ഒഴിവുകാല കോണ്‍ഗ്രസ് വിനോദങ്ങള്‍

വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനിടയില്‍ ഫലമറിയണം. അതാണ് സ്വാഭാവികമായ രീതി. ഒന്നരമാസം കാത്തിരിക്കേണ്ടിവരുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. അത് രാഷ്ട്രീയക്കാരുടെ മാനോവ്യാപാരങ്ങളെയും പെരുമാറ്റത്തെയും മറ്റ് സ്വഭാവവിശേഷങ്ങളെയും എങ്ങനെ ബാധിക്കും എന്ന് കണ്ടെത്താന്‍ വല്ല പഠനവും നടന്നിട്ടുണ്ടോ? നടന്നിട്ടില്ലെങ്കില്‍ നടത്തേണ്ടതാണ്. ആ വോട്ട് കിട്ടിയോ ഈ വോട്ട് കിട്ടിയോ ജയിക്കുമോ തോല്‍ക്കുമോ എന്നോര്‍ത്ത് തല പുണ്ണാക്കുമ്പോള്‍ മനുഷ്യന് എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്താനാവുക, രണ്ടിലൊന്നറിയാതെ ഉറങ്ങുന്നതെങ്ങനെ. ഇരുപതില്‍ ഇരുപത് കിട്ടും നൂറില്‍ നൂറുകിട്ടും എന്നെല്ലാം ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ടിരിക്കാം കുറച്ചുനാള്‍. തുടര്‍ന്നും അത് പറയാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ പിടിച്ച് മാനസികരോഗാസ്പത്രിയിലാക്കും. അതുപറ്റില്ല. അലസമനസ്സ് പിശാചിന്റെ പണിശാലയാണ് എന്ന് പറഞ്ഞിട്ടുണ്ട് ജ്ഞാനികള്‍. കോണ്‍ഗ്രസ്സിലാണ് പ്രശ്‌നം രൂക്ഷം. എത്രയെത്ര പിശാചുകളാണ് പ്രാന്തുപിടിച്ച് മാന്തുകയും കടിക്കുകയും ഒക്കെ ചെയ്യുന്നത്. ഫലം പ്രഖ്യാപിക്കാന്‍ ഇനിയും പത്തിരുപത് ദിവസമുണ്ട്. അടുത്തദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന