അതിജീവന അടവുനയം

ത ന്ത്രം ദീര്‍ഘകാലത്തേക്കുള്ളതും അടവ് തത്കാലത്തേക്കുള്ളതുമാണ്. വിപ്ലവംനടത്തി അധികാരം പിടിക്കുന്നതിനുള്ളതായിരുന്നു പണ്ടത്തെ അടവുനയതന്ത്രം. ഇപ്പോളതിന്റെ ആവശ്യമില്ല. മുദ്രാവാക്യങ്ങളിലൊഴികെ എല്ലായിടത്തുനിന്നും വിപ്ലവം ഡിലീറ്റ് ചെയ്തുകഴിഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ അടവും തന്ത്രവും ഉണ്ടാക്കേണ്ടത് തിരഞ്ഞെടുപ്പു ജയിക്കാനാണ്, വിപ്ലവം നടത്താനല്ല. സഖാക്കള്‍ക്ക് മിക്കപ്പോഴും രണ്ടും കൂടിക്കലര്‍ന്ന് കണ്‍ഫ്യൂഷനാകാറുണ്ട്. തിരഞ്ഞെടുപ്പുകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ വിപ്ലവം തലയില്‍ക്കേറും. പ്രത്യയശാസ്ത്രം, റിവിഷനിസം, ജനകീയ ജനാധിപത്യവിപ്ലവം, സോഷ്യല്‍ ഡെമോക്രസി തുടങ്ങിയ കുറ്റകരമായ ചിന്തകള്‍ ചര്‍ച്ചകളെ വഴിതെറ്റിച്ചുകളയും. നാലു സീറ്റ് കൂടുതല്‍ കിട്ടാനുള്ള വല്ല അടവും പ്രയോഗിക്കുമ്പോള്‍ ഉടനെ ഓരോരുത്തര്‍ പഴയ പ്രമേയം പകര്‍ത്തിയ സൈക്ലോസ്‌റ്റൈല്‍ ചെയ്ത, പിന്നിത്തുടങ്ങിയ കടലാസും വായിച്ച് പാഞ്ഞുവരും. 1978ലെ ജലന്ധര്‍ കോണ്‍ഗ്രസ്സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞത് അങ്ങനെയല്ല, '85ല്‍ കൊല്‍ക്കത്തയില്‍ പാസാക്കിയത് ഇങ്ങനെയാണ്, '92ലെ മദ്രാസ് തീരുമാനത്തോടെ പഴയതെല്ലാം റദ്ദായിരിക്കുന്നു എന്നും മറ്റുമുള്ള വ