ബി.ജെ.പി.ബദലില്‍ ആര്‍ക്കുണ്ട് പ്രതീക്ഷ?
മധുരിച്ചിട്ട് തുപ്പാനും വയ്യ, കൈച്ചിട്ട് ഇറക്കാനും വയ്യാത്ത വിചിത്രാവസ്ഥയിലാണ് ബി.ജെ.പി.യുടെ കേരളഘടകം. കൊച്ചുമക്കളെ തല്ലിപ്പഠിപ്പിക്കുന്ന രക്ഷിതാവിനെപ്പോലെ അഖിലേന്ത്യാനേതൃത്വമാണ് സംസ്ഥാനഘടകത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ആരാകണം സംസ്ഥാനപ്രസിഡന്റ്, ഏത് കക്ഷിയെ എന്‍.ഡി.എ.യില്‍ ചേര്‍ക്കണം, ആരെല്ലാം എവിടെയെല്ലാം മത്സരിക്കണം, ഏതെല്ലാം കമ്മിറ്റികളില്‍ ആരെല്ലാം വേണം തുടങ്ങി കേന്ദ്രനേതൃത്വം കൈവെക്കാത്ത വിഷയമൊന്നുമില്ല. സംസ്ഥാനഘടകത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മിക്ക കാര്യങ്ങളിലും തീരുമാനമുണ്ടാകുന്നതും. പക്ഷേ, ഒന്നും മിണ്ടാന്‍ നിവൃത്തിയില്ല. പതിറ്റാണ്ടുകളായി നിയമസഭയിലേക്ക് മത്സരിക്കുന്നു. ഇന്നുവരെ ജയിച്ചിട്ടില്ല. ഇത്തവണ ഒരു സീറ്റെങ്കിലും ജയിക്കണം. അതിനുവേണ്ടി എന്തും സഹിക്കും. ബി.ജെ.പി.യുടെ മുന്‍ അവതാരമായ ഭാരതീയ ജനസംഘം രൂപവല്‍ക്കരിച്ച കാലം മുതല്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട് കേരളത്തില്‍. ബി.ജെ.പി.യുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്. നാല്പതുകളില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1951 ഒക്‌ടോബറില്‍ ഭാരതീയ ജനസംഘം രൂപംകൊണ്ട നാളുകളില്‍ത്തന്നെ പ്രസിഡന്റ് ശ്യാംപ്രസാദ് മുഖര്‍ജി