പോസ്റ്റുകള്‍

ഫെബ്രുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇ.പി.എഫ്. ആനുകൂല്യനിഷേധം: ഒരു മാതൃഭൂമി അനുഭവം

മാതൃഭൂമിയില്‍ നിന്നു വിരമിക്കുമ്പോള്‍ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം പൂര്‍ണരൂപത്തില്‍ അനുവദിച്ചില്ലെന്ന എന്റെ പരാതിയിന്മേല്‍ ഡിപാര്‍ട്‌മെന്റിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി. പരാതി  അന്വേഷിച്ച കോഴിക്കോട് റീജനല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ പരാതി പൂര്‍ണമായി അംഗീകരിക്കുകയും തടഞ്ഞുവെക്കപ്പെട്ട തുക അനുവദിക്കാന്‍ മാതൃഭൂമിയോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിക്കാന്‍ ഫിബ്രവരി 16 നടന്ന സിറ്റിങ്ങ് പിരിഞ്ഞ് ഒരു മണിക്കുറിനകം, പരാതിക്കാരനായി എനിക്കും സഹപ്രവര്‍ത്തകന്‍ വി.എന്‍.ജയഗോപാലനും മാതൃഭൂമി ചെക്ക് എത്തിച്ചുതരികയും ചെയ്തു. റിട്ടയര്‍ ചെയ്ത മൊത്തം ഇരുപത്തഞ്ച് ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. 59,000 രൂപ വരെ ലഭിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഈ ഇരുപത്തഞ്ചുപേരെ മാത്രം ബാധിക്കുന്നതല്ല പ്രശ്‌നം എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള ശമ്പളവര്‍ദ്ധന നടപ്പാക്കാതിരിക്കാനും സുപ്രിം കോടതി വിധി കാരണം അതു നടപ്പാക്കേണ്ടി വന്നപ്പോള്‍ ആനുകൂല്യം പിടിച്ചുവെക്കാനും മാനേജ്‌മെന്റ്  നടത്തിപ്പോന്ന ശ്രമങ്ങളില്‍ ഒടുവിലത്തേതായിരുന്നു ഇത്. എംപ്ലോയീ