ഉപരോധ പോസ്റ്റ്മോര്‍ട്ടം

ചത്തകുഞ്ഞിന്റെ ജാതകം നോക്കേണ്ട എന്ന് പണ്ടേ പറയാറുണ്ട്. ശരിയാണ്. പക്ഷേ, ആ തിയറി പോസ്റ്റ്മോര്‍ട്ടത്തിന് ബാധകമല്ല. ചത്തത് കുഞ്ഞാകട്ടെ, പടുവൃദ്ധനാകട്ടെ മരണം അസ്വാഭാവികമാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം വേണം. ഇടതുമുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താന്‍ തുനിഞ്ഞത് അത്യസാധാരണ അതിസാഹസമാണ്. മഹത്തായ സസ്പെന്‍സ് ത്രില്ലര്‍ രാഷ്ട്രീയനാടകത്തിന് ടിക്കറ്റെടുത്തു വന്നവരോട് ചെയ്തത് വന്‍ ചതിയായിപ്പോയി. ആദ്യരംഗത്തിലെ നാല് ഡയലോഗ് കഴിഞ്ഞപ്പോഴേക്കും ജനഗണമന പാടുകയാണ് ചെയ്തത്. ത്രില്ലുമില്ല, സ്റ്റണ്ടുമില്ല. അമ്പലപ്പറമ്പിലോ മറ്റോ ആയിരുന്നെങ്കില്‍ സ്റ്റേജ് കത്തിച്ചുകളയുമായിരുന്നു ജനം. ഇവിടെ ഉണ്ടായ ദി എന്‍ഡ് അത്ര ശുഭമല്ല. സംഗതി അസാധാരണവും അസ്വാഭാവികവുമാണ്. കേസെടുക്കണം, പോസ്റ്റ്മോര്‍ട്ടവും വേണം. സമരങ്ങളുടെ സ്വാഭാവിക അന്ത്യം വ്യത്യസ്തമാണ്. ഡിമാന്‍ഡ് ഉന്നയിക്കുക, സമരം ചെയ്യുക, ചര്‍ച്ചനടത്തുക, പിന്നെയും ചര്‍ച്ചനടത്തുക... ക്രമേണ സമരം തളരും, വീറും വാശിയും കെട്ടടങ്ങും. ഇനി വയ്യ എന്ന ഘട്ടം എത്തുമ്പോള്‍ കിട്ടിയത് വാങ്ങി പിന്‍വാങ്ങും. വിജയാഹ്ലാദപ്രകടനം നടത്തുന്നതില്‍ വിരോധമില്ല. ഇതാണ് സാധാരണ സമരങ്ങളുടെ സ്വാഭാവ