മാധ്യമക്കുത്തക: കണ്ടതും കാണാനിരിക്കുന്നതും
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ പത്രപ്രവര്‍ത്തകന്‍ പി.സായ്‌നാഥ് മൂന്നു വര്‍ഷം മുമ്പ് പറഞ്ഞ ഒരു കാര്യമുണ്ട്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ താന്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പത്രപ്രവര്‍ത്തകരെല്ലാം റിലയന്‍സ് കമ്പനിയില്‍നിന്നു ശമ്പളം പറ്റുന്നവരായി മാറിയേക്കാം എന്നാണ് സായ്‌നാഥ് പറഞ്ഞത്. അതിനൊരു പശ്ചാത്തലമുണ്ട്. 2014ലാണ് നെറ്റ്‌വര്‍ക്ക് 18 എന്ന ടെലിവിഷന്‍ ചാനല്‍ കമ്പനി റിലയന്‍സ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഒരു ചാനല്‍ ഏറ്റെടുക്കുന്നത് വലിയ സംഭവമാണോ എന്നു ചോദിച്ചേക്കാം. സംഭവമാണ്. കാരണം നെറ്റ്‌വര്‍ക്ക് 18 ഇന്ത്യയിലെ ഏറ്റവും വലിയ ചാനല്‍ കമ്പനിയാണ്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ-വ്യവസായ സ്ഥാപനം രാജ്യത്തെ ഏറ്റവും വലിയ വിനോദ-വാര്‍ത്താ സംവിധാനം കൈവശപ്പെടുത്തുമ്പോള്‍ അതു രാജ്യത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റിനേയും ജനാധിപത്യവ്യവസ്ഥയെത്തന്നെയും ബാധിക്കുന്ന കാര്യമാണ്. പക്ഷേ, രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കോ ബുദ്ധിജീവികള്‍ക്കോ മറ്റു മാധ്യമങ്ങള്‍ക്കു പോലുമോ അതൊരു വലിയ സംഭവമായി തോന്നിയില്ല. സായ്‌നാഥിനെയും പരഞ്ചോയ് ഗുഹ താക്കുര്‍ത്തയെയും പോലുള്ള അപൂര്‍വം ചില പത്രപ്രവര്‍ത്തകരും ചില ഇടതുപക്ഷ ചിന്തക