ഇതാ 'ശ്രേഷ്ഠ' രാഷ്ട്രീയം

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ടുവര്‍ഷമായി ഗ്രൂപ്പിസമില്ലാതെ ഒത്തുപിടിച്ച് ഭരിക്കുകയായിരുന്നു എന്ന വാര്‍ത്തകേട്ട് കേരളീയരുടെ കരളലിഞ്ഞ് പോയിക്കാണണം. രണ്ടുവര്‍ഷം ശ്വാസോച്ഛ്വാസം ചെയ്യാതെ ഒരാള്‍ കഴിച്ചുകൂട്ടി എന്ന് തെളിയിച്ചാല്‍ ശാസ്ത്രജ്ഞന്‍ എങ്ങനെ ഞെട്ടുമോ അതുപോലെയാണ് ഗ്രൂപ്പിസമില്ലാതെ കോണ്‍ഗ്രസ് ജീവന്‍ നിലനിര്‍ത്തിയെന്നുകേട്ട് ജനം ഞെട്ടിയത്. യഥാര്‍ഥത്തില്‍, ജനസമ്പര്‍ക്കത്തിനുള്ള അവാര്‍ഡിന് പുറമേ ഐക്യരാഷ്ട്രസഭ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ദ്വിവര്‍ഷ ഗ്രൂപ്പിസരഹിത അതിജീവനത്തിനുള്ള സഹിഷ്ണുതാ അവാര്‍ഡും നല്‍കേണ്ടിയിരുന്നു. ഒരു ഉപബഹുമതി തീര്‍ച്ചയായും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും നല്‍കണം. രണ്ടുവര്‍ഷം സസ്‌പെന്റഡ് അനിമേഷനില്‍ നിര്‍ത്തിയത് ഗ്രൂപ്പുപോരാണ്. പോര് നിര്‍ത്തിയാല്‍ വാര്‍ത്ത ഉണ്ടാവില്ല. അതുകൊണ്ട്, ജനത്തിന് ഏത് നേതാവ് ഏത് ഗ്രൂപ്പില്‍ എന്ന് ഓര്‍മ വന്നില്ല. ചില പത്രങ്ങള്‍ ഗ്രൂപ്പുതിരിച്ച് നേതാക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത് ജനത്തിന് പ്രയോജനം ചെയ്തുകാണണം. എ ഗ്രൂപ്പിന്റെ മാര്‍പാപ്പ ഇപ്പോള്‍ ആരാണ് എന്നറിയില്ല. 'എ' എന്നാല്‍, ആന്റണി എന്നാണ് സൂചന