സ്വാതന്ത്ര്യത്തിന് ഭീഷണി മതം
ഇതു ജനാധിപത്യയുഗമാണ്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ ജനാധിപത്യ ഭരണവ്യവസ്ഥ സ്വീകരിക്കപ്പെടുകയാണ്്. ലോകത്തെമ്പാടും ജനാധിപത്യം താഴെത്തട്ടിലുള്ള ജനങ്ങളിലേക്കുകൂടി ഇറങ്ങുകയാണ്. ആഗോളീകരണവും സാങ്കേതികവിദ്യയുടെ വികാസവും ഈ പ്രക്രിയയ്ക്കു വേഗത കൂട്ടുന്നുണ്ട്്. ഇതെല്ലാം പ്രത്യക്ഷത്തില്‍ ശരിയാണ്. നൂറുവര്‍ഷം മുമ്പ് വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. അവിടെപ്പോലും തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഭാഗികമായിരുന്നു. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എല്ലാവര്‍ക്കും വോട്ടവകാശമുള്ള, തിരഞ്ഞെടുക്കുന്നവര്‍ ഭരണം നടത്തുന്ന രാജ്യങ്ങളാണ് ലോകത്തിലേറെയും. വളരെക്കുറച്ച് രാജ്യങ്ങളിലേ തിരഞ്ഞെടുപ്പും വിമര്‍ശനസ്വാതന്ത്ര്യവും ഇല്ലാതുള്ളൂ. ഈ മാറ്റത്തിന് മനുഷ്യസ്വാതന്ത്ര്യം പൂര്‍ണവികാസം പ്രാപിച്ചുവെന്നോ ചിന്തിക്കാനും ശരി എന്നു തോന്നുന്നതു വിളിച്ചുപറയാനുമുള്ള സ്വാതന്ത്ര്യം പൂര്‍ണരൂപത്തില്‍ ലഭ്യമാണ് എന്നോ അര്‍ത്ഥമുണ്ടോ? ഇല്ല. മനുഷ്യസ്വാതന്ത്ര്യം-ചിന്താസ്വാതന്ത്യം, അഭിപ്രായപ്രകടനം, ആവിഷ്‌കാരസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, നിയമപരമായ തുല്യത തുടങ്ങിയവ-ഇപ്പോഴും വേണ്ടത്ര വ