ജാതിയും മതവും ചോദിക്കുന്ന വാര്‍ത്തകള്‍

നാഗരാജു കോപ്പുല എന്ന പേര് അധികമാളുകള്‍ കേട്ടിരിക്കാനിടയില്ല. ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്ത ഈ ദലിത് പത്രപ്രവര്‍ത്തകന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തില്‍ ജേണലിസ്റ്റ് ആയ അപൂര്‍വം ദലിത് യുവാക്കളിലൊരാളാണ്. ആദ്യത്തെ ദലിത് ഇംഗഌഷ് പത്രപ്രവര്‍ത്തകന്‍ എന്നുപോലും ചിലരെല്ലാം അവകാശപ്പെടുന്നുണ്ട്. പക്ഷേ, അത് ചോദ്യം ചെയ്യപ്പെട്ടേക്കാം. അതവിടെ നില്‍ക്കട്ടെ. നാഗരാജു ഒരു പാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലില്‍ മരണമടഞ്ഞു. മരണശേഷം പലരും ചോദിച്ചു....നാഗരാജുവിനെ കൊന്നത് ക്യാന്‍സറോ ജാതിവിവേചനമോ ? നാഗരാജു ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ നല്ല പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു നാഗരാജു. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലെ ഭദ്രാചലത്തിടുത്ത് സരപാക ഗ്രാമത്തില്‍ നിന്നുള്ള ഈ യുവാവിന്റെ പത്രപ്രവര്‍ത്തന കഴിവുകളെയും സംഭാവനകളെയും അദ്ദേഹം പ്രവര്‍ത്തിച്ച പത്രം പുകഴ്ത്തി, മരണാനന്തരം. നാഗരാജു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. നിര്‍മാണത്തൊഴിലാളിയായും ഐസ് ക്രീം വില്പ്പനക്കാരനായും പ്രവര്‍ത്തിച്ചാണ് വിദ്യാഭ്യാസം നേടിയത്. ചിത്രരചനയിലും മിടുക്കനായ അദ്ദേഹം