മദ്യവിരുദ്ധ ഹാങ്ങോവര്‍

കേരളം ഒരു കാര്യത്തില്‍ക്കൂടി രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ആത്മഹത്യയിലെന്നപോലെ മദ്യപാനത്തിലും മദ്യത്തിന്റെ ഒരു ഗുണം അതിന്റെ ലഹരി കുറച്ചുനേരം കഴിഞ്ഞാല്‍ താഴോട്ടിറങ്ങുകയും കഴിച്ച ആള്‍ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും എന്നുള്ളതാണ്. നേരത്തേ കാണിച്ച കോപ്രായങ്ങളെക്കുറിച്ചൊന്നും പുള്ളിക്കാരന് ഓര്‍മപോലും കാണില്ല. അത് വേറെ ആരോ എന്ന മട്ട്. എന്നാല്‍, എല്ലാ ലഹരികളും മദ്യം പോലെയല്ല. ചിലവ തലയില്‍ കയറിയാല്‍ ഇറങ്ങുകയേയില്ല. ഇടയ്ക്കിടെ കാശുമുടക്കി വാങ്ങി മോന്തിക്കൊണ്ടിരിക്കുകയൊന്നും വേണ്ട. സ്ഥിരം ലഹരിയാണ്. ബലം പ്രയോഗിച്ചാലും ഇറങ്ങിപ്പോവില്ല. ചികിത്സയുമില്ല. ഇപ്പോള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന മദ്യവിരുദ്ധലഹരി ഈ ഇനത്തില്‍പ്പെട്ടതാണ്. മദ്യലഹരിയെ തോല്പിക്കുമിത്. മദ്യവിരുദ്ധ സംഘടനക്കാരെക്കുറിച്ചല്ല പറയുന്നത് കേട്ടോ... മദ്യം മനുഷ്യരെ മൃഗങ്ങളേക്കാള്‍ അധഃപതിപ്പിക്കുന്നതില്‍ സങ്കടപ്പെടുന്നവരാണ് അവര്‍. മനുഷ്യരെ നന്നാക്കുക എന്ന സദുദ്ദേശ്യമേ അവര്‍ക്കുള്ളൂ. മറ്റേക്കൂട്ടര്‍ മുമ്പൊക്കെ വളരെ നോര്‍മല്‍ ആയി ജീവിച്ചവരാണ്. പെട്ടെന്നാണ് അവരിപ്പോള്‍ മദ്യപാനികളേക്കാള്‍ അബ്‌നോര്‍മല്‍ ആയി പലതരം കോപ്രായങ്ങ