പോസ്റ്റുകള്‍

മേയ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മന്ത്രിപദവി നിര്‍ബന്ധം

ഇമേജ്
ഇടതുമുന്നണി സര്‍ക്കാര്‍ വന്നതുകൊണ്ട് വഴിയാധാരമാകുന്ന ഒരാളുണ്ട്. ഉമ്മന്‍ചാണ്ടിയല്ല. അങ്ങേര്‍ക്ക് യു.ഡി.എഫ് ചെയര്‍മാനായി നടക്കാം. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതാവായി മന്ത്രിപദവിയില്‍ പറക്കാം. വി.എം.സുധീരന് പ്രസിഡന്റായി തുടര്‍ഭരണമുണ്ട്. ഒരാള്‍ക്ക് മാത്രം ഒന്നും കിട്ടില്ല, കൈയിലുള്ളതെല്ലാം പോവുകയും ചെയ്യും. ആ ആളാണ് വി.എസ്.അച്യുതനാന്ദന്‍. സര്‍ക്കാര്‍ശമ്പളം പറ്റുന്ന പത്തിരുത്തഞ്ച് ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയും സര്‍ക്കാര്‍ വക കാറും ഉള്ള മന്ത്രിപദവിയില്‍ അഞ്ചുവര്‍ഷം വെട്ടിത്തിളങ്ങിയ ആള്‍ക്ക് തന്റെ അവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടാവുമല്ലോ. അതുകൊണ്ടാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമ്പോള്‍ത്തന്നെ റിമൈന്‍ഡര്‍ നോട്ട് എഴുതിച്ച് സീതാറാം യെച്ചൂരിയുടെ പോക്കറ്റില്‍ ഇട്ടത്. വി.എസ്സിന്റെ കാര്യം പറയാന്‍ വി.എസ് അല്ലാതെ വേറാരുണ്ട്? സത്യപ്രതിജ്ഞ കഴിഞ്ഞ് ഡല്‍ഹിക്ക് സ്ഥലംവിട്ടാല്‍ പിന്നെ യെച്ചൂരിയുണ്ടോ വി.എസ്സിനെ ഓര്‍ക്കുന്നു! കാണണമെങ്കില്‍ വിമാനംകയറി  ചെല്ലേണ്ടി വരും. വെറും എം.എല്‍.എ.യായ വി.എസ്സിന് അതിന് സര്‍ക്കാര്‍ ടി.എ.കിട്ടില്ല. കത്തെഴുത്തേ നടക്കു....അതുകൊണ്ട് ഉപദേശകനാണെങ്കില്‍ അത്്, മറ്റെന

അപകീര്‍ത്തി ക്രിമിനല്‍ കുറ്റമായി തുടരുമ്പോള്‍..

മീഡിയബൈറ്റ്‌സ് എന്‍.പി.ആര്‍ ... വ്യക്തികള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമായിത്തന്നെ തുടരണം എന്ന സുപ്രിംകോടതിയുടെ വിധി അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും വലിയ തിരിച്ചടിയായി. നിരവധി രാജ്യങ്ങള്‍, മാനനഷ്ടമുണ്ടാക്കുന്നത് ഒരു സിവില്‍ കുറ്റം മാത്രമാക്കി നിയമം മാറ്റിക്കൊണ്ടിരിക്കെയാണ് ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഇത്തരമൊരു തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന ഒട്ടേറെ സംഘടനകളും വ്യക്തികളും മാനനഷ്ടം ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു. ഭരണഘടന ഉറപ്പുനല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മാത്രം ബലത്തിലാണ് ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം നിലകൊള്ളുന്നത്. പൊതുതാല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ബാധ്യസ്ഥരാണ് മാധ്യമപ്രവര്‍ത്തകര്‍. ചുമതല നിര്‍വഹിച്ചതിന്റെ പേരില്‍ ക്രിമിനലുകളായി മുദ്ര കുത്തപ്

തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയോ ധാര്‍മികതയോ?

ഇമേജ്
അഴിമതിയും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ലൈംഗികചൂഷണവും വഞ്ചനയും പണക്കൊതിയും എല്ലാം നിറഞ്ഞുനിന്ന അത്യപൂര്‍വമായ ഒരു രാഷ്ട്രീയപവാദമായിരുന്നു സോളാര്‍ കേസ്. കേസ്സില്‍ കോടതിയില്‍നിന്നുണ്ടായ ഒരു പ്രതികൂലനടപടിയുടെ മുന്നില്‍ രാജിയാവശ്യം ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഞാന്‍ എന്തിന് രാജിവെക്കണം? 'എന്റെ മനസ്സാക്ഷിക്ക് മുന്നില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി'. നാല് മാസം മുമ്പാണ് ഉമ്മന്‍ചാണ്ടി ഇതുപറഞ്ഞത്. മനസ്സാക്ഷിയുടെ കരുത്താണ് തന്റേതെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം ഈ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം ഒരു ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവരും. മനസ്സാക്ഷിയാണോ ധാര്‍മികതയാണോ വലുത്?  അദ്ദേഹത്തിന്റെ ഉത്തരം എന്തായിരുന്നാലും ശരി, ജനങ്ങള്‍ സംശയലേശമെന്യേ ഉത്തരം നല്‍കിക്കഴിഞ്ഞു. അങ്ങയുടെ മനസ്സാക്ഷി എന്തോ ആവട്ടെ, അങ്ങയുടെ ധാര്‍മികതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, കഠിനമായി അവിശ്വസിക്കുകയു ചെയ്യുന്നു. ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരിയുടെ ധാര്‍മികതയുടെ ഭീമന്‍ പരാജയയാണ് യഥാര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ യു

കേരളകാസ്‌ട്രോ പുരസ്‌കാരശേഷം

ഇമേജ്
ഒരുകാര്യത്തിൽ നിരാശപ്പെടേണ്ടിവരില്ല. വരും ഇനിയും ഇലക്‌ഷനുകൾ. മൂന്നുവർഷമേയുള്ളൂ ലോക്‌സഭയ്ക്ക്. അതുകഴിഞ്ഞ് പഞ്ചായത്ത്, പിന്നെ നിയമസഭ.  തലങ്ങുംവിലങ്ങും സഞ്ചരിച്ച് ഇടതുമുന്നണിക്കുവേണ്ടി  പ്രസംഗിക്കാൻ വി.എസ്സിന് സർവസ്വാതന്ത്ര്യവുമുണ്ടാകും...... പുരസ്‌കാര പെരുമഴയുടെ കാലമായിരുന്നു സോവിയറ്റ് സുവര്‍ണകാലം. 'ആകാശത്ത് നിന്ന് റൂബിളിന്റെ വര്‍ഷം...പെറുക്കിക്കോളീനെടാ.... 'എന്ന് ഒ.വി.വിജയന്‍ നോവലില്‍ എഴുതിയിട്ടുണ്ട്. അതുപോലെ വര്‍ഷിക്കപ്പെട്ടിരുന്നു പുരസ്‌കാരങ്ങളും. ഒരുവിധം അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം പേരില്‍ ഒന്നെങ്കിലും ഉണ്ടായിരുന്നു. എല്ലാം ഇനി തിരിച്ചുവരാത്തവിധം അസ്തമിച്ചു എന്ന് വിചാരിച്ചിരിക്കെ  അതാ വരുന്നു. ഏറ്റവും മഹാനായ ഭരണാധികാരിയെന്ന് ലോകം അംഗീകരിക്കുന്ന ഫിഡെല്‍ കാസ്്‌ട്രോവിന്റെ പേരില്‍ പുരസ്‌കാരം. അത് കേരളത്തിന്റെ സ്വന്തം കാസ്‌ട്രോ ആയ വി.എസ്. അച്യുതാനന്ദന് നല്‍കിക്കഴിഞ്ഞു. അടുത്ത വര്‍ഷം എനിക്കും കിട്ടുമെന്ന് മോഹിച്ച് ആരും വായില്‍ വെള്ളമൂറ്റേണ്ട, സാധനം ഒന്നേ ഉള്ളൂ. പുരസ്‌കാരം അങ്ങുനിന്നു കൊണ്ടുവന്നു കൊടുക്കാനൊന്നും ക്യൂബയ്ക്ക് പാങ്ങില്ല. സാമ്രാജ്യങ്ങള്‍ പ

പ്രധാനമന്ത്രിക്ക് കേരളം വെറും ഒരു സോമാലിയയോ?

ഇമേജ്
ബി.ജെ.പി. കേന്ദ്രനേതൃത്വം കേരളത്തെ തല്ലുകയാണോ തലോടുകയാണോ?? എന്തായാലും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് അവരുടെ വാക്കുകളും ചെയ്തികളും. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഇതുവരെ ഒരു നിയമസഭാസീറ്റോ ലോക്‌സഭാസീറ്റോ ജയിക്കാന്‍ കഴിയാത്തൊരു സംസ്ഥാനമാണ് കേരളം. പ്രീണിപ്പിച്ചും പ്രതീക്ഷ നല്‍കിയും പ്രലോഭിപ്പിച്ചും കേരളത്തെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ഇവിടത്തെ ഇടതുവലത് മുന്നണികളെ അധിക്ഷേപിക്കാന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പലതും കേരളത്തെത്തന്നെ അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തുന്നു. തിരുവനന്തപുരത്ത് വന്‍ജനാവലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കേരളത്തെ രണ്ട് മുന്നണികളും ഭരിച്ച് നശിപ്പിച്ചതിന്റെ ഒരു ഉദാഹരണം പറഞ്ഞത് ജനക്കൂട്ടം ശ്രദ്ധിച്ചുകാണില്ല. കേരളത്തിലെ ശിശുമരണനിരക്ക് സോമാലിയയേക്കാള്‍ മോശമാണെന്ന് അദ്ദേഹം പറഞ്ഞതുകേട്ട് ഒരു പക്ഷേ ഈ ജനക്കൂട്ടം കൈയടിച്ചുകാണും. പക്ഷേ, ഒരു ശരാശരി മലയാളി, അവന്റെ രാഷ്ട്രീയം എന്തുമാകട്ടെ, ഇതുകേട്ട് ഞെട്ടിയിരിക്കും. ഇരുമുന്നണികളുടെയും മാറിമാറിയുള്ള ഭരണത്തെക്കുറിച്ച് ഉന്നയിക്ക

ആന്റണിയുടെ മട്ടുമാറിയ വിധം

ഇമേജ്
കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ചെണ്ട മുട്ടിത്തുടങ്ങിയാല്‍ എ.കെ.ആന്റണിക്ക് ഡല്‍ഹിയില്‍ ഇരിക്കപ്പൊറുതി കിട്ടാറില്ല. ഇങ്ങോട്ടുപറക്കും. കുറെക്കാലമായി അത് പതിവാണ്. വേറെ ആരുണ്ട് വരാന്‍? സോണിയാജിയും രാഹുല്‍ജിയും ഒും കൂട്ടിയാല്‍കൂടില്ല. ഒരുദിവസം, ഏറിയാല്‍ രണ്ടുദിവസം അവര്‍ മിന്നല്‍പര്യടനം നടത്തി മടങ്ങും. പത്രങ്ങളില്‍ ഓന്നം പേജില്‍ കളര്‍ ഫേട്ടോ വരുമെന്നതൊഴിച്ച് ബാക്കിയെല്ലാം വലിയ പൊല്ലാപ്പാണ്. ആളെക്കുട്ടാന്‍ ലോറിയും ബസ്സും വേറെ ഇറക്കണം. അതിന്റെ ചെലവും മെനക്കേടും ചില്ലറയല്ല. എന്നാല്‍ ആള് കൂടുമോ? അതൊട്ടില്ലതാനും. ആന്റണിയാകുമ്പോള്‍ ഈ പ്രശ്‌നമൊന്നുമില്ല. ജനംവന്നില്ലെങ്കിലും മാധ്യമക്കാര്‍ കൂട്ട'മായി വരും. അഞ്ചോ പത്തോ ദിവസം സഞ്ചരിച്ച് ഓരോ പുതിയ നമ്പറുകള്‍ ഇറവിടും. വോട്ടെടുപ്പുവരെ അതിന്റെ ചര്‍ച്ചയുംനടക്കും. നിയമസഭാതിരഞ്ഞെടുപ്പിലും ലോക്‌സഭാതിരഞ്ഞെടുപ്പിലും വി.എസ്.അച്യുതാനന്ദന്‍ അരങ്ങ് അടക്കിവാഴുമ്പോള്‍, അത്രത്തോളമായില്ലെങ്കിലും ഒരു കൈ നോക്കിയത് ആന്റണിയാണ്. കുറെക്കാലമായി ഹിന്ദുത്വക്കാരുടെ ഗുഡ്ബുക്കില്‍ ആയിരുന്നു ആന്റണി. ആള് കോണ്‍ഗ്രസ്സാണെങ്കിലും ന്യൂനപക്ഷവിഷയത്തില്‍ സത്യം പറയുന്ന ആളാണെന്ന അ

പ്രതീകപതനവും സ്വത്വവിചാരവും

ഇമേജ്
സി.കെ.ജാനുവിന്റെ കാര്യം ആലോചിച്ചിട്ട്്് ഉറക്കം കിട്ടുന്നില്ല ലോലമനസ്‌കനായ എം.എ.ബേബിക്ക്. സംഘപരിവാര്‍കശ്മലരുടെ പിടിയില്‍ പെട്ടിരിക്കയാണ് നമ്മുടെ മുന്‍ സഖാവ് ജാനു.(പാര്‍ട്ടിയില്‍ സഖാവേ ഉള്ളൂ, സഖി വേണ്ട) ഇനി അവരുടെ സ്ഥിതിയെന്താവുമോ എന്തോ. വേറെ പലതിന്റെയും കുറവുണ്ടായിരുന്നുവെങ്കിലും ആദിവാസികള്‍ക്ക് ഒരു സമരപ്രതീകത്തിന്റെ കുറവുണ്ടായിരുില്ല. അതാണിപ്പോള്‍ നിലംപതിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെപ്പോലൊരു വന്‍ സാംസ്‌കാരികപ്രതീകം നിലംപതിച്ചിട്ടുപോലും കുണ്ഠിതപ്പെട്ടിട്ടില്ല ബേബി. അതുപോലെയല്ലല്ലോ സി.കെ.ജാനു. സി.പി.എമ്മിന്റെ പ്രവര്‍ത്തകയായിരുന്നു മൂന്നര പതിറ്റാണ്ടിനും മുമ്പ് ജാനു. അന്നേ ഞങ്ങള് ജാഥയ്ക്ക് കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ വിളിച്ചിരുന്നതാണ്്. ഇപ്പോഴും പാര്‍ട്ടിയില്‍ നിന്നിരുെങ്കില്‍ ഒരു പഞ്ചായത്ത്....ഗ്രാമമല്ല, ബ്ലോക്ക് തന്നെ, മെമ്പറൊക്കെ ആകാമായിരുന്നു. ആദിവാസി പ്രശ്‌നം പറഞ്ഞ് എവിടെയെല്ലാമോ മത്സരിച്ചുതോല്‍ക്കുകയും കെട്ടിവെച്ചത് പോവുകയും ചെയ്തിട്ടുണ്ട്. അതിന്റെെയല്ലാം കൃത്യം കണക്ക് ബേബിസഖാവിന്റെ കൈവശമുണ്ട്.   എപ്പോഴും ആദിവാസി, ആദിവാസി എന്ന് പറഞ്ഞുനടക്കും എന്നതാണ്