പോകുന്ന പോക്കില്‍ കത്തും കുത്തും

സിക്രട്ടറിസ്ഥാനമൊഴിയുകയാണ്.പിണറായി വിജയന് ഇനി വേണമെങ്കില്‍ അഖിലേന്ത്യാ കമ്മിറ്റിയുടെ സിക്രട്ടറിയാകാം. ആര്‍ക്കുവേണം അഖിലേന്ത്യാസിക്രട്ടറിസ്ഥാനം ! മുസ്ലിം ലീഗിലെ പോലെയാണ് സി.പി.എമ്മിലും- അഖിലേന്ത്യയുടെ മുകളിലാണ് കേരളം. പക്ഷേ, വിജയന് ധര്‍മടത്തോ മറ്റോ മത്സരിച്ച് വേണമെങ്കില്‍ പ്രതിപക്ഷനേതാവാകാം. അതുവേണോ എന്ന് ജനം ചോദിച്ചുകളയുമെന്നൊരു പ്രശ്‌നമുണ്ട്. എന്തായാലും ഒന്നര വര്‍ഷം അക്ഷമനായി കാത്തുനില്‍ക്കാന്‍ ആരുടെയും ശീട്ട് വേണ്ടല്ലോ. ഇതൊന്നുമല്ല അച്യുതാനന്ദന്റെ അവസ്ഥ. ഇനിയൊരു യുദ്ധത്തിന് പാങ്ങില്ല. പ്രായപരിധി വ്യവസ്ഥയുണ്ട് പാര്‍ട്ടിയില്‍. ഇനിയും വിരമിച്ചില്ലെങ്കില്‍ പാര്‍ട്ടി നിര്‍ബന്ധ പെന്‍ഷന്‍ പ്രഖ്യാപിച്ചെന്നിരിക്കും. ഒരു ജീവിതം മുഴുവന്‍ പോരടിച്ചു. ഇനി, എല്ലാം ക്ഷമിച്ച് കൈ കൊടുത്തുപിരിയാം എന്നുതോന്നിയോ ? ഇല്ല. വര്‍ഗസമരം നിര്‍ത്തിവെച്ചാലും അന്ത്യശ്വാസം വരെ ഉള്‍പാര്‍ട്ടി സമരം നിര്‍ത്തിവെക്കില്ല. പോകുന്ന പോക്കില്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കുത്തി. ഇതോടെ വിജയന്റെ കഥ കഴിയുമെന്ന് വി.എസ്സും വി.എസ്സിന്റെ കഥ കഴിയുമെന്ന് പിണറായിയും ധരിച്ചുകാണും. രണ്ടും ഒന്നിച്ചുകഴിയട്ടെ എന്നാശിക്കുന്നവരും ധാ