പോസ്റ്റുകള്‍

സെപ്റ്റംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവരസ്വാതന്ത്ര്യത്തിന്റെ അന്ത്യം അടുത്തുവോ ?

മീഡിയ ബൈറ്റ്‌സ് എന്‍.പി.ആര്‍ ഇന്ത്യയിലെപ്പോലെ അമേരിക്കയിലും വിവരാവകാശനിയമമുണ്ട്. അവിടെ അമ്പത് വര്‍ഷമായി നിയമം നിലവില്‍ വന്നിട്ട്. നമ്മുടേത് വിവരാവകാശമാണെങ്കില്‍ അവിടത്തേത് വിവരസ്വാതന്ത്ര്യനിയമം ആണ് എന്നതാണ് ഒരു വ്യത്യാസം. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ. നിയമവ്യവസ്ഥകളിലും അപ്പീല്‍ സംവിധാനത്തിലുമൊക്കെ വേറെയും വ്യത്യാസം കണ്ടേക്കും. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യം വിവരസ്വാതന്ത്ര്യനിയമം അവിടെ തകര്‍ച്ചയെ നേരിടുന്നു  എന്നതാണ്. ചോദിക്കുന്ന വിവരങ്ങള്‍ തരാതിരിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുക പതിവാക്കിയിരിക്കുകയാണ് ഗവണ്മെന്റും ബ്യൂറോക്രസിയും. നിയമം നിലനിര്‍ത്തണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്. പക്ഷേ, അതൊരു പോരാട്ടമായി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നില്ല. പുറമെ നല്ല പേരും അംഗീകാരവും ഉണ്ടെങ്കിലും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും പറയുന്നത്, മാധ്യമങ്ങള്‍ക്ക് വിവരം നിഷേധിക്കുന്നതില്‍ മുന്‍ ഭരണകൂടങ്ങളേക്കാള്‍ മോശമായ അനുഭവമാണ്  ഒബാമ ഭരണകാലത്ത് ഉണ്ടാകുന്നത് എന്നാണ്. 'ചരിത്രത്തിലെ ഏറ്റവും സുതാര്യമായ ഭരണകൂടം' എന്ന് അവകാശപ്പെടാറുള്ള ഒബാ

ഉലകംചുറ്റും വാലിബന്മാര്‍

ഇമേജ്
ആദ്യവര്‍ഷം അഞ്ച് ഭൂഖണ്ഡങ്ങളിലെ പതിനെട്ട് രാജ്യങ്ങളില്‍ 54 ദിവസം സഞ്ചരിച്ചു എന്നാണ് കണക്ക്. ആഴ്ചയില്‍ ഒരു ദിവസം എന്നും പറയാം. അത് വളരെ കൂടുതലാണോ സുഹൃത്തേ? പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്‌ക്കൊക്കെ ഇന്ത്യയിലും വരാറുണ്ട് എന്നുവേണം കരുതാന്‍. മാധ്യമങ്ങളിലെ കവറേജ് കണ്ടാല്‍ തോന്നുക അദ്ദേഹം സദാസമയം വിദേശപര്യടനത്തിലാണ് എന്നാണ്. യാത്രകളെല്ലാം ബഡാ ആഘോഷങ്ങളാണ്. ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങളില്ലാത്തതുകൊണ്ട്  സത്കാരങ്ങള്‍ക്കൊന്നും പഞ്ഞമില്ല. ഓരോ യാത്രയും വലിയ ന്യൂസ് ഇവന്റുകളാക്കുന്ന വിദ്യ മോദിക്കറിയാം. ചിലപ്പോഴത് പേര് ആയിരംവട്ടം എഴുതിയ കോട്ടിട്ടിട്ടാവും ചിലപ്പോള്‍ ദേശീയപതാകയില്‍ ഒപ്പിട്ടാവും. മുമ്പത്തെ പ്രധാനമന്ത്രിമാരൊക്കെ മാധ്യമക്കാരെയും കൂട്ടിയാണ് വിമാനം കേറാറുള്ളത്. ഇപ്പോള്‍ പത്രക്കാരില്ലാതെത്തന്നെ ഇതാണ് അവസ്ഥ. പത്രക്കാര്‍ കൂടെ ഉണ്ടായാലത്തെ അവസ്ഥ ആലോചിക്കാന്‍ വയ്യ.  ആദ്യവര്‍ഷം അഞ്ച് ഭൂഖണ്ഡങ്ങളിലെ പതിനെട്ട് രാജ്യങ്ങളില്‍ 54 ദിവസം സഞ്ചരിച്ചു എന്നാണ് കണക്ക്. ആഴ്ചയില്‍ ഒരു ദിവസം എന്നും പറയാം. അത് വളരെ കൂടുതലാണോ സുഹൃത്തേ? ഈ 54ല്‍ എത്രനാള്‍ ഔദ്യോഗികാവശ്യത്തിന് ചെലവാക്കി, എത്രനാള്‍ ചെ

പച്ചക്കുതിര മാസിക അഭിമുഖം

പച്ചക്കുതിര മാസിക പ്രതിനിധി ജീവന്‍ ജോബ് തോമസ് ഞാനുമായി നടത്തിയ അഭിമുഖം ആഗസ്ത് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത് വായിക്കാന്‍ ചുവടെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://play.google.com/books/reader?printsec=frontcover&output=reader&id=N_kEBgAAAEAJ&pg=GBS.PA0 https://play.google.com/books/reader?printsec=frontcover&output=reader&id=N_kEBgAAAEAJ&pg=GBS.PA0

മൂന്നാറിൽ മതി മുല്ലപ്പൂ

ഇമേജ്
ടുണീഷ്യക്കാര്‍ സമരത്തെ 'ആത്മാഭിമാന വിപ്ലവം' എന്നാണ് വിളിച്ചിരുന്നതത്രെ. അതാണ് സംഭവം, ആത്മാഭിമാനം. മൂന്നാറിലും വിരിഞ്ഞത് മുല്ലപ്പൂവല്ല, ആത്മാഭിമാനമാണ്. മുല്ലപ്പൂവും മൂന്നാറുകാരുടെ വിശേഷണമല്ല, അക്ഷരം പഠിച്ച മലയാളി കേരളീയരുടെ സൃഷ്ടിയാണ്.   മൂന്നാറിലെ 'വിപ്ലവ'ത്തെ ചില പുരുഷന്മാര്‍ മുല്ലപ്പൂവിപ്ലവം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മൂന്നാര്‍ സ്ത്രീകള്‍ അത് കേട്ടിരിക്കില്ല. കേള്‍ക്കാതിരിക്കട്ടെ. അവിടെ മുല്ലപ്പൂ ചൂടി നടക്കുകയല്ലേ മങ്കമാര്‍!  എസ്‌റ്റേറ്റില്‍ നേരം പുലരും മുതല്‍ സൂര്യനസ്തമിക്കും വരെ മഴയും വെയിലും തടുക്കാന്‍ തലയില്‍ തുണിയിട്ട് പണിക്ക് പോകുന്നവരല്ലേ മുല്ലപ്പൂ ചൂടുന്നത് ! ചുമ്മാ കളിയാക്കാതെ...   ഓര്‍ക്കാപ്പുറത്ത്, ഇടിത്തീപോലെ വന്നുവീഴുന്ന സംഭവങ്ങള്‍ക്ക് തീയും പുകയും മുഴക്കവും ഉള്ള വേറെ വല്ല പേരും ഇട്ടുകൂടേ ഈ ബുദ്ധിജീവികള്‍ക്ക്? ചോദ്യം ബുദ്ധിജീവികള്‍ക്ക് പിടിക്കില്ല. ടുണീഷ്യയിലെ വിപ്ലവത്തിന്റെ പേര് അതായിരുന്നില്ലേ എന്നവര്‍ ചോദിച്ചേക്കും. ഓര്‍ക്കാപ്പുറത്തല്ലേ അത് പൊട്ടിവീണ് രാജ്യത്തെ വിറപ്പിച്ച്, പ്രസിഡന്റ് സൈനുല്‍ ആബിദീ ബിന്‍ അലിയെ വിദേശത്തേക്ക് പലായനം ചെ

സി.പി.എമ്മിന്റെ കുരിശുകള്‍

ഇമേജ്
മഹാന്മാരുടെ ശത്രുക്കള്‍ അവരുടെ അനുയായികളാണ് എന്ന് പറയാറുണ്ട്. ഏത് മഹാന്റെ അനുയായിവൃന്ദമാണ് മഹാന് നല്ല പേരുണ്ടാക്കാതിരുന്നിട്ടുള്ളത്? ഗുരു മഹാനായിരുന്നല്ലോ ഇവരെന്തേ ഇത്തരക്കാരായത് എന്ന്, ഗുരുവിനെ നിന്ദിച്ചവരെക്കൊണ്ടുപോലും പറയിപ്പിക്കും അനുയായികള്‍. മഹത്തുക്കളുടെ അനുയായികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ കടുത്തമത്സരം നടക്കുന്നുണ്ട്. ആര് മുമ്പിലെത്തുമെന്ന് പറയാറായില്ല. യേശുക്രിസ്തുവിനെ കുരിശിലേറ്റുന്നത് അടുത്ത അനുയായി യൂദാസ് ഒറ്റുകൊടുത്തിട്ടാണ്. മുപ്പത് വെള്ളിക്കാശായിരുന്നു പ്രതിഫലം. പുള്ളിക്കാരന്‍ ആ കാശുകൊണ്ട് റിയല്‍ എസ്റ്റേറ്റ് വാങ്ങി ഒടുവില്‍ അവിടെ വീണ് ശരീരം പിളര്‍ന്ന് മരിച്ചെന്ന് ഗ്രന്ഥത്തിലുണ്ട്. ഇത്രത്തോളം മികച്ച അനുയായികള്‍ നമ്മുടെ നാട്ടിലെ ഗുരുക്കന്മാര്‍ക്ക് അവര്‍ ജീവിച്ചിരുന്ന കാലത്തുണ്ടായിട്ടില്ല. ഇതറിയാതെയാണ് നമ്മുടെ മാര്‍ക്‌സ് പ്രവാചകന്റെ അനുയായികള്‍ ശ്രീനാരായണഗുരുവിനെ പ്രതീകാത്മക കുരിശില്‍ ഏറ്റിയത്. സ്വര്‍ഗത്തിലേക്ക് പോയിക്കഴിഞ്ഞ ആളെ കുരിശിലേറ്റാന്‍ ഒരു പിലാത്തോസിനും പറ്റില്ല. അവര്‍ക്ക് പ്രവാചകനെ, ഗുരുവിനെ തള്ളിപ്പറയാം. ആജീവനാന്തകാലം തള്ളിപ്പറയാം. ഇന്ന് കോഴി രണ്ടുവട്ടം കൂവു

വെട്ടുപോത്തിന് വേദം

ഇമേജ്
എയും ഐയും രണ്ട് പാര്‍ട്ടികളാണെന്ന് ആരെങ്കിലും ധരിക്കുന്നത് അവരുടെ കുറ്റമല്ലല്ലോ. ആഭ്യന്തര ജനാധിപത്യം മൂര്‍ച്ഛിച്ചതിന്റെ ഫലമായി സ്വന്തം പാര്‍ട്ടിക്കാരനെ കൊന്നതാണ്. മറ്റ് പാര്‍ട്ടിക്കാരെ കൊന്നാല്‍ തിരിച്ചുകിട്ടും, സ്വന്തമാകുമ്പോള്‍ പേടിക്കേണ്ട കൈയില്‍ ചോരക്കറയില്ലാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. അവനവന്‍ നോക്കിയാല്‍ സ്വന്തം കൈയിലെ ചോരയും കാണില്ല ചോരക്കറയും കാണില്ല. മറ്റവന്റെ കൈയിലെ കറ ഇരട്ടിയായും കാണും. കൈയില്‍ മാത്രമല്ല, കാലിലും തലയിലും ഉടുതുണിയിലുമെല്ലാം ചോര കാണും. ഈ രോഗത്തിന് മരുന്നില്ല. രാഷ്ട്രീയം തുടങ്ങിയ കാലംമുതല്‍ ഉള്ളതാണ്, ലോകാവസാനം വരെ ഉണ്ടാവും. രമേശ് ചെന്നിത്തല ഗാന്ധിയന്‍ പാര്‍ട്ടിക്കാരനാണ്. അഹിംസ വിട്ടൊരു കളിയുമില്ല. അതുകൊണ്ടാവണം ഈയിടെയായി വീണ്ടും പൊട്ടിപ്പുറപ്പെട്ട ബി.ജെ.പി.സി.പി.എം. സീരിയല്‍ കൊലപാതകങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല പത്രലേഖനങ്ങളിലൂടെ ചില വേദതത്ത്വങ്ങള്‍ ഓതിയത്. ആഭ്യന്തരമന്ത്രിമാര്‍ ഉപവാസം നടത്തി കീഴ്‌വഴക്കമില്ല, അത് ഭരണഘടനാവിരുദ്ധമാകുമോ എന്നും അറിയില്ല. സുരക്ഷിതമായി ചെയ്യാവുന്നത് പത്രലേഖനം, ഫെയ്‌സ് ബുക്ക് പോസ