കൊന്നവര്‍ക്ക് ശിക്ഷ, കൊല്ലിച്ചവര്‍ക്ക്...

ഒഞ്ചിയം കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കും. കയറോ ജീവപര്യന്തം ചോറോ എന്ന് തീരുമാനമാകുന്നേയുള്ളൂ. തിരഞ്ഞെടുപ്പ് ഫലം പോലെയാണ് ചില വിധികളും. ജയിച്ച സീറ്റിന്റെ എണ്ണംമാത്രം നോക്കി ഒരു കൂട്ടര്‍ക്കും ശതമാനവും വോട്ടുകണക്കും നോക്കി മറ്റേ കൂട്ടര്‍ക്കും ആകാം ആഹ്ലാദപ്രകടനം. ടി.പി. വധക്കേസില്‍ സി.പി.എം. തുറന്നുകാട്ടപ്പെട്ടു എന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് പാടിനടക്കാം. പാര്‍ട്ടിയെ കുറ്റവിമുക്തമാക്കി എന്ന് പൊളിറ്റ് ബ്യൂറോ മുതല്‍ പി. മോഹനന്‍ വരെയുള്ളവര്‍ക്ക് അവകാശപ്പെടുകയും ചെയ്യാം. ഒപ്പത്തിനൊപ്പം. കോടതിവിധി വന്നയുടനെ പാര്‍ട്ടി സെക്രട്ടറിയുടെ ലൈവ് ചാനല്‍പ്രവേശം ഉണ്ടായിരുന്നു. ക്യാമറ കണ്ടാല്‍ വെറിപിടിക്കാറാണ് പതിവ്. 'ചെറിയ പ്രതികരണം മതിയോ വിസ്തരിച്ചുതന്നെ വേണോ' എന്ന ചോദ്യവും ഹൈ വോള്‍ട്ടേജ് ചിരിയുമായാണ് ഇത്തവണ സഖാവ് പ്രത്യക്ഷപ്പെട്ടത്. സന്തോഷം കരകവിഞ്ഞൊഴുകി, അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിച്ചു. ഒഞ്ചിയം സംഭവം നടന്നയുടനെ അന്നത്തെ ഡി.ജി.പി. പറഞ്ഞത് ഉദ്ധരിക്കുന്നതായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ ആദ്യവാചകം. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയമല്ല എന്ന് ഡി.ജി.പി. പറഞ്ഞിരുന്നുവല്ലോ (അന്നം തിന്