'ഇന്ദിരയുടെ അടിയന്തരം' പി. രാജനെ ജയിലിലാക്കി
അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റെ ലേഖകനായിരുന്നില്ല രാജന്‍. കോണ്‍ഗ്രസ് പത്രം എന്ന് അന്നും വിളിക്കപ്പെട്ടിരുന്ന മാതൃഭൂമിയുടെ കൊച്ചിയിലെ നിയമകാര്യ ലേഖകന്‍ ആയിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് ജൂണ്‍ 26നും. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍ എന്നു കരുതാം. എന്തായിരുന്നു രാജ്യരക്ഷയ്ക്ക് രാജന്‍ ഉയര്‍ത്തിയ ഭീഷണി ? “വിലങ്ങ് വലതു കൈയില്‍തന്നെ ആയിക്കോട്ടെ. വലതുകൈ കൊണ്ടാണല്ലോ ലഘുലേഖയെഴുതിയത്”- പി. രാജന്‍ പൊലിസുകാരോടു പറഞ്ഞു. പി. രാജനെ മട്ടാഞ്ചേരിയിലെ സബ്ജയിലില്‍നിന്ന് എറണാകുളത്തെ വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്നു പൊലിസ്. രാജ്യരക്ഷാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഇന്ത്യാചരിത്രത്തിലെ മറക്കാനാവാത്ത അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍.ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റ