സ്റ്റിങ്ങ് ജേണലിസം - എന്താണ് പരിധി ?

മാധ്യമപ്രവര്‍ത്തനരംഗത്ത് സ്റ്റിങ്ങ് ഓപറേഷന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് ? തെല്ല് ആശങ്കയോടെയാണ് ഈ ചോദ്യം മാധ്യമപ്രവര്‍ത്തനം നിരീക്ഷിക്കുന്ന ആരും ചോദിക്കുക. ശക്തി പ്രാപിച്ചുവരുന്ന ഈ പ്രവണതയെ സാധാരണ പൗരന്മാര്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നേ ഉള്ളൂ. നിയമമോ വ്യവസ്ഥയോ നിയന്ത്രണമോ ചട്ടവട്ടങ്ങളോ ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്തയോ ഇല്ലാതെ ആര്‍ക്കും ആര്‍ക്കെതിരെയും നടത്താവുന്ന ഒളിയാക്രമണസംവിധാനമായി മാറുകയാണ് സ്റ്റിങ്ങ് ജേണലിസം എന്ന ആശങ്കയാണ് ശക്തി പ്രാപിക്കുന്നത്. ആരുടെ കൈവശവും ഇന്ന് ഒളിക്യാമറ ഉണ്ടാവാം. സാങ്കേതികവിദ്യയുടെ വ്യാപനം അതിനെ ആര്‍ക്കും കിട്ടുന്ന ഒന്നായി മാറ്റിയിരിക്കുന്നു. പോക്കറ്റിലെ ഒരു പേനത്തുമ്പതത്ത് ഘടിപ്പിച്ച,് ആരോടുസംസാരിക്കുമ്പോഴും വീഡിയോയും ശബ്ദവും റെക്കോഡ് ചെയ്യാം. ആര്‍ക്കെതിരെ എപ്പോള്‍ വേണമെങ്കിലും ഇതുപ്രയോഗിക്കാം. ദിവസവും ടി.വി.ചാനലുകളില്‍ കാണുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്ക് ഒളിക്യാമറകളുടെ സംഭാവനയായി മാറിത്തുടങ്ങിയിട്ടുണ്ട്. ഈ കുറിപ്പ് എഴുതുന്നതിനിടെ, ഒരു ക്ഷേത്രത്തിലെ ജീവനക്കാര്‍ ഭണ്ഡാരത്തിലെ നോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്ന