വാഴുന്നില്ല, വീഴുന്നുമില്ല

കെ.എം.മാണിയുടെ പേരില്‍ ഒരു ബാര്‍കോഴ ആരോപണമേയുള്ളൂ. ഉള്ള ഒന്നിനു നല്ല ബലമുണ്ടെന്നതുസത്യം. മാണി വീണു. ഇനി ഉടനെയൊന്നും എഴുനേല്‍ക്കാന്‍ സാധ്യതയില്ല. കെ.ബാബുവിനും ബാറിന്റെ കുരിശ്ശേ ഉണ്ടായിരുന്നുള്ളൂ. അതും ബലമുള്ളതുതന്നെ. ബാബുവും വീണു. ഉറപ്പിക്കാന്‍ ആയില്ല, എഴുന്നേല്‍ക്കാന്‍ പിടയുന്നുണ്ട്. മുഖ്യന്‍ ഉമ്മന്റെ രണ്ടുചുമലിലുമുള്ളത് അപവാദങ്ങളുടെ ഭാണ്ഡമാണ്. സോളാര്‍, പാറ്റൂര്‍, ബാര്‍, ടൈറ്റാനിയം, പാമൊലീന്‍ തുടങ്ങി ചുരുങ്ങിയത് അര ഡസനെങ്കിലുമുണ്ട്. പക്ഷേ, കേളന്‍ കുലുങ്ങുന്നില്ല. എഫ്.ഐ.ആര്‍ ഇട്ട് കേസ്സെടുക്കാന്‍ ഒരു താഴെക്കോടതിയേ ഉത്തരവാക്കിയിട്ടുള്ളൂ. വഴങ്ങേണ്ട കാര്യമില്ല. ഞാന്‍ എന്തിനു രാജിവെക്കണം എന്ന ചോദ്യം മാധ്യമക്കാരോടല്ല, ജനങ്ങളോടാണ്. വിജിലന്‍സ് കോടതി ആദ്യത്തെ കോടതിയാണ്. ഇനിയും ഒരുപാട് ദൂരമുണ്ട് നീതിയുടെ കൊടുമുടിയായ സുപ്രീം കോടതിയിലേക്ക്. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്..... മാണിക്കും ബാബുവിനും ധാര്‍മികത ചെറിയൊരു ദൗര്‍ബല്യമാണ്്. നിയമകാര്യത്തില്‍ അങ്ങനെയല്ല. പ്രത്യേകിച്ചും മാണി, നിയമം അരച്ചുകലക്കിക്കുടിച്ച ആളാണ,് ആരുടെയും ഉപദേശം വേണ്ട. പക്ഷേ, ധാര്‍മികത എന്നുകേട്ടാല്‍ മാണി തളരും. ഹ