സാധാരണ വാര്‍ത്ത, അസാധാരണ പോലീസ് നടപടി
ഡി.ജി.പി. പഴയ നഗരത്തിലെ ആള്‍ദൈവത്തെ സന്ദര്‍ശിച്ചത് അമ്പരപ്പുളവാക്കി. പ്രത്യേക ലേഖകന്‍ ഹൈദരബാദ്: വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വരുന്ന ആളുകളെ ബാബ കാണുന്നത് വ്യാഴാഴ്ച മാത്രം ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലീസ് വി.ദിനേശ് റെഡ്ഡി വ്യാഴാഴ്ച പഴയ നഗരത്തിലെ ആള്‍ദൈവം ഹബീബ് മുസ്തഫ ഇദ്രുസ് ബാബയെ ഫാത്തെ ദര്‍വാസയില്‍ സന്ദര്‍ശിച്ചത് വിവാദമുണ്ടാക്കി. രാവിലെ പതിനൊന്നരയ്ക്ക് മി.റെഡ്ഡി ഔദ്യോഗികവാഹനത്തില്‍ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാമ് ചാര്‍മിനാര്‍ വരെ വന്നത്. അവിടെ വെച്ച് അഡീഷനല്‍ ഡി.സി.പി. (ടാസ്‌ക് ഫോഴ്‌സ് ) ബി.ലിംബ റെഡ്ഡി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് രണ്ടുപേരും കനത്ത കാവലോടെ ബാബയുടെ വീട്ടിലേക്ക് പോയി. ഡി.ജി.പി. ബാബയുടെ വീട്ടില്‍ ചെലവഴിച്ച 40 മിനിട്ടുനേരവും ഹത്തേ ദര്‍വാസ വഴിക്കുള്ള ഗതാഗതം നിയന്ത്രിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് ഈ പ്രദേശത്ത് പ്രവേശനം നിഷേധിക്കുകയും ചെയ്തു. മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ ഉമേഷ് കുമാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഡി.ജി.പി.യുടെ സ്വത്തുകളെ കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഡി.ജി.പി.യുടെ സന്ദര്‍ശനത്തിന് പ്രത്യേക പ്ര