പ്രീണന അടവുനയം
ആരെ പ്രീണിപ്പിച്ചാലാണ് ഭൂരിപക്ഷം കിട്ടുക ? അതറിഞ്ഞിട്ട് വേണമല്ലോ അടവുനയം തീരുമാനിക്കാന്‍. ഇടതുപക്ഷത്തിന് ആശയക്കുഴപ്പം മുമ്പേ ഉള്ളതാണ്. താത്ത്വിക കിത്താബുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അവ വോട്ടുകിട്ടാന്‍ വേണ്ടിയല്ല, വിപ്ലവം നടത്താന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. വോട്ടുമില്ല വിപ്ലവവുമില്ല എന്ന സ്ഥിതിയുണ്ടായാല്‍ എന്തുചെയ്യും ? അതുകൊണ്ടാണ് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടതുപക്ഷ മതേതരത്വത്തെക്കുറിച്ച് സ്വയംവിമര്‍ശനം നടത്തിയത്. സി.പി.ഐ.ക്കാര്‍ സി.പി.എമ്മിനിട്ട് കുത്തുന്നതിനെയാണ് താത്ത്വിക നിഘണ്ടുപ്രകാരം സ്വയംവിമര്‍ശനം എന്ന് വിളിക്കുക. കാനം രാജേന്ദ്രന് എന്തും പ്രസംഗിക്കാം. പക്ഷേ, കുറച്ച് വകതിരിവൊക്കെ വേണ്ടേ ? തലശ്ശേരി സി.പി.എം. സംസ്ഥാനസെക്രട്ടറിയുടെ സ്വന്തം പ്രവിശ്യയാണ്. കോടിയേരിയും പിണറായിയുമെല്ലാം അവിടത്തെ വിമോചിത പ്രദേശങ്ങളാണ്. ഒരു കമ്യൂ.പാര്‍ട്ടി സെക്രട്ടറി വേറൊരു കമ്യൂ.പാര്‍ട്ടി സെക്രട്ടറിയുടെ പ്രവിശ്യയില്‍ ചെല്ലുമ്പോള്‍ ഡിപ്ലോമാറ്റിക് പ്രോട്ടോക്കോള്‍ പാലിക്കേണ്ടേ? മതേതരത്വം സംബന്ധിച്ച് ഇടതുനയം ശരിയല്ല എന്ന സംശയം ചിലര്‍ക്കുണ്ടോ എന്ന സംശയം തനിക്കുണ്ടോ എന്ന് സംശയിക്കുന്നതായി അദ്ദേ