ഗുരുതരം, അത്യാസന്നം

മാണിയും ജോര്‍ജും കൊമ്പുകോര്‍ക്കുമ്പോള്‍ ഏതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി? ഇരുപക്ഷത്തുമുണ്ട് മുഖ്യമന്ത്രി. പക്ഷേ, ജോര്‍ജിന്റെ പക്ഷത്താണെന്ന് മാണിക്ക് തോന്നാന്‍ പാടില്ല. മാണിയുടെ പക്ഷത്താണെന്ന് ജോര്‍ജിനും തോന്നാന്‍ പാടില്ല. ആറുമാസംമുമ്പ് ആര്‍ക്കും സ്വീകാര്യനായ പുണ്യപുരുഷനായിരുന്ന മാണിയെ വെറുക്കപ്പെട്ടവനാക്കിയ കുതന്ത്രം ആരുടേതായിരുന്നു? ഉമ്മന്‍ചാണ്ടിക്ക് പ്രതിസന്ധിയൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. മന്ത്രിസഭ സ്ഥാനമേറ്റത് കഷ്ടി ഭൂരിപക്ഷത്തോടെ. നിയമസഭ നടന്നുകൊണ്ടിരിക്കേ മൂത്രമൊഴിക്കാന്‍ പോയവര്‍ വോട്ടെടുപ്പിന്റെ ബെല്ലടി കേട്ട്, പാഞ്ഞുവന്നിട്ടുണ്ട്. ഒരിക്കല്‍ ധനമന്ത്രി പ്രസംഗം നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് വോട്ടെടുപ്പ് ജയിക്കാന്‍ സഭയില്‍ അംഗങ്ങളുടെ എണ്ണം പോരെന്ന വിവരം കിട്ടിയത്. ബജറ്റ് വിഷയമൊന്നും പറയാന്‍ ബാക്കിയില്ലാത്തതുകൊണ്ട് ബൈബിള്‍കഥ പറഞ്ഞിട്ടോ മറ്റോ പ്രസംഗം നീട്ടി. ഭൂരിപക്ഷം കുറഞ്ഞതിന്റെ എതിര്‍ അനുപാതത്തിലായിരുന്നു പ്രതിസന്ധികളുടെ പെരുപ്പം. രാവിലെ ഒരു പ്രതിസന്ധി, ഉച്ചയ്ക്ക് വേറൊന്ന്, രാത്രി വേറെ എന്ന നിരക്കില്‍ 365ത4 വര്‍ഷവും പ്രതിസന്ധികളായിരുന്നു. മൂന്ന് പ്രതിസന്ധിയെങ്കിലും ബ്രേക്കിങ്