ത്രീ റിങ് സര്‍ക്കസ്

കേന്ദ്രം ഭരിക്കുന്ന യു.പി.എ. എന്ന കോണ്‍ഗ്രസ് മുന്നണിക്ക് യഥാര്‍ഥത്തില്‍ ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടോ ? ഉത്തരം പറയുക എളുപ്പമല്ല. ഭൂരിപക്ഷമില്ല എന്ന് തെളിയിക്കപ്പെടുന്നതുവരെ ഭൂരിപക്ഷമുള്ളതായി കണക്കാക്കണം എന്നതാണ് ഇപ്പോഴത്തെ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായം. മന്‍മോഹന്‍ മന്ത്രിസഭയെ എതിര്‍ക്കുന്നവര്‍ക്കും അതിനെ താഴെയിറക്കണമെന്ന് വലിയ നിര്‍ബന്ധമില്ല. ഇറക്കിയാല്‍ വേറെ മന്ത്രിസഭയുണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ഉത്തരത്തിലുള്ളതും ഇല്ല, കക്ഷത്ത് ഇറുക്കിയതും ഇല്ല എന്ന നിലയുണ്ടാകും. ലോക്‌സഭ പിരിച്ചുവിട്ടാല്‍ പുതിയ തിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. വലിയ പണച്ചെലവുള്ള ഏര്‍പ്പാടാണ്. ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. അതേതായാലും വേണ്ട. കക്ഷികള്‍ തമ്മില്‍ എന്ത് ഭിന്നിപ്പുണ്ടായാലും ശരി, സഭ കാലാവധി തീരുംവരെ നിലനില്ക്കണമെന്ന കാര്യത്തില്‍ ഭിന്നതയില്ല. ഇപ്പോഴത്തെ ഏര്‍പ്പാടാണ് വളരെ ബുദ്ധിപൂര്‍വമായ അവസ്ഥ എന്ന് ഒരുപാട് പാര്‍ട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷത്താണോ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി പ്രതിപക്ഷത്താണ്. പക്ഷേ, ഭരണപക്ഷത്തിരിക്കുന്നതിന്റെ ഗുണം വേണ്ടതും അതിലേറെയും കിട്ടും. ഭരണത്തിന്റെ ചീത്തപ്പേരൊന്നും