കൈനീട്ടം ടെലിവിഷന്‍

വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വലിയ വായില്‍ വിമര്‍ശിക്കുന്നത് കേട്ടു. കേരളത്തില്‍ കൃഷി ഇല്ലാതായിട്ട് കാലം കുറച്ചായതുകൊണ്ട് വരള്‍ച്ചയൊന്നും കൃഷിവകുപ്പിനെ കാര്യമായി ബാധിക്കുകയില്ല. എങ്കിലും നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും അല്പം വകതിരിവ് സര്‍ക്കാര്‍ കാട്ടണമല്ലോ. അതുകൊണ്ടാണ് നിസ്സാരവിലയുള്ള ടെലിവിഷനിലൊതുക്കിയത് വിഷുവിന് എം.എല്‍.എ.മാര്‍ക്കെല്ലാം ഓരോ ടെലിവിഷന്‍ സെറ്റ് കൈനീട്ടമായി കൊടുത്തത് ഇത്ര വലിയ പൊല്ലാപ്പായി മാറുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ ഓര്‍ത്തതല്ല. പാരമ്പര്യമായിത്തന്നെ വിലയേറിയ വിഷുക്കൈനീട്ടവും ഓണക്കോടിയുമെല്ലാം കൊടുത്തുപോന്ന ആഢ്യകുടുംബത്തിലെ അംഗമാണ് മോഹനന്‍. സോഷ്യലിസ്റ്റാണ് എന്നൊരു ദോഷം പണ്ടുണ്ടായിരുന്നു. ശത്രുക്കള്‍പോലും ഇന്ന് അങ്ങനെയൊരു കുറ്റം പറയില്ല. പണ്ടായിരുന്നെങ്കില്‍ എട്ടണയോ മറ്റോ കൊടുത്താല്‍ മതിയായിരുന്നു കൈനീട്ടമായി. ഇന്നത്തെ കാലത്ത് കൈനീട്ടം കേഷായി കൊടുക്കുന്നത് രണ്ടാംതരമാണ്. അതുകൊണ്ടാണ് മന്ത്രി ടെലിവിഷനാക്കിയത്. വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വ