പോസ്റ്റുകള്‍

ഡിസംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഐക്യകേരളത്തില്‍ ആദ്യം തൂക്കിലേറ്റപ്പെട്ട പാവം മാധവന്‍

ഇമേജ്
1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍  ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു. വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തു മാധ്യമശ്രദ്ധയാകര്‍ഷിച്ച നിഷ്ഠൂര കൊലപാതകങ്ങള്‍, പ്രത്യേകിച്ചും വധിക്കപ്പെട്ടതു സ്ത്രീകളോ കുട്ടികളോ ആണെങ്കില്‍, വിചാരണ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പ്രതിയെ തൂക്കിക്കൊല്ലണം എന്നാണ്. കൊലയാളിയോളം പ്രതികാരവ്യഗ്രത പൊതുജനത്തിനും ഉണ്ട്. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. വധശിക്ഷ പാടില്ല എന്നു പറയുന്നതുതന്നെ ഒരു കുറ്റകൃത്യമാണ് എന്നതാണ് ഇന്നത്തെ പൊതുമനോഭാവം.     ഇതിനകത്തെ വൈരുധ്യം കൂടുതല്‍ പ്രകടമാവുകയാണ്. വധശിക്ഷ കുറഞ്ഞുവരുന്നു. പക്ഷേ, തൂക്കിക്കൊല വേണമെന്ന മുറവ

നോര്‍ത്ത് പറവൂരില്‍ കേസരി സാഹിത്യോത്സവത്തില്‍

ഇമേജ്

വിമര്‍ശകര്‍, വിദൂഷകര്‍.. പ്രകാശനം ചെയ്തു

ഇമേജ്
Book on Malayalam Columnists released വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍  എന്ന കൃതിയുടെ പ്രകാശനം മലയാള മനോരമ എഡി.ഡയറക്റ്റര്‍ തോമസ് ജേക്കബ് നിര്‍വഹിക്കുന്നു. ഏറ്റുവാങ്ങുന്നത് മാതൃഭൂമി പത്രാധിപര്‍  എം.കേശവമേനോന്‍. പ്രസ് ക്ലബ് സിക്രട്ടറി എന്‍.രാജേഷ്, പ്രസിഡന്റ് കമാല്‍ വരദൂര്‍, എന്‍.പി.രാജേന്ദ്രന്‍, ഡോ.കെ.ശ്രീകുമാര്‍, കല്പറ്റ നാരായണന്‍ എന്നിവരെയും കാണാ കോഴിക്കോട്്:  മലയാള വാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കത്തിലെ സുപ്രധാനമായ നിരവധി മേഖലകളുടെ ആരംഭവും വികാസവും ഗവേഷണം ചെയ്യപ്പെടേണ്ടതായി ഇനിയും ബാക്കിയുണ്ടെന്ന്് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. എന്‍.പി.രാജേന്ദ്രന്റെ ഗവേഷണഗ്രന്ഥം മാധ്യമചരിത്രത്തിലെ വലിയ വിടവാണ് നികത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ  വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍  എന്ന   കൃതിയുടെ പ്രകാശനം കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി പത്രാധിപര്‍ എം.കേശവമേനോനാണ് പുസ്തകം ഏറ്റുവാങ്ങിയത്. തികച്ചും ശുഷ്‌കമായ മാധ്യമചരിത്രശാഖയ്ക്ക്ു വീണുകിട്ടിയ കനപ്പെട്ട സംഭാവനയാണ് ഈ വ

അക്ഷരപ്പിശകില്‍ ജനിച്ച ഒരു രക്തസാക്ഷി

ഇമേജ്
പത്രജീവിതം എന്‍പി രാജേന്ദ്രന്‍ എന്‍.എന്‍.സത്യവ്രതന്‍  രക്തസാക്ഷികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ഒരു രക്തസാക്ഷി ഉണ്ടായത് പത്രത്തിലെ അക്ഷരപ്പിശകു കാരണമാണ് എന്നു പൊതുജനം അറിയുന്നത് സംഭവം നടന്ന് നാലു പതിറ്റാണ്ടിനു ശേഷം മാത്രം. ഇ.എം.എസ്സിന്റെ രണ്ടാം മന്ത്രിസഭ കേരളം ഭരിക്കുമ്പോള്‍ 1968ലാണ് സംഭവം. ഇന്നു സംസ്ഥാനരാഷ്ട്രീയത്തിലും ദേശീയനേതൃത്വത്തിലും നിറഞ്ഞു നില്‍ക്കുന്ന പലരും അന്നു കേരളത്തില്‍ ഛോട്ടാ വിദ്യാര്‍ത്ഥിനേതാക്കളാണ്. രക്തസാക്ഷി സംഭവത്തിലെ മുഖ്യപങ്കാളി അഞ്ചുവര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണ്. അന്ന് അദ്ദേഹം കെ.എസ്.യു. പ്രസിഡന്റ്. പല പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു. സര്‍ക്കാറിനെതിരെ സമരങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലം. എറണാകുളം തേവര സേക്രഡ് ഹാര്‍ട് കോളേജില്‍ സമരം പൊട്ടിപ്പുറപ്പെട്ടു. പഠിപ്പു മുടക്കിയ സമരക്കാര്‍ പട്ടണമധ്യത്തിലെ കവലയില്‍ പല വിക്രിയകളില്‍ ഏര്‍പ്പെട്ടു. തനിച്ചുനിന്ന് ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസുകാരന്റെ തൊപ്പി തട്ടിയെടുത്ത പിള്ളേരതു റോഡില്‍ തട്ടിക്കളിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് ഓടിയടുത്ത പോലീസുകാര്‍ നല്ല അടി പാസ്സാക്ക

രഹസ്യനിയമത്തിനെതിരേ ഒരു ഒറ്റയാള്‍ പോരാട്ടം

ഓള്‍ ഇന്ത്യാ റേഡിയോ രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായിരുന്നു. ഇത് ആകാശവാണിയുടെ മാത്രം ഗമയല്ല. രാഷ്ട്ര തലസ്ഥാനങ്ങളിലെ ഔദ്യോഗിക റേഡിയോ സ്റ്റേഷനുകളെല്ലാം തന്ത്രപ്രധാന സ്ഥാപനങ്ങളായിരുന്നു. പട്ടാളവിപ്ലവം നടക്കുമ്പോള്‍ ഭരണം പിടിച്ചുകഴിഞ്ഞാല്‍ പിന്നെ വിപ്ലവകാരികള്‍ നീങ്ങുക തലസ്ഥാനത്തെ റേഡിയോ നിലയത്തിലേക്കാണ്. ഭരണം പിടിച്ച കാര്യം പ്രക്ഷേപണം ചെയ്തുകഴിഞ്ഞാല്‍ രാജ്യം അവരുടേതായി. അക്കാരണം കൊണ്ടുതന്നെ രഹസ്യാത്മകത പുലര്‍ന്ന സ്ഥാപനമാണ് ആകാശവാണിയും. ലോകം മാറിയിട്ടും ആകാശവാണി മാറിയിരുന്നില്ല. എണ്‍പതുകള്‍ ആകുമ്പോഴേക്ക് ശൂന്യാകാശത്തിലെ ഉപഗ്രഹങ്ങള്‍ക്ക് ആകാശവാണിക്കു മുന്നിലെ കാര്‍ നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോ എടുക്കാന്‍ കഴിയുമായിരുന്നു. എന്തു കാര്യം! കോഴിക്കോട്ടെ ആകാശവാണി നിലയത്തിനകത്തെ കൊള്ളരുതായ്മകളെക്കുറിച്ച് വാര്‍ത്താപരമ്പരയെഴുതിയ പത്രലേഖകനെ ടവറിന്റെ ഫോട്ടോ എടുത്തു, അകത്തു കയറി രഹസ്യരേഖകള്‍ എടുത്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് കേസില്‍ കുടുക്കി. സാധാരണ ഐ.പി.സിയും സി.ആര്‍.പി.സിയും ഒന്നും അല്ല. ഔദ്യോഗിക രഹസ്യനിയമം. ബ്രിട്ടീഷുകാര്‍ 1923ല്‍ ഉണ്ടാക്കിയത്. ചാരന്മാര്‍ സൈനികരഹസ്യവും മറ്റും

അടിയന്തരാവസ്ഥയില്‍ ഒരു പത്രസമരം

ഇമേജ്
സമരം കുറേ നീണ്ടുനിന്നു. കേരള കൗമുദിയിലേക്ക് മാര്‍ച്ചും അസംബ്ലി മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. കേരളകൗമുദിക്കു മുന്നില്‍ യൂനിയന്‍ പ്രസിഡന്റ് ജി. വേണുഗോപാലിന്റെ നിരാഹാരസമരവും നടന്നു. ഒന്നും ഫലിച്ചില്ല. ജി. വേണുഗോപാല്‍ ഉള്‍പ്പെടെ പലരും പിരിച്ചുവിടപ്പെട്ടു. മറ്റുള്ളവര്‍ സ്ഥലം മാറ്റപ്പെട്ടു. കുറേ ചര്‍ച്ചയും കൂടിയാലോചനയുമെല്ലാം നടന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ പരോക്ഷ പിന്തുണ സമരക്കാര്‍ക്കുണ്ടായിരുന്നു എന്ന രഹസ്യം അറിയാത്തവരില്ല! ഇലയിളകാത്ത കാലമായിരുന്നു, അടിയന്തരാവസ്ഥ എന്നാണു പറയുക. പക്ഷേ, അടിയന്തരാവസ്ഥയുടെ മൂര്‍ധന്യ നാളുകളില്‍ കേരളത്തില്‍ ഒരു പണിമുടക്കു സമരം നടന്നു. നാലുപേര്‍ കൂടിനില്‍ക്കുന്നതിനു പോലും നിരോധനമുണ്ടായിരുന്ന തിരുവനന്തപുരം പട്ടണത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നിയമസഭയിലേക്കു മാര്‍ച്ച് നടത്തി. ഇതെല്ലാം നടന്നത് ഒരു പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടതിനെതിരേ, സമരം നടന്നത് അക്കാലത്ത് തലസ്ഥാനത്ത് ഏറ്റവും പ്രമുഖപത്രമായ കേരളകൗമുദ