മുരളീരക്ഷാപതക്കം ആര്‍ക്ക് ?
മഹാത്മാക്കളും മനുഷ്യര്‍തന്നെയാണല്ലോ. മഹാത്മാ സുധീരനും ഒരു ദുര്‍ബലനിമിഷത്തില്‍ അതായിപ്പോയി. തന്റെ ജനപക്ഷ ജാഥയ്ക്ക് ഒരു കൈയടി മുരളിയില്‍നിന്ന് പ്രതീക്ഷിച്ചുപോയി. കൈയടി കിട്ടിയുമില്ല പിറകില്‍നിന്ന് ഒരടി കരണത്ത് കിട്ടുകയും ചെയ്തു. കെ.മുരളീധരന്റെ പഴയ അനുഭവം കോണ്‍ഗ്രസ്സുകാരെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക എന്നത് മുന്‍ എഐ ഗ്രൂപ്പുകാരുടെ ഒരു വിനോദമാണ്. വമ്പിച്ച മനഃസുഖമാണ് അവര്‍ക്ക് അതില്‍നിന്ന് കൈവരാറുള്ളത്. കെ. കരുണാകരന്റെ അനുസ്മരണങ്ങളാണ് ഇതിനുള്ള അവസരമായി അവര്‍ തിരഞ്ഞെടുക്കാറുള്ളത്. ഇത്തവണ കോണ്‍ഗ്രസ്സുകാര്‍ ഒരുപടി മുന്നില്‍ക്കടന്ന് ലീഡര്‍പുത്രനുമായി ബന്ധപ്പെട്ട് സെമിനാര്‍പരമ്പരതന്നെ നടത്തി. ലീഡര്‍പുത്രനെ രക്ഷിച്ചത് ആര് എന്നതായിരുന്നു സെമിനാര്‍ വിഷയം. താനാണ് ആ സല്‍കൃത്യം ചെയ്തത് എന്ന അവകാശവാദം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഉന്നയിച്ചു. കെ. മുരളീധരന്‍ അതുംമറന്നു, വന്ന റൂട്ടും മറന്നു എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്തൊരു നന്ദികേട്. സുധീരപരിഭവ വചനത്തെത്തുടര്‍ന്ന് മുരളീജീവന്‍രക്ഷാ പതക്കിനുള്ള അവകാശവാദവുമായി മുന്‍പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍ട്രി സമര്‍പ്പിച്ചു. ഇന