പത്രപ്രവര്‍ത്തകന്‍ സെന്‍സര്‍ ഓഫീസറല്ല
ചില്ലറ വിവാദങ്ങള്‍ സൃഷ്ടിക്കും എന്നതിനപ്പുറം ഗൗരവമുള്ള അഭിപ്രായങ്ങളൊന്നുമല്ല സെന്‍കുമാര്‍ അഭിമുഖത്തില്‍ ഉന്നയിച്ചിട്ടുള്ളത്. അതേസമയം, അഭിമുഖത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് വളരെ ഗൗരവുമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ജനാധിപത്യരാജ്യത്തില്‍ പൗരന് പറയാന്‍ ഭരണഘടനാപരമായി അവകാശമുള്ള പ്രശ്‌നങ്ങളും അഭിപ്രായങ്ങളും മാത്രമാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ ഉയര്‍ത്തിയിരുന്നത്. ശരിയും ന്യായവുമായ അഭിപ്രായങ്ങള്‍ മാത്രമേ ഒരാള്‍ ഉന്നയിക്കാവൂ എന്ന് ഏതു ഭരണഘടനയിലാണുള്ളത്? തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ അതിനെ ചോദ്യം ചെയ്യാം, വിമര്‍ശിക്കാം, ശരി എന്ത് എന്നു മറുപടി പറയാം. അതാണു ജനാധിപത്യപരമായ സംവാദം. മണ്ടത്തരം പറയുന്നതും കുറ്റമല്ല, ക്രിമിനല്‍ കുറ്റമേ അല്ല. കേരളത്തില്‍ സാമുദായികസ്പര്‍ദ്ധയുണ്ടാക്കി എന്നും മറ്റുമുള്ള കുറ്റങ്ങള്‍ ഉന്നയിച്ച് സെന്‍കുമാറിന് എതിരേയും അത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്നതിന് സമകാലികമലയാളത്തിനു എതിരേയും കേസ് എടുത്ത ഗവണ്മെന്റ് നടപടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. മുസ്ലിം മതതീവ്രവാദത്തെപ്പറ്റിയും ജനസംഖ്യാവര്‍ദ്ധനയെക്കുറിച്ചും ലവ് ജിഹാദിനെക്കുറിച്ചുമെല്ലാം അദ്ദേഹം പ