പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലി
Search ( പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പേര് ഓര്‍ക്കില്ല. വാര്‍ത്തയിലും വിവാദത്തിലും സദാ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു തന്നെയാണ് ഇപ്പോഴും ചെയര്‍മാന്‍ എന്ന് കരുതുന്നവരും കാണും. പുതിയ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. പ്രസാദാണ്. എന്തുകൊണ്ടോ, സ്ഥാനമേറ്റ് ഏഴുമാസം പിന്നിട്ടിട്ടും അദ്ദേഹം നിശ്ശബ്ദനാണ്. കാര്യങ്ങള്‍ പഠിക്കാന്‍ സമയമെടുക്കുന്നതാവാം. ഇതിനുമുമ്പ് സ്ഥാനംവഹിച്ച ചെയര്‍മാന്മാര്‍ ഏതാണ്ടെല്ലാവരും സ്ഥാനമേറ്റ് ആഴ്ചകള്‍ക്കകം ഒരു പ്രശ്നം ഉന്നയിക്കാറുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിയുന്നതുവരെ അത് പറഞ്ഞുകൊണ്ടിരിക്കാറുമുണ്ട്. ഇതാണ് പ്രശ്നം-പ്രസ് കൗണ്‍സില്‍ വെറും പല്ലില്ലാപ്പുലിയാണ്-ടൂത്ലെസ് ടൈഗര്‍. ഒരധികാരവുമില്ല. പരാതികള്‍ സ്വീകരിക്കാം, വിചാരണ ചെയ്യാം. തെറ്റോ ശരിയോ എന്നു കണ്ടത്തെി വിധി പ്രഖ്യാപിക്കാം. കേസില്‍ പ്രതിസ്ഥാനത്തുനിന്ന പത്രങ്ങള്‍പോലും പ്രസിദ്ധപ്പെടുത്തില്ല വിധി. തെറ്റ് ചെയ്തവരെ ഉപദേശിക്കാം. തീര്‍ന്നു. സമീപകാലത്തായി മറ്റൊരു പ്രശ്നംകൂടി ചെയര്‍മാന്മാരും മാധ്യമനിരീക്ഷകരും ഉ