രാജ്ഭവന്‍ ഉടുമ്പുകള്‍

നരേന്ദ്രമോദിജിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുന്‍കാല പ്രധാനമന്ത്രിമാരേക്കാള്‍ ഒരു കാര്യത്തില്‍ മോദിജിക്ക് പ്രയാസം ലേശം കൂടുതലുണ്ട്. താപ്പാനകള്‍ കുറച്ചേറെയുണ്ട് പാര്‍ട്ടിയില്‍. കഴിയുന്നതും വേഗം ഓരോന്നിനെ ഓരോ മൂലയില്‍ ഒതുക്കിയില്ലെങ്കില്‍ ഭരണം കട്ടപ്പൊകയാകും. ആവശ്യത്തിന് വൃദ്ധസദനങ്ങള്‍ ഇല്ലാത്തതുകൊണ്ട് കഴിയുന്നത്ര പേരെ എത്രയും നേരത്തേ ഗവര്‍ണര്‍ പദവികളില്‍ കുടിയിരുത്തിയേ തീരൂ. ഒഴിവുകള്‍ ഉണ്ടാകുംവരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. ഉടനെവേണം നിയമനം. ഒരു വഴിയേ ഉള്ളൂ. യു.പി.എ. നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ പറയുക. ഈ വിഷയത്തില്‍ വേണ്ടത്ര പരിചയമില്ലാത്തതുകൊണ്ടോ എന്തോ രാജിവെക്കാന്‍ പറഞ്ഞ രീതി ഒട്ടും പന്തിയായില്ല എന്നാണ് പൊതുവായ അഭിപ്രായം. നമ്മുടെ നാട്ടുകാരന്‍, മഹാരാഷ്ട്രാ ബംബര്‍ ലോട്ടറിയടിച്ച കെ. ശങ്കരനാരായണനെ യൂണിയന്‍ ഹോം സെക്രട്ടറിയാണത്രേ രണ്ടുതവണ വിളിച്ച് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. അത്രയൊന്നും അദ്ദേഹം പ്രതീക്ഷിച്ചതല്ല. പറയേണ്ട രീതിയില്‍ പറഞ്ഞാല്‍ രാജിവെക്കുമായിരുന്നു എന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്. എന്തുകൊണ്ട് പ്രധാനമന്ത്രി വിളിച്ച് മര്യാദയോടെ അഭ്യര്‍ഥിച്ചില്ല? അല്ലെങ്ക