കോടിയേരിയുടെ കൊടിമാറ്റം

കോടിയേരി ബാലകൃഷ്ണന് ചില ദോഷങ്ങളുണ്ട്, ആളുകളോട് ചിരിച്ചുസംസാരിക്കുന്നു. വല്ലതും കേള്‍ക്കുംമുമ്പേ ക്ഷോഭിക്കുന്നില്ല, തല്ലുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നില്ല. ചുരുക്കത്തില്‍ ആള്‍ക്ക് വിപ്ലവം പോരാ. കണ്ണൂരുകാര്‍ അങ്ങനെയായാല്‍ മതിയോ? അധികാരം കൈയില്‍ക്കിട്ടിയാല്‍ ഏതുവിപ്ലവകാരിയും ഒന്ന് തണുക്കുമെന്നതാണ് അനുഭവം. തലശ്ശേരി എം.എല്‍.എ.യായിരുന്ന കാലത്തെ കോടിയേരിയല്ലല്ലോ ആഭ്യന്തരമന്ത്രിയായ കോടിയേരി. എന്തൊരു വ്യത്യാസം! ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ സി.പി.എമ്മും ആകമാനം ഒരു കോടിയേരിയായിപ്പോകുമോ എന്ന ഭയം പാര്‍ട്ടിക്കാര്‍ക്ക്പ്രത്യേകിച്ച് കണ്ണൂര്‍ പാര്‍ട്ടിക്കാര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. അതേ സംഗതി ശത്രുക്കളില്‍ പ്രതീക്ഷയാണ് ഉളവാക്കുക. ഈ പ്രതീക്ഷയോടെയല്ല പയ്യന്നൂരില്‍ ആര്‍.എസ്.എസ്സുകാര്‍ സി.പി.എമ്മുകാരനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത് എന്നാര്‍ക്ക് പറയാനാവും? ഈ പശ്ചാത്തലത്തിലാണ് പയ്യന്നൂര്‍ പ്രസംഗത്തില്‍ കോടിയേരി കുറേ പഞ്ച് ഡയലോഗുകള്‍ ഫിറ്റുചെയ്തത്. ഇത്തരം ഡയലോഗുകള്‍ കാലം കുറേയായി കണ്ണൂരുകാര്‍ കേള്‍ക്കുന്നതാണ്. പയ്യന്നൂര്‍ കുറേ ദൂരെയാണ്. അവിടെ ഇതൊന്നും പതിവുള്ളതല്ല. തലശ്ശേരി