വിവരാവകാശനിയമത്തെ പുഴവെള്ളത്തില്‍ മുക്കിക്കൊല്ലാം

അന്ത:സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ക്ക് ആധാരമായ വിവരങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി ജലവിഭവവകുപ്പ് ഉത്തരവിട്ടതായി പത്രവാര്‍ത്തയുണ്ട്. പ്രത്യക്ഷത്തില്‍തന്നെ ഒരുപാട് അസ്വാഭാവികതകളും അബദ്ധധാരണകളും വാര്‍ത്തയില്‍ കാണാമെങ്കിലും വാര്‍ത്ത തീര്‍ത്തും വ്യാജമോ അസംബന്ധമോ ആണെന്ന് കരുതുക വയ്യ. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെയും സംസ്‌കാരത്തിന്റെതന്നെയും അടിത്തറയാണെന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു സൂചന കൂടി ആ വാര്‍ത്തയിലുണ്ട്. നദീജലത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്നൊരു നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടത്രെ. ആരുടെ തലയിലാണ് ഇത്തരം ഒരു മണ്ടന്‍ ആശയം ഉയര്‍ന്നതെന്ന് വാര്‍ത്തയിലില്ല. ഉദ്യോഗസ്ഥതലത്തിലോ രാഷ്ട്രീയതലത്തിലോ ഉള്ള ആരുടെയോ തലയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തം. അല്ലെങ്കില്‍ ഒരു വാര്‍ത്തയില്‍ അത്തൊരമൊരു പരാമര്‍ശം വരികയില്ലല്ലോ. നദിയിലെ ജലം സംബന്ധിച്ച ഒരു വിവരവും രഹസ്യമല്ല. കേരളത്തിലെ നദികളെ സംബന്ധിച്ചും അതിലൂടെ ഒഴുകുന്ന വെള്ളം സംബന്ധിച്ചു