തിരിച്ചുവരുന്ന ധൂര്‍ത്തപുത്രന്മാര്‍ (പുത്രിയും)

കളി തുടങ്ങാന്‍ റഫറി വിസിലടിച്ചശേഷം കളിക്കാര്‍ ടീം മാറുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചില കക്ഷികള്‍ മുന്നണി മാറി മറുപക്ഷത്ത് ചേരുന്നത്. മുമ്പും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, ചേരുന്നതിന് ഊക്കന്‍ കാരണങ്ങള്‍ നിരത്താറുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നും വേണമെന്നില്ല. ആര്‍.എസ്.പി.യുടെയും സി.എം.പി.യുടെയുമൊക്കെ മാറ്റം നോക്കുക. രാജ്യത്ത് സോഷ്യലിസം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. വിട്ടതെന്ന് സി.എം.പി.ക്ക് പറയാമായിരുന്നു. അല്ലെങ്കില്‍, കോണ്‍ഗ്രസ് അംബാനിമാരുടെ പോക്കറ്റിലായതുകൊണ്ടാണെന്ന് പറയാമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കള്ളം പറഞ്ഞെന്ന് ആരും പറയുകയുമില്ല. ചോദിച്ച സീറ്റ് കിട്ടാഞ്ഞിട്ടാണ് കൂറുമാറുന്നതെങ്കിലും കനപ്പെട്ട വല്ല ന്യായവും പറയുന്നതാണൊരു ഗമ. ആര്‍.എസ്.പി.ക്കും പറയാമായിരുന്നു റവല്യൂഷണറി സോഷ്യലിസം സംബന്ധിയായ വല്ലതും. കാലം മാറി. തത്ത്വങ്ങള്‍ക്കും ആദര്‍ശത്തിനുമൊന്നും മാര്‍ക്കറ്റില്ല. ഇപ്പോള്‍ പൊതുവേ സത്യസന്ധന്മാരായിരിക്കുന്നു നേതാക്കള്‍. ഉള്ളത് ഉള്ളതുപോലെ പറയും. എ പക്ഷം സീറ്റ് തന്നില്ല, അതുകൊണ്ട് ബി പക്ഷത്ത് ചേര്‍ന്നു. ആ ഹോട്ടലില്‍നിന്ന് ഊണ് കിട്ടിയില്ല, അതുകൊണ്ട് ഈ ഹോട്