ശങ്കരക്കുറുപ്പും പിന്നെ അഴീക്കോടും വിമര്‍ശിക്കപ്പെട്ടപ്പോള്‍

മലയാള സാഹിത്യ ചരിത്രത്തിലെ വലിയ സംഭവമായിരുന്നല്ലോ 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന സുകുമാര്‍ അഴീക്കോടിന്റെ പുസ്തകം. മഹാകവിയും അധ്യാപകനും ഉപന്യാസകനും വിവര്‍ത്തകനും ഗാനരചയിതാവും പില്‍ക്കാലത്തു രാജ്യസഭാംഗവുമായ ജി അന്നു പ്രശസ്തിയുടെ ഉന്നതതലത്തില്‍ നില്‍പ്പായിരുന്നു. 'മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയില്‍ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചുനിന്നു'എന്നാണ് അഴീക്കോടുതന്നെ അതിനെക്കുറിച്ചെഴുതിയത്. ആ കൃതിയുടെ രചനയെയും അതുണ്ടാക്കിയ പ്രകമ്പനത്തെയുംപറ്റി ഒരു നീണ്ട അധ്യായം തന്നെയുണ്ട് അഴീക്കോടിന്റെ ആത്മകഥയില്‍. അധ്യായത്തിന്റെ തലക്കെട്ട് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെട്ടു എന്നും. പുസ്തകമിറങ്ങിയ 1963ലും കുറേകാലവും സാഹിത്യലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു ഇത്. ഇപ്പോഴും സാഹിത്യവിദ്യാര്‍ഥികള്‍ക്കിടയിലെങ്കിലും ആ സാഹിത്യസംഭവം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 'ശങ്കരക്കുറുപ്പ് വധ'ത്തിനു പിന്നിലെ 'ഗൂഢാലോചന' കൂടി വിവരിക്കുന്നുണ്ട് അഴീക്കോട് ആത്മകഥയില്‍. പ്രശസ്ത നിരൂപകന്‍ കുട്ടികൃഷ്ണമാരാരുടെ പ്രോത്സാഹനത്തോടെയാണ് അഴീ