ഗ്രൂപ്പ് രഹിത ഇടവേള

സോണിയാമാഡം കഴിഞ്ഞാഴ്ച കൊച്ചിയില് വന്ന് പ്രഖ്യാപിച്ചത് 'ഇനിമുതല് കേരളത്തിലെ കോണ്ഗ്രസ്സില് ആ ഗ്രൂപ്പ്, ഈ ഗ്രൂപ്പ്, മറ്റേ ഗ്രൂപ്പ് എന്നിങ്ങനെയുള്ള തമ്മിലടികള് ഉണ്ടാവുകയേ ഇല്ല' എന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉദ്ഘാടനം ചെയ്യാനാണല്ലോ മാഡം വന്നത്. അപ്പോള് ഇതാണ് പറയേണ്ടതെന്ന കാര്യത്തില് മാഡത്തിന് സംശയം തോന്നിക്കാണില്ല. തിരഞ്ഞെടുപ്പില് വോട്ട് പെട്ടിയില് വീഴുന്നതുവരെയെങ്കിലും തമ്മിലടി നിര്ത്തിവെക്കൂ. കോണ്ഗ്രസ്സില് ഗ്രൂപ്പിസമില്ലെന്ന് മണ്ടന്മാരായ വോട്ടര്മാര് ധരിക്കട്ടെ. തോളോടുതോള് ചേര്ന്ന് വോട്ട് പിടിക്കൂ. പിന്നീടാവാം തമ്മിലടി. എന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇതുകേട്ട് നമ്മുടെ കണ്ണൂര് ഗാന്ധിയന് നേതാവ് കെ.സുധാകരന് തെറ്റിദ്ധരിച്ചു. ഗ്രൂപ്പിസമേ വേണ്ട എന്നോ മറ്റോ മാഡം കല്പിച്ചോ എന്ന് പേടിച്ചുപോയി അദ്ദേഹം. തിരുവായ്ക്ക് എതിര്വാ പാടില്ല എന്ന കോണ്ഗ്രസ്സില് അവശേഷിക്കുന്ന ഏക അച്ചടക്കതത്ത്വവും മറന്നാണ് കണ്ണൂര്‌നേതാവ് ഗ്രൂപ്പിസത്തിന്റെ മെച്ചങ്ങളെക്കുറിച്ച് പ്രഭാഷണത്തിന് ഒരുമ്പെട്ടത്. ഹൈക്കമാന്ഡ് ഓഫീസിലെ സെക്ഷന് ക്ലര്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തോന്നുന്നത്. സിംഹം ക്ഷണനേരംകൊണ്ടൊ