വെറുതേ വീണ്ടും അടവുനയചര്‍ച്ച

കോഴിയാണോ ആദ്യം ഉണ്ടായത് അതോ കോഴിമുട്ടയോ എന്ന ചോദ്യത്തിന് ഒരുപക്ഷേ നാളെ ഉത്തരം കണ്ടെത്തിയേക്കാം. എന്നാല്‍, മുസ്ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണോ മതേതരപാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് സി.പി.എം. അടുത്തൊന്നും ഉത്തരം കണ്ടെത്താനിടയില്ല. ചില ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തോന്നിപ്പോകും കോഴിയില്ലാതെങ്ങനെയാണ് കോഴിമുട്ട ഉണ്ടാകുക, കോഴിതന്നെയാണ് ആദ്യം ഉണ്ടായതെന്ന്. വേറെ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തിരിച്ചും തോന്നിപ്പോകും. പാര്‍ട്ടിപ്പേരില്‍ത്തന്നെ മതമുണ്ട്. പിന്നെയെങ്ങനെ മതേതരമാകും? ഇല്ലയില്ല. പക്ഷേ, മൊരത്ത വര്‍ഗീയവാദികളെ ലീഗ് എതിര്‍ക്കുന്നുണ്ടല്ലോ. സംഘികളെ മാത്രമല്ല കൈവെട്ട്, കാല്‍വെട്ട് സംഘങ്ങളെയും എതിര്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ വര്‍ഗീയവിരുദ്ധരല്ലേ ലീഗുകാര്‍? നാശം, ആകപ്പാടെ ഒന്നും വ്യക്തമാകുന്നില്ല. തൊഴിലാളിവര്‍ഗപാര്‍ട്ടി നിര്‍ണായക പ്രതിസന്ധികളില്‍ എത്തുമ്പോള്‍ സൈദ്ധാന്തികചര്‍ച്ചകള്‍ ആവശ്യമായിവരും. വര്‍ഗശത്രുവിനെ മലര്‍ത്തിയടിക്കാന്‍ ഏത് നയം, തന്ത്രം, അടവ് പ്രയോഗിക്കണം എന്ന പ്രശ്‌നം ഉറക്കംകെടുത്തും. അപ്പോള്‍ പണ്ട് പലവട്ടം ഉത്തരംപറഞ്ഞ ചോദ്യങ്ങള്‍തന്നെ പിന്നെയും ഉയരും. പത്തുമുപ്പത്തഞ്ച് വര്‍ഷമ