ആഗോളവല്‍ക്കണവും മലയാള പത്രങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയവും
ആഗോളവല്‍ക്കരണമല്ല നമ്മുടെ വിഷയം. പക്ഷേ, അതെന്ത് എന്ന് ഒന്ന് കണ്ണോടിച്ചുനോക്കാതെ പോകുന്നത് ശരിയല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം എല്‍.ഡി.എഫ് ജയിച്ചാലും യു.ഡി.എഫ് ജയിച്ചാലും ശാശ്വതമായി നില്‍ക്കുന്ന ഒരവസ്ഥയുണ്ട്. കേരളീയര്‍ വര്‍ത്തമാനത്തിലെങ്കിലും ഇടതുപക്ഷക്കാരാണ്. നമ്മളെല്ലാം ഇടതുപക്ഷക്കാരാണ്. അതുകൊണ്ടുതന്നെ ആഗോളവല്‍ക്കരണം ഒരു ചീത്ത സംഗതിയാണ് എന്ന കാര്യത്തില്‍ നമുക്കിടയില്‍ അഭിപ്രായ ഐക്യമാണ് ഉള്ളത്. പ്രളയം പോലെ, പ്രകൃതിദുരന്തം പോലെ, സുനാമി പോലെ ഒരു അത്യാഹിതം. എന്നാല്‍ ആഗോളവല്‍ക്കരണം എന്ത്, എങ്ങിനെ അതുണ്ടായി, എന്താണ് അതിന്റെ ഗുണദോഷങ്ങള്‍ എന്നതിനെ കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടക്കാറില്ല. ഇവിടെയും നമുക്കതിലേക്ക് ആണ്ടിറങ്ങാനാവില്ല. പക്ഷേ, അതിന്റെ അത്യാവശ്യം ഘടകങ്ങള്‍ നമുക്ക് പരിശോധിക്കാം. ആഗോളവല്‍ക്കരണം ഇന്നലെ തുടങ്ങിയതല്ല, അത് പണ്ടേ ഉണ്ട്. വാണിജ്യവും മൂലധനനിക്ഷേപവും വലിയ തോതിലുള്ള നിയന്ത്രണങ്ങളൊന്നുമില്ലാതെ ലോകമാസകലം നടത്താന്‍ കഴിയുന്ന അവസ്ഥയാണ് ആഗോളീകരണം. ഏറിയും കുറഞ്ഞും ഇത് നൂറ്റാണ്ടുകളായി നടക്കുന്നു എന്നതാണ് സത്യം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ വന്നതും നമ്മുടെ മ