അന്ത്യപരീക്ഷണങ്ങള്‍

കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ കിട്ടുന്ന കേസൊന്നുമല്ല ബാര്‍കോഴക്കേസ്. പക്ഷേ, മാണിസ്സാറിന് കേസന്വേഷണം തന്നെ കടുത്ത ശിക്ഷയായിരുന്നു. കേരളചരിത്രത്തില്‍ നടന്നിട്ടുണ്ടോ ഇതുപോലൊരു ക്രൂരത. കോടി വാങ്ങിച്ചു എന്നുതന്നെ കരുതുക. എന്നാല്‍, വേണ്ടേ അന്വേഷണത്തിനൊരു മര്യാദയൊക്കെ ? കോഴയല്ല, സംഭാവന ആണ് എന്ന് ഒരു റിപ്പോര്‍ട്ട് എഴുതാന്‍ അഞ്ചുമിനിറ്റ് പോരേ? പിന്നെ എന്തിനാണ് കടിച്ചുവലിക്കുന്നത്? അന്വേഷണറിപ്പോര്‍ട്ട് വന്നാല്‍ കടിച്ചുകീറാനാണ് കഴുകന്മാരുടെ നീക്കം. കൊലക്കയറും മടിയില്‍ത്തിരുകി ക്യൂ നില്‍ക്കുകയാണ് അവര്‍. ശത്രുക്കള്‍ക്ക് പഞ്ഞമില്ല. മാണിസ്സാര്‍ കേരളത്തിന്റെ രക്ഷകന്‍ എന്ന് മുഖസ്തുതി പറഞ്ഞ സകലരും ഉണ്ട് ക്യൂവില്‍. കേരളാകോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നത് കുറ്റപത്രം വരട്ടെ, എന്നിട്ടാലോചിക്കാം എന്നാണ്. കുറ്റം ഉറപ്പായിട്ടില്ലെങ്കിലും കുറ്റപത്രം ഉറപ്പായോ? സംശയത്തിന്റെ ആനുകൂല്യമെങ്ങാനും കിട്ടിയാലായി എന്ന മട്ടിലാണ് യു.ഡി.എഫുകാരുടെ ചര്‍ച്ച. ബിജു രമേശനും കൂട്ടാളികളും കാറില്‍ ചെന്നു, മാണിയെ കണ്ടു, പ്ലാസ്റ്റിക് കവര്‍ കൊടുത്തു, പക്ഷേ... കവറില്‍ പണമായിരുന്നു എന്നതിന് തെളിവില്ല, ഒരു പക്ഷേ, ചെറിയൊരു കുപ്പി ചുവന്