വെള്ളാപ്പള്ളിയുടെ പുള്ളികള്‍

സമത്വമുണ്ടാക്കാന്‍ നടന്നത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമാണ്. ഇപ്പോള്‍ സമത്വം എന്നാരും ഉച്ചരിക്കാറില്ല. സിനിമാപ്പാട്ടില്‍ പറഞ്ഞതുപോലെ ലോകമുള്ള കാലം വരെ അത് സ്വപ്നമായിത്തന്നെ നില്‍ക്കും, യാഥാര്‍ഥ്യമാവില്ല. വെള്ളാപ്പള്ളി നടേശന്‍ സമത്വം വിടില്ല. കമ്യൂണിസ്റ്റുകാരുടെ തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെ മെയ്ക്കപ്പ് നടത്തി കെ.എം. മാണി അധ്വാനവര്‍ഗ സിദ്ധാന്തമാക്കിയിരുന്നു. അതുപോലെ കമ്യൂണിസ്റ്റുകാരുടെ സമത്വ സിദ്ധാന്തത്തിന്റെ പ്രച്ഛന്നവേഷവുമായി ഇറങ്ങിയിരിക്കയാണ് വെള്ളാപ്പള്ളി. തത്കാലം ഇത് കാരവന്‍ജാഥയില്‍ ഒതുങ്ങും. എന്തുസമത്വം, ഏത് സമത്വം എന്നൊക്കെ പിന്നെ നോക്കാം. നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് വേറെ ചില അടിയന്തരപണികള്‍ തീര്‍ക്കാനുണ്ട്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളെ ഒരുഭാഗത്തും മറ്റുള്ളവരെ മറുഭാഗത്തും ആക്കണം. മറ്റുള്ളവര്‍ എന്ന് പറയുന്ന ന്യൂനപക്ഷമതക്കാര്‍. അവര്‍ അപ്പുറത്തങ്ങനെ നിന്നാല്‍മതി. അപ്പുറത്തുള്ളവരാണ് ഇപ്പുറം നില്‍ക്കുന്നവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞുകൊണ്ടിരുന്നാലേ ഇപ്പുറത്തുള്ളവര്‍ക്ക് ഒരു ഹരം കിട്ടൂ. രണ്ട് മുന്നണികളും അപ്പുറത്തുള്ളവരുടെ കൂടെയാണ് എന്നു