അതിലോലം ഇടതുപരിതഃസ്ഥിതി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഹര്‍ത്താല്‍ നടത്തുന്നവരാരെങ്കിലും റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ബഹു. കോടതി ചോദിച്ചുവല്ലോ. ഇത്തരമൊരു അബദ്ധചോദ്യം ചോദിച്ചതിന് ഒരു ജനപ്രതിനിധി കോടതിയെ രൂക്ഷമായി വിമര്‍ശിച്ചതായി വായിച്ചു. വിമര്‍ശിക്കുക തന്നെ വേണം, ഘോരഘോരം വിമര്‍ശിക്കണം. കാര്യങ്ങള്‍ വായിച്ചറിഞ്ഞശേഷമേ ഹര്‍ത്താല്‍ നടത്താവൂ എന്നൊക്കെ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യം കുട്ടിച്ചോറാകും. നടപടിയെ എതിര്‍ക്കണമോ അനുകൂലിക്കണമോ എന്ന് തീരുമാനിക്കുന്നത് അതിനെക്കുറിച്ച് മുഴുവനായി പഠിച്ചശേഷമേ ആകാവൂ എന്ന് ജഡ്ജിമാര്‍ക്ക് പറയാം. തീര്‍ച്ചയായും അവര്‍ വായിച്ചുപഠിച്ചാവും കേസ് വിധിക്കുന്നത്. എന്നുവെച്ച് കേരളത്തിലെല്ലാവര്‍ക്കും ജഡ്ജിമാരാവാന്‍ പറ്റുമോ? സംഗതി പഠിച്ചേ പക്ഷം തീരുമാനിക്കൂ എന്ന് കടുംപിടിത്തം പിടിച്ചാല്‍ വക്കീല്‍മാരുടെ കാര്യംപോലും കട്ടപ്പൊകയായിപ്പോകും. ഏതുപക്ഷം ആദ്യം സമീപിച്ച് ഇടപാട് ഉറപ്പാക്കുന്നുവോ അവരുടെ പക്ഷത്താണ് വക്കീല്‍. എതിര്‍പക്ഷത്താണ് ന്യായം എന്ന് ബോധ്യപ്പെട്ടാലും വക്കീലിന് കാലുമാറാനൊക്കില്ല. ഫീസ് തരുന്ന പക്ഷമാണ് നമ്മുടെ പക്ഷം. അതാണ് തൊഴില്‍മര്യാദയും. നേട്ടം കിട്ടു