വല്യേട്ടന്മാരുടെ ദുരിതകാലം

രണ്ടുമുന്നണികളെ നയിക്കുന്നത് രണ്ട് വല്യേട്ടന്മാരാണ്. ഭരണം കൈവശമുള്ളകാലം വല്യേട്ടന്മാരുടെ സുവര്‍ണകാലമാണ്. മുന്നണിയിലെ പൈതങ്ങളും പയ്യന്മാരും ഓച്ഛാനിച്ചുനില്‍ക്കും, കൊടുക്കുന്നതുവാങ്ങി മിണ്ടാതെ പോയ്‌ക്കൊള്ളും. പോരാ പോരാ എന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പരിധി വിടാറില്ല. ഒത്തുനിന്നാലല്ലേ കാര്യം നടക്കൂ. പരമാവധി ക്ഷമിക്കണം. പോരാ പോരാ എന്നു പറയുമ്പോള്‍ വല്യേട്ടന്‍ നാളെ നാളെ എന്നുപറയും. അത് വിശ്വാസത്തിലെടുക്കണം. ഇല്ലെങ്കില്‍ ഇന്നും കിട്ടില്ല, നാളെയും കിട്ടില്ല. എന്നാല്‍, നിയമസഭാമണ്ഡലങ്ങളുടെ ഓഹരിവെപ്പുകാലം വല്യേട്ടന്മാര്‍ക്ക് ദുരിതകാലമാണ്. ഈ കാലത്ത് മുന്നണിയിലെ ഞാഞ്ഞൂലുകളും ഫണം ഉയര്‍ത്തിയാടും. ചോദിച്ചതുതന്നില്ലെങ്കില്‍ മറുകണ്ടം ചാടും എന്നുഭീഷണിപ്പെടുത്തും. മറുകണ്ടത്തെ വല്യേട്ടന്‍ ഉപഗ്രഹങ്ങള്‍ വഴി എതിര്‍കണ്ടത്തിലെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. നാലുവോട്ടുള്ള വല്ലവരുമാണ് ചാടാന്‍ ആലോചിക്കുന്നതെങ്കില്‍ ഓരോരോ കൊതിപ്പിക്കുന്ന വസ്തുക്കള്‍പൊക്കിക്കാട്ടി പ്രലോഭിപ്പിക്കും. തിരഞ്ഞെടുപ്പുകാലത്തു വന്നുകേറുന്ന അഭയാര്‍ത്ഥികളോട് പൊതുവെ മുന്നണിയിലെ ചെറിയ കക്ഷികള്‍ക്ക് അപ്രിയമാണ്. അകത്തു