ന.മോ.യുടെ അദ്ഭുതവൃത്തികള്‍

ഭാവിപ്രധാനമന്ത്രിയുടെ സത്കര്‍മങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. അദ്വാനി ആരാധകര്‍ മുതല്‍ കൊടിയ രാഷ്ട്രശത്രുക്കള്‍വരെ നരേന്ദ്രമോഡിജിയുടെ യശസ്സില്‍ കരിയോയില്‍ ഒഴിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ടെന്നത് സത്യം. പക്ഷേ, അവരുടെ എല്ലാ കുടിലശ്രമങ്ങള്‍ക്കും മീതെ ഉയര്‍ന്നുപറക്കുകയാണ് ന.മോ.യുടെ കീര്‍ത്തി. ലിസ്റ്റില്‍ ഒടുവിലുള്ള രണ്ടില്‍ ആദ്യത്തേത് നാലഞ്ച് രാഷ്ട്രശത്രുക്കളെ ഗുജറാത്ത് പോലീസ് പച്ചയ്ക്ക് വെടിവെച്ചുകൊന്നു എന്നതാണ്. ഈ രാജ്യസേവനത്തിന് വ്യാജഏറ്റുമുട്ടല്‍ക്കൊല എന്നാണ് വ്യാജമതേതരക്കാര്‍ വിളിക്കുന്ന പേര്. അവരുടെ പോലീസ് ഇതിന്റെ പേരില്‍ കേസുണ്ടാക്കുകയും ചെയ്യുന്നു. സംഗതി സബ്ജുഡിസ് ആണ്. കോടതിക്കുപുറത്ത് ചര്‍ച്ച പാടില്ല. രണ്ടാമത്തേത് ഉത്തരാഖണ്ഡിലെ അദ്ഭുതപ്രവൃത്തിയാണ്. അതിനെക്കുറിച്ച് ആജീവനാന്ത ചര്‍ച്ചയാകാം. പ്രളയത്തില്‍ കുടുങ്ങിപ്പോയ 15,000 ഗുജറാത്തികളെ ന.മോ. പറന്നുചെന്ന് ഒരുദിവസംകൊണ്ട് രക്ഷപ്പെടുത്തിയെന്ന് കേട്ടപ്പോഴുണ്ടായ രോമാഞ്ചം ഇപ്പോഴും എഴുന്നുനില്‍ക്കുകയാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മാധ്യമങ്ങളിലും അക്കഥ പാടി രസിക്കുകയായിരുന്നു മോഡിയാരാധകര്‍. ഇംഗ്ലീഷ് സിനിമകളില്