പോസ്റ്റുകള്‍

ഓഗസ്റ്റ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പഞ്ചായത്ത് പുരാണം

ഇമേജ്
സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന്‍ പഞ്ചായത്ത് സെക്രട്ടറിയല്ല. സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന് ഹൈക്കോടതി ജഡ്ജിയുടെ ശമ്പളവും ബത്തയും മാത്രമല്ല പദവിയുമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് 1993 ല്‍ അംഗീകരിച്ച വകുപ്പുകള്‍ അനുസരിച്ച്, ജഡ്ജിയെ മാറ്റുംപോലെ മാത്രമേ കമ്മിഷനെയും മാറ്റാനാവൂ. ശ്ശി പ്രയാസമാണ് എന്ന് മനസ്സിലായി. എന്തൊരു പൊല്ലാപ്പ് പിടിച്ച ജനാധിപത്യമാണ് ഇത് ! ഒരു സംസ്ഥാന ഭരണകക്ഷിക്ക് സൗകര്യംപോലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിക്കാന്‍ അധികാരമില്ലത്രെ. ഇപ്പോഴാണ് ജയിക്കാന്‍ നല്ല തഞ്ചം എന്ന് തോന്നിയാല്‍ അപ്പോള്‍ നിയമസഭാതിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞാല്‍മതി, അപ്പംതന്നെ പിരിച്ചുവിടും. അതാണ് വകുപ്പ്. കേന്ദ്രനും വേണ്ടപ്പോള്‍ അങ്ങനെ ചെയ്യാം, രാഷ്ട്രപതിയോട് പറഞ്ഞാല്‍ മതി. പക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് നമ്മുടെ സൗകര്യംനോക്കി ആറുമാസം മാറ്റാന്‍ പാടില്ലത്രെ. ക്രൂരംതന്നെ. നാലാള്‍ കേള്‍ക്കെ പറയാന്‍ ചമ്മലുണ്ടെങ്കിലും പറയാതിരിക്കുന്നതെങ്ങനെ? ഇതെല്ലാം നമ്മുടെ നേതാവ് രാജീവ്ഗാന്ധി ഉണ്ടാക്കിവെച്ച ഒരു പൊല്ലാപ്പാണ്.

വിപ്ലവ ബോധോദയങ്ങള്‍

ഇമേജ്
ഇവിടെയും ഒരു ഭീകരശത്രു ഉയിര്‍ത്തെഴുന്നേറ്റ് വന്നാല്‍ ആര്‍.എസ്.പി.ക്കും സി.പി.എമ്മിനും കോണ്‍ഗ്രസ്സിനുമെല്ലാം തോളോടുതോള്‍ ചേര്‍ത്ത് ഒരു മുന്നണിയായി നില്‍ക്കാം. കോണ്‍ഗ്രസ്സും അപ്പോള്‍ ഇടതാവും. അങ്ങനെയൊരു അവസരമുണ്ടാകാന്‍ ബി.ജെ.പി.ക്കാര്‍ മുതല്‍ വെള്ളാപ്പള്ളി നടേശന്‍വരെ പ്രാര്‍ഥിക്കുന്നുണ്ട് പിണറായി വിജയനോട് വിപ്ലവസോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ എന്നും നന്ദിയുള്ളവരായിരിക്കും. ഇടതുമുന്നണിയില്‍നിന്ന് പുറത്തുകടക്കാന്‍മാത്രം സീരിയസ്സായ ഒരു കാരണം ഉണ്ടാക്കിയെടുത്തതിന് വേറെ ആരോട് നന്ദിപറയാനാണ്. ആ സത്കര്‍മംമൂലം ആര്‍.എസ്.പി.ക്കും കേരളസമൂഹത്തിനും മതേതരത്വത്തിനും ഉണ്ടായ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല എന്നാണ് വിപ്ലവ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായ ചന്ദ്രചൂഡന്‍ ദിവസവും ചൂടായി പറഞ്ഞുകൊണ്ടിരിക്കുന്നത്. കൊല്ലത്ത് ചൂട് മൂര്‍ധന്യത്തിലായിട്ടുണ്ട്. കര്‍ക്കടകമാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. മഴയും തണുപ്പും ഒട്ടുമില്ല. ആര് എന്തൊക്കെ പറഞ്ഞാലും അന്തസ്സുള്ള ഒരു പാര്‍ട്ടിയാണ് ആര്‍.എസ്.പി. ഇടതുപക്ഷ ഐക്യം, സോഷ്യലിസ്റ്റ് കൂട്ടായ്മ, വിപ്ലവശക്തികളുടെ ദേശീയ ഐക്യം തുടങ്ങിയ ഇടപാടുകളേക്കാള്‍ അന്തസ്സിന് പാര്‍