശ്ശേരിയും* കോരുമാസ്റ്ററും വി.ആര്‍.കൃഷ്ണയ്യരും പിന്താങ്ങിയിരുന്നില്ലെങ്കില്‍, ചരിത്രസംഭവമായ ആദ്യ ഇ.എം.എസ്്  മന്ത്രിസഭയുണ്ടാകുമായിരുന്നില്ല. കേരളത്തില്‍ തൊഴിലാളി വര്‍ഗസര്‍വാധിപത്യജനാധിപത്യം ഉണ്ടായിക്കൊള്ളട്ടെ എന്ന നല്ല ബുദ്ധി തോന്നിയതുകൊണ്ടൊന്നുമല്ല അവര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിന്താങ്ങിക്കൊള്ളാമെന്ന് ഗവര്‍ണരോട് പറഞ്ഞത്. അഞ്ചില്‍ മൂന്നുപേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതുകൊണ്ടുകൂടിയാണ്. പക്ഷേ, മന്ത്രിസ്ഥാനത്തിന് വിലപേശുന്ന ടൈപ്പുകാരായിരുന്നില്ല കൃഷ്ണയ്യരും മുണ്ടശ്ശേരിയും ഡോ.മേനോനുമൊന്നും.

അതുകൊണ്ടൊക്കെയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിവര്‍ഗത്തെ മറക്കരുതെന്നു പറഞ്ഞത്. അന്ന് അന്നത്തെ ടൈപ്പ് സ്വതന്ത്രര്‍, ഇന്ന് ഇന്നത്തെ ടൈപ്പ് സ്വതന്ത്രര്‍. പാര്‍ട്ടിയില്‍ യോഗ്യതയുള്ളവര്‍ തീരെ ഇല്ലാഞ്ഞിട്ടാണോ സ്വതന്ത്രരെ തേടിപ്പോകുന്നത്? ഒരിക്കലുമല്ല. വേറെ പാര്‍ട്ടികളുടെയും പാര്‍ട്ടികളിലൊന്നും പെടാത്ത മാന്യ•ാരുടെയും വോട്ട്് കിട്ടാനാണ് സ്വതന്ത്രരെ മത്സരിപ്പിക്കാറുള്ളത്. ഇന്നു പല സ്വതന്ത്രരെയും മത്സരിപ്പിക്കുന്നത് വോട്ടുകിട്ടാനല്ല വേറെ ചിലതുകിട്ടാനാണെന്ന കഥ നാട്ടില്‍ പാട്ടാകുന്നുണ്ട്. സത്യം അറിഞ്ഞുകൂടാ. മറ്റു പല പുതിയ സദാചാരങ്ങള്‍ക്കുമെന്ന പോലെ ഇതിനും ഇടതുവലതുവ്യത്യാസമൊന്നും ഇല്ലത്രെ.

പാര്‍ട്ടിക്കാരല്ലാത്ത, വ്യത്യസ്ത മേഖലകളിലെ യോഗ്യന്മാരും വേണം നിയമസഭയില്‍ എന്നൊരു തത്ത്വമുണ്ടല്ലോ. അതനുസരിച്ച് സിനിമ, മാധ്യമം, വ്യവസായം, ചെണ്ടകൊട്ട്, കടലിലെ തിരയെണ്ണല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെ പാര്‍ട്ടികള്‍ തെരയുന്നുണ്ടായിരുന്നു. ഇത്തവണ എന്തോ എന്നറിയില്ല സ്വതന്ത്രര്‍ക്ക് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ജയിക്കും എന്നുറപ്പുള്ള സീറ്റുകളേക്കാള്‍ തോല്‍ക്കുന്ന സീറ്റുകളില്‍ നോട്ടമിടുന്ന സ്വതന്ത്രന്മാര്‍ ഇപ്പോള്‍ ധാരാളമുണ്ടത്രെ. അതുകൊണ്ടുതന്നെ ഇടതുപാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വതന്ത്ര•ാര്‍ വരിക മലപ്പുറത്തായിരിക്കാം. യു.ഡി.എഫിന് അങ്ങനെ വകഭേദമൊന്നുമില്ല, എവിടെയുമാകാം.


ജീപ്പ്, കാര്‍, ടെലഫോണ്‍ കണക്ഷന്‍ തുടങ്ങിയവ വര്‍ഷങ്ങള്‍ തപസ്സിരുന്നാല്‍ മാത്രം കിട്ടിയിരുന്ന പഴയ സോഷ്യലിസ്റ്റ് കാലത്ത് സ്ഥാനാര്‍ത്ഥിത്വം കൊണ്ടുള്ള ലാഭം ഇതൊക്കെയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാ വ്യവസ്ഥയില്‍ ഇപ്പറഞ്ഞ സാധനങ്ങള്‍ അനുവദിച്ചുകിട്ടും. തോറ്റാലും, കെട്ടിവെച്ച തുക പോയാലുമൊന്നും തന്ന ഫോണോ ജീപ്പോ പിടിച്ചെടുക്കില്ല. ഇന്ന് കാലം മാറി. പുതിയ ടെക്‌നിക്കുകള്‍ പ്രചാരത്തില്‍വന്നുകഴിഞ്ഞു. ചുമ്മാ പ്രസംഗിച്ച് തൊണ്ട പൊട്ടിച്ചിട്ട്് കാര്യമൊന്നുമില്ല. കാശ് പിരിക്കാനുള്ള കഴിവുവേണം. അമ്പതുലക്ഷം കോഴ കൊടുത്ത് ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം വിലയ്ക്കുവാങ്ങിയാല്‍ വേറെ അമ്പതുലക്ഷമെങ്കിലും പിരിവുവഴി ലാഭമുണ്ടാക്കാനാവണം. ഇതില്‍ കുറഞ്ഞ സംഖ്യക്ക് മുന്നണിയില്‍ നിന്നുകിട്ടിയ സീറ്റ് വേറെ പാര്‍ട്ടിക്ക് വില്‍ക്കുന്ന കഥയും കേള്‍ക്കുന്നുണ്ട്. പേയ്‌മെന്റ് സീറ്റ്് എന്നും മറ്റും ഇതിനെ ചില രാജ്യദ്രോഹികള്‍ വിശേഷിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ ഓരോരോ സാധ്യതകള്‍ എന്ന് കരുതിയാല്‍പ്പോരേ?
                                       
                                                ****

അപൂര്‍വ ജനുസ്സുകളില്‍ പെട്ടതും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും കാണപ്പെടാത്തതുമായ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടികളെ വറ്റും വെള്ളവും കൊടുത്തു പോറ്റി വംശനാശം തടയുക എന്ന സല്‍കൃത്യം എത്രയോ പതിറ്റാണ്ടുകളായി നിര്‍വഹിച്ചുപോന്നിട്ടുണ്ട് നമ്മുടെ മുഖ്യപാര്‍ട്ടികള്‍. 1967 ല്‍ ഒരു ഏകാംഗപാര്‍ട്ടിക്കും ഒരു ദ്വയാംഗപാര്‍ട്ടിക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്. ഉള്ളത് പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ.യോഗ്യതയുടെ കാര്യത്തില്‍ മത്തായി മാഞ്ഞൂരാനും ബി.വില്ലിങ്ങ്ടണുമൊന്നും ഇടതു-വലതു-സോഷ്യലിസ്റ്റ്-മുസ്ലിംലീഗ് മന്ത്രിമാരേക്കാള്‍ ഒട്ടും മോശമായിരുന്നില്ല.

സ്വതന്ത്ര•ാര്‍ക്ക് പ്രാമുഖ്യം കൂടിയതുകൊണ്ടാണോ എന്നറിയില്ല, ഇത്തവണ ചെറുകിട പാര്‍ട്ടികള്‍ക്കെല്ലാം സീസണ്‍ മോശമാണ്. ഇടതുമുന്നണിയുടെ ഗേറ്റില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന ഒരു ഡസന്‍ പാര്‍ട്ടികളില്‍ നാലഞ്ചെണ്ണത്തിനുപോലും ഒരു സീറ്റ് കിട്ടിയില്ല. സ്വാതന്ത്ര്യസമര കാലത്തെ മഹാപുലിയായിരുന്ന സുഭാഷ് ചന്ദ്രബോസ്സിന്റെ ഫോര്‍വേഡ് ബ്ലോക്കിനില്ല സീറ്റ്. കേരളാ കോണ്‍ഗ്രസ്സിലെ നാടന്‍ പുലിയായിരുന്ന പി.സി.ജോര്‍ജിനുമില്ല. ഇരുമുന്നണികളും ഒത്തുകളിക്കുന്നത് ഒറ്റയാന്‍ പുലികളെ ഉ•ൂലനം ചെയ്യാനാണോ എന്നുപോലും സംശയിക്കേണ്ടതുണ്ട്.

കൂട്ടത്തില്‍ അതി സങ്കടകരം ഗൗരിയമ്മയുടെ കാര്യമാണ്. സി.പി.എമ്മില്‍ നിന്നും യൂ.ഡി.എഫില്‍നിന്നുമുള്ള തിക്താനുഭവങ്ങളില്‍ ദുഃഖിതയായ ഗൗരിയമ്മ എന്‍.ഡി.എ.യില്‍ ഒരു കൈ നോക്കാന്‍ ഒരുമ്പെടുമോ എന്ന സംശയവും പരന്നിട്ടുണ്ട്. പഴയ പുലിയാണെന്നതുസത്യം. ഗതി കെട്ടാല്‍ എന്തുചെയ്യും, ബി.ജെ.പി.യില്‍ ചേര്‍ന്നാലും അത്ഭുതമില്ല.
   
* ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി സ്വതന്ത്രനായല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് നിയമസഭയിലെത്തിയത്. അഞ്ച് സ്വതന്ത്രന്മാര്‍ ഇ.എം.എസ് മന്ത്രിസഭയെ പിന്താങ്ങി എന്നത് ശരിയാണ്. അഞ്ചാമന്‍ കുഴല്‍മന്ദത്ത് ജയിച്ച ജോണ്‍ കുടുവാക്കോട്ട് ആണ് എന്ന നിയമസഭാരേഖകളില്‍ കാണുന്നു.