വായനയുടെ ഓര്‍മകള്‍, അനുഭവങ്ങള്‍

തലശ്ശേരിയുമായുള്ള നിത്യബന്ധങ്ങള്‍ അവസാനിച്ചത് എഴുപതുകളുടെ അവസാനത്തോടെയാണ്. എടക്കാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലെ ക്ലാര്‍ക്ക് ജോലി ഉപേക്ഷിച്ച് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഓഫീസ് ജോലിക്കായി വണ്ടി കേറിയത് എനിക്ക് പത്തിരുപത്തഞ്ച് വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നപ്പോഴാണ്. എന്തിനാടാ റവന്യൂ വകുപ്പിലെ പണി കളഞ്ഞ് നീ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത് ? അവിടെ നിനക്ക് വൈസ് ചാന്‍സലറാവാനൊന്നും പറ്റില്ലല്ലോ. ഇവിടെ റവന്യൂവകുപ്പില്‍ നിന്ന് പിരിയുമ്പോള്‍ കലക്റ്ററാകാന്‍ പോലും ചാന്‍സ് കിട്ടില്ലേ ? അമ്മയുടെയും സഹോദരിമാരുടെയും അമ്മാമന്മാരുടെയും ചോദ്യങ്ങളില്‍ സംശയങ്ങളും ആശങ്കകളും നിറഞ്ഞുനിന്നിരുന്നു. എന്റെ മറുപടി അവര്‍ക്ക് കടും പൊട്ടത്തരമായി തോന്നിക്കാണും. അവിടെ വലിയ ലൈബ്രറിയും പഠിക്കാനുള്ള സൗകര്യവും ഉണ്ടല്ലോ. അതുകൊണ്ടാണ് പോകുന്നത് എന്ന എന്റെ വിശദീകരണം തമാശയായി തോന്നിയാല്‍ അവരെ കുറ്റപ്പെടുത്തിക്കൂടാ. ഇവിടെ പഠിക്കേണ്ട കാലത്ത് നേരാംവണ്ണം പഠിക്കാത്ത ആളാണോ ഇനി യൂണിവേഴ്‌സിറ്റി ഓഫീസില്‍ ശമ്പളത്തിന് പണിയെടുക്കുമ്പോള്‍ പഠിക്കാന്‍ പോകുന്നത് ! നാലഞ്ച് പതിറ്റാണ്ടായി പുസ്തകം വായിക്കുന്നുണ്ട്. അതിന്റെ വിവരമൊന്ന