പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശക്തികപൂര്‍ മുതല്‍ ശശീന്ദ്രന്‍ വരെ - സ്റ്റിങ്ങുകളുടെ തുടര്‍ക്കഥ

ഇമേജ്
സിനിമയിലഭിനയിക്കാന്‍ അതിമോഹം കയറിയ സൂന്ദരി ഒരു ചലചിത്ര പ്രവര്‍ത്തകനെ ഹോട്ടല്‍മുറിയിലേക്കു ക്ഷണിച്ചുവരുത്തിയാല്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ മനഃശാസ്ത്രജ്ഞാനമൊന്നും വേണ്ട. പക്ഷേ, അതില്‍ സ്റ്റിങ്ങ് ഓപ്പറേഷന്‍ നടത്തി തെളിയിക്കേണ്ട വാര്‍ത്താമൂല്യമുണ്ടെന്നാണ് ഒരു ചാനല്‍ മേധാവിക്കു തോന്നിയത്. മേധാവി സുന്ദരിയായ ഒരു റിപ്പോര്‍ട്ടറെ ഇതിനായി കച്ചകെട്ടിയിറക്കി. ശക്തികപൂര്‍ എന്ന ഹിന്ദി സിനിമാവില്ലനെയാണ് ഇതിന് ഇരയാക്കിയത്. നേരിട്ടു ചെന്നു പ്രാഥമികകാര്യങ്ങള്‍ സംസാരിച്ച ശേഷം റിപ്പോര്‍ട്ടര്‍ അയാളെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. അവിടെ കുടിക്കാന്‍ ആവശ്യമുള്ള ദ്രാവകങ്ങള്‍ മാത്രമല്ല കണ്ടതും കേട്ടതും ചിത്രീകരിക്കാന്‍ രഹസ്യസംവിധാനങ്ങളും ഒരുക്കിയിരുന്നു. മദ്യം വേണ്ടത്ര തലയിലെത്തിയപ്പോള്‍ വില്ലന്‍ നടന്‍ തന്റെ ആഗ്രഹം നടിയോടു മടി കൂടാതെ പ്രകടിപ്പിച്ചു. അപ്പോള്‍തന്നെ നടി പുറത്തുള്ളവര്‍ക്ക് സിഗ്നല്‍ കൊടുക്കുകയും ചാനല്‍ സംഘം മുറിയില്‍ ഇരച്ചുകയറുകയും ചെയ്തു. ശക്തികപൂര്‍ പല ചലചിത്ര  പ്രമുഖന്മാരെക്കുറിച്ച് മോശമായി സംസാരിച്ചതും നടിയുമായി ലൈംഗികബന്ധത്തിനു താല്പര്യം പ്രകടിപ്പിച്ചതുമെല്ലാം വൈകാതെ സംപ്രേഷണം