വേണം, സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍
ചില സംസ്ഥാനങ്ങളില്‍ ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട് സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍. ബാങ്കുകളിലല്ല, ഭരണത്തില്‍. ഏര്‍പ്പെടുത്തണമെങ്കില്‍ മുഖ്യമന്ത്രി അതിനുമാത്രം കരുത്തന്‍ അല്ലെങ്കില്‍ കരുത്ത ആയിരിക്കണം. തമിഴ്‌നാട്ടില്‍ അതാണത്രേ സമ്പ്രദായം. അവിടെ ഒറ്റയാളെ കണ്ടാല്‍ സംഗതിനടക്കും. ഒരു പ്രതിഷ്ഠയേ ഉള്ളൂ. കണ്ടുതൊഴുത് വെറ്റിലവെച്ചാല്‍ കാര്യംനടക്കും. ഇല്ലെങ്കില്‍ ഇല്ലെന്ന് അപ്പം വിവരംകിട്ടുമത്രെ. എ.ടി.എമ്മില്‍നിന്ന് കാശെടുത്താലെന്നപോലെ വിവരം എസ്.എം.എസ്സായിവരും. വിഘ്‌നങ്ങളൊന്നുംപിന്നെയുണ്ടാവില്ല. ഇവിടെ ഉപപ്രതിഷ്ഠകള്‍ക്കാണ് ബലം കൂടുതല്‍. വിഘ്‌നമേയുണ്ടാകൂ. എത്രയെണ്ണമാണ് കൈനീട്ടി പിറകെവരിക എന്നതിന് ഒരുകണക്കുമില്ല. ബാര്‍ ലൈസന്‍സ് ഫീസ് റയ്ക്കണമെന്ന മര്‍മപ്രധാനമായ പൊതുജനാവശ്യത്തിന്റെ കാര്യംതന്നെയെടുക്കുക. ഇതുമായിച്ചെന്നാല്‍ കാര്യം നടത്തിക്കിട്ടാനുള്ള പാട് ചില്ലറയാണോ? ഇത്തരം ഭൗതികപ്രശ്‌നങ്ങളില്‍ ഒരുതീരുമാനവും മുഖ്യമന്ത്രി എടുക്കില്ല. ആത്മീയപ്രശ്‌നങ്ങളിലാണു താത്പര്യം. ഭൗതികവാദികള്‍ക്ക് ഫലംകിട്ടാന്‍ പാലായ്ക്കു പോകാം. അതാവും മിക്കപ്പോഴും മുഖ്യമന്ത്രിയുടെ ഉപദേശം. അല്ലെങ്കില്‍ മലപ്പുറത്ത്. ഇതുരണ്ടുമാണല