Thursday, 30 January 2020

ഫാഷിസ്റ്റ് കാലത്തും മാധ്യമപ്രവര്‍ത്തനം സാധ്യമാണോ?ഈ ചോദ്യത്തിലെ രണ്ടു സങ്കല്‍പ്പങ്ങളും സംശയാസ്പദ നിര്‍വചനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്. ഫാഷിസ്റ്റ് കാലം എന്നാല്‍ എന്താണ് അര്‍ത്ഥം? നമ്മള്‍ ഇപ്പോള്‍ .ജീവിക്കുന്ന കാലം ഫാഷിസ്റ്റ് കാലമാണോ? ഇവിടെ ജനാധിപത്യവ്യവസ്ഥയാണോ നിലനില്‍ക്കുന്നത്, അതോ ഫാഷിസ്റ്റ് വ്യവസ്ഥയോ? പൊതുതിരഞ്ഞെടുപ്പിലൂടെ ഒരു ഫാഷിസ്റ്റ് സംഘത്തിന് അധികാരത്തില്‍ വരാനും അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരാനും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് നമുക്കു സ്വയം ബോധ്യമാകുന്ന ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ ചോദ്യങ്ങള്‍ മോദി ഭരണത്തെ ഫാഷിസ്റ്റ് ഭരണം എന്നു വിശേഷിപ്പിക്കുന്ന വിമര്‍ശകരോട് മോദിഭക്തന്മാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കൂടിയാണ്.

ഫാഷിസ്റ്റ് കാലം എന്നത് നരേന്ദ്ര മോദിയുടെ ഭരണത്തിനുള്ള ഒരു പര്യായം ആയാണ് ഉപയോഗിക്കപ്പെടുന്നത് എന്നു മറന്നുകൂടാ. ഇന്ത്യയില്‍ ജനാധിപത്യം എല്ലാ അര്‍ത്ഥത്തിലും നില നില്‍ക്കുന്നു എന്നതും മറച്ചുവെച്ചുകുടാ. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പല ചീത്തപ്പേരുകളും ഉണ്ടെങ്കിലും അതു മുഴുക്കെ ഒരു തട്ടിപ്പ് പരിപാടി മാത്രമാണ് എന്നാര്‍ക്കും പറയാനാവില്ല. മോദി ഭരണകൂടം അധികാരത്തില്‍ വന്നത് കള്ളത്തരത്തിലാണ്് എന്ന് 2014-ലോ 2019-ലോ ആരും പറഞ്ഞിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ ആവര്‍ത്തിച്ചു തോല്‍ക്കുന്നു എന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ജുഡീഷ്യറിയെക്കുറിച്ചും പല പരാതികള്‍ നമുക്കുണ്ട്. പക്ഷേ, ജുഡീഷ്യറി ഇപ്പോഴും ഭരണകൂടത്തിന്റെ പിടിയില്‍ ആയിക്കഴിഞ്ഞിട്ടില്ല. അവര്‍ അതിനു ശ്രമിക്കുന്നുണ്ടാവാം. പുതിയതും നമുക്ക് ഇപ്പോഴും വ്യക്തമല്ലാത്തതുമായ തന്ത്രങ്ങളിലൂടെ അവര്‍ ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. പക്ഷേ, ഇന്ത്യയില്‍ സ്വതന്ത്ര ജുഡീഷ്യറി ഇല്ല എന്നു ഇപ്പോഴും പറയാനാവില്ല.

ഫാഷിസവും അഭിപ്രായസ്വതന്ത്ര്യവും
ഇനി നമുക്കു ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളിലേക്കു കടക്കാം. മാധ്യമങ്ങള്‍ പൂര്‍ണമായി ഭരണകൂടസ്വരം ആയിരുന്ന ഒരേ ഒരു കാലഘട്ടമേ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. അതു 1975-77-ലെ അടിയന്തരാവസ്ഥക്കാലമാണ്. പ്രി സെന്‍സറിങ്ങ് ആയിരുന്നു മിക്ക പത്രങ്ങള്‍ക്കും നേരിടേണ്ടിവന്നത്. അച്ചടിക്കുംമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണിച്ച് അനുമതി വാങ്ങണം. മറ്റുള്ളവര്‍ക്ക് മുന്‍കൂട്ടി അനുമതി വേണ്ട, പക്ഷേ, പ്രസിദ്ധപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വിമര്‍ശനം ഉണ്ടായാല്‍ പത്രാധിപരും എഴുത്തുകാരനും ജയിലിലാകും. ഫലത്തില്‍ സെന്‍സര്‍ഷിപ്പും പ്രി സെന്‍സര്‍ഷിപ്പും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ എല്ലാ രാഷ്ട്രീയസ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി എക്കാലവും നിലനിന്ന കോണ്‍ഗ്രസ് തന്നെയാണ് ഈ ഏകാധിപത്യഭരണകൂടത്തിനും നേതൃത്വം നല്‍കിയത് എന്നു നമ്മള്‍ ഓര്‍ക്കണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാം കരുത്തിനും കാരണക്കാരന്‍ എന്നുതന്നെ വിളിക്കാവുന്ന പണ്ഡിറ്റ് നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയാണ് ഈ ജനാധിപത്യനിഷേധത്തിനു കാരണക്കാരി എന്നതും മറന്നുകൂട. ഇതൊരു പ്രസക്ത വസ്തുത തന്നെ. എങ്കിലും ഇന്നത്തേതുള്‍പ്പെടെ ഒരു പില്‍ക്കാല ഭരണത്തിനും ഇതൊരു ന്യായീകരണമാവുകയേ ഇല്ല. ഇതു, പുതിയ കാല ഏകാധിപതങ്ങളെ ചോദ്യം ചെയ്യുന്നതില്‍ നിന്നു ആരെയും തടയാനുള്ള വാദമായി ഉപയോഗിച്ചുകൂടാത്തതുമാണ്.

ഫാഷിസം, നാസിസം തുടങ്ങിയ ലേബല്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ഏകാധിപത്യ ഭരണകൂടവും അഭിപ്രായസ്വാതന്ത്ര്യമോ മാധ്യമസ്വാതന്ത്ര്യമോ അനുവദിക്കുകയില്ല. ലോകത്ത് തത്ത്വത്തിലെങ്കിലും ഇത് അനുവദിക്കുന്നത് ജനാധിപത്യഭരണകൂടങ്ങളാണ്. ജനാധിപത്യഭരണകൂടങ്ങള്‍ അനുവദിക്കുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യം അനുദിനം പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഒരു ഭാഗത്തുണ്ട്. ഇതു് ഇന്ത്യയിലും സംഭവിക്കുകയാണ്. 

ഭൂരിപക്ഷം എപ്പോഴും ശരിയോ?
നിലവിലുള്ള ഭരണവ്യവസ്ഥകളില്‍ ഏറ്റവും സ്വീകാര്യമായത് ജനാധിപത്യമാണ് എന്ന്, ജനവിരുദ്ധഭരണം നടത്തുന്നവരും അംഗീകരിച്ചേക്കും. മനുഷ്യകുലത്തിന് ഇതുവരെയുള്ള അതിന്റെ സാംസ്‌കാരികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും ഏറ്റവുമേറെ സംഭാവന ചെയ്തത് ജനാധിപത്യമാണ്. മനുഷ്യന്‍ കാംക്ഷിച്ചുകൊണ്ടേ ഇരിക്കുന്ന ചിന്താസ്വാതന്ത്ര്യത്തിന്റെയും പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന്റെയും പരമാവധിയും ലഭ്യമാകുന്നത് ജനാധിപത്യത്തില്‍തന്നെയാണ്. ഇതിനര്‍ത്ഥം ജനാധിപത്യം കുറ്റമറ്റ ഭരണസമ്പ്രദായം ആണ് എന്നല്ല. കുറ്റങ്ങളും കുറവുകളും ഏറെയുണ്ട്്. പക്ഷേ, വ്യവസ്ഥയെ കുറ്റംപറയാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഏകാധിപത്യം തന്നെയാണ്. അതുകൊണ്ടു തന്നെ കുറ്റങ്ങള്‍ കുറഞ്ഞ വ്യവസ്ഥയും ജനാധിപത്യം തന്നെയാണ്.

ഭൂരിപക്ഷമാളുകള്‍ എന്തു പറയുന്നു എന്നാണ് ജനാധിപത്യം നോക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്നു തീരുമാനിച്ചത് ബ്രിട്ടീഷ് പാര്‍ലമെന്റോ മന്ത്രിസഭയോ രാഷ്ട്രീയവിദഗ്ദ്ധന്മാരുടെ സംഘമോ സാമ്പത്തികവിദഗ്ദ്ധന്മാരുടെയോ ആഗോളരാഷ്ട്രീയകാര്യവിദഗ്ദ്ധരുരോ ഒന്നുമല്ല. ഇപ്പറഞ്ഞ വിഷയങ്ങളെക്കുറിച്ചൊന്നും ഒരു ചുക്കും അറിയാത്തവര്‍ക്കു നല്ല ഭൂരിപക്ഷമുള്ള പൊതുജനം ആണ് ബ്രിട്ടന്‍ ഇ.യു വിടണം എന്നു തീരുമാനിച്ചത്. ജനങ്ങളുടെ ആ തീരുമാനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് അവിടത്തെ ഭരണകൂടം. വിവരമില്ലാത്തവരാണ് തീരുമാനമെടുത്തത് എന്നു പറഞ്ഞ് ഒരു കോടതിയും അതു തള്ളിക്കളയില്ല. തെറ്റായാലും ശരിയായാലും ഭൂരിപക്ഷതീരുമാനത്തിന്റെ ഫലം അവര്‍ അനുഭവിച്ചല്ലേ തീരൂ. ഇത്തരം ഭൂരിപക്ഷ തീരുമാനങ്ങള്‍ ശരിയാവാന്‍ സാധ്യത കുറവാണ് എ്ന്ന് ആരും സമ്മതിക്കും. പക്ഷേ, ഇത് അനിവാര്യമാണ്.

മൂല്യരഹിതമായ  ഏകാധിപത്യങ്ങള്‍
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ തീരുമാനം ആണെങ്കിലും അത് ഭൂരിപക്ഷാധിപത്യമല്ല. അങ്ങനെ ആവാന്‍ പാടില്ല എന്നല്ലേ നമ്മുടെ ഭരണഘടനാനിര്‍മാതാക്കള്‍ സ്വപ്‌നം കണ്ടിരുന്നത്. ജനാധിപത്യം ഉറപ്പുനല്‍കുന്ന നിയമവാഴ്ചയും ജുഡീഷ്യല്‍ പരിശോധനയും ഭരണഘടനാവ്യവസ്ഥകളും ജനാധിപത്യം ഭൂരിപക്ഷാധിപത്യം ആകുന്നില്ല എന്നുറപ്പു നല്‍കുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യം എത്തിയിരിക്കുന്ന അവസ്ഥ പൂര്‍ണ അര്‍ത്ഥത്തിലുള്ള ഫാസിസമല്ല, മെജോറിറ്റെറിയനിസം(Majoritarianism )ആണ്. ഇതിനെ ഭൂരിപക്ഷാധിപത്യം എന്നു വിളിക്കാവുന്നതാണ്. ഫാസിസം, നാസിസം എന്നിവ രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ഇറ്റലിയിലും ജര്‍മനിയിലും രൂപം കൊണ്ടപ്പോള്‍ അവ തരിമ്പു പോലും ജനാധിപത്യമൂല്യങ്ങളെ വക വെച്ചിരുന്നില്ല. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നത് എന്നത് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്താറുള്ള ഒരു സത്യമാണ്. പക്ഷേ, അവര്‍ക്ക് ഒരു വക ജനാധിപത്യമുഖംമൂടിയും ഇല്ലായിരുന്നു. ഇതറിഞ്ഞുതന്നെയാവണം ജനങ്ങള്‍ അവരെ ജയിപ്പിച്ചതുതന്നെ. 1933-ല്‍ സ്ഥാനമേറ്റ ഉടനെ ഹിറ്റ്‌ലര്‍ രൂപപ്പെടുത്തിയ പ്രചാരണ മന്ത്രാലയത്തിന്റെ പ്രധാന ചുമതല എല്ലാതരം ആശയവിനിമയങ്ങളെയും പ്രചരണങ്ങളെയും നിയന്ത്രിക്കക എന്നതായിരുന്നു. പ്രചാരണവകുപ്പ്് മന്ത്രി ജോസഫ് ഗീബല്‍സ് ആയിരുന്നു അതിന്റെ തലവന്‍. 17 സര്‍ക്കാര്‍ വകുപ്പുകളിലായി 1800 സര്‍ക്കാര്‍ ജീവനക്കാരെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും സെന്‍സര്‍ ചെയ്യാന്‍ നിയോഗിച്ചിരുന്നു. പുസ്തകങ്ങളും പത്രങ്ങളും പ്രസംഗങ്ങളും മാത്രമല്ല സംഗീതം പോലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നു. ജൂത എഴുത്തുകാരുടെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ വാരിവലിച്ച് തീയിലിടാന്‍ പ്രത്യേകസംഘങ്ങള്‍ നിയോഗിക്കപ്പെട്ടിരുന്നു. ലൈബ്രറികളിലെ മൂന്നിലൊന്ന് പുസ്തകങ്ങള്‍ കത്തിച്ചത്് സ്വാഗതം ചെയ്യാന്‍ യുവാക്കളുടെ പ്രകടനങ്ങള്‍ നാടൊട്ടുക്കും നടന്നു എന്നറിയുമ്പോഴേ ആ നാസിസം എന്ന ഭൂരിപക്ഷാധിപത്യത്തിന്റെ ഭീകരസ്വഭാവം മനസ്സിലാക്കാന്‍ കഴിയൂ.

ഫാഷിസത്തിന്റെ എക്കാലത്തേക്കുമുള്ള 'മികച്ച മാതൃക' മുസ്സോളിനിയുടെ നേതൃത്വത്തില്‍ 1922 മുതല്‍ 1944 വരെ നിലനിന്ന ഇറ്റാലിയന്‍ ഭരണകൂടമാണ്. സമ്പൂര്‍ണമായ സെന്‍സറിങ്ങ് ആയിരുന്നു ആശയവിനിമയത്തിന്റെ എല്ലാ മേഖലകളിലും. പോസ്റ്റല്‍ കത്തിടപാടുകള്‍ പോലും പരിശോധനയ്ക്ക് വിധേയമായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇവിടെ പ്രസക്തമല്ലല്ലോ. ഇവയൊന്നും ഇന്ത്യയില്‍ ഇന്നു നില നില്‍ക്കുന്ന അവസ്ഥയുമായി ഒരു തരത്തിലും താരതമ്യപ്പെടുത്താനാവില്ല. അതുകൊണ്ട് വസ്തുതാപരമായി പരിശോധിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഫാഷിസം ഉണ്ട് എന്നു പറയാനാവില്ല.

ശാശ്വത ഭൂരിപക്ഷം
എന്നാല്‍പ്പോലും, ഇന്ത്യയില്‍ ഒരു തരം ഫാഷിസം രുപപ്പെട്ടുവരികയാണെന്ന ആശങ്ക അസ്ഥാനത്തല്ല. നേരത്തെ പറഞ്ഞതുപോലെ ഭൂരിപക്ഷാധിപത്യം ആണ് രണ്ടാം ഘട്ട മോദി ഭരണകാലത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്നത് ആരാണ് എന്നു തീരുമാനിക്കുന്നത് ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരാണ്. അത് അഭിപ്രായങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഭൂരിപക്ഷമാവണമല്ലോ. അതു രാഷ്ട്രീയഭൂരിപക്ഷമാണ്. അതു മാറിക്കൊണ്ടിരിക്കാം. എന്നാല്‍, രാഷ്ട്രീയതത്ത്വശാസ്ത്രം അപ്രസക്തമാവുകയും മതമോ ഭാഷയോ മറ്റെന്തെങ്കിലും വിഭാഗീയതകളോ ഭൂരിപക്ഷം നിര്‍ണയിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ ആ അവസ്ഥ ജനാധിപത്യത്തെ അര്‍ത്ഥരഹിതമാക്കും. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പുതന്നെ 1944-ല്‍ ബി.ആര്‍ അംബേദ്കര്‍ ഈ അപകടത്തിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. മതം,ജാതി, ഭാഷ, ദേശീയത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തു ഭൂരിപക്ഷ-ന്യൂനപക്ഷ സംഘര്‍ഷം രൂപപ്പെടാം. മിക്കപ്പോഴും ഇതു കൃത്രിമമായി സൃഷ്ടിക്കുന്ന ഭൂരിപക്ഷബോധമാണ്. ന്യൂനപക്ഷത്തിനെതിരെ എന്തെങ്കിലും വികാരങ്ങള്‍ ആളിക്കത്തിക്കുക എന്നതാണ് ഭൂരിപക്ഷ ആധിപത്യ രാഷ്ട്രീയം.ഇന്ത്യയില്‍ ഇപ്പോള്‍ ഇതാണ് സംഭവിക്കുന്നത്.

രാഷ്്ട്രീയഭൂരിപക്ഷം മാറിക്കൊണ്ടിരിക്കാം. കാരണം, അതു വികാരപരമല്ല. ജയിക്കുന്നത് ഒരേ കക്ഷിയാവില്ല എല്ലാ തിരഞ്ഞെടുപ്പിലും. നയങ്ങള്‍ നോക്കി ജനം ഓരോ തവണയും ഭരണാധികാരികളെ മാറ്റാം. മതവികാരം സൃഷ്ട്രിക്കുക ശാശ്വത ഭൂരിപക്ഷമാണ്. ആളിക്കത്തിക്കുന്ന വികാരങ്ങള്‍ മൂലം മിക്കപ്പോഴും ഒരേ കൂട്ടരെ ജനങ്ങള്‍ തിരഞ്ഞെടുക്കും. ഇതു ജനാധിപത്യമല്ല, ഭൂരിപക്ഷാധിപത്യമാണ്. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയ അവസ്്ഥ ഇന്ത്യയില്‍ രൂപപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

മാധ്യമങ്ങള്‍ക്ക് എന്തു ചെയ്യാനാവും
ഏഴു പതിറ്റാണ്ടു മുമ്പ് യൂറോപ്പില്‍  ഫാഷിസ്റ്റുകള്‍ പയറ്റിയ അതേ തന്ത്രം, അതേ രൂപത്തില്‍ ഇന്ത്യയില്‍ പ്രയോഗിക്കും എന്നു കരുതാനാവില്ല. ആര്‍.എസ്.എസ് തുടക്കക്കാലത്തുതന്നെ ഇറ്റാലിയന്‍ ഫാഷിസം ഒരു മാതൃകയായി കണ്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം അവരും നിഷേധിക്കുകയില്ല. അവര്‍ പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കും. മോദിഭരണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രയോഗിച്ച തന്ത്രങ്ങളോ നയങ്ങളോ അല്ല ഈ രണ്ടാം ഘട്ടത്തില്‍ പ്രയോഗിക്കുന്നത്. തങ്ങള്‍ ഫാസിസ്റ്റുകളേ അല്ല തോന്നിപ്പിക്കുന്ന മൃദു ഭരണരീതികളാണ് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഭരണം സ്വീകരിച്ചത്. നരേന്ദ്ര മോദി പോലും അത്തരമൊരും പ്രതിച്ഛായ സൃഷ്ടിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നു. ഇന്ന് അദ്ദേഹം മൗനം പാലിക്കുകയും അമിത് ഷാ മാത്രം അമിതമായി സംസാരിക്കുകയും ചെയ്യുന്നത് വെറും ശൈലീപരമായ പ്രശ്‌നമാണ് എന്നു കരുതിക്കൂട. ഭൂരിപക്ഷവികാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങളും പരിപാടികളുമാണ് അവര്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെ നാടുകടത്താന്‍ പറ്റുമെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല സംഘപരിവാര്‍ തലപ്പത്തുള്ളത്. പക്ഷേ, ന്യൂനപക്ഷ വികാരം കത്തിജ്വലിപ്പിക്കുന്നത് ഭൂരിപക്ഷവികാരത്തിന് വളരാന്‍ നല്ല വളമാവില്ലേ എന്നാണ് അവര്‍ രാജ്യത്തുടനീളം പരീക്ഷിക്കുന്നത്. 

ഏതു തരം ഏകാധിപത്യത്തിനും പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം കവരാതെ മുന്നോട്ടുപോകാന്‍ പറ്റില്ല. അങ്ങനെ കവരാന്‍ അവര്‍ക്കു ഭൂരിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചേക്കാം. ഇന്നു ഇന്ത്യയിലുള്ളതു ഫാഷിസമല്ല, ഏകാധിപത്യം പോലുമല്ല. എന്നാല്‍, ഇതിലേക്കു ഏതു സമയവും കടന്നേക്കുമെന്നു കരുതാവുന്ന ഭൂരിപക്ഷാധിപത്യ പ്രവണതയാണ്. മാധ്യമങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യം പൂര്‍ണമായി നഷ്ടപ്പെടും വരെ ഈ അപകടാവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനുള്ള ബാധ്യതയുണ്ട്. സ്വയംരക്ഷയെ ഓര്‍ത്തെങ്കിലും അത് അവര്‍ ചെയ്യേണ്ടതുണ്ട്.

പത്രപ്രവര്‍ത്തനത്തിന്റെ തത്ത്വങ്ങളും ധാര്‍മികതയും അനുസരിച്ച് പ്രത്യക്ഷമായ രാഷ്ട്രീയപ്രചാരണം ഏറ്റെടുക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ട്. പക്ഷേ, സത്യം എടുത്തുകാട്ടാന്‍ അതു തടസ്സമാവില്ല. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി, സത്യത്തില്‍ ഊന്നി നിന്നുകൊണ്ട് വരാന്‍പോകുന്ന വിപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കുലേഷന്‍/ ചാനല്‍ റെയ്റ്റിങ് വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഭൂരിപക്ഷത്തെ വികാരം കൊള്ളിക്കുന്ന മാധ്യമങ്ങള്‍ രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലേക്കാണ് തള്ളിയിടുക. അത്രത്തോളം ഇല്ലെങ്കിലും, നിഷ്പക്ഷതയുടെ പേരില്‍ സത്യം വിളിച്ചുപറയാന്‍ മടിക്കുന്നവരും ഇതേ അപകടത്തിലേക്കാണ് ജനതയെ നയിക്കുക. സ്വതന്ത്രമെന്ന അവരുടെ അവകാശവാദംപോലും പൊള്ളയാവുകയാണ്. കാലടിയിലെ മണ്ണ് ഒഴുകിപ്പോവുകയാണ്. ഉറച്ച നിലപാടുകള്‍ എടുക്കുന്നില്ലെങ്കില്‍ നിലംപതിക്കുമെന്ന് അവരോര്‍ക്കണം.Tuesday, 28 January 2020

പടുകൂറ്റന്‍ കെപിസിസി


പാര്‍ട്ടിയുടെ നേതൃശേഷിയും ഭാരവാഹികളുടെ എണ്ണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്നു കണ്ടെത്താന്‍ ഇതുവരെ ആരും ഗവേഷണം നടത്തിയിട്ടില്ല.  വൈസ് പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ്, ജനറല്‍ സിക്രട്ടറി, സിക്രട്ടറി തുടങ്ങിയ തസ്തികകളില്‍ ഇരിക്കുന്ന വന്‍പടയുടെ ആളെണ്ണം കൂടുന്നതിനനുസരിച്ച് പാര്‍ട്ടി ശക്തിപ്പെടുമോ അതല്ല, ഉള്ള വീര്യം തന്നെ ചോര്‍ന്നുപോവുമോ? ഒരു സത്യം പറയാം. പാര്‍ട്ടിക്ക് പണ്ടത്തെ ബലമൊന്നും ഇപ്പോഴില്ല. അത് ഭാരവാഹിശല്യം കൊണ്ടാണെന്നു പറയാനാവില്ല എന്നുമാത്രം. കോണ്‍ഗ്രസ്സില്‍ അംഗത്വമെടുക്കുമ്പോള്‍ തന്നെ ആളുടെ ചിന്ത ഏത് ഭാരമാണ് വഹിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. ഭാരംവഹിക്കാതെ അവര്‍ക്കു ജീവിക്കാന്‍ കഴിയില്ല.   

കോണ്‍ഗ്രസ്, സി.പി.എം എന്നീ രണ്ടു പാര്‍ട്ടികളാണ് കേരളത്തില്‍ ബലത്തില്‍ ഒന്നും രണ്ടും റാങ്കില്‍ നില്‍ക്കുന്നത് എന്നാണ് പൊതുധാരണ. ഇതില്‍ ഒരു പാര്‍ട്ടിയുടെ ഭാരംമുഴുവന്‍ സംസ്ഥാനതലത്തില്‍ വഹിക്കുന്ന വാഹിയുടെ എണ്ണം ഒന്ന് ആണ്. ഒരേ ഒരു ഒന്ന്. ഒരു സിക്രട്ടറി മാത്രം. ജനറല്‍ സിക്രട്ടറി പോലുമല്ല, വെറും സിക്രട്ടറി. മറ്റേ പാര്‍ട്ടിയുടെ സംസ്ഥാനഭാരവാഹികളുടെ എണ്ണം ഇതെഴുതുന്ന സമയത്ത് 48 ആയിട്ടുണ്ട്. ഏതു നിമിഷവും വര്‍ദ്ധിക്കാം. ഒരു പ്രസിഡന്റ്, പന്ത്രണ്ട് വൈസ് പ്രസിഡന്റ്, 34 ജനറല്‍ സിക്രട്ടറി, ഒരു ഖജാന്‍ജി എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. കെ.പി.സി.സി ഭാരവാഹി ഗോപുരനിര്‍മാണം തീര്‍ന്നിട്ടില്ല.

പ്രസിഡന്റ് അമിതാദ്ധ്വാനം ചെയ്ത് ക്ഷീണിക്കാതിരിക്കാനാണ് 12 വൈസ് പ്രസിഡന്റുമാരെ നിയമിക്കുന്നത് എന്നറിയാമല്ലോ. മുമ്പ് ഇതിനേക്കാള്‍ ആള്‍ബലം ഉണ്ടായിരുന്നു-വൈസ് പ്രസിഡന്റിനു പുറമെ നാലഞ്ച് വര്‍ക്കിങ് പ്രസിഡന്റുമാരും ഉണ്ടായിരുന്നു. പ്രസിഡന്റ് ഒട്ടും വര്‍ക്ക് ചെയ്യാതിരിക്കാനാണ് വേറെ വര്‍ക്കിങ് പ്രസിഡന്റുമാരെ വെക്കുന്നത്. ഇത്തവണ ഇക്കൂട്ടരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 94 സാദാ സിക്രട്ടറിമാരുടെ പേരുകള്‍ ആണത്രെ ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ കൈവശം കിട്ടിയിരിക്കുന്നത്. അതു കണ്ട് തലകറക്കം വന്നതുകൊണ്ടോ കയ്യറപ്പ് തോന്നിയതു കൊണ്ടോ എന്തോ മാദം ഒപ്പിട്ടില്ല. ഇതിനെക്കുറിച്ച് എന്തായാലും കൂലങ്കഷമായ ചര്‍ച്ച നടക്കുന്നുണ്ട്്. തീരാന്‍ കാലം കുറച്ചെടുത്തേക്കും.
 
മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായതു മുതല്‍ തുടങ്ങിയതാണല്ലോ ഭാരവാഹി നിയമനചര്‍ച്ച. വര്‍ഷം ഒന്നരയാവാറായി. നേരം പുലരാറായി. ഭാരവാഹിപ്പട്ടികയിലെ ആളെണ്ണം വര്‍ദ്ധിക്കുന്നത് പാര്‍ട്ടിക്കകത്തെ സ്ഥാനമോഹത്തിന്റെയും ഗ്രൂപ്പുതല്ലിന്റെയും ഗ്രാഫ് ഉയരുമ്പോഴാണ് എന്ന് സാമാന്യജനത്തിനും അറിയാം. ഇങ്ങനെ ഭാരവാഹിയാകുന്നത് നാണക്കേടാണ് എന്നു കരുതുന്നവരുടെ എണ്ണം വളരെ കുറവാണ്. രണ്ടോ മൂന്നോ മാത്രം... ഇവരുടെ എണ്ണം പത്തോ ഇറുപത്തഞ്ചോ ആയി വര്‍ദ്ധിച്ചിരുന്നെങ്കില്‍ എന്നു മോഹിക്കുന്നവര്‍ കാണും. ആ ഒഴിവില്‍ തങ്ങള്‍ക്കും ഭാരവാഹിയാകാമല്ലോ എന്ന ആഗ്രഹം മാത്രമേ അവര്‍ക്കുള്ളൂ. വേറെ ദുരുദ്ദേശമൊന്നുമില്ല. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം ഇങ്ങനെ കൂടുന്നത് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഭാരവാഹികള്‍ക്ക് അങ്ങനെയൊരു അഭിപ്രായമേ ഇല്ല. ആകെ അങ്ങനെ പറഞ്ഞത് വി.ഡി.സതീശനും ടി.എന്‍ പ്രതാപനും മാത്രം. അവരെ സ്ഥാനം എടുക്കാന്‍ നിര്‍ബന്ധിക്കാതിരുന്നാല്‍ പ്രശ്‌നം തീരും. ആ സ്ഥാനങ്ങള്‍ മറ്റേ കൂട്ടത്തില്‍ പെട്ട രണ്ടു പേര്‍ക്കു നറുക്കിട്ട് കൊടുക്കാം. 

പൊതുജനങ്ങള്‍ക്ക് ഇതിലൊന്നും ഒരു പരാതിയുമില്ല. നിങ്ങളായി നിങ്ങളുടെ പാടായി. ഇതിലും വലിയ എന്തെല്ലാം കോപ്രായങ്ങള്‍ കണ്ടിരിക്കുന്നു. ഇതെല്ലാം കണ്ട് ശീലമായിക്കഴിഞ്ഞിരിക്കുന്നു. സി.പി.എമ്മിനെപ്പോലെ പിശുക്കന്മാരല്ല കോണ്‍ഗ്രസ്സുകാര്‍. ഒരു പത്തുനൂറു പേര്‍ക്ക് സ്ഥാനം കൊടുക്കുന്നത് മനഷ്യസ്‌നേഹത്തിന്റെ ലക്ഷണമല്ലേ? അത്രയും പേരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നത് ജനക്ഷേമകരമായ നടപടിയല്ലേ? ദാരിദ്ര്യനിര്‍മാര്‍ജനമാണ് പാര്‍ട്ടിയുടെ എക്കാലത്തെയും ലക്ഷ്യം. പാര്‍ട്ടിക്കകത്തെങ്കിലും അതു നടക്കട്ടെ. 

ദേശീയതലത്തില്‍ ഇത്ര സെക്രട്ടറിബലം പാര്‍ട്ടിക്കില്ല. കമ്മിറ്റികളില്‍ ഇത്രപേരേ പാടുള്ളൂ എന്നൊന്നും ഭരണഘടനയില്ല.  ഭാരംവഹിക്കാഞ്ഞാല്‍ ഉറക്കം വരാത്തവര്‍ അന്നും ധാരാളം കാണും. എങ്കിലും,  മുപ്പതു വര്‍ഷം മുമ്പുവരെ പാര്‍ട്ടിക്ക് ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും മൂന്ന് ജനറല്‍ സെക്രട്ടറിമാരുമേ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് ആനുപാതികമായാണോ ഭാരവാഹികളുടെ എണ്ണം കൂടുന്നത് അതല്ല, എണ്ണം കൂടുന്നതിന് ആനുപാതികമായാണോ പാര്‍ട്ടി ശോഷിച്ചു വരുന്നത് എന്നു കണ്ടെത്താന്‍ ഗവേഷകരെ നിയോഗിക്കുന്നത് നന്നാവും.

ഇതിനിടെ, ചില സ്ഥാന ആര്‍ത്തിക്കാര്‍ ഒരു പുത്തന്‍ ആശയം പാര്‍ട്ടിക്കു മുന്നില്‍ വച്ചതായി കേള്‍ക്കുന്നുണ്ട്. എന്തുകൊണ്ട് ഖജാന്‍ജി മാത്രം ഒന്നേ പാടുള്ളൂ എന്നു വാശിപിടിക്കുന്നു? മുപ്പതു കൊല്ലം കൊണ്ട് മറ്റു തസ്തികകളില്‍ ഉണ്ടായ വര്‍ദ്ധനയ്ക്ക്്്് ആനുപാതികമായി നോക്കിയാല്‍ അസി.ട്രഷറര്‍, ഡപ്യൂട്ടി ട്രഷറര്‍, വര്‍ക്കിങ് ട്രഷറര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാമെന്നതാണ് ഈ നിര്‍ദ്ദേശം. ദോഷം പറഞ്ഞൂകൂട. ബുദ്ധിപരംതന്നെ.

കെ.പി.സി.സി. ഭാരവാഹിത്വ പ്രഖ്യാപനം ഇവിടത്തെ ഫ്‌ളക്‌സ് വ്യവസായത്തിന് വലിയ ഉത്തേജനം ആവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ഭാരവാഹികളുടെയും വര്‍ണമുഖങ്ങള്‍, രണ്ടാള്‍ വലിപ്പത്തില്‍ കേരളത്തിലെങ്ങും കാണാനാവും. ബോര്‍ഡിലെ ഫോട്ടോ വലിപ്പം കണ്ടാല്‍ കിട്ടിയത് പ്രധാനമന്ത്രിസ്ഥാനമോ എന്നു തോന്നിപ്പോകമെന്നു മാത്രം. ഫ്‌ളക്‌സ് നിരോധനമെന്നൊന്നും പറഞ്ഞു പേടിപ്പിക്കാന്‍ നോക്കേണ്ട. പാര്‍ട്ടി വളര്‍ന്നാലും ശരി ഇല്ലെങ്കിലും ശരി. ഫള്ക്‌സ് വ്യവസായം വളരട്ടെ.

ഇരുതല വാളിന്റെ മൂര്‍ച്ച
  പൂഴിക്കടകനും ഇരുതല മൂര്‍ച്ചയുള്ള വാളും ഒരുമിച്ചു വന്നാല്‍ പിണറായി വിജയന്‍ ഭയം കൊണ്ട് മോഹാലസ്യപ്പെടുമെന്നാണ് അതിബുദ്ധിമാനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിചാരിച്ചത്. പല പത്രക്കാരും ഇങ്ങനെത്തന്നെ വിചാരിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ ഇടതുമുന്നണി പിന്താങ്ങിയില്ലെങ്കില്‍ ഇടത്-ബി.ജെ.പി രഹസ്യക്കൂട്ട് ആരോപിച്ച് അവരെ നാണിപ്പിച്ചുകളയാം, പിന്താങ്ങിയാല്‍ ഗവര്‍ണറുടെ ക്രോധാഗ്നിയില്‍ പിണറായി വെന്തുതീരും-ഇതല്ലേ ചെന്നിത്തലയുടെ കുബുദ്ധി!

നടക്കില്ല രമേശാ നടക്കില്ല. നാണിക്കാന്‍ വേറെ ആളെ നോക്കണം. ഗവര്‍ണറെ പിണക്കുന്നതു കൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് കാല്‍കാശിന്റെ നഷ്ടമില്ല. അതല്ല, സര്‍ക്കാറിന്റെ സ്ഥിതി. പ്രമേയം പാസ്സാക്കിയാല്‍ പിന്നെ ഈ ഗവര്‍ണര്‍ തല്ലിയോടിച്ചാലും കേരളം വിട്ടുപോകില്ല. കേന്ദ്രം പുള്ളിക്കാരനെ മാറ്റുകയുമില്ല. ശിഷ്ടകാലം ഈ ഗവര്‍ണറെത്തന്നെ പിണറായി സഹിച്ചേ പറ്റൂ. ഗവര്‍ണര്‍ വിചാരിച്ചാല്‍ സംസ്ഥാനസര്‍ക്കാറിനു ഉണ്ടാക്കാവുന്ന ന്യൂയിസെന്‍സ് ചെറുതൊന്നുമാവില്ല. നിരന്തര തലവേദന ഉറപ്പ്. അതു മസ്തിഷ്‌കജ്വരമായി രൂപാന്തരപ്പെടാതെ നോക്കുകയേ നിവൃത്തിയുള്ളൂ. അതു കൊണ്ട് പ്രമേയവിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കും. ചെന്നിത്തലയുടെ അതിബുദ്ധി പോക്കറ്റില്‍തന്നെ കിടക്കട്ടെ.

Thursday, 23 January 2020

മോദി ഭരണകാലത്തെ മാധ്യമദുരന്തങ്ങള്‍

ഡെഡ്എന്‍ഡ്
എന്‍.പി രാജേന്ദ്രന്‍വാര്‍ത്താമാധ്യമങ്ങളുടെ രൂപവും ഭാവവും സമൂലം മാറിയ ദശകമാണ് പിന്നിട്ടത്. മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങള്‍ക്കു വേണ്ടി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ മാറി, ജനങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരായി മാറി എന്നു പറയുന്നത് അതിശയോക്തിയല്ല. തീര്‍ച്ചയായും ടെലിവിഷനും അച്ചടിയും ഓണ്‍ലൈനും റേഡിയോവുമെല്ലാം വളര്‍ന്നു വലുതായിട്ടുണ്ടാവാം. പക്ഷേ, ഓരോ ആളുടെയും പോക്കറ്റിലുള്ള ഫോണ്‍, മാധ്യമം എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ മാറ്റിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ ജന്മമെടുത്തിട്ട് പത്തു വര്‍ഷം തികഞ്ഞിട്ടില്ല. എന്തെല്ലാം പ്രതീക്ഷകളാണ് അതു വളര്‍ത്തിക്കൊണ്ടുവന്നത്. സമ്പന്ന മാധ്യമ ഉടമകളുടെയും എഡിറ്റര്‍മാരുടെയും ഔദാര്യമില്ലാതെ ആര്‍ക്കും എന്തു വാര്‍ത്തയും വിവരവും അഭിപ്രായവും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും എന്ന അവസ്ഥ ഈ ദശകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെതന്നെയും  സുവര്‍ണദശകം ആക്കേണ്ടതായിരുന്നു. ആകും എന്നെല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. വെറും നാലഞ്ചു വര്‍ഷം കൊണ്ട് ആ പ്രതീക്ഷ തകര്‍ന്നിരിക്കുന്നു. ഇന്നു ലോകം ചര്‍ച്ച ചെയ്യുന്നത് ശക്തി പ്രാപിക്കുന്ന ഏകാധിപത്യ ഭരണങ്ങളെക്കുറിച്ചാണ്, മരിക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റിനെക്കുറിച്ചാണ്, മാധ്യമങ്ങളില്‍ അസത്യം വാഴുന്നതിനെക്കുറിച്ചാണ്, സ്വതന്ത്രചിന്തയും അഭിപ്രായസ്വാതന്ത്ര്യംതന്നെയും ഇല്ലാതാവുന്നതിനെക്കുറിച്ചാണ്.....

നല്ല അറിവുകളും മഹദ് തത്ത്വങ്ങളും മൂല്യങ്ങളും ജനമനസ്സുകളിലെത്തിക്കാന്‍ മാധ്യമങ്ങളുടെ പോകട്ടെ, എന്തെങ്കിലും വിവരവിനിമയ സംവിധാനത്തിന്റെ തന്നെ ആവശ്യം ഇല്ലെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. ഉച്ചഭാഷിണിയേ ഇല്ലാതിരുന്ന കാലത്താണ് ശ്രീബുദ്ധനും യേശുക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം തങ്ങളുടെ ആശയങ്ങള്‍ ലോകമെമ്പാടും എത്തിച്ചത്. ഒരു ഗ്രാമത്തില്‍ ഒരു പത്രംപോലും എത്താതിരുന്ന കാലത്താണ് ഗാന്ധിജി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ജനകോടികളെ അണി നിരത്തിയത്. വിവരവും വാര്‍ത്തയും തത്സമയം ജനങ്ങളിലെത്തുന്ന ഈ കാലത്തു മാനവരാശി എല്ലാ തിന്മകളെയും തോല്പിക്കേണ്ടിയിരുന്നില്ലേ? അങ്ങനെ നല്ലതൊന്നും സംഭവിച്ചില്ല എന്നതു പോകട്ടെ സത്യത്തിന്റെ മരണത്തെക്കുറിച്ചുപോലും ചര്‍ച്ച തുടങ്ങിയിരിക്കുന്നു. ഇതു സത്യാനന്തര കാലമത്രെ1

ചരിത്രത്തിലെ ഏറ്റവും വലിയ കമ്യൂണിക്കേഷന്‍ വിപ്ലവം നടന്ന ദശകം പിന്നിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യയില്‍ ഒരു വിപ്ലവം അരങ്ങേറിയത് മറക്കാനായില്ല. അംബാനിയുടെ ജിയോ മൊബൈല്‍ ഏതാണ്ട് സൗജന്യമായി കോടിക്കണക്കിന് ആളുകളുകളിലെത്തിയത് ഇക്കാലം വരെ അചിന്ത്യമായിരുന്ന ഒരു പുത്തന്‍ പ്രചരാണായുധം സൃഷ്ടിച്ചുകൊണ്ടാണ്. ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ മാധ്യമപരസ്യത്തില്‍ പ്രധാനമന്ത്രി തന്നെ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ ഞെട്ടിച്ചിരുന്നോ? ഇല്ലെന്നു തോന്നുന്നു. ഒരോ വോട്ടറുടെ ചെവിയിലും ബി.ജെ.പിയുടെ ഒരു മെഗഫോണ്‍ ഘടിപ്പിച്ചതുപോലെ അതു പ്രവര്‍ത്തിച്ചു. കാല്‍ലക്ഷത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ സാമൂഹ്യമാധ്യമ മാനേജര്‍മാര്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിറഞ്ഞ പ്രചാരണം നടത്തിയതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അപ്പോഴെന്തായിരിക്കും 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ നടന്നത്?. സാമൂഹ്യമാധ്യമവിപ്ലവം ആരെയാണ് ശാക്തീകരിച്ചത്? ജനങ്ങളെയല്ല തീര്‍ച്ച. ജനങ്ങളുടെ മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണമാണ് ദൃഢമായത്. സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് വോട്ടിങ്ങിനെ നിയന്ത്രിക്കാന്‍ കഴിയും എന്നു റഷ്യയിലും ബ്രിട്ടനിലും മറ്റനേകം രാജ്യങ്ങളിലും തെളിയിക്കപ്പെട്ടതാണ്. ഇന്ത്യയില്‍ അതിനു പുതിയ തെളിവൊന്നും ആവശ്യമുണ്ടായിരുന്നില്ല.

ഒപ്പം മോദി- അമിത് ഷാ നേതൃത്വം മറ്റൊന്നു കൂടി ഉറപ്പാക്കി. പരമ്പരാഗത മാധ്യമങ്ങളെ പരമാവധി ദുര്‍ബലമാക്കി. പ്രശസ്ത പത്രപ്രവര്‍ത്തക സെവന്തി നൈനാന്‍ ഇതിനെ വിശേഷിപ്പിച്ചത് മാധ്യമങ്ങളുടെ അസാധുവാക്കല്‍ എന്നാണ്-ഡി-ലജിറ്റിമൈസിങ് മീഡിയ. തന്റെ വിദേശപര്യടനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ കൂടെ കൂട്ടില്ല എന്നതായിരുന്നു 2014-ല്‍ അധികാരമേറ്റ മോദി ഭരണകൂടത്തിന്റെ ആദ്യപ്രഖ്യാപനങ്ങളിലൊന്ന്്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള വ്യക്തിപരമായ അധൈര്യം ഒരു പങ്കു വഹിച്ചിരിക്കാം. അതുമാത്രമല്ല കാര്യം. ഒരു പത്രസമ്മേളനം പോലും നടത്താത്തവരല്ല മറ്റുള്ള ഏകാധിപതികള്‍. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എല്ലാ വര്‍ഷവും ഒരു പത്രസമ്മേളനമേ നടത്താറുള്ളൂ. പക്ഷേ, ആ പത്രസമ്മേളനത്തില്‍ എന്തു ചോദ്യവും ചോദിക്കാം, എത്ര നേരവും ചോദിക്കാം. ഈ വര്‍ഷത്തെ പത്രസമ്മേളനം നാലര മണിക്കൂറാണ് നീണ്ടുനിന്നത്്്്്!. മോദി നാലര മിനിട്ടു പോലും ഒരു തുറന്ന പത്രസമ്മേളനം നേരിടാന്‍ തയ്യാറായിട്ടില്ല. ഭരണകൂടത്തില്‍ സുതാര്യത ഇത്രയും ഇല്ലാതാക്കിയ ഒരു പ്രധാനമന്ത്രിയെ കാണില്ല. ഇല്ല, അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധി പോലും ഇല്ല. കാബിനറ്റ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം മാധ്യമങ്ങളെ അകറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടു. തീര്‍ത്തും അനാവശ്യവും അപകടകരവുമായ ഒരു കാര്യമാണ് മാധ്യമം എന്ന സന്ദേശം 2014-ല്‍ സ്ഥാനമേറ്റ് മാസങ്ങള്‍ കൊണ്ട് എല്ലാവരിലും എത്തിച്ചു.

റിപ്പോര്‍ട്ടര്‍മാര്‍ അകറ്റിനിര്‍ത്തപ്പെട്ടെങ്കിലും പത്ര-ടി.വി സ്ഥാപന ഉടമകള്‍ എപ്പോഴും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. വാര്‍ത്ത അവരുടെ വിഷയമല്ലല്ലോ. മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന നാനാവിധ മാര്‍ക്കറ്റിങ്ങ് പരിപാടികള്‍ക്ക് പ്രധാനമന്ത്രി നിരന്തരം ക്ഷണിക്കപ്പെടുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് അരുചികരമായ വാര്‍ത്തകള്‍ വരുന്നില്ല എന്നുറപ്പു വരുത്താന്‍ ഇത് ഉപയോഗപ്പെടുത്തപ്പെട്ടു. ഒരുതരം സ്വയംസന്നദ്ധ സെന്‍സറിങ്ങ് നടത്താന്‍ മിക്ക പത്രാധിപന്മാരും നിര്‍ബന്ധിതരായി. പരസ്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നു മാത്രമല്ല, ക്രിമിനല്‍ കേസ്സും ജയില്‍വാസംപോലും ഉണ്ടായേക്കും എന്നവര്‍ ഭയന്നു. പ്രധാനമന്ത്രി ആഗ്രഹിക്കുന്ന സമയത്ത്, ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകന്‍, ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന അഭിമുഖങ്ങളേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. എഴുപതുകളിലും അതിനു ശേഷവും ഒരുപാട് മാധ്യമ പോരാളികളെ രാജ്യം കൈയടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത്തരം അധികമാളുകളെയൊന്നും ഇപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. എന്‍.ഡി.ടി.വിയുടെ റവീഷ് കുമാറും ടെലഗ്രാഫ് പത്രാധിപര്‍ ആര്‍.രാജഗോപാലും ..... വേറെ പേരുകളുണ്ടോ?

ഒരു കാലത്തും ഒരു പക്ഷേ ഒരു രാജ്യത്തും കണ്ടിട്ടില്ലാത്ത പുതിയ ഒരു പ്രവണതയും ഈ കാലത്ത് ഇന്ത്യയിലുണ്ടായി. അര്‍ണാബ് പ്രതിഭാസം എന്നിതിനെ വിളിക്കാം. മാധ്യമ ധാര്‍മിക പോകട്ടെ, സാമാന്യമര്യാദയുടെ തരിമ്പു പോലുമില്ലാത്ത, അങ്ങേയറ്റം പക്ഷപാതപരവും അമാന്യവുമായ ചാനല്‍ ആന്‍ക്കറിങ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്നവരെ ഞെട്ടിച്ചു. മതസ്പര്‍ദ്ധയും യുദ്ധഭ്രാന്തും വംശീയാധിക്ഷേപവും നല്ല വില്പനവസ്തുക്കളായി. ഇത്തരം അധമ മാധ്യമപ്രവര്‍ത്തനം ജനപ്രിയമായി എന്നതാണ് ഈ കാലത്തു സംഭവിച്ച ഏറ്റവും വലിയ മാധ്യമദുരന്തം.

 അച്ചടിപ്പത്രങ്ങളുടെ അസ്തമനം അടുത്തതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. പത്രപ്രചാരം കുറയാത്ത അപൂര്‍വം രാജ്യങ്ങളിലൊന്ന്്്് എന്ന ബഹുമതി ഇപ്പോള്‍ ഇന്ത്യക്കില്ല. കുറയുന്ന പ്രചാരവും പരസ്യവരുമാനവും പത്രസ്ഥാപനങ്ങളെ ദുര്‍ബലമാക്കിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അടിസ്ഥാനപരമായി  വാര്‍ത്താമാധ്യമങ്ങളല്ല, വിനോദമാധ്യമങ്ങളാണ്. പരസ്യവരുമാനംകൊണ്ടു മാത്രം നിലനില്‍ക്കുന്നവയുമാണ്. വലിയ വ്യവസായങ്ങള്‍ ആണ് എന്നതുകൊണ്ടുതന്നെ അധികാരകേന്ദ്രങ്ങളുമായി ഏറ്റുമുട്ടുന്നത്് അവരുടെ ആരോഗ്യത്തിന് തികച്ചും ഹാനികരമാണ്. ഓണ്‍ലൈന്‍ രംഗത്തു മാത്രമേ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി സ്ഥാപനങ്ങള്‍ അധികാരിവര്‍ഗത്തെ ചോദ്യംചെയ്യാന്‍ തന്റേടം കാണിക്കുന്നുണ്ട്. പക്ഷേ, അവയുടെ നിലനില്‍പ്പ് ഉറപ്പിക്കാന്‍ കാലമായിട്ടില്ല.

ചങ്കൂറ്റത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളോ പാഠം പഠിപ്പിക്കാന്‍  കോര്‍പ്പറേറ്റ് ഇന്ത്യ ഇപ്പോള്‍ പ്രയോഗിക്കുന്ന ഗൂഢ തന്ത്രങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. വലിയ അഴിമതികളെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങളെ കോടതികയറ്റി പാപ്പരാക്കിക്കൊല്ലുന്നതിന് ഒരുമ്പെട്ടിറങ്ങുകയാണ് അവര്‍. 2018-ല്‍ മാത്രം  മാധ്യമങ്ങള്‍ക്കെതിരെ കോര്‍പ്പറേറ്റുകള്‍ ഫയല്‍ ചെയ്ത അമ്പതോളം മാനനഷ്ടക്കേസ്സുകളില്‍ ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാരം ഒരു ലക്ഷം കോടി രൂപയോളം വരും. എന്‍.ഡി.ടി.വി ക്കെതിരെ കൊടുത്ത കേസ്സുകളില്‍ മാത്രം ആകെ നഷ്ടപരിഹാരം പതിനായിരം കോടി വരും. ഒരു കേസ്സെങ്കിലും നഷ്ടപരിഹാരം വിധിച്ചാല്‍ ആ മാധ്യമവും  മാധ്യമപ്രവര്‍ത്തകനും പിന്നെ പ്രകാശം കാണില്ല. ടി.വി സ്്‌ക്രോളില്‍ വന്ന ഒരു തെറ്റിന് പത്രസ്ഥാപനത്തിന്ു നൂറു കോടി രൂപ പിഴ വിളിച്ചിട്ടുണ്ട് ഇന്ത്യന്‍ കോടതി. പത്രസ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ് എന്ന് ഉറപ്പിച്ചു സ്ഥാപിച്ചിട്ടുള്ള ജുഡീഷ്യറിയുടെ വരാന്തയില്‍ തന്നെയാണ് ഇപ്പോള്‍ അതിന്റെ കഴുത്തറക്കാനുള്ള കത്തി രാകി മൂര്‍ച്ചകൂട്ടുന്നത്.
                                                                                                                                                 *****
റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കുന്ന പത്രസ്വാതന്ത്ര്യത്തിന്റെ ആഗോള സൂചികയില്‍ 2019-ലെ ഇന്ത്യയുടെ സ്ഥാനം 140 ആണ്. 180-ല്‍ 140. അവര്‍ ഉപയോഗിക്കുന്ന അളവുകോലുകളെക്കുറിച്ച് വലിയ മതിപ്പൊന്നുമില്ലെങ്കിലും, നമ്മുടെ നില ഒട്ടും അഭിമാനകരമല്ല. പാകിസ്താന്‍ നമ്മളേക്കാള്‍ രണ്ടു റാങ്ക് പിന്നിലാണെന്ന ആശ്വാസമെങ്കിലും ഉണ്ടായിരുന്നു. 2020-ല്‍ അതെങ്കിലും ഉണ്ടാകുമോ എ്ന്നു കണ്ടറിയാം.


Wednesday, 22 January 2020

ഒരു മാവോയിസ്റ്റ് മാര്‍ക്‌സിസ്റ്റ് സംവാദം


ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ ആണ്. വലിയ പുലിയൊന്നുമല്ല. കോണ്‍ഗ്രസ് ആണെന്നൊരു ദോഷവുമുണ്ട്. ഊരിപ്പിടിച്ച കഠാരകള്‍ക്കിടയിലൂടെ നടന്നുപോയതായൊന്നും അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പിലില്ല. പക്ഷേ, ആ മുഖ്യമന്ത്രി ഒരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുണ്ട്. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്റ്റ്(എന്‍.ഐ.എ) റദ്ദാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു.

ബുര്‍ഷ്വാ പിന്തിരിപ്പനായ ഭൂപേഷ് ബാഗലുമായി മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയായ പിണറായി വിജയന്‍ സഖാവിനു ഒരു സാദൃശ്യവുമില്ല. മാര്‍ക്‌സിസത്തോട് വളരെയൊന്നും അകലെ അല്ലാത്ത മാവോയിസം എന്ന മഹാമാരി പിടിപെട്ടുവെന്ന കുറ്റം ചുമത്തി രണ്ട് ചെറുപ്പക്കാരെ പിണറായിയുടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ എന്‍.എ.എയുടെ തടവറയിലാണ്. അതില്‍ പിണറായി സഖാവിന് ചെറിയ പരിഭവം പോലുമില്ല. സംസ്ഥാന പൊലീസ് അറിയാതെ കേസ് ഏറ്റെടുത്തതിലും സര്‍ക്കാറിന് ലവലേശം പ്രതിഷേധമില്ല. ഇതാണ് പിന്തിരിപ്പന്‍മാരും വിപ്ലവകാരികളും തമ്മിലുള്ള വ്യത്യാസം.

നിങ്ങളുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തതല്ലേ എന്‍.ഐ.എ നിയമം എന്ന ചോദ്യം മാധ്യമങ്ങള്‍ ഭൂപേഷിനോട് ചോദിക്കുന്നുണ്ട്്്. ഭൂപേഷ് ഒട്ടും പരിഭ്രമമില്ലാതെ മറുപടി പറയുന്നു. -മോദി സര്‍ക്കാര്‍ ആ നിയമം ഉപയോഗിച്ച് നിരപരാധികളെയും രാഷ്ട്രീയവിരോധികളെയും അറസ്റ്റ് ചെയ്യിക്കുന്നത് പതിവാക്കിയിരിക്കുന്നു. ക്രമസമാധാനപാലനം സംസ്ഥാനവിഷയമാക്കിയുള്ള ഭരണഘടനാ വകുപ്പ് ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നു, അതിനായി ആ നിയമം ദുരുപയോഗം ചെയ്യുന്നു- ഈ ന്യായീകരണത്തെ അതിനപ്പുറം ചോദ്യം ചെയ്യാന്‍ പ്രയാസമാണ്.

യു.എ.പി.എ നിയമത്തെക്കുറിച്ച് വലിയ പരാതി മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടിക്കുണ്ട്. മുഖ്യമന്ത്രിയും അതിന് എതിരുതന്നെ 'പാര്‍ട്ടി അംഗങ്ങളായ കോഴിക്കോട്ടെ അലന്‍, താഹ എന്നീ ചെറുപ്പക്കാരെ എന്‍.ഐ.എക്ക് വിട്ടുകൊടുത്തത്....' എന്നു തുടങ്ങുന്ന ചോദ്യം പത്രലേഖകന്‍ മുഴുമിക്കും മുമ്പ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പോയറ്റ് ഓഫ് ഡിസോര്‍ഡര്‍ ഉന്നയിച്ചു- 'അവര്‍ മാവോയിസ്റ്റകളാണ,് പാര്‍ട്ടിക്കാരല്ല'- എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഒന്നേയുള്ളൂ. മാവോയിസ്റ്റുകളാണെങ്കില്‍ പിടിക്കാം, ജയിലിലിടാം, എന്‍.ഐ.എക്ക് വിട്ടുകൊടുക്കാം. വെടിവച്ച് കൊല്ലുന്നതിലും തെറ്റില്ല.

ഇനി, അവര്‍ മാവോയിസ്റ്റുകളാണ് എന്നു തന്നെ വിശ്വസിക്കുക. മാവോയിസ്റ്റ് ആകുന്നത് വലിയ മണ്ടത്തരമാണെന്നു പറയാം എന്നല്ലാതെ വലിയ കുറ്റകൃത്യമാണെന്ന് ഇതു വരെ കോടതിയൊന്നും പറഞ്ഞതായി അറിവില്ല. മാവോയിസത്തില്‍ വിശ്വസിക്കുന്നതു കുറ്റമല്ല എന്നുതന്നെ പറഞ്ഞിട്ടുമുണ്ട്. അലനും താഹയും എന്താണ് കുറ്റം ചെയ്തത്? മാവോയിസ്റ്റ് ലഘുലേഖ വായിച്ചത്രെ. വീട്ടില്‍ സൂക്ഷിച്ചത്രെ. അമ്പോ എന്തൊരു കുറ്റം. ഇനി വേറെ തെളിവൊന്നും വേണ്ട. ആരെയെങ്കിലും വെട്ടിയോ വെടിവെച്ചോ എന്നൊന്നും നോക്കേണ്ട കാര്യം പിന്നെയില്ല. മാവോയിസ്റ്റിനെ കണ്ടു എന്നു കേട്ടാല്‍ ഉടന്‍ പാഞ്ഞുവന്നു കേസ് എടുക്കലാണോ എന്‍.ഐ.എ എന്ന മഹാസ്ഥാപനത്തിന്റെ പണി?  സംസ്ഥാന പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ടെങ്കിലും ഒന്നു നോക്കേണ്ടേ? ശുപാര്‍ശ വേണ്ടേ?

എന്തിനും സിദ്ധാന്തമുണ്ടാക്കുക നമ്മുടെ ബുദ്ധിജീവികളുടെ പരമ്പരാഗത ഉപജീവനമാര്‍ഗമാണല്ലോ. മാവോയിസവും ഇസ്ലാമിക തീവ്രവാദവും തമ്മില്‍ ബന്ധമുണ്ടെന്ന ഒരു സിദ്ധാന്തം ഈയിടെയായി ചില പാര്‍ട്ടി കുബുദ്ധിജീവികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മാവോ സെ തൂങ്ങും മാര്‍ക്‌സിസ്റ്റ് ആയിരുന്നു എന്നതു സത്യം. അതുകൊണ്ട് മാര്‍ക്‌സിസത്തിന്റെ അനിയന്‍ മാത്രമാണ് മാവോയിസം എന്നൊരു സിദ്ധാന്തം വേണമെങ്കില്‍ നമുക്കും ഉണ്ടാക്കാവുന്നതേ ഉള്ളൂ. മുസ്ലിം പേരുള്ളവരാണ് അറസ്റ്റിലായത് എന്നതു മാത്രമാണ് പുതിയ സിദ്ധാന്തം ചമച്ചതിനുള്ള ഏകന്യായം. മത മൗലികവാദികള്‍ അവരെ മുസ്ലിങ്ങള്‍ എന്നല്ല, മുസ്ലിം നാമധാരികള്‍ എന്നേ വിളിക്കാറുള്ളൂ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത്്്്്് പൊലീസിന് അവരെ അടിക്കാനുള്ള വടി തെരയുകയായിരുന്നു ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പാര്‍ട്ടി. ഇതിലും നല്ല വടിയൊന്നും കിട്ടിയില്ല.  അതുമായിക്കഴിഞ്ഞു. ഇതിലപ്പുറം എന്തു വേണം? സംസ്ഥാനത്ത് ഒരു ബി.ജെ.പി ഭരണം ഉണ്ടായാല്‍പോലും ഇതിനപ്പുറം 'രാജ്യസ്‌നേഹം' ആരും പ്രതീക്ഷിക്കേണ്ടതില്ല.

ബി.ജെ.പി കോണ്‍ഗ്രസ് തന്നെ
കോണ്‍ഗ്രസ് ശൈലി അപ്പടി മാറ്റിയെഴുതാന്‍ പ്രതിജ്ഞയെടുത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഗാന്ധി, പട്ടേല്‍ തുടങ്ങിയ ചില കോണ്‍ഗ്രസ്സുകാരെ തരത്തിനു കിട്ടിയാല്‍ ഫ്്‌ളക്‌സ് ബോര്‍ഡിലും മറ്റും വെക്കുമെന്നല്ലാതെ വേറെ ബന്ധമില്ല. നെഹ്‌റുവിനെ കണ്ടാല്‍ കെട്ടിയിട്ടു തല്ലും. കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം ഉണ്ടാക്കുകയാണ് ആദ്യലക്ഷ്യം. വേറെ ചിലതുകളും ചിതലുകളും ഇല്ലാത്ത ഭാരതം ഉണ്ടാക്കണമെന്നും ഉണ്ട്. അതേതെന്ന്്്്് താത്ത്വികഗ്രന്ഥങ്ങൡ പറഞ്ഞിട്ടുണ്ട്. വേണ്ട സമയത്ത് പുറത്തെടുക്കും. ഇപ്പം അവിടെ നില്‍ക്കട്ടെ.

ഇങ്ങനെയൊക്കെ ആണെങ്കിലും കോണ്‍ഗ്രസ്സിനെ പല കാര്യങ്ങളില്‍ അനുകരിക്കാതിരിക്കാന്‍ ബി.ജെ.പി ക്കു കഴിയുകയില്ല. ഓരോ കാര്യം ചെയ്യുമ്പോഴും അതു കോണ്‍ഗ്രസ് എങ്ങനെ ചെയ്തു എന്നു നോക്കും. അതുപോലെ ചെയ്യുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെ ചെയ്യും. ഇല്ലെങ്കിലേ ഒന്നു പരിഷ്‌കരിച്ചു ചെയ്യൂ.

ഈ ഹൈക്കമാന്‍ഡ് എന്ന സംവിധാനം ഇത്ര മനോഹരമാണെന്നു പണ്ടൊന്നും തോന്നിയതേ ഇല്ല. ഇപ്പോഴാണ് അതിന്റെ സുഖം അറിഞ്ഞത്. കോണ്‍ഗ്രസ്സില്‍ പണ്ട് ഇന്ദിരാഗാന്ധി മാത്രമായിരുന്നു ഹൈക്കമാന്‍ഡ്. അത് പല ഘട്ടങ്ങളില്‍ പല രൂപത്തില്‍ മാറിയിരുന്നു. പഴയ ഏകാംഗ ഹൈക്കമാന്‍ഡ്  ഇപ്പോള്‍ ആള്‍ക്കൂട്ട ഹൈക്കമാന്‍ഡ് ആയിട്ടുണ്ടാവാം. ബി.ജെ.പി.യില്‍ ഇത് ദ്വയാംഗ ഹൈക്കമാന്‍ഡ് ആണ്. ഒരു സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ അവര്‍ക്കു നേരമില്ല. ഡല്‍ഹിയിലേക്കും തിരിച്ചും നൂറുവട്ടം വിമാനത്തില്‍ പറക്കുന്നതിന്റെ സുഖം അറിഞ്ഞവര്‍ക്കേ മനസ്സിലാകൂ. അത് അടുത്തൊന്നും തീരുന്ന മട്ടില്ല. പ്രസിഡന്റായിരുന്ന ശ്രീധരന്‍പിള്ളയെ മിന്നല്‍ വേഗത്തിലാണ് മാറ്റിയത്. മിസോറാമില്‍ ഗവര്‍ണര്‍ ഇല്ലെങ്കില്‍ രാജ്യരക്ഷ അപകടത്തിലാവില്ലേ? അതു കൊണ്ട് വേഗം വക്കീലിനെ അങ്ങോട്ടുവിട്ടു. പഴയ റെക്കോഡ് അനുസരിച്ചാണെങ്കില്‍ ആവിടെ പുതിയ ഗവര്‍ണറെ നിയമിക്കാന്‍ സമയമായി. ഇനി ആര്‍ക്കും വിരോധമില്ലെങ്കില്‍ ഒരു സമവായം ആയി ശ്രീധരന്‍പിള്ളയെത്തന്നെ ഇവിടെ വീണ്ടും പ്രസിഡന്റ് ആക്കാവുന്നതേ ഉള്ളൂ. ശ്രീധരന്‍പിള്ളയ്ക്ക് വിരോധമുണ്ടോ എന്നു നോക്കേണ്ട!

കപില്‍ സിബല്‍ മിണ്ടരുത്!
കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഒരു നിയമം സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാന്‍ അധികാരമില്ല എന്നു പറഞ്ഞതിന് കപില്‍ സിബലിന്റെ നേരെ വാളോങ്ങുകയാണ് അതിവിപ്ലവകാരികള്‍. ഉള്ളത് പറയാന്‍ പാടില്ല എന്നു വാശിപിടിച്ചാല്‍ എന്തു ചെയ്യും. കബില്‍ സിബല്‍ പറയുന്നത് നിയമമാണ്, സംസ്ഥാന സര്‍ക്കാറുകള്‍ പറയുന്നത്  രാഷ്ട്രീയമാണ്.  നിയമം നടപ്പാക്കില്ല എന്നത് രാഷ്ട്രീയം, നടപ്പാക്കാതിരിക്കാന്‍ പറ്റില്ല എന്നത് നിയമം. രാഷ്ട്രീയം തെറ്റാണ് എന്നല്ല ഇതിനര്‍ത്ഥം.

വിദേശികള്‍ക്ക് പൗരത്വം കൊടുക്കുന്നതിനുള്ള നിയമമാണത്. ഉള്ള ഇന്ത്യക്കാരുടെ പൗരത്വം ഇല്ലാതാക്കാനുള്ളതല്ല. സംസ്ഥാന സര്‍ക്കാര്‍ എന്തു പറഞ്ഞാലും ഇക്കാര്യത്തില്‍ ചെയ്യാനുള്ളതു കേന്ദ്രം ചെയ്യും. ഇവിടെ ഏതെങ്കിലും വിദേശി ഉണ്ടെങ്കില്‍ അവന്റെ അപേക്ഷ ഓണ്‍ലൈനില്‍ വാങ്ങും. അന്വേഷണം ഐബിയോ മറ്റോ നടത്തും. പൗരത്വവും പാസ്‌പോര്‍ട്ടുമെല്ലാം കേന്ദ്രം കൊടുക്കും. ഇതിപ്പോഴും അങ്ങനെയാണ്.
ഇത്രയേ കബില്‍ സിബിലും പറഞ്ഞിട്ടുള്ളൂ.

മുനയമ്പ്
കേരള ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചു-വാര്‍ത്ത
കാലു പിടിച്ച് മാപ്പ് പറയുകയാ നല്ലത്. ഇല്ലെങ്കില്‍ സസ്്‌പെന്‍ഷന്‍, പിന്നെ ഡിസ്മിസ്സല്‍!


Monday, 20 January 2020

A rare tribute by R.Rajagopal Editor, The Telegraph

A rare tribute by R.Rajagopal Editor, The Telegraph
------------I.V. Babu, true communist, probably the biggest admirer of The Telegraph and my friend, passed away last Friday. I thought it is my responsibility to let my colleagues know of Babu. Please do not mistake this as an obituary. I read two powerful and incisive blogs about Babu yesterday (One by senior editor NP Rajendran and the other by journalist Appukkuttan Vallikunnu). This does not even pretend to come anywhere near such tributes. Rather, these are my impressions about Babu, crystallised in less than a year.
I have largely written from memory and there could be several inaccuracies and mistakes. I apologise in advance. For the typos too. It is very long but I think every journalist owes a lot to discerning readers and observers (and editors) like Babu. Please do read in full. Thank you. Rajagopal 

Last summer, in the middle of the general election, the afternoon lull before the regular newsroom madness was broken by a call from our reception. A group of visitors had come from Kerala and they wanted to me. With a bite of remorse, I realised that NP Rajendran, one of the most respected and scholarly editors in Kerala, had messaged me in the morning that a friend of his has reached Calcutta and may drop in at our office.
I felt guilty because Rajendran himself had a bitter experience at our reception a few months ago and he left without entering because his camera will not be allowed in and he could not left it behind unattended. I should have remembered that incident and left word at reception that a guest will be coming. But I had forgotten to do so. 
Rajendran’s friend waited patiently and, after the security bureaucracy was over, the group came upstairs. 
That’s how, with a disarming smile and a mischievous twinkle that would have been the calling card of only a journalist, I.V. Babu swept into our newsroom and my life. 
Babu and friends were in Calcutta after touring UP to get a feel of the poll pulse. I usually am tongue-tied before strangers, especially at work where I do not like to be distracted. But that afternoon, I spoke for long with Babu and his friends and, this ks where all of you come in, i realised i am sitting in front of the greatest fan of The Telegraph.
I learnt that Babu knows the paper better than many journalists in our paper. He knows we do not capitalise governor but does so with the President and PM. He knows we do not say opined. He knows we do not say In a major development.... I sat there spellbound, here’s a Malayali who can reel off almost all the headlines to which we had devoted considerable thought and time. 
Babu reads our paper around 6am and looks up the epaper as soon as it uploaded. He then uploads it on his Facebook page (only those that meets his approval) and counts the likes and responds to the comments. Not that he is a blind devotee. He told me several shortcomings of the paper, which more or less matched my assessment. When it was time for them to leave, I realised again with guilt that i had not offered a cup of tea to Babu and friends. Something told me I need to see them off and I walked up till the lift with them. It did not strike me then but later that night, when I was leaving the newsroom around 3am, i realised that i had felt the same sadness when i was walking with Babu and others in the afternoon. Like I always prepare myself, tonight is the final edition and I may never see that corridor again. In hindsight, I had the same premonition about the walk with Babu.
From next week onwards, Babu and I would message each other almost everyday. Babu would send me his paper, Thalsamayam (here and now), on WhatsApp around 2.30pm. Every single day. I learnt that he is deputy editor there, he is the son of a communist famous in north Kerala, the son had ideological differences with his father, Babu counted highly admired and respected CPM dissident, the late MN Vijayan, as his mentor, Babu was thrown out of CPM for standing by MN Vijayan who himself was expelled for opposing the “fourth world” theory.  Because Babu worked for an afternoon paper, he will be on the train before daybreak to start work and because of my schedule, i never go to bed before daybreak. It was a perfect digital junction: we communicated a lot. I learned he was two years older to me, he has a doctorate but he insisted that I call him by his name. He liked most of the movies I liked, he liked most authors i liked although the depth and breadth of his reading was by far intense than mine.
He took the trouble of travelling long-distance to meet me when my niece got married a few months ago. Again, i could not be good host because of my aversion to rituals and a general sense of alienation when with relatives i had lost touch long ago. I think Babu figured it out.
In between, I was caught in a spat with a minister. Many friends supported me, some counselled caution while some were not aware of the episode. Babu did something no one else had done: he wrote an editorial on September 24, 2019, in his paper, unequivocally condemning the minister, explaining the politics behind it and declaring that “Rajagopal is the latest to tread the path paved by Shankar, Abu Abraham, V.P. Ramachandran...”, some of thr greatest names among Malayali journalists who ridiculed those in power. “We should be proud as Malayalis,” the editorial added.
Embarrassed (to be named in an editorial is the rarest of rare honour any journalist can get, especially if it is non-posthumous), I chided Babu who replied: “Time and circumstances confer certain roles on us. We take it up without hubris. That’s the truth. You deserve it. That’s all.” With such finality, I did accept it with deep gratitude and shared it with only very few people, lest it go to my head, although the walk in the corridor every night would have been an effective reminder of how ephemeral such roles are. 
On December 20, I was in Calicut, Babu’s hometown, to take part in a meeting called by the youth wing of the Muslim League. It was my first visit there. Babu reached the hotel at 8am and we spend the whole day together. He spoke about his two young children. He took me to Topform, a traditional seafood restaurant because he insisted that i cannot leave without enjoying the bounty of the Arabian Sea. He got me interviewed by Dool News, the most popular news portal in Kerala, he introduced me to many people, including Muhammed Suhail, the wonderful and daring brain behind Dool News. Alerted by Babu, Rajendran, because of whom I met Babu, came to to the hotel to meet me. Again, I was embarrassed. I should have gone to meet Rajendran, not the other way round. Babu wanted to take me home but the time the event got over, it was late and I had to leave for airport at 4am. Babu and Suhail came to my room at Al Hind Hotel and we talked till 2.15am. Babu told us a lot of newsroom stories and Suhail, the managing editor of Dool News, offered a lot of insight about political Islam. It was one of the most enriching nights of my life.
Suhail’s office was nearby. I asked Babu to stay with me and leave in the morning since official checkout was at noon. But Babu, with a legion of friends, had already made arrangements with a friend. On the pretext of going to ATM, I saw off Babu and Suhail on the road. Babu wanted to take a picture and we settled for an amateurish selfie. 
At the airport, around 5.30, Babu messaged whether i had made it on time. He was worried because of my unfamiliarity with Calicut. 
In Calcutta, we continued our exchanges. On short notice, I went to Kerala again for a seminar but returned overnight and wrote a story about stumbling upon an exhibition about the social upheaval in Kerala in the 20th century. Babu said he felt like killing me out of jealousy for spinning a story out of thin air but added that he had several differences with me on the issue. Knowing his deep knowledge (his PhD thesis was on a related subject), I was looking forward to what would have been his merciless post-mortem. 
Between January 1 and January 7, we could not converse. On January 8, Babu messaged me that he had resigned. I called him and we spoke for a long time. He had not told his family. He defended a group of youngsters who had taken leave that was not sanctioned. His sense of fair play, which made him antagonise the party he loved and grew up with, was back in play. One thing led to another, bottled-up issues exploded and he left the paper where he was reassuring presence. 
He said he will write a book, whose outline was clear in his mind, and then try for a job in another paper. He sounded confident and he was happy that I called.
A few days later, Babu asked me to attend a seminar in Kochi. I was reluctant because  i never wanted to be an activist. But Babu reminded me of our roles when the country is going through a crisis. “If you can give hope to some people, even one person, what is your problem? They are not coming to hear you, they are coming to see that you have come and stood with them.” He had told me the same thing when I took his advice on attending the Muslim League programme. We must stand with the secular League, he insisted and I did so.  I am glad that I did. But on the Kochi meeting, I did not commit and wanted to check the availability of my colleagues in office.
On January 13, Babu messaged me. “At Baby Hospital in Calicut. Jaundice.”
I enquired when I can call him. “Always,” he replied. 
I got caught up in work and never made that call. On January 14, Babu sent me the epaper.
On January 16, i could call because I had a morning meeting in office. On the road, I called and started speaking as soon as that connection kicked in. From the other side: “This is not Babu.”
It was Vaisakh, his cousin. He needn’t say anything. Thirty years of staying away from home prepares you to figure out what some calls mean.
Vaisakh told me Babu was shifted to ICU the night before. Liver failure. If he pulls through, he will need a transplant. 
I did not know what to say. Thirty years do not prepare you for everything.
In panic, i looked for Suhail’s number and realised I did not have it. I went to his web site and left a message. Then I called Rajendran. He had met Babu in the hospital the day before by pure chance. Babu could meet the person he respected most after the passing of MN Vijayan. 
By then, Suhail had sent his number. The news was not good. Doctors are fearing multiple organ failures anytime. 
I spoke to Vaisakh in the evening. Not much hope. 
The next day, Friday, January 17, something jolted me awake around 9.50am. I had two missed calls at 9.23am and 9.24am. The first was from Rajendran. The second from Suhail. 
I didn’t need to take the calls. 

Sunday, 19 January 2020

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി

ഐ.വി ബാബു ഒരു അപൂര്‍വവ്യക്തിത്വം
ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഐ.വി ബാബു  പിരിഞ്ഞുപോയത്.  മുഖ്യധാരയിലുള്ള മലയാള പത്രപ്രവര്‍ത്തകരില്‍ അപൂര്‍വമായി കാണുന്ന ഭാഗ്യമോ നിര്‍ഭാഗ്യമോ ബാബുവിന് ഉണ്ടെന്ന് എനിക്കു തോന്നാറുണ്ട്. അദ്ദേഹത്തിന്റെ അത്രയൊന്നും ദൈര്‍ഘ്യമില്ലാത്ത തൊഴില്‍ജീവിതത്തില്‍ പ്രാധാന്യമുള്ള അനേകം അധ്യായങ്ങളുണ്ട്. ഓരോന്നിനും അപൂര്‍വതകളുണ്ട്, എല്ലാം സംഭവബഹുലവുമായിരുന്നു. ആ അധ്യായങ്ങളില്‍ ഒന്നില്‍മാത്രമേ ബാബുവിനോടൊപ്പം ഏതാണ്ട് പൂര്‍ണരൂപത്തില്‍ പങ്കാളിയും സാക്ഷിയുമാകാന്‍ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. അത് ഏറ്റവും ഒടുവിലത്തെ 'തത്സമയം' അധ്യായമായിരുന്നു. ഒടുവിലത്തേത് എന്നതുകൊണ്ടുമാത്രം ചിലപ്പോള്‍ അതായിരിക്കാം ഒരു പക്ഷേ, ഏറെ ഓര്‍മിക്കപ്പെടുക. അതിനെക്കുറിച്ച് ഒടുവില്‍ പറയാം 

വിദ്യാര്‍ത്ഥി അധ്യായം
കോളജ് വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം തലശ്ശേര ഗവ.ബ്രണ്ണന്‍ കോളജിലായിരുന്നു. അവിടെ ചേര്‍ക്കാന്‍ ചെന്നപ്പോള്‍, രാഷ് ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകനായ അച്ഛന്‍ ഐ.വി ദാസ് മകനെയും കൂട്ടി ചെന്നു കണ്ടത് പ്രഫ. എം.എന്‍. വിജയനെയാണ്. മകനെ ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു എന്നാണ് ദാസന്‍മാസ്റ്റര്‍ വിജയന്‍ മാറ്ററോട് പറഞ്ഞത്. വയസ്സായിക്കഴിഞ്ഞ നമ്മളെ ഇവരുടെയൊക്കെ കൈകളിലല്ലേ ഏല്‍പ്പിക്കേണ്ടത് എന്നു വിജയന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞതായി അപ്പുക്കുട്ടന്‍ വള്ളിക്കുന്നു ഒരു അനുസമരണലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു. എം.എന്‍, വിജയന്റെ ശിഷ്യത്വം ബാബുവിന്റെ ജീവിതത്തെ സ്വാധീനിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിക്കും, പക്ഷേ, അത് ഇത്രത്തോളം വരും എന്ന് എങ്ങനെ സങ്കല്‍പ്പിക്കാന്‍!

അച്ഛന്റെ ചിറകുപറ്റി ബാബു എസ്.എഫ്.ഐ പ്രവര്‍ത്തകനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. വായനയും എഴുത്തും പ്രസംഗവും ഉടനീളം കൂടെ സഞ്ചരിച്ചു.  പല പ്രവര്‍ത്തനങ്ങളില്‍, പല പോരാട്ടങ്ങളില്‍ അദ്ദേഹം ചെങ്കൊടിയേന്തി മുന്‍നിരയില്‍നിന്നിട്ടുണ്ട്. കോഴിക്കോട്ടെ അനുശോചനയോഗത്തില്‍ പഴയ സഹപ്രവര്‍ത്തകര്‍ അതു വിസ്തരിച്ചു പറഞ്ഞു.

പത്രപ്രവര്‍ത്തന അധ്യായം
പഠനം, വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തനം, സാമൂഹ്യചരിത്രഗവേഷണം എന്നിവയ്ക്കു ശേഷം ആരംഭിച്ച പത്രപ്രവര്‍ത്തനമാണ് ആ ജീവിതത്തിലെ മുഖ്യാധ്യായം. അവസാനം, ബോധം മറയും വരെ ഈ അധ്യായത്തില്‍ ഉറച്ചുനിന്നു. പല ഉപാധ്യായങ്ങള്‍ കൊണ്ട് സമൃദ്ധമാക്കിയ പ്രധാന ജീവിതാഭ്യാസം അതായി. ദേശാഭിമാനി അതിലൊരു പ്രധാന അധ്യായം തന്നെ.  അതിനു മുമ്പ് കോളജ് അധ്യാപകനായും മൂന്നു സായാഹ്നപത്രങ്ങളിലും അനുഭവങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്. ദേശാഭിമാനിയിലാകട്ടെ എഡിറ്റോറിയല്‍ ഡസ്‌കിലും റിപ്പോര്‍ട്ടിങ്ങിലും ആഴ്ചപ്പതിപ്പിലും പ്രവര്‍ത്തിക്കാനായി. അച്ഛന്‍ കോളേജില്‍ കൊണ്ടുചെന്നേല്‍പ്പിച്ച വിജയന്‍മാസ്റ്റര്‍ പില്‍ക്കാലം ബാബുവിന്റെ രാഷ്ട്രീയത്ത അച്ഛന്‍ സ്വാധീനിച്ചതിലേറെ സ്വാധീനിച്ചു. ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ വിജയന്‍മാസ്റ്ററായിരുന്നു എഡിറ്റര്‍-എഡിറ്റര്‍ മാത്രമല്ല രാഷ്ട്രീയഗുരുവും. കേരളത്തിലെ പാര്‍ട്ടിയില്‍ കടുത്ത ആശയഭിന്നതയുടെ സ്‌ഫോടനങ്ങള്‍ക്ക് എം.എന്‍ വിജയന്‍ തിരികൊളുത്തിയപ്പോള്‍ ബാബു അതിനൊപ്പം ജ്വലിച്ചു. അന്ത്യനാളുകള്‍ വരെ നീണ്ടു പാര്‍ട്ടിയുമുള്ള ആ വേര്‍പിരിയില്‍.

സൗഹൃദം എന്ന അധ്യായം
പത്രപ്രവര്‍ത്തനത്തിന് സമാന്തരമായ രാഷ്ട്രീയം ബാബുവിനെ പിന്തുടരുന്നുണ്ടായിരുന്നു. അതുകൊണ്ട് ബാബു എന്തു നേടി എന്നു ചോദിക്കരുത്. പത്രപ്രവര്‍ത്തനം പോലും അദ്ദേഹത്തിനു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയം ബാബുവിനെ പ്രബുദ്ധനാക്കി. സൗഹൃദങ്ങള്‍ക്ക് ഏറെ വില കല്‍പ്പിച്ച ബാബുവിന് രാഷ്ട്രീയം ഏറെ സമ്പന്ന സൗഹൃദങ്ങള്‍ പ്രദാനം ചെയ്തു. എന്റെ പഴയ സുഹൃത്ത് പരേതനായ കെ.ജയചന്ദ്രനെപ്പോലെ അദ്ദേഹം സൗഹൃദങ്ങളുടെ കാര്യത്തില്‍ അതിസമ്പന്നനായിരുന്നു. എല്ലാവരോടും ഒരേ സ്‌നേഹത്തോടെ പെരുമാറിപ്പോന്നു.  ഇത്രയേറെ ഉറ്റ സുഹൃത്തുക്കളുള്ള മറ്റൊരു പത്രപ്രവര്‍ത്തകനെ ഈ തലമുറയില്‍ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അറിയുന്ന പത്തില്‍ ഒന്‍പതുപേരും ബാബുവിന്റെ സുഹൃത്തുക്കളാണെന്ന് അറിഞ്ഞ് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. അവര്‍ പത്രപ്രവര്‍ത്തകരോ രാഷ് ട്രീയപ്രവര്‍ത്തകരോ മാത്രമായിരുന്നില്ല. തത്സമയം നാളുകളില്‍ എനിക്ക് അത് നേരിട്ട് അറിയാനായി. പരിചയക്കാരില്‍ ചെറിയ ഒരു ശതമാനം മാത്രമാകും മിക്കവര്‍ക്കും സുഹൃത്തുക്കള്‍. ബാബുവിന് സുഹൃത്തുക്കളേയുള്ളൂ, പരിചയക്കാരില്ല. പരിചയപ്പെടുന്നവരെല്ലാം അതിവേഗം സുഹൃത്തുക്കളാകും. രാഷ്ട്രീയബന്ധങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് വര്‍ണശബളിമയും ആനന്ദവും ഏകി. ധാരാളം രാഷ്്ട്രീയ എതിരാളികള്‍ ഉണ്ടായിരുന്നു, പക്ഷേ, ഒരു ശത്രു പോലും ഉളളതായി തോന്നിയില്ല. നിറഞ്ഞ ചിരിയോടെ എപ്പോഴും എല്ലാവരെയും സ്വീകരിക്കുകയും എപ്പോഴും വിളിച്ചോ സന്ദേശങ്ങളയച്ചോ ബന്ധം സജീവമായി നിലനിര്‍ത്തകയും ചെയ്തു പോന്ന അദ്ദേഹത്തെ ആര്‍ക്കും മറക്കാന്‍ പറ്റുമായിരുന്നില്ല.

ദേശാഭിമാനിക്കു പുറത്ത്
എം.എന്‍ വിജയന്‍ ബന്ധത്തിലൂടെ ബാബുവിലേക്കു പകര്‍ന്നുകിട്ടിയ പ്രത്യേക ഇടതുപക്ഷബോധം അദ്ദേഹത്തെയും സി.പി.എം ഔദ്യോഗികപക്ഷത്തിന്റെ ശത്രുവാക്കി. ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അദ്ദേഹം ആ പക്ഷത്തോടൊപ്പം നിന്നു. ദേശാഭിമാനിയുടെ പത്രാധിപത്യവും പാഠം മാസികയുടെ പത്രാധിപത്യവും ഒരേ സമയം വഹിച്ച എം.എന്‍ വിജയന് ഇത്തരം ധാരാളം അനുയായികള്‍ ദേശാഭിമാനിയില്‍തന്നെ ഉണ്ടായിരുന്നു. പലരും അല്പം ശബ്ദം താഴ്ത്തി അവിടെ തുടര്‍ന്നു. ജോലിയോ ശമ്പളമോ പദവിയോ സൗഹൃദം പോലുമോ അദ്ദേഹത്തെ നിലപാടുകള്‍ എടുക്കുന്നതില്‍ സ്വാധീനിച്ചിട്ടില്ല. വിജയന്‍ മാസ്റ്റര്‍ക്കൊപ്പം നില്‍ക്കുന്നത് ദേശാഭിമാനിയില്‍ മോശമല്ലാത്ത ശമ്പളം പറ്റുന്ന ഒരു പത്രപ്രവര്‍ത്തകന് വലിയ നഷ്ടക്കച്ചവടമാകുമെന്ന്  അറിയാതെ അല്ല ബാബു അതു ചെയ്തത്. സ്ഥാപനത്തോട് കടുത്ത ഭിന്നാഭിപ്രായം ഉണ്ടായിട്ടും അത് പുറത്തെടുക്കാതെ ഒരു തൊഴിലായി മാത്രം പത്രപ്രവര്‍ത്തനത്തെ കണ്ട് ജോലിയില്‍ തുടരുന്നവരാണ് എല്ലാ പത്രങ്ങളിലുമുള്ള ബഹുഭൂരിപക്ഷവും. ആ ഭൂരിപക്ഷത്തില്‍ ഒരാളായില്ല ബാബു. ബാബുവിന് പുറത്തു പോകേണ്ടി വന്നു
എസ്.ജയചന്ദ്രന്‍നായര്‍ക്കൊപ്പം മലയാളം വാരികയില്‍ ചെലവിട്ട ഹ്രസ്വകാലത്തെ അനുഭവങ്ങള്‍ ബാബു ഓര്‍ത്തുപറയാറുണ്ട്. സാംസ്‌കാരിക പത്രപ്രവര്‍ത്തനം അദ്ദേഹത്തിന് വേഗം വഴങ്ങി. രാഷ്ട്രീയാദര്‍ശം വെടായാതെ പ്രവര്‍ത്തിക്കാന്‍  ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ സഹായിച്ചു എന്നു വേണം പറയാന്‍. ബാബുവില്‍ ഏറെ സ്വാധീനം ചെലുത്തിയ ഗുരു തന്നെയാണ് ജയചന്ദ്രന്‍ നായര്‍.

അദ്ദേഹം പത്രത്തില്‍നിന്നു ഇറങ്ങിയപ്പോള്‍ ബാബുവും ഇറങ്ങി എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നതെങ്കിലും അതു സത്യമായിരുന്നില്ല. ബാബു ആക്റ്റിങ് എഡിറ്ററായി ആറുമാസത്തോളം നന്നായി പ്രവര്‍ത്തിച്ചെങ്കിലും ഒരു ചതിപ്രയോഗത്തില്‍ പെട്ട് പുറത്തുപോവുകയാണ് ഉണ്ടായത്. അത് അക്കാലത്ത് അവിടെ ഡസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്നുവര്‍ക്കറിയാം. വലിയ ഒരു വേദനയായി ബാബു അതു മനസ്സില്‍ കൊണ്ടുനടന്നിരിക്കണം.

നിഷ്പക്ഷ പത്രത്തിലെ പക്ഷം
പിന്നെ മംഗളം പത്രത്തില്‍. അതില്‍ തന്നെ ഒടുവില്‍ ഒരു ന്യൂഡല്‍ഹി ഉപാധ്യായം...ചുരുങ്ങിയ കാലത്തെ ഡല്‍ഹി ജീവിതത്തിനിടയിലും ഏറെ സൗഹൃദങ്ങള്‍ പുഷ്ടിപ്പെട്ടു. മലയാളികളും അല്ലാത്തതുമായ ഡല്‍ഹി പത്രപ്രവര്‍ത്തകരില്‍ മിക്കവരെക്കുറിച്ചുള്ള സൗഹൃദാനുഭവങ്ങള്‍ ബാബു തത്സമയം കാലത്ത് ഞങ്ങളോടു പങ്കുവച്ചിട്ടുണ്ട്. എല്ലാ ദിവസവും ആരെങ്കിലും എവിടെ നിന്നെങ്കിലും വിളിക്കുന്നുണ്ടാവും.

ഞാന്‍ പഠിച്ച പത്രപ്രവര്‍ത്തന എതിക്‌സ് പ്രകാരം പാര്‍ട്ടി പ്രവര്‍ത്തനം പത്രപ്രവര്‍ത്തകന്‍ വര്‍ജിക്കണം. പാര്‍ട്ടി പത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ അതാകാവൂ. ബാബു ഒരിക്കലം രാഷ്ട്രീയം വെടിഞ്ഞിട്ടില്ല. തത്സമയം പത്രത്തില്‍ പ്രവര്‍ത്തിച്ച സമയത്ത് അദ്ദേഹം രാഷ്ട്രീയബന്ധം തുടര്‍ന്നത് എന്നെ അമ്പരപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പേര് ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സാധ്യതയുള്ളവരുടെ പട്ടികയില്‍ സ്ഥലം പിടിക്കുക പോലും ചെയ്തു. അതു വാര്‍ത്തയുമായി. മുന്‍ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി യുടെ പ്രചാരണക്കമ്മിറ്റിയുടെ ഭാരവാഹിയായിരുന്ന ബാബുവിന് അതൊന്നും ഒട്ടും പുതുമയുള്ളതായിരുന്നില്ല. ടി.പി ചന്ദ്രശേഖരന്റെ അറുകൊല അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിയുന്നതായിരുന്നില്ല. കണ്ണീരും രോഷവും അടങ്ങാത്ത ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കൊപ്പം ബാബു ഒടുക്കം വരെ നിന്നു. വടകരയില്‍ എല്‍.ഡി.എഫിനെ തോല്പിക്കണം എന്ന വാശിയിലായിരുന്നു അവരെല്ലാം. ഒരു ഘട്ടത്തില്‍ യു.ഡി.എഫ് ഏതെങ്കിലും ദുര്‍ബല സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തിയേക്കും എന്ന് വാര്‍ത്ത പരന്നപ്പോള്‍ അത് തിരുത്തിക്കാനും കരുത്തനായ കെ.മുരളീധരനെ ഇറക്കാനും നടന്ന ശ്രമങ്ങളില്‍ ബാബുവും പങ്കു വഹിച്ചിരുന്നു എന്ന് എനിക്കു വ്യക്തമായി അറിയാം. ബാബു അതു മറച്ചുവെച്ചിരുന്നില്ല.

വാര്‍ത്തകളില്‍ തന്റെ പാര്‍ട്ടി അനുഭാവം അദ്ദേഹം കുത്തിത്തിരുകിയിരുന്നില്ല. നൂറു ശതമാനം നിഷ്പക്ഷത സാധ്യമോ ആശാസ്യമോ അല്ലെങ്കിലും വസ്തുതാപരമാവണം ഓരോ വാര്‍ത്തയും. വാര്‍ത്താബന്ധമുള്ള പരാമര്‍ശങ്ങളും അങ്ങനയാവണമെന്ന തത്ത്വത്തില്‍നിന്ന് അദ്ദേഹം വ്യതിചലിക്കാറില്ല. എനിക്ക് ഏതെങ്കിലും കാര്യത്തില്‍ ബാബുവുമായി ഏറ്റുമുട്ടേണ്ടതായി വന്നിട്ടില്ല എന്നതാണ് സത്യം.

പ്രത്യയശാസ്ത്ര പരിണാമം
സി.പി.എമ്മുമായുള്ള അകല്‍ച്ച കുറഞ്ഞെന്നും ബാബു പാര്‍ട്ടിയിലേക്കു മടങ്ങുമെന്നും ഒരുപാട് സുഹൃത്തുക്കള്‍ ആത്മാര്‍ത്ഥമായി കരുതിയിരുന്നു. പക്ഷേ, ബാബു പ്രത്യയശാസ്ത്രപരമായി നിലപാടുകള്‍ രൂപപ്പെടുത്തുന്നുണ്ടായിരുന്നു. ജനാധിപത്യപരമായ ഘടന ഇല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇനി ഞാനില്ല എന്നദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

തത്സമയം പത്രത്തിന്റെ ഭാഷയും രീതികളും നയങ്ങളും രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് ബാബുവാണ്. പല ഭാഗത്തില്‍നിന്നും വിദഗ്ദ്ധരെ വിളിച്ചുവരുത്തി തത്സമയം പത്രത്തിന്റെ ഭാഷ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പുതിയ ആശയങ്ങള്‍ക്കായി പലേടത്തും പോയി പലരുമായും നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോഴത്തെ തത്സമയം പത്രശൈലി ബാബു രൂപപ്പെടുത്തിയതാണ്. പണ്ട് ടൈപ്പ് റൈറ്ററിന്റെ സൗകര്യത്തിനു വേണ്ടി വെട്ടിമുറിച്ച് നാശമാക്കിയ അക്ഷരങ്ങള്‍ ഡിജിറ്റല്‍ കമ്പോസിങ്ങ് കാലത്തു അതേപടി തുടരേണ്ടതില്ല എന്ന യുക്തി മിക്ക പത്രങ്ങളും സ്വീകരിച്ചിട്ടില്ല. ബാബുവിന്റെ ശ്രമബലമായി തത്സമയം പത്രം പഴയ മലയാളം ലിപിയിലേക്ക് തിരിച്ചുപോയി. മാദ്ധ്യമം എന്നേ തത്സമയം എഴുതാറുള്ളൂ, മാധ്യമം എന്നെഴുതാറില്ല. വിശദാംശങ്ങളില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും, ഒരു പരീക്ഷണമായിട്ടാണെങ്കിലും ഈ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ എഡിറ്ററും ചീഫ് എഡിറ്ററും സമ്മതിക്കുകയായിരുന്നു.

തത്സമയം  അവസാന അധ്യായം
ഡല്‍ഹിയിലെ മംഗളം അനുഭവത്തില്‍ മനംമടുത്താണ് ബാബു തത്സമയം ഡസ്‌കിലേക്കു വന്നത്.  ബാബു താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഉടമസ്ഥരില്‍ ഒരാളൂം ചീഫ് എഡിറ്ററുമായ ടി.പി ചെറൂപ്പ സമ്മതം മൂളുകയുമാണ് ചെയ്തത്. സ്ഥാപനത്തെ മലയാള പത്രരംഗത്ത് ഒരു ഗണനീയ ശക്തിയാക്കി വളര്‍ത്താം എന്ന ആത്മവിശ്വാസം ഉടമസ്ഥര്‍ക്ക് ഉണ്ടായിരുന്നു. ലോകമെങ്ങും അച്ചടി മാധ്യമങ്ങള്‍ ദുര്‍ബലമാകുന്നതിനെക്കുറിച്ച് ധാരാളം വായിക്കുകയും കുറച്ചെല്ലാം എഴുതുകയും ചെയ്ത എനിക്ക് ഇക്കാര്യത്തില്‍ ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. എന്നാല്‍, നീണ്ടുനിന്ന മാര്‍ക്കറ്റ് സ്റ്റഡി നടത്തിയിട്ടുണ്ടെന്നും പോസിറ്റീവ് ആണ് ഫലം എന്നും ചീഫ് എഡിറ്റര്‍ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ് ഈ പരീക്ഷണത്തിനൊപ്പം കൂടാന്‍ ഞാന്‍ സന്നദ്ധനായത്. ബാബു ഉള്‍പ്പെടെ ആര്‍ക്കും ആത്മവിശ്വാസക്കുറവുണ്ടായിരുന്നില്ല. ഒരു നല്ല ദിനപത്രം മലയാളികള്‍ നിരസിക്കുകയില്ല എന്നവര്‍ ഉറച്ചുവിശ്വസിച്ചു. പത്രം നന്നാക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു.

മോശമായ മൂലധനനിക്ഷേപം, തീരെ ഇല്ലെന്നുതന്നെ പറയാവുന്ന പബ്ലിസിറ്റി, മാസങ്ങള്‍ പിന്നിട്ടിട്ടും വിജയിക്കാത്ത പ്രചാര, പരസ്യ യജ്ഞങ്ങള്‍.......ഇതെല്ലാം ഏതാനും മാസങ്ങള്‍ക്കകം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടിരുന്നു. മുഴുവന്‍ വലിപ്പത്തിലുള്ള പന്ത്രണ്ട് പേജ് സായാഹ്നപത്രം  എന്ന ആശയം വിജയിപ്പിക്കാന്‍ കഴിയില്ല എന്ന ബോധ്യം തുറന്നു പറഞ്ഞാണ് ഞാന്‍ 2019 മെയ് ഒന്നു മുതല്‍ എഡിറ്റര്‍ സ്ഥാനമൊഴിഞ്ഞത്. അപ്പോള്‍ രണ്ടു മാസത്തെ ശമ്പളം ജീവനക്കാര്‍ക്കു മുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്രയും പേജും ഇത്രയും എഡിറ്റര്‍മാരുമാരും ഇത്രയും സ്റ്റാഫും ഉള്ള ഒരു പത്രത്തെ ഒട്ടും വരുമാനം ഇല്ലാതെ മുന്നോട്ടുകൊണ്ടുപോകുക ആത്മഹത്യാപരമാണ്  എന്നറിയാന്‍ വലിയ മാനേജ്‌മെന്റ് ജ്ഞാനമൊന്നും വേണ്ടല്ലോ. നിരവധി പേര്‍ രാജിവെച്ചൊഴിഞ്ഞുപോയി. പലരെയും ഒഴിവാക്കി. പേജുകള്‍ കുറച്ചു. വിശ്വാസം വെടിയാതെ പത്രം ഇപ്പോഴും തുടരുകയാണ്. മറ്റു പത്രപ്രവര്‍ത്തകര്‍ക്ക് ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുമ്പോള്‍ താന്‍ രാജിവെച്ചുപോകുന്നത് സഹപ്രവര്‍ത്തകരോട് ചെയ്യുന്ന വിശ്വാസവഞ്ചനയാവും എന്ന നിലപാടാണ് ഐ.വി ബാബു സ്വീകരിച്ചത്. ബാബു പ്രസിഡന്റായ യൂണിയന്‍ ഘടകം രൂപീകരിക്കുകയും മാനേജ്‌മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പല ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും കാര്യമായൊന്നും നേടാനായില്ല.

മിക്ക ദിവസങ്ങളിലും ബാബു വിളിച്ച് സ്ഥാപനത്തിലെ സംഭവവികാസങ്ങള്‍ അറിയിക്കുമായിരുന്നു. പല സാധ്യതകളും ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒന്നും ഫലവത്തായി രൂപപ്പെടുത്തനായില്ല. അങ്ങനെയിരിക്കെയാണ് ബാബു കഴിഞ്ഞ മാസാവസാനം എന്നെ വിളിച്ച് രാജിവെക്കുന്ന കാര്യം അറിയിച്ചത്. ഞാന്‍ പൂര്‍ണമായി യോജിച്ചു. രാജിക്കത്തിന്റെ ഡ്രാഫ്റ്റ് എനിക്കയച്ചുതന്നു. അത് പിറ്റേന്നു തന്നെ മാനേജ്‌മെന്റിനു കൈമാറുകയും ചെയ്തു. ഒരു മാസം കഴിയുമ്പോള്‍ പ്രാബല്യത്തില്‍ വരുന്ന രാജി.

അവസാനക്കാഴ്ച്ച
2020 ജനവരി പതിനാലാം തിയ്യതി വൈകുന്നേരം അഞ്ചരയോടെ ഞാന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചെന്നിരുന്നു. ഭാര്യയുടെ അടുത്ത ബന്ധു അവിടെ ചികിത്സയിലുണ്ടായിരുന്നു. അവരെ കാണാനാണ് ചെന്നത്. ഭാര്യ ബന്ധുക്കളുമായി രോഗകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാന്‍ എന്റെ മൊബൈല്‍ സന്ദേശങ്ങളിലേക്ക് കടന്നു. രണ്ടര മണിക്കൂര്‍ മുമ്പ് ഐ.വി ബാബു അയച്ച ഒരു സന്ദേശം അതിലുണ്ട്. -ഞാന്‍ ആസ്പത്രിയിലാണ്, ബേബിയില്‍-. അത്ര മാത്രം. ഞാന്‍ ഭാര്യയെയും കൂട്ടി ബാബു കിടന്ന മുറിയിലെത്തി. ടീ ഷര്‍ട്ടും ബര്‍മുഡയുമായി നിറഞ്ഞ ചിരിയോടെ ബാബു ബഡ്ഡില്‍ ഇരിക്കുന്നു. "മൂത്രത്തില്‍ ലേശം മഞ്ഞ, ചെറിയ പനി- വെറുതെ അഡ്മിറ്റ് ചെയ്തിരിക്കയാണ്."- കൂറെ നേരം ബാബു നിര്‍ത്താതെ സംസാരിച്ചു, ചിരിച്ചു കൊണ്ടേ ഇരുന്നു, വരുന്നവരോടെല്ലാം ബഹളം കൂട്ടി. ബാബുവിന്റെ ഭാര്യയും മകനും ഒട്ടും അസ്വസ്ഥരല്ല. നാളെ വിളിക്കാം എന്ന വാഗ്ദാനത്തോടൊപ്പം ഞങ്ങള്‍ അന്നു പിരിഞ്ഞു.

അത് എന്നന്നേക്കുമായുള്ള പിരിയലായി.....

Tuesday, 14 January 2020

ഹോയ് എന്തൊരു അടിപൊളി...

്അതിവേഗത്തില്‍ ഓടിച്ചുപോയ കാര്‍ റോഡരുകിലെ ചെളി മുഴുവന്‍ കുപ്പായത്തില്‍ തെറുപ്പിച്ചിട്ടും അതു ശ്രദ്ധിക്കാതെ ഹോയ് എന്തൊരു സ്പീഡ് എന്ന് അമ്പരപ്പോടെ ആനന്ദിക്കുന്ന ഒരു കഥാപാത്രം അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയിലുണ്ട്. ഹോയ് എന്തൊരു നിഷ്‌കളങ്കത, അല്ലെങ്കില്‍ മണ്ടത്തരം. രണ്ടു ദിവസമായി കേരളം, തകര്‍ന്നു വീഴുന്ന മരട് ഫ്‌ളാറ്റുകള്‍ നോക്കി  ഈ കഥാപാത്രത്തെപ്പോലെ ആനന്ദിക്കുന്നതാണ് കണ്ടത്.

പത്തും പതിനെട്ടും തട്ടുകളില്‍ കായലോരത്ത് അങ്ങനെ തലയുയര്‍ത്തി നിന്നതാണ് ആ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍.(ഫ്‌ളാറ്റ് സമുച്ചയത്തെ വെറുതെ ഫ്‌ളാറ്റ് എന്നു പത്രങ്ങള്‍ കൊച്ചാക്കിപ്പറയുന്നതില്‍ ചില വായനക്കാര്‍ അമര്‍ഷം പ്രകടിപ്പിച്ചതു കണ്ടിരുന്നു. അതു കൊണ്ട് ഫ്‌ളാറ്റ് സമുച്ചയം എന്നുതന്നെ പരത്തിപ്പറയുകയാണ്) എന്തൊരു അഹന്തയിലായിരുന്നു ആ നില്‍പ്പ്. സുപ്രീം കോടതിയല്ല, കേന്ദ്രത്തിന്റെ അപ്പൂപ്പന്‍ വന്നാലും ഒരു കല്ലിളകില്ലെന്നായിരുന്നു ആ നില്‍പ്പിന്റെ അര്‍ത്ഥം. അത് അങ്ങനെയല്ലെന്ന്, ചരിത്രത്തിലാദ്യമായി ജനത്തിനു ബോധ്യമായി. നാലു സമുച്ചയങ്ങളിലെ 343 ഫളാറ്റുകള്‍ തവിടുപൊടിയായി.

ഒന്നും ആര്‍ക്കും നേരാംവണ്ണം ഉണ്ടാക്കാനറിയില്ലെന്ന ചീത്തപ്പേര് ഈ നാട്ടിലേതാണ്ട് എല്ലാവര്‍ക്കും ഉണ്ട്. ആ പേരു മാറിയിട്ടില്ലല്ലോ. ഉണ്ടാക്കിയ പാലം നന്നെ മോശമായതുകൊണ്ട് പൊളിക്കാന്‍ ആളെ തിരക്കുന്നതും മരടിന് അടുത്തു തന്നെ. എന്തായാലും, ഉണ്ടാക്കാനറിയില്ലെങ്കിലും അടിപൊളിയായി പൊളിക്കാന്‍ നമുക്കറിയാമെന്ന് മരട് തെളിയിച്ചു. തൊട്ടടുത്ത് നിന്നു വിറച്ച അങ്കണവാടിക്കു പോലും തെല്ലും പോറലില്ലാതെ സംഗതി എട്ടുനിലയില്‍ പൊട്ടി. ഇനി, ഉണ്ടാക്കാന്‍ മതി വിദേശ കൊളാബറേഷന്‍. പൊളിക്കാന്‍ നമ്മള്‍ വിദഗ്ദ്ധര്‍തന്നെ.

മരട് പഞ്ചായത്ത് ബോര്‍ഡ് മുതല്‍ (പേര് മുന്‍സിപ്പാലിറ്റി എന്നു മാറ്റിയതില്‍ കാര്യമൊന്നുമില്ല. ഇപ്പോള്‍ ഏതാണ്ട് എല്ലാ പഞ്ചായത്തും മുന്‍സിപ്പാലിറ്റിയാണ്). സംസ്ഥാനസര്‍ക്കാര്‍ വരെ നെഞ്ചുവിരിച്ചു നില്‍ക്കുന്നുണ്ട്. തങ്ങളുടെ കേമത്തമാണ് നിങ്ങള്‍ ടെലിവിഷനില്‍ കണ്ടത് എന്നവര്‍ പറയാതെ പറയുന്നുണ്ട്. ചിലര്‍ മീശ പിരിക്കുന്നുമുണ്ട്. 16 വര്‍ഷം മുമ്പൊരു സപ്തംബര്‍ പതിനൊന്നിന് അമേരിക്കയില്‍ ഇരട്ട ഗോപുരങ്ങള്‍ വിമാനമിടിച്ച് തകര്‍ത്ത സംഭവം ആളുകള്‍ ഓര്‍ത്തുകാണണം. അതും ഏതാണ്ട് ഇതു പോലെ ആയിരുന്നു എന്നു പറയുന്നതിന് വേറെ അര്‍ത്ഥം ചമച്ച് ഈയുള്ളവനെ രാജ്യദ്രോഹക്കേസ്സില്‍ പെടുത്തുകയൊന്നും ചെയ്യരുത്. വേറെ ദുരുദ്ദേശ്യമൊന്നുമില്ല. ആ പൊളി അത്ര ശാസ്ത്രീയമൊന്നുമായിരുന്നില്ല. മരടിലേതാണ് ശാസ്ത്രീയമായ പൊളി. ആ ലോകവാര്‍ത്ത പിറ്റേന്നു റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ പലതും അമേരിക്ക കത്തുന്നു എന്നാണ് എട്ടുകോളത്തില്‍ പൊലിപ്പിച്ചത്. അത്ര അതിശയോക്തി ഇത്തവണ ഉണ്ടായില്ല. മരട് തകര്‍ന്നു എന്നൊന്നും ആരും എഴുതിയില്ല. 343 ഫ്‌ളാറ്റുകള്‍ തകര്‍ത്തു എന്നെഴുതുന്നതിനു പകരം വളരെ നാല് ഫ്‌ളാറ്റ് തകര്‍ത്തു എന്നെഴുതിയ വിനീതന്മാരാണ് അധികമുള്ളത്.

സുപ്രിം കോടതിയിലെ ഒരു ജസ്റ്റിസ് വാശിയോടെ, പൊളിക്കാന്‍ പറഞ്ഞാല്‍ പൊളിച്ചേ തീരൂ എന്ന് ആക്രോശിച്ചതു കൊണ്ടാണ് സംഗതി നടന്നത്. മറ്റനവധി കേസ്സുകളില്‍ കാണിച്ചിട്ടുള്ള ഉദാരതയൊന്നും ഈ കേസ്സില്‍ ഉണ്ടായില്ല. രോഗത്തേക്കാള്‍ അപകടകരമാണ് ചികിത്സ എന്ന് പലരും ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതാണ്. പരിസ്ഥിതി സംരക്ഷിക്കാന്‍ ഫ്‌ളാറ്റ് പൊളിച്ചിട്ട് ഉള്ള പരിസ്ഥിതിയും കേടാവുമോ എന്ന ആശങ്ക ഉയര്‍ന്നതുമാണ്. വിദഗ്ദ്ധരുടെ പരിശോധനയും കാര്യമായൊന്നും ഉണ്ടായില്ല. ആയിരക്കണക്കിന് ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം അവിടെ ഇപ്പോള്‍ കുന്നുകുന്നായി കിടക്കുന്നുണ്ട്. അതെല്ലാം നിശ്ചിതസമയത്ത് നീക്കം ചെയ്യും എന്നു അധികൃതര്‍ ഉറപ്പുച്ചു പറയുന്നുണ്ട്. എങ്ങോട്ട്? ആര്‍ക്കുമറിയില്ല. ഏത് നിര്‍ഭാഗ്യവാന്മാരുടെ അയലത്താണ് അത് കൊണ്ടുപോയിടാന്‍ പോകുന്നത് എന്നു ഇപ്പോള്‍ വെളിവാക്കില്ല. ഏതെങ്കിലും ഒരു പ്രദേശത്ത് കൊണ്ടിടും എന്നു തീര്‍ച്ച. അവിടത്തുകാര്‍ നാളെ ഇതിനെതിരെ സമരവുമായി ഇറങ്ങിയേക്കാം. ആ വാര്‍ത്ത ചാനലലുകളിലോ പത്രങ്ങളുടെ ഒന്നാം പേജിലോ ഉണ്ടാവില്ല എന്നുറപ്പാണ്.

ഇത്രയും അനധികൃത കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തിയതിന് ആരെയെങ്കിലും ശിക്ഷിച്ചോ? നിയമവിരുദ്ധമായി അനുമതി നല്‍കിയതിന് ആരെയെങ്കിലും സസ്‌പെന്റ് ചെയ്‌തോ? ഒരു യുക്തിയുമില്ലാതെ ഇഷ്ടംപോലെ നടപടികള്‍ സ്റ്റേ ചെയ്ത് കെട്ടിടം പണി സുഗമമാക്കിക്കൊടുത്ത നീതിന്യായത്തിന് എന്താണ് ന്യായം എന്നു വിശദീകരണം കിട്ടിയോ? ഒരു കോടി രൂപ വരെ മുടക്കി ഫ്‌ളാറ്റ് വാങ്ങിയവര്‍ക്കുണ്ടായ നഷ്ടം ആരാണ് നികത്താന്‍ പോകുന്നത്? സാമ്പത്തികമായി തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയവരെ സഹായിക്കുന്ന കാര്യം ആലോചിക്കുന്നെങ്കിലുമുണ്ടോ? ബാങ്കുകളില്‍ നിന്നു വാങ്ങിയ 200 കോടി ഭവനവായ്പ ആരാണ് തിരിച്ചടക്കുക? ഇനിയും ഉണ്ട് ചോദ്യങ്ങള്‍. പൊളിച്ച ഫ്‌ളാറ്റുകളുടെ പൊടിപടലങ്ങള്‍ അപ്രത്യക്ഷമായതു പോലെ ഈ ചോദ്യങ്ങളും ക്രമേണ അപ്രത്യക്ഷമാവുമോ സാറേ?

ശബരിമല നിലപാടു തറ
ശബരിമല വേറെ ലെവലിലുള്ള കേസ് ആണ്്. അഞ്ചംഗബഞ്ച് അഞ്ചില്‍ നാലു ഭൂരിപക്ഷത്തോടെ വിധിച്ച കേസ് ഇതാ അതിലും വലിയ ബഞ്ച് തലങ്ങും വിലങ്ങും പുനപരിശോധിക്കുകയാണ്. വിധിയെന്താവുമെന്നു നമുക്കറിയില്ല. പക്ഷേ, പഴയവിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും ചെയ്തതുപോലെ കണക്കാക്കണമെന്ന് മലകയറാന്‍ സംരക്ഷണം ചോദിച്ചുചെന്ന വനിതയോട് കോടതി പറഞ്ഞിട്ടുണ്ട്. എല്ലാം അസാധാരണം, അഭൂതപൂര്‍വം, അത്ഭുതകരം.

കോടതി നിലപാട് മാറ്റിയാല്‍ ആരും അത്ഭുതപ്പെടുകയില്ല. കാരണം, അതിനേക്കാള്‍ വലിയ വാശിയോടെ വനിതാപ്രവേശനത്തിന്റെ കാടിളക്കിയ കേരള സര്‍ക്കാര്‍ നിലപാട് മാറ്റിയിരിക്കുന്നു. ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിരിക്കുന്നു. യുവതികള്‍ക്കും മല കയറാന്‍ അനുമതി നല്‍കുന്നത് ഒരു ചരിത്രസംഭവവും നവോത്ഥാനവും വിപ്ലവവും മറ്റും മറ്റുമായിരിക്കുമെന്നുമുള്ള നിലപാട് ഇപ്പോള്‍ ഇല്ല. യുവതികള്‍ക്ക് വേണ്ടി വിപ്ലവകരമായ നിലപാട് ഒരിക്കല്‍ എടുത്തതിന്റെ ഫലം വോട്ടെണ്ണിയപ്പോള്‍ കണ്ടു. മതിലുണ്ടാക്കാന്‍ വന്നരുടെ വോട്ടും പെട്ടിയില്‍ വീണില്ല. മരടിലെ ഫ്‌ളാറ്റുകള്‍ വീണതു പോലെയാണ് ലോക്‌സഭയിലേക്കുള്ള ഇടതു സ്ഥാനാര്‍ത്ഥികളും വീണത്. വോട്ടു കളയുന്ന ഒരു കളിയും ജനാധിപത്യത്തില്‍ സാധ്യമല്ല. അവര്‍ക്കു വേണ്ടാത്തതു നമുക്കും വേണ്ട.

പഴയ കാലത്തെ യുക്തിയും ന്യായവും ഒന്നുമല്ല ഇനിയുള്ള കാലത്തേത് എന്നു നാം കുറേശ്ശെയായി മനസ്സിലാക്കിവരുന്നുണ്ട്. പൗരത്വ വിഷയത്തില്‍, ആദ്യം ക്രമസമാധാനം പാലിക്ക് എന്നിട്ടാകാം കേസ് പരിഗണിക്കുന്നത് എന്നു സുപ്രിംകോടതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ക്രമസമാധാനം സുപ്രിം കോടതി ഏറ്റെടുത്തോ എന്നു ചോദിക്കരുത്. അതങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം വനിതാപ്രവേശനം നടന്നപ്പോള്‍ കേരളത്തിലെ ക്രമസമാധാനത്തിന്റെ അവസ്ഥ എന്തായിരുന്നു, ഇത്തവണ അതില്ലാത്തതുകൊണ്ടുള്ള സുഖകരമായ അവസ്ഥ എങ്ങനെയുണ്ട് എന്നെല്ലാം ഇനി കോടതി പരിഗണിക്കുമായിരിക്കുമല്ലേ? നിയമത്തിന്റെയും ന്യായത്തിന്റെയും നീതിയുടെയുമെല്ലാം അര്‍ത്ഥവ്യാഖ്യാനത്തിന് അനന്തസാധ്യതകളാണ് ഉള്ളത്. കാത്തിരുന്നു കണ്ടോളൂ...

മുനയമ്പ്
കേരള ബി.ജെ.പി പ്രധാനമന്ത്രിക്ക് പത്തു ലക്ഷം അഭിനന്ദനക്കത്തുകള്‍ അയക്കും: വാര്‍ത്ത

പൗരത്വപ്രശ്‌നത്തിലെ നിലപാടിനെ അഭിനന്ദിക്കാനാണ് കത്തെഴുതുന്നത്. പാര്‍ട്ടി ദുര്‍ബലമായ കേരളത്തില്‍ നിന്ന് പത്തു ലക്ഷം എന്നാണു റെയ്്റ്റ് എങ്കില്‍ ദേശീയത്തില്‍ സംഗതി അനേക കോടികള്‍ കവിയും. കാല്‍കാശ് ചെലവില്ലാതെ വാട്‌സ്ആപ്പില്‍ മെസേജ് അയച്ച് ഒപ്പിക്കാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ ഗുണം പിടിക്കില്ല. മോദിജിയുടെ പേജും വാട്‌സ്ആപ്പ് സെര്‍വറും അലങ്കോലമാകും. അഞ്ചു രൂപ പോസ്റ്റ് ഒട്ടിച്ച് തപ്പാലിലയച്ചാല്‍ പോസ്റ്റല്‍ വകുപ്പിന് ഗുണമാവും. പ്രധാനമന്ത്രിയുടെ ഓഫീസിന് അതെല്ലാം വാങ്ങിക്കെട്ടി എണ്ണമെടുക്കുക എന്ന പണി കൊടുക്കുകയുമാകാം. എന്തെങ്കിലും പ്രയോജനം വേണ്ടേ എന്തുകാര്യത്തിനും?   


     

Tuesday, 7 January 2020

നന്ദി ഗവര്‍ണര്‍ സാബ് നന്ദി...

അപശബ്ദം
എന്‍പിയാര്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കേരളീയര്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. എന്തിന് ഏതിന് എന്നെല്ലാം ഓരോന്നായി പറയാം. ഏറ്റവും പ്രധാനമായ സംഗതി കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തോട് അദ്ദേഹം പ്രകടിപ്പിച്ച അപ്രിയമാണ്. ഇത്രയും അര്‍ത്ഥപൂര്‍ണമായ ഒരു അപ്രിയപ്രകടനം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, കേട്ടിട്ടുമില്ല.

ആകാശത്തിനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും പ്രമേയം പാസ്സാക്കാന്‍ നിയമസഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്. കീഴിലല്ല, വേണമെങ്കില്‍ മീതെയുള്ള വിഷയത്തിലും കൈവെക്കാം. നിയമസഭയ്ക്കു മാത്രമല്ല പഞ്ചായത്തിനു പോലും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ആഗോളവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നഗരസഭ യോഗങ്ങളിലെ നല്ലൊരു ഓഹരി സമയം ചെലവഴിക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്. അതു മൂലം നഗരസഭാംഗങ്ങളുടെ ജനറല്‍ നോളജ് നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ടല്ലോ. സുലൈമാനിയെ അമേരിക്ക കൊന്നതിന് എതിരെയും പ്രമേയം പാസ്സാക്കാം, പഞ്ചായത്തിലും പാസ്സാക്കാം,നിയമസഭയിലും പാസ്സാക്കാം. ആവശ്യവും അനാവശ്യവും തീരുമാനിക്കുന്നത് ഗവര്‍ണറല്ല. പാസ്സാക്കുന്ന ജനപ്രതിനിധികളാണ്. സഭയുടെ അവകാശങ്ങളില്‍ കോടതി പോലും കൈവെക്കാറില്ല.  ഗവര്‍ണര്‍ക്ക് അതില്‍ ഒരു കാര്യവുമില്ല. ഇന്നയിന്ന വിഷയങ്ങളെക്കുറിച്ചേ നിയമസഭ പ്രമേയം പാസ്സാക്കാവൂ എന്ന് ഭരണഘടനയിലില്ല. ഒരു പ്രശ്‌നത്തില്‍ വേറെ യാതൊന്നും ചെയ്യാനാവില്ല എന്ന് ഉറപ്പായാല്‍ ചെയ്യാവുന്ന കാര്യം ഒരു പ്രമേയം പാസ്സാക്കുക എന്നതാണ്.

ഇവിടെ എന്താണ് ഗവര്‍ണറോട് നന്ദി പറയാനുള്ളത് എന്ന് ചോദ്യം ഉയര്‍ന്നേക്കും. ഉണ്ട്. സാധാരണഗതിയില്‍ നിയമസഭ ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കിയാല്‍ ആരും ഒട്ടും ഗൗനിക്കാറില്ല. അതു ആരിലും ഒരു പ്രതികരണവും ഉണ്ടാക്കാറില്ല, ആരും ചര്‍ച്ച ചെയ്യാറുമില്ല. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനം നാട്ടുകാര്‍ അതു ശ്രദ്ധിച്ചു എന്നതാണ്. മാധ്യമങ്ങളും ജനങ്ങളും അതു ചര്‍ച്ച ചെയ്തു. ലക്ഷങ്ങള്‍ ചെലവാക്കി പരസ്യം ചെയ്താല്‍ കിട്ടാത്ത പ്രചാരമാണ് കാല്‍കാശ് ചെലവില്ലാതെ പൗരത്വവിഷയത്തിനു കിട്ടിയത്.  നന്ദി ഗവര്‍ണര്‍ സാബ് നന്ദി...

അനാവശ്യകാര്യങ്ങള്‍ക്ക് നിയമസഭയുടെ സമയം പാഴാക്കി എന്നതാണ് ഗവര്‍ണരുടെ പരിഭവവും പരാതിയും. അതു ഗൗരവമുള്ള വിഷയംതന്നെ. എന്തെല്ലാമാണ് ആവശ്യം, എന്തെല്ലാം അനാവശ്യം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച തുടങ്ങി വെക്കാന്‍ ഗവര്‍ണര്‍ സന്നദ്ധനെങ്കില്‍ നമുക്ക്്് ഉടനെ തുടങ്ങാം ഒരു ചര്‍ച്ച. വേണമെങ്കില്‍ നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനംതന്നെ വിളിച്ചുകൂട്ടാന്‍ പറയാം. ചര്‍ച്ച ചെയ്യാവുന്ന ഒന്നു രണ്ടു വിഷയങ്ങള്‍ ഈ എളിയ ലേഖകന് വിനയപൂര്‍വം നിര്‍ദ്ദേശിക്കാനുണ്ട്. കേള്‍ക്കണം നമ്പര്‍ വണ്‍- ഗവര്‍ണര്‍ എന്നൊരു പദവി കൊണ്ട് എന്തെങ്കിലും പ്രയോജനം ഭൂലോകത്താര്‍ക്കെങ്കിലുമുണ്ടോ? (ഗവര്‍ണര്‍ക്കല്ലാതെ) നമ്പര്‍ ടു - നിയമസഭയില്‍ ഇനി നടക്കുന്ന ഏറ്റവും അര്‍ത്ഥശൂന്യമായ പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതായിരിക്കും. അദ്ദേഹം ഇതുവരെ പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമായ എല്ലാ കാര്യങ്ങളും അപ്പടി നിഷേധിക്കുന്ന ഒരു പ്രസംഗമായിരിക്കും അത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന, പിണറായി സര്‍ക്കാറിനെ പ്രശംസകള്‍ കൊണ്ടു മൂടൂന്ന പ്രസംഗം ആരിഫ് മുഹമ്മദ് ഖാന്‍ ലവലേശം ക്ലേശം കൂടാതെ വായിക്കും. തീര്‍ന്നില്ല. ഈ പ്രസംഗത്തിന് നന്ദി പ്രകടിപ്പിക്കുന്ന ഒരു പ്രമേയം സഭയില്‍ പിന്നീട്  അവതരിപ്പിക്കും, അതിനെക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ച ചെയ്യം. ഇത്രയും അനാവശ്യമായ ഒരു പ്രവര്‍ത്തി ഭൂലോകത്ത് വേറെ കാണില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഈ അനാവശ്യത്തെക്കുറിച്ച് പൊട്ടിത്തെറിക്കും എന്നു നമുക്ക് ഉറപ്പാണ്. മുന്‍കരുതല്‍ എടുക്കേണ്ടവര്‍ അത് ചെയ്യേണ്ടതാണ്. ക്കാം.

ഗവര്‍ണര്‍ പദവി എന്തോ വലിയ ആനമുട്ട ആണ് എന്നായിരുന്നു ഗവര്‍ണര്‍മാരായ പലരുടെയും ധാരണ. രാഷ്ട്രീയത്തില്‍ തേരാപാര നടന്ന് ഏതാണ്ട് അവശനിലയിലെത്തിനില്‍ക്കുമ്പോഴാണ് അവര്‍ക്ക് ആ പദവി വീണുകിട്ടാറുള്ളത്. കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ ഭാവവും ഭാഷയും മാറുകയായി. ഒരു മിനി രാഷ്ട്രപതിയുടെ മട്ടില്‍ രാഷ്ട്രീയസദാചാരം, ഭരണഘടനാമഹത്വം, ജനാധിപത്യമേന്മ, പ്രതിപക്ഷബഹുമാനം തുടങ്ങിയ നാനാവിധം സല്‍ഗുണങ്ങളെക്കുറിച്ചാണ് അവര്‍ പ്രസംഗിക്കാറുള്ളത്. പൂര്‍വകാലത്തിന്റെ ദുഷ്പ്രവണതകളില്‍ കാല്‍തെറ്റി വീഴാതിരിക്കാന്‍ വേണ്ടി ചില മുന്‍കരുതലെടുക്കും. പ്രസംഗിക്കാറില്ല, എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുകയേ ഉള്ളൂ.(എഴുതുന്നത് അവരല്ല, അതിനു വേറെ ഉദ്യോഗസ്ഥരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. അതു ആവശ്യമോ അനാവശ്യമോ എന്നതിനെക്കുറിച്ച് ചര്‍ച്ച അനുവദിക്കുന്നതല്ല). എഴുതിക്കൊടുത്ത പ്രസംഗം മാറ്റിവച്ച് ചരിത്രകോണ്‍ഗ്രസ്സില്‍ രോഷപ്രസംഗം നടത്തിയതോടെ തനിസ്വരൂപം വെളിവായി.

ഗവര്‍ണറും ഒരു സാദാ രാഷ്ട്രീയക്കാരന്‍ മാത്രമാണ് എന്ന യാഥാര്‍ത്ഥ്യമാണ് ആരിഫ് മുഹമ്മദ്  ഖാന്‍ സാഹിബ് പറയാതെ പറഞ്ഞിരിക്കുന്നത്. ഖാന്‍ സാഹിബിന്റെ പ്രസംഗം കേട്ട് തൊണ്ണൂറ്റെട്ടുകാരന്‍ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ചരിത്രകോണ്‍ഗ്രസ്സില്‍ എഴുന്നേറ്റ് ഒച്ചയിട്ടു. കോളേജ് പഠനകാലത്ത് തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആളെന്ന വൈരാഗ്യം മനസ്സിലുള്ളതുകൊണ്ടാവാം ഗവര്‍ണറാണ് താനെന്ന കാര്യം ഖാന്‍സാഹിബ് പെട്ടന്നങ്ങു മറന്നു. എഴുതിയ പ്രസംഗവും പദവിയുടെ അന്തസ്സും ഖാന്‍ സാഹിബ് കണ്ണൂര്‍-തലശ്ശേരി  റോഡോരത്തെ ഏതോ കണ്ടല്‍കാട്ടില്‍ വലിച്ചെറിഞ്ഞു. വാടാ പോടാ എന്നു വിളിച്ചില്ലെന്നേ ഉള്ളൂ. ബാക്കിയൊക്കെ പറഞ്ഞു. ജനത്തിനു മനസ്സിലായി-ഗവര്‍ണര്‍ എ്ന്നത് 'അത്യുന്നത' പദവിയാണ് എന്ന്.

ഗവര്‍ണര്‍ വേറെയൊരു തെറ്റിദ്ധാരണയും വലിച്ചുകീറിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ല എന്ന തെറ്റിദ്ധാരണ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സേവകനായിരുന്നു എന്നതാണ് പാതി ഗവര്‍ണര്‍മാരുടെയും മുഖ്യയോഗ്യതയെങ്കിലും ആ കസേരയിലിരുന്നാല്‍ അവരതു മറക്കും. കക്ഷിരഹിത നിഷ്പക്ഷനാണെന്നു നടിച്ചുകളയും. നാട്യം മാത്രമായിരുന്നുവെങ്കില്‍ സഹിക്കാമായിരുന്നു. ചിലര്‍ ശരിക്കും നിഷ്പക്ഷനായിക്കളയും. ഭരണഘടനയും നിയമവും നോക്കി ശരിതെറ്റ് മാത്രം പരിഗണിച്ച് തീരുമാനമെടുത്തുകളയും. പോറ്റിയ പാര്‍ട്ടിക്കെതിരെയും വിധി പറഞ്ഞുകളയും. ഇപ്പോള്‍ അത്തരം നാട്യങ്ങളൊന്നുമില്ല. പാര്‍ട്ടി താല്പര്യം വിട്ടൊരു കളിയുമില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ കാലതാമസം നേരിടുന്നുവെങ്കില്‍ അധികചുമതല സംസ്ഥാന ഗവര്‍ണരെ ഏല്‍പ്പിക്കാവുന്ന വിധത്തില്‍ കാര്യങ്ങളെത്തിയിട്ടുണ്ട്്. ഇതിനൊന്നും ഭരണഘടന ഭേദഗതി ചെയ്യേണ്ട കാര്യമേയില്ല. ഇങ്ങനെ എന്തെല്ലാം ഈ രാജ്യം പഠിക്കാന്‍ ബാക്കിനില്‍ക്കുന്നു.

മുനയമ്പ്
പെരിയ കൊലയാളികളെ രക്ഷിക്കാന്‍ 42 ലക്ഷം കൂടി. സി.ബി.ഐ യെ തടയാന്‍ ആദ്യം 21 ലക്ഷം. പിന്നെ 25 ലക്ഷം..
ഇത്തരം അവശ്യച്ചെലവുകള്‍ നടത്താന്‍ എങ്ങനെ ഭരണച്ചെലവ് കുറയ്ക്കാമെന്ന് ആലോചിക്കുന്നുണ്ട്. ബജറ്റില്‍ കാണാം